മോളെ… ഇനിയുള്ള ജോലിയൊക്കെ ഞാൻ ചെയ്തോളാം… നീ കോളേജിൽ പോവാൻ നോക്ക് താമസിക്കാതെ…….
അമ്മ അടുക്കളയിലോട്ട വരുന്നതിനൊപ്പം എന്നോട് പറഞ്ഞു….
അമ്മയ്ക്ക് മറുപടിയായി ഒരു പുഞ്ചിരി കൊടുത്തു കൊണ്ട് ഞാൻ വീണ്ടും ജോലി തുടർന്നു…..
അച്ഛന് കൊടുക്കാൻ വേണ്ടി ചൂട് വെള്ളം എടുക്കാൻ വന്നതായിരുന്നു അമ്മ…
ഞാൻ ചോറ് വടിക്കാൻ വേണ്ടി തുണി എടുത്തതും അമ്മ തടഞ്ഞു… ഞാൻ ആ മുഖത്തേക്ക് നോക്കി..
രാവിലെ എണിട്ടു സർവത്ര പണിയും തീർത്തു… ഒന്ന് നേരെ ആഹാരം പോലും കഴിക്കാതെ മോള് കോളേജിൽ പോവുന്നതൊക്കെ കാണുമ്പോൾ നീറുന്നത് എൻ്റെ നെഞ്ചാണ്… എത്രയോ തവണ ഞാൻ പറഞ്ഞിട്ടുണ്ട് മോളെ അടുക്കള കാര്യം എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്ന്….
ഒരു കുറവും വരുത്താതെ നോക്കേണ്ട ഈ പ്രായത്തിൽ ഞാൻ തന്നെ എൻ്റെ കുഞ്ഞിനെ ഇട്ടു കഷ്ട്ടപെടുത്തുവാണല്ലോ ….
പറഞ്ഞു തീർന്നതും അമ്മയുടെ കണ്ണ് നിറഞ്ഞതും ഒന്നിനും ഒന്നിച്ചായിരുന്നു…
ആഹാ… ഇത് നല്ല കഥ… സാധാരണ എല്ലാടത്തും മക്കൾ അടുക്കളയിൽ കയറാത്തതാണ് അമ്മമാരുടെ സങ്കടം…. ഇവിടെയോ നേരെ തിരിച്ചും…..
എന്ന് പറഞ്ഞു ഞാൻ അമ്മയുടെ കണ്ണീർ തുടച്ചു…
അച്ഛന്റെ എല്ലാ കാര്യവും നോക്കി…ഈ നീര് വച്ച കാലും കൊണ്ട് അമ്മ അടുക്കളയിൽ കിടന്നു കഷ്ട്ടപെടുമ്പോൾ ഞാൻ എങ്ങനെയാ അമ്മേ സമാധാനത്തോടെ കോളേജിൽ പോവുന്നെ….
അമ്മ മറുപടി ഒന്നും പറഞ്ഞില്ല….
ഇനി ഈ ചോറും കൂടെ വടിക്കേണ്ട ജോലിയെ ഇവിടെയൊള്ളു അതുകൊണ്ട് ചുമ്മ ഓരോന്നും പറഞ്ഞു രാവിലെ തന്നെ സെന്റി അടിക്കാതെ ഈ വെള്ളം കൊണ്ട് അച്ഛന് കൊടുക്ക്….
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായതുകൊണ്ട് അമ്മ ഒരിക്കൽ കൂടി എന്നെ നോക്കിയതിനുശേഷം വെള്ളവും എടുത്തു കൊണ്ട് പോയി……
ഞാൻ പെട്ടന്ന് ബാക്കി ജോലിയും തീർത്തു… കുളിച്ച റെഡിയായി വന്നു….
അമ്മേ ഞാൻ ഇറങ്ങുവാ…
നീ ഇന്നും ഒന്നും കഴിക്കാതെ ഇറങ്ങുവാണോ…
പരിഭവവും പറഞ്ഞു അമ്മ വരും എന്ന് അറിയാവുന്നതുകൊണ്ട് കാപ്പിയും ഞാൻ പൊതിഞ്ഞു എടുത്തിട്ട് ഉണ്ടായിരുന്നു… കോളേജിൽ ചെന്ന് ഇനി കഴിക്കാൻ സമയം കിട്ടില്ല എന്ന് അറിയാം എന്നാലും ആ മനസിനെ സമാധാനിപ്പിക്കാലോ…
പോവാൻ വേണ്ടി ചെരുപ്പ് ഇടാൻ തുടങ്ങിയതും
മോളെ… നീ അച്ഛനെ കാണുന്നില്ലേ…
അച്ഛനെ കുറിച്ച് ഓർത്തപ്പോൾ പെട്ടന്ന് മനസ്സിൽ ഒരു വിങ്ങൽ വന്നു….സ്വന്തമായി ഒന്ന് അനങ്ങാനോ സംസാരിക്കാനോ പോലും ആവാതെ ജീവച്ഛവമായി കിടക്കുന്ന അച്ഛൻ…… അതിലും ഏറ്റവും വലിയ ദുർഭാഗ്യം ഓർമ വച്ച നാൾ മുതൽ ഞാൻ കാണുന്നതും ഇങ്ങനെ കിടക്കുന്ന അച്ഛനെ തന്നെയാണ്….. ആ നാവിൽ നിന്നും ഇതുവരെ ഒന്നും കേൾക്കാൻ ഭാഗ്യമില്ലാതെ പോയ മകൾ….
എന്നും രാവിലെ ഇറങ്ങുന്നതിനു മുമ്പ് അച്ഛനോട് എന്തെങ്കിലും ഒക്കെ ഞാൻ ചുമ്മാ ഇരുന്നു സംസാരിക്കും… തിരിച്ചു വരുമ്പോഴും കോളേജിൽ നടക്കുന്ന സംഭവങ്ങളും വഴിയിൽ നടക്കുന്ന കാര്യങ്ങളും ചിരിച്ചു കൊണ്ട് ഞാൻ അച്ഛന് വിശധികരിച്ചു കൊടുക്കും…. ഒന്നും പറയാൻ സാധിച്ചില്ലെങ്കിലും ആ കണ്ണുകളിൽ ഞാൻ കാണും കടലോളം സ്നേഹം…….
എന്നാൽ ഈ അച്ഛൻ തന്നെയാണാലോ എല്ലാ തകർച്ചയ്ക്കും കാരണം എന്നോർക്കുമ്പോൾ…………
ഞാൻ അകത്തു കയറി അച്ഛൻ കിടക്കുന്ന റൂമിലോട്ട് ചെന്നു…. എൻ്റെ വരവും കാത്തുകൊണ്ട് വാതിലിൽ തന്നെ നോക്കികൊണ്ട് അച്ഛനും കട്ടിലിൽ കിടപ്പുണ്ടായിരുന്നു….
എന്നെ കാണുമ്പോൾ എപ്പോഴും ആ മുഖത്തു വിരിയുന്ന പ്രകാശം ഇന്നും ഉണ്ട്….. അച്ഛനോട് യാത്ര പറഞ്ഞു… ഞാൻ വീട് വിട്ടു ഇറങ്ങാൻ തുടങ്ങിയതും തിരിഞ്ഞു അമ്മയെ നോക്കി….
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….. ഞാൻ പോയി കഴിഞ്ഞതിനുശേഷം ഏതെങ്കിലും വീട്ടിൽ പാത്രം കഴുകാനോ വല്ല അടുക്കള പണിക്കോ പോയി എന്ന് ഞാൻ അറിഞ്ഞാൽ……
മുഖത്തു അല്പം ദേഷ്യം വരുത്തിക്കൊണ്ട് തന്നെ ഞാൻ പറഞ്ഞു….
അത്…. മോളെ…… ജീവിക്കാൻ പണം തന്നെ വേണ്ടേ…അതിനു വേണ്ടിയാ….
ജീവിക്കാനുള്ള പണത്തിനു വേണ്ടിയാ ഒഴിവ് ദിവസങ്ങളിൽ ഞാൻ കുട്ടികൾക്ക് ക്ഷേത്രത്തിൽ നൃത്തം പഠിപ്പിച്ചു കൊടുക്കുന്നതും… ട്യൂഷൻ എടുക്കുന്നതും ഒക്കെ….. അതു കൊണ്ട് കാശിനു വേണ്ടി എൻ്റെ അമ്മ ആരുടേയും അടുക്കളയിൽ പോയി കഷ്ടപെടണ്ട……
ഞാൻ ഒരിടത്തും പോവുന്നില്ല പോരെ…. നിന്നു വർത്തമാനം പറയാതെ പെട്ടന്നു കോളേജിൽ പോവാൻ നോക്ക്…. ഇപ്പോൾ തന്നെ വൈകി..
പിന്നെ ഒന്നും പറയാൻ നിന്നില്ല ആ കവിളിൽ ഒരു മുത്തവും നൽകി പെട്ടന്നു ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി….
നിത്യ ചേച്ചി……
പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി… ഉദേശിച്ച ആൾ തന്നെ….
എന്താടാ അപ്പു നിനക്ക് ഇന്ന് സ്കൂൾ ഇല്ലേ…
ഓഹ്… സ്കൂളൊക്കെ എന്നും ഉണ്ട് ചേച്ചി പക്ഷെ ആ വഷളൻ പ്രിൻസിപ്പൽ പറഞ്ഞു കുറച്ച ദിവസത്തേക്ക് അങ്ങോട്ട് പോവണ്ട എന്ന്…
എന്തുപറ്റി….
ഞാൻ അവനോട് വിവരം ചോദിച്ചു…
വേറെ ഒന്നുല്ല ചേച്ചി…. ആ പ്രിൻസിപ്പൽ കാണാൻ ഒരു മാക്കാച്ചിയെ പോലെ ആണെങ്കിലും അങ്ങേരുടെ മോള് ഒരു ദേവതയാണ്…..
മ്മ്… ബാക്കി നീ പറയണ്ട എനിക്ക് ഊഹിക്കാവുന്നേയുള്ളു… ആ ദേവതയോട് നീ നിന്റെ ഇഷ്ട്ടം അറിയിക്കുന്നു…. ആ ഇഷ്ട്ടം നേരെ ആ കുട്ടിയുടെ അച്ഛൻ അറിയുന്നു… അങ്ങനെ നിനക്ക് സസ്പെന്ഷനും കിട്ടി…
ഒന്ന് വിട്ടു പോയി… എനിക്ക് മാത്രമല്ല… എൻ്റെ ഇഷ്ട്ടം അവളോട് അറിയിക്കാൻ ചെന്ന് ഹംസത്തിനും കിട്ടി……
അവൻ പറഞ്ഞു തീർന്നതും അവന്റെ ഹംസം അവിടെ സൈക്കിളിൽ പറന്ന് എത്തി…
ആ… ചേച്ചിക്ക് ഇന്ന് കോളേജ് ഇല്ലേ… അതോ നമ്മളെ പോലെ ചേച്ചിക്കും അടിച്ചോ സസ്പെന്ഷൻ…..
അയ്യോ സസ്പെന്ഷനും ഡിമിസ്സലും ഒക്കെ നിങ്ങളെ പോലെയുള്ള വലിയവർക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ലേ…
ഡാ കണ്ണാ ടിക്കറ്റ് കിട്ടിയോ…
ഈ കണ്ണൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാണ്…..
എന്ന് പറഞ്ഞു അവൻ പോക്കറ്റിൽ നിന്നും രണ്ട സിനിമ ടിക്കറ്റ് എടുത്തു…..
സസ്പെന്ഷൻ അടിച്ചതെ അടിച്ചു… എന്നാൽ ആ സമയം നിങ്ങൾ രണ്ടുപേർക്കും വീട്ടിൽ ഇരുന്നു വല്ലതും പടിച്ചൂടേ….
ദേ നിത്യ ചേച്ചി… ഒരുമാതിരി നമ്മുടെ അമ്മമാരേ പോലെ സംസാരിച്ചാൽ ഉണ്ടല്ലോ.. പിന്നെ ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടില്ല കേട്ടോ…
അയ്യോ അങ്ങനെ പറയല്ലേ….. ഞാൻ പറഞ്ഞത് തിരിച്ച എടുത്തു പോരെ…
ആ…. അപ്പോൾ ശരി ചേച്ചി വൈകിട്ടു കാണാം…
എന്ന് പറഞ്ഞു അവന്മാർ അവിടെ നിന്നും പോയി….
ഇവിടെ മുതിർന്നവരെ കാലും എന്ത് കൊണ്ടും നല്ലതാ ഈ കുട്ടികളോട് ഉള്ള കൂട്ട… ഞാൻ ഇല്ലാത്തെ സമയം അമ്മ മറ്റു വീടുകളിൽ ജോലിക്ക് പോവുന്നത് ഉൾപ്പടെ നാട്ടിൽ നടക്കുന്ന എല്ലാം കാര്യങ്ങളും അറിയുന്നത് ഇവരിൽ നിന്നുമാണ്….
അങ്ങനെ ഓരോന്നും ആലോചിച്ചു ബസ് സ്റ്റോപ്പ് എത്തി.. ഭാഗ്യത്തിന് പെട്ടന്നു തന്നെ ബസും വന്നു… ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കോളേജും എത്തി….
പതിവ് ഇല്ലാത്തെ ഇന്ന് എന്നെയും കാത്തു ദേവികയും അവിടെ ഉണ്ടായിരുന്നു… ഞാൻ അവളുടെ അടുത്തു ചെന്നു….
എന്താടി സാധാരണ ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞാൽ നേരെ ക്ലാസ്സിൽ ചെല്ലുന്ന ആൾ ഇന്ന് എന്താ ഇവിടെ…..
അവളുടെ അടുത്ത എത്തിയതും ഒരു പിരകം പൊക്കി ഞാൻ ചോദിച്ചു…
ആ.. ഫസ്റ്റ് ഹൗർ ക്ലാസ്സ് ഇല്ല.. സർ ലീവ് ആണ്…. പിന്നെ വിചാരിച്ചു നിന്നെയും കാത്തു ഇവിടെ നിൽകാം എന്ന്….
അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കോളേജിലോട്ട നടന്നു… കോളേജ് ഗേറ്റിൽ നിന്നും ഒരു കയറ്റം തന്നെ ഉണ്ട് അവിടെ എത്താൻ….
ഞങ്ങൾ സംസാരിച്ചു കൊണ്ട് നടന്നപ്പോൾ ആണ് ഒരു ആക്ടിവയിൽ മൂന്ന് പെൺകുട്ടികൾ സ്പീഡിൽ പോയത്… ഞങ്ങളുടെ സീനിയർ ചേച്ചിമാർ ആയിരുന്നു…
ഓഹ്… അവളുമാരുടെ ഗമ കണ്ടില്ലേ…. മൂന്നും വിളഞ്ഞ വിത്താ…
ദേവു പിറുപിറുത്തു… അവളുടെ ദേഷ്യത്തിനും കാരണമുണ്ട്… കാരണം അമ്മാതിരി പണികൾ ആണ് ഫ്രഷേഴ്‌സ് ഡേക് അവളുമാർ ഞങ്ങൾക്ക് തന്നത്…
സീനിയർസ് ആല്ലേ…
മ്… അടുത്ത വർഷം നമ്മളും ആവുമല്ലോ സീനിയർസ്…
അവൾ അവരുടെ കുറ്റവും കുറവും പറഞ്ഞുകൊണ്ട് നടന്നപ്പോൾ ആണ്… ബി കോമിലെ ദേവുവിന്റെ ഒരു ബന്ധുവിനെ കണ്ടത്… ദേവു അവളുടെ അടുത്തേക്ക് ചെന്നു…
ഞാൻ അവിടെ അവളെയും കാത്തു നില്കുമ്പോഴാണ് ഒരു ബുള്ളറ്റ് പാഞ്ഞു എൻ്റെ അടുത്തു വന്നത്… ഇടിക്കാതെ ഇരിക്കാൻ വേണ്ടി പെട്ടന്നു മാറിയപ്പോൾ കാൽ സ്ലിപ് ആയി തായേ വീണു….. കൈയുടെ മുട്ട് അല്പം ഉരഞ്ഞു…
ആ ബുള്ളറ്റ് എന്റെ അല്പം മാറി നിന്നു….ഹെൽമെറ്റ് വച്ചു കൊണ്ട് അതിൽ നിന്നും ഇറങ്ങി അയാൾ എൻ്റെ അടുത്തു വന്നു നിന്നു…..
ഹെൽമെറ്റ് ഊരി… ഇപ്പോൾ ആ മുഖം എനിക്ക് വ്യക്തമായിരുന്നു…. എൻ്റെ കൈയിലെ മുറിവ് കണ്ടപോൾ ആ മുഖത്തു ഒരു സങ്കടം നിഴലിച്ചു…
എന്റെ അടുത്തു വന്നിരുന്നു… ആ മുറിവിൽ നോക്കി കൊണ്ട് തന്നെ പറഞ്ഞു…
ഇത്രെയും കട്ട സ്പീഡിൽ വന്നിട്ടും നിന്റെ കൈയിൽ ഈ ഒരു ചെറിയ മുറിവ് മാത്രേ പറ്റിയുള്ളൂ……
ആ മറുപടി കേട്ട് ഒരു അത്ഭുതവും എനിക്ക് തോന്നിയില്ല……നേരെത്തെ ആ മുഖത്തു നിഴലിച്ച സങ്കടത്തിന്റെ കരണവും ഇപ്പോൾ വ്യക്തമായി…
ഞാൻ താഴെ വീഴുന്നു കിടക്കുന്നത് കണ്ടു ദേവുവും വേറെ കുറെ കുട്ടികളും എന്റെ അടുത്ത വരാൻ തുടങ്ങിയതും എന്റെ നേരെ ഇരിക്കുന്ന ആളെ കണ്ടപ്പോൾ അവർ എല്ലാവരും മടിച്ചു നിന്നു…
അവൻ ഒരിക്കൽ കൂടി എന്നെ നോക്കിയതിനു ശേഷം എഴുനേറ്റു നിന്നു….. അപ്പോഴാണ് ഞാൻ ഇപ്പോഴും നിലത്താണ് കിടക്കുന്നത് എന്ന് ബോധം എനിക്ക് വന്നത്…
പതിയെ എണീറ്റു നിന്നു…. എഴുനേറ്റു നിന്നപ്പോൾ കാലിലും ചെറിയ വേദന ഉണ്ടായിരുന്നു….. വേദന കാരണം എന്റെ മുഖത്തു വിരിഞ്ഞ സങ്കടം അവന്റെ മുഖത്തു ഒരു സന്തോഷം തീർത്തു….
താഴെ കിടന്നിരുന്ന ബാഗ് എടുക്കാൻ തുടങ്ങിയതും എനിക്ക് മുമ്പേ അവൻ എന്റെ ബാഗ് എടുത്തു…
എനിക്ക് ക്ലാസ്സിൽ പോണം….
അവസാനം സഹികെട്ടു ഞാൻ തന്നെ പറഞ്ഞു
പൊയ്ക്കോ…. പോവണ്ട എന്ന് ആരെങ്കിലും പറഞ്ഞോ…
അവന്റെ മറുപടിയും വന്നു…
എന്റെ ബാഗ് താ.. എനിക്ക് പോണം…
അത് എന്താ.. ബാഗ് ഉണ്ടെങ്കിലേ ക്ലാസ്സിൽ കയറാവു എന്ന് ഉണ്ടോ…
അവന്റെ ഈ പ്രവർത്തികൾ പ്രോത്സാഹനം നൽകി കൊണ്ട് വേറെ കുറെ വാലുകളും അവിടെ ഉണ്ടായിരുന്നു…
അപ്പോഴും എല്ലാരും കാഴ്ചക്കാരായി നോക്കി നിന്നത് അല്ലാതെ ആരും എനിക്ക് സഹായം ആയി മുഞ്ഞോട്ട വന്നില്ല….
ഡാ പ്രിൻസയെ….. HODയുടെ കാർ വരുന്നു നീ വാ….
അവന്റെ ഒരു കൂട്ടുകാരൻ വിളിച്ചു പറയുന്നത് കേട്ടപ്പോൾ അവിടെ കൂടി നിന്ന് കുട്ടികൾ പോവാൻ തുടങ്ങി…
അപ്പോഴും അവൻ അവിടെ തന്നെ നിന്നു… പ്രിൻസിപ്പലിന്റെ മുമ്പിൽ വച്ചു പോലും ഈ പ്രവർത്തികൾ ചെയ്യാൻ മടിക്കാത്ത ഇവന് പിന്നെ HOD കാണുമ്പോൾ പേടിക്കോ…
അവന്റെ കൂട്ടുകാർ വന്നുതന്നെ അവിടെ നിന്നും അവനെ കൊണ്ട് പോയി….
പോകുന്നതിനു മുമ്പ് ബാഗ് എൻ്റെ എനിക്ക് നേരെ നീട്ടി… ഞാൻ വാങ്ങിക്കാൻ തുടങ്ങിയതും ബാഗ് നിലത്തു ഇട്ടു…
എപ്പോഴത്തെയും പോലെ പോവുന്നതിനു മുമ്പ് അവൻ എനിക്ക് ഒരു ചിരി സമ്മാനിച്ചു…… ആ ചിരിയുടെ പിന്നിൽ ഉള്ള അവന്റെ ദേഷ്യവും ആ കണ്ണുകളിൽ വ്യക്തമായിരുന്നു…
എല്ലാരും പോയതിനു ശേഷം ദേവു എൻ്റെ അടുത്തു വന്നു….
അവൾ എന്നെയും കൂട്ടികൊണ്ട് കോളേജ് സ്റ്റോറിൽ പോയി… അവിടെ നിന്നും ഒരു ബാൻഡേജ് വാങ്ങിച്ചു മുറിവിൽ ഒട്ടിച്ചു തന്നു….
സോറി നിത്യ….. കണ്ടു നിന്നത് അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല…
സങ്കടം വ്യക്തമായിരുന്നു അവളുടെ വാക്കുകളിൽ…
ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു…
അതൊന്നും സാരമില്ലടി…
ഞാൻ അവളെ ആശ്വസിപ്പിച്ചു….
എന്നാലും ആ പ്രിൻസ്… അത് എന്തൊരു സാധനമാ…. അന്ന് ആദ്യം ഈ കോളേജിൽ വന്നപ്പോൾ അവന്റെ ഗ്ലാമർ ഒക്കെ കണ്ട ഞാൻ നോക്കാൻ തുടങ്ങിയത് ആയിരുന്നു…. പിനീട് അല്ലേ മനസിലായത്…. ചില സാറുമാർക്ക് പോലും അവനെ പേടിയാണ് എന്ന്….
ഞാൻ ഒന്നും മിണ്ടില്ല….
കുറച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിൽ ചെന്നു…. ഫസ്റ്റ് ഹൗർ ഫ്രീ ആയതു കൊണ്ട് തന്നെ മിക്ക കുട്ടികളും പുറത്തായിരുന്നു…. ഞാനും അവളും സീറ്റിൽ പോയി ഇരുന്നു….
അല്ല നിത്യ… നീ എന്താ ഇന്നലെ വരാതെ ഇരുന്നത്…
ദേവു എന്നോട് ചോദിച്ചു..
അച്ഛന്റെ മരുന്നൊക്കെ വാങ്ങാൻ പോയത് ആയിരുന്നു….സാധാരണ അമ്മയാ വാങാർ അമ്മയ്ക്ക് കാലിനു നല്ല നീരുണ്ട്… അതുകൊണ്ട് ഞാനാ പോയത് മരുന്ന് വാങ്ങിക്കാൻ…
എൻ്റെ മറുപടി കേട്ട് കുറച്ചു സമയം അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു….
എന്താടി…
ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ…
ഞാൻ എന്താ എന്ന് അർത്ഥത്തിൽ അവളെ നോക്കി…
ശരിക്കും നിന്റെ അച്ഛന് എന്താ സംഭവിച്ചത്….
മുമ്പും പലതവണ അവൾ ഈ ചോദ്യം ചോദിച്ചപോയൊക്കെ ഓരോന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി… എന്നാൽ ഇന്ന് എല്ലാ ദേവുനോട് പറഞ്ഞു ഉള്ളിലെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു…. ഞാൻ അവളോട് പറഞ്ഞു തുടങ്ങി…..
വലിയ ഒരു തറവാട്ടിൽ ജനിച്ചു വളർന്നത് ആയിരുന്നു അച്ഛൻ… സമ്പത്തിനു സമ്പത്ത്… അന്തസ്സിനു അന്തസ്സ്… അങ്ങനെ പണത്തിനോ സുഖത്തിനോ ഒരു കുറവും വരാതെ വളർന്നു വന്ന അച്ഛൻ ആരുടെ മുമ്പിലും അങ്ങനെ കുഞ്ഞിനു കൊടുക്കുന്ന പ്രകർതകാരൻ അല്ലായിരുന്നു ഒരാളുടെ മുഞ്ഞിൽ ഒഴികെ…. അച്ഛന്റെ ഒരേ ഒരു പെങ്ങൾ ലക്ഷ്മി…
മറ്റാരേക്കാളും കൂടുതൽ ആയി അച്ഛൻ സ്വന്തം പെങ്ങളെ സ്നേഹിച്ചു…. അതുകൊണ്ട് തന്നെ പ്രായപൂർത്തി ആയപ്പോൾ നല്ലൊരു ബന്ധം തന്നെ പെങ്ങൾക്ക് കൊണ്ടും വന്നു… പക്ഷെ…അപ്പോഴത്തേക്കും മറ്റൊരു പുരുഷൻ ആ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു….. അത് അച്ഛനോട് തുറന്നു പറയുകയും ചെയ്തു….. പെങ്ങളുടെ ഏതൊരു ഇഷ്ടവും നടത്തി കൊടുക്കുന്ന ആങ്ങള അതു മാത്രം നിരസിച്ചു… ജാതിയും കുടുംബമഹിമയും ഒക്കെ ജീവ ശ്വാസം പോലെ കൊണ്ട് നടന്നിരുന്ന അച്ഛന് ഒരിക്കലും അന്യ മതക്കാരനായ ഒരുവനുമായുള്ള പെങ്ങളുടെ സ്നേഹബന്ധം അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല….. അതുകൊണ്ട് തന്നെ എല്ലാം മറക്കണം എന്ന് പറഞ്ഞു അച്ഛൻ ഉപദേശിച്ചു ശാസിച്ചു….ഒടുവിൽ തല്ലുകയും ചെയ്തു…. അച്ഛന്റെ പ്രവർത്തി ന്യായികരിച്ചു കൊണ്ട് മറ്റു ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു… അങ്ങനെ പെങ്ങളുടെ അനുവാദത്തിനു പോലും കാത്തു നില്കാതെ അച്ഛൻ ആ വിവാഹം ഉറപ്പിച്ചു…. എന്നാൽ ഉറപ്പിച്ച കല്യാണ ദിവസം തലേന്ന് തന്നെ അവർ ആഗ്രഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി പോയി…
ഞാൻ ഒന്ന് നിർത്തിട്ടു ദേവുവിന്റെ മുഖത്തു നോക്കി… എല്ലാം കേട്ടുകൊണ്ട് അവൾ എന്നെ തന്നെ നോക്കി ഇരുന്നു… ഞാൻ തുടർന്നു…
ആ സംഭവത്തിന് ശേഷം ഏതാണ്ട് ഒന്നര രണ്ട വർഷം കഴിഞ്ഞാണ് അച്ഛനും അമ്മയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്… പെങ്ങൾ ഇറങ്ങി പോയപ്പോൾ ഉണ്ടായ സങ്കടം അന്നും അങ്ങനെ തന്നെ ആ മനസ്സിൽ ഉണ്ടായിരുന്നു.. എന്നാൽ ആ സങ്കടം എപ്പോഴാണ് ഒരു പകയായി മാറിയത് എന്ന് ആർക്കും അറിയില്ല….
ഒരു നെടുവീർപ് ഇട്ടു ഞാൻ തുടർന്നു…..ഒരിക്കൽ ജീവനായി കരുതിയ പെങ്ങളുടെ ജീവിതം നശിപ്പിക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു… അതിനു ചെയ്യാൻ പറ്റുന്നതൊക്കെ ചെയുകയും ചെയ്തു….. ഒടുവിൽ സ്വന്തം പെങ്ങളുടെ താലി മാല അറുക്കാൻ പോലും……
ആർക്കു വേണ്ടിയാണോ സ്വന്തം വീട്ടുകാരെയൊക്കെ ഉപേക്ഷിച്ചു പോയത്.. അയാളെ തന്നെ കൊല്ലാൻ……ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അച്ഛൻ അത് നടപ്പാക്കുകയും ചെയ്തു…. എന്നാൽ ഭാഗ്യത്തിന് ലക്ഷ്മി അമ്മായിയുടെ ഭർത്താവിന് ജീവൻ തിരിച്ചു കിട്ടി…
ആ മനുഷ്യൻ ഹോസ്പിറ്റൽ കിടക്കയിൽ കിടന്നപ്പോൾ പോലും ആ കുടുംബത്തിനെ അച്ഛൻ ദ്രോഹിച്ചു കൊണ്ടേ ഇരുന്നു….
പക്ഷെ ആരുടെകയോ ഭാഗ്യം കൊണ്ട് ആ കുടുംബം മുഞ്ഞോട്ട ജീവിച്ചു
ഒടുവിൽ സ്വന്തം വീട്ടിൽ പോയിട്ട് വന്ന എൻ്റെ അമ്മ കണ്ടത് കട്ടിലിൽ ബോധം ഇല്ലാത്തെ കിടക്കുന്ന അച്ഛനെ ആയിരുന്നു….ഹാർട്ട് അറ്റാക്ക ആയിരുന്നു……. സമയത്തിനു ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് ജീവൻ മാത്രം തിരിച്ചു കിട്ടി…
ജീവൻ മാത്രേ ഉള്ളു ഇപ്പോൾ അച്ഛന് സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ സാധിക്കാതെ ഒരേ കിടപ്പിൽ… ഈ കഴിഞ്ഞ ഇത്രെയും വർഷവും….
സ്വന്തം പെങ്ങളോട് ചെയ്തു കൂടിയ പാപത്തിന്റെ ഫലമായിരിക്കും ഇപ്പോൾ അനുഭവിക്കുന്നത്… പക്ഷെ ഇടയ്ക് ഇടയ്ക് ആ കണ്ണുകൾ നിറയുന്നത് ഞാൻ കാണാറുണ്ട്…. എല്ലാം ഓർത്ത്…
ചികത്സയ്ക്കു വേണ്ടി അച്ഛന്റെ പേരിൽ ഉള്ള സ്വത്തൊക്കെ വിറ്റു…. ഇപ്പോൾ ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാത്തെ ആ വാടക വീട്ടിൽ മൂന്ന് ജന്മങ്ങൾ കഴിയുന്നു…..
പറഞ്ഞു തീർന്നതും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണു….
എല്ലാം കേട്ടു എന്ത് പറയണം എന്ന് അവസ്ഥയിൽ ദേവുവും….
നിത്യ…. നീ സങ്കടപെടാതെ… എല്ലാം ശരിയാവും….
ഞാൻ അവളുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു….
എല്ലാം സഹിക്കാം ആ പ്രിൻസിനെ കൊണ്ടുള്ള ശല്യം അല്ലേ സഹിക്കാൻ പറ്റാത്തെ …. അവൻ ചുമ്മാ ഓരോ കാരണം ഉണ്ടാക്കുകയല്ലേ നിന്നെ വേദനിപ്പിക്കാൻ….
അവന്റെ അച്ഛനെ കൊല്ലാൻ ശ്രമിച്ച… ഒരു കാലത്ത് അവന്റെ കുടുംബത്തിനെ ദ്രോഹിക്കാവുന്നതിന്റെ അപ്പുറം ദ്രോഹിച്ചവന്റെ മോളോട് അവന് ദേഷ്യം കാണാതെ ഇരിക്കുമോ..
ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു…
ദേവു ഞെട്ടലോടെ എൻ്റെ മുഖത്തു നോക്കി…
എൻ്റെ അച്ഛനോട് തീർക്കാൻ പറ്റാത്തെ പകയും ദേഷ്യവുമാണ് അവൻ എന്നോട് തീർക്കുന്നത്…..
************************************************
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission