ഇത് ഇപ്പോൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത് എന്ന് രീതിയിൽ എന്നെയും സാറിന്റെ ഇരട്ട സഹോദരനെ കണ്ടു പ്രേതം എന്ന് കരുതി ബോധം കേട്ടു കിടക്കുന്ന അമ്മു ചേച്ചിയെയും അവൻ മാറി മാറി നോക്കി… എന്ത് ചെയ്യണം എന്ന് അറിയാതെ ഞാനും അവരുടെ മൂന്നുപേരുടെയും മുഖത്തും…
അയ്യോ.. പ്രശ്നം ആയോ ..
സാറിന്റെ ഇരട്ട സഹോദരൻ ആയിരുന്നു..
ഡാ അച്ചു നീ കാറിൽ നിന്നും വെള്ളം ബോട്ടിൽ എടുക്ക്..
ആൽബി സർ പറഞ്ഞപ്പോൾ അവൻ ഒട്ടും താല്പര്യമില്ലാതെ എന്ന് രീതിയിൽ കാറിൽ നിന്നും ബോട്ടിൽ ആയി വന്നു…
ഏതോ മരുഭൂമിയിൽ പോയി വെള്ളം എടുത്തു കൊണ്ട് വരാൻ പറഞ്ഞത് പോലത്തെ ദേഷ്യം ആയിരുന്നു ബോട്ടിൽ എന്റെ നേർക്ക് നീട്ടുമ്പോൾ അവന്റെ മുഖത്തു..
ഞാൻ അത് കാര്യം ആക്കാതെ ബോട്ടിൽ വാങ്ങി വെള്ളം ചേച്ചിയുടെ മുഖത്തു തളിച്ചു..
ചേച്ചി…. എണിക്ക്….
രണ്ടാമതും വെള്ളം തളിച്ചപ്പോൾ ചേച്ചി കണ്ണ് തുറന്നു… റോഡിൽ ഉള്ള ചില ആളുകൾ ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ഞാൻ പെട്ടന്നു ചേച്ചിയെ പിടിച്ചു എണീപ്പിച്ചു..
കണ്ണിന്റെ മയക്കം പൂർണമായും പോയതിനു ശേഷം ചേച്ചി ആദ്യം കണ്ടത് സാറും സഹോദരനും ഒരുമിച്ച് നിൽക്കുന്നത് ആയിരുന്നു..
വീണ്ടും പ്രേതം ആണ് എന്ന് കരുതി ബോധം പോകണ്ടാ … ഞാൻ സണ്ണി.. ആൽബിയുടെ ട്വിൻ ബ്രദർ ..
ആദ്യമേ നിനക്ക് ഇത് അങ് പറഞ്ഞു തുല്ച്ചൂടെ എന്ന് രീതിയിൽ ചേച്ചി അയാളെ നോക്കുന്നുണ്ടായിരുന്നു..
എന്നാൽ ശരി ഞങ്ങൾ പോട്ടെ…
യാത്ര പറഞ്ഞു പിരിയുന്നത് ആണ് നല്ലത് എന്ന് എനിക്ക് തോന്നി…
അല്ല.. ഇപ്പോൾ തന്നെ ഒരുപാട് വൈകിയില്ലേ.. ഒരു കാര്യം ചെയ് നിങ്ങൾ കാറിൽ കയറു ഇവർ കൊണ്ടാക്കും..
അപ്പോൾ ആൽബിച്ചായനോ..
പ്രിൻസ് ആയിരുന്നു
എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്… നിങ്ങൾ ഇവരെ കൊണ്ടാക്കി തിരിച്ചു വരുമ്പോൾ എന്നെയും പിക്ക് ചെയ്താൽ മതി..
അഹ്.. അതാ നല്ലത്… നമ്മുക്ക് കുറച്ചും കൂടെ പരിചയപ്പെടുകയും ചെയ്യാല്ലോ..
ഇവന് ഇനിയും മതിയായില്ലേ…
ചേച്ചി എന്റെ ചെവിയിൽ പറഞ്ഞു..
എന്താ ഒരു രഹസ്യം..
അല്ല… നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ട് ആകില്ലേ എന്ന്…
എന്ത് ബുദ്ധിമുട്ട് നിങ്ങൾ കയറ്..
ആൽബി സാറിനും സണ്ണിക്കും ബുദ്ധിമുട്ട് ഇല്ലാ എങ്കിലും മറ്റുരാളുടെ മുഖത്തു വളരെ ബുദ്ധിമുട്ട് ആണ് എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു…
എന്നാലും അത് കാര്യമാക്കാതെ ഞാനും ചേച്ചിയും പിന്നിൽ കയറി.. സണ്ണി മുന്നിലും പ്രിൻസ് ഡ്രൈവിംഗ് സീറ്റിലും…
ആ യാത്ര കൊണ്ട് മറ്റൊരു കാര്യവും മനസിലായി ആൽബി സാറിന്റെ നേരെ വിപരീതമായിരുന്നു സണ്ണി… ഒരുപാട് സംസാരിക്കുന്ന പ്രകൃതം…പ്രിൻസിന്റെ അച്ഛന്റെ സഹോദരന്റെ മക്കൾ ആയിരുന്നു ആൽബി സാറും സണ്ണിയും…
അച്ചുവും നിങ്ങളും ഒരേ കോളേജിൽ അല്ലേ…
ഏത് അച്ചു…
അമ്മു ചേച്ചിയുടെ നാവിൽ നിന്നും അത് വീണപ്പോൾ ഞങ്ങളോട് ഉള്ള ദേഷ്യം തീർക്കുന്നത് പോലെ പ്രിൻസ് അമർത്തി ഒരു ഹോൺ കൊടുത്തു..
ഓഹ്… I mean.. പ്രിൻസ്.. നിങ്ങൾ തമ്മിൽ കോളേജിൽ വച്ചു കാണാർ ഇല്ലേ…
അഹ്… ഉണ്ട്..
പേടിപ്പിച്ചത് കൊണ്ട് തന്നെ അമ്മു ചേച്ചിക്ക് സണ്ണിയെ അത്ര ഇഷ്ടപെട്ടിട്ടില്ല എന്ന് മനസിലായി..അതുകൊണ്ട് തന്നെ കൂടുതലും സംസാരിച്ചത് ഞാൻ ആയിരുന്നു… പ്രിൻസ് ഒരു അക്ഷരം പോലും മിണ്ടാതെ വണ്ടി ഓടിക്കുന്നു. .
.
കുറച്ചു കഴിഞ്ഞപ്പോൾ വീട് എത്തി ഞങ്ങൾ ഇറങ്ങി… രക്ഷകർത്താവിനെ പോലെ ഞങ്ങളെയും കാത്തു അപ്പുവും പുറത്ത ഉണ്ടായിരുന്നു…
യാത്ര പറഞ്ഞൂ തിരിയുമ്പോൾ പ്രിൻസിന്റെ ഒരു നോട്ടം എങ്കിലും ഞാൻ ആഗ്രഹിച്ചു പക്ഷെ ഉണ്ടായില്ല…..ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടായിട്ടും പ്രതീക്ഷിച്ച എന്റെ ഭാഗത്ത് അല്ലേ തെറ്റ് എന്ന് സ്വയം ആശ്വസിച്ചു…
ഞാൻ എൻ്റെ വീട്ടിൽ കയറാൻ തുടങ്ങിയതും ചേച്ചി എന്റെ കൈയിൽ പിടിച്ചു..
ടി നിത്യേ … ആ പ്രിൻസിന് മാത്രം അല്ല… അവന്റെ കുടുംബത്തിൽ ഉള്ള എല്ലാത്തിനും ഒരേ അസുഖമാ.. വീഴ്ത്തുക …. നിന്നെ അവൻ പ്രേമം കാണിച്ചു വിഴുത്തി.. എന്നെ അവന്റെ കുടുംബകാരൻ പേടിപ്പിച്ചു വിയുത്തി….
സാരില്ല ചേച്ചി..
ഓഹ്.. നിനക്ക് ഇപ്പോഴും അവനോട് മുഴുത്ത പ്രേമം ആണല്ലോ..
എന്ന് പറഞ്ഞു എൻ്റെ കവിളിൽ നുള്ളി ചേച്ചി പോവുമ്പോയും ഞാനും അത് സ്വയം ആലോചിച്ചു എന്തിനാ ഞാൻ അവനെ ഇപ്പോഴും പ്രണയിക്കുന്നത് എന്ന്…
രാവിലെ എഴുനേറ്റു ജോലി ഒക്കെ ഒതുക്കി റെഡിയായി ഞാൻ നൃത്തം പഠിപ്പികുനടത്തേക്ക് ചെന്നു…. ഇപ്പോൾ എനിക്ക് ഏറ്റവും ആശ്വാസം തരുന്നത് കുട്ടികളെ നൃത്തം പഠിപ്പിക്കുമ്പോൾ ആണ്…. മുമ്പ് സ്നേഹം നടിച്ച സമയത്ത് പ്രിൻസ് പറയുമായിരുന്നു അവന് എന്റെ നൃത്തം കാണണം എന്ന്… പക്ഷെ…..
എല്ലാം മറന്നു മനസ്സും ശരീരവും നൃത്തത്തിൽ ലയിച്ചു…
കുട്ടികൾക്ക് ഒരിക്കൽ കൂടി മുദ്രകളുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു ക്ലാസ്സ് മുന്നോട്ട് പോയികൊണ്ട് നിന്നപ്പോൾ ആണ് അവിടേക്ക് അമ്മു ചേച്ചി ഓടി വന്നത്…
കുട്ടികൾക്ക് ബ്രേക്ക് കൊടുത്തു ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു…
നിത്യേ.. നീ അത്യാവശ്യം ആയി വീട്ടിലേക്കു വാ…
.അമ്മാ….
അയ്യോ.. എൻ്റെ അമ്മയ്‌ക്ക എന്താ പറ്റിയത്..
സകല ദൈവങ്ങളെയും ഞാൻ ഒരു നിമിഷം വിളിച്ചു പോയി…
ടി… നിന്റെ അമ്മ അല്ല എന്റെ അമ്മ..
അയ്യോ മാമിക്ക് എന്താ പറ്റിയത്…
ഓഹ്… ടി പോത്തേ നിന്റെ മാമി….. എന്റെ അമ്മ… എന്നെ ചതിച്ചു…
ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്..
ടി.. അമ്മ പറയുകയാ ഇന്ന് എന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന്…
ഉവോ… ചേച്ചി നിലക്ക്… ഞാൻ കുട്ടികളെ പറഞ്ഞു വിട്ടിട്ടു ഇപ്പോൾ വരാം… നമ്മുക്ക് ഒരുമിച്ച് പോകാം…
ഓഹ്… അവളുടെ ഉത്സാഹം നോക്ക് എന്നെ കെട്ടിക്കാൻ ഉള്ള… എന്നാലും ഈ കാര്യം എന്നോട് നേരത്തെ പറഞ്ഞില്ലാലോ..
പറഞ്ഞിരുന്നു എങ്കിൽ എന്തെങ്കിലും പറഞ്ഞു ചേച്ചി അത് മുടക്കും എന്ന് അറിയാം… അതു കൊണ്ട് ആയിരിക്കും പറയാത്തത്..
ഇപ്പോൾ അറിഞ്ഞാൽ എന്താ.. മുടക്കാൻ പാടാണോ..
ദേ.. ചേച്ചി വേണ്ടാ കേട്ടോ… നല്ല ആലോജന ആണെങ്കിൽ നടക്കട്ടെ..
നീ ഇനി ഒന്നും പറയണ്ട.. വാ എന്റെ കൂടെ..
ചേച്ചി എന്താ നാട് വിടാൻ പോവേയാണോ…
പിന്നെ.. അതിന് ഈ അമ്മു ഒരിക്കൽ കൂടി ജനിക്കണം.. നാട് വിടാൻ ഒന്നുമല്ല… നീയും കൂടെ വേണം.. എന്നാലേ എനിക്ക് ഒരു ധൈര്യം ഉള്ളു..
എന്നാലും..
ഒന്ന് മിണ്ടാതെ ഇരിക്കടി…
എന്ന് എന്നോട് പറഞ്ഞതിന് ശേഷം കുട്ടികൾക്ക് നേരെ ചേച്ചി പറഞ്ഞു…
കുട്ടികളെ.. ഇന്നത്തേക്ക് ക്ലാസ്സ് വിട്ടു… എല്ലാരും വീട്ടിൽ പൊയ്ക്കോ…
ചേച്ചി പറഞ്ഞു തീർന്നതും എല്ലാരും നമസ്കാരം ചെയ്തിട്ട് പോയി…
നീ ഇനി എന്ത് നോക്കികൊണ്ട് നിൽകുവാ.. വാ..
അല്ല.. ഞാൻ ഈ ഷാൾ ഒന്ന് നേരെ ഇടട്ടെ…
ഓഹ് പിന്നെ… ഇനി നിന്നെ വഴിയിൽ പെണ്ണ് കാണാൻ നിൽകുവല്ലേ… ഇങ്ങോട്ട് വാടി..
ചിലങ്കയും കൈയിൽ പിടിച്ചു.. നൃത്തം ചെയുമ്പോൾ ഉടുക്കുന്നത് പോലെ ഷാളും ഇട്ടു ഞാൻ ചേച്ചിയുടെ കൂടെ ഓടി…
വഴിയിൽ ആയപ്പോൾ… ഒരു കാർ ഞങ്ങളുടെ അടുത്തു വന്ന സ്ലോ ആയി…
ഇനി പെണ്ണ് കാണാൻ വന്നവർ ആണോ എന്ന് കരുതി ചിന്തിച്ചു നിന്നപ്പോൾ ആണ് അകത്തു നിന്നും ഇറങ്ങിയ ആളെ കണ്ടത്…
വീണ്ടും മനുഷ്യനെ ബോധം കെടുത്താൻ വന്നിരിക്കുക യാണ്…
അമ്മു ചേച്ചി ആയിരുന്നു…
സണ്ണി മാത്രം അല്ലായിരുന്നു.. കൂടെ എപ്പോഴത്തെയും പോലെ പ്രിൻസും കാറിൽ ഉണ്ടായിരുന്നു…. ഇറങ്ങാതെ കാറിൽ തന്നെ ഇരുന്നു..
നീ എന്താടാ കാറിൽ തന്നെ ഇരികുനത് ഇറങ്ങി വാ…
സണ്ണി വിളിച്ചപ്പോൾ അവനും ഇറങ്ങി..
എന്തോ ഞങ്ങളുടെ അടുത്ത സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് എന്നെ നേരെ ശ്രദ്ധിച്ചത്…
ഇത് എന്താ നിത്യേ.. താൻ എവിടെങ്കിലും ഡാൻസ് കളിച്ചിട്ട് വരുന്ന വഴിയാണോ അതോ കളിക്കാൻ പോകുകയാണോ..
അപ്പോൾ പ്രിൻസും എന്നെ നോക്കി… അപ്പോഴും ഒന്നും പറയാത്ത കാറിൽ നിന്നും ബോട്ടിൽ എടുത്തു വെള്ളം കുടിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു
.
അത്.. ഒരു പെണ്ണ് കാണൽ ഉണ്ട് അതുകൊണ്ടാ..
ഈ തവണ മറുപടി പറഞ്ഞത് അമ്മു ചേച്ചി ആയിരുന്നു..
ആഹാ.. കൊള്ളാലോ.. ആരുടെ പെണ്ണ് കാണൽ ആണ്…
നിത്യേയുടെ..
അമ്മു ചേച്ചി എന്റെ പേര് പറഞ്ഞതും കുടിച്ചു കൊണ്ടിരുന്ന വെള്ളം മണ്ടയിൽ കയറി പ്രിൻസ് ചുമച്ചതും ഒരുമിച്ചായിരുന്നു…..
ഞാൻ ചേച്ചിയുടെ മുഖത്തു നോക്കിയപ്പോൾ തിരിച്ച എന്നെ കണ്ണ് ഇറുക്കി കാണിച്ചു..
ആഹാ.. അപ്പോൾ ഉടനെ ഒരു സദ്യ കഴിക്കാൻ ഒരു വക ഉണ്ടല്ലേ…
പിന്നെ…ഈ ആലോചന മിക്കവാറും നടക്കും.. പയ്യൻ ചുള്ളൻ ആണ്… പോരാത്തതിന് സർക്കാർ ഉദ്യോഗസ്ഥനും…
എല്ലാം കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ… പ്രിൻസിന്റെ തീക്ഷ്ണമായ നോട്ടം എനിക്ക് നേരെ പതിയുന്നത് പോലെ എനിക്ക് തോന്നി..
അപ്പോൾ ഞങ്ങൾ ചെല്ലട്ടെ… വാ നിത്യേ… ഒരുങ്ങാൻ ഉള്ളത് അല്ലേ…
ഒരുങ്ങാൻ അല്ല.. ചേച്ചി എന്നെ കുളിപ്പിച്ചു കിടത്തും എന്നാണ് എനിക്ക് തോന്നുന്നത്…
പിന്നെ ഞങ്ങൾ യാത്ര പറഞ്ഞു പെട്ടന്നു അവിടെ നിന്നും നടന്നു… അപ്പോഴും പ്രിൻസിന്റെ മുഖത്തു ഞാൻ നോക്കിയില്ല…
ടി.. മോളെ… അവനും നിന്നെ ഇഷ്ടാണ് കേട്ടോ…
ആർക്ക്..
ടി.. പോത്തേ.. പ്രിൻസിന് നിന്നെയും ഇഷ്ടമാണ് എന്ന്.. അവൻ ചുമ്മച്ചത് നീയും കണ്ടത് അല്ലേ…
ചുമ്മച്ചാൽ സ്നേഹം ഉണ്ട് എന്നാണോ… അത് വെള്ളം മണ്ടയിൽ കയറിട്ടാ..
എന്ത് പറഞ്ഞപ്പോൾ ആണ് വെള്ളം അവന്റെ മണ്ടയിൽ കയറിയത്.. നിന്നെ ആണ് പെണ്ണ് കാണാൻ വരുന്നത് എന്ന് പറഞ്ഞപ്പോൾ അതിന്റെ അർത്ഥം അവന് നിന്നെ ഇഷ്ടമാണ്….. പക്ഷെ അത് ആ കാലൻ അറിയുന്നില്ല എന്ന് മാത്രം…
ചേച്ചിക്ക് ഞാൻ മറുപടി കൊടുത്തില്ലെങ്കിലും എന്തോ എന്റെ മനസ്സും അത് സമ്മതിച്ചു…ഒരു പക്ഷെ ഞാനും അത് ആഗ്രഹിക്കുന്നത് കൊണ്ട് ആയിരിക്കും..
പിന്നെ ഒന്നും ആലോചിക്കാതെ ഞങ്ങൾ അമ്മു ചേച്ചിയുടെ വീട്ടിൽ ചെന്നു… അമ്മയും അവിടെ ഉണ്ടായിരുന്നു… അടുക്കളയിൽ തന്നെ ചുറ്റി കറങ്ങി ഉണ്ടാക്കി വയ്ക്കുന്ന പലഹാരങ്ങൾ എടുത്തു കഴിച്ചു കൊണ്ട് നിന്ന് അമ്മു ചേച്ചിയെ അവസാനം മാമി ഒട്ടിച്ചപ്പോൾ മുറിയിൽ വന്ന ഒന്ന് ഒരുങ്ങി…
ഉച്ചയോട് ആയപ്പോൾ ഒരു കാർ വന്നു ഉമ്മറത്തു നിന്നു..
ചേച്ചിയുടെ അമ്മയും അച്ഛനും അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് വന്നു..
കുറച്ചകഴിഞ്ഞപ്പോൾ ചേച്ചിക്ക് പോകാൻ ഉള്ള സെറിനും ഉമ്മറത്തു നിന്നു വന്നു..
മോളെ അമ്മു..
അപ്പോൾ ഞാൻ പോയി മുടക്കിട്ടു വരട്ടെ മകളെ…
ഞാനും ചിരിച്ച ചേച്ചിയുടെ പിന്നാലെ പോയി..
പക്ഷെ പോകുന്ന വഴിക്ക് അമ്മയുടെയും മാമിയുടെയും മുഖത്തു നേരത്തെ കണ്ട അത്ര തിളക്കം ഇല്ലായിരുന്നു… ഉമ്മറത്തു പോയി പയ്യനെ കണ്ടപ്പോൾ അതിനുള്ള കരണവും ഞങ്ങൾക്ക് വ്യക്തമായി…
അയാൾ അമ്മു ചേച്ചിയെ ആണോ അതോ മുഞ്ഞിൽ ഇരിക്കുന്ന ലഡുവും ജലേബിയും മറ്റു പലഹാരങ്ങൾ ആണോ പെണ്ണ് കാണാൻ വന്നത് എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.. നരുന്ത് പോലെ ആണ് ഇരികുനത് എങ്കിലും ഒടുക്കത്തെ തിറ്റി..
അപ്പോൾ നമ്മുക്ക് ശ്രീധനത്തിന്റെ കാര്യത്തിയോട്ട കടക്കാം… കൂടുതൽ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല ഒരു 100 പവനും കാറും..
അതും കൂടെ കേട്ടപ്പോൾ തൃപ്തി ആയി എല്ലാർക്കും…
സ്ത്രീധനത്തിന്റെ കണക്കും പറഞ്ഞ അഭിപ്രായം അറിയിക്കണം എന്നും പറഞ്ഞു അവർ ഇറങ്ങി…
അപ്പോഴത്തേക്കും അമ്മു ചേച്ചിയുടെ മുഖത്തു ഒരു വിജയ ചിരി സ്ഥാനം പിടിച്ചിരുന്നു.. ഇനി ചേച്ചിയായിട്ട് മുടക്കണ്ട ഈ ബന്ധം… അത് വീട്ടുകാർ തന്നെ വേണ്ടാ എന്ന് വച്ചോളും… അത് തന്നെ സംഭവിക്കുകയും ചെയ്തു…
അമ്മു ചേച്ചിയോട് ഒപ്പം കോളേജിൽ എത്തി… ചേച്ചി pg സെക്ഷനിലോട്ട് പോയി… ഞാൻ എന്റെ ക്ലാസിലേക്ക് പോവുന്ന വഴിക്ക് മുമ്പിൽ തടസ്സമായി പ്രിൻസ് നിന്നു..
അവന്റെ സാമിഭ്യം ഞാൻ ആഗ്രഹികുനുണ്ട് എങ്കിലും രാവിലെ തന്നെ ഒരു വഴക്കിനു താല്പര്യമില്ലാത്തത്കൊണ്ട് മാറി പോവാൻ ശ്രമിച്ചു.. അപ്പോഴും തടസ്സമായി അവൻ നിന്നു…
എന്താടി കല്യാണം ഒക്കെ ഉറപ്പിച്ചപ്പോൾ നിന്റെ അഹങ്കാരവും കൂടിയോ…
ഞാൻ അവന്റെ മുഖത്തു നോക്കി..
അല്ലേലും ഏതൊരു ആണിനേയും പെട്ടന്നു വലയിൽ വീഴ്ത്താൻ ഉള്ള കഴിവ് നിനക്ക് ഉണ്ടല്ലോ…
പ്രിൻസെ മതി…
ഒരു ആണിനേയും ഞാൻ വല വീശി പിടിക്കാനും ശ്രമിച്ചിട്ടില്ല.. ഇന്നലെ പറഞ്ഞത് പോലെ എന്റെ കല്യാണവും ഉറപ്പിച്ചിട്ടില്ല… അല്ലെങ്കിലും ഒരുത്തന്റെയു പിന്നാലെ പോവേണ്ട കാര്യം എനിക്ക് ഇല്ല..കാരണം ഒരാളെ ഞാൻ സ്നേഹിച്ചിട്ടുള്ളു ഇപ്പോൾ സ്നേഹിക്കുന്നുമുള്ളു.. അത് നീയാ..
എന്നോ പറയണം എന്ന് കരുതിയ വാക്കുകൾ അവന്റെ മുഖത്തു നോക്കി പറഞ്ഞു നടന്ന അകന്നപ്പോൾ മനസ്സിൽ കൊണ്ട് നടന്ന ഭാരം ഒഴിഞ്ഞത് പോലെ… അവൻ എന്നെ തടഞ്ഞതുമില്ല
പിനീടുള്ള ദിവസങ്ങൾ പ്രിൻസിന്റെ ഭാഗത്ത് നിന്നും വലിയ പൊട്ടിത്തെറികൾ ഒന്നും ഇല്ലായിരുന്നു.. എന്നാലും ഇടയ്ക്കുള്ള തുറിച്ചു നോട്ടവും ചെറിയ വഴക്കുകളും നടന്നു കൊണ്ടേ ഇരുന്നു.. അതിന്റെ കൂട്ടത്തിൽ സസ്പെന്ഷൻ അടിച്ച കീർത്തിയും കോളേജിൽ തിരിച്ച എത്തിയിരുന്നു…. എന്തോ അവൾ ഇതുവരെ ഒരു പ്രശ്നത്തിനും വന്നില്ല… ചിലപ്പോൾ നന്നായി കാണും
ലോങ്ങ് ബെൽ അടിച്ചു കോളേജ് വിട്ടപ്പോൾ ഞാൻ അമ്മു ചേച്ചിയെയും കാത്തു നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു..
ചേച്ചി എന്താ താമസിച്ചത്… എവിടെ ബാഗ്..
ടി ഞങ്ങൾക്ക് ഒരു സെമിനാർ പ്രസന്റേഷൻ ഉണ്ട്… ഒരു കാര്യം ചെയ്യ്.. നീ വീട്ടിലേക്കു ചെല്ല്.. ഞാൻ വന്നേക്കാം…
ചേച്ചി ഇല്ലാതെ ഒരു രസമില്ല.. എന്നാലും ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ നടന്നു..
കോളേജിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും പിന്നിൽ ഒരു വിളി..
നിത്യേ…
ഞാൻ തിരിഞ്ഞു നോക്കി… ഒരു പെണ്ണ് കുട്ടി ആയിരുന്നു… കുറച്ചും കൂടെ ചിന്ദിച്ചപ്പോൾ ആണ് മനസിലായത് ഇവൾ ആ കീർത്തിയുടെ കൂടെ എപ്പോഴും കാണുന്നവൾ ആണ് എന്ന്…. എന്നാലും ഞാൻ അവിടെ തന്നെ നിന്നു..
നിത്യ.. പ്ലീസ് ഒരു ഹെല്പ് ചെയ്യാമോ…
എന്താ..
ഈ ബുക്ക് ഒന്ന് ലൈബ്രറിയിൽ കൊണ്ട് വയ്ക്കാമോ… എന്റെ ബസ് വരാൻ സമയം ആയി.. പ്ലീസ്…
എന്തോ അവളുടെ സംസാരത്തിൽ എന്തൊക്കെയോ ഒളിച്ച ഇരികുനത് പോലെ എനിക്ക് തോന്നി… പിന്നെ എനിക്കും ലൈബ്രറിയിൽ പോവേണ്ട ആവിശ്യം ഉണ്ട്… എന്തായാലും വരുന്നത് വരട്ടെ എന്ന് പറഞ്ഞു ഞാൻ അവളുടെ കൈയിൽ നിന്നും ബുക്ക് വാങ്ങി..
താങ്ക്സ് നിത്യ..
ഞാൻ ഒന്ന് ചിരിച്ചു
.
തിരിച്ചു വീണ്ടും ലൈബ്രറിയിലേക്ക് നടന്നു.. എന്നാൽ ലൈബ്രറിയുടെ വാതിൽ പുറത്ത നിന്ന് കുറ്റി ഇട്ടിരിക്കുക ആയിരുന്നു… പൂട്ടിട്ട് ഇല്ല.. ഇനി എന്തായാലും നാളെ വയ്ക്കാം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അകത്തു നിന്ന് ഒരു പെണ്ണ് ശബ്‌ദം കേട്ടു…
അയ്യോ.. രക്ഷികണേ….
ഈ ശബ്‌ദം… ഇത് കീർത്തിയുടെ ശബ്‌ദം ആണ്… അവൾക്ക് എന്താ പറ്റിയത് എന്ന് ആലോചിച്ചു ഞാൻ ലൈബ്രറിയുടെ വാതിൽ തുറന്നു…
ഉള്ളിൽ കണ്ണ് ഒക്കെ നിറഞ്ഞു ആകെ പരിഭ്രാന്തിയിൽ നിൽക്കുന്ന കീർത്തിയെ ആണ് കണ്ടത്…
എന്താ കീർത്തി പറ്റിയത്..
അത്… അത്… നിത്യേ… അവൻ എന്നെ…..
അവൾ പറഞ്ഞു തീർന്നതും ചരിഞ്ഞു കിടക്കുന്ന ഷെൽഫിന്റെ ഇടയിൽ നിന്നും വരുന്ന പ്രിൻസിനെ ഞാൻ കണ്ടത്… എന്നെ അവിടെ കണ്ടപ്പോൾ മൊത്തത്തിൽ പല വികാരം ആയിരുന്നു അവന്റെ മുഖത്തു..
നിത്യേ… പ്രിൻസ് എന്നെ…കയറി പിടിക്കാൻ ശ്രമിച്ചു…
കണ്ണീരിൽ കുതിർന്ന കീർത്തിയുടെ വാക്കുകൾ വന്നു..
ടി നീ..
പ്രിൻസിന്റെ അമർശമുള്ള വാക്കുകൾ മുറിച്ചു കൊണ്ട് കീർത്തി സംസാരിച്ചു…
വേണ്ടാ പ്രിൻസ്…. ഇതിന് വേണ്ടി ആയിരുന്നോ നീ എന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയത്…
പ്രിൻസ് വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ഞാൻ കൈയിൽ ഇരുന്ന ബുക്ക് അവിടെ വച്ചിട്ട് ഒന്നും പറയാതെ പുറത്ത ഇറങ്ങി…
കോളേജിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും പിന്നിൽ നിന്നും കീർത്തി വിളിച്ചു..
നിത്യേ…
കണ്ണുകൾ നിറഞ്ഞിരുന്നു…
എനിക്ക് അറിയില്ലായിരുന്നു… അവന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ട് എന്ന്… എന്നെ കൃത്യ സമയത്ത് രക്ഷിച്ച നിന്നോട് ഒരുപാട് നന്ദി ഉണ്ട്…
എല്ലാം കേട്ടു കഴിഞ്ഞു ഞാൻ സംസാരിച്ചു തുടങ്ങി..
തീർന്നോ…
അവൾ എന്റെ മുഖത്തു നോക്കി..
നിന്റെ ഈ അഭിനയവും നാടകവും തീർന്നോ എന്ന്… തീർന്നെങ്കിൽ എനിക്ക് അങ് പോകാമായിരുന്നു…
നീ എന്താടി വിചാരിച്ചത് നിന്റെ കുറെ കള്ള കണിരും അഭിനയവും കണ്ടാൽ ഞാൻ എല്ലാം വിശ്വസിക്കും എന്നോ…
നിന്റെ കൂട്ടുകാരി ഒരു ബുക്കിന്റെ പേരും പറഞ്ഞ എന്നെ ലൈബ്രറിയിലേക്ക് വിട്ടപ്പോഴേ ഒരു ചതി ഞാൻ മണത്തതാണ്…അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു..
കറന്റ് അടിച്ചത് പോലെ അവൾ എനിക്ക് മുമ്പിൽ നിന്നു ഞാൻ തുടർന്നു…
പിന്നെ.. പ്രിൻസ് നിന്നെ കയറി പിടിക്കാൻ ശ്രമിച്ച കാര്യം… അങ്ങനെ ഒരു സംഭവം അവിടെ നടന്നിട്ടില്ല എന്ന് വിശ്വസിക്കാൻ എനിക്ക് ഒരു തെളിവും വേണ്ടാ… കാരണം ഇല്ലാത്തെ സ്നേഹം നടിച്ചു എന്റെ കൂടെ കൂടിയപ്പോൾ പോലും തെറ്റായ ഒരു നോട്ടവോ സംസാരമോ അവന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.. അങ്ങനെ ഉള്ള പ്രിൻസ് തക്കം പാർത്തു നിന്നു നിന്നെ ലൈബ്രറിയിൽ വിളിച്ചു വരുത്തി കയറി പിടിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കാനോടി…
ടി..
ഉച്ച വയ്ക്കണ്ട… അവിടെ നടന്നത് എന്താണ് എന്ന് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം.. എന്തെങ്കിലും കള്ളം പറഞ്ഞു നീ തന്നെ ആയിരിക്കും അവനെ അവിടേക്ക് വിളിച്ചു വരുത്തിയത്.. എന്നിട്ട് ഞാൻ അവിടെ എത്തി എന്ന് അറിഞ്ഞപ്പോൾ അവളുടെ ഒരു കരച്ചിലും ബഹളവും…
അതേടി… അത് തന്നെയാ സത്യം.. നീ എന്തിനടി ഇങ്ങനെ കിടന്നു നിഹളിക്കുന്നത്.. അവന്റെ മനസ്സിൽ പോലും നീ ഇല്ല…
ആയിരിക്കാം.. ഞാൻ പ്രിൻസിന്റെ മനസ്സിൽ കാണില്ലആയിരിക്കാം… അതിനോട് ഒപ്പം തന്നെ ആ മനസ്സിൽ വേറെ ഒരു പെണ്ണും ഇല്ല എന്നതും എനിക്ക് ഉറപ്പാണ്..
ഞാൻ അത്രെയും പറഞ്ഞപ്പോൾ പിന്നെ ഒരു ഉത്തരവും പറയാത്ത കലി തുള്ളി അവൾ നടന്നു പോയി…
അപ്പോഴാണ് മറ്റൊരു കാര്യവും ഞാൻ ശ്രദ്ധിക്കുന്നത് എന്റെയും അവളുടെയും സംഭാഷണം കേട്ടുകൊണ്ട് മറ്റൊരാളും അവിടെ ഉണ്ടായിരുന്നു…
പ്രിൻസ്…
അവനോട് ഒന്നും പറയാതെ നടന്ന അകന്നപ്പോൾ ഞാനും അറിയുകയായിരുന്നു അവന്റെ മേൽ ഉള്ള എൻ്റെ വിശ്വാസത്തിന്റെ ആഴം…
———-
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission