Skip to content

നിത്യവസന്തം – 3

നിത്യവസന്തം തുടർക്കഥകൾ

പ്രാക്ടീസ് ചെയ്തുകൊണ്ട് നിന്നപ്പോൾ പാട്ട് നിന്നു ആദ്യം സിഡിയുടെ കംപ്ലയിന്റ് ആയിരിക്കും എന്ന് വിചാരിച്ചു പിനീടാണ് മനസിലായത് പ്രിൻസ് പറഞ്ഞിട്ടാണ് പാട്ട് ഓഫ് ആക്കിയത് എന്ന്…. ഞാൻ അവനെ നോക്കി… മനസ്സിൽ എന്തോ ഉറപ്പിച്ചത് പോലെ അവനും എന്നെ നോക്കി കൊണ്ട് ഇരുന്നു..

കൂടെ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന കുട്ടികൾക്ക് ആർക്കും അവരോട് ഒന്നും ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു…

മനസ്സിൽ എങ്ങനെയോ അല്പം ധൈര്യം സംരംഭിച്ച ഞാൻ തന്നെ അവരോട് ചോദിച്ചു…

എന്തിനാ പാട്ട് ഓഫ് ആകാൻ പറഞ്ഞെ…
പതറാതെയുള്ള എന്റെ സംസാരം അവൻ ഒട്ടും പ്രദീക്ഷിച്ചില്ല എന്ന് അവന്റെ മുഖം കണ്ടപ്പോൾ മനസിലായി…

പിന്നെ… ഈ ഉറക്കം വരുന്ന പാട്ടും കേട്ടുകൊണ്ട് എത്ര നേരമെന്ന് വച്ചാണ് നിക്കുന്നത്…
ഉത്തരം പറഞ്ഞത് പ്രിൻസിന്റെ കൂടെ ഇരുപത്തിനാലു മണിക്കൂറും കൂടെ കാണുന്ന വാലുകളിൽ ഒരുവൻ ആയിരുന്നു…

ക്ലാസ്സിക്കൽ ഡാൻസിന് ചുവടുവയ്ക്കുന്നത് സിനിമ പാടിൽ അല്ല…
ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്നും വന്നു…

നമ്മുക്ക് ഈ പ്രാവിശ്യം വെറൈറ്റിക്ക്‌ വേണ്ടി അത് വേണമെങ്കിലും ട്രൈ ചെയ്തൂടെ അല്ലേടാ പ്രിൻസെ…
എല്ലാം കേട്ടുകൊണ്ട് ഒരു പരിഹാസചിരിയോടെ അവൻ എന്റെ മുഖത്തു നോക്കി..

ഇതിനൊന്നും ഉത്തരം പറയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഇവന്മാർ ഇവിടെ ഉണ്ടെങ്കിൽ പ്രാക്ടീസ് നടക്കൂല എന്ന് ഉറപ്പുള്ളതുകൊണ്ടും ഞാൻ ചിലങ്ക അയിക്കാൻ തുടങ്ങി … അത് കണ്ടതും പ്രിൻസ് ഇരികുനടത്തു നിന്നും എഴുനേറ്റു എന്റെ അടുത്തു വന്നു…

നീ എന്താ അവൻ പറഞ്ഞത് കേട്ടില്ലേ….

ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തു നോക്കി…

കേട്ടു… അതിനുള്ള ഉത്തരം പറയാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പോവുന്നത്…
എന്ന് പറഞ്ഞു ഞാൻ വീണ്ടും ചിലങ്ക അഴിക്കാൻ തുടങ്ങയതും അവൻ എൻ്റെ കൈയിൽ പിടിച്ച എണ്ണിപ്പിച്ചു നിർത്തി..
എൻ്റെ കൈ അവന്റെ പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള എൻ്റെ ശ്രമം നിശ്ശബലം ആയികൊണ്ട് ഇരുന്നു…

എന്താ ഇത്…. എന്റെ കൈ വിട്…

അത്ര അഹങ്കാരം പാടില്ലാലോ.. നീ ഈ ചിലങ്കയേയും ഇട്ടു കൊണ്ട് ഒരു ഡപ്പാങ്കുത് കളിച്ചിട്ട് പോയാൽ മതി…
എന്ന് പറഞ്ഞു അവൻ സ്റ്റേജിൽ കൊണ്ട് വന്ന എന്നെ നിർത്തി…

കൂടെ ഉണ്ടായിരുന്ന കുട്ടികൾ ഒന്നും ചെയ്യാൻ ആവാതെ മാറി നിന്നു….

സ്റ്റേജിന്റെ നടുക്കായി എന്നെ കൊണ്ട് വന്ന് നിർത്തി… അവന്റെ നിർദേശപ്രകാരം ഒരു ഫാസ്റ്റ് തമിഴ് പാട്ടും പ്ലേ ആയി..

വിസിൽ അടിച്ചും ഡാൻസ് കളിച്ചും അവന്റെ കൂട്ടുകാരും എൻ്റെ മുമ്പിൽ…. അപ്പോഴും അവിടെ ഒന്നും ചെയ്യാതെ ഞാൻ നിന്നു…

എന്താടി ഞാൻ പറഞ്ഞത് കേട്ടില്ലേ…
ഒരു ചുവടു പോലും വയ്ക്കാതെ നിന്നതു കൊണ്ട് പ്രിൻസ് എന്റെ അടുത്തു വന്നു ദേഷ്യത്തിൽ ചോദിച്ചു…

പക്ഷെ എപ്പോഴും അവന്റെ ദേഷ്യം കാണുമ്പോൾ ഉള്ള ഭയം എന്തോ ഈ നിമിഷം എന്റെ മനസിൽ തോന്നില്ല… ഉറച്ച ഒരു തീരുമാനം ഉള്ളിൽ ഉള്ളത് കൊണ്ടാവും…

ഞാൻ അവന്റെ മുഖത്തു നോക്കി… അവൻ എന്റെയും….

മുമ്പ് പറഞ്ഞതൊക്കെ ഞാൻ അക്ഷരം പ്രതി അനുസരിച്ചിട്ടുള്ളത്… എന്നോ എൻ്റെ അച്ഛൻ ചെയ്ത പോയ തെറ്റിന്റെ പ്രായശ്ചിത്തമായിട്ട് മാത്രാമായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ…. പക്ഷെ എന്ന് കരുതി ഒന്നിന്റെ പേരിലും കുഞ്ഞ് നാൾ മുതൽ അഭ്യസിക്കുന്ന ഒരു കലയെ അപമാനിക്കാൻ ഞാൻ തയാർ അല്ല….
അന്ന് ആദ്യമായി അവന്റെ കണ്ണുകളിൽ നോക്കി പ്രതികരിക്കാൻ എനിക്ക് സാധിച്ചു…

എൻ്റെ മറുപടി ഒട്ടും പ്രധീക്ഷിച്ചില്ല എന്ന് ആ മുഖത്തു നിന്നും വ്യക്തമായി…. അതുകൊണ്ടാവും ഒന്നും പറയാതെ എന്റെ മുഖത്തു തന്നെ ആ കണ്ണുകൾ പതിഞ്ഞു നിന്നത്….

തിരിച്ച ഒരു പേമാരി പ്രദീക്ഷിച്ചെങ്കിലും ഒട്ടും പ്രധീക്ഷികാതെ ആ മുഖത്തു ഒരു ചിരി പടർന്നു…

ഗുഡ്…. I mean very good… നീ പറഞ്ഞതും ശരിയാ… ചുമ്മാ നിന്നോടുള്ള ദേശ്യത്തിൽ ഞാൻ ഒരു കലാരൂപത്തെ അധീഷേപിക്കുക എന്നൊക്കെ പറഞ്ഞാൽ… അതൊക്കെ മോശമാണ്..അല്ലേടാ…
അവന്റെ കൂട്ടുകാരോടായിട്ട് ചോദിച്ചു…

ശരിയാടാ… ഇനി നീ നിർബന്ധിച്ചു ഇവളെ കൊണ്ട് ഡാൻസ് കളിപ്പിക്കണം..ഇനി ഒരിക്കലും കളിക്കില്ല എന്ന് പറഞ്ഞു ഇവൾ ചിലങ്ക ഊരി എറിയണം..ആകെ മൊത്തത്തിൽ ഒരു ദേവാസുരം സീൻ നമ്മളായിട്ട് എന്തിനാ ഉണ്ടാക്കുന്നെ….
നേരത്തെ വെറൈറ്റി വേണമെന്ന് പറഞ്ഞവന്റെ വക ആയിരുന്നു ആ കമന്റ്‌…

ഒരു ചിരിയോടെ അവൻ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു…

ഒക്കെ…പ്രാക്ടീസ് നടക്കട്ടെ….

കളിയാക്കി പറഞ്ഞത് ആയിരിക്കും എന്ന് കരുതി ഞാൻ ഒന്നും മിണ്ടില്ല…

അഹ്.. സീരിയസ് ആയി പറഞ്ഞതാടോ… ഇപ്പോൾ മാത്രമല്ല… ഇനി പ്രോഗ്രാം നടക്കുന്നത് വരെ ഒരിക്കലും നിന്റെ പ്രാക്ടീസ് സെക്ഷൻ ഞാൻ തടസപ്പെടുത്തില്ല…

അപ്പോഴും ആ വാക്കുകളിൽ എനിക്ക് ഒരു വിശ്വാസവും ഇല്ലായിരുന്നു..

ഈ പ്രിൻസിന് വാക്ക് ഒന്നേ ഉള്ളു… പ്രാക്ടീസ് നടക്കട്ടെ…

എന്റെ മനസ്സ് വായിച്ചത് പോലെ ഉത്തരവും നൽകി… അവനും അവന്റെ കൂട്ടുകാരും അവിടെ നിന്നും പോയി…

അപ്പോഴും മൊത്തത്തിൽ കലങ്ങിയ മനസ്സുമായി ഞാൻ നിന്നു….

പ്രിൻസ് പറഞ്ഞ വാക്ക് തന്നെ പാലിച്ചു… പിനീടുള്ള പ്രാക്ടിസിനോ ഒന്നിനും എനിക്ക് ശല്യമായി അവൻ വന്നില്ല… പക്ഷെ അതിനു പകരം മറ്റൊരു ശല്യം എന്നെ വിടാതെ പിന്തുടർന്നു..

സെബാസ്റ്യൻ … പ്രേമ അഭ്യർത്ഥന ആയി ഞാൻ എവിടെ പോയാലും കൂടെ ഉണ്ടായിരുന്നു… പക്ഷെ അത് മനസിൽ തട്ടിയ പരിശുദ്ധ പ്രണയം ഒന്നുമല്ല… പച്ച മലയാളത്തിൽ ഷർട്ട്‌ മാറ്റുന്ന പോലെ പെണ്ണുങ്ങളെ മാറ്റുന്ന അവന് കുറച്ചു ദിവസം വച്ചു കൊണ്ട് ഇരിക്കാൻ ഉള്ള ഉപകരണം…

നിത്യ… എന്താടോ താൻ ഇങ്ങനെ എന്നെ അവോയ്ഡ് ചെയുന്നത്…

അറിയാതെ മനസിൽ തോന്നിയ ഒരു അബത്തം ക്യാന്റീനിൽ വന്ന ഒരു ചായ കുടികാം എന്ന്… കറക്റ്റ് ആയിട്ട് ആ ഞരമ്പ് രോഗിയും അവിടെ തന്നെ ഉണ്ടായിരുന്നു… അവൻ കാണാതെ പുറത്തു പോവാൻ ശ്രമിച്ചപ്പോൾ മുമ്പിൽ തന്നെ വന്നു പെടുകയും ചെയ്തു…

ഞാൻ മുമ്പും പറഞ്ഞു കഴിഞ്ഞു എനിക്ക് താല്പര്യമില്ല എന്ന്…
തറപ്പിച്ചു തന്നെ ഞാൻ മറുപടിയും കൊടുത്തു…

അത് എന്താടോ… എനിക്ക് എന്താ ഒരു കുറവ്..

എല്ലാം കൂടുതൽ ആണലോ… കാമുകിമാരുടെ എണ്ണം ഉൾപ്പടെ… അതിൽ ഒരുവൾ ആവാൻ എനിക്ക് താല്പര്യമില്ല…

ആഗ്രഹിച്ചത് നേടിയ ചരിത്രമേ ഈ സെബാസ്റ്യനു ഉള്ളൂ..

നിന്റെ ചരിത്രം ഈ കോളേജ് മൊത്തം പാട്ട് ആണ്.. അതു കൊണ്ട് തന്നെയാ പറയുന്നേ ഇനിയും ഇത് പറഞ്ഞു എന്റെ പിന്നാലെ നടന്നാൽ എന്റെ കൈയുടെ ചൂട് അല്ല ചെരുപ്പിന്റെ അടയാളം ആയിരിക്കും നിന്റെ മുഖത്തു പതിയുന്നത്….

ടി…

അവൻ എന്തോ പറയാൻ തുടങ്ങിയതും ദേവു എന്നെ അവിടെന്നു വലിച്ച എടുത്തു കൊണ്ട് വന്നു…

എന്റെ നിത്യേ….അവന്മാരെ ഒന്നും വെറുപ്പിക്കാതെ നടക്കുന്നതാണ് നമ്മുക്ക് നല്ലത്…
ദേവു ആണ്

പിന്നെ.. സഹിക്കുന്നതിനൊക്കെ ഒരു പരുതി ഇല്ലേ.. ഇനിയും അവൻ എന്റെ പിന്നാലെ നടന്നാൽ ഞാൻ പറഞ്ഞത തന്നെ ചെയ്യും… ചെരുപ് ഊരി അടിക്കും ആ നായെ…

പിനീട് അങ്ങോട്ട്‌ പ്രോഗ്രാമിന്റെ തിരക്ക് ഒക്കെ കാരണം സെബാസ്റ്റ്യൻ ശല്യം ചെയ്യാൻ വന്നിട്ട് ഇല്ല…. പ്രിൻസും…

അങ്ങനെ ആർട്സ് ഡേ എത്തി… കോളേജ് മൊത്തം അതിന്റെ ആഘോഷത്തിൽ… എല്ലാരും ഓരോ ആവശ്യത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു..

കോസ്ട്യുമ ഇട്ടു മേക്കപ്പ്ഉം ചെയ്ത ഞാൻ പ്രോഗ്രാമിന് റെഡിയായി…അടുത്ത രണ്ട പ്രോഗ്രാമും കൂടെ കഴിഞ്ഞിട്ടാണ് എന്റേത്… അതുകൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി സ്റ്റേജിന്റെ സൈഡിലോട്ട് നിക്കാം എന്ന് പറഞ്ഞു ഞാനും ദേവുവും ഇറങ്ങി….

വരുന്ന വഴിക്ക് രണ്ട മൂന്ന് പേപ്പേഴ്സ്ഉം ആയി ഞങ്ങളുടെ സീനിയർസ് അങ്ങോട്ട്‌ വന്നു… സീനിയർസ് എന്ന് പറഞ്ഞാൽ പ്രിൻസിന്റെ ഗ്യാങ്.. പക്ഷെ അവൻ ആ കൂട്ടത്തിൽ ഇല്ലായിരുന്നു..

ടി.. നീ ഈ പേപ്പേഴ്സ് ഒക്കെ കൊണ്ട് പോയി എക്കണോമിക്സ് ഡിപ്പാർട്മെന്റിൽ കൊടുക്ക്…
ദേവുവിനോട് ആയി അതിൽ ഒരാൾ പറഞ്ഞു…

അത്… പ്രോഗ്രാം തുടങ്ങാൻ സമയമായി..
ദേവു പറഞ്ഞു..

പ്രോഗ്രാം ഇവൾക്ക് അല്ലേ… നിനക്ക് അല്ലാലോ.. നീ ഇതൊക്കെ കൊണ്ട് പോയി കൊടുക്ക്..
എന്ന് പറഞ്ഞു ആ പേപ്പേഴ്സ് ഒക്കെ അവൾക് കൊടുത്തിട്ട അവർ പോയി..

എന്തൊരു കഷ്ടമാ എന്ന് നോക്കിക്കേ..
ദേവു പരിഭവത്തോടെ പിറുപിറുത്തു…

സാരമില്ലടി… നീ ഇതൊക്കെ കൊണ്ട് പോയി കൊടുത്തിട്ട വാ… ഞാൻ സ്റ്റേജിന്റെ അവിടെ നിക്കാം…

എന്ന് പറഞ്ഞു.. ദേവു പേപ്പേഴ്സ് ഒക്കെ കൊണ്ട് നേരെയും..ഞാൻ സ്റ്റെപ് കയറി മുകളിലോട്ടും പോയി..

എല്ലാരും ഓഡിറ്റോറിയത്തിൽ ആയതുകൊണ്ട് പോവുന്ന വഴിക്ക് ഒന്നും ആരും തന്നെ ഇല്ലായിരുന്നു… നടന്നു പോകുന്ന വഴിക്ക് ആരോ സൈഡിൽ നിന്നും ബലമായി പിടിച്ചു ലൈബ്രറിയിലോട്ട് ആക്കി…

പേടിച്ചു തിരിഞ്ഞു പുറത്തു പോവാൻ തുടങ്ങിയതും ആരോ പുറത്ത നിന്നും വാതിൽ അടച്ചു… ഉള്ളിൽ തോന്നിയ ഭയം വിയർപ്പു തുള്ളികൾ ആയി ഞെട്ടിയിൽ സ്ഥാനം പിടിച്ചിരുന്നു…

ഞാൻ വാതിലിൽ തട്ടാൻ തുടങ്ങി….

എത്ര ബഹളം വച്ചിട്ടും കാര്യമില്ല വാതിൽ ഞാൻ പറയാതെ തുറക്കില്ല….

പിന്നിൽ നിന്നായിരുന്നു ആ പരിചിതമായ സ്വരം കേട്ടത്…. മനസ്സിൽ ഉരുണ്ടു കൂടിയ ഭയം കൂട്ടാൻ ആ സ്വരത്തിന് സാധിച്ചു…

പ്രിൻസ്…..

ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കിയതും… ബുക്കുകൾ വച്ചിരിക്കുന്ന ഷെൽഫിൽ ചാരി നിക്കുന്ന പ്രിൻസിനെ ആയിരുന്നു ഞാൻ കണ്ടത്… പക്ഷെ എന്നും കാണുന്ന പരിഹാസ ചിരി പകരം വിജയ ചിരി ആയിരുന്നു ആ മുഖത്തു…

നിനടത്തു നിന്നും അനങ്ങാൻ ആവാതെ ഞാനും… അതെ ചിരിയോടു കൂടെ രണ്ടു കൈയും പോക്കറ്റിന്റെ ഉള്ളിൽ ആക്കി അവൻ എന്റെ അടുത്തോട്ടു വന്നു…

ബുക്കുകളുടെ ഗന്ധം മാത്രം തളം കെട്ടി കിടക്കുന്ന ആ ലൈബ്രറിയിൽ എന്റെ നെഞ്ചിടിപ്പ് ഉയർന്നു കേൾക്കുന്നത് പോലെ എനിക്ക് തോന്നി….

അവൻ എൻ്റെ അടുത്ത വന്നു നിന്നു…സ്വബോധം തിരിച്ച എടുത്തത് പോലെ ഞാൻ അവനോട് ചോദിച്ചു…

എന്തിനാ എന്നെ ഇവിടേക്ക്……
ഭയം കാരണം വാക്കുകൾ മുഴുപ്പിക്കാൻ സാധിച്ചില്ല എനിക്ക്…

എന്റെ ചോദ്യം കേട്ട് കുറച്ചും കൂടെ എന്റെ അടുത്തോട്ടു അവൻ നീങ്ങി വന്നു… എന്നെ മൊത്തത്തിൽ അവൻ ഒന്ന് കണ്ണ് ഒട്ടിച്ചു…. അപ്പോൾ ഉണ്ടായിരുന്ന ധൈര്യം കൂടെ എങ്ങോട്ടാ മാഞ്ഞിരുന്നു….

ആരുമില്ലാത്ത ഇവിടേക്ക് നിന്നെ തനിച്ചു കിട്ടാൻ കാരണം ഉണ്ടാക്കിയത് എന്തിന് വേണ്ടി ആയിരിക്കും…
എന്ന് പറഞ്ഞു അവൻ എന്റെ തോളിൽ കൈ വച്ചു…

ഞാൻ അവന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കി… അവൻ അവന്റെ മുഖം എൻ്റെ അടുത്തോട്ടു കൊണ്ട് വന്നു ഭയം കൊണ്ട് ഞാൻ കണ്ണുകൾ മുറുകെ അടച്ചു…

ഒരു അനക്കവും ഇല്ല എന്ന് അറിഞ്ഞിട്ട കണ്ണ് തുറന്ന് നോക്കിയ ഞാൻ കണ്ടത് കുറച്ച അപ്പുറത്ത് ഒരു ചെയറിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന പ്രിൻസിനെ ആണ്…

കവിളിൽ നനവ് തട്ടിയപ്പോൾ ആണ് ഞാൻ കരയുക ആണ് എന്ന് പോലും എനിക്ക് മനസിലായത്…

അയ്യോ കരഞ്ഞു… മേക്കപ്പ് കളയല്ലേ… പ്രോഗ്രാം ഉള്ളത് അല്ലേ…
ഒരു പുച്ഛത്തോടെ അത് പറഞ്ഞപ്പോൾ ആണ് പ്രോഗ്രാമിന്റെ കാര്യം പോലും ഞാൻ ഓർത്തത്
.

നീ എന്താടി വിചാരിച്ചേ… നിന്നെ കയറി പിടിക്കാൻ വേണ്ടിയാണ് ഇവിടേക്ക് കൊണ്ട് വന്നത് എന്നോ….
അവൻ ചെയറിൽ നിന്നും എഴുനേറ്റു…

ഭയം അപ്പോഴും എന്നെ വിട്ടു പോയിട്ട് ഇല്ലായിരുന്നു… പിന്നെ എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത് എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടന്ന് മനസിലൂടെ അത് പാഞ്ഞു പോയത്…

നീ വിചാരിക്കുന്നത് തന്നെയാ….
ഞാൻ അവന്റെ മുഖത്തു നിറഞ്ഞ കണ്ണുകളോടെ നോക്കി

അന്ന് ഞാൻ പറഞ്ഞ വാക്ക് ഞാൻ ഇതുവരെ പാലിച്ചു… ആ സംഭവത്തിന്‌ ശേഷം നീ പ്രാക്ടീസ് ചെയ്തപ്പോൾ ഒന്നും ഒരു ഡിസ്റ്റ്ബാൻസുമായി ഞാൻ വന്നില്ല…

പക്ഷെ..

അത്രെയും കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്തതൊക്കെ തത്കാലം എൻ്റെ മോള് സ്റ്റേജിൽ കളിക്കണ്ട….
മനസ്സിൽ തെളിഞ്ഞ സംശയം തന്നെ സത്യം ആയി..

ഇനിയും പേടിച്ച ഇരുന്നിട്ട് കാര്യമില്ല എന്ന് മനസിലായി അതുകൊണ്ട് തന്നെ ഞാനും എൻ്റെ പേടി ഉള്ളിൽ ഒതുക്കി അവനോട് സംസാരിച്ചു തുടങ്ങി..

എനിക്ക് പോണം.. മര്യാദക്ക് ഡോർ തുറക്ക്…

അഹ്… ഞാനും നിന്നെ പോലെ ഇതിന്റെ അകത്ത അല്ലേ… അപ്പോൾ പുറത്ത നിന്നുള്ള ലോക്ക് ഞാൻ എങ്ങനെയാ തുറക്കുന്നേ..
നിഷ്കളങ്ക ഭാവം അനുഭവിച്ചു കൊണ്ട് അവന്റെ മറുപടിയും വന്നു…

പ്രിൻസ് പ്ലീസ്.. ദേഷ്യം തീർക്കാനുള്ള സമയമല്ല ഇപ്പോൾ..

നിന്നോട് ദേഷ്യം തീർക്കാൻ ഞാൻ അങ്ങനെ സമയവും കാലവും ഒന്നും നോക്കിലടി…
ടേബിളിന്റെ മേൽ കാലും കേറ്റി അവൻ ഇരുന്നു..

നോക്ക്.. മുമ്പത്തെ പോലെ ഞാൻ മിണ്ടാതെ ഇരിക്കില്ല…ഞാൻ കംപ്ലയിന്റ് ചെയ്യും..
എന്റെ മറുപടി കേട്ടതും അത്രയും നേരം അവന്റെ മുഖത്തു ഉണ്ടായിരുന്നു ചിരി മങ്ങാൻ തുടങ്ങി..

വീണ്ടും എന്റെ അടുത്ത വന്നു.. പക്ഷെ ഇപ്പോൾ ഞാൻ മുമ്പത്തെ പോലെ ഭയന്നില്ല..
അല്ല ഭയം മുഖത്തു കാട്ടില്ല..

അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.. പുറത്തു നിക്കുന്ന അവന്റെ കൂട്ടുകാരെ ആണ് വിളിക്കുന്നെ എന്ന് എനിക്ക് മനസിലായി…

ഫോൺ ചെവിയോട് ചേർത്തു വച്ചു അപ്പോഴും ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ ആയിരുന്നു…

ഡാ..പ്രോഗ്രാമിന് അവളുടെ പേര് വിളിച്ചതിനു ശേഷമല്ല ഞാൻ പറയുന്നത് വരെ ഡോർ തുറക്കണ്ട…
ഇടിമിഞ്ഞൽ ഏറ്റത് പോലെ ഞാൻ നിന്നു അവന്റെ സംസാരം കേട്ടു..

അത്രെയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി വീണ്ടും ആ പഴയ ചിരി ആ മുഖത്തു വിരിഞ്ഞു..

ഇവിടത്തെ സ്റ്റാഫ്‌ മാത്രമല്ല മാനേജ്മെന്റ് പോലും എങ്ങനെ ആവണം എന്ന് തീരുമാനിക്കാനുള്ള കഴിവ് എനിക്കുണ്ട്…
അഹകാരത്തോടെ അവൻ പറഞ്ഞപ്പോൾ ബാക്കി ഉണ്ടായിരുന്ന ഒരു നേരിയ പ്രതീക്ഷയും കൂടെ അസ്തമിച്ചു…

പിന്നെ നീ കംപ്ലയിന്റ് കൊടുക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല… ധൈര്യമായി കൊടുത്തോ… പിന്നെ അതിനുമുമ്പ് വേറെ ഒരു കാര്യം കൂടെ ഓർത്തോ…

അവൻ കുറച്ചും കൂടെ എൻ്റെ അടുത്തായി വന്നു..

നീ എനിക്ക് എതിരെ എന്തെങ്കിലും ചെയ്താൽ ഈ കോളേജിൽ പോയിട്ട്.. നിന്റെ വീടിന്റെ പുറത്തുപോലും ഇറങ്ങാൻ ആവാതെ സ്ഥിതി ഞാൻ ഉണ്ടാക്കിയിരിക്കും
ഞാൻ ആ മുഖത്തേക്ക് നോക്കി…

മനസിലായില്ല… മനസിലാക്കി തരാം… ഇപ്പോൾ എന്നെ ആദ്യം ഇവിടെ വച്ചു കണ്ടപ്പോൾ നിന്റെ മനസിലൂടെ എന്ത് ചിന്തയ കടന്നു പോയത്.. അത് അങ് ശരിക്കും സംഭവിച്ചു എന്ന് പറഞ്ഞു വരുത്താൻ എനിക്ക് വലിയ പാട് ഒന്നുമില്ല… ഒരു ആണിന്റെ കൂടെ അഞ്ചു മിനിറ്റ് ഒരു അടച്ച റൂമിൽ നിന്നാൽ തീരാവുന്നതേ ഉള്ളോടി ഒരു പെണ്ണിന്റെ മാനം..

അവൻ പറഞ്ഞു തീർന്നതും സ്റ്റേജിൽ കയറാനുള്ള എൻ്റെ ചെസ്സ് നമ്പർ വിളിച്ചതും ഒരുമിച്ചായിരുന്നു..

നിറഞ്ഞ വന്ന കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല… ഞാൻ നിലത്തു വീണു… ഉള്ളിലെ സങ്കടം അണപൊട്ടി ഒഴുകി കൊണ്ടേ ഇരുന്നു…

ശോ.. കരയണ്ട.. ഏതായാലും നീ കഷ്ടപെട്ടത് അല്ലേ. ഒരു കാര്യം ചെയ്… എന്തായാലും ഇനി സ്റ്റേജിൽ കളിക്കാൻ പറ്റില്ല.. നീ ഇവിടെ കളിച്ചോ…

ദേഷ്യവും സങ്കടവും ഒരു പോലെ എനിക്ക് തോന്നി… പക്ഷെ ഒന്നും പറയാൻ ശബ്‌ദം ഉയർന്നില്ല…

വീണ്ടും ഒരു പത്തു മിനുറ്റുടെ കഴിഞ്ഞപ്പോൾ അവൻ ഫോൺ എടുത്തു ഡോർ തുറക്കാൻ പറഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു ഡോർ തുറന്നു തന്നിട്ട് പോയി…

അവൻ പോവാൻ തുടങ്ങിയതും എനിക്ക് നേരെ വീണ്ടും തിരിഞ്ഞു…

ഇത് കൊണ്ട് ഒന്നും തീരില്ല…

അവിടെ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി…പക്ഷെ പ്രധീക്ഷിക്കാതെ ഒരാൾ പുറത്ത ഉണ്ടായിരുന്നു

സെബാസ്റ്റ്യൻ….

എനിക്ക് പിന്നാലെ പ്രിൻസും ഇറങ്ങുന്നത് കണ്ട.. അവന്റെ മുഖത്തു ഒരു വൃത്തികെട്ട ചിരി സ്ഥാനം പിടിച്ചിരുന്നു… അവന്റെ ചിരികുളിലെ കാരണം മനസിലായത് കൊണ്ട ഞാൻ അവിടെ നിന്നും പെട്ടന്ന് പോയി… പക്ഷെ ഞാനും പ്രിൻസും ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുന്നത് സെബാസ്റ്റ്യൻ കണ്ടത് കൊണ്ട് മറ്റുള്ളവരോട് അവൻ ഏത് അർത്ഥത്തിൽ അതൊക്കെ പറയും എന്ന് ഒരു പേടി എനിക്ക് ഉണ്ടായിരുന്നു…

പ്രിൻസും സെബാസ്ററ്യനും അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല…..അതുകൊണ്ട് തന്നെ അവർ പരസ്പരം ഒന്നും മിണ്ടാതെ പോയി…

ഞാൻ നേരെ ചെന്നത് വാഷ് റൂമിൽ ആയിരുന്നു… വല്ലാത്ത ഒരു അവസ്ഥയിൽ ഞാൻ അവിടെ നിന്നു… ദേവു അവിടെ അപ്പോൾ വന്നു…

ടി നിന്നെ എവിടെ ഒക്കെ അനേഷിച്ചു… നീ എന്താ സ്റ്റേജിൽ കയറാതെ ഇരുന്നത്…
നൂറു ചോദ്യങ്ങളുമായി അവൾ വന്നു…

ഒന്നും പറയാൻ എനിക്ക് സാധിച്ചില്ല… പകരം കണ്ണുകൾ മാത്രം നിറഞ്ഞു… പതിയെ നടന്നതൊക്കെ അവളോട്‌ പറഞ്ഞു….

മേക്കപ്പ് കഴുവി ഡ്രസ്സ്‌ മാറ്റി പുറത്ത ഇറങ്ങി…

പലരിൽ നിന്നും സ്റ്റേജിൽ എന്താ കയറത്തെ എന്ന് ചോദ്യം വരും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ അവിടെ നിക്കാൻ തോന്നില്ല…. ദേവുവിനോട് പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി…

എങ്ങനെ ഉണ്ടായിരുന്നു… എന്റെ കുട്ടി നല്ലതു പോലെ നൃത്തം ചെയ്തോ… എന്ന് അമ്മയുടെ ചോദ്യത്തിന്റെ മുമ്പിൽ മനസ്സിൽ വന്ന വിങ്ങൽ ഉള്ളിൽ തന്നെ ഒതുക്കി ചിരിച്ചു അമ്മയോട് കള്ളം പറഞ്ഞു…

കുറച്ചു നേരം അച്ഛനോടും ഇരുന്നു സംസാരിച്ചു ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു…

അടുത്ത ദിവസം ക്ലാസ്സിലോട്ട് പോകുന്ന വഴിക്ക് സെബാസ്റ്യൻ മുമ്പിൽ വന്നു… അവനോടു ഒന്നും പറയാൻ താല്പര്യമില്ലതതുകൊണ്ട് മാറി നടന്നപ്പോൾ അവൻ എന്റെ കൈയിൽ പിടിച്ചു..

കൈ വിടടാ…
ഞാൻ അരശത്തോടെ പറഞ്ഞപോഴും പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൻ എൻ്റെ കൈയിലെ പിടുത്തം മുറുക്കി…

നിനോടാ പറഞ്ഞെ കൈയിൽ നിന്ന് വിടാൻ…

എന്താടി നമ്മളൊക്കെ ഒന്ന് തൊട്ടപ്പോൾ നിനക്ക് പോളുന്നത് ഒരുത്തന്റെ കൂടെ ആരും ഇല്ലാത്ത ലൈബ്രറിയിൽ അടച്ച ഇരിക്കാൻ ഒരു കൂസലും ഇല്ലലോ…

അവന്റെ ഉറച്ചുള്ള സംസാരം കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

അവൻ മാത്രം അല്ല… നമ്മളും ആണുങ്ങൾ തന്നെയാ.. വല്ലപോഴും നമ്മക്കും ഒരു അവസരം ഒക്കെ തരാം…

അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ
.ദേഷ്യത്തോടെ ഞാൻ പറഞ്ഞു

ഞാൻ പറയുന്നതാ അനാവശ്യം… അപ്പോൾ ഇന്നലെ പ്രോഗ്രാമിന് പോലും കയറാതെ നീയും പ്രിൻസും കൂടെ ചെയ്തത് എന്താ വലിയ പുണ്യ പ്രവർത്തി വല്ലതും ആണോടി…

അവന്റെ സംസാരത്തിന്റെ ചുവട് പിടിച്ചു കൂടി നിന്ന് കുട്ടികൾക്ക് ഇടയിൽ ഒരു സംസാരവും ഉയർന്നു…

എല്ലാം കണ്ട മൊത്തത്തിൽ ഇരുട്ട് കയറിയ അവസ്ഥയിൽ ഞാൻ നിന്നു… ആ സമയം സങ്കടവും പരിഭവവും അല്ലായിരുന്നു എനിക്ക് തോന്നിയത്… എന്റെ മനസിൽ തോന്നിയത് ഞാൻ ചെയ്യാൻ തീരുമാനിച്ചു മുഞ്ഞോട്ട നടന്നു…

ഞാൻ അനേഷിച്ച ആൾ കൂട്ടുകാരോട് ഒപ്പം ഇരുന്നു ഓരോന്നും പറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു… പിന്നെ ഒട്ടും വൈകില്ല… അവിടേക്ക് ചെന്നു..

ഞാൻ വരുന്നത് കണ്ട എന്നെ കൂടുതൽ അപമാനിക്കുന്നതിന് മുമ്പ് തന്നെ എൻ്റെ കൈ അവന്റെ കരണത്തു പതിഞ്ഞിരുന്നു…..

ഒട്ടും പ്രധീക്ഷികാതെ ഉള്ള അടിയിൽ അവന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു…. പിന്നെ ദേഷ്യം കത്തി ജ്വലിക്കുന്ന കണ്ണുമായി പ്രിൻസ് എന്നെ നോക്കി…. ഈ പ്രാവശ്യം ഞാൻ ഭയന്നില്ല…..

************************************************

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!