Skip to content

നിത്യവസന്തം – 6

നിത്യവസന്തം തുടർക്കഥകൾ

ഒട്ടും പ്രധീക്ഷിക്കാത്തത് ആണോ ഏറ്റവും ആഗ്രഹിച്ചത് ആണോ അവന്റെ നാവിൽ നിന്നും വീണത് എന്ന് അറിയാതെ ഞാൻ അവിടെ നിന്ന് പോയി…

ഓരോന്നും ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് അമ്മ എന്റെ അടുത്തേക്ക് വന്നത്…. കോളേജിൽ പോയ ഞാൻ ഇത്ര പെട്ടന്ന് തിരിച്ച വന്നത്‌ കണ്ട ഒന്നും മനസിലാവാതെ അമ്മ എന്നെ നോക്കി….

നടന്നതൊക്കെ ഞാൻ അമ്മയോട് പറഞ്ഞു… പ്രിൻസിന്റെ കാര്യം ഒഴികെ… എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണും നിറഞ്ഞു…

എന്റെ ദേവി… ഇതുപോലെയുള്ള ഒരുത്തനുമായി ആണോ ഞാൻ എന്റെ കുട്ടിയുടെ കല്യാണം ഉറപ്പിച്ചത…

അമ്മ എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്…. എനിക്ക് ഒന്നും സംഭവിച്ചില്ലലോ… അതുകൊണ്ട് ഈ കണ്ണ് നിറയ്കണ്ട ചുമ്മാ…
എന്ന് പറഞ്ഞു ഞാൻ ആ കണ്ണീർ തുടച്ചു…

അമ്മയെ ഒരു വിധം ആശ്വസിപ്പിച്ചതിന് ശേഷം ഞാൻ എന്റെ മുറിയിലേക്ക് പോയി…

അപ്പോഴും എന്റെ മനസ്സിന് ഒരു സമാധാനവും ഇല്ലായിരുന്നു….

രാത്രി ആഹാരം കഴിക്കാൻ അമ്മ വിളിച്ചപ്പോഴും വിശപ്പില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു…

വേണ്ടാ… ഒന്നും വേണ്ടാ.. പഠിക്കണം… നല്ലൊരു ജോലി വാങ്ങിച്ചു അച്ഛനെയും അമ്മയേയും നോക്കണം…. അല്ലാതെ മറ്റൊന്നും ഇപ്പോൾ വേണ്ടാ…

ഞാൻ മുമ്പ് തുടക്കത്തിൽ ചെയ്തിരുന്നത് തന്നെ ഇനിയും ചെയാം…. പ്രിൻസിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാം…

പ്രിൻസുമായി ഒരു ബന്ധത്തിന് അമ്മ സമ്മതിക്കുമോ… എന്തിന്.. അവന്റെ തന്നെ വീട്ടുകാർ സമ്മതിക്കുമോ… ആരുടേയും മനസ്സ് നോവിപ്പിക്കാൻ ഞാൻ ഇല്ല…

എങ്ങനെ ഒക്കെയോ മനസ്സിന് അല്പം സമാധാനം കൊടുത്തു കിടക്കാൻ തീരുമാനിച്ചു….. അപ്പോഴാണ് ഫോൺ റിങ് ചെയ്തത്….

ആരാണ് വിളിക്കുന്നത് എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ വീണ്ടും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി….

രാവിലെ എന്നോട് പറഞ്ഞതിന്റെ മറുപടി അറിയാൻ വേണ്ടിയാണ് പ്രിൻസ് വിളിക്കുന്നത് എന്ന് എനിക്ക് മനസിലായി….

മുമ്പ് നിശ്ചയിച്ചു ഉറപ്പിച്ച തീരുമാനങ്ങൾ എന്റെ ഉള്ളിൽ പതഞ്ഞു പൊങ്ങി…. ഞാൻ കാൾ അറ്റൻഡ് ചെയ്തില്ല…..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും അവൻ വിളിച്ചു…. അപ്പോഴും ഞാൻ നേരത്തെ പോലെ തന്നെ സ്വയം നിയന്ത്രിച്ചു…

മൂന്നാമതും അവൻ വിളിച്ചു കഴിഞ്ഞപ്പോൾ ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കി…

എന്നാൽ അപ്പോൾ എന്റെ കണ്ണിൽ നിറഞ്ഞ കണ്ണീർ തുള്ളികൾ എന്നോട് പറയാത്ത പറഞ്ഞു പ്രിൻസിനെ ഞാനും എപ്പോയോ സ്നേഹിച്ചു തുടങ്ങിരുന്നു എന്ന്……

രാവിലെ എണ്ണിച്ചപ്പോൾ മൊത്തത്തിൽ ഒരു അലസത മാത്രം ആയിരുന്നു മനസ്സിലും ശരീരത്തിലും….

കഴിഞ്ഞ രണ്ട ദിവസവും പോവാത്തത് കൊണ്ട് തന്നെ ഇന്ന് പോവാതെ ഇരിക്കാനും ആയില്ല…. എന്നായാലും പ്രിൻസിനോട് പറയണമല്ലോ… വരുന്നത് വരട്ടെ എന്ന് മനസ്സിൽ പറഞ്ഞ ഞാൻ കോളേജിലോട്ട പോയി….

പ്രധീക്ഷിച്ചത് പോലെ എന്നോട് സംസാരിക്കാൻ അന്ന് പല തവണ പ്രിൻസ് വന്നപ്പോഴും.. ഓരോ കാരണവും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി…

.അന്ന് മാത്രമല്ല.. പിനീട് അങ്ങോട്ടുള്ള കുറച്ച ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചു… ഞാൻ മനപൂർവം അവനെ അവഗണിക്കുന്നത് ആണ് എന്ന് അവന് മനസിലായി…. എന്നാൽ അപ്പോഴും നീറുന്ന മനസ്സുമായി ഉള്ളിൽ ഉള്ള സ്നേഹം പുറത്ത കാണിക്കാൻ ആവാതെ ഞാൻ നിന്നു….

*******************************

ഒകെ സ്റ്റുഡന്റസ്.. സീ യൂ ഇൻ നെക്സ്റ്റ് ക്ലാസ്സ്…. എന്ന് പറഞ്ഞു ബെൽ അടിച്ചപ്പോൾ സർ പുറത്ത പോയി… ക്ലാസ്സ്‌ വീണ്ടും പഴയത് പോലെ കുട്ടികളുടെ സംസാരത്തിന്റെ ശബ്ദത്താൽ നിറഞ്ഞു…

ഞാൻ തല ഡെസ്കിൽ വച്ചു കിടന്നു… പെട്ടന്ന് ആണ് അതുവരെ ക്ലാസ്സിൽ നിറഞ്ഞ ശബ്ദം ഇല്ലാതെ ആയത്…. അടുത്ത പീരിയഡ്നുള്ള ടീച്ചർ വന്നു കാണും എന്ന് കരുതി തല ഉയർത്തി നോക്കിയ ഞാൻ കണ്ടത്.. ഡോറിന്റെ അവിടെ നിക്കുന്ന പ്രിൻസിനെ ആയിരുന്നു….വീണ്ടും റാഗിംഗ് ആയിരിക്കും എന്ന് പല കുട്ടികൾ പറഞ്ഞപോഴും.. എൻ്റെ മനസ്സ് പറയുന്നത് മറ്റ് പലതും ആയിരുന്നു….

അവനെ കണ്ടതും എല്ലാ കുട്ടികളും എഴുനേറ്റു… ഞാനും….. പ്രിൻസ് ഒന്നും മിണ്ടാതെ ക്ലാസ്സിൽ കയറി… എന്നാൽ അവൻ വരുന്നത് എന്റെ നേർക്ക് ആണ് എന്ന് മനസിലായപ്പോൾ ദേഹം മൊത്തം സ്തംഭിച്ച രീതിയിൽ ആയിപോയി ഞാൻ…
.
അവൻ എന്റെ അടുത്തു വന്നു കൈയിൽ പിടിച്ചു…

എനിക്ക് സംസാരിക്കണം…
എന്ന് പറഞ്ഞു എന്നെ ക്ലാസ്സിന്റെ പുറത്ത കൊണ്ട് പോയി…

അപ്പോഴും എതിർക്കണം എന്നുണ്ടെങ്കിലും വേണ്ടാ എന്ന് വച്ചു…. ഇന്ന് ത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആവട്ടെ എന്ന് ഞാനും കരുതി…

അവൻ എന്നെ കൊണ്ട് പോയത് കോളേജിന്റെ ബാക്ക് യാർഡിൽ ആയിരുന്നു… അപ്പോഴും എൻ്റെ കൈയിൽ അവന്റെ പിടി മുറുകിയിരുന്നു..

അവൻ എന്നെ നേരെ ഒരു മരത്തിനോട് ചേർത്തു നിർത്തി…

ഞാൻ ഒന്നും മിണ്ടിയില്ല… അവനും… എന്നാൽ ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞു നിന്നു….

എ..എന്താ സംസാരിക്കാൻ ഉള്ളത് ….
വിക്കി വിക്കി ആണെങ്കിലും ഞാൻ പറഞ്ഞ ഒപ്പിച്ചു…

എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം ഞാൻ അന്നേ നിന്റെ വീട്ടുമുറ്റത്തു വച്ചു പറഞ്ഞു കഴിഞ്ഞതാ… എനിക്ക് ഇപ്പോൾ അറിയേണ്ടത് അതിനുള്ള മറുപടിയാണ്..

ഉറപ്പ് ഉള്ളത് ആയിരുന്നു അവന്റെ ഓരോ വാക്കിനും…

ഞാൻ…
മറ്റൊന്നും എന്റെ നാവിൽ നിന്നും വീണില്ല . പക്ഷെ എന്ത് കൊണ്ടോ… കണ്ണ് നിറഞ്ഞു.. .
.
ഇത്രെയും ദിവസം ഒളിച്ചു കളിച്ചത് മതി ഇന്ന് ഒരു ഉത്തരം പറഞ്ഞിട്ട് പോയാൽ മതി…. പറയ്‌…

ഞാൻ വീണ്ടും അവന്റെ മുഖത്തു നോക്കി…

നമ്മുടെ വീട്ടുകാർ ഇതിനൊക്കെ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ…..
ഞാൻ അവനോടു ചോദിച്ചു…

അവൻ ഒന്നും പറഞ്ഞില്ല…

നോക്ക്…. എന്റെ മനസിൽ ഇപ്പോൾ ഒന്നേ ഉള്ളു…. പഠിച്ച നല്ലൊരു ജോലി വാങ്ങണം… അല്ലാതെ മറ്റൊന്നും ഇല്ല…
അവസാനം ഞാൻ പറഞ്ഞത് അവന്റെ മുഖത്തു നോക്കി അല്ലായിരുന്നു….

ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ല ഇത്….

വീണ്ടും ആ കണ്ണുകളിലേക്ക് ഞാൻ നോക്കി…

എനിക്ക് അറിയേണ്ടത് നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ആണ്….

വീണ്ടും മറുപടി പറയാൻ ആവാതെ ഞാൻ നിന്നു…

പറയ്‌… നിനക്ക് എന്നെ ഇഷ്ടമല്ലേ…..
എൻ്റെ രണ്ട തോളിലും കൈ വച്ച അവൻ ചോദിച്ചു….

ആ കണ്ണുകൾ കണ്ടപ്പോൾ മനസിൽ ഉള്ളത് എല്ലാം പുറത്ത വരുമോ എന്ന് പോലും ഒരു നിമിഷം ഞാൻ ഭയന്നു….

പറയ്‌.. നിനക്ക് എന്നെ….

ഇഷ്ടമല്ല…..

പറഞ്ഞു. . അവസാനം സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഞാൻ ആ കള്ളം അവന്റെ മുഖത്തു നോക്കി പറഞ്ഞു….

ഇനിയും ഇത് പറഞ്ഞു എന്നെ ശല്യം ചെയ്യരുത്…
എന്ന് പറഞ്ഞു ഞാൻ അവനിൽ നിന്നും നടന്ന അകന്നു … അവനും എന്നെ തടഞ്ഞില്ല… അപ്പോഴും അണപൊട്ടിയത് പോലെ എൻ്റെ കണീർ ഒഴുകി കൊണ്ടേ ഇരുന്നു….

പിനീട് ഒരു രണ്ട മൂന്നു ദിവസം പ്രിൻസിനെ കണ്ടു എങ്കിലും… അവൻ തന്നെ ഒഴിഞ്ഞു മാറി നടന്നു.. എന്തോ അതൊക്കെ എൻ്റെ മനസിനെ കീറി മുറിക്കാനും സഹായിച്ചു.. .

ആ സംഭവത്തിന്‌ ശേഷം ഒരു ആഴ്ച കടന്നു പോയിരിക്കുന്നു…. അന്ന് സംസാരിച്ചത് അല്ലാതെ പിനീട് നമ്മൾ തമ്മിൽ ഒന്നും മിണ്ടിട്ട ഇല്ല ..

ഇന്ന് കോളേജിൽ വന്നപ്പോൾ പ്രിൻസിനെ കണ്ടില്ല….. സങ്കടം തോന്നി എങ്കിലും പുറത്ത കാട്ടാതെ ക്ലാസ്സിൽ കയറി….

അപ്പോഴും മനസ്സ് പഠിത്തത്തിൽ അല്ലായിരുന്നു..

ബ്രേക്കിന് പുറത്ത ഇറങ്ങിയപോൾ അവന്റെ കൂട്ടുകാർ ഒരു സൈഡിൽ മാറി നിക്കുന്നത് കണ്ടു… ആ കൂട്ടത്തിൽ നോക്കി എങ്കിലും അവനെ കാണാൻ സാധിച്ചില്ല… നിരാശയോടെ മടങ്ങാൻ ഒരുങ്ങിയപ്പോൾ ആണ് അവരുടെ സംസാരം കേട്ട് ഞാൻ അവിടെ നിന്ന് പോയത്…

ഡാ.. ഇപ്പോൾ പ്രിൻസിന് എങ്ങനെ ഉണ്ട്….

കുഴപ്പം ഇല്ല.. എന്നാലും റസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞആണ് ഡോക്ടർ വിട്ടത്…

ലോറിയും ആയിട്ട് അല്ലേ ഇടിച്ചത്…. ഭാഗ്യത്തിന് വേറെ ഒന്നും പറ്റിയില്ലലോ….

മ്മ്.. ഇപ്പോൾ അവൻ ഹോസ്പിറ്റലിൽ നിന്ന് വന്നത് അല്ലേ ഉള്ളു.. റസ്റ്റ്‌ എടുക്കട്ടേ നമ്മുക്ക് വൈകിട്ടു പോവാം….

ബാക്കി ഒന്നും ഞാൻ കേട്ടില്ല… കരണം എൻ്റെ കാലുകൾ അവിടെ നിന്നും കോളേജിന്റെ പുറത്തേക്കു ചലിച്ചു തുടങ്ങിയിരുന്നു….

റോഡിൽ ഇറങ്ങിയപ്പോൾ മൊത്തത്തിൽ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്തെ ഒരു അവസ്ഥ ആയിരുന്നു എനിക്ക്… ബസ് കിട്ടി പോവുമ്പോഴത്തേക്കും താമസിക്കും…. അതുകൊണ്ട് വന്ന ഒരു ഓട്ടോയ്ക് കൈ കാണിച്ചു പെട്ടന്നു കയറി…

അങ്ങോട്ട്‌ പോവുമ്പോയും എന്ത് എന്ന് ഇല്ലാതെ പല ചിന്തകളും മനസ്സിൽ കൂടെ കടന്നു പോയി… ഇനി അവന് മറ്റ് എന്തെങ്കിലും സംഭവിച്ചു കാണുമോ…..

ഓരോ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ അവന്റെ വീട് എത്തി….
ഔട്ടോയ്ക് കാശും കൊടുത്തു ഞാൻ വേഗം അകത്തേക്ക് ചെന്നു….

ആ വെപ്രാളത്തിൽ ഡോർ തുറന്നു കിടക്കുന്നത് കൊണ്ട് തന്നെ കാളിങ് ബെൽ അടിക്കാതെ തന്നെ ഞാൻ അകത്തു കയറി… അവന്റെ അച്ഛനും അമ്മയും നാട്ടിൽ ഇല്ല എന്ന് മുമ്പ് പറഞ്ഞത് ഓർമ യുള്ളത് കൊണ്ട് തന്നെ… ആ ഭയവും ഇല്ലായിരുന്നു….

വേഗം മുകളിൽ കയറി അവന്റെ മുറിയുടെ ഡോർ തുറന്നു അകത്തു കയറിയ ഞാൻ കണ്ടത്…… ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന പ്രിൻസിനെ ആയിരുന്നു…..

ഞാൻ വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്ന് ഇരുന്നു…

നിനക്ക് എന്താപറ്റിയത് ….
എന്ന് പറഞ്ഞു ഞാൻ അവനെ നോക്കി…. ഒരിടത്തും ഒരു മുറിവോ ചതവോ ഇല്ലായിരുന്നു….

ഞാൻ അവന്റെ മുഖത്തു നോക്കി… അപ്പോഴും അവന്റെ മുഖത്തു ആ ചിരി ഉണ്ടായിരുന്നു…

ആക്‌സിഡന്റ്…. ??

അത് കേട്ടപ്പോൾ അവൻ ചിരി അടക്കാൻ പാട് പെടുന്നത് പോലെ എനിക്ക് തോന്നി… .
അപ്പോഴാണ് പെട്ടന്ന് എനിക്ക് എല്ലാം മനസിലായത്…. എല്ലാരും കൂടെ എന്നെ പറ്റിച്ചത് ആണ് എന്ന്….

സങ്കടവും ദേഷ്യവും എനിക്ക് ഒരുമിച്ച് വന്നു…

ഞാൻ അവിടെ കിടന്ന ഒരു തലയണ എടുത്തു അവന്റെ നേർക്ക് എറിഞ്ഞു…

അയ്യോ ഏറിയല്ലെ… ആക്‌സിഡന്റ് പറ്റി കിടക്കുന്ന ബോഡി ആണ്…
അതും പറഞ്ഞ അവൻ ചിരിക്കാൻ തുടങ്ങി…

ഞാൻ ഒന്നും പറയാതെ ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റതും അവൻ വീണ്ടും എന്റെ കൈ പിടിച്ചു അടുത്ത ഇരുത്തി…

വിട്.. എനിക്ക് കോളേജിൽ പോണം….

കോളേജിൽ നിന്ന് അല്ലേ ഇപ്പോൾ എന്നെ കാണാൻ ഓടി വന്നത്‌… എന്നിട്ട് ഒന്നും പറയാതെ പോവേ ആണോ…

എനിക്ക് ഒന്നും സംസാരിക്കാൻ…

ബാക്കി പറയുന്നതിന് മുമ്പ് അവൻ വിരൽ കൊണ്ട് എന്റെ ചുണ്ടിൽ തൊട്ടു…

ഒന്നും പറയണ്ട…. നിന്റെ മനസിൽ ഉള്ളത് എല്ലാം…. ഇപ്പോൾ എനിക്ക് ആക്‌സിഡന്റ് പറ്റി കിടക്കുന്നു എന്ന് കേട്ട് പാതി കേൾക്കാത്തെ പാതി ഓടി വന്നപ്പോൾ എനിക്ക് മനസിലായി…

ഞാൻ അവനെ നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല..

മര്യാദക്ക് ഞാൻ ചോദിച്ചത അല്ലേ നിന്നോട് എന്നെ ഇഷ്ടമാണോ എന്ന്… അന്ന് പറയാൻ വയ്യായിരുന്നല്ലോ… അപ്പോൾ ഇതേ ഉള്ളു ഒരു മാർഗം…

എന്നാലേ എന്നോട് പറാ…
.
എന്ത്…

I Love You എന്ന്….

ഞാൻ ഒന്നും മിണ്ടാതെ മുഖം തായ്‌ത്തി..

അവന്റെ രണ്ട കൈക്കുള്ളിൽ എൻ്റെ മുഖം ആക്കി…

ഇനിയും ഉള്ളിൽ ഉള്ള സ്നേഹം കാട്ടാതെ ചുമ്മാ എന്നെ കുരങ്ങ കളിപ്പിച്ചാൽ ചിലപ്പോൾ ഇന്ന് നിന്നെ ഇവിടെ എന്ത് കള്ളം പറഞ്ഞ ആണോ വിളിച്ചു വരുത്തിയത്.. അത് ശരിക്കും സംഭവിക്കും… ഞാൻ…

ബാക്കി പൂർത്തിയാക്കാൻ അനുവദിക്കാതെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവനെ കെട്ടി പിടിച്ചു….

ആദ്യം അവനും ഒന്ന ഞെട്ടി എങ്കിലും ചിരിച്ചു കൊണ്ട് അവനും എന്നെ കെട്ടി പിടിച്ചു….

ഇനിയും വയ്യാ…. ആഗ്രഹിച്ചതിനെ വിട്ടുകളയാൻ വയ്യാ…. അതുകൊണ്ട് തന്നെ എൻ്റെ ഇഷ്ടവും ഞാൻ തുറന്നു പറയാൻ തീരുമാനിച്ചു…

എനിക്കും ഇഷ്ടാണ്… ഒരുപാട്… എന്നാൽ…

മതി… എനിക്ക് കേൾക്കേണ്ടത് നീ പറഞ്ഞു അത്രെയും മതി…. ബാക്കി ഒക്കെ പിന്നെ…

എന്ന് പറഞ്ഞു വീണ്ടും എന്നെ ആ നെഞ്ചോടു ചേർത്തു…..

പിനീട് ഞങ്ങളുടെ പ്രണയ ദിനങ്ങൾ ആയിരുന്നു അങ്ങോട്ട്‌…കോളേജ് വരാന്തയും ലൈബ്രറിയും മര ചുവടുകൾ എല്ലാം ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായി…
.
ഞങ്ങളുടെ പ്രണയം ഇനി ആ കോളേജിൽ അറിയാനും ബാക്കി ആരും തന്നെ ഇല്ലായിരുന്നു…. അപ്പോഴും എന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു… ഞാൻ അവനോട് തുറന്നു ചോദിക്കുകയും ചെയ്തു…

നീ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട… എന്റെ വീട്ടുകാർ ഒരിക്കലും എൻ്റെ ഇഷ്ടത്തിന് മറുത്ത്‌ ഒന്നും ചെയ്യില്ല… അതുപോലെ നിന്റെ അമ്മയ്ക്കും നമ്മുടെ ബന്ധത്തിനോട് എതിർപ്പ് കാണില്ല….

പ്രിൻസ് എന്നെ സമാധാനപെടുത്തി… ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു…

അപ്പോൾ എങ്ങനെയാ ഈ വരുന്ന സൺ‌ഡേ നമ്മക്ക് ഒന്ന് കറങ്ങാൻ പോയല്ലോ…..

അയ്യോ അത് ഒന്നും വേണ്ടാ.. എനിക്ക് ഞായർ ആയ്ച കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചു കൊടുക്കണം…

ഓ.. ഒരു ദിവസം മുടങ്ങി എന്ന് പറഞ്ഞു കുട്ടികൾ ഒന്നും മറന്നു പോകില്ല…

എന്നാലും…
പെട്ടന്ന് ആണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്…
അല്ല ഞായർ ആഴ്ച പള്ളിയിൽ പോവണ്ടേ…

ഓഹ്…. ഞാൻ അങ്ങനെ ഒന്നും പോവാറില്ല.. ഭയങ്കര ബോർ ആണ്…
.ആലസ്യ മട്ടിൽ പറഞ്ഞു…
.
എന്നാലേ… ഒരു കാര്യം ചെയ്… എല്ലാ മടിയും മാറ്റി വച്ചു അന്ന് പള്ളിയിൽ പൊയ്ക്കോണം…

നീ കൃഷ്ണന്റെ ആൾ അല്ലേ… പിന്നെ എന്താ കർത്താവിന്റെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി…

കർത്താവ് ആയാലും കൃഷ്ണൻ ആയാലും അള്ളാഹു ആയാലും… എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അതുകൊണ്ട് ലേശം ശുഷ്‌കാന്തി കൂടും…

എന്നാൽ…
അവൻ എന്തോ ആലോചിച്ചു കൊണ്ട് എന്നോട് പറഞ്ഞു..

എന്നാൽ…

എന്റെ കൂടെ അന്ന് പള്ളിയിൽ വരുവോ…

വരാം…
മറുപടി പറയാൻ എനിക്കും ആലോചിക്കേണ്ടി വന്നില്ല…

ഞായർ ആഴ്ച ഞാൻ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങുന്നത് കണ്ട അമ്മ കാര്യം ചോദിച്ചപ്പോൾ ഒരു കല്യാണം ഉണ്ട് എന്ന് കള്ളം പറഞ്ഞു..

ഞാൻ പ്രിൻസിനെ നേരത്തെ ഫോൺ വിളിച്ചു ഉണർത്തിയിരുന്നു…. അതുകൊണ്ട് ഞാൻ അവന്റെ വീട്ടിലോട്ടു ചെന്നു… ഡോർ തുറന്നു തന്നത് ഒരു സ്ത്രീ ആയിരുന്നു
.

അന്ന് വന്നപ്പോൾ ഇവരെ ഇവിടെ കണ്ടിരുന്നില്ല..

നിത്യ കുഞ്ഞ് അല്ലേ…

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..

ഞാൻ ഇവിടെ ജോലിക്ക് നിക്കുനതാ…

അഹ്…

അങ്ങനെ ഓരോന്നും പറഞ്ഞ ഞാനും ദീപ ചേച്ചിയും നല്ല കൂട്ടായി…

ചേച്ചി പ്രിൻസ് എവിടെ..

മുകളിൽ ഉണ്ട്… ഇന്ന് പതിവ് ഇല്ലാതെ നേരത്തെ കുളി ഒക്കെ കഴിഞ്ഞു.. അല്ലെങ്കിൽ കോളേജ് ഇല്ലാത്തപ്പോൾ ഞാൻ ജോലി ഒക്കെ തീർത്തു ഉച്ചയ്ക്ക് പോവുമ്പോൾ ആണ് സാധാരണ എണികാർ…

ഞാൻ മറുപടിയായി ചിരിച്ചു മുകളിലോട്ടു പോവാൻ തുടങ്ങിയതും അവൻ താഴെ വന്നു..

പിന്നെ ഒട്ടും വൈകിക്കാതെ ഞങ്ങൾ വീട്ടിൽ നിന്നും പള്ളിയിലോട്ട് ചെന്നു…

നല്ല തിരക്ക് തന്നെ ഉണ്ടായിരുന്നു പള്ളിയിൽ… ഞങ്ങൾ ചെന്നപ്പോൾ തന്നെ പ്രാർത്ഥന തുടങ്ങികഴിഞ്ഞിരുന്നു…

ഏറ്റവും അവസാനം ഞങ്ങൾ നിന്നു… കുറച്ചു കഴിഞപ്പോൾ എൻ്റെ അടുത്ത നിന്ന് പ്രിൻസിനെ കാണാൻ ഇല്ലായിരുന്നു… നോക്കിയപ്പോൾ ഒരു തൂണിൽ ചാരി നിന്ന് ഉറങ്ങുന്നത് കണ്ടു… ഞാൻ കാലിൽ ഒരു ചവുട്ട് ഇട്ടു കൊടുത്തു…

കർത്താവെ…
എന്ന് വിളിച്ചു കൊണ്ട് അവൻ ഉണർന്നു…

അവന്റെ വിളിയിൽ പ്രാർത്ഥനയിൽ നിന്നവർ എല്ലാം അവനെ തിരിഞ്ഞു നോക്കി… എല്ലാർക്കും ഒരു ചമ്മിയ ചിരിയും കൊടുത്ത എനിക്ക് ഒരു തുറിച്ചു നോട്ടവും തന്നു അവൻ എന്റെ അടുത്തു വന്നു നിന്നു… പിന്നെ ഉറങ്ങാൻ ഒന്നും പോയില്ല… ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു…

*************************************

ഡി…

പ്രിൻസിനെയും കാത്തു നിക്കുമ്പോൾ ആണ് ആ വിളി ഞാൻ കേട്ടത്… നോക്കിയപ്പോൾ കീർത്തി ആയിരുന്നു..

ഞാൻ അവളുടെ മുഖത്തു നോക്കി.. നല്ല കലി അവളുടെ മുഖത്തു ഉണ്ട് എന്ന് എനിക്ക് മനസിലായി..

ഞാൻ അന്നും പറഞ്ഞതാ.. പ്രിൻസ് എനിക്ക് ഉള്ളത് ആണ് എന്ന്…. എന്നിട്ട് നീ അവനെ നിന്റെ വലയിൽ വിയത്തി അല്ലേടി…

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…

മര്യാദക്ക് പറയുവാ നിന്നോട്…. നീ ആയിട്ട് ഒഴിഞ്ഞു പോയാൽ നിനക്ക് കൊള്ളാം… അല്ലെങ്കിൽ ഈ കീർത്തിയെ നിനക്ക് അറിയില്ല… കേട്ടോടി..

എന്ന് പറഞ്ഞു അവൾ പോവാൻ തുടങ്ങിയതും ഞാൻ വിളിച്ചു..

കീർത്തി ചേച്ചി ഒന്ന് നിന്നെ…
എന്റെ ആക്കിയുള്ള ചേച്ചി വിളി കേട്ടപ്പോൾ തന്നെ ദേഷ്യത്തോടെ അവൾ എന്നെ നോക്കി… ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
.
അന്ന് നീ എന്റെ മുമ്പിൽ ഡയലോഗ് അടിച്ചു പോയപ്പോൾ ഞാൻ ഒന്നും പറയാതെ ഇരുന്നത് അന്ന് പറയാൻ എൻ്റെ കൈയിൽ ഒരു മറുപടിയും ഇല്ലായിരുന്നു… എന്നാൽ ഇന്ന് അങ്ങനെ അല്ല…

ഐ ലൈനറും ഐ ഷാഡോയും നിറഞ്ഞ ഇരിക്കുന്ന അവളുടെ കണ്ണിൽ നോക്കി തന്നെ ഞാൻ തുടർന്നു..

പ്രിൻസിന്റെ പേരും പറഞ്ഞു ഇനിയും എന്റെ മുമ്പിൽ വന്നാൽ ഈ നിത്യ ആരാണ് എന്ന് നീ അറിയും….
.
ഞാൻ പറഞ്ഞു തീർന്നതും ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞു പ്രിൻസ് അവിടേക്ക് വന്നു…. അവൻ വരുന്നത് കണ്ടപ്പോൾ അവൾ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി…

അവൻ ടവൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു…

എന്താ അവളുമായി ഒരു രഹസ്യം…

ഒന്നുല്ല… ഒരു ഡൌട്ട് ക്ലിയർ ചെയ്തു കൊടുത്തതാ…

എന്റെ മറുപടി കേട്ട് പ്രിൻസ് എന്നെ നോക്കി… ഞാൻ രണ്ട കണ്ണും ഇറുക്കി കാണിച്ചു…

ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങി… അവൻ എൻ്റെ വീടിന്റെ അടുത്ത വരെ ബൈക്കിൽ കൊണ്ട് ആക്കി തന്നു… യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു…

തിരിഞ്ഞു ഞാൻ വീട്ടിലേക്കു കയറിയതും അമ്മ അവിടെ ഉണ്ടായിരുന്നു…. അമ്മ പ്രിൻസിനെ കണ്ടു കാണുമോ എന്ന് എന്റെ സംശയം ഉറപ്പിക്കുന്നത് പോലെ അമ്മ എന്നെ നോക്കി…

പിന്നെ ഒന്നും മറിച്ചു വയ്ക്കാൻ എനിക്ക് തോന്നിയില്ല അമ്മ ചോദിക്കാതെ തന്നെ ഞാൻ എല്ലാം തുറന്നു പറഞ്ഞു… പ്രിൻസ് ആരാണ് എന്നും… അവൻ എനിക്ക് ഇപ്പോൾ ആരാണ് എന്നും ഉൾപ്പടെ…

എല്ലാം കേട്ടു കഴിഞ്ഞു അമ്മ എന്റെ അടുത്തു വന്നു..

മോളെ… കുഞ്ഞിലേ നമ്മൾ എല്ലാരും അമ്പളി അമ്മാവനെ വേണം എന്ന് പറഞ്ഞു വാശി പിടിക്കും……അപ്പോഴും നമ്മൾ മറക്കുന്ന ഒരു കാര്യം ഉണ്ട് മാനത്തുള്ള ചന്ദ്രനെ ആഗ്രഹിക്കാൻ അല്ലാതെ സ്വന്തം ആകാൻ നമ്മുക്ക് ആർക്കും കഴിയില്ല എന്ന്…

അമ്മ അത്രെയും പറഞ്ഞു അകത്തേക്ക് പോയി… ആ പറഞ്ഞതിന്റെ അർത്ഥവും എനിക്ക് നല്ലതു പോലെ മനസിലായി പക്ഷെ…… ഇനി പ്രിൻസ് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമോ….. ???

*************************************************

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

3.8/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!