Skip to content

നിത്യവസന്തം – 8

നിത്യവസന്തം തുടർക്കഥകൾ

അമ്മേ..
ഞെട്ടലോടെ എഴുനേറ്റപ്പോൾ വിയർപ്പു തുള്ളികൾ എന്റെ നെറ്റിയിൽ സ്ഥാനം പിടിച്ചിരുന്നു… പുറത്ത തകർത്തു മഴ പെയുന്നുണ്ട് എങ്കിലും അസ്സഹനീയമായ ചൂട് എനിക്ക് അനുഭവപെട്ടു.. എന്റെ കൃഷ്ണ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം….. എന്ത് കൊണ്ട്…

പുറത്ത അടിച്ച മിന്നലിന്റെ വെട്ടം മുറിയിൽ വീണപ്പോൾ ആണ് സമയം ഞാൻ ശ്രദ്ധിച്ചത്.. 3 മണി ആയി കഴിഞ്ഞിരുന്നു…..

പ്രിൻസ്.. അവൻ എന്നെ….ഇല്ല ഒരിക്കലും ഇല്ല.. അവൻ ഒരിക്കലും എന്നെ ചതിക്കില്ല…. എന്നും എന്റെ കൂടെ തന്നെ ഉണ്ടാവും… മനസിലെ അനാവിശ്യ ചിന്തകൾ കളഞ്ഞു കിടന്നു എങ്കിലും ഉറക്കം വന്നില്ല… കണ്ണിൽ നിന്നും മാച്ചു കളഞ്ഞു എങ്കിലും മനസ്സിൽ നിന്നും ആ സ്വപ്നം പോവുന്നില്ല…..

എന്താ മോളെ… എണീറ്റപ്പോൾ തൊട്ടു ഞാൻ ശ്രദ്ധിക്കുവാ എന്ത് പറ്റി നിനക്ക്…

കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു… മനസ്സിലെ കരട് അമ്മയോട് പറയണം എന്നുണ്ട് എങ്കിലും സാധിച്ചില്ല…

ഒന്നുമില്ല..അമ്മയ്ക്ക് ചുമ്മാ തോന്നുന്നത് ആയിരിക്കും…
മുഖത്തു നോക്കാതെ ആയിരുന്നു എന്റെ മറുപടി…

ആരോട് കള്ളം പറഞ്ഞാലും… മക്കൾ അമ്മമാരോട് കള്ളം പറഞ്ഞാൽ പെട്ടന്ന് അത് തിരിച്ച അറിയാം… പ്രതേകിച്ചും പെണ്ണ് മക്കൾ…

അമ്മേ…

മോളെ.. എന്നോട് നീ പറയണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല… പക്ഷെ മനസ്സിൽ വച്ചു കൊണ്ട് നടന്നാൽ ഭാരം കൂടുക അല്ലാതെ ഒരിക്കലും കുറയില്ല…

ഞാൻ ഒന്നും പറഞ്ഞില്ല…

മോള് ചെല്ല്…സമയം കളയണ്ട….

അമ്മയ്ക്ക് ഒരു പുഞ്ചിരിയും നൽകി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി…

ബസ് സ്റ്റോപ്പിലോട്ട് നടക്കുമ്പോഴും… ബസിൽ കയറിയപ്പോഴും മനസ്സ് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു… അപ്പോഴും ഒന്ന് മാത്രം മനസ്സിൽ ഉരുവിട്ട് പറഞ്ഞു കൊണ്ടേ ഇരുന്നു… പ്രിൻസ് എന്നെ വിട്ടു പോകില്ല എന്ന്…

കോളേജിൽ ചെന്നു എന്നത്തേയും പോലെ ആദ്യം തിരഞ്ഞത് പ്രിൻസിന്റെ മുഖം ആയിരുന്നു… അപ്പോഴാണ് പിന്നിൽ നിന്ന് ആരോ തോളിൽ പിടിച്ചത്….

തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പ്രിൻസിനെ അല്ലായിരുന്നു… മറിച്ച ദേവു ആയിരുന്നു… മനസ്സിൽ നിരാശ പടർന്നു എങ്കിലും മുഖത്തു ഒരു പുഞ്ചിരി വിരിച്ചു..

നിന്നു ചുറ്റി കറങ്ങണ്ട നിന്റെ ആൾ ഇതുവരെ എത്തില്ല..അല്ലെങ്കിൽ തന്നെ പ്രിൻസ് ഇല്ലാത്തപ്പോൾ അല്ലേ നിന്നെ ഇങ്ങനെ ഒറ്റയക് കിട്ടുകയുള്ളു… അല്ലെങ്കിൽ എപ്പോഴും നിങ്ങൾ രണ്ടാളും ഒന്നിച്ച അല്ലേ..

ദേവു അത് പറഞ്ഞപ്പോൾ ആണ് പ്രിൻസിനോട് ഞാൻ എന്ത് മാത്രം അടുത്തിരിക്കുന്നത് എന്ന് ഞാൻ സ്വയം ചിന്ദിച്ചത്…

പിന്നെ ഞാൻ തന്നെ വിഷയം മാറ്റി ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു….

ബ്രേക്ക്‌ ടൈം ആയപ്പോൾ അവൻ അവന്റെ കൂട്ടുകാരോട് ഒപ്പം സംസാരിക്കുന്നത് കണ്ടു…

അഹ്.. പ്രിൻസെ..ദേ നിന്റെ കഥ നായിക വരുന്നു…

അപ്പോഴാണ് പ്രിൻസ് തിരിഞ്ഞു എന്നെ നോക്കിയത്…. ആ കമന്റ്‌ അടിച്ചവന്റെ തലയ്ക് ഒരു കൊട്ടും കൊടുത്തു എൻ്റെ അടുത്തേക്ക് വന്നു…

പ്രിൻസെ എനിക്ക് ഒരു കാര്യം…

ടി.. നമ്മുക്ക് പിന്നെ സംസാരിക്കാം… അടുത്ത യൂണിവേഴ്സിറ്റി മാച്ചിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുവാണ്… നീ ചെല്ല്…..
എന്ന് പറഞ്ഞു പ്രിൻസ് വീണ്ടും അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോയി… ഉള്ളിൽ അപ്പോൾ ഒരു വിങ്ങൽ മാത്രം ആയിരുന്നു… എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാത്തത് കൊണ്ട് മാത്രം അല്ല എൻ്റെ മുഖം കണ്ട ക്ലാസ്സിലെ മറ്റു കുട്ടികളും ടീച്ചേഴ്സും വരെ ചോദിച്ചു.. വല്ല വയ്യായിക് വല്ലതും ഉണ്ടോ എന്ന്.. എന്നിട്ടും അവൻ മാത്രം ഒരു വാക്ക് പോലും ചോദിച്ചില്ല….

മിഴികൾ നിറഞ്ഞു ഒഴുകിയപ്പോൾ ഞാൻ അവിടെ നിന്നും ക്ലാസ്സിലേക്ക് ചെന്നു…നേരത്തെ പോലെ വീണ്ടും പഠിപികുനത് ഒന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല…

പിനീട് ക്ലാസ്സ്‌ വിട്ടപ്പോൾ ഞാൻ ദേവുവിനോട് ഒപ്പം ഇറങ്ങി.

എന്താടി.. സാധാരണ നീയും പ്രിൻസും അല്ലേ ഒരുമിച്ച് ഇറങാർ… ഇന്ന് എന്ത് പറ്റി…

മറുപടി പറയാൻ തുടങ്ങിയതും പ്രിൻസ് എന്റെ അടുത്തേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു… ഞാൻ ഒന്നും പറയാത്ത ദേവുവിന്റെ കൈയും പിടിച്ചു പുറത്തേക്കു നടക്കാൻ തുടങ്ങി…

ടി പ്രിൻസ്…

നീ വരുന്നുണ്ടോ…
എന്ന് പറഞ്ഞു കുറച്ചും കൂടെ സ്പീഡിൽ നടക്കാൻ തുടങ്ങിയതും

നിത്യേ…
കണ്ടിട്ടും കാണാതെ പോയതിനുള്ള എല്ലാ ദേഷ്യവും ആ വിളിയിൽ ഉണ്ടായിരുന്നു… ശബ്ദത്തിന്റെ ഗൗരവം കേട്ടപ്പോൾ തന്നെ ദേവു നിന്നു… ഒപ്പം ഞാനും..

അവൻ എൻ്റെ മുമ്പിൽ ആയി വന്നു നിന്നു..

നീ ചെല്ല്..
ദേവുവിനോട് ആയി പറഞ്ഞു….. അനുസരണയുള്ള കുട്ടിയെ പോലെ അവൾ അത് അനുസരിച്ചു…

എന്റെ കൈയും പിടിച്ചു ക്ലാസ്സ്‌ മുറിയിലേക്കു നടന്നു… അന്ന് ഞങ്ങളുടെ ആദ്യ ചുംബനത്തിന് സാക്ഷിയായ അതെ ക്ലാസ്സ്‌ മുറിയാണ് എന്ന് ചിന്ത എന്റെ മനസ്സിൽ ഒരു തണുപ് അനുഭവപെട്ടു…

നീ എന്താ എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോയത്…

നേരത്തെ എന്നെ ഒഴിവാക്കിയതിനുള്ള ദേഷ്യം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പക്ഷെ പിനീട് ഉണ്ടായ എൻ്റെ പ്രവർത്തിക്ക്‌ അതുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു…
കാരണം എന്റെ ദേഷ്യം ഞാൻ തീർത്തത് അവനെ കെട്ടി പിടിച്ചു കൊണ്ട് ആയിരുന്നു…

ഒരു നിമിഷം എന്നെ മാറ്റി നിർത്തിയപ്പോൾ തന്നെ ഇത്രേയ്ക്കും സങ്കടം എനിക്ക് വന്നു…. ഈ നിമിഷം ഞാൻ മനസിലാക്കുന്നു ഈ ലോകത്തു മറ്റാരെകാളും ഞാൻ ഇന്ന് എന്റെ പ്രിൻസിനെ സ്നേഹിക്കുന്നു എന്ന്….

കണീർ ഒഴുകി അവന്റെ ഷിർട്ടിൽ നനവ് പറ്റിയപ്പോഴും കാരണം അറിയാതെ അവൻ എന്നെ ആശ്വസിപ്പിക്കുകആയിരുന്നു.
.
ഞാൻ അവനിൽ നിന്നും മാറി..

എന്താടി… എന്തിനാ നീ ചുമ്മാ കരയുന്നെ….

കണ്ട സ്വപ്നത്തെ കുറിച്ച് അവനോട് പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു പൊട്ടി ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി…

ടി പൊട്ടി… ഒരു സ്വപ്നത്തിന്റെ പേരും പറഞ്ഞആണോ നീ കണ്ണും നിറച്ചു കൊണ്ട് നടക്കുന്നെ…

ഞാൻ ഒന്നും പറയാതെ അവന്റെ മുഖത്തു നോക്കി..

ഞാൻ എന്ത് ആഗ്രഹിച്ചോ അത് നടന്നിരിക്കും…
എന്റെ കണ്ണിൽ നോക്കി അത് പറഞ്ഞപ്പോൾ അവന്റെ ശബ്‌ദം മുമ്പത്തെ കാളും ഉറച്ചത് ആയിരുന്നു….

അതായത് നമ്മൾ എന്ത് ആഗ്രഹിച്ചോ അത് നടന്നിരിക്കും…
കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു…

വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ഷോക്ക് അടിച്ചത് പോലെ എൻ്റെ പിന്നിൽ ആരെയോ കണ്ട ഞെട്ടി നിക്കുവായിരുന്നു അവൻ

അവന്റെ ശ്രദ്ധ പോവുന്ന സ്ഥലത്തേക്ക് ഞാനും നോക്കി… രണ്ടു പേർ ഉണ്ടായിരുന്നു… ഒന്ന് രവീന്ദ്രൻ സർ… സാറിനു ഞങ്ങളുടെ കാര്യം അറിയാം…. പിനീട് ആണ് നിക്കുന്ന മറ്റേ ആളുടെ മേൽ ശ്രദ്ധ തിരിഞ്ഞത്.. ഒരു സ്ത്രീ ആയിരുന്നു… അവരെ ഞാൻ മുമ്പ് കണ്ടിട്ട് ഇല്ല… എന്നാൽ ആ മുഖം എനിക്ക് നല്ല പരിചതം പോലെ തോന്നി… എല്ലാ ചിന്തകൾക്കും വിരാമം ഇടാൻ പ്രിൻസിന്റെ നാവിൽ നിന്നും വീണ ആ വാക്കിനു സാധിച്ചു…

അമ്മ…

അപ്പോഴാണ് ആ മുഖം എന്ത് കൊണ്ട് എനിക്ക് പരിചിതം ആയി തോന്നി എന്ന് എനിക്ക് മനസിലായത്….

പ്രിൻസ് അവരുടെ അടുത്തേക്ക് ചെന്നു.. പിന്നാലെ ഞാനും… ഫോട്ടോയിൽ മാത്രമേ ഞാൻ ലക്ഷ്മി അപ്പച്ചിയെ കണ്ടിട്ട് ഉള്ളു….ഐശ്വര്യം തുളുമ്പുന്ന ഒരു മുഖം…

അമ്മ എപ്പോഴാ നാട്ടിൽ വന്നത്‌… പപ്പ എവിടെ..

അച്ചു.. എനിക്ക് നിന്നോട് സംസാരിക്കണം..

പ്രിൻസ് എന്റെ മുഖത്തേക് നോക്കി..

നമുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം..

വീട്ടിൽ അല്ല.. ഇപ്പോൾ നീ വാ..

എന്ന് പറഞ്ഞു അവർ അല്പം മാറി നിന്നു… എന്നെ ഒന്ന് നോക്കിയതിന് ശേഷം പ്രിൻസും അവരുടെ പിന്നാലെ പോയി..

എന്റെ മുഖത്തു എന്തോ ഒരു ആധി പടർന്നു.. അത് കണ്ടത് കൊണ്ട് ആവും രവീന്ദ്രൻ സർ എൻ്റെ അടുത്തു വന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞു..

മോള് പേടിക്കണ്ട…

പക്ഷെ സാറിന്റെ വാക്കുകൾക്ക്‌ എന്റെ ടെൻഷൻ കുറയ്ക്കാൻ സാധിച്ചില്ല… അവർ സംസാരികുനടുത്തേക്ക് ഞാൻ നോക്കി… സംഭാഷണം കേട്ടു കൂടാ എങ്കിലും…ലക്ഷ്മി അപ്പച്ചി പറയുന്നത് ഒന്നും പ്രിൻസിന് അത്ര കണ്ട രസിക്കുന്നില്ല എന്ന് അവന്റെ മുഖഭാവം എന്നോട് വിളിച്ചു പറഞ്ഞു…

അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റം ഇല്ല…
അത്രെയും ഉറച്ചു പറഞ്ഞു കൊണ്ട് പ്രിൻസ് എൻ്റെ അടുത്തേക്ക് വന്നു…

വാ…

എന്റെ കൈയും പിടിച്ചു പ്രിൻസ് അവിടെ നിന്നും പോരുമ്പോഴും തിരിഞ്ഞു ഞാൻ ഒന്ന് അവന്റെ അമ്മയുടെ മുഖത്തേക് നോക്കി… ദേഷ്യവും വാശിയും ഒന്നും ഞാൻ ആ കണ്ണിൽ കണ്ടില്ല…. പക്ഷെ ആ കണ്ണ് നിറഞ്ഞു വരുന്നത് മാത്രം ഞാൻ കണ്ടു…

എന്തിനാ നീ ചുമ്മാ അമ്മയോട് ദേഷ്യപ്പെട്ടത്…

കോളേജിൽ നിന്നും പുറത്ത ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു..

ഒരിക്കലും നടക്കാത്ത കാര്യം അമ്മ പറഞ്ഞു.. അതുകൊണ്ട്
തികച്ചും ലാഘവത്തോടെ അവന്റെ മറുപടിയും വന്നു..

എന്ത്..

ബാക്കി പറയാൻ അനുവദിക്കാതെ അവൻ തിരിഞ്ഞു എൻ്റെ കണ്ണിൽ നോക്കി വീണ്ടും ആവർത്തിച്ചു…

ഒരിക്കലും…. ഒരിക്കലും നാടക്കാത്ത കാര്യം…

അവൻ പറഞ്ഞില്ലെങ്കിലും എന്നോട് ഉള്ള സ്നേഹം വേണ്ടാ എന്ന് വയ്ക്കാൻ ആയിരിക്കും പറഞ്ഞത് എന്ന് മനസ്സിൽ ഉറപ്പിച്ചു… അല്ലാതെ മറ്റ് എന്ത്…

*******************
അമ്മേ ദാ… ഈ മാസത്തെ വാടകയുടെ കാശ്…
കുട്ടികളെ നൃത്തം പടിപികുനത്തിൽ നിന്നും കിട്ടിയ ഫീസ് ഞാൻ അമ്മയ്ക്ക് മുമ്പിൽ നീട്ടി…

ആ കാശ് നീ വച്ചോളു…

അമ്മ എന്താ ഈ പറയുന്നേ… ഈ മാസത്തെ വാടക അപ്പോൾ കൊടുക്കണ്ടേ…

വാടക കൊടുത്തു മോളെ…

കൊടുത്തു എന്നോ… എങ്ങനെ… അതിനുള്ള കാശ് അമ്മയ്ക്ക് എങ്ങനെ കിട്ടി…

അത്…. അത് .. മോളെ ഞാൻ ഒരു ചിട്ടിയിൽ ചേർന്നിട്ട ഉണ്ടായിരുന്നാലോ… അതിൽ നിന്നാണ്..

ചിട്ടിയോ… എന്നിട്ട് അതിനെ കുറിച്ച് അമ്മ എന്നോട് ഒന്നും ഇതുവരെ പറഞ്ഞിട്ട് ഇല്ലലോ..

അപ്പോഴാണ് അച്ഛന് തീർന്ന കുഴമ്പും മരുന്നും മറ്റും വാങ്ങിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടത്…

അമ്മേ.. ഇതൊക്കെ..

ഞാൻ പറഞ്ഞില്ലേ… ചിട്ടിയിൽ നിന്നും കിട്ടിയത് ആണ് എന്ന്…..
എന്ന് പറഞ്ഞു മറുപടിക്ക്‌ കാക്കാതെ അമ്മ അകത്തു പോയി…

അമ്മ എന്തോ എന്നിൽ നിന്നും ഒളിക്കുന്നത് പോലെ എനിക്ക് തോന്നി… എങ്കിലും പിനീട് അതിനെ പറ്റി ഞാൻ കൂടുതൽ ചോദിച്ചില്ല…
അച്ഛന്റെ മുറിയിലോട്ട് ഞാൻ ചെന്നപ്പോൾ… മുമ്പ് കാണുന്നതിനെകാൾ നല്ല തിളക്കവും സന്തോഷവും ഞാൻ ആ മുഖത്തു കണ്ടു… അമ്മയുടെ മുഖത്തും ആ സന്തോഷം ഉണ്ടായിരുന്നു….

ആഹാരം കഴിച്ച കിടക്കാൻ തുടങ്ങിയപ്പോൾ ആണ് ഒരു കാര്യം ഞാൻ ഓർത്തത്… മറ്റന്നാളെ പ്രിൻസിന്റെ പിറന്നാൾ ആണ്…. ഒപ്പം നേരത്തെ അമ്മയ്ക്ക് കൊടുക്കാൻ വേണ്ടി വച്ചിരുന്ന കാശും കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി…. അവന് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി കൊടുക്കണം…

അവസാനം ഷർട്ട്‌ വാങ്ങി കൊടുക്കാൻ തീരുമാനിച്ചു… ബ്ലൂ കളർ ഷർട്ട്‌ അവന് നന്നായി ചേരും… അങ്ങനെ ഓരോ ചിന്തയിലും എപ്പോയോ ഉറങ്ങി…

അപ്പോൾ നാളെ കോളേജിൽ അല്ലേ…
ഞാൻ പ്രിൻസിനോട് ചോദിച്ചു..

അല്ല… എന്റെ വീട്ടിൽ വച്ചു…

അത് എന്തേ…

കോളേജ് ആവുമ്പോൾ..ഭയങ്കര ശല്യം ആയിരിക്കും.. ഇത് ഇപ്പോൾ എൻ്റെ ക്ലാസ്സിലെ കുട്ടികളും നീയും മാത്രേ ഉണ്ടാവു… അതാ നല്ലത്…
പിന്നെ നാളെ എന്ത് ഗിഫ്റ്റാ തരാൻ പോവുന്നെ…
അവൻ എന്നോട് ചോദിച്ചു..

അത് നാളെ അറിഞ്ഞാൽ മതി…

നാളെ നിനക്ക് ഞാനും ഒരു അടിപൊളി സർപ്രൈസ് ഒരുകുന്നുണ്ട്..
എന്ന് പറഞ്ഞു അവൻ ഒന്ന് ചിരിച്ചു….. ഒപ്പം ഞാനും..

..
അടുത്ത ദിവസം രാവിലെ എഴുനേറ്റ് അമ്പലത്തിൽ പോയി…അർച്ചനയും എല്ലാം നടത്തി അവന് വേണ്ടി പ്രാർത്ഥിച്ചു…

വൈകിട്ടു ആണ് അവന്റെ വീട്ടിൽ പാർട്ടി… ഞാൻ അവിടേക്ക് ചെന്നപ്പോൾ തന്നെ അവന്റെ കുറച്ചു കൂട്ടുകാർ അവിടെ ഉണ്ടായിരുന്നു… അവന് വേണ്ടി വാങ്ങിച്ച സമ്മാനം മുറുകെ പിടിച്ചു നിറഞ്ഞ മനസ്സോടെ അകത്തേക്ക് കയറിയതും ആ കായ്ച്ച കണ്ട ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…

പ്രിൻസ് ചിരിച്ചു കൊണ്ട് അടുത്തിരുന്ന കീർത്തിയുടെ തോളിൽ അവന്റെ കൈയും ഇട്ടു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു… അതും നല്ലത് പോലെ ഇഴുകി ചേർന്ന്…

അപ്പോഴാണ് ആ കീർത്തി എന്നെ കണ്ടത്… അപ്പോൾ തന്നെ അവളുടെ മുഖത്തു ഒരു പുച്ഛചിരി സ്ഥാനം പിടിച്ചു… അവൾ എന്തോ പ്രിൻസിനോട് പറഞ്ഞപ്പോൾ അവന്റെ ശ്രദ്ധയും ഞാൻ നിക്കുനടുത്തേക് തിരിഞ്ഞു…

പക്ഷെ എന്നെ ഏറ്റവും വേദനിപ്പിച്ചത് നേരത്തെ കീർത്തിയുടെ മുഖത്തു ഉണ്ടായിരുന്നതിനെകാൾ പുച്ഛം ആയിരുന്നു ഇപ്പോൾ… ഇപ്പോൾ പ്രിൻസിന്റെ മുഖത്തു…

*******************************************

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!