Skip to content

എയ്ഞ്ചൽ – പാർട്ട് – 30

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -3⃣0⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ടീച്ചർ പോയതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നെയായിരുന്നു.

വേഗം എങ്ങനെയെങ്കിലും ക്ലാസ്സിൽ എത്താൻ ആണ് തോന്നിയത് .

അതെന്തിനാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത് .

ഈ സന്തോഷവാർത്ത എത്രയും പെട്ടെന്ന് ഷാനയുടെ കാതുകളിൽ എത്തിച്ചില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവോ ഇന്നത്തേ ദിവസം .

രണ്ടു ദിവസത്തെ ലോട്ടറി അല്ലേ ഒന്നിച്ചടിച്ചത്… ഹ ഹ ഹ .

*തുടർച്ച*
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

നിച്ചു നമുക്ക് ക്ലാസിലേക്ക് പോകാം . ഇന്നത്തതൊക്കെ കഴിഞ്ഞില്ലേ . ഇനി നാളെ ഷാനുവിന്റെ വീട്ടിൽ വെച്ച് കാണാം.

എടീ മിൻഹ നീ തമാശിക്കല്ലേ . ഈ പിരീഡ് കഴുകന്റെ ക്ലാസ്സാ. ബെല്ലടിച്ചിട്ട് പോയാൽ മതി.

😳😳അയ്യോ .. അത് ശരിയാണല്ലോ എന്തായാലും ഈ പിരീഡ് പോയാലും ഷാനക്കുള്ള ഡോസ് കൊടുക്കാനും പറ്റില്ല

. ബെല്ലടിച്ചിട്ട് പോകുന്നത് തന്നെയാണ് എന്തുകൊണ്ടും ബുദ്ധി . എന്നും ചിന്തിച്ചു കൊണ്ട് മ്മള് നമ്മുടെ ഷാനുവിനെ ഒന്നു നോക്കി. ഓൻക്കിതെന്താ പറ്റിയെ അള്ളാ . കുറച്ചു നേരമായല്ലോ.

ടാ പൊട്ടാ നിച്ചു … എന്നും വിളിച്ച് മ്മള് നിച്ചുവിന് ഒരു തോണ്ടങ്ങ് കൊടുത്തൂ.

😡😡എന്തോന്നടീ മരഭൂതമേ

മരഭൂതം നിൻറെ കെട്ടിയോള് . ഡാ അങ്ങോട്ട് നോക്കിയേ ഈ ഷാനുവിനിതെന്തു പറ്റി . കുറെ നേരമായല്ലോ ചിന്താവിഷ്ടയായ സീതയെ പോലെ .

എന്നോടാണോ ചോദിക്കുന്നത് . നീ തന്നെ പോയി ചോദിച്ചു നോക്ക്.

ഹ…ബെസ്റ്റ് . നല്ല ആളോട ഞാൻ ചോദിച്ചത്. രണ്ടും കണക്കാ കലിപ്പൻ തെണ്ടികള് .😡😡

കലിപ്പൻ തെണ്ടികൾ നിൻറെ മറ്റവൻ.😡😡

ആ അത് തന്നെയാ പറഞ്ഞെ . എന്നും പറഞ്ഞ് നമ്മൾ ഒരു പരിഹാസം അങ്ങ് പ്രകടിപ്പിച്ചു.

വാട്ട് .. 😳😳

🤔🤔പടച്ചോനെ ഞാൻ എന്താ ഇപ്പോ ഈ പറഞ്ഞത്. അള്ളാ ചെക്കന്റെ സംശയത്തോട് കൂടിയുള്ള നോട്ടം കാണുമ്പോൾ മ്മക്കെന്നെ പേടിയാവുന്നു.

അല്ലാ . അതായത് നിച്ചൂ. എല്ലാ തെണ്ടികളും കലിപ്പൻമാരാ എന്ന് പറഞ്ഞു വന്നതായിരുന്നു. അപ്പോ മ്മളെ സ്വഭാവം വെച്ച് മ്മളെ ഓനും ഒരു കലിപ്പൻ ആയിരിക്കണമല്ലോ .അല്ലേ . അതേ . ആണ് .

ഇപ്പൊ പണി പാളിയേനെ . തൽക്കാലം അങ്ങനങ്ങ് പറഞ്ഞ് എങ്ങനെയൊക്കെയോ അങ്ങ് ഒപ്പിച്ചു.

അല്ല പിന്നേ .ഈ മിൻഹയോട് ആണോ കളി . നമ്മളെ ഈ നാവ് ഉള്ളടത്തോളം കാലം എവിടെയും അങ്ങനെ തോറ്റു കൊടുക്കില്ല മോനേ . പണ്ടാരടങ്ങാൻ . ഇടക്ക് നമ്മളെ നാവ് തന്നെ മ്മക്ക് ഇതു പോലെ ഓരോ എട്ടിൻറെ പണിയും തരും ..ഹാ അതിനു നമുക്ക് പ്രശ്നമൊന്നുമില്ലാട്ടോ . പണിയങ്ങ് തന്നു കഴിഞ്ഞാൽ പിന്നെ മ്മളെ നാവും മ്മളെ ഒടുക്കത്തെ ബുദ്ധിയും കൂടി ഓൺ ദ സ്പ്പോർട്ടിൽ link ആയി പരിഹാരവും തന്നോളും.
🥰🥰🥰
അല്ലാ മിൻഹാ അതു പറഞ്ഞപ്പോഴാ . നീയല്ലേ . എന്തൊക്കെയോ ആലോചിച്ചിട്ട് ഇന്ന് പറയാം എന്ന് പറഞ്ഞേ.

അള്ളാ ഞാൻ മ്മളെ ഇന്നത്തെ സന്തോഷത്തിൽ അത് നിന്നോട് അങ്ങ് പറയാൻ മറന്നു പോയി.

ഇന്നത്തെ സന്തോഷമോ . നിൻക് എന്താ അതിനു മാത്രം സന്തോഷം ഇന്ന് . വല്ല ലോട്ടറിയും അടിച്ചോ.

😳😳പടച്ചോനെ ദേയ് കിടക്കുന്നൂ എൻറെ നാവിൻറെ അടുത്ത ഒടുക്കത്തെ പണി .

ഹ. അതൊക്കെ ഉണ്ട് മോനേ . ഒന്നല്ല രണ്ട് ലോട്ടറി . അതൊന്നും അന്നോട് പറയാൻ എനിക്ക് ഇപ്പോ തൽക്കാലം മനസ്സില്ലാ .

മനസ്സില്ലെങ്കിൽ പറയണ്ട . പക്ഷേങ്കിൽ ഈ ലോട്ടറി അടിക്കുമ്പോൾ മാത്രമല്ലെ സന്തോഷം ഒക്കെ ആർക്കും കാണൂ. അത് കൊണ്ട് നീ തന്നെ ഒറ്റക്കങ്ങ് സന്തോഷിച്ചാൽ മതി. നീ അത് വിട്ട് വിഷയത്തിലേക്ക് വാ ഓവർ ഇപ്പോ സന്തോഷിക്കാൻ നിൽക്കാതെ .

ഇവിടെ അടുത്തേക്കിരിക്കടാ ആദ്യം ..

അയ്യടി. അങ്ങനെ അടുത്തേക്കിരുന്നിട്ടുള്ള രഹസ്യം ഒന്നും വേണ്ട .

ഹ. ഇബടെ ഇരിക്കടാ ദജജാലെ.. ഓൻ കേട്ടാൽ ശരിയാവില്ല.

ഓഹോ അപ്പോ ഓനറിയാൻ പാടില്ലാത്ത രഹസ്യമാണോ . ഷാനൂ നീ തീർന്നടാ. മിൻഹ നിനക്കെതിരേ എന്തോ അതി നിഗൂഢമായ ഗൂഢാലോചനയുണ്ട്. ദേയ് ഞാൻ എപ്പൊഴേ ഇരുന്ന് . ഇനി പറഞ്ഞോ .

അങ്ങനെ വഴിക്ക് വാ സാത്താനേ…

അതേയ് എനി പറ . എനിക്ക് എന്റെ നാജിയെ സെറ്റ് ആക്കിത്തരാൻ നിനക്ക് എന്ത് സഹായമാ ചെയ്തു തരണ്ടേ .

നീ അങ്ങനെ എനിക്കു മാത്രമായി ഒരു പരസഹായം ചെയ്ത് പുണ്യാളൻ ഒന്നും ആവണ്ട. നിനക്കും കൂടെ വേണ്ടിയിട്ടാണ് ഞാൻ ഈ പറയുന്നത് അതിലുപരി നമ്മുടെ ഈ വിദ്യാലയത്തിന് വേണ്ടി .

ഓഹോ .. അങ്ങനെയാണോ അതെന്താണാവോ .

മിണ്ടാതിരിക്കടാ പട്ടീ . തോക്കിൽ കയറി വെടി വെക്കാതെ . നിനക്ക് ഈ പ്രോജക്റ്റ് വിജയിക്കണമെന്ന് ആഗ്രഹം ഇല്ലേ .

അതെന്ത് ചോദ്യാ ..പിന്നെ ആഗ്രഹം ഇല്ലാതിരിക്കുമോ ..

എന്നാൽ നീ ഒരു കാര്യം ചെയ്യ് . ആ പൊട്ടനെ എങ്ങനെയെങ്കിലും പറഞ്ഞു ഒന്ന് മനസ്സിലാക്ക് .

ഷാന എന്തായാലും ഈ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നില്ല.

അതിനു കാരണങ്ങൾ ഒരുപാടുണ്ട്. എല്ലാം നിന്നോട് ഒന്നും പറയാൻ പറ്റില്ല. ഒരു കാര്യം മാത്രം ഞാൻ പറഞ്ഞു തരാം.

ഞങ്ങൾ പ്രോജക്ടിനെ കുറിച്ച് പഠിച്ചോടുത്തോളം ഇന്ത്യയിൽ അഞ്ച് വിദ്യാലയങ്ങൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. .

ശരിയല്ലേ ഞാൻ പറഞ്ഞത് . യൂറോപ്പ്യൻ രാജ്യങ്ങളിലെ മെയിൻ സൈന്റിഫിക് കമ്പനിക ളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ മത്സരം നിർണ്ണയിക്കാൻ അവിടെ എത്തുന്നത്.

അവർക്കു മുമ്പിൽ ഒരിക്കലും ഷാനയേപ്പോലെ ഹിജാബ് ഒക്കെ ധരിച്ച ഒരാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ എന്തായാലും സാധ്യമാകില്ല.

അത്രയും സൂക്ഷ്മതയോടെയായിരിക്കും അവർ മത്സര വിജയിയെ നിർണ്ണയിക്കുന്നത്.

പ്രസന്റ് ചെയ്യുന്ന ആളിന്റെ മുഖം അവർക്ക് എന്തായാലും വ്യക്തമാക്കേണ്ടി വരും.

ഷാന അവളുടെ മുഖം ഒരിക്കലും ഒരാളുടെ മുമ്പിലും പ്രദർശിപ്പിക്കാൻ തയ്യാറുമല്ല.

അപ്പോ പിന്നേ അവൾക്ക് വേണ്ടി അവൻ ഈ മത്സരത്തിലേക്ക് കാത്തിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

നീ എങ്ങനെയെങ്കിലും ഇതെല്ലാം അവനെ പറഞ്ഞു ഒന്ന് മനസ്സിലാക്ക് .

എന്നിട്ട് നമ്മൾ മൂന്ന് പേരും ആയിരിക്കണം ഈ മത്സരം വിജയത്തിലേക്കെത്തിക്കേണ്ടത്.

അല്ലാതെ അവൾ പങ്കെടുക്കും എന്ന് കരുതി വെറുതേ സമയം കളയുന്നതിൽ യാതൊരു അർത്ഥവും ഇല്ല.

ഈ മത്സരത്തിൽ നമ്മൾ പങ്കെടുത്ത് വിജയിക്കുന്ന ഒരു ദിവസം ഉണ്ടെങ്കിൽ അന്ന് നാജി നിന്റേതായി മാറിയിരിക്കും .

ഇത് ഈ മിൻഹ നിനക്ക് തരുന്ന വാക്കാ.

അല്ലടീ . അതെന്താ അവൾ അവളെ മുഖം ആർക്കും കാണിക്കില്ലെന്ന് ഇങ്ങനെ വാശി പിടിക്കുന്നത്.

അവളെ മുഖം കാണിച്ചാൽ എന്താ ? ഇത്രയും വലിയ ഒരു മത്സരത്തിൽ വിജയിക്കാൻ പറ്റുന്ന ഒരു ഭാഗ്യം അത് വെറുതേ തട്ടി തെറിപ്പിക്കണോ ഓള് .

ഹ. അതൊന്നും തൽക്കാലം ഇപ്പോ ഇജ് അറിയാൻ ശ്രമിക്കണ്ടാ. എല്ലാവരും അറിയേണ്ട ഒരു അവസ്ഥ വരികയാണെങ്കിൽ അപ്പോ ഞാൻ പറഞ്ഞു തരണ്ട് .

അത് നിന്നോട് മാത്രമായിരിക്കില്ല . അപ്പോ അത് കേൾക്കാൻ ഒരുപാട് പേരുണ്ടാകും.

ഇജ് തൽക്കാലം ഷാനയില്ലാതെ ഷാനുവിനെ പങ്കെടുപ്പിക്കാൻ പറ്റോ എന്ന് ഒന്ന് ശ്രമിച്ച് നോക്ക്.

ഉം . ഞാൻ പറഞ്ഞു നോക്കാം. അവനോട് അതിന് എന്തു പറഞ്ഞാലും തലേ കേറണ്ടേ മിൻഹാ . അവനും അവന്റെയൊരു ഷാനയും.

ദേയ് ബെല്ലടിച്ചു. ഞാൻ ക്ലാസ്സിലേക്ക് പോകാണ് . നീ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് ഓനെ .
പിന്നേ ഞാൻ പോയി പറഞ്ഞേക്ക് ഷാനൂനോട്.

നീ തന്നെ പറഞ്ഞിട്ട് പൊക്കോ ഓനോട് . എന്താ ബെല്ലടിച്ചപ്പോത്തേക്ക് കിടന്ന് തുള്ളുന്ന് . ക്ലാസിൽ പോയിട്ട് നിനക്ക് എന്തെങ്കിലും മല മറിക്കാൻ ഉണ്ടോ . നിൻറെ കളി കണ്ടാൽ അങ്ങനെയൊക്കെ തോന്നുന്നുണ്ടല്ലോ.

ഉം. വലിയൊരു മല മറിച്ചിടാൻ ഉണ്ട് . റ്റാറ്റാ.

ഇവൾക്ക് ചില സമയം നല്ല മുഴുത്ത വട്ടാ തോന്നാണ് . എന്തായാലും ഷാനുവിനോട് പറഞ്ഞു നോക്കാം. .

അപ്പോ ഷാന മത്സരിക്കില്ലെന്ന കാര്യം ഉറപ്പായി. എനിയിപ്പോ നാജിയെ സ്വന്തമാക്കണമെങ്കിൽ മിൻഹയെ വെച്ച് പ്രോജക്ട് നടത്താൻ ഷാനുവിനെ കൊണ്ട് പറഞ്ഞ് എങ്ങനേയേലും സമ്മദിപ്പിച്ചേ പറ്റൂ.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാന ദേയ് മിൻഹ വരുന്നൂ. ആള് നല്ല സന്തോഷത്തിലാണല്ലോ. അവളൊറ്റക്കാ എന്തായാലും വരുന്നേ . മറ്റ് രണ്ട് ഐറ്റംസ് ഇല്ലല്ലോ അവളെ കൂടെ .

നീ ഒന്ന് പോയേ നാജിയ. അവരായി അവരെ പാടായി . ഇവൾക്കില്ലാത്ത സങ്കടം എന്തിനാ നിനക്ക് .

എന്റേ പൊന്നോ . അറിയാതെ പറഞ്ഞു പോയതാ .. സോറിയിട്ടോ ഷാനക്കുട്ടീ .

ഒന്ന് പോടീ . എനിക്കതൊന്നും ഇപ്പോ ഒരു പ്രശ്നമേ അല്ല.
ദേയ് അങ്ങോട് നോക്കിയേ .

മിൻഹയെന്താ അ തലക്കൽ പോയി ഇരുന്നേ. ഇന്ന് രാവിലെ മുതലേ ബിച്ചൂട്ടിയോടും ഷാഹിയോടും ആണല്ലോ ഓള് കമ്പനി മുഴുവനും .

ഇവൾടേയൊക്കെ ലീഡറായി അ സിനുവും ഉണ്ട് മോളേ. നമ്മളെ ഒക്കെ ഓള് ഒഴിവാക്കിയെന്നാ തോന്നണേ.

ഹ ഹ ഹ എന്തായാലും നാജി … നിന്റെ നിച്ചുവിനെ സിനു എപ്പോ കൊണ്ട് പോയി എന്ന് ചോദിച്ചാൽ മതി ട്ടോ.

സിനൂന് പറ്റിയ കമ്പനിയല്ലേ ഇപ്പോ കിട്ടിയേ മിൻഹ . എനി അവള് സെറ്റ് ആക്കി കൊടുത്തോളും നിച്ചുവിനേ . ( പാത്തൂസ് )

ഒന്ന് പോടീ . എനിക്ക് വേണ്ട അ മറങ്ങോടനേ . എനിയിപ്പോ സിനുവോ അപ്പുറത്തേ ക്ലാസ്സിലെ സുഫൈറയോ അല്ലേൽ മിൻഹ തന്നെ നിച്ചുവിനേ വളച്ചാലും എനിക്ക് യാതൊരു പ്രശ്നവുമില്ല മോളേ. ( നാജിയാ )

😀😀ഹ ഹ ഹ അത് ശരിയാ നീ പറഞ്ഞത് . ഇക്കണക്കിന് പോയാൽ ദേയ് ഇവളെ ചതിച്ച് ഷാനുവിനെ സ്വന്തമാക്കിയ മിൻഹ ഇനി കുറച്ച് കഴിയുമ്പോ ഷാനുവിനെ ചതിച്ച് സിനുവിന് സെറ്റ് ആക്കി കൊടുക്കാം എന്ന് പറഞ്ഞ് അവളേയും പറ്റിച്ച് നിച്ചുവിനെ മിൻഹ തന്നെ വളച്ചെടുക്കില്ലെന്നെന്താ ഉറപ്പ് .

അല്ലേലും പറ്റിയ കൂട്ടാ ഇപ്പോ കിട്ടിയേ . എനി അവൾ മാരുടെ അടിവേരിറക്കുന്നത് വരെയുണ്ടാകും അവിടെ .

ഉം. അത് ശരിയാ പാത്തൂസേ നീ പറഞ്ഞത്. അല്ലേലും അവള് പോകുന്നത് തന്നെയാ എന്ത് കൊണ്ടും നല്ലത്.

അവളെയൊന്നും കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല. ഇനി കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ സിനുവിന്റെ ഒക്കെ അവസ്ഥ കണ്ടറിയേണ്ടി തന്നെ വരും.

ആവശ്യം കഴിഞ്ഞ് കറിവേപ്പില ആക്കാതിരുന്നാൽ ഭാഗ്യം😜😜(ഷാന)
😀😀
ഹ ഹ ഹ
😀😀
ഹ ഹ ഹ

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

രാവിലെ വന്നതു മുതൽ ഇവൾമാരൊന്നും എന്നോട് വലിയ മൈൻഡ് കാണിക്കുന്നത് കണ്ടതേ ഇല്ല.

അല്ലെങ്കിലും അത് ഞാൻ അങ്ങ് ആഗ്രഹിക്കുന്നുമില്ല.

എനിക്ക് എൻറെ ഷാനു എൻറെ കൂടെ ഉണ്ടെങ്കിൽ പിന്നെ അവൾ മാരുടേയൊക്കെ ആവശ്യമെന്താ .

അപ്പൊ പിന്നെ നമ്മള് നമ്മുടെ ബെഞ്ചിലിരിക്കുന്ന ഷാഹിയേയും ബിച്ചൂട്ടിയേയും കൂടെയായി ഇന്നത്തെ ദിവസം .

അവരെ കട്ട ചങ്ക് ആണ് സിനു . അപ്പോ ലാസ്റ്റ് പിരീഡ് ആയതോണ്ട് അവളും ഉണ്ടായിരുന്നു ഞങ്ങളെ കൂടെ ഫ്രണ്ട് ബെഞ്ചിൽ .

എന്തായാലും ഇന്ന് ലാബിൽ പോയി വന്നതിനു ശേഷം ഞാൻ നല്ല ത്രില്ലിൽ ആണ് ട്ടോ .

ഷാനുവിന്റെ വീട്ടിലെ ഒന്നിച്ചുള്ള അടുത്ത രണ്ട് ദിവസത്തേ കാര്യങ്ങൾ ഓരോന്നോർത്ത് ഞാൻ ഈ ഭൂമിയിൽ ഒന്നും അല്ലാ നിക്കണേ എന്ന് തോന്നും.

ഇവൾമാരൊന്നും മൈൻഡ് ചെയ്യാത്ത സ്ഥിതിക്ക് ഈ സന്തോഷ വാർത്ത എനിക്ക് ആണേൽ എങ്ങനെയെങ്കിലും ഷാനയേ അറിയിച്ച് ഓളെ ഇന്നത്തെ ഉറക്കം കെടുത്തിയില്ലെങ്കിൽ എനിക്ക് ഉണ്ടോ രാത്രി ഉറക്കം വരുന്ന് .

എന്താണിപ്പോൾ ഒരു വഴി എന്നാലോചിച്ചു നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ നിച്ചു എന്റെ അടുത്തേക്ക് വന്നത്.

മിൻഹ നീ ഇന്ന് ഷാനുവിനെ കണ്ടിട്ടേ വീട്ടിലേക്ക് പോകാവൂ എന്ന് പറഞ്ഞിട്ടുണ്ട് ഓൻ .

അവൻ വന്ന് അങ്ങനെ പറഞ്ഞപ്പോൾ മ്മള് മ്മളെ ഇടം കണ്ണിട്ട് അവൾമാരെയൊക്കെ ഒന്ന് നോക്കി.

അവറ്റകൾ എന്തായാലും ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പായി. അപ്പൊ പിന്നെ മ്മക്ക് അങ്ങനെ വെറുതെ നിൽക്കാൻ പറ്റുവോ.

എന്താടാ നിച്ചു നീ പറഞ്ഞത് ഞാൻ കേട്ടില്ല.

നീയെന്താ ബട്ക്കൂസ്സേ പൊട്ടത്തിയങ്ങാനും ആണോ . ദേയ് അവിടെയിരിക്കുന്ന നിന്റെ കട്ട ചങ്ക്സ് വരെ കേട്ടല്ലോ. അല്ലേ നാജിയ😜 . എന്നിട്ട് ഇത്രയുമൊക്കെ ഉച്ചത്തിൽ പറഞ്ഞിട്ട് നീ മാത്രം കേട്ടില്ലേ പൊട്ടത്തീ.

ഛെ . വേണ്ടായിരുന്നു. ഞാൻ വെറുതേ ആവശ്യല്ലാതെ ആളാകാൻ നോക്കിയതാ . ഏറ്റില്ലാ . നിച്ചു പട്ടി കള്ള ഹിമാറ് നാണം കെടുത്തിയല്ലോ അവരുടേയൊക്കെ മുന്നിൽ.😡😡

അതെന്താ നിച്ചൂ നിനക്ക് നാജിയാടേ പേര് മാത്രേ അറിയൂ. ഞങ്ങൾടേതൊന്നും അറിയില്ലേ.😜😀

നീ പോടീ ഷാന മഞ്ഞത്തവളേ . നിന്റെ പേരിനൊന്നും അല്ലേലും ഒരു ഇമേജും ഇല്ല. അ പേരിലുള്ളവർക്കൊക്കെ വൈങ്കര ജാഡയാ … ഒരു സഹായത്തിനും ഉപകരിക്കാത്ത മരഭൂതങ്ങൾ. അതിന് നീ ഇതാ ഈ മിൻഹയേ കണ്ടു പടിക്ക് ?

ഹ . ഹ അത് ശരിയാ നീ പറഞ്ഞത് . അവള് നന്നായി സഹായിക്കും . നല്ല സഹാ യോപകാരിയാ . അല്ലേ പാത്തൂസേ

ഷാന അത് പിന്നേ പറയാനുണ്ടോ . അവളെ സഹായങ്ങൾ നമ്മള് ഇപ്പോഴും കണ്ടു കൊണ്ടിരിക്കല്ലേ.

ന്നിട്ട് നിച്ചു .നിന്റെ സഹായഭ്യാർത്ഥന ഇവള് സ്വീകരിച്ചോ. (ഷാന )

അതിന് നീയല്ലാ ഇവള് . ഇവള് പറഞ്ഞാൽ പറഞ്ഞതാ (നിച്ചൂ )

ഹ അത് കറക്ട് . ഞങ്ങളല്ല അവള് . അത് അവള് ഞങ്ങൾക്ക് തെളിയിച്ചും തന്നിട്ടുണ്ട്. അല്ലേ മിൻഹാ ( നാജി )

ഹ 😀ഹ .ഹ. ഇപ്പൊഴാ സമാധാനമായത്. അങ്ങനെ നാജി ഒന്ന് വാ തുറന്നല്ലോ എന്റെ മുന്നിൽ. (നിച്ചു)

ഹീ.. ആണോ . നന്നായി സുഹിച്ചൂ. മോൻ ചെല്ല് ഇവിടെ ഇങ്ങനെ കറങ്ങി സമയം കളയാതെ .😡(നാജി )

നിച്ചു… അവിടെ ഇങ്ങനെ കറങ്ങി സമയം കളയണ്ട . നീ ഇങ്ങോട്ട് വാ. നമുക്ക് കഥ പറയാലോ . 😜
അതെവ്ട്ന്നാ അതിന്റെ ഇടക്ക് ഒരു വൃത്തികെട്ട കിളിനാദം .
ഹ നീയായിരുന്നോ സിനു?
കഥ പറയാൻ നിന്റെ ഓനെ വിളിച്ചോട്ടോ .😀

ഹ . അത് കൊണ്ട് തന്നെയല്ലേ മാഷേ ഈ സിനു നിന്നേ ഇങ്ങോട്ട് വിളിച്ചേ ?

എനിക്ക് കഥ പറയാനേ ദേയ് അ നാജി ഉണ്ട് . അല്ലേ നാജി. അ 32 പല്ലും കാട്ടി ഒന്ന് ചിരിച്ചേ .😀

😡😡പോടാ പട്ടീ . കഥ പറയാൻ പോലും . അന്റെ ഓളോട് പോയി പറയ് ചിരിക്കാൻ

ഹ . അതെന്നെയല്ലേ ഞാൻ ഇപ്പോ പറഞ്ഞേ ന്റെ നാജി. നീയെന്താ ഒരു സ്നേഹവുമില്ലാത്തെ നിന്റെ നിച്ചുവിനോട് .😜😜

അയ്യൊടാ … ദേയ് നിച്ചു നീ ഓവറാകുന്നുണ്ടേ. എന്നെ കൊണ്ട് വെറുതേ പറയിപ്പിക്കണ്ട . 😡

അയ്യോ . ഞാൻ പോയേ. 🚶🚶

അ. പോകല്ലേ നിച്ചൂ അപ്പോ എന്റെ കാര്യം . 😜

നീയൊന്ന് പോയേ സിനു . നിനക്കൊരുത്തൻ ഉള്ളതൊക്കെ എനിക്കറിയാം. വെറുതെ കൈലിട്ട് എളക്കാൻ വരല്ലേ …

ഹ . കൊച്ചു ഗള്ളൻ .. ഇത്ര പെട്ടന്ന് മനസ്സിലാക്കി കളഞ്ഞല്ലോ.😀😀

എനി ഇവിടെ നിന്നാൽ ശരിയാവില്ല. മിൻഹാ നീ അവനെ കാണാൻ മറക്കണ്ട . ഞാൻ പോയീ : 🚶🚶

അത് പിന്നേ ഞാൻ മറക്കോ നിച്ചൂ. 😊😊

ഷാന ദേയ് അ മിൻഹ ഓനോട് ഇതൊക്കെ നീ കേൾക്കാൻ വേണ്ടിയാ പറയുന്നേ എന്നുറപ്പാ . അതൊന്നും മൈന്റ് ചെയ്യാൻ നിൽക്കണ്ടാ നീ.

ഉം .. എനിക്കത് മനസ്സിലായത് കൊണ്ട് തന്നെയാ ഞാൻ നിച്ചുവിനോട് സംസാരിച്ച് വിഷയം മാറ്റാൻ നോക്കിയേ പാത്തൂസേ.

മ്മള് പിന്നേ കിട്ടിയാ ചാൻസല്ലേ . അവൾ മാരൊക്കെ കേൾക്കാൻ കണക്കാക്കിയിട്ട് ബിച്ചുട്ടിയേ നോക്കി കൊണ്ട് ഒരു കാച്ചങ്ങ് കാച്ചി .

ഈ ഷാനു ഇപ്പോ വല്ലാണ്ട് ഓവർ ആക്കിണ്ട്. ഓൻ ഇപ്പോ വൈങ്കര ഹാപ്പിയിലാ പ്രോജക്ടിന്റെ കാര്യത്തിൽ .

നാളേയും മറ്റന്നാളും ഞാൻ ഷാനുവിന്റേ വീട്ടിലേക്ക് പോകാണ്. ഓൻ എന്നേ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

എനിക്കെന്തൊക്കെയോ ഒരുക്കി വെച്ചിട്ടുണ്ടെന്നാ പറഞ്ഞേ. അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ ആകും ഓൻ വിളിക്കുന്നത്.

അത് കഴിഞ്ഞാൽ പിന്നേ ഞങ്ങള് മത്സരത്തിന് ഒരു ലോങ് ട്രിപ്പ് പോകല്ലേ അടിച്ചു പൊളിക്കാൻ .

😳😳😳😢😢 അള്ളാ …ഞാൻ എന്താ ഈ കേൾക്കുന്നത് . അവള് ഷാനുവിന്റേ വീട്ടിലേക്ക് പോകാണെന്നോ . അപ്പോ ……😭😭

ഏയ് ഷാന വേണ്ട. നിന്റെ അ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി. ആരോ എന്തോ പറഞ്ഞോട്ടേ .

നീ ഇനി മുതൽ അതൊന്നും മൈന്റ് ചെയ്യാൻ പോകണ്ടാ. അവരായി അവരെ പാടായി . ഹ ചിരിക്കടി മുത്തേ . ഞങ്ങൾക്ക് നിന്റെ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി. (പാത്തൂസ് )

പാത്തൂസേ അവനേ എത്ര ഞാൻ വേണ്ടന്ന് പറഞ്ഞാലും എനിക്കിതൊന്നും സഹിക്കാൻ കഴിയുന്നില്ലടോ .

അവനെ അങ്ങനങ്ങ് വിട്ട് കൊടുക്കാൻ എനിക്ക് കയ്യണില്ല. അതിന്റെ യിടക്ക് ഇങ്ങനെയൊക്കെ കേൾക്കുമ്പോ … അവർ ഒന്നിച്ച് … അവന്റെ വീട്ടിൽ … മത്സരത്തിന് പോകുന്നതും ഒരുമിച്ച് ….😭😭

അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു പോയിരുന്നു .

മിൻഹയുടെ മുന്നിൽ വെച്ച് ഒരിക്കലും ഷാനുവിനേ ഓർത്ത് ഞാൻ കരയില്ലെന്നുറപ്പിച്ചതാ. കാരണം അതവൾക്ക് സന്തോഷം മാത്രമേ നൽകൂ

. എന്റെ ചങ്ക് സിനേയും ഞാൻ ഇനിയും വിശമിപ്പിക്കാൻ പാടില്ലായിരുന്നു. പക്ഷെ എത്രയൊക്കെ പിടിച്ചു നിർത്തിയിട്ടും എനിക്കതിന് കഴിഞ്ഞില്ല.

എന്റെ കരച്ചിൽ കണ്ടത് കൊണ്ടാകാം… പിന്നേ ഞാൻ കേൾക്കുന്നത് മിൻഹ അട്ടഹസിച്ചു കൊണ്ട് ഷാനുവിനേ കുറിച്ച് ഓരോ കാര്യങ്ങൾ ഷാഹിയോടും ബിച്ചൂട്ടിയോടും സിനുവിനോടുമൊക്കെ പറയുന്നതാ.

അ സംസാരത്തിൽ എനിക്ക് നേരെ ഒരുപാട് പുഛം അവൾ വാരിവിതറുന്നുണ്ടായിരുന്നു .

അപ്പോഴും എന്നെ ആശ്വസിപ്പിക്കാൻ എന്റെ ചങ്ക്സ് കൂടെയുണ്ടായിരുന്നു. അത് വരെയുള്ള ഞങ്ങളുടെ കളിയും തമാശയും കമന്റടിയും ഒക്കെ അ കണ്ണീരിലലിഞ്ഞ് ഇല്ലാതെയായി.

ഈ ഷാന വീണ്ടും പഴയ ഷാനയായി. അവരൊന്നിച്ചുള്ള ദിവസങ്ങൾ അതെനിക്ക് ഓർക്കാനേ കഴിയുന്നില്ലല്ലോ അള്ളാ …😢😢😢

ദേയ് ഷാന കണ്ണ് തുറക്ക് . മതി കരഞ്ഞത്. എന്തിനാ നീ വെറുതേ കരഞ്ഞിട്ട് . ആർക്കോ വേണ്ടിയിട്ട് .

നോക്ക് പാത്തൂസേ അങ്ങോട്ട് . മിൻഹ ഷാനുവിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടല്ലോ .

ഉം. ഞാൻ കൊറേ നേരമായി കാണുന്നു . നീ മിണ്ടല്ലേ നാജി. അതെനി ഷാന കാണണ്ട. ഇപ്പോ തന്നെ ആവശ്യത്തിന് അനുഭവിക്കുന്നുണ്ട് പാവം.

നാജി പാത്തൂസിനോട് പറഞ്ഞത് ഞാൻ കേട്ടിരുന്നു.

എനിക്ക് സഹിക്കാൻ കഴിയാത്തതൊക്കെയാണല്ലോ അല്ലേലും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്തായാലും അവരുടെ ഒന്നിച്ചുള്ള സംസാരം അതൊന്ന് എനിക്കും കാണണം എന്ന് തോന്നി.

പതുക്കെ ഡസ്ക്കിൽ നിന്നും ഞാൻ തല പൊക്കി. അതോടെ എന്റെ ചങ്ക്സിനും മനസ്സിലായി നാജി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ടെന്ന് .

പിന്നേ ഞങ്ങൾ മൂന്നും അവരുടെ നേരെ വീക്ഷിച്ചു കൊണ്ടേയിരുന്നു .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

എന്താ ഷാനു . വീട്ടിൽ പോകുന്നതിന് മുമ്പ് നിന്നേ കാണാൻ പറഞ്ഞു നിച്ചൂ.

ഉം . നിങ്ങള് രണ്ടും ലാബിൽന്ന് സംസാരിച്ചതൊക്കെ നിച്ചു പറഞ്ഞു എന്നോട് . അവനോട് അ പറഞ്ഞ കാരണം കൊണ്ടാണോ ഷാന പങ്കെടുക്കാത്തത് പ്രോജക്ടിൽ .

അതെ . ഷാനു . ഞാൻ ഒരുപാട് അവളോട് പറഞ്ഞു നോക്കി . ദേയ് ഇപ്പോൾ കൂടി അവളോട് സംസാരിച്ചതേയുള്ളൂ. but അവൾ സമ്മതിക്കുന്നില്ലടോ. നമ്മൾ മത്സരിച്ച് വിജയിക്കുകയാണെങ്കിൽ അതാണ് അവളെ ഏറ്റവും വലിയ സന്തോഷം എന്നാ അവളിപ്പോ പറഞ്ഞത്. അവൾടെ സന്തോഷം അല്ലേ നിനക്ക് വേണ്ടേ. നമുക്ക് ഒന്നിച്ച് മത്സരിച്ചാൽ പോരേ . ന്നിട്ട് നീയും ഞാനും ഷാനക്കു മുമ്പിൽ വിജയിച്ച് നിൽക്കുന്നതൊന്ന് ഓർത്ത് നോക്കിയേ . എന്തായാലും അവൾ അത് കാണുമ്പോൾ സന്തോഷിക്കും.☹☹

മിൻഹാ . നീ നിച്ചുവിനോട് പറഞ്ഞതാണ് ഷാന പങ്കെടുക്കാത്തതിന്റെ കാരണമെങ്കിൽ എനിക്ക് പ്രശ്നമില്ല.

💃💃 അള്ളാ . ഞാൻ എന്താ ഈ കേൾക്കുന്നേ. അതാണ് കാരണമെങ്കിൽ ഷാനു ഓ.കെ ആണെന്നോ . അപ്പോ ഷാന പങ്കെടുക്കേണ്ട എന്ന് ഷാനുവും തീരുമാനിച്ചോ. ഇന്ന് എല്ലാം കൊണ്ടും സന്തോഷം തന്നെയാണല്ലോ അള്ളാ. ദേയ് അടുത്ത ലോട്ടറിയും അടിച്ചു. എനിയും എങ്ങനെ ഞാൻ തുള്ളിച്ചാടാതെ നിൽക്കാ . ഈ സന്തോഷത്തിൽ ചെക്കനെ കെട്ടിപ്പിടിച്ച് രണ്ട് കിസ്സങ്ങ് ചെയ്താലോ . ഏയ് എടുത്ത് ചാടണ്ട . അതിനല്ലെ നാളെ മുതൽ സമയം ഒരുപാട് കിടക്കുന്നത്. ഞാൻ തകർക്കും ഇനി . അങ്ങനെ ഷാനയുടെ കാര്യത്തിൽ ഒരു തീരുമാനമായി. 😄😄മോളേ ഷാന നീ കണ്ടോടീ ഈ മിൻഹ ഉദ്ദേശിച്ചത് പോലെ എത്തിക്കഴിഞ്ഞടീ കാര്യങ്ങൾ . 🤔🤔

മിൻഹാ …. ടീ.. പെണ്ണേ . ഏത് ലോകത്താടീ . നിന്നോടാ ചോദിച്ചേ .

ഷാനു മ്മളെ പിടിച്ച് തള്ളിയപ്പോയാണ് മ്മളെ മെമ്മറി ഔട്ട് ഓഫ് കവറേജ് ആയതിൽ നിന്നും പിന്നേ റിക്കവറി ആയത്.
അ… ഷാനു …. സോറി ..സോറി . പറ.

നീ ഞാൻ പറയുന്ന എന്തെങ്കിലും കേൾക്കുന്നുണ്ടോ .

ഷാനു എന്താ പറഞ്ഞേ . ഞാൻ കേട്ടില്ല.

ഹ. ബെസ്റ്റ് നല്ല ആളോടാ ഇത്രേം സമയം പറഞ്ഞോണ്ടിരുന്നത്.

അതേയ് . നീ നിച്ചുവിനോട് പറഞ്ഞതാണ് ഷാന പങ്കെടുക്കാത്തതിന്റെ കാരണമെങ്കിൽ എനിക്ക് പ്രശ്നമില്ലാന്ന്.

ഓ. അത് ഞാൻ ഒരു വട്ടം കേട്ടതല്ലേ. പിന്നേം പിന്നേം എന്നെ സന്തോഷിപ്പിക്കല്ലേ ഇതെന്നെ പറഞ്ഞിട്ട് .

വാട്ട് . എന്താ നീ പറഞ്ഞേ. സന്തോഷമോ എന്തിന്. എന്തിനാന്ന് .😡😡

പടച്ചോനെ മ്മളെ നാവ് ഇവന്റെ മുന്നിലും 8 ന്റെ പണി തന്നല്ലോ. എന്താ ഇപ്പോ പറയാ അള്ളാ . 🤔🤔

അത് ഷാനു … പിന്നേ..നിച്ചു എല്ലാം നിന്നോട് പറഞ്ഞപ്പോ നിനക്ക് കാര്യങ്ങൾ മനസ്സിലായില്ലേ ഷാനയുടെ അവസ്ഥ.

അവൾ അവളുടെ മുഖം ആരുടേയും മുന്നിൽ പ്രദർശിപ്പിക്കില്ലാ.

അപ്പോ അവളില്ലേലും നിനക്ക് മത്സരിക്കാൻ പ്രശ്നമില്ലാ എന്ന് നീ ഇപ്പോ എന്നോട് പറഞ്ഞില്ലേ.

അത് കൊണ്ട് അവൾടേം ഈ സ്ക്കൂളിന്റേയും ഒക്കെ ആഗ്രഹം നമ്മള് മൂന്നും ചേർന്ന് കൊണ്ട് നടത്തി വിജയിക്കുന്നതോർത്ത് സന്തോഷിച്ചു പോയതാണ്.

നീയെന്തൊക്കെയാ ഈ പറയുന്നേ മിൻഹാ .

എന്റെ ഷാനയില്ലേൽ മത്സരിക്കാം എന്ന് ഞാൻ നിന്നോട് പറഞ്ഞെന്നോ. അതെപ്പോ . നീ

നിച്ചുവിനോട് പറഞ്ഞതാണ് ഷാന പങ്കെടുക്കാത്തതിന്റെ കാരണമെങ്കിൽ എനിക്ക് പ്രശ്നമില്ല. ഷാനയേ അത് ഞാൻ പറഞ്ഞ് റെഡിയാക്കി എടുത്തോളാം .

നാളെ എന്റെ വീട്ടിലേക്ക് നീ വരുമ്പോൾ നിന്റെ കൂടെ നീ ഷാനയേയും കൊണ്ട് വരണം. എന്ന് പറയാനാണ് ഞാൻ നിന്നോട് എന്നെ കാണാൻ പറഞ്ഞത്.

😳😳😡😡😭😭 വാട്ട് . അത് നടക്കില്ല.

😡😡 എന്ത് നടക്കില്ലെന്ന് . ഷാനയേ ഞാൻ പറയുന്ന പോലെ എവിടെ വേണേലും നിന്റെ കൂടെ കൂട്ടി നീ കൊണ്ട് വരാം എന്ന വാക്കിന്റെ പുറത്താണ് ഞാൻ നിന്നോട് ഇത്രേം ദിവസം ലാബിലേക്ക് വരാൻ പറഞ്ഞത്.

അത് നീ മറന്നു പോയോ . നാളെ ഷാന നിന്റെ കൂടെയില്ലാതെ നീ എന്റെ വീട്ടിലേക്ക് വരാൻ നിൽക്കണ്ട .

അള്ളാ …….😳😳😭😭😡😡🤔🤔☹☹

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!