Skip to content

ജീവാംശമായി – Part 12

ജീവാംശമായി - തുടർകഥകൾ

ഭാര്യയുടെ കാമുകന്മാരെ കണ്ടു പിടിക്കുന്ന ഭർത്താക്കന്മാരുടെ കഥ കേട്ടിട്ടുണ്ട് എന്നാൽ സ്വന്തം അമ്മായിയമ്മയുടെ രഹസ്യക്കാരനെ നേരിട്ട് കാണാൻ കഴിഞ്ഞ എന്നെ പോലെ ഉള്ളവർ ചുരുക്കം ആയിരിക്കും അല്ലേ….
ആ സ്ത്രീയോടുള്ള അതെ പുച്ഛത്തോടെ ഏട്ടൻ എന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ മനസിലായി എല്ലാം പ്രണവേട്ടനും കണ്ടു എന്ന്…

ഇന്നലെ ഒട്ടും താല്പര്യമില്ലാതെയാ നിന്റെ വീട്ടിൽ തങ്ങിയത്.. എന്നാൽ അത് നന്നായി എന്ന് ഇപ്പോൾ തോന്നുവാ.. അതുകൊണ്ട് അല്ലേ പലതും അറിയാൻ കഴിഞ്ഞത്… അല്ല അവൻ നിന്റെ അമ്മയുടെ മാത്രമാണോ അതോ നിന്റെയും കാമുകൻ ആണോ… അല്ല മുമ്പ് ഞാൻ തന്നെ നിനെയും അവനെയും ഒരുമിച്ച് റോഡിൽ കണ്ടിട്ടുണ്ടലോ…

അത് കേട്ടപ്പോൾ പിന്നെയും ഒന്നും പറയാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഇന്നലെ എല്ലാം കണ്ടു എന്ന് അല്ലേ പറഞ്ഞെ…. കണ്ടോ… ഞാനും അയാളുമായി വല്ല ബന്ധവും ഉള്ളതായി…

ഇന്നലത്തെയോ കല്യണത്തിന് ശേഷമുള്ള കാര്യമോ അല്ല ഞാൻ ചോദിച്ചത്… അതിനു മുമ്പുള്ള കാര്യമാ….. അവൻ പൂർണ സ്വാതന്ത്ര്യത്തോടെ അല്ലേ നിന്റെ വീട്ടിൽ ഉള്ളത്…

എന്നാൽ ആ സ്വാതന്ത്ര്യം ഞാൻ അയാൾക്ക്‌ കൊടുത്തിട്ടില്ല…

നീ കൊടുക്കാത്തത് കൊണ്ട് ആണോ നിന്റെ അമ്മ ആ സ്വാതന്ത്ര്യം കൊടുത്തത്…..

അത് എന്റെ അമ്മ….

വേണ്ടാ… നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ നേരിൽ കണ്ടത് വിശ്വസിക്കാതെ ഇരിക്കാൻ ഞാൻ മണ്ടൻ അല്ല….
എല്ലാം തുറന്നു പറയാൻ തുടങ്ങിയ എന്നെ പ്രണവേട്ടൻ തന്നെ തടഞ്ഞു…

ആ വാക്കുകളോട് എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല… കാരണം അത് സത്യമായിരുന്നു….

എൻ്റെ കാര്യം പോട്ടെ… നിന്റെ സ്വന്തം വീട്ടുകാർക്ക്‌ പോലും നിന്നെ വിശ്വാസം ഇല്ലലോ…ഒന്ന് ശർദിച്ച ഉടനെ നിന്റെ വയറ്റിൽ ഉണ്ട് എന്ന് സംശയം പറഞ്ഞവർ അല്ലേ….

അതിനും എനിക്ക് മറുപടി ഇല്ലായിരുന്നു…

അപ്പോഴും ഞാൻ നിനക്ക് സപ്പോർട്ട് ആയിട്ട് സംസാരിച്ചത് നിന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ട് ഒന്നല്ല…
ഏട്ടൻ എന്റെ അടുത്തേക്കായി വന്നു താലിമാല കൈയിൽ എടുത്തു…
ദാ.. ഇത് നിന്റെ കഴുത്തിൽ കിടക്കുന്നത് കൊണ്ട് മാത്രം… ഈ താലിക്ക്‌ ഞാൻ ഒരു വിലയും കൊടുക്കുന്നില്ല എങ്കിലും ….. എന്തൊക്കെ പറഞ്ഞാലും ഭാര്യ അല്ലേ…

ഭാര്യ എന്ന് വാക്ക് കടുപ്പിച്ച ആണ് പറഞ്ഞത്…
മറ്റുള്ളവരുടെ മുമ്പിൽ താലി കെട്ടിയ പെണ്ണിനെ തല്ലാനും കൊല്ലാനും ഒന്നും എനിക്ക് താല്പര്യമില്ല… അവൾ ഇനി എത്ര തരം താഴുന്നവൾ ആണ് എങ്കിലും….
പറഞ്ഞ അവസാനിപ്പിച്ച പ്രണവേട്ടൻ മുറിക്ക് പുറത്ത പോയപ്പോഴും കരഞ്ഞില്ല ഞാൻ…

അപ്പോൾ അവർ ഏട്ടത്തിയുടെ അമ്മ അല്ലേ…

മുഖം വാടി ഇരികുന്നത് കണ്ട റിഷി വന്നു കാരണം എന്താ എന്ന് കുത്തി കുത്തി ചോദിച്ചു… അവസാനം എല്ലാം അവനോടു പറയേണ്ടി വന്നു… ഇന്നലത്തെ സംഭവം ഒഴിച്ച്….

ഏട്ടത്തിക്ക് പറഞ്ഞുകൂടേ എല്ലാം…

എല്ലാം കേൾക്കാൻ അതിനു നിന്റെ ചേട്ടൻ ഒന്ന് നിന്ന് തരണ്ടേ…

അതിനുള്ള അവസരം അല്ലേ വന്നിരിക്കുന്നത്..

ഞാൻ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തു നോക്കി…

ചേട്ടൻ ഡൽഹിക്ക് പോവുകയല്ലേ.. അപ്പോൾ നിങ്ങൾക്ക് രണ്ടു പേർക്കും സംസാരിക്കാൻ ഒക്കെ സമയം കിട്ടുമല്ലോ..

ഡൽഹിക്കൊ…

അഹ്… ഡൽഹിക്ക്…
പെട്ടന്ന് അവന്റെ മുഖം വാടി..
അപ്പോൾ ഏട്ടത്തിയോട് ഒന്നും പറഞ്ഞില്ലേ… ഒരു ആഴ്ചത്തേക്ക് ബിസിനസ്‌ ആവശ്യമായി ചേട്ടൻ ഡൽഹിയിൽ പോവുകയാണ്… ഞാൻ കരുതി.. നിങ്ങൾ ഒരുമിച്ച് ആയിരിക്കും എന്ന്…

അവൻ സങ്കടത്തോടെ എന്നെ നോക്കി പറഞ്ഞപ്പോഴും ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു പക്ഷെ ഉള്ളിൽ ഒരു ഭാരം ആയിരുന്നു എന്നെ കൂടെ കൊണ്ട് പോകണ്ടാ… എന്നാൽ ഒരു വാക്ക് പറഞ്ഞുകൂടേ….

നീ നാളെ അല്ലേ പോവുന്നെ…
അച്ഛൻ പുറത്ത നിന്ന് അകത്തേക്ക് വരുന്ന പ്രണവേട്ടനോട് ചോദിച്ചു..

ആ.. നാളെയാ…

മ്മ..ഗായത്രിയും കൂടെ വരുന്നുണ്ടല്ലോ…

അതിനു ചോദിക്കാൻ ഉണ്ടോ…. ഗായത്രിയും പോവുന്നുണ്ട്…
അച്ചന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് അമ്മ ആയിരുന്നു…

ഇല്ലാ.. അവൾ വരുന്നില്ല… ഇത് ബിസിനസ്‌ ടൂർ അല്ലേ..

പ്രവീൺ ബിസിനസ്‌ ആവശ്യമായി പോകുമ്പോൾ കൂടെ രോഹിണിയെയും കൂട്ടുമ്മലോ.. പിന്നെ എന്താ നിനക്ക് ഒരു പ്രതേകതാ..

പ്രതേകതാ ഉണ്ടല്ലോ… അവരുടെ ഇടയിൽ സ്നേഹം ഉണ്ട്… ഞങ്ങൾക്ക് ഇടയിൽ ഒട്ടും ഇല്ലാത്തതും..
ആരോടുമല്ല… സ്വയം പറഞ്ഞത് ആണ്..

നാളെ നീ പോകുമ്പോൾ കൂടെ ഗായത്രിയും കാണും… അന്ന് നീ കല്യാണത്തിന് പോയത് പോലെ ഇവളെ വഴിയിൽ ഇറക്കി വിടാൻ അല്ല.. കൂടെ കൊണ്ട് പോകാൻ…
അമ്മ പറഞ്ഞു തീർന്നതും ഏട്ടൻ എന്നെ തറപ്പിച്ചു നോക്കി…

നീ അവളെ നോക്കി പേടിപ്പിക്കണ്ടാ… ഗായത്രി എന്നോട് ഒന്നും പറഞ്ഞത് അല്ല…. നീ കല്യാണത്തിന് ഒറ്റയ്ക് ആണ് ചെന്നത് എന്ന് ഞാൻ അറിഞ്ഞത് ആണ്..

അമ്മ പറഞ്ഞപ്പോൾ എനിക്ക് ഒരു ആശ്വാസം ആയി..അല്ലെങ്കിൽ ചെയ്യാത്ത ആ കുറ്റത്തിനും കൂടെ പഴി കേൾക്കേണ്ടി വരുമായിരുന്നു…

അപ്പോൾ ഏടത്തിയും കൂടെ പോകുന്നുണ്ടോ…

ഉണ്ട്..
അമ്മ പറഞ്ഞു..

ഷെയ്യ്… അപ്പോൾ ഈ ബിസിനസ്‌ ടൂർ ഡൽഹിയിൽ നിന്ന് മാറ്റി വല്ല മല്യശിയിലോ സിംഗപ്പൂരിലോ ആക്കാൻ പറ്റുമോ… അത് ആവുമ്പോൾ അവർക്ക് ഒരു ഹണിമൂണും ആയി…

നിന്നെ തെക്കോട്ടു എടുക്കേണ്ടെങ്കിൽ മിണ്ടാതെ ഇരിക്കാൻ എന്ന് രീതിയിൽ പ്രണവേട്ടൻ
അവനെ നോക്കിയപ്പോൾ അവൻ സൈലന്റ് ആയി..

അപ്പോൾ ഇനി ഒരു സംസാരം ഇല്ലാ…. നാളെ ഗായത്രിയും കൂടെ വരുന്നുണ്ട് നിന്റെ കൂടെ..
അച്ഛൻ അവസാനമായി പറഞ്ഞു മുകളിൽ പോയി… അനുകൂലിച്ചു കൊണ്ട് അമ്മയും പോയി… എന്നെയും ഋഷിയെയും നോക്കി കൊണ്ട് ഏട്ടനും പോയി…

അപ്പോൾ എങ്ങനെയാ ഏട്ടത്തി.. പോവുകയല്ലേ… From കേരള to ഡൽഹി….
എന്ന് അവൻ ചിരിച്ചു കൊണ്ട് പറയുമ്പോഴും ഇനി അവിടെ എന്താ കാത്തിരിക്കുന്നത് എന്ന് ചിന്തയിൽ ഞാൻ നിന്നു….

അമ്മയും അച്ഛനും ഉൾപ്പടെ എല്ലാരും നിർബന്ധിച്ചത് കൊണ്ട് ആവാം പ്രണവേട്ടനും പിന്നെ മറുത്ത് പറയാത്തത് . അതിന്റെ ഫലമായി ഞാൻ ഇപ്പോൾ ഈ ഫ്ലാറ്റിൽ….

ഇന്നലെ എത്തിയത് ആണ്… അന്ന് എന്നോട് സംസാരിച്ചത് അല്ലാതെ പിന്നെ എന്നോട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല…. ഞാൻ അങ്ങോട്ട്‌ എന്തെങ്കിലും പറയാൻ ചെന്നാലും ഒന്നിങ്കിൽ നോക്കി പേടിപ്പിക്കും അല്ലെങ്കിൽ ഒഴിഞ്ഞു മാറും….

റൂമിൽ വന്നപ്പോൾ കണ്ടത് എന്തോ തിരയുന്ന പ്രണവേട്ടനെ ആയിരുന്നു…
എന്താ നോക്കുന്നെ…
മറുപടി ഒന്നും കാണില്ല എന്ന് അറിയാം എന്നാലും ചോദിക്കാൻ തോന്നി…

കമ്പനിയുടെ annual ബഡ്ജറ്റിന്റെ ഫയൽ…എന്താ പഠിപ്പും വായനെയും ഇല്ലാത്ത നിനക്ക് എടുത്തു തരാൻ പറ്റോ….
പ്രധീക്ഷികാതെ മറുപടി തന്നപ്പോഴും എനിക്ക് ഒരു കൊട്ട് തരാനും മറന്നില്ല…

എന്നോട് പറഞ്ഞതിന് ശേഷം വീണ്ടും ഏട്ടൻ ഫയൽ നോക്കാൻ തുടങ്ങി.. ഏതാണ്ട് പതിനഞ്ചു മിനിറ്റ് ആയി എന്റെ ഭർത്താവ് നോക്കുന്ന ഫയൽ വെറും അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ കണ്ടു പിടിച്ചു…

പ്രണവേട്ടാ..
ഞാൻ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി… നോട്ടം പിന്നെ എന്റെ കൈയിൽ ഇരിക്കുന്ന ഫയലിൽ ആയി…
ഞാൻ ഫയൽ കൊടുക്കുമ്പോഴും ഒരു ചെറിയ അത്ഭുതം ഞാൻ ആ കണ്ണിൽ കണ്ടു…
വലിയ ഡിഗ്രി ഒന്നും ഇല്ലാ എന്നേയുള്ളു.. അത്യാവശ്യം വേണ്ട പഠിപ്പ് ഒക്കെ എനിക്കും ഉണ്ട്…
അത്രെയും പറഞ്ഞു ഫയൽ കൊടുത്തു തിരിഞ്ഞു നടക്കുമ്പോൾ ഒരു സംതൃപ്തി ആയിരുന്നു മനസ്സ് നിറയെ…

കഴിക്കുന്നില്ലേ…
പതിവ് പോലെ ആഹാരം എടുത്തു മേശ പുറത്ത വച്ച് ഞാൻ ചോദിച്ചപ്പോൾ ഒരു ഉത്തരവും തരാതെ പോയി…
ഉച്ചയ്ക്ക വരുമായിരിക്കും….. വരില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിലും മനസ്സ് ആഷികും….

ഇവിടെ വന്നിട്ട് ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു ഋഷിയും രോഹിണി ചേച്ചിയും പറഞ്ഞത് പോലെ ഈ യാത്രയോടെ എല്ലാം ശരിയാകും എന്ന് പറഞ്ഞു എങ്കിലും കാര്യങ്ങൾ കൂടുതൽ സങ്കീർണം ആയത് പോലെ ആണ് എനിക്ക് തോന്നിയത്…. നാട്ടിൽ വച്ച് ഇടയ്ക്കൊക്കെ ഒന്ന് വഴക്ക് എങ്കിലും പറയുമായിരുന്നു… ഇപ്പോൾ ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല…

ആ ഏകാന്തതയിലും എനിക്ക് കൂട്ടായത് എന്റെ അമ്മ ആയിരുന്നു…. ഇതു വരെ ആരെയും കാണിക്കാത്ത എന്റെ അമ്മയുടെ ഫോട്ടോ….. അമ്മയുടെ മുഖം ഫോട്ടോയിൽ വ്യക്തമല്ല… ഒരു കൈക്കുഞ്ഞുമായി നിക്കുന്ന എന്റെ അമ്മയുടെ ഫോട്ടോ എനിക്ക് കിട്ടുന്നത് അച്ഛന്റെ അലമാര ഒരിക്കൽ വൃത്തിയാക്കിയപ്പോൾ ആണ്…

ആ ഫോട്ടോയിൽ നോക്കി ഓരോ സങ്കടങ്ങളും പറയുമ്പോഴും ഒരു ആശ്വാസം ആണ്…. പിന്നെ അമ്മയുടെ ഫോട്ടോ മാത്രം അല്ല…. എനിക്ക് കൂട്ടായി രണ്ടു പേരെയും കൂടെ കിട്ടി…
അപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം….ഭാര്യയും ഭർത്താവും പിന്നെ അവരുടെ പാറു എന്ന് വിളിക്കുന്ന ഒരു സുന്ദരി മോളും…
ഒരു ദിവസം പരിചയപ്പെട്ടത് ആണ്…. സുമി ചേച്ചിയുടെ ഭർത്താവ് പോയി കഴിഞ്ഞാൽ ചേച്ചിയും മോളും ഒറ്റയ്ക് ആണ്… പ്രണവേട്ടൻ പോയി കഴിഞ്ഞാൽ ഞാനും….
അങ്ങനെ ഇടയ്ക് ഇടയ്ക് ഉള്ള സംസാരത്തോടെ ഞങ്ങളും നല്ല കൂട്ടായി….പാറുവിന് ആറ് വയസ്സ് ആണ്… ഒരു കുറുമ്പി…

ബാഗ് ഒക്കെ പാക്ക് ചെയ്യ്… നാളെ നാട്ടിൽ പോവും…
അത്രെയും പറഞ്ഞു ഏട്ടൻ പോയി…
ഒരു ആഴ്ച്ച കടന്നു പോയി… എന്നിട്ടും ഞങ്ങൾ തമ്മിൽ ഉള്ള അകലത്തിന് മാത്രം ഒരു കുറവ് ഇല്ലാ…

മുറിയിൽ തനിച്ച ഇരുന്നപ്പോൾ ആണ് ഒരു കാളിങ് ബെൽ കേട്ടത്…
മണി നാല് ആയതേ ഉള്ളു… പ്രണവേട്ടൻ സാധാരണ നേരത്തെ വരാർ ഇല്ലല്ലോ… എന്ന് ചിന്തിച്ചു വാതിൽ തുറന്നതും മുമ്പിൽ കരഞ്ഞു പേടിച്ചു നിക്കുന്ന പാറു …
അവളുടെ കൈയിൽ ഒരു വടിയും ഉണ്ടായിരുന്നു…. കാളിംഗ് ബെൽ അടിക്കാൻ എത്താത്തത് കൊണ്ട് അത് വച്ചാണ് അടിച്ചത്…

ആന്റി…

എന്താ മോളെ.. എന്തിനാ കരയുന്നെ… അമ്മ എവിടെ..

അമ്മ… അമ്മ അവിടെ കിടക്കുവാ.. ഞാൻ എത്ര വിളിച്ചിട്ടും അമ്മ എണിക്കുന്നില്ല..
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു നിർത്തി..

മോള് വാ..
ഞാൻ അവളെയും കൂട്ടി പെട്ടന്ന് അവരുടെ ഫ്ലാറ്റിൽ ചെന്നു… സുമി ചേച്ചി ബോധം ഇല്ലാതെ നിലത്തു കിടക്കുന്നു..

ചേച്ചി… ചേച്ചി എണിക്ക് …
ഞാൻ തട്ടി വിളിച്ചിട്ടും ചേച്ചി കണ്ണ് തുറന്നില്ലാ.. അതും കൂടെ കണ്ടപ്പോൾ അവൾ കൂടുതൽ കരയാൻ തുടങ്ങി…

മോളെ കരയണ്ടാ അമ്മയ്ക്ക് ഒന്നില്ല..
അവളെ ആശ്വസിപ്പിച്ചു ഞാൻ അവിടെ ഇരുന്ന് ജഗ്ഗിൽ നിന്നും കുറച്ച് വെള്ളം ചേച്ചിയുടെ മുഖത്തു തളിച്ചു.. നിരാശ ആയിരുന്നു ഭലം…അപ്പോൾ ആണ് ഓർത്തത് ചേച്ചിക്ക്‌ ഇടയ്ക് ഇടയ്ക് വരുന്ന നെഞ്ച് വേദനയുടെ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്…

അമ്മേ…. എന്ന് വിളിച്ചു കരയുന്ന പാറുവിൽ ഞാൻ കണ്ടത് എന്നെ തന്നെ ആയിരുന്നു…പിന്നെ ഒന്നും ചിന്തിച്ചില്ല….
അവളോട്‌ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഞാൻ നേരെ താഴേക്കു ചെന്നു…

ഹിന്ദി അത്യാവശ്യം അറിയാവുന്നത് കൊണ്ട് തന്നെ സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞു… പെട്ടന്ന് തന്നെ ടാക്സി വന്നു…
ഞാൻ ചേച്ചിയെ ചിലരുടെ സഹായം കൊണ്ട് ആശുപത്രിയിൽ എത്തിച്ചു… അപ്പോഴും നിർത്താതെ കരയുക ആയിരുന്നു പാറു …

അമ്മയ്‌ക്ക ഒന്നുല്ല മോളെ.. കരയാതെ…
അവളെ മടിയിൽ ഇരുത്തി സമാധാനിപ്പിച്ചു.. അവസാനം എപ്പോഴോ കരഞ്ഞു കരഞ്ഞു എന്റെ മടിയിൽ തന്നെ കിടന്ന് ഉറങ്ങി…

ഇവിടേക്ക് വരുമ്പോൾ ഞാൻ ചേച്ചിയുടെ ഫോൺ എടുത്തിരുന്നു..അതിൽ നിന്ന് തന്നെ ചേച്ചിയുടെ ഭർത്താവിനെ പെട്ടന്ന് വിവരം അറിയിച്ചു…. അദ്ദേഹം പെട്ടന്ന് എത്താം എന്ന് പറഞ്ഞു…ഫോണിൽ കൂടെ ആണെങ്കിലും ഭാര്യ ആശുപത്രിയിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അയാളുടെ ശബ്‌ദത്തിൽ വന്ന പേടിയും ആശയും ഓർത്തപ്പോൾ അറിയാതെ ചിന്തിച്ചു പോയി ഞാൻ ഇത് പോലെ ഒരു അവസ്ഥയിൽ ആയാൽ എന്റെ ഭർത്താവ് ഇങ്ങനെ വേദനിക്കുമോ…. അതോ ഒരു ഭാരം ഒഴിഞ്ഞ സന്തോഷം ആയിരിക്കുമോ…

അധികം താമസിക്കാതെ തന്നെ അദ്ദേഹം വന്നു…. ചേച്ചിയുടെ അവസ്ഥയെ കുറിച്ച് ഒക്കെ ഡോക്ടറോട് സംസാരിച്ചു.. വാങ്ങിക്കാൻ ഉള്ള മരുന്നിന്റെയും കുറിപ്പ് കൊടുത്തു…

നിങ്ങൾ പോയി മരുന്ന് വാങ്ങിച്ചു കൊണ്ട് വന്നോളൂ.. അത് വരെ മോൾക്ക്‌ കൂട്ടായി ഞാൻ നിക്കാം..
ആ മുഖത്തെ നിസ്സഹായത കണ്ടപ്പോൾ ആ വാക്കുകൾ എന്റെ നാവിൽ നിന്നും വന്നു…
നന്ദിയോടെ എന്നെ നോക്കിയതിന് ശേഷം അദ്ദേഹം മരുന്ന് വാങ്ങിക്കാൻ പോയി…

ഏഴു മണി കഴിഞ്ഞു…. പ്രണവേട്ടൻ….. ഇപ്പോൾ എത്തി കാണും… ഒന്ന് വിളിച്ചു പറയാം എന്ന് കരുതിയാൽ പോലും സ്വന്തം ഭർത്താവിന്റെ നമ്പർ പോലും അറിയാത്ത ഒരു നിർഭാഗ്യവതിയായ ഭാര്യയാണ് ഞാൻ.. ..

ഗായത്രി പോയ്കൊള്ളു…. ഇനിയും താമസിക്കണ്ടാ….
എന്ന് പറഞ്ഞു അദ്ദേഹം തന്നെ പെട്ടന്ന് ഒരു കാർ വിളിച്ചു തന്നു…
പാറു അപ്പോഴും എന്നെ പിടിച്ചു കരയുക ആയിരുന്നു… അവളുടെ നെറ്റിയിൽ ഒരു മുത്തവും നൽകി ഞാൻ പെട്ടന്ന് കാറിൽ കയറി…

എട്ടു മണി ആയപ്പോഴും എനിക്ക് ഫ്ലാറ്റിൽ എത്താൻ കഴിഞ്ഞില്ല…. ആത്രേയക്കും തിരക്ക് റോഡിൽ

അവസാനം ഫ്ലാറ്റ് എത്തി ഞാൻ പെട്ടന്ന് തന്നെ പുറത്ത ഇറങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയതും ഫ്ലാറ്റിൽ നിന്നും തിരക്കിട്ടു ഓടി വരുന്ന പ്രണവേട്ടനെ കണ്ടു…

എന്നെ കണ്ടതും ആ മുഖത്തെ വെപ്രാളം മാറി ദേഷ്യം ആയി… അതും മുമ്പ് കണ്ടതിനെക്കാൾ കൂടുതൽ ആയി എനിക്ക് തോന്നി…

ഏട്ടാ ഞാൻ…
പറഞ്ഞു തുടങ്ങിയതും എന്റെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് പോയി… റൂം എത്തും തോറും ആ പിടി മുറുകി മുറുകി വന്നു..

വാതിൽ തുറന്നു എന്നെ അകത്തേക്ക് തള്ളി വാതിൽ അടച്ചു..
ഞാൻ ഒന്ന് പറഞ്ഞോട്ടെ..

കരണം അടച്ച ഒരു അടി ആയിരുന്നു ആദ്യം തന്നത്… നിറഞ്ഞ കണ്ണോടെ ഞാൻ പ്രണവ് ഏട്ടനെ നോക്കി..

എവിടെ ആയിരുന്നടി നീ ഇത്രെയും സമയം..
അറിയാത്ത ഒരു സ്ഥലത്തും രാത്രി വരെ അഴഞ്ഞാടി നടക്കാൻ നിനക്ക് നാണം ഇല്ലേ…

ഏട്ടൻ പറയുംതോറും കണ്ണീർ ഒഴുകി കൊണ്ടേ ഇരുന്നു
. നേരത്തെ കിട്ടിയ അടിയുടെ വേദന ആണോ.. അതോ ആ വാക്കുകൾ തരുന്ന വേദന ആണോ എന്ന് അറിയില്ല…

മതിയായി കണ്ട വിഴുപ്പിനെ ചുമന്നു… അത് എങ്ങനെയാ അമ്മയുടെ ഗുണം കാണിക്കാതെ ഇരിക്കില്ലലോ..

…..

എന്താടി നിനക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ലേ… നാളെ ആദ്യം പോകുന്നത് നിന്റെ വീട്ടിൽ തന്നെയാ ഇനി ഉള്ള കാലം നീ അവിടെ നിന്നാൽ മതി.. അത് ആവുമ്പോൾ തള്ളയ്ക്കും മോൾക്കും തോന്നിയവരെ ഒക്കെ വിളിച്ചു കയറ്റാമല്ലോ….
എന്റെ രണ്ടു കൈയിൽ മുറുകെ പിടിച്ചു പറഞ്ഞപ്പോൾ ആ വാക്കുകൾ എന്റെ നാവിൽ നിന്നും വന്നു..

അ.. അവർ എന്റെ അമ്മ അല്ല…
തകർന്ന എന്റെ സ്വരം കേട്ട് ഏട്ടൻ എന്റെകണ്ണിൽ തന്നെ നോക്കി നിന്നു…

എന്റെ അമ്മ.. അമ്മ മരിച്ചു.. എന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യ അവർ… എന്റെ ചെറിയമ്മ….
എന്റെ നാവിൽ നിന്നും ഓരോ വാക്കുകൾ വരും തോറും ഏട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്ന പിടി പതിയെ പതിയെ അഴിഞ്ഞു വന്നു..

പിന്നെ ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല…. ഉടുത്തിരുന്ന അതെ വസ്ത്രത്തിൽ തന്നെ ഞാൻ പെട്ടന്ന് റൂമിൽ പോയി പതിവ് പോലെ നിലത്തു കിടന്നു….
അപ്പോഴും കണ്ണീർ തോർന്നിട്ട് ഇല്ലായിരുന്നു….. ഉറങ്ങാനും കഴിഞ്ഞില്ല….
എന്ത് കൊണ്ടോ പ്രണവേട്ടൻ അന്ന് റൂമിൽ വന്നില്ല…

ബാഗ് എല്ലാം എടുത്തു വയ്ക്കുമ്പോൾ പോലും മൊത്തം ശൂന്യത ആയിരുന്നു മനസ്സ് നിറയെ…. ഇന്നലത്തെ സംഭവത്തിന് ശേഷം ഏട്ടനെ ഞാൻ കണ്ടില്ല…. രാവിലെ നോക്കിയപ്പോഴും മുറിയിൽ ഇല്ലായിരുന്നു…. ബാഗ് എടുത്തു പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു… പ്രണവേട്ടനോട് എന്തോ സംസാരിക്കുന്നസുമി ചേച്ചിയുടെ ഭർത്താവിനെ.

എന്നെ കണ്ടതും അദ്ദേഹം എന്നെ നോക്കി ചിരിച്ചു… പ്രണവേട്ടനും എന്നെ നോക്കി……..
.പക്ഷെ ആ മുഖത്തു എനിക്ക് എന്ത് കൊണ്ടോ നോക്കാൻ കഴിഞ്ഞില്ല…

ഇന്നലെ ഗായത്രി ഉള്ളത് കൊണ്ട് ഭാഗ്യത്തിന് സുമിക്ക് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു…
അദ്ദേഹം പറഞ്ഞപ്പോൾ പ്രയാസപ്പെട്ടു പുഞ്ചിരിക്കാൻ മാത്രേ എനിക്ക് കഴിഞ്ഞൊള്ളു…

ആന്റി..
നോക്കിയപ്പോൾ പാറു ഓടി വന്നു.. അവൾ അവളുടെ അച്ചന്റെ കൈയിൽ ഓടി കയറി…

ആന്റി പോവുകയാണോ..

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി.. എല്ലാം വീക്ഷിച്ചു കൊണ്ട് പ്രണവേട്ടനും

മോളെ ടാറ്റാ കൊടുത്തേ..
അവളുടെ അച്ചൻ പറഞ്ഞത് അനുസരിച്ച് എനിക്ക് ടാറ്റയും തന്നു ഒപ്പം കെട്ടി പിടിച്ച ഒരു ഉമ്മ തന്നതും അറിയാതെ മുഖത്തു വേദന പടർന്നു… പ്രണവേട്ടൻ ഇന്നലെ തല്ലിയതിന്റെ വേദന ഇപ്പോഴും ഉണ്ട്….
കവിളിൽ അവൾ ഉമ്മ തന്നപ്പോൾ എനിക്ക് വേദനിച്ചത് അവർ രണ്ടു പേരും കണ്ടില്ലെങ്കിലും ഒരാൾ അത് കണ്ടു…….

************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!