മോളെ പ്രണവിന് ചന്ദനം തൊട്ടു കൊടുക്ക്.. അമ്മ പറഞ്ഞപ്പോൾ ഞാൻ പ്രണവേട്ടന്റെ അടുത്തേക്ക് ചെന്നു… ദൈവവും കാര്യങ്ങളും വിശ്വാസം ഇല്ലാത്ത ആൾ ആയതു കൊണ്ട് കൈ തട്ടി മാറ്റും എന്ന് വിചാരിച്ചു എങ്കിലും ഉണ്ടായില്ല… ആ നെറ്റിയിൽ ഞാൻ ചന്ദനം തൊട്ടു കൊടുത്തു… ഒരു നിമിഷം മിഴിയിൽ നഷ്ടമായി ഞങ്ങൾ നിന്നു…
അതു മനസിലായത് കൊണ്ട് ആവും ഋഷി ഞങ്ങളെ നോക്കി ആക്കി ചുമ്മച്ചപ്പോൾ ഏട്ടൻ തന്നെ നോട്ടം പിൻവലിച്ചു..
കുറച്ചും കൂടെ കഴിഞ്ഞപ്പോൾ ഗംഗ ചേച്ചി വന്നു… എല്ലാരുമായി കുറച്ച് നേരം സംസാരിച്ചതിന് ശേഷം ചേച്ചി ഇറങ്ങാൻ തുടങ്ങി.
മാമാ….
എപ്പോഴും വഴക്ക് ആണെങ്കിലും ഇറങ്ങാൻ നേരം ആയപ്പോൾ ഉണ്ണി മോള് ഋഷിയെ പിടിച്ചു കരഞ്ഞു..
പൊടി കരയിപ്പിക്കാതെ …..
അവന്റെ മുഖത്തും നല്ല സങ്കടം ഉണ്ടായിരുന്നു. .
എല്ലാർക്കും വിഷമം ഉണ്ട്. ഒരു ദിവസം മാത്രം ആണ് കൂടെ ഉണ്ടായിരുന്നു എങ്കിലും ആ കുറുമ്പി അത്രയ്ക്കും എല്ലാരുടെയും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു…
ദിവസങ്ങൾ കൊഴിയും തോറും എന്റെയും പ്രണവ് ഏട്ടന്റെയും ഇടയിൽ ഉള്ള അകലം കുറഞ്ഞോ എന്ന് എനിക്ക് അറിയില്ല എങ്കിലും പലപ്പോഴും നമ്മുടെ കണ്ണുകൾ ഉടക്കുമ്പോൾ മൗനം കൊണ്ട് പലതും നമ്മൾ പറയുന്നതായി എനിക്ക് തോന്നി…
പതിവ് പോലെ കുറച്ച് സമയം അമ്മയോട് ഒപ്പം ആയിരുന്നു ഞാൻ….
അമ്മയോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷം മുറിയിലേക്ക് ചെന്നു…. എന്നാൽ അപ്പോൾ പതിവ് ഇല്ലാത്ത ഒരു വയറു വേദന ആയിരുന്നു… ഞാൻ ആദ്യം നോക്കിയത് കലണ്ടറിൽ ആയിരുന്നു….. സംശയം തെറ്റിയില്ല…. എല്ലാ മാസവും ഒരു പെണ്ണിന്റെ ജീവിതത്തിൽ കടന്നു വരുന്ന അതിഥി വന്നതിന്റെ സൂചന ആയിരുന്നു വയറു വേദന.. അല്പം നേരത്തെ ആണ്…. അതു കൊണ്ട് തന്നെ നല്ല വേദന ഉണ്ടായി….
ബാത്‌റൂമിൽ നിന്നും പുറത്ത ഇറങ്ങി ഒരു നിമിഷം കൈ വയറിൽ അമർത്തി പിടിച്ചു നിന്നു…. അമ്മ ഇല്ലാതെ തന്നെ ഈ കഴിഞ്ഞ എല്ലാ വർഷവും കടന്നു പോയത് കൊണ്ട് തന്നെ വേദന എല്ലാം ആരോടും പറയാതെ കടിച്ച അമർത്തുന്നത് എനിക്ക് ഒരു പുതുമ ഉള്ള കാര്യം അല്ലായിരുന്നു…
മോളെ പോയി കിടക്കു… ഇനി നിന്ന് ഷീണം കൂട്ടണ്ടാ…
ഒന്നും പറയാതെ തന്നെ അമ്മ എന്നോട് രാത്രി ആഹാരം കഴിച്ച ഉടനെ പറഞ്ഞു…
.
നല്ല വേദന ഉണ്ടോ മോളെ…
അമ്മ എന്നോട് ആ ചോദ്യം ചോദിച്ചപോൾ തന്നെ പ്രണവ് ഏട്ടൻ വന്നു…
അതു കൊണ്ട് തന്നെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…. എന്നാൽ ആ ചോദ്യം ഏട്ടൻ കേട്ടു എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു…. ഞാൻ അമ്മയ്‌ക്ക ഒരു പുഞ്ചിരി മാത്രം നൽകി അവിടെ നിന്നും മുകളിലേക്ക് പോയി…
ഒഴിഞ്ഞു കിടക്കുന്ന കട്ടിലും…. എന്നും താഴെ വിരിച്ചു കിടക്കുന്ന ഷീറ്റിലും ഞാൻ നോക്കി….
നോട്ടം കൊണ്ട് എന്നോട് പഴയ ദേഷ്യം ഒന്നുമില്ല എന്നേ ഉള്ളു.. എന്നാൽ ഇതു വരെ ഒന്നും തുറന്നു സംസാരിച്ചിട്ട് ഇല്ലാ .. അന്ന് ഉണ്ണി മോള് ഉള്ളപ്പോൾ അല്ലാതെ ഞാൻ ഈ കട്ടിലിൽ കിടന്നിട്ട ഇല്ലാ….
അതു കൊണ്ട് തന്നെ പതിവ് പോലെ താഴെ കിടക്കാൻ ഷീറ്റ് വിരിച്ചു.. എന്നാൽ നല്ല നടു വേദനയും ഇപ്പോൾ തോന്നി…
ഷീറ്റിൽ ഇരുന്നു കുറച്ച് നേരം ഇരുന്നു… കിടക്കാൻ തുടങ്ങിയതും ഏട്ടൻ വന്നു.. എന്നെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല…. നേരെ പോയി കട്ടിലിൽ കിടന്നു….
അത് കണ്ടപ്പോൾ മനസ്സ എന്തോ വേദനിച്ചു…. ഞാൻ എന്തെങ്കിലും കൂടുതൽ ആഗ്രഹിച്ചിരുന്നോ….
ഞാനും കിടന്നു.. എന്നാൽ വേദന കൊണ്ട് ആയിരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല…. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു…
സാധാരണ ഈ സമയത്ത് നിലത്തു പാ വിരിച്ച ആണ് കിടക്കുന്നത് എങ്കിലും ഇപ്പോൾ എന്തോ ഉറങ്ങാൻ കഴിയുനില്ല…
അവസാനം ഞാൻ എഴുനേറ്റു ഇരുന്നു…പെട്ടന്ന് ആണ് റൂമിൽ വെട്ടം വീണത് …
നോക്കിയപ്പോൾ കട്ടിലിൽ കിടന്നു കൊണ്ട് താഴെ ഇരിക്കുന്ന എന്നെ ഏട്ടൻ നോക്കി കൊണ്ട് കിടക്കുന്നു…. അപ്പോൾ ഞാൻ പെട്ടന്ന് വയറിൽ നിന്നും കൈ എടുത്തു…
വന്ന കട്ടിലിൽ കിടക്കു…
സ്നേഹത്തോടെ അല്ല.. സഹതാപത്തോടെയും അല്ല…. ഒരു ഓർഡർ ആയിരുന്നു അത്..
വേ..വേണ്ടാ… ഞാൻ ഇവിടെ കിടന്നോളാം..
പിന്നെ എന്താ കിടക്കാതെ എഴുനേറ്റു ഇരികുന്നത്..
അത്…
മറുപടി പറയാൻ എന്തോ മടിച്ചു…
വാ..വന്ന കിടക്കു..
വീണ്ടും പറഞ്ഞപ്പോഴും ഞാൻ നിരസിച്ചു…
പിന്നെ ഒന്നും പറയാതെ പ്രണവ് ഏട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു..
അവസാനം ആയിട്ട് ചോദികുവാ… നീ വരുന്നുണ്ടോ…
ഇല്ലാ.. ഞാൻ..
പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല… ഒട്ടും പ്രധീക്ഷിക്കാതെ പ്രണവ് ഏട്ടൻ തന്നെ എന്നെ എടുത്തു കട്ടിലിൽ കിടത്തി..
വേദന വല്ലതും ഉണ്ടെങ്കിൽ വാ തുറന്നു പറയണം അല്ലാതെ എനിക്ക് ഊഹിക്കാൻ ഒന്നും പറ്റില്ല നിനക്ക് എപ്പോഴാ ഡേറ്റ് എന്ന്… ഇത് ഒന്നും ഇത്ര മറച്ചു വയ്‌ക്കേണ്ട സംഭവം അല്ല…
ഒട്ടും മടിക്കാതെ എന്റെ മുഖത്തു നോക്കി പറഞ്ഞു ഏട്ടൻ അപ്പുറത്തെ വശത്തു പോയി കിടന്നു… ഉടനെ തന്നെ മുറിയിലെ വെളിച്ചവും അവസാനിച്ചു…. അപ്പോൾ ഒരു കാര്യം മനസിലായി…. പെണുങ്ങളെ കാൽ കൂടുതൽ ഈ സമയത്ത് നമ്മളെ ശ്രദ്ധിക്കാൻ ഒരു ആണിനും കഴിയും എന്ന്…. എന്ത് കൊണ്ടോ നേരത്തെ ഉറങ്ങാൻ കഴിയാതെ കിടന്ന് ഞാൻ എപ്പോഴോ ഉറക്കത്തിൽ വീണു….
ശാന്ത ചേച്ചി പോയ്കൊള്ളു… ഇനിയും താമസിക്കണ്ടാ…
എന്നാലും മോളെ.. ഇവിടെ ആരും ഇല്ലലോ..
അതിന് ഇപ്പോൾ എന്താ.. വീട്ടിൽ തന്നെ അല്ലേ… എനിക്ക് കൂട്ടായി ചേച്ചി നിന്ന് സമയം കളയണ്ടാ…
ഞാൻ വീണ്ടും നിർബന്ധബിച്ചപ്പോൾ ചേച്ചി ഇറങ്ങാൻ തയ്യാറായി… അച്ഛനും അമ്മയും ഇവിടെ ഇല്ലാ… റിഷി ഇന്ന് താമസിച്ചേ കോളേജിൽ നിന്ന് വരത്തൊള്ളൂ എന്ന് രാവിലെ പറഞ്ഞായിരുന്നു…. രോഹിണി ചേച്ചിയും പ്രവീൺ ഏട്ടനും ചേച്ചിയുടെ വീട്ടിൽ ആണ്.
ശാന്ത ചേച്ചിയും ഇറങ്ങി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ റിഷി വന്നു
അഹ്… നീ ഇന്ന് താമസിച്ചേ വരത്തൊള്ളു എന്ന് പറഞ്ഞിട്ട്..
ഓഹ്… ആ കെമിസ്ട്രി ടീച്ചർ പറ്റിച്ചു… അവർ സ്പെഷ്യൽ ക്ലാസ്സ് എടുക്കും എന്ന് പറഞ്ഞിട്ട് എടുത്തില്ല… അതു കൊണ്ട് നേരത്തെ വിട്ടു..
അവന്റെ മറുപടി കേട്ട് ഒരു നിമിഷം ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു..
നീ എന്തൊക്കെയാ ഈ പറയുന്നേ…. ഇംഗ്ലീഷ് മെയിൻ ആയ നിനക്ക് എവിടെ നിന്നാണ് കെമിസ്ട്രി പഠിക്കാനുള്ളത്…. പിന്നെ ആരെ കാണാൻ പറ്റാത്ത കാര്യം ആണ് നീ പറയുന്നേ ….
അപ്പോൾ ആണ് അവൻ എന്താ പറഞ്ഞത് എന്ന് അവനു തന്നെ ബോധം വന്നത്..
അതു…. ഏട്ടത്തി… ഞാൻ ഉദ്ദേശിച്ചത്…
അവൻ കിടന്ന് പരുങ്ങാനും തുടങ്ങി…
മ്മ.. രോഹിണി ചേച്ചി കുറച്ച് ദിവസമായി പറയുന്നു നിനക്ക് എന്തോ ഒരു ചുറ്റിക്കളി കോളേജിൽ ഉണ്ട് എന്ന്.. .
ഏഹ്.. കോളേജിൽ അല്ല..
അതും അവന്റെ നാവിൽ നിന്നും പെട്ടന്ന് വന്നു..
അഹ്.. അപ്പോൾ ഉണ്ട്… കോളേജിൽ അല്ലെങ്കിൽ. പിന്നെ ആരാ.
അതു. .
അവൻ പറയാൻ തുടങ്ങിയതും
ഹാളിൽ നിന്നും ഫോണിന്റെ ശബ്‌ദം ഉയർന്നു കേട്ടു…..
അമ്മയോ ചേച്ചിയോ ആയിരിക്കും എന്ന് കരുതി ഫോൺ എടുത്തു…..
ഹലോ..
പ്രധീക്ഷിച്ചത് പോലെ മറു വശത്തു അമ്മയോ ചേച്ചിയോ അല്ലായിരുന്നു…. പരിജയം ഇല്ലാത്ത ഒരു പുരുഷ ശബ്ദം ആയിരുന്നു…
ആരാ…
എന്നാൽ മറുവശത്തു നിന്ന് പിനീട് കേട്ട ഓരോ വാക്കും എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടേ ഇരുന്നു… കണ്ണുകൾ നിറഞ്ഞപ്പോൾ അറിയാതെ ഫോൺ റീസിവരിൽ ഞാൻ പിടി മുറുക്കി …
എന്താ ഏട്ടത്തി…. എന്ത് പറ്റി…
എന്റെ മുഖം കണ്ടു റിഷി അടുത്തേക്ക് ഓടി വന്നു .. അവൻ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി….
അവന്റെ മുഖവും മറുവശത്തു നിന്ന് അറിഞ്ഞ വാർത്ത കേട്ടു നെട്ടി…
ഞങ്ങൾ പെട്ടന്ന് എത്താം..
എന്ന് പറഞ്ഞു വെപ്രാളത്തിൽ ഫോൺ വച്ചു എന്റെ മുഖത്തേക്ക് നോക്കി…
നിറഞ്ഞു വന്ന കണ്ണോടെ വിറച്ച ശബ്ദത്തിൽ ഒന്ന് മാത്രമേ എന്റെ നാവിൽ നിന്ന് വന്നോളൂ..
പ്രണവ് ഏട്ടൻ…..
പിന്നെ താമസിക്കാതെ തന്നെ ഞാനും ഋഷിയും പെട്ടന്ന് വീട്ടിൽ നിന്ന് ഇറങ്ങി… ദേഹം മൊത്തം പൊള്ളുന്നത് പോലെ എനിക്ക് തോന്നി…
ഏട്ടത്തി പേടിക്കാതെ… ചേട്ടന് ഒന്നും പറ്റില്ല..
പ്രണവ് ഏട്ടന്റെ ആക്‌സിഡന്റ് കാര്യം അറിഞ്ഞത് മുതൽ അവൻ എന്നെ സമാധാനിപ്പിച്ചു കൊണ്ട് നിന്നു ..
ഹോസ്പിറ്റലിൽ എത്തിയ ഉടൻ ഞാൻ റിസെപ്ഷനിലേക്ക് പോയി… പിന്നാലെ ഋഷിയും…. എന്നെ സമാധാനിപ്പിക്കുമ്പോഴും അവന്റെ മുഖത്തും നല്ല ടെൻഷൻ ഉണ്ടായിരുന്നു…
ഒരു ആക്‌സിഡന്റ് കേസ് വന്നായിരുന്നാലോ….പ്രണവ്…
എനിക്ക് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ ആയത് കൊണ്ട് തന്നെ റിഷി ആയിരുന്നു ചോദിച്ചത്….
ചോദ്യം കേട്ടു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവരുടെ മുഖത്തു സങ്കടം നിഴലിച്ചു…. അപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് ഉയർന്നു കേട്ടു….
sorry…. He is no more… കൊണ്ട് വരുന്നതിന് മുമ്പ് തന്നെ….
ബാക്കി അവർ പറഞ്ഞില്ല…. കേൾക്കാൻ എനിക്ക് കഴിഞ്ഞതുമില്ല …. ഒരു മൂളൽ മാത്രം ആയിരുന്നു ചെവിയിൽ… വീഴാതെ ഇരിക്കാൻ വേണ്ടി ഞാൻ അവിടെ പിടിച്ചു.. കഴിഞ്ഞില്ല….
ഋഷിയുടെ കണ്ണും നിറഞ്ഞു ..
നിങ്ങൾ… നിങ്ങൾ ഒരിക്കെ കൂടി ഒന്ന് നോക്കിയേ… ചിലപ്പോൾ മാറി പോയത് ആയിരിക്കും….
പ്രധീക്ഷയോടെ ഉള്ള ഋഷിയുടെ അവസാനത്തെ ചോദ്യത്തിനും അവർ നിസ്സഹായതയോടെ ഞങ്ങളെ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല….
റിഷി എന്നെ പിടിച്ചു നിർത്തിയത് കൊണ്ട് മാത്രം ഞാൻ താഴെ വീണില്ല… അത്രേയക്കും… അത്രേയകും… തകർന്ന അവസ്ഥയിൽ ആയി ഞാൻ….
അവൻ എന്നെ അവിടെ ഒരു ചെയറിൽ കൊണ്ട് പോയി ഇരുത്തി…
ഏട്ടത്തി…
പിന്നെ എനിക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞില്ല….. മനസ്സ് തകർന്നു ഞാൻ കരഞ്ഞു….. അടുത്തു വരെ കൊണ്ട് വന്ന ജീവിതം തട്ടി തെറിപ്പിച്ച ദൈവത്തെ പോലും പ്രാവി ഞാൻ…
മനസ്സിനെ പോലെ ശരീരവും എൻ്റെ നിയന്ത്രണത്തിൽ നിന്നില്ല…. എപ്പോഴോ.. കണ്ണിൽ ഇരുട്ടു കയറി……
പേടിക്കാൻ ഒന്നുമില്ല… പെട്ടന്ന് ബി പി നല്ല ലോ ആയത് ആണ്… she will be alright…
ഏതോ അബോധ അവസ്ഥയിലും എന്റെ ചുറ്റിൽ ഉള്ള ശബ്‌ദം ഞാൻ കേട്ടു….
കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ടു എങ്കിലും കഴിയുനില്ല….
മോളെ…
പരിചിതമായ ആ ശബ്‌ദവും തലയിൽ ഒരു തലോടൽ കൂടി കിട്ടിയപ്പോൾ നേരത്തെ ഉണ്ടായിരുന്ന ആ പ്രയാസം മറി കടന്നു ഞാൻ കണ്ണ് തുറന്നു…
ആദ്യം കണ്ടത് നിറഞ്ഞ കണ്ണോടെ നിക്കുന്ന അമ്മയെ ആയിരുന്നു… അപ്പോൾ എല്ലാം എന്റെ മനസ്സിൽ വീണ്ടും ഓടി എത്തി….. ഒരു പിടച്ചിൽ ആയിരുന്നു…. കണ്ണ് വീണ്ടും നിറഞ്ഞ ഒഴുകി…
പ്ര…പ്രണവ് ഏട്ടൻ….
അത്ര മാത്രം പറയാനേ എനിക്ക് കഴിഞ്ഞൊള്ളു… കണ്ണുകൾ മുറുകെ അടച്ചു ഞാൻ കിടന്നു….
ആരോ എന്റെ കണീർ തുടച്ചു തന്നു…. കണ്ണുകൾ തുറന്നില്ല എങ്കിലും അത് അമ്മയുടെ കര സ്പർശം അല്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു… എന്നാൽ ആ കരങ്ങൾ വളരെ പരിചിതവുമായി എനിക്ക് തോന്നി…. കണ്ണുകൾ പതിയെ തുറന്നു….
മുമ്പിൽ നിക്കുന്ന ആളെ കണ്ടു സ്വപ്നം ആണോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു കണ്ണുകൾ വീണ്ടും അടച്ചു… പതിയെ വീണ്ടും തുറന്നപ്പോഴും മുമ്പിലെ ആൾ മാറിയില്ല….
പ്രണവ് ഏട്ടൻ…
ഇമവെട്ടാതെ എന്റെ നിറഞ്ഞു നിക്കുന്ന കണ്ണിൽ നോക്കി ഏട്ടനും നിന്നു . .. അപ്പോൾ നേരത്തെ ഉണ്ടായതൊക്കെ ..
ഏട്ടത്തി എന്ത് പണിയാ ഈ കാണിച്ചത്… ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഉടനെ ബോധം കേട്ടു വിയണോ…
നോക്കിയപ്പോൾ റിഷി ആയിരുന്നു… ചിരിച്ചു കൊണ്ട് ആണെങ്കിലും എന്റെ അവസ്ഥ കണ്ടു അവന്റെ മുഖത്തും സങ്കടം ഉണ്ടായിരുന്നു…
ഒന്ന് പോടാ.. ഗായത്രി മാത്രം അല്ല… ഭർത്താവിനെ സ്നേഹിക്കുന്ന ഏതൊരു പെണ്ണ് ആയാലും വീണു പോകും…ഇതൊക്കെ കേട്ടാൽ…
അവരുടെ രണ്ടു പേരുടെയും മുഖത്തു ഒന്നും മനസ്സിലാവാതെ മാറി മാറി നോക്കിയപ്പോഴും രണ്ടു കണ്ണുകൾ എന്റെ മുഖത്തു തന്നെ സ്ഥാനം പിടിച്ചിരുന്നു…
കമ്പനിയിൽ പോകുന്ന വഴിക്ക് ചേട്ടൻ atmil ഒന്ന് കയറി…. കറക്റ്റ് ആ സമയത്തു തന്നെ ആരോ ചേട്ടന്റെ മൊബൈൽ അടക്കം പോക്കറ്റും അടിച്ചു…. നിർഭാഗ്യവശാൽ അയാളെ അപ്പോൾ പിടിക്കാൻ പറ്റിയില്ല…. എല്ലാത്തിനെ കാൾ ഉപരി അയാൾക് എവിടേയോ വച്ച് ഒരു ആക്‌സിഡന്റും ഉണ്ടായി…അയാളുടെ പോക്കറ്റിൽ കണ്ടതോ പ്രണവ് ചേട്ടന്റെ വാലെറ്റും…. അങ്ങനെയാ അപകടത്തിൽ പെട്ടു എന്ന് വിവരം നമ്മുടെ വീട്ടിൽ വിളിച്ചു അറിയിച്ചതും അയാൾ മരിച്ചപ്പോൾ… മരിച്ചത് നമ്മുടെ പ്രണവ് ചേട്ടൻ ആയതും..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്ത് വികാരം ആണ് മനസ്സിൽ തോന്നിയത് എന്ന് അറിയില്ല… സന്തോഷം…അതോ അതിനെ കാൾ ഉപരി എന്തെകിലും ആണോ എന്ന് അറിയില്ല….
മരിച്ച ആളുടെ ബോഡി കണ്ടപ്പോൾ ആണ് മനസിലായത് അത് വേറെ ആൾ ആണ് എന്ന്…. അങ്ങനെയാ ചേട്ടന്റെ മൊബൈലിൽ വിളിച്ചിട്ട് കാര്യം ഇല്ലാ എന്ന് അറിഞ്ഞപ്പോൾ കമ്പനി ഫോണിൽ വിളിച്ചത്.. അപ്പോൾ ആണ് കാര്യങ്ങൾ എല്ലാം മനസിലായത്…. ഇതിന്റെ എല്ലാം ഇടയിൽ പകുതി മാത്രം കേട്ടു തളർന്നു വീണ ഗായത്രി ഏട്ടത്തി മറു വശത്തു…
എന്തായാലും ഒരു കുഴപ്പവും കൂടാതെ ദൈവം കാത്തില്ലേ….. മോളെ ഇപ്പോൾ വല്ല തളർച്ച വല്ലതും ഉണ്ടോ…
ഞാൻ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി..
ജീവനോടെ പ്രണവ് ഏട്ടൻ മുമ്പിൽ നിക്കുന്നത് കണ്ടപ്പോൾ തന്നെ എല്ലാ തളർച്ചയും മാറി…
ട്രിപ്പ് തീർന്നപ്പോൾ തന്നെ ഞങ്ങളും അവിടെ നിന്ന് ഇറങ്ങി… ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ആ റിസപ്ഷനിൽ ഒരിക്കൽ കൂടെ നോക്കിയപ്പോൾ ഷേമാ പൂർവ്വം ഒരു നോട്ടം മാത്രം അവർ എനിക്ക് നൽകി… പക്ഷെ അപ്പോഴും എനിക്ക് അവരോട് ഒരു ദേഷ്യവും തോന്നിയില്ല… കുറച്ച് സമയത്തേക്ക് ആണെങ്കിൽ പോലും പ്രണവ് ഏട്ടൻ എന്റെ മനസിൽ എത്ര ത്തോളം ഉണ്ട് എന്ന് തിരിച്ചറിവ് ആയിരുന്നു കഴിഞ്ഞു പോയ കുറച്ചു നിമിഷങ്ങൾ
..
എന്നാലും പാവം ഏട്ടത്തി…. ഹോസ്പിറ്റലിൽ വച്ച് ഉണ്ടായത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു പേടിയാണ്…
പ്രണവ് ഏട്ടൻ എന്തോ പറയാൻ തുടങ്ങിയതും പ്രവീൺ ഏട്ടനും അച്ഛനും വന്നു… എല്ലാരും ഇന്നത്തെ കാര്യങ്ങൾ എല്ലാം അറിഞ്ഞു…
അതിനെ പറ്റി ഇനി സംസാരിക്കണ്ടാ… എന്ന് അച്ഛൻ പറഞ്ഞപ്പോൾ പതിയെ ആ വിഷയം എല്ലാരും വിട്ടു… എങ്കിലും ഹോസ്പിറ്റലിൽ വച്ച് ഉയർന്ന എന്റെ നെഞ്ചിടിപ്പ് ഇപ്പോഴും അതെ പോലെ ആണോ എന്ന് എനിക്ക് അറിയില്ല… ആത്രേയകും ഭയന്നു…
ആ പ്രണവ്.. നാളെ ആണ് അവാർഡ് സെക്ഷൻ നിനക്ക് ഓർമ ഉണ്ടല്ലോ…
പ്രവീൺ ഏട്ടൻ ചോദിച്ചപ്പോൾ ഏട്ടൻ അതെ എന്ന് രീതിയിൽ തലയാട്ടി..
കേട്ടോ ഗായത്രി.. ഈ വർഷത്തെ best ബിസിനസ് മാനുള്ള അവാർഡ് നിന്റെ ഭർത്താവിന് ആണ്…
ഞാൻ പുഞ്ചിരിച്ചു…
അഹ്.. നാളെ വൈകിട്ടു അല്ലേ പരുപാടി നീ ഗായത്രിയെയും കൂട്ടി അല്ലേ പോകുന്നെ..
അമ്മ അത് പറഞ്ഞപ്പോൾ അന്ന് കല്യാണത്തിന് എന്നെ കൂട്ടി പോകാൻ പറഞ്ഞതും പിനീട് നടന്ന സംഭവങ്ങളും മനസ്സിൽ തെളിഞ്ഞു….
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് ഈ പ്രാവിശ്യം അമ്മയോട് ഏട്ടൻ ഏതുർത്തില്ല മാത്രം അല്ല അനുകൂലം ആയി തലയും ആട്ടി…
എന്ത് കൊണ്ട് എന്ന് അറിയില്ല ആ നിമിഷം തൊട്ടു നാളെ വൈകുന്നേരം ആകാനുള്ള കാത്തിരിപ്പ് ആണ്…
അഞ്ചു മണിക്ക് ആണ് പ്രോഗ്രാം…
അത്ര മാത്രം പറഞ്ഞു ഏട്ടൻ കമ്പനയിൽ പോയി
..ആ വാക്കുകൾ മാത്രം മതി ആയിരുന്നു എന്റെ മനസ്സ് നിറയാനും…
അങ്ങനെ വീട്ടിൽ ഓരോന്നും ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് റിഷി അവന്റെ ഫോണിൽ തന്നെ നോക്കി കൊണ്ട് ഇരികുന്നത് കണ്ടത്…. അവന്റെ മുഖത്തു ഒരു കള്ള ചിരിയും ഉണ്ടായിരുന്നു… അപ്പോൾ ആണ് ആ ദിവസം ഓർമ വന്നത്.. അന്ന് ഏട്ടന് ആക്‌സിഡന്റ് ആയി എന്ന് വിളിച്ച പറഞ്ഞ അന്ന് അവൻ എന്തോ പറയാൻ വന്നത് ആയിരുന്നു..
ഞാൻ അവന്റെ അടുത്തേക്ക് ചെന്നതും അവൻ വെപ്രാളപ്പെട്ടു ഫോൺ മാറ്റി…
ആരെയാണ് ഇത്ര കാര്യമായി നോക്കി കൊണ്ട് ഇരുന്നത്… ഞാനും കൂടെ നോക്കട്ടെ..
അവന്റെ ഫോൺ തട്ടി പറിക്കാൻ നോക്കുന്നതിന് ഒപ്പം പറഞ്ഞു..
ഏഹ്.. ഒന്നില്ല… അതൊരു പാവയെ നോക്കുവായിരുന്നു…
ആഹാ.. എന്നാൽ ആ പാവ എനിക്കും ഒന്ന് കാണണം… അല്ലെങ്കിൽ ഞാൻ ഇപ്പോൾ അമ്മയെ വിളിക്കും..
അയ്യോ അത് വേണ്ടാ..
എന്നാൽ മോൻ ഫോൺ ഇങ്ങു തന്നെ..
അവസാനം ഒരു വഴിയും ഇല്ലാതെ മടിച്ചു അവൻ ഫോൺ എന്റെ കൈയിൽ തന്നു…
ഞാൻ ഫോൺ വാങ്ങി നോക്കിയതും അറിയാതെ പറഞ്ഞു പോയി..
സ്വാതി…
അവൻ എന്റെ മുഖത്തു നോക്കാതെ നിന്നു..
അത് . ഏട്ടത്തി… ഒരു നിമിഷത്തിൽ മനസ്സ് കൈ വിട്ടു പോയി…
ഞാൻ അവന്റെയും സ്വാതിയുടെയും മുഖത്തു മാറി മാറി നോക്കി കൊണ്ട് നിന്നു..
ഏട്ടത്തി.. സ്വാതിയെ എനിക്ക് അന്ന് കണ്ടപ്പോൾ തന്നെ ഇഷ്ടം ആയത് ആണ്.. എന്നും കറക്റ്റ് സമയത്തിന് കോളേജിൽ വരുന്നത് പോലും സ്കൂളിൽ പോകുന്ന ഇവളെ കാണാൻ ആണ്..
എന്റെ ഇഷ്ടം ഞാൻ പറഞ്ഞത് ആണ്… എന്നാൽ സ്വാതി ഒരു മറുപടിയും പറഞ്ഞിട്ട് ഇല്ലാ…
എപ്പോഴും ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവന്റെ നാവിൽ നിന്നും ഉറച്ച ആ വാക്കുകൾ വന്നു..
ഞാൻ സ്വാതിയുടെ മുഖത്തു നോക്കി..
ഞാൻ പറഞ്ഞതാ… ചേച്ചി തീരുമാനിക്കുനതെ എന്റെ ജീവിതത്തിൽ നടക്കു എന്ന്… അത് കൊണ്ട് തന്നെ എനിക്ക് ഒന്നും പറയാൻ ഇല്ലാ..
റിഷി..
രണ്ടു പേരുടെയും മറുപടി കേട്ടു ഞാൻ സംസാരിച്ചു തുടങ്ങി…
സ്വാതി പത്താം ക്ലാസ്സിൽ ആയിട്ടേ ഉള്ളു… അവൾ പഠിക്കട്ടെ … നീയും പഠിക്കുവല്ലേ… ഒരു കുടുംബം തുടങ്ങാൻ ഉള്ള പ്രായം ആകുമ്പോഴും നിന്റെ മനസ്സിൽ ഇവൾ ഉണ്ടെങ്കിൽ… ഞാൻ ഒരു എതിർപ്പും പറയില്ല..
അങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേരാൻ എനിക്ക് ഒരു പ്രയാസവും ഇല്ലായിരുന്നു… ആ മറുപടി അവനും സ്വീകരിച്ചു ..
മ്മ… ഇപ്പോൾ രണ്ടാളും സ്കൂളിലും കോളേജിലും പോകാൻ നോക്ക്….
എനിക്ക് ഒന്ന് വീട്ടിൽ പോകണം ചേച്ചി..
വീട്ടിലോ.. എന്തിന്..
വേറെ ഒന്നിനും അല്ല… എന്റെ ഒരു സർട്ടിഫിക്കറ്റ് അവിടെ നിന്നും എടുക്കാൻ മറന്നു അതാ….
നീ ഒറ്റയക് പോകണ്ടാ..
അതെ.. ഞാനും കൂടെ വരാം..
റിഷി ആയിരുന്നു..
ഞാൻ അവനെ നോക്കിയപ്പോൾ അവൻ ചിരിച്ചു..
നിങ്ങൾ രണ്ടാളും ചെല്ല്.. വീട്ടിൽ ചെന്നു ഞാൻ സർട്ടിഫിക്കറ്റ് എടുത്തോളാം..
അത് വേണമോ ചേച്ചി… അമ്മ..
അവർ കൂടി പോയാൽ പതിവ് പോലെ പ്രാകും പ്രാകും .. അത്ര തന്നെ….
പക്ഷെ ഏട്ടത്തി… ഇന്ന് ചേട്ടന്റെ അവാർഡ് സെക്ഷൻ അല്ലേ..
അതിനു ഇനിയും സമയം ഉണ്ടല്ലോ… ഇവന്റെ മനസ്സിൽ ഇങ്ങനെ ഒരു മോഹം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അമ്മയോട് പറഞ്ഞു ഇറങ്ങിയത് ആണ്.. ഞാൻ വീട്ടിൽ പോയി സർട്ടിഫിക്കറ്റ് എടുകാം..
എന്നിട്ട് എന്റെ കൈയിൽ തന്നാൽ മതി ഏട്ടത്തി.. ഞാൻ സ്വാതിക്ക് നാളെ കൊടുക്കാം..
വീണ്ടും റിഷി.. അകമേ ചിരിച്ചു എങ്കിലും പുറമെ അവനെ ഒന്ന് നോക്കി… രണ്ടു പേരെയും പറഞ്ഞ അയച്ചു ഞാൻ ആ വീട്ടിലേക്കു പോയി..
മുൻവശത്തു തന്നെ അവർ ഉണ്ടായിരുന്നു… എന്നെ കണ്ടപ്പോൾ തന്നെ ഓരോ കുത്തി ചോദ്യവും ആയി മുമ്പിൽ വന്നു…
ഞാൻ അവരോട് ഒന്നും പറയാതെ അകത്തു കയറി അവളുടെ സർട്ടിഫിക്കറ്റും എടുത്തു പുറത്ത പോകാൻ തുടങ്ങിയതും അവർ എനിക്ക് തടസ്സമായി നിന്നു…
എന്റെ മോളെ എന്നിൽ നിന്നും അകറ്റി അല്ലേടി നീ..
അത് ഞാൻ അല്ല നിങ്ങൾ തന്നെയാ… ഓരോന്നും ചെയ്‌തു കൂടുമ്പോൾ ചിന്തിക്കണം ആയിരുന്നു..
അതിനു അതൊക്കെ പറയാൻ നീ ആരാടി..
അവർ ചീറ്റി കൊണ്ട് വന്നു..
നിങ്ങളുടെ ആരുമല്ല… എന്നാൽ സ്വാതി എന്റെ അനിയത്തി ആണ്… എന്റെ അച്ഛനെയും അനിയത്തിയെയും ആണ് നിങ്ങൾ ചതിച്ചത്…
അത്രെയും പറഞ്ഞു ഞാൻ നടന്നു..
എന്നാൽ ഇതു കൂടെ കേട്ടോ… നീയുമായി എനിക്ക് മാത്രം അല്ല.. ഈ വീട്ടിൽ ഉള്ള ആർക്കും ഒരു ബന്ധവും ഇല്ലാ..
അവരുടെ വാക്കുകൾ ഗൗനിക്കാൻ ആഗ്രഹമില്ല എങ്കിലും പുച്ഛത്തോടെ ഉള്ള ആ വാക്കുകൾ എന്നെ അവിടെ പിടിച്ചു നിർത്തി…
ഞാൻ അവരുടെ മുഖത്തു നോക്കി…
അതേടി… നീ കുറച്ച് മുമ്പ് പറഞ്ഞില്ലേ നിന്റെ അച്ഛനും അനിയത്തിയും എന്ന്… എന്നാൽ കേട്ടോ
.. അങ്ങേരു നിന്റെ അച്ഛൻ അല്ല…
ആ വാക്കുകൾ എന്റെ ചങ്കിൽ തന്നെ കൊണ്ടു..
നിങ്ങളെ വിശ്വസിക്കാൻ ഞാൻ മണ്ടി അല്ല..
മണ്ടി തന്നെയാ നീ… അത് കൊണ്ട് അല്ലേ എല്ലാം വിശ്വസിച്ചു ഇത്രെയും വർഷം നീ ഇവിടെ നിന്നത്… ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ നിന്റെ അച്ഛൻ എന്ന് പറയുന്ന അങ്ങേരു വരുമ്പോൾ നി തന്നെ ചോദിച്ചു നോക്ക്.
അത് ഒന്നും ശ്രദ്ധിക്കാതെ തിരിച്ചു പോകണം എന്ന് ആഗ്രഹമുണ്ട് എങ്കിലും കഴിഞ്ഞില്ല….. എന്തോ അവരുടെ ആ ഉറച്ച വാക്കുകൾ എന്നെ ഭയപ്പെടുത്തി ഭയപ്പെടുത്തി….
വൈകിട്ട് ആയപ്പോൾ അച്ഛൻ ആടി ആടി വരുന്നത് കണ്ടു.. കൈയിൽ ഒരു കുപ്പിയും… വന്ന പാടെ കൈയിൽ ഉണ്ടായിരുന്ന ആ കുപ്പി പൊട്ടിച്ചു കുടിച്ചും തുടങ്ങി..
അച്ഛാ..
എന്റെ വിളി കേൾക്കാതെ അച്ഛൻ കുടിച്ചു കൊണ്ടേ ഇരുന്നു..
ഇവൾക്ക് ഒരു സംശയം
.. നിങ്ങൾ ഇവളുടെ തന്ത തന്നെയാണോ എന്ന്
.. അവർ പുച്ഛത്തോടെ പറഞ്ഞു..
കുപ്പി അവിടെ വച്ചിട്ട് അച്ഛൻ എന്റെ മുഖത്തു നോക്കി.. നല്ല പോലെ മദ്യപിച്ചിട്ട് ഉള്ളത് കൊണ്ട് തന്നെ സത്യം ആയിരിക്കും ആ നാവിൽ നിന്നും വരുന്നത് എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു..
അതിൽ എന്താ ഒരു സംശയം…. ഇവളുടെ തന്ത ഞാൻ അല്ല എന്ന് നിനക്ക് പറഞ്ഞു കൂടെ…
ചെറിയമ്മയോട് അച്ചൻ പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ ഇരുന്നു..
ഒന്നും പറയാൻ കഴിഞ്ഞില്ല… ആ വൃത്തി കേട്ട സ്ത്രീയുടെ മുമ്പിൽ കരഞ്ഞു തൊൽകാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ നേരെ മുറിയിൽ പോയി..
അച്ഛൻ എന്ന് ഞാൻ ഇത്രെയും വർഷം വിശ്വസിച്ചു… സ്നേഹം കിട്ടിയില്ലെങ്കിലും… അച്ഛൻ എന്ന് സ്ഥാനം ഞാൻ നല്കിയിരുന്നു… അപ്പോൾ… അപ്പോൾ ആരും ഇല്ലാത്ത ഒരു അനാഥ ആണോ ഞാൻ…
എപ്പോഴോ മിഴികൾ നിറഞ്ഞു… കട്ടിലിൽ തകർന്നു വീണപ്പോൾ മനസ്സിൽ ഭാരം ഉരുണ്ടു കൂടി..
എപ്പോൾ ആണ് കണ്ണ് അടഞ്ഞു പോയത് എന്ന് അറിയില്ല… സമയം നോക്കിയപ്പോൾ അഞ്ച അര കഴിഞ്ഞു… ഒരു ഇടുത്തി പോലെ അപ്പോൾ ആണ് മറ്റൊരു കാര്യം ഓർമ വന്നത്.. പ്രണവ് ഏട്ടൻ…
പെട്ടന്ന് മുറിയിൽ നിന്നും ഇറങ്ങി… മുൻ വശത്തു തന്നെ അവർ ഇരുന്നപ്പോഴും അങ്ങോട്ട് ഒരു നോട്ടം പോലും നൽകാതെ ഞാൻ അവിടെ നിന്നും ഇറങ്ങി… അപ്പോഴും മനസ്സ് നിറുക ആയിരുന്നു….
മഴ ആയത് കൊണ്ട് തന്നെ വഴി നല്ല ബ്ലോക്ക് ആയിരുന്നു… ഇനി കമ്പനിയിൽ പോയിട്ട് കാര്യം ഇല്ലാ എന്ന് മനസിലായി…. അത് കൊണ്ട് തന്നെ വീട്ടിലോട്ടു പോയി… ആറു മണി കഴിഞ്ഞപ്പോൾ വീട് എത്തി..
എന്നെ കണ്ടതും അമ്മ ഓടി വന്നു..
മോള് എവിടെ ആയിരുന്നു.. പ്രണവ്..
എന്റെ വാടി തളർന്ന മുഖം കണ്ടത് കൊണ്ടാവാം അമ്മ പിന്നെ ഒന്നും പറഞ്ഞില്ല… എന്നാൽ ഒന്ന് മാത്രം എനിക്ക് മനസിലായി… പ്രണവ് ഏട്ടൻ എന്നെ പ്രധീക്ഷിച്ചിരുന്നു…
രാത്രി ഏറെ വൈകിയാണ് ഏട്ടൻ വന്നത്.. ദിവസങ്ങൾക് ശേഷം ആ മുഖത്തു പഴയത് പോലെ ദേഷ്യം..എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ മുറിയിൽ പോയി.. ആ ദേഷ്യത്തിന്റെ കാരണവോ.. ഞാനും….
മോളെ… നിനക്ക് എന്ത് പറ്റി എന്ന് ഞാൻ ചോദിക്കുന്നില്ല…. പക്ഷെ… പ്രണവ്..
അമ്മയ്ക്കും മനസിലായി ഏട്ടൻ ദേഷ്യത്തിൽ ആണ് എന്ന്… അമ്മയോട് ഒന്നും പറയാതെ ഞാൻ മുറിയിലേക്ക് ചെന്നു..
അകത്തു കയറിയപ്പോൾ ഏട്ടൻ കട്ടിലിൽ തന്നെ ഇരിക്കുക ആയിരുന്നു… മടിച്ചിട്ട് ആണെങ്കിലും ഞാൻ പതിയെ അടുത്തേക്ക് പോയി…
പ്രണവ് ഏട്ടാ..
മറുപടി ഇല്ലായിരുന്നു
..
ഞാൻ…
ബാക്കി പറയുന്നതിന് മുമ്പ് തന്നെ ഏട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു എന്റെ അടുത്തു വന്നു രണ്ടു കൈയിലും മുറുകെ പിടിച്ചു…
ഞാൻ ആ കണ്ണുകളിൽ നോക്കി… ഞാൻ വരാത്തത് കൊണ്ടുള്ള ദേഷ്യം ആ കണ്ണിൽ വ്യക്തമായിരുന്നു.. സങ്കടവും.. ???
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission