ആ ചുണ്ടിന്റെ അറ്റത്തു ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു… ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും വീണ്ടും എന്നെ തിരിച്ചു ഭിത്തിയോട് ചേർത്തു നിർത്തി… ആ കണ്ണുകളിൽ ഇപ്പോൾ എപ്പോഴും കാണുന്ന ദേഷ്യം അല്ല ഞാൻ കണ്ടത്…. പ്രണയം.. ??
ഒന്നും പറയാൻ ഇല്ലേ….
തികച്ചും ശാന്തമായിരുന്നു ആ ചോദ്യം…
ഞാൻ പറയാൻ വന്നത് എല്ലാം നേരത്തെ അറിഞ്ഞല്ലോ..
അതെ പോലെ ശാന്തതയിൽ ഞാനും മറുപടി നൽകി…
നമ്മുക്ക് ഇടയിൽ ഏറ്റവും കൂടുതൽ ഉള്ളത് തെറ്റി ധാരണയാണ് എന്ന് നീ തന്നെ ഒരിക്കെ പറഞ്ഞിട്ടുണ്ട്… അതിനു എന്റെ ഭാഗത്ത് തെറ്റ് ഉള്ളത് പോലെ നിന്റെ ഭാഗത്തും തെറ്റ് ഉണ്ട്…
ഞാൻ ഒന്നും പറയാതെ എല്ലാം കേട്ടു കൊണ്ട് നിന്നു…. പ്രണവ് ഏട്ടൻ തുടർന്നു…
ഞാൻ നേരത്തെ പറഞ്ഞത് പോലെ പറയേണ്ട സമയത്ത് നീ ഒന്നും പറയില്ല… പ്രശ്നങ്ങൾ രൂഷം ആവുമ്പോൾ മാത്രമേ നീ മിണ്ടതൊള്ളൂ…
അപ്പോഴും ഞാൻ മൗനം പാലിച്ചു…
ഒന്നും പറയാൻ ഇല്ലേ…
വീണ്ടും മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ വാക്കുകൾ ഒന്നും എന്റെ നാവിൽ നിന്നും വന്നില്ല…
ഞാൻ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി…
വീണ്ടും എന്തോ പ്രണവ് ഏട്ടൻ പറയാൻ തുടങ്ങിയതും ആരോ ഡോർ തുറന്നു അകത്തു വന്നു…ഞാൻ പെട്ടന്ന് അടുത്ത നിന്ന് മാറാൻ തുടങ്ങി എങ്കിലും പ്രണവ് ഏട്ടന്റെ പിടി എന്നിൽ മുറുകി തന്നെ ഇരുന്നു..
sir.. ഈ ഫയൽ..
അപ്പോൾ ആണ് അയാൾ ഞങ്ങളെ ശരിക്കും ശ്രദ്ധിച്ചത്..
Iam. Sorry sir.. ഞാൻ…
അതു വരെ ശാന്തതയിൽ മാത്രം തെളിഞ്ഞു നിന്ന് മുഖം പെട്ടന്ന് മാറി പഴയത് പോലെ ആയി…
ഇത്രെയും ആയിട്ടും manners ഇല്ലേ നിങ്ങൾക്ക്… Don’t you know to knock…
എന്ന് പറഞ്ഞു തുടങ്ങി…. കടിച്ചാൽ പൊട്ടുന്ന കുറെ ഇംഗ്ലീഷും…. മറ്റേ ആളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ മനസിലായി ബ്രിട്ടീഷ് കാരുടെ ഭാഷയിൽ നല്ല അസ്സൽ തെറിയാണ് വിളിക്കുന്നത് എന്ന്….
എല്ലാം കേട്ടു തീർന്നതിന് ശേഷം അയാൾ വീണ്ടും ഏട്ടനോട് ചോദിച്ചു..
sr ഈ ഫയൽ..
Get lost..
അതു കേൾക്കേണ്ട താമസം അയാൾ ജീവനും കൊണ്ട് പുറത്ത പോയി…
അയാൾ പോയതും ഞാനും ഏട്ടനിൽ നിന്നും അല്പം മാറി നിന്നു…പേടി ഒന്നുമില്ല എന്നാലും ഒരു ഭയം…. മാറി നിന്നത് പ്രണവ് ഏട്ടൻ കണ്ടത് കൊണ്ടാവും വീണ്ടും എന്നെ പിടിച്ചു പഴയത് പോലെ നിർത്തി…
ആ മുഖം കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് വിക്രമിന്റെ അന്യൻ സിനിമ ആയിരുന്നു….
കുറച്ചു മുമ്പ് വരെ അന്യൻ ആയി… ദേ ഇപ്പോൾ റെമോയെ പോലെ എന്റെ മുമ്പിൽ നിക്കുന്നു….
എന്താ…
എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുനെ…
പിന്നെ എന്റെ ക്യാബിനിൽ ഇടിച്ചു കയറി വരുന്നവരോട് ഞാൻ എങ്ങനെ പെരുമാറണം…
ആ ഉത്തരം കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ചത് അന്ന് ആദ്യമായി ഞാൻ പ്രണവ് ഏട്ടനെ കണ്ട ദിവസം ആയിരുന്നു…..
അനുവാദം ഇല്ലാതെ ആ റൂമിൽ കയറിയതിന് എന്നെ തല്ലി ആണ് പറഞ്ഞു വിട്ടത്… തല്ലിയ കാര്യം ഓർമ വന്നപ്പോൾ അന്ന് ഡൽഹി വച്ച് ഉണ്ടായ സംഭവവും മനസ്സിൽ കടന്നു വന്നു….
നീ എന്താ ആലോചിക്കുന്നേ..
എന്നെ രണ്ടു തവണ തല്ലിയ കാര്യം ആലോചിച്ചതാ…
ചിന്തിയിൽ മുഴുകി നിന്നത് കൊണ്ട് ആവും ഒട്ടും ആലോചിക്കാതെ ആ വാക്കുകൾ നാവിൽ നിന്നും വന്നത്…
ഞാൻ പറഞ്ഞത് കേട്ടു ഒരു നിമിഷം കണ്ണുകൾ എന്റെ കണ്ണിൽ തന്നെ പതിഞ്ഞു നിന്നു….
പതിയെ ആ നോട്ടം എന്റെ കവിളിലോട്ട് ആയി…
അത്………വാക്കുകൾക്ക് വേണ്ടി തിരയുന്നത് പോലെ ഏട്ടൻ ഇടയ്ക് ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു…
പറഞ്ഞു പോയതും ചെയ്‌തു പോയതും ഒന്നും തിരിച്ചു എടുക്കാൻ ആവില്ല എന്ന് അറിയാം….
പതിയെ ആ കൈ എന്റെ കവിളിൽ തലോടി…
എന്നാലും അന്ന് തല്ലിയതിന് പകരമായി…..
എന്ന് പറഞ്ഞു പ്രണവ് ഏട്ടൻ മുഖം അടുപ്പിച്ചു കൊണ്ട് വന്നു….
എന്റെ ദേഹം മൊത്തത്തിൽ ഒരു ചൂടിൽ ആയിരുന്നു അപ്പോൾ എന്ന് തോന്നി…
ഞാൻ പതിയെ കണ്ണുകൾ അടച്ചു….
ആ ചൂട് നിശ്വാസം എന്റെ കവിളിൽ തട്ടാൻ തുടങ്ങിയതും..
May I come in sir….
പുറത്ത നിന്ന് ആരോ അനുവാദം ചോദിച്ചപ്പോൾ ആണ് ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നത്….
പ്രണവ് ഏട്ടൻ അപ്പോൾ കുറച്ച് നിമിഷം കണ്ണുകൾ അടച്ചു സ്വയം നിയന്ത്രിക്കുന്നത് പോലെ എനിക്ക് തോന്നി….
എന്റെ അടുത്ത നിന്ന് അല്പം മാറിയതിന് ശേഷം
പറഞ്ഞു..
yes…
നല്ല കടുപ്പിച്ചഉള്ള yes ആയിരുന്നു അത്…
നേരത്തെ റിസപ്ഷനിൽ കണ്ട പെൺകുട്ടി ആയിരുന്നു അത്..
What..
വീണ്ടും കടുപ്പിച്ചു തന്നെ ചോദിച്ചു..
സർ… മീറ്റിംഗ് തുടങ്ങാറായി…
ആ കുട്ടി പറഞ്ഞപ്പോൾ ഏട്ടൻ കൈയിൽ കിടന്ന് വാച്ചിൽ നോക്കി…
Five minutes….
മറുപടി കേട്ടു തലയാട്ടി പോകുന്നതിനു മുമ്പ് എനിക്ക് ഒരു പുഞ്ചിരിയും നൽകി ആ പെൺകുട്ടി പോയി…
എന്ത് കൊണ്ടോ പ്രണവ് ഏട്ടനെ നോക്കാൻ ഞാൻ നല്ല പ്രയാസപ്പെട്ടു… നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഏട്ടനും…
നീ ഇപ്പോൾ വീട്ടിൽ…
അഹ്… ഞാൻ വീട്ടിൽ പൊയ്ക്കൊള്ളാം…
പ്രണവ് ഏട്ടനെ മുഴുപ്പിക്കാതെ ഞാൻ തന്നെ പറഞ്ഞു…..
അപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു…
നീ ഇപ്പോൾ വീട്ടിൽ പോണ്ടാ… വൈകിട്ടു ഒരുമിച്ച് ഇറങ്ങാം…
അല്ല… അത് വരെ ഞാൻ എന്ത് ചെയ്യാനാ…
കമ്പനി കാണാൻ വന്നത് എന്ന് അല്ലേ ആദ്യം പറഞ്ഞത്…. പോകുന്നത് വരെ കണ്ടു കൊണ്ട് ഇരുന്നോ….
ചെറിയ കളിയാക്കലിന്റെ സ്വരത്തോടെ ഏട്ടൻ പറഞ്ഞു പുറത്ത പോയി….
അപ്പോഴും മനസ്സിൽ ഒരു നാണം തുടികൊട്ടി കൊണ്ട് ഇരുന്നു…
കുറച്ച് നേരം ഞാൻ അവിടെ തന്നെ ഇരുന്നു….
പിന്നെ പതുകെ ക്യാബിനിൽ നിന്നും ഇറങ്ങി അവിടെ നടന്നു..
കുറച്ച് കഴിഞ്ഞപ്പോൾ ആരോ തോളിൽ പിടിച്ചു…. പ്രണവ് ഏട്ടൻ ആവും എന്ന് കരുതി തിരിഞ്ഞു എങ്കിലും ഏട്ടൻ അല്ലായിരുന്നു…
ആ മുഖം കണ്ടതും അയാളുടെ കൈ ഞാൻ തട്ടി മാറ്റി…
എത്ര ദിവസമായി കണ്ടിട്ടു…
മുമ്പ് വീട്ടിൽ ജോലിക്കാരി ആയി നിന്ന് സമയത്ത് എന്റെ കൈയിൽ കയറി പിടിച്ചതിന് അന്ന് ഞാൻ തല്ലിയ ആ വൃത്തികെട്ടവൻ ആയിരുന്നു…. പ്രണവ് ഏട്ടന്റെ കൂട്ടുകാരൻ…
അപ്പോൾ ആണ് എന്റെ കഴുത്തിൽ കിടക്കുന്ന താലി അയാൾ കണ്ടത്…
ഓഹ്… അപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞു അല്ലേ…..
ആരാണ് മോളെ ആ ഭാഗ്യവാൻ…
എന്നെ മൊത്തത്തിൽ കണ്ണ് ഒട്ടിച്ച അയാൾ ചോദിച്ചപ്പോൾ ഞാൻ അവിടെ നിന്നും പോകാൻ തുടങ്ങി…
അഹ്.. എന്ത് പോക്ക് ആണ്… അന്ന് ആദ്യമായി നിന്നെ കണ്ടപ്പോൾ ഉള്ള ഒരു തുടിപ്പ് ഇപ്പോഴും ഉണ്ട്…
അപ്പോൾ അന്ന് ഞാൻ തന്ന അടിയുടെ ചൂടും ഇപ്പോഴും കാണുമല്ലോ…
ഈ തവണ ഞാൻ മറുപടി പറഞ്ഞു….
അത് അയാൾക്ക് ഒട്ടും ഇഷ്ടപെട്ടതുമില്ല….
അല്ല നീ എന്താ ഇവിടെ… നിന്റെ കെട്ടിയോൻ ഇവിടെ ആണോ ജോലി…
പ്രണവ് ഏട്ടനും ഞാനുമായുള്ള വിവാഹം പെട്ടന്ന് ആയത് കൊണ്ട് തന്നെ അയാൾക്ക് ഒന്നും അറിയില്ല എന്ന് തോന്നി..
നിന്റെ ഭർത്താവ് ഇവിടെ ആണെങ്കിൽ…. ഞാൻ ആവശ്യം എങ്കിൽ ഒരു പ്രൊമോഷന്റെ കാര്യം ആലോചിക്കാം….. നീ ഒന്ന് സഹകരിക്കുക ആണെങ്കിൽ….
അതിന്റെ ആവശ്യം ഇല്ലാ…. നിന്നെ കാളും മറ്റ് ആരെ കാളും ഈ കമ്പനിയുടെ മേലെ ഇരിക്കുന്നത് ആണ് എന്റെ ഭർത്താവ്….
അത്രെയും അഭിമാനത്തോടെ തന്നെ അയാളോട് പറഞ്ഞു ഞാൻ നടന്നു നീങ്ങിയപ്പോൾ അയാൾക്ക് മനസിലായി ആരാണ് എന്റെ ഭർത്താവ് എന്ന്….
ഞാൻ നേരെ പോയത് പ്രണവ് ഏട്ടന്റെ ക്യാബിനിൽ ആയിരുന്നു….
കുറച്ച് കഴിഞ്ഞു മീറ്റിംഗ് തീർന്നു എല്ലാരും വരുന്നത് കണ്ടു… പക്ഷെ പ്രണവ് ഏട്ടൻ മാത്രം വന്നില്ല… ചിലപ്പോൾ വല്ല അത്യാവശ്യം കാണും…
അങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ട് അവിടെ ഇരുന്നപ്പോൾ ആണ് വീണ്ടും റിസപ്ഷനിൽ കണ്ട ആ പെൺകുട്ടി ഓടി ക്യാബിനിലേക്ക് വന്നത്…
മാഡം…
ശ്വാസം എടുക്കാൻ അവൾ പാടുപെടുക ആയിരുന്നു..
എന്താ..
അത്.. അവിടെ….. പ്രണവ് sr…
അത്രെയും മാത്രം കെട്ടതെ ഉള്ളു ഞാൻ പെട്ടന്നു താഴെ ചെന്നു…. എല്ലാരും കൂട്ടം കൂടി നിപ്പുണ്ട്… ഞാൻ വന്നത് കണ്ട എല്ലാരും വഴി മാറി തന്നു…
നോക്കിയപ്പോൾ പ്രണവ് ഏട്ടൻ നേരത്തെ കണ്ട ആ വൃത്തികെട്ടവനെ ഇട്ടു തല്ലുക ആയിരുന്നു…. പ്രണവ് ഏട്ടന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ ആരും തടയാനോ പിടിച്ചു മാറ്റാനോ മുതിർന്നില്ല….
പ്രണവ് സാറിനോട് എന്തോ രഹസ്യം പറയുന്നത് മാത്രം ഞാൻ കണ്ടു… പിന്നെ ദാ ഇതാ ഇവിടെ നടന്നത്…
കൂടി നിന്ന് ഒരാൾ എന്നോട് പറഞ്ഞു….
ഉള്ളിൽ ഭയം തോന്നി എങ്കിലും അത് ഉള്ളിൽ തന്നെ ഒതുക്കി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു….
പ്രണവ് ഏട്ടാ വേണ്ടാ…
അത് ഒന്നും കേൾക്കാതെ ഏട്ടൻ അയാളെ തല്ലുക ആയിരുന്നു….
ഞാൻ അവിടെ കൂടി നിന്നവരുടെ കൂടെ സഹായിക്കാൻ ആംഗ്യം കാണിച്ചു…. ഞാൻ പറഞ്ഞത് കൊണ്ട് ആവാം അവരും സാറിനെ പിടിച്ചു മാറ്റി… അതിന്റെ ഒക്കെ ഇടയിൽ ആരുടെ ഒക്കെ ഇടി കൊണ്ട് എന്റെ ചുണ്ടും ചെറുതായി മുറിഞ്ഞു…
അയാൾ നിലത്തു കിടക്കുന്നു… എന്നാലും ബോധം ഉണ്ട്… കുറച്ച് പേർ ചേർന്നു അയാളെയും പിടിച്ച എണ്ണിപ്പിച്ചു….
അപ്പോൾ പ്രണവ് ഏട്ടൻ ഒന്ന് അടങ്ങി… അവിടെ കൂടി നിന്ന് ഒരാളുടെ അടുത്തായി പറഞ്ഞു..
ലെറ്റർ അടിച്ചു കൊടുത്തേക്ക്…
എത്ര.. മാസത്തെ സസ്പെന്ഷനുള്ള ലെറ്റർ ആണ് sr…
സസ്പെന്ഷൻ അല്ല… ഡിസ്മിസ്സൽ ലെറ്റർ…
ഒരു ഓർഡർ ആയിരുന്നു…
പ്രണവ് ഞാൻ….
ഇടി കൊണ്ട് പരവശൻ ആയി അയാൾ എന്തോ പറയാൻ തുടങ്ങിയതും…
മിണ്ടി പോവരുത്… എത്രയാ കോമ്പൻസേഷൻ എന്ന് പറഞ്ഞു എഴുതി വാങ്ങിച്ചു കൊണ്ട് പൊയ്ക്കോണം… മേലാൽ കണ്ടു പോവരുത് എന്റെ മുമ്പിലും ഈ കമ്പനിയിലും….
അത്രെയും പറഞ്ഞു ഏട്ടൻ ക്യാബിനിലേക്ക് പോയി…. പതിയെ അവിടെ കൂടി നിന്നവർ എല്ലാം പോകാൻ തുടങ്ങി….
ഞാൻ അകത്തേക്ക് ചെന്നപ്പോൾ ചെയറിൽ ഫോണും നോക്കി ഇരിക്കുക ആയിരുന്നു പ്രണവ് ഏട്ടൻ…. എന്നെ ഒരു നിമിഷം നോക്കിയതിന് ശേഷം വീണ്ടും ശ്രദ്ധ ഫോണിൽ തിരിച്ചു….
അപ്പോൾ ആണ് പ്രണവ് ഏട്ടന്റെ കൈയും മുറിഞ്ഞ ഇരികുന്നത് ഞാൻ കണ്ടത്.. ഞാൻ അവിടെ ഒന്ന് കണ്ണ് ഒട്ടിച്ചപ്പോൾ സൈഡിൽ ഫസ്റ്റ് aid ബോക്സ് കണ്ടു….
ഞാൻ അടുത്തു വന്ന ഇരുന്നപ്പോൾ വീണ്ടും എന്നെ നോക്കി ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല…
ഞാനും ഒന്നും പറയാതെ കൈയിൽ നിന്നും ഫോൺ വാങ്ങി സൈഡിൽ വച്ചതിന് ശേഷം കൈയിൽ മരുന്ന് വച്ചു കൊടുക്കാൻ തുടങ്ങി…
അപ്പോഴും നമ്മുക്ക് ഇടയിൽ മൗനം മാത്രം…
എന്തിനാ അയാളെ അടിച്ചത്..
മൗനത്തിനു വിരാമം ഇട്ടു ഞാൻ സംസാരിച്ചു തുടങ്ങി…
കാരണം ഉണ്ടായിട്ട്..
മറുപടിയും വന്നു..
അങ്ങനെ വല്ല കാരണവും ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ എല്ലാരുടെയും മുമ്പിൽ വച്ച് തല്ലാണോ…
എന്റെ ഭാര്യ ഒരു രാത്രിക്ക് ചോദിച്ചവനെ പിന്നെ ഞാൻ എല്ലാരുടെയും മുമ്പിൽ വച്ച് പൂജിക്കണം ആയിരുന്നോ…
എഴുനേറ്റു നിന്ന് എന്നോട് പറഞ്ഞപ്പോൾ അറിയാതെ എങ്കിലും ഒരു സന്തോഷം തോന്നി….അപ്പോൾ എനിക്ക് ഉറപ്പായി ഞാൻ ആ മനസ്സിൽ ഉണ്ട് എന്ന്….. എങ്കിലും എന്നെ മുമ്പ് വിഷമിപ്പിച്ചിട്ടുള്ളത് കൊണ്ട് തന്നെ ആ സന്തോഷം ഉള്ളിൽ ഒതുക്കി ഒരു ഭാവവും ഇല്ലാതെ ഞാനും എഴുനേറ്റു നിന്ന് സംസാരിച്ചു…
അയാൾ ഇതിന് മുമ്പും എന്നോട് മോശമായി പെരുമറിട്ട ഉണ്ട്… അതും വീട്ടിൽ വച്ച് തന്നെ… അന്ന് എന്റെ ഭാഗത്ത് ആണ് തെറ്റ് എന്ന് പറഞ്ഞു പ്രണവ് ഏട്ടൻ തന്നെയാ അയാൾക്ക് സപ്പോർട്ട് ആയി നിന്നത്…
അന്നത്തെ പോലെ ആണോ എനിക്ക് നീ ഇപ്പോൾ.. ?
അല്ലേ…
ഞാൻ മനഃപൂർവം തന്നെ അങ്ങനെ പറഞ്ഞു…
പ്രണവ് ഏട്ടൻ മറുപടി ഒന്നും പറയാതെ എന്റെ മുഖത്തു തന്നെ നോക്കി നിന്നു…
പറയേണ്ടത് പറയേണ്ട സമയത്ത് പറയണം എന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്…
പറയാതെ മനസിലാക്കേണ്ട ചിലത് ഉണ്ട് എന്നും ആരോ എന്നോടും പറഞ്ഞിട്ടുണ്ട്….
എന്തൊക്കെയോ രണ്ടു പേരുടെ മനസിലും വിരിയുമ്പോഴും പരസ്പരം നോക്കി ആദ്യമായി ചിരിച്ചു കൊണ്ട് ഞങ്ങൽ മുഖാമുഖം നിന്നു…
വൈകിട്ട് ആയപ്പോൾ പ്രണവ് ഏട്ടൻ പറഞ്ഞത് പോലെ ഞങ്ങൾ ഒരുമിച്ച് തന്നെ അവിടെ നിന്നും ഇറങ്ങി….
പോകുന്നതിനു മുമ്പും നാളത്തെ കാര്യങ്ങൾ എല്ലാം അവരോട് സംസാരിക്കുമ്പോഴും ഓരോ നിർദ്ദേശങ്ങൾ കൊടുക്കുമ്പോഴും പതിവ് ഭാവം തന്നെയാ ആ മുഖത്തു….. അത് ഒരിക്കലും മാറില്ല…
വീട്ടിൽ എത്തി അകത്തു കയറിയപ്പോൾ ഹാളിൽ തന്നെ അച്ഛനും അമ്മയും ഉണ്ടയിരുന്നു… ഞങ്ങൾ അവരുടെ അടുത്തേക്ക് പോയപ്പോൾ അച്ഛനും അമ്മയും മുഖം കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു…
അവർക്ക് എന്തോ ഞങ്ങളോട് പറയാൻ ഉണ്ട് എന്ന് തോന്നി…
എന്താ അച്ഛാ…
പ്രണവ് ഏട്ടൻ ചോദിച്ചു…
അത് അമ്മ പറയും..
ആരും പറയണ്ടാ.. ഞാൻ പറയാം…
റിഷി ആയിരുന്നു…
നീ ഇന്ന് കോളേജിൽ പോയില്ലേ..
ഓഹ്.. കാണാൻ പറ്റില്ല.. പിന്നെ പോയില്ലേ..
ആരെ കാണാൻ പറ്റില്ല എന്ന്…
പ്രണവ് ഏട്ടൻ ചോദിച്ചപ്പോൾ അവൻ കിടന്ന് പരുങ്ങാൻ തുടങ്ങി… സ്വാതിയെ കണ്ടു കാണില്ല…
അതൊക്കെ വിട്… ഇപ്പോൾ അത് അല്ല ഇവിടെ പറയാൻ വന്നത്…
ഞാനും പ്രണവ് ഏട്ടനും അവന്റെ മുഖത്തു നോക്കി..
രണ്ടു പേർക്കും അവരുടെ പേര കുട്ടിയെ താലോലിക്കാൻ ഒരു മോഹം…
അതിനു ഇപ്പോൾ അഞ്ച ആറു മാസം കഴിഞ്ഞാൽ പ്രവീൺ ചേട്ടന്റെ കുഞ്ഞ് വരുമല്ലോ…
ഞങ്ങൾക്ക് പ്രവീണിന്റെ മാത്രം അല്ല നിന്റെ കുഞ്ഞിനെ താലോലിക്കാനും ആഗ്രഹം കാണാതെ ഇരിക്കോ…
അമ്മ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമാതിരി നിന്നു. ..
പാവം… വയസായവരുടെ ആഗ്രഹം അല്ലേ… സാധിച്ചു കൊടുത്തൂടെ ചേട്ടാ..
അവൻ വന്നു ഏട്ടന്റെ ചെവിയിൽ പറഞ്ഞു…
തിരിച്ചു അവന്റെ വയറ്റിൽ ഒരു കുത്തും കൊടുത്തു…
പിന്നെ..
റിഷി വീണ്ടും എന്തോ പറയാൻ തുടങ്ങിയതും അവന്റെ ശ്രദ്ധ പിന്നിലേക്ക് പോയി..
നോക്കിയപ്പോൾ ശാന്ത ചേച്ചി ആയിരുന്നു.. ചേച്ചിയെ കണ്ടതിൽ അവൻ എന്തിനാ ഇങ്ങനെ നോക്കുനെ…. അപ്പോൾ ആണ് ചേച്ചിയുടെ പിന്നിൽ നിക്കുന്ന സ്വാതിയെ കണ്ടത് ….
പക്ഷെ അവളുടെ നെറ്റിയിൽ ചെറിയ ഒരു ബാൻഡേജും ഉണ്ടായിരുന്നു…
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… എന്റെ പിന്നാലെ എല്ലാരും..
എന്താ സ്വാതി…. എങ്ങനെയാ നിന്റെ നെറ്റി പൊട്ടിയത്…
അവൾക്ക് ചെറിയ പോറൽ പറ്റുന്നത് പോലും എനിക്ക് സഹിക്കില്ല..
ഒന്നില്ല മോളെ…. അവൾ ഒന്ന് വിഴുന്നതാ… ഞാൻ വരുന്ന വഴിക്ക് ആണ് കണ്ടത്…. പിന്നെ ഗായത്രി മോളെ കാണണം എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടിയത് ആണ്…
അത് എങ്ങനെയാ മാനത്തു നോക്കി അല്ലേ നടക്കുന്നെ…
റിഷി കളിയാക്കി കൊണ്ട് ആണ് പറഞ്ഞത് എങ്കിലും അവന്റെ വിഷമം എനിക്ക് കാണാമായിരുന്നു…
ചേച്ചിയെ കാണണം എന്ന് തോന്നി… അതാ വന്നത്…. ഇനിയും നിന്നാൽ താമസിക്കും… ഇറങ്ങട്ടെ….
എന്തെങ്കിലും കുടിച്ചിട്ട് പോ മോളെ…
അമ്മ ആയിരുന്നു…
വേണ്ട ആന്റി… താമസിക്കും…
അല്ല ഇനി രണ്ട മൂന്ന് ദിവസം സ്കൂൾ ലീവ് അല്ലേ.. ചുമ്മാ ഹോസ്റ്റലിൽ നിക്കുന്നത് എന്തിനാ… മോള് ഇവിടെ നിക്ക്..
അച്ഛൻ അത് പറഞ്ഞപ്പോൾ അനുകൂലം ആയി അമ്മയും തലയാട്ടി…..
അത് വേണ്ടാ ആന്റി… അതൊക്കെ…
ഇനി ഒന്നും പറയണ്ടാ… ഗായത്രി സ്വാതിയെ കൂട്ടി അകത്തേക്ക് പോകു..
എനിക്കും ആഗ്രഹമുണ്ടായിരുന്നു അവളെ എന്റെ കൂടെ നിർത്താൻ.. അമ്മയെ ഒരു നിമിഷം ഞാൻ നന്ദി പൂർവ്വം നോക്കി… പക്ഷെ എന്നെ കാളും അമ്മയെ നന്ദിയോടെ നോക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നു…. റിഷി…
സ്വാതിയെ ശരിക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ടു…. അത് കൊണ്ടാവാം അവൾക് മാറ്റി ഇടാൻ പ്രിയയുടെ വസ്ത്രങ്ങൾ തന്നെ കൊടുത്തത്…. പ്രണവ് ഏട്ടനും എതിർപ്പ് പറഞ്ഞില്ല….
ലേശം കഞ്ഞി എടുക്കട്ടേ സ്വാതി…
കഴിക്കുന്നതിന്റെ ഇടയിൽ റിഷി ആയിരുന്നു..
അതിനു ഇവിടെ കഞ്ഞി ഇല്ലലോ…
ചോറിൽ വെള്ളം ഒഴിച്ചാൽ കഞ്ഞി ആവില്ലേ…
അവന്റെ ഓരോ സംസാരവും കേട്ടു സ്വാതിയും ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു…
എന്താ മോളെ തല വേദന ഉണ്ടോ…
ഇല്ല ചേച്ചി കുഴപ്പമില്ല…
ഗായത്രി അവളെ ഒറ്റയ്ക് കിടത്തണ്ടാ… രാത്രി ചിലപ്പോൾ വേദന കൂടിയല്ലോ….
ഞാൻ കൂടെ കിടക്കാം…
അമ്മയോട് പറഞ്ഞു ഞാൻ സ്വാതിയുടെ കൂടെ പോവുന്നതിന് മുമ്പ് ഒരാളെ ഇട കണ്ണ് ഇട്ടു ഞാൻ നോക്കി…. എന്തൊക്കെ ഭാവങ്ങൾ ആ കണ്ണിലും ഉണ്ടായിരുന്നു….
ചേച്ചി.. ശരിക്കും ഇതൊക്കെ ആണ് അല്ലേ കുടുംബം…
അവൾ എന്നെ കെട്ടി പിടിച്ച കിടന്നപ്പോൾ ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിക്കാൻ മാത്രേ ഇനിക്ക് കഴിഞ്ഞൊള്ളു… ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം എന്നെ ഞാൻ പോലും പറയാതെ മനസിലാക്കാൻ കഴിയുന്ന ഈ കുടുംബത്തിൽ വരാൻ കഴിഞ്ഞത് ആണ്….
അടുത്ത ദിവസം ഞാൻ സ്വാതിയുടെ കൂടെ തന്നെ ആയിരുന്നു… എന്തോ തിരക്ക് ഉള്ളത് കൊണ്ട് തന്നെ ഏട്ടൻ നേരത്തെ കമ്പനിയിൽ പോയി…
അന്ന് ഇടയ്ക്ക് എന്തോ ഒരു ഫോൺ കാൾ വന്നതിന് ശേഷം അച്ഛൻ നല്ല ഗൗരവത്തിൽ ആയിരുന്നു…..
രാത്രി ആയപ്പോൾ പ്രണവ് ഏട്ടൻ വന്നതും അച്ഛൻ ഏട്ടനെ വിളിച്ചു……
പ്രണവ്…
എപ്പോഴത്തെയും പോലെ ശാന്തം ആയിരുന്നില്ല ആ വിളി..
ഏട്ടൻ എന്ത് എന്ന് അർത്ഥത്തിൽ അച്ഛനെ നോക്കി….
നീ ഇന്നലെ കമ്പനിയിൽ എന്തിനാ ഒരാളെ അടിച്ചത്…
ഏട്ടനോട് ആണ് ആ ചോദ്യം ചോദിച്ചത് എങ്കിലും എന്റെ മനസ്സ് ആയിരുന്നു തുടിച്ചത്…
അനാവശ്യം ചെയ്‌തു അടിച്ചു…
അങ്ങനെ എന്തെങ്കിലും അനാവശ്യം അയാൾ ചെയ്തിട്ടുണ്ട് എങ്കിൽ കമ്പനിയിൽ നിന്ന് പുറത്ത ആകുക മാത്രം ആണ് വേണ്ടത് അല്ലാതെ എടുത്തിട്ട് തല്ലുക അല്ല വേണ്ടത്…
ഞാൻ ചെയ്തത് തെറ്റായി എനിക്ക് തോന്നുന്നില്ല…
അച്ഛൻ പറഞ്ഞത് തന്നെയാ ശരി… നിന്റെ കമ്പനി സ്റ്റാഫുകളുടെ മുമ്പിൽ നീ മറ്റൊരാളെ തല്ലുമ്പോൾ നീ തന്നെ അല്ലേ അവരുടെ മുമ്പിൽ മോശം ആവുന്നത്….
എന്റെ ജോലിക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ടാ…
അച്ഛനോടും അമ്മയോടും നല്ല ദേഷ്യത്തിൽ തന്നെ ഏട്ടൻ സംസാരിച്ചു…
പ്രണവ് മതി… നീ റൂമിൽ ചെല്ല്…
പ്രവീൺ ഏട്ടൻ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും പറയാതെ ഏട്ടൻ മുകളിലേക്ക് പോയി ..
കുറച്ച് കഴിഞ്ഞപ്പോൾ ഞാനും മുറിയിലേക്ക് പോയി… കുളിച്ചിട്ടു ഏട്ടൻ വന്നു…
എന്തിനാ ചുമ്മാ അച്ഛനോടും അമ്മയോടും ദേഷ്യപെടുന്നേ…
സ്വന്തം എന്ന് തോന്നുന്നവരോട് അല്പം ദേഷ്യം ഒക്കെ കാണിക്കും ആരായാലും…
എന്നോടും.. അത് കൊണ്ട് ആണോ ദേഷ്യം കാണിക്കുന്നേ.. ???
ഞാൻ ചോദിച്ചപ്പോൾ എന്റെ അടുത്തേക്ക് വന്നു… മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും മറുപടി എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളു..
നിന്റെ ചുണ്ട് എങ്ങനെയാ മുറിഞ്ഞേ…
ആ ചോദ്യം ഞാൻ ഒട്ടും പ്രധീക്ഷിച്ചിരുന്നില്ല… എപ്പോഴോ ആ കണ്ണുകൾ എന്റെ ചുണ്ടിലേക്ക് നോട്ടം ഇട്ടു…
അത്… ഇന്നലെ തല്ലിയപ്പോൾ പിടിച്ചു മാറ്റാൻ വന്നതിന്റെ ഇടയിൽ എങ്ങനയോ….. ആരുടെയോ കൈ തട്ടി മുറിഞ്ഞതാ…
വീണ്ടും ഒന്നും പറയാതെ നിന്നു…. പ്രധീക്ഷിക്കാതെ ചുണ്ടിന്റെ മുറിഞ്ഞ ഭാഗത്ത് പ്രണവ് ഏട്ടൻ തൊട്ടു…
കാലുകൾ ഉറച്ചത് പോലെ ഞാൻ നിന്നു…
പരസ്പരം ഒന്നും പറയാതെ എന്നാൽ എന്തൊകെയോ പറഞ്ഞു ഞങ്ങൾ നിന്നപ്പോൾ ആണ് അമ്മ താഴെ നിന്ന് ഞങ്ങളോട് താഴേക്കു ചെല്ലാൻ പറഞ്ഞത്.
പേര കുട്ടികളെയും വേണം ഒരു അവസരവും തരുകയുമില്ല…..
ഏട്ടൻ പിറുപിറുത്ത്ത് ആണെങ്കിലും ഞാൻ കേട്ടു..
പ്രണവ് ഏട്ടന്റെ പിന്നാലെ ഞാനും താഴെ ഇറങ്ങിയപ്പോൾ എല്ലാരും താഴെ ഉണ്ടായിരുന്നു…
ഋഷിയുടെയും പ്രവീൺ ഏട്ടന്റെയും രോഹിണി ചേച്ചിയുടെയും മുഖത്തു ഒരു ചെറിയ ഭാവ വ്യത്യാസം ഞാൻ കണ്ടു…. അപ്പോൾ ആണ് അമ്മ ഞങ്ങളെ വിളിച്ചതിന്റെ കാരണം വ്യക്തമായത്… എല്ലാരേയും കൂടാതെ വേറെ ഒരു പെണ്ണും കൂടെ അവിടെ ഉണ്ടായിരുന്നു…
കാഴ്ച്ചയിൽ തന്നെ നല്ല മോഡേൺ പെൺകുട്ടി….
പ്രണവ് ഏട്ടാ…..
ഞാൻ അല്ല വിളിച്ചത്…. ആ പെൺകുട്ടി ആയിരുന്നു….നേരത്തെ അവളുടെ മുഖത്തു ഉണ്ടായിരുന്നതിന്റെ ഇരട്ടി തെളിച്ചം ആയിരുന്നു പ്രണവ് ഏട്ടനെ കണ്ടപ്പോൾ….
പ്രണവ് ഏട്ടന്റെ അടുത്ത വന്നു അവൾ എന്തൊകെയോ പറഞ്ഞു കൊണ്ടേ ഇരുന്നു….
ഇത് ആരാ പ്രണവ് ഏട്ടാ…
എന്നെ ചൂണ്ടി അവൾ ചോദിച്ചു..
ഗായത്രി ഏട്ടത്തി ആണ്… പ്രണവ് ചേട്ടന്റെ ഭാര്യ…
ആ ചോദ്യം കേൾക്കാൻ കാത്തിരുന്നത് പോലെ ആയിരുന്നു ഋഷിയുടെ മറുപടി…
അത് വരെ അവളുടെ മുഖത്തു ഉണ്ടായിരുന്ന തെളിച്ചം കുറഞ്ഞു വന്നു… അപ്പോൾ ആണ് മറ്റൊരു കാര്യം ഞാനും ശ്രധികുന്നത്
പ്രണവ് ഏട്ടന്റെ കഴുത്തിൽ ഉള്ള അതെ പോലത്തെ ആ ചെറിയ ടാറ്റൂ അവളും അടിച്ചിട്ട് ഉണ്ടായിരുന്നു… പോരാത്തതിന് അവളുടെ ഈ പ്രണവ് ഏട്ടാ എന്നുള്ള വിളി….
ഇവൾ ആരാ… ???
***********************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
kadha parayunna reethi valare manoharam
thanks