ഗായത്രി…
ആ നാവിൽ നിന്നും ആദ്യമായി എന്റെ പേര് കേട്ടത് കൊണ്ട് ആണോ എന്ന് അറിയില്ല…. കണ്ണ് നിറഞ്ഞു വന്നത്. …
ഞാൻ ആ കണ്ണുകളിലേക്ക് നോക്കി..
ഒരുപാട് കരഞ്ഞത് അല്ലേ… ഞാനും കരയിപ്പിച്ചിട്ട് ഉണ്ട്… ഇനിയും വേണ്ടാ…
എന്ന് പറഞ്ഞു എന്റെ കണീർ തുടച്ചു…
പിന്നെ ഈ ടാറ്റൂ..
ഏട്ടൻ സ്വയം കഴുത്തിൽ തടവി കൊണ്ട് പറഞ്ഞു.
അത് ഞാൻ മുമ്പ് എപ്പോഴോ കോളേജിൽ പഠിച്ചു കൊണ്ട് നിന്നപ്പോൾ ചുമ്മാ ഒന്ന് അടിച്ചതാ….
അത് എപ്പോഴോ കണ്ടു അവളും അത് പോലെ ചെയ്‌തു… അല്ലാതെ നീ വിചാരിക്കുന്നത് പോലെ ഒന്നില്ല…
ഒരു സമയത്ത് കടിച്ചു കീറാൻ കലിയോടെ എന്റെ മുമ്പിൽ നിന്ന അതെ ആൾ… ഇന്ന് ചിരിച്ചു കൊണ്ട് എന്നോട് ഓരോ വാക്കുകളും പറയുമ്പോൾ എപ്പോഴോ എന്റെ ചുണ്ടിലും ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു. .
ഇനി എന്തെങ്കിലും സംശയം ഉണ്ടോ …
കള്ള നോട്ടത്തോടെ ചോദിച്ചപ്പോൾ ഇല്ലാ എന്ന് തലയാട്ടി ഏട്ടനിൽ നിന്ന് അല്പം മാറാൻ നോക്കിയതും ആണ് അറിഞ്ഞത് എന്റെ താലി മാലാ പ്രണവ് ഏട്ടന്റെ ബട്ടൻസിൽ കുരുങ്ങി കിടന്നത് അറിഞ്ഞത്.. .
വീണ്ടും ഒരിക്കൽ കൂടി ആ മുഖത്തു നോക്കി ഞാൻ മാലാ ബട്ടനിൽ നിന്നും മോചിപ്പിക്കാൻ തുടങ്ങി… നോക്കിയില്ലെങ്കിലും ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞു നിന്നത് ഞാൻ അറിഞ്ഞു…
മാലാ എടുത്തതിനു ശേഷം മാറാൻ നോക്കിയപ്പോഴും ആ പിടി എന്റെ ഇടുപ്പിൽ മുറുകി തന്നെ ഇരുന്നു…
ഞാൻ വീണ്ടും നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കുന്നുണ്ട് എങ്കിലും എന്തൊകെയോ ആ മനസ്സിൽ ചിന്തിക്കുന്നത് പോലെ ആ കള്ള ചിരി കണ്ടപ്പോൾ തോന്നി…
എന്താ..
അല്ല… ശരിക്കും നമ്മുടെ കല്യാണം കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് പോയതാ..
കല്യാണം കഴിഞ്ഞില്ല എന്നോ . .
ഒന്നും മനസ്സിലാവാതെ ഞാനും തിരിച്ചു ചോദിച്ചു
അപ്പോൾ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി….
ഇനി ഒരു ചടങ്ങ് കൂടി ബാക്കി ഇല്ലേ…
ചടങ്ങോ…. ഇനി എന്ത് ചടങ്ങ്……
ആ ഒരു ചടങ്ങ് കൂടി ഉണ്ട്…
ശരിക്കും ഗൗരവത്തോടെ ആണ് ഇപ്പോൾ പറഞ്ഞത്… അപ്പോൾ മനസിലായി ചുമ്മാ പറയുന്നത് അല്ല എന്ന്…. പക്ഷെ ഇനി എന്ത് ചടങ്ങ്….
അപ്പോൾ ഇനിയും ചടങ്ങ് ഉണ്ടോ.
.അപ്പോൾ അതെ എന്ന് രീതിയിൽ തലയാട്ടി. ..
അപ്പോൾ എന്റെ വീട്ടുകാരെ ഒക്കെ വീണ്ടും വിളിക്കണോ…
പരിഭവം നിറഞ്ഞ എന്റെ ചോദ്യം കേട്ടു ഒന്ന് ചിരിച്ചു…
ഗായത്രി… നിന്റെ വീട്ടുകാരെയോ എന്റെ വീട്ടുകാരോ ഈ പറഞ്ഞ ചടങ്ങിൽ പങ്കടിക്കില്ല…. ചുരുക്കം പറഞ്ഞാൽ പെണ്ണും പയ്യനും മാത്രം ഉള്ള ചടങ്ങ്..
അത് കേട്ടപ്പോൾ ഞാൻ ആ മുഖത്തു സൂക്ഷിച്ചു നോക്കി..
എന്ത് ചടങ്ങ് ആണ് പറഞ്ഞു വരുന്നേ…
പല പേരും പറയും ശാന്തി മുഹൂർത്തം എന്നും ആദി രാത്രി എന്നും….
.അപ്പോൾ എന്തോ ഒന്നും എന്റെ നാവിൽ നിന്നും വന്നില്ല…
ഞാൻ എങ്ങോട്ടൊക്കെയോ നോക്കി… പ്രണവ് ഏട്ടന്റെ മുഖത്തു ഒഴികെ…
അത്….
അത്…
ഞാൻ ഒന്നില്ല എന്ന് രീതിയിൽ നിന്നു..
കുറച്ച് സമയം വീണ്ടും എന്റെ മുഖത്തു നോക്കിയതിന് ശേഷം വാച്ചിൽ നോക്കി..
കമ്പനിയിൽ പോവാൻ സമയം ആയി….
വൈകിട്ടു.. അല്ല രാത്രി കാണാം…
അവസാനം എന്തോ ഒന്ന് തറപ്പിച്ചു പറഞ്ഞു..
പക്ഷെ വീണ്ടും പോകുന്നതിന് പകരം എന്റെ അടുത്തേക്ക് വന്നു… ഒന്നും പറയാൻ അല്ല പക്ഷെ എന്തോ ചെയ്യാൻ ആണ്…
. ആദ്യം ആ കണ്ണ് എന്റെ കണ്ണിൽ തന്നെ നോക്കി എങ്കിലും.. പതിയെ അവ താഴേക്കു പോയി.. അവസാനം ചുണ്ടിൽ നോട്ടം ഇട്ടു….
വീണ്ടും എന്റെ അടുത്തേക്ക് വന്നതും കണ്ണുകൾ അടച്ചു ഞാനും നിന്നു പോയി… പക്ഷെ അതികം ആയുസ്സ് ഉണ്ടായില്ല…..
പ്രണവ് ഏട്ടൻ പെട്ടന്ന് എന്റെ അടുത്തു നിന്ന് മാറി… ഞാനും ഒന്ന് നേരെ നിന്നു..
കാരണം ഉണ്ട്. . ഒട്ടും പ്രധീക്ഷിക്കാതെ ആണ് ഒരാൾ റൂമിലേക്ക് ഓടി വന്നത്…
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.. നോക്കണ്ടാ ആര്യ അല്ല….. ഒറ്റ ദിവസം കൊണ്ട് എന്റെ ഹൃദയം കിഴടക്കിയ ഉണ്ണി മോള് ആയിരുന്നു ഒട്ടും പ്രധീക്ഷിക്കാതെ റൂമിലേക്ക് ഓടി വന്നത്.. .
ഉടനെ തന്നെ എന്റെ കൈയിൽ ചാടി കയറി… എന്റെ മുഖം മൊത്തം അവൾ ചുംബനത്തിൽ മൂടി…
എന്ത് കൊണ്ടോ അത് അസ്സുയോടെ നോക്കുന്ന പ്രണവ് ഏട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു…
ഞാൻ ഗായത്രി കുഞ്ഞമ്മേ അനേഷിച്ചു നടക്കുവായിരുന്നു…
എന്നിട്ട് കറക്റ്റ് സമയത്ത് തന്നെ വന്നലോ…
പ്രണവ് ഏട്ടൻ പറഞ്ഞത് കേട്ടു ഉടനെ അവൾ എന്റെ കൈയിൽ നിന്നും കൊച്ചിചാ എന്ന് വിളിച്ചു കൊണ്ട് ഏട്ടന്റെ കൈയിൽ ചാടി….
ഏട്ടനോടും എന്നോടും കുറെ കിന്നാരം ചോദിച്ചതിന് ശേഷം ഞങ്ങൾ എല്ലാരും മുറിക്ക് പുറത്ത പോയി…
പുറത്തു തന്നെ ഗംഗ ചേച്ചി ഉണ്ടായിരുന്നു…
ഋഷിയും അവിടേക്ക് വന്നു.
ചേച്ചി എപ്പോൾ വന്നു…
റിഷി ഗംഗ ചേച്ചിയോട് ചോദിച്ചതും ഉണ്ണി മോള് ഋഷിയുടെ അടുത്തേക്ക് ഓടി…
മാമാ. .
കർത്താവെ വീണ്ടും നീയോ..
അവൾ ഋഷിയുടെ അടുത്തേക്ക് ചാടി കയറി…
അല്ലെങ്കിലും എപ്പോഴും തല്ലു കൂടൽ ആണ് എങ്കിലും അവർ രണ്ടു പേരും ഒന്നിച്ചാൽ നല്ല രസമാണ്…
കുറച്ച് നിമിഷം കഴിഞ്ഞപ്പോൾ പ്രണവ് ഏട്ടൻ ഇറങ്ങി…. പോകുന്നതിനു മുമ്പ് എന്നെ നോക്കി ചിരിച്ചു കൊണ്ട് പോയി…
ദേ ചേട്ടൻ ചിരിച്ചു കൊണ്ട് പോകുന്നു…
റിഷി പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി…
അല്ല ഇങ്ങനെ ചിരിച്ചു ചേട്ടനെ കണ്ടിട്ടു ഒരുപാട് ദിവസം ആയി… അതു കൊണ്ട് പറഞ്ഞത് ആണെ….
അത് അല്ലെങ്കിലും ഞാൻ വന്നതിന് ശേഷം പ്രണവ് ഏട്ടൻ full ഹാപ്പി ആണ്..
കൈയിൽ ജ്യൂസുമായി ആര്യ പറഞ്ഞു കൊണ്ട് വന്നു…
എത്രെയോ തേങ്ങകൾ ചുമ്മാ വീഴുന്നു… ഒന്ന് എങ്കിലും…
റിഷി ആയിരുന്നു…
നിനക്ക് എന്താടാ കോളേജിൽ ഒന്നും പോണ്ടേ… എപ്പോഴും ഇവിടെ ആണല്ലോ… എന്റെ സ്വസ്ഥത കളയാൻ…
നിനക്ക് എന്താടി നിന്റെ വീട്ടിൽ ഒന്നും പോണ്ടേ.. എപ്പോഴും ഇവിടെ ആണല്ലോ… എല്ലാരുടെയും സ്വസ്ഥത കളയാൻ…
അവൾ പറഞ്ഞത് പോലെ അവനും തിരിച്ചു പറഞ്ഞു..
ഞാൻ നിന്നോട് ഒന്നിനും വരുന്നില്ലലോ.. പിന്നെ എന്തിനാ നീ എപ്പോഴും വഴക്ക് ഇടാൻ വരുന്നത്…
അവൾ തുള്ളി കൊണ്ട് ചോദിച്ചു..
ഗായത്രി ഏട്ടത്തി നിന്നോടും ഒന്നിനും വരുന്നില്ലല്ലോ .. പിന്നെ നീ എന്തിനാ ചുമ്മാ വഴക്ക് ഇടാൻ പോവുന്നെ…
ഓഹ്…. ഏട്ടത്തി എന്ന് പറയുമ്പോൾ ഒഴുകുവാണല്ലോ….
ഒരു കപ്പ് വെള്ളം കോരി ഒഴിച്ചാൽ നിന്റെ മുഖത്തു നിന്നും ഒഴുകി വരുന്നത് കാണാം… കുറെ പൗഡറും ഫൗണ്ടേഷനും…
റിഷി ഒരിക്കലും അവളോട് വിട്ടു കൊടുക്കില്ല…
അവനോടു വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ ആണ് അവന്റെ അടുത്ത ഇരിക്കുന്ന ഉണ്ണി മോളെ കണ്ടത്…അവളെ കണ്ടതും ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി…
ഉണ്ണി മോളെ… ചേച്ചിയെ ഓർമയുണ്ടോ…
അവൾ ചോദിച്ചപ്പോൾ ഉണ്ണി മോള് കുറച്ചും കൂടെ ഋഷിയുടെ അടുത്തേക്ക് ചാഞ്ഞു…
ആരാ മാമാ ഇത്..
അവളുടെ ചോദ്യം കേട്ടു ഒന്ന് ഇരുത്തി ചിന്ധച്ചതിന് ശേഷം അവൻ പറഞ്ഞു…
ഇതാണ് കുറുനിരി…
അത് കേട്ടു ഉണ്ണി മോള് ചിരിച്ചു എങ്കിലും അവൾ മുഖം കറുപ്പിച്ചു മാറി ഇരുന്നു..
അഹ്… ഞാൻ പറഞ്ഞത് സത്യം അല്ലേ… കുറുനിരി എന്താ ചെയ്യുന്നേ…
എന്ന് ഉണ്ണിമോളോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു…
ഡോറയുടെ സാധനങ്ങൾ തട്ടി എടുക്കും…
അത് പോലെ ഒരു കുറുനിരി ആണ് ഇതും…
മറ്റുള്ളവരുടെ സാധനം തട്ടി എടുക്കാൻ നോക്കുന്ന കുറുനിരി…
അവസാനം എന്റെ മുഖത്തു നോക്കി റിഷി പറഞ്ഞപ്പോൾ മനസിലായി പ്രണവ് ഏട്ടനെ ആണ് ഉദ്ദേശിച്ച അവൻ പറഞ്ഞത് എന്ന്…
ഉണ്ണി മോള് അടുക്കളയിൽ ഓടിയപ്പോൾ റിഷി എന്റെ അടുത്തു വന്നു…
ഏട്ടത്തി എനിക്ക് ഇഷ്ടായി..
എന്ത്..
രാവിലെ അവളുടെ മുഖത്തു ഇട്ടു പൊട്ടിച്ചത്…
അപ്പോൾ നീ അത് കണ്ടോ…
പിന്നെ അല്ലാതെ.. ഈ റിഷികേഷ് അറിയാതെ ഇവിടെ ഒരു ഈച്ച പോലും അനങ്ങില്ല..
എന്ന് അവൻ പറഞ്ഞു തീർന്നതും ഉണ്ണി മോള് അവന്റെ ഫോണുമായി വന്നു..
ആരാ മാമാ ഈ ചേച്ചി…
അവളുടെ ചോദ്യം കേട്ടു ഞാൻ ഫോണിൽ നോക്കി… Best…. അവന്റെ ഫോണിന്റെ വോൾപേപ്പർ സ്വാതിയുടെ പടം ആയിരുന്നു…
അത് കണ്ടതും അവൻ പെട്ടന്നു അവളുടെ അടുത്തേക്ക് ഓടി..
ഉണ്ണി മോളെ ആ ഫോൺ ഇങ്ങു തന്നെ….
തരൂല്ല…. ഈ ചേച്ചി ആരാ…
അവൾ വീണ്ടും കുത്തി ചോദിച്ചു..
മാമന്റെ ചക്കരെ അല്ലേ ഫോൺ ഇങ്ങു തന്നെ….
അപ്പോൾ ഗംഗ ചേച്ചിയും വന്നു..
ദേ ചേച്ചി… അവളോട് എന്റെ ഫോൺ തരാൻ പറഞ്ഞെ..
അമ്മേ ദേ മാമന്റെ ഫോണിൽ ഒരു ചേച്ചി..
അത് പറഞ്ഞപ്പോൾ ഗംഗ ചേച്ചി അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കി…
എന്നിട്ട് ഋഷിയെ നോക്കി..
ആരാടാ ഇത്…
ആ ചോദ്യം കേട്ടു റിഷി എന്റെ മുഖത്തു സഹായിക്കാൻ എന്ന് രീതിയിൽ നോക്കിയപ്പോൾ എന്റെ നാവിൽ നിന്ന് വന്നത് ഞാനും പറഞ്ഞു..
അത്.. അതൊരു സിനിമ നടിയാ…
എന്റെ വാക്കുകൾ കേട്ടു ഈ പ്രാവശ്യം അവൻ എന്നെ ദയനീയപൂർവ്വം നോക്കി..
സിനിമ നടിയോ…. എന്നിട്ട് ഞാൻ കണ്ടിട്ട് ഇല്ലലോ…
അത്.. റിലീസ് ആവാൻ പോകുന്ന ഒരു പുതിയ സിനിമയിലെ നടിയാ…
റിഷി ആയിരുന്നു…
ഏത് സിനിമ..
അത്… ഋഷികേശിന്റെ ഹൃദയത്തുടിപ്പ്….
ആ പേര് കേട്ട് എനിക്ക് അറിയാതെ ചിരി വന്നു…
മോനെ … നിന്നെ കാലും കുറച്ച് ഓണം കൂടുതൽ ഉണ്ട എന്നോട് വേണോ നിന്റെ ഈ കളി…
ചേച്ചി ഒന്നും വിശ്വസിച്ചില്ല എന്ന് മനസിലായി…
നിന്നോട് ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ലാ…
എന്ന് അവനോടു പറഞ്ഞതിന് ശേഷം എന്റെ അടുത്ത വന്നു…
അവന്റെ കള്ള കളിക്ക് ഒകെ ഗായത്രി ആണ് സപ്പോർട്ട് എന്ന് അറിയാം… ശരിക്കും ആരാ ആ കുട്ടി..
ചേച്ചി വീണ്ടും ചോദിച്ചപ്പോൾ വേറെ മാർഗം ഇല്ലാതെ ഞാൻ പറഞ്ഞു…
എന്റെ അനിയത്തി ആണ്… സ്വാതി…
ഞാൻ പറഞ്ഞത് കേട്ടു ചേച്ചി അറിയാതെ വാ തുറന്നു…
ഓഹോ…. അപ്പോൾ ഡിഗ്രി പഠിക്കാൻ എന്ന് പറഞ്ഞു നീ ഇവിടെ വന്നത്.. സ്കൂൾ കുട്ടികളെ ഒക്കെ വഴി തെറ്റിക്കാൻ ആണോടാ…
ഏഹ്…ഇവിടെ വന്നതിന് ശേഷം ആണ്…
അവൻ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു…
ചേച്ചി വീണ്ടും അവന്റെ ഫോണിൽ സ്വാതിയുടെ പടം നോക്കി… വീണ്ടും അവനെയും നോക്കി…
ഋഷികേശിന്റെ ഹൃദയത്തുടിപ്പ്…
ചേച്ചി വീണ്ടും എന്നോട് ആയി പറഞ്ഞു…
എന്താ പറയേണ്ടത് എന്ന് അറിയില്ല… എന്നാലും പറയുവാ… ഗായത്രിയുടെ അനിയത്തിക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നത് ആണ്…
ചേച്ചി..
അവൻ ഒന്ന് തറപ്പിച്ചു വിളിച്ചു..
ഓഹ്.. ഒന്ന് ചുമ്മാ ഇരിക്കടാ ചെക്കാ..
ഗായത്രിയെ പോലെ ആണ് ഗായത്രിയുടെ അനിയത്തിയുടെ സ്വഭാവം എങ്കിൽ എനിക്ക് സ്വാതിയെ നാത്തൂൻ ആയി സ്വീകരിക്കുന്നതിൽ എതിർപ്പ് ഒന്നില്ല…
അത് കേട്ടതും റിഷി ഗംഗ ചേച്ചിയുടെ അടുത്തേക്ക് വന്നു..
ചേച്ചി….
അവന്റെ ആ ഇരുത്തി ഉള്ള വിളി കേട്ടു ഗംഗ ചേച്ചി അവനെ നോക്കി..
കുഞ്ഞിലേ… ഒരുപാട് ഞാൻ ദ്രോഹിച്ചിട്ടുണ്ട്… ചേച്ചിക്ക് തരുന്ന പൊരിച്ചതും കറി വച്ചതും എല്ലാം ഞാൻ കട്ടു തിന്നിട്ട് ഉണ്ട്… അവസാനം എല്ലാം അറിഞ്ഞതിന് ശേഷം എന്റെ കൂടെ നിക്കാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ… അത് വലുത് ആണ്…
ഡാ… ആക്കാതെ പോടാ… ഞാൻ സപ്പോർട്ട് തന്നു എന്ന് പറഞ്ഞു മോൻ അങ്ങനെ സ്വപ്നം കാണണ്ടാ.. ആദ്യം നല്ല പോലെ പഠിച്ച ഡിഗ്രി എഴുതി എടുക്ക്…
എന്നിട്ട് നമ്മുക്ക് നോക്കാം…
അവൻ വീണ്ടും ഒന്ന് ഇളിച്ചു കാണിച്ചു…
അപ്പോൾ ശരിക്കും ആരാ ആ ചേച്ചി…
തലയും ചൊറിഞ്ഞു കൊണ്ട് ഉണ്ണി മോള് ചോദിച്ചു..
റിഷി അവളുടെ അടുത്ത പോയി പറഞ്ഞു…
നിന്റെ മാമിയാണ് ആണ് മോളെ…
എന്ന് ഉത്തരം ഋഷിയും നൽകി…
പിനീട് അങ്ങോട്ട് നല്ല രസം ആയിരുന്നു… ഋഷിയും കൂടെ ഉണ്ണിമോളും ചേർന്ന് ആണ് ആര്യ ഓരോന്നും പറഞ്ഞു കളിയാക്കി കൊണ്ട് നിന്നത്…. രാവിലെ എന്റെ കൈയിൽ നിന്നും ഒന്ന് കിട്ടിയതിന് ശേഷം അവൾ എന്റെ അടുത്ത ഒന്നും ചൊറിഞ്ഞു കൊണ്ട് വന്നില്ല…
പ്രണവ് ഏട്ടൻ വരാറായപ്പോൾ ഞാൻ മുറിയിലേക്ക് പോയി… അപ്പോഴും രാവിലെ ഏട്ടൻ പറഞ്ഞ കാര്യം മനസ്സിൽ ഉണ്ടായിരുന്നു…
കട്ടിലിൽ ഇരുന്നു ഞാൻ ചോദിച്ചത് എന്റെ കഴിഞ്ഞു പോയ ജീവിതം തന്നെ ആയിരുന്നു…
ചെറിയമ്മയുടെ പീഡനം…
അച്ഛന്റെ കുത്തു വാക്കുകൾ…
സുധിയുടെ വൃത്തികെട്ട നോട്ടവും സംസാരവും…
എല്ലാത്തിനും ഉപരി… എന്റെ പ്രണവ് ഏട്ടൻ…
ആ മനസ്സിൽ തുടക്കത്തിൽ എനിക്ക് ഉണ്ടായിരുന്ന സ്ഥാനവും ഇപ്പോൾ ഉള്ള സ്ഥാനവും എല്ലാം മനസിൽ വന്നു..
ഞാൻ എഴുനേറ്റു എന്റെ ഡയറിയിൽ നിന്നും എന്റെ അമ്മയുടെ ഫോട്ടോ എടുത്തു..
ഒരിക്കൽ എന്റെ എല്ലാ സങ്കടവും കേട്ടതും അറിഞ്ഞതും ഈ ഫോട്ടോ ആയിരുന്നു…
അത് കൊണ്ട് തന്നെ ഒരു ജീവിതം പ്രണവ് ഏട്ടന്റെ കൂടെ തുടങ്ങുന്നതിന് മുമ്പ് എല്ലാം ഞാൻ അമ്മയോട് പറഞ്ഞതും…
ആ ഫോട്ടോയിലെ എന്റെ അമ്മയുടെ മുഖം മാത്രം ആണ് മാഞ്ഞു പോയത്.. ബാക്കി എല്ലാം അല്പം വ്യക്തമായിരുന്നു…. എന്നെ കിട്ടുമ്പോൾ എന്റെ വസ്ത്രത്തിൽ ഒട്ടി ഇരുന്ന ഈ ഫോട്ടോയിലുടെ എനിക്ക് എന്നെങ്കിലും എന്റെ അമ്മയുടെ അടുത്തേക്ക് എത്താൻ കഴിയുമോ…
പക്ഷെ എന്ത് കൊണ്ടോ മുഖം വ്യക്തമല്ല എങ്കിലും എനിക്ക് വളരെ പരിചിതം ആയി തോന്നി…
. അപ്പോൾ ആണ് ഉണ്ണി മോള് അടുത്തേക്ക് വന്നത്…
ഉടനെ എന്റെ കൈയിൽ ഇരുന്ന് ഫോട്ടോ നോക്കി അവൾ ചോദിച്ചു..
ആരാ ഗായത്രി കുഞ്ഞമ്മേ ഇത്..
ഇത്… അമ്മയാ…
കുഞ്ഞമ്മയുടെ അമ്മയാണോ..
എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ നിന്നും ഫോട്ടോ വാങ്ങിച്ചു…
. ആ ഫോട്ടോയിൽ നോക്കി അവൾ ഓരോ ചോദ്യവും ചോദിക്കാൻ തുടങ്ങി.. എല്ലാം കേട്ടു ചിരിച്ചു കൊണ്ട് ഞാനും.
കുറച്ച് കഴിഞ്ഞപ്പോൾ ഗംഗ ചേച്ചി ഉണ്ണി മോളെ വിളിച്ചപ്പോൾ അവൾ ചേച്ചിയുടെ അടുത്തേക്ക് ഓടി… കൂടെ ആ ഫോട്ടോയും കൊണ്ട് പോയി..
ഞാനും അവളുടെ പിന്നാലെ പോയി…
എവിടെ ആയിരുന്നു നീ… നമ്മുക്ക് പോണ്ടേ…
അഹ്.. ചേച്ചി ഇറങ്ങുവാണോ…
അതെ ഗായത്രി…
അമ്മേ.. ഇത് കണ്ടോ ഗായത്രി കുഞ്ഞമ്മയുടെ അമ്മയെ…
എന്ന് പറഞ്ഞു അവൾ ഫോട്ടോ ഗംഗ ചേച്ചിയെ കാണിക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ നിന്നും ആ ഫോട്ടോ വഴുതി താഴേക്കു വീണു…
ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങിയതും രോഹിണി ചേച്ചി വന്നു..
ആ ചേച്ചി എപ്പോൾ വന്നു വീട്ടിൽ നിന്നും..
ഇപ്പോൾ വന്നതേ ഉള്ളു…
എന്ന് പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും ആണ് ആ ഫോട്ടോ ചേച്ചി കണ്ടത്…
അത് ഗായത്രി കുഞ്ഞമ്മയുടെ അമ്മയാ…
ഉണ്ണി മോള് പറഞ്ഞത് കേട്ടു തിരിഞ്ഞു കിടക്കുന്ന ഫോട്ടോ ചേച്ചി എടുത്ത് നോക്കി…
കുറച്ച് നിമിഷം ആ കണ്ണുകൾ ആ ഫോട്ടോയിൽ തന്നെ പതിഞ്ഞു നിന്നു… പതിയെ ആ പുഞ്ചിരി മാഞ്ഞു… കണ്ണുകൾ നിറഞ്ഞു…
എന്ത് പറ്റി രോഹിണി..
ഗംഗ ചേച്ചി ചോദിച്ചപ്പോഴും ഉത്തരം പറയാതെ ചേച്ചി ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു…
എന്ത് കൊണ്ടോ അപ്പോൾ കാരണം അറിയാതെ എന്റെ നെഞ്ചിടിപ്പും കൂടി
രോഹിണി…
വീണ്ടും ഗംഗ ചേച്ചി വിളിച്ചപ്പോഴും ചേച്ചി നോക്കിയത് എന്നെ ആയിരുന്നു…
അപ്പോൾ ശരിക്കും ചേച്ചി കരയുക ആയിരുന്നു… പക്ഷെ ആ കരച്ചിലിന്റെ ഇടയിലും ചേച്ചി പുഞ്ചിരിച്ചു…..
എന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ എന്റെ അടുത്തേക്ക് വന്നു…
ആ കണ്ണിൽ എന്നോടുള്ള സ്നേഹം ഞാൻ മുമ്പും കണ്ടിട്ടുണ്ട്.. പക്ഷെ ഇപ്പോൾ ആ കണ്ണിൽ നിറഞ്ഞു നിന്നത് വാത്സല്യം മാത്രം ആയിരുന്നു..
ചേച്ചി…
ഞാൻ വിളിച്ചതിന്റെ മറുപടി ആയി ഒരു തലോടൽ ആണ് എനിക്ക് കിട്ടിയത്…
അനിയത്തി ആയി നിന്നെ കണ്ടപ്പോഴും സ്നേഹിച്ചപ്പോഴും അറിഞ്ഞിരുന്നില്ല മോളെ നീ എനിക്ക് എന്നോ നഷ്ടപ്പെട്ടു പോയ എന്റെ സ്വന്തം അനിയത്തി ആണ് എന്ന് സത്യം..
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission