Skip to content

ജീവാംശമായി – Part 8

ജീവാംശമായി - തുടർകഥകൾ

മാഡത്തിന്റെ ഉറച്ച വാക്കുകൾ കേട്ടു ഈ പ്രശ്നത്തിന്റെ പേരിൽ പണം തട്ടാനുള്ള എല്ലാ പ്രദീക്ഷയും തകർന്ന നിരാശയാണ് ചെറിയമ്മയുടെ മുഖത്തു തെളിഞ്ഞത് എങ്കിൽ ഇത് എല്ലാം അറിയുമ്പോൾ ഉള്ള പ്രണവ് സാറിന്റെ പ്രദീകരണം ഓർത്ത് ഉള്ള ഭയമാണ് എന്റെ മുഖത്തു നിറഞ്ഞത്..

ഈ കല്യാണത്തിനോട് നിങ്ങൾക്കും എതിർപ്പ് ഒന്നും കാണില്ലല്ലോ… ഗായത്രിയുടെ ഭാവിയെ കുറിച്ച് ഓർത്ത് ഇനി വിഷമിക്കണ്ടാ…
മാഡം പറഞ്ഞപ്പോൾ എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ചെറിയമ്മ ഒരു നിമിഷം പകച്ചു..

ആ.. അതെ… എ.. എനിക്കും സമ്മതം ആണ്..
വാക്കുകൾക്ക് തിരഞ്ഞു കൊണ്ട് അവർ പറഞ്ഞു..

ഗായത്രിയുടെ അച്ഛൻ…

അദ്ദേഹം. കിടന്നു.. വയ്യാത്ത ആൾ അല്ലേ… ഈ സംഭവം കൂടെ കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…ആഹാരം ഒന്നും കഴിക്കാതെ നേരത്തെ കിടന്നു

ആഹാരം ഒന്നും കഴിച്ചില്ല എന്നത് സത്യമാണ് വയറു നിറച്ചു കള്ളും കുടിച്ചു കൊണ്ട് ആണ് കിടന്നത് എന്ന് മാത്രം …. എന്ന് ചിന്തിച്ചപ്പോൾ ആണ് സ്വാതി അവിടേക്ക് വന്നത്…

രോഹിണി ചേച്ചി അവളുടെ അടുത്തേക്ക് ചെന്നു..
സ്വാതി അല്ലേ… ഗായത്രി പറയാറുണ്ട്…

അവൾ പുഞ്ചിരിച്ചു…

മാഡം എന്റെ അടുത്തേക്ക് വന്നു..

മോളെ… എനിക്ക് അറിയാം ഇങ്ങനെ ഒരു തീരുമാനം പെട്ടന്ന് ഉൾകൊള്ളാൻ ആവില്ല എന്ന്… പക്ഷെ ഇത് തന്നെയാണ് ശരിയായ തീരുമാനം എന്ന് എനിക്ക് ഉറപ്പുണ്ട്…. എന്നാലും ഒരിക്കലും മോളെ ഞാൻ നിർബന്ധിക്കില്ല… ഇപ്പോൾ ഒരു മറുപടിയും പറയണ്ടാ….
അത്രെയും എന്നോടായി പറഞ്ഞതിന് ശേഷം ചെറിയമ്മയോട് തിരിഞ്ഞു….

നാളെ ഗായത്രിക്ക് ഒപ്പം നിങ്ങളും വരണം… അവിടെ വച്ച് തീരുമാനം പറഞ്ഞാൽ മതി… ബാക്കി നമ്മുക്ക് അപ്പോൾ ആലോചിക്കാം..

അത്രെയും പറഞ്ഞു വീണ്ടും എനിക്ക് ഒരു ചെറു പുഞ്ചിരി നൽകി അവർ രണ്ടു പേരും ഇറങ്ങി….

ആ കാർ വീടു മുറ്റത്തു നിന്ന് മാഞ്ഞതും അവരെ കണ്ടപ്പോൾ മാറി നിന്ന ആ സുധി വീണ്ടും കലി തുള്ളികൊണ്ട് ചെറിയമ്മയുടെ അടുത്തേക്ക് ചെന്നു…

ഓഹ്… അപ്പോൾ പണം കണ്ടപ്പോൾ പതിവ് പോലെ നിങ്ങളുടെ കണ്ണും മഞ്ഞളിച്ചു അല്ലേ.. ഇപ്പോൾ ഞാൻ പുറത്ത.

എന്റെ സുധി നീ ഒന്ന് അടങ്ങു… ഞാൻ ഈ കല്യാണത്തിന് സമ്മതം അല്ല എന്ന് എതിർപ്പ് കാട്ടിയാൽ അവർ എന്നെ സംശയിക്കും… പിടിച്ചാൽ ഞാനും നീയും ഒക്കെ കുടുങ്ങും…

അവർ എന്റെ നേർക്ക് വന്നു…

ടി നാളെ നിന്റെ ഒപ്പം അവർ പറഞ്ഞത് പോലെ ഞാനും വരും… പക്ഷെ എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ല എന്ന് ഇനി പറയാൻ പറ്റില്ല… അവരുടെ ഒക്കെ മുമ്പിൽ ഞാൻ നിന്റെ പെറ്റമ്മേ അല്ലേ… അത് അങ്ങനെ തന്നെ ഇരിക്കട്ടെ…. ഈ സത്യങ്ങൾ ഒന്നും ആരും അറിയാൻ പാടില്ല…. മാത്രമല്ല… ഈ കല്യണത്തിന് സമ്മതം അല്ല എന്ന് നീ തന്നെ അവരോട് നാളെ പറയണം…

അമ്മ എന്തൊക്കെ ഈ പറയുന്നത്… ഈ കല്യാണം നടക്കണം… അങ്ങനെ എങ്കിലും എന്റെ ചേച്ചി ഈ നരകത്തിൽ നിന്നും രക്ഷപെടുമല്ലോ..

സ്വാതി നീ മിണ്ടാത്തെ ഇരിക്ക്….
നീ എന്താടി ഒന്നും പറയാത്തത്…അതോ എന്നെ എതിർക്കാൻ വല്ല ഭാവവും ഉണ്ടോ…

ഇല്ലാ… ഞാൻ നാളെ അവരോട് പറയാം… ഈ കല്യാണത്തിന് എനിക്ക് സമ്മതം അല്ല എന്ന്…
എന്റെ മറുപടി ചെറിയമ്മയുടെയും ആ സുധിയുടെയും മുഖത്തു വിജയ ചിരി തീർത്തു….

ചേച്ചി എന്തൊക്കെ ഈ പറയുന്നത്… അമ്മേ പേടിച്ചു എല്ലാം വേണ്ടാ എന്ന് വയ്കുന്നത് എന്തിനാണ്… ഈ വൃത്തികെട്ടവനെ കല്യാണം കഴിച്ച ജീവിതം നശിപ്പിക്കാൻ ആണോ ചേച്ചിയുടെ തീരുമാനം..
സുധിയെ പുച്ഛത്തോടെ നോക്കി സ്വാതി എന്നോട് ചോദിച്ചപ്പോൾ ഒട്ടും പതറാതെ എന്റെ മറുപടിയും വന്നു…

ഇയാളെ കല്യാണം കഴിക്കണം എങ്കിൽ ഈ ഗായത്രി മരിക്കണം.. പിന്നെ ഇപ്പോൾ വന്ന ഈ കല്യാണ ആലോചന എനിക്ക് സമ്മതം അല്ല എന്ന് പറഞ്ഞത് നിങ്ങളെ ആരെയും പേടിചിട്ട് അല്ല… അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഞാൻ കാരണമാ പ്രണവ് സാറും ഈ പ്രശ്നത്തിൽ പെട്ടത്… ആ മനുഷ്യനെ ഇതിന്റെ പേരിൽ താല്പര്യമിലല്ലാത്ത കല്യാണത്തിലേക്ക് തള്ളി ഇടാൻ മനസ്സ് അനുവദിക്കുന്നില്ല… അതുകൊണ്ടാ…
അത്രെയും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി…
ഈ ദിവസം നടന്ന എല്ലാ സംഭവങ്ങളും വീണ്ടും മനസ്സിൽ കടന്നു വന്നു…. അപ്പോഴും എടുത്ത തീരുമാനത്തിൽ ഉറച്ച ഞാൻ നിന്നു….

ഇത് വീടോ അതോ കൊട്ടാരമോ…
എന്റെ കൂടെ കാര്യങ്ങൾ സംസാരിക്കാൻ ഇന്നലെ മാഡം ആവശ്യപ്പെട്ടത് പോലെ ചെറിയമ്മയും വന്നു… വീടിന്റെ വലിപ്പം കണ്ടു ചെറിയമ്മയുടെ നാവിൽ നിന്നും ഉയർന്ന വാക്കുകൾ ആയിരുന്നു അത്..

ഇത്രെയും വലിയ പണക്കാരുടെ വീട്ടിൽ ആണല്ലേ നീ ജോലിക്ക് വന്നത്…
അവരുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ ഞാൻ അകത്തേക്ക് നടക്കാൻ തുടങ്ങിയതും ചെറിയമ്മ എന്റെ കൈയിൽ പിടിച്ചു..

പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ… ഇവിടെ വച്ച് എന്നെ നിന്റെ പിഴച്ച നാവ്‌ കൊണ്ട് ചെറിയമ്മ എന്നൊന്നും വിളിച്ച കളയരുത്… ഒപ്പം ഈ ബന്ധത്തിന് സമ്മതം അല്ല എന്നും ഉറപ്പിച്ചു അങ്ങ് പറഞ്ഞേക്കണം…

വീണ്ടും ഒന്നും പറയാതെ ഞാൻ അകത്തു കയറി എന്റെ പിന്നാലെ അവരും… അകത്തു കയറിയപ്പോൾ ഹാളിൽ തന്നെ എല്ലാരും ഉണ്ടായിരുന്നു… മാടവും സാറും രോഹിണി ചേച്ചിയും പ്രവീൺ സാറും.. ഒപ്പം രോഹിണി ചേച്ചിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…. വീടിന്റെ ഉള്ളിലെ മനോഹരമായ അലങ്കാര വസ്തുക്കളിൽ ആയിരുന്നു ചെറിയമ്മയുടെ കണ്ണുകൾ പാഞ്ഞത് എങ്കിൽ സൈഡിൽ ശാന്ത ചേച്ചി തൂത്തു വാരി കൊണ്ട് ഇരുന്ന പൊട്ടിത്തെറിച്ച കുപ്പി ചില്ലുകളിൽ ആയിരുന്നു..

ഞങ്ങളെ കണ്ടതും മാഡം വന്ന ചെറിയാമ്മേ അവരുടെ അടുത്തേക്ക് കൊണ്ട് പോയി ഇരുത്തി… വില കൂടിയ കുഷ്യനിൽ ആദ്യമായി ഇരുന്നതിന്റെ സന്തോഷം ആ മുഖത്തു എനിക്ക് കാണാമായിരുന്നു… ഞാൻ സൈഡിലോട്ട് മാറി നിന്നു…

അവർ എന്തൊകെയോ ചെറിയമ്മയോട് സംസാരിച്ചു…. ഈ കല്യാണ ആലോചനയുടെ അവസാനം അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അത് ഒന്നും ശ്രദ്ധിച്ചില്ല…. അപ്പോൾ രോഹിണി ചേച്ചി എന്റെ അടുത്തേക്ക് വന്നു…
എനിക്കും അത് ആശ്വാസമായിരുന്നു…

ശരിക്കും ഞാൻ ഇന്നലെ ഞെട്ടി പോയി അമ്മയുടെ തീരുമാനം കേട്ടു… പക്ഷെ ആ തീരുമാനത്തിനോട് ഇവിടെ ആർക്കും ഒരു വിയോജിപ്പും ഇല്ലാ..
അങ്ങനെ രോഹിണി ചേച്ചി എന്നോട് എന്തൊകെയോ സംസാരിച്ചു… അവസാനം എന്റെ ഉള്ളിൽ തിളച്ചു മറിഞ്ഞ ചോദ്യം ഞാൻ ചോദിച്ചു…

എല്ലാം അറിഞ്ഞപ്പോൾ പ്രണവ് സർ…….

അത് വരെ ചേച്ചിയുടെ മുഖത്തു വിരിഞ്ഞു നിന്ന് പുഞ്ചിരി മാഞ്ഞു…

അത്… നീ ഇവിടെ വരുന്നതിനു തോട്ടു മുമ്പായി ആണ് അമ്മ കല്യാണ കാര്യത്തെ കുറിച്ച് അവനോട് പറഞ്ഞത്… പക്ഷെ….

ബാക്കി ചേച്ചി പറയാൻ മടിച്ചു നിന്നു എങ്കിലും കല്യാണ കാര്യം കേട്ടപ്പോൾ ഉണ്ടായ സാറിന്റെ പ്രതികരണം ആണ് ഞാൻ നേരത്തെ കണ്ട ചിതറി കിടന്ന ചില്ലുകൾ എന്ന് എനിക്ക് മനസിലായി…

സർ ഇവിടെ ഉണ്ടോ…

മ്മ.. മുകളിൽ ഉണ്ട്… കമ്പനിയിൽ പോകാൻ തുടങ്ങിയത് ആയിരുന്നു…അമ്മയാ തടഞ്ഞത്…
ചേച്ചി പറഞ്ഞു തീർന്നതും സർ താഴേക്കു വന്നു… ആദ്യം കണ്ടത് അവിടെ ഇരുന്ന് ചെറിയമ്മയെ ആയിരുന്നു… പിനീട് ആ കണ്ണുകൾ പാഞ്ഞത് എന്നെ തേടി ആയിരുന്നു…. രോഹിണി ചേച്ചിയുടെ കൂടെ നിക്കുന്ന എന്നെ കണ്ടപ്പോൾ സകല നിയന്ത്രണവും വിട്ട് സർ ഹാളിലേക്ക് വന്നു..

എന്തിനാ ഇതിനെ ഒക്കെ പിടിച്ച വീണ്ടും വീട്ടിൽ കയറ്റി ഇരുത്തിയിരിക്കുന്നത്..

പ്രണവ്…

സാറിന്റെ രോഷമായുള്ള വിളി ഒന്നും വക വയ്ക്കാതെ സർ എന്റെ അടുത്തു വന്നു…രോഹിണി ചേച്ചിയിൽ എന്റെ പിടി മുറുകി എങ്കിലും അതിനെ കാൾ മുറുകി സർ എന്റെ കൈയിൽ പിടിച്ചു ചെറിയമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി..

ഇറങ്ങി കൊണം രണ്ടും ഇവിടെ നിന്ന്…

പ്രണവ് മതി.
സാറിന്റെ അച്ഛൻ അവിടെ നിന്നും എഴുനേറ്റു… പിന്നാലെ എല്ലാരും… സന്ദർഭം രൂക്ഷം ആവുന്നത് ഞാൻ അറിഞ്ഞു…

അച്ഛാ ഞാൻ എല്ലാം പറഞ്ഞത് അല്ലേ… ഓരോ കള്ളം പറഞ്ഞ ഇവൾ തന്നെയാ ഇന്നലെ എല്ലാ പ്രശനവും ഉണ്ടാക്കിയത് ….

കഴിന്നതിനെ കുറിച്ച് സംസാരിക്കാൻ അല്ല… നടക്കാൻ പോകുന്ന ചടങ്ങിനെ കുറിച്ച് സംസാരിക്കാൻ ആണ് ഇന്ന് ഇവർ വന്നത്… അധികം ആളുകൾ അറിയുന്നതിന് മുമ്പ് തന്നെ ഈ വിവാഹം നടന്നിരിക്കും…

എല്ലാർക്കും എന്താ പറഞ്ഞാൽ മനസിലാവില്ലേ… ഈ കല്യാണം നടക്കില്ല…
അത്രെയും അവരോടായി പറഞ്ഞ സർ എന്റെ നേർക്ക് തിരിഞ്ഞു..
അതും ഇവളെ പോലെ ഒരുത്തിയെ… ഒരിക്കലും നടക്കില്ല…
ഉറച്ച തീരുമാനം എല്ലാരേയും അറിയിച്ചതിന് ശേഷം പുറത്തേക്കു പോകാൻ സർ തുടങ്ങിയതും…

നിന്റെ അമ്മയുടെ ജീവൻ ഇല്ലാത്ത ശരീരം കണ്ടാലും നീ സമാധിക്കില്ല അല്ലേ…
മാഡത്തിന്റെ വാക്കുകൾ കേട്ടതും സർ നിന്നു… തിരിഞ്ഞു നോക്കി… തികച്ചും നിശബ്‌ദം ആയിരുന്നു അപ്പോൾ അവിടെ…

അമ്മ എന്തൊക്കെയാ ഈ പറയുന്നത്…
പ്രവീൺ സർ ആയിരുന്നു…

അതെ… ഇത് വെറും വാക്ക് അല്ല… ഇത്രെയും നാൾ നിന്റെ എല്ലാ നിർബന്ധത്തിനും ഞങ്ങൾ ആരും തടസ്സം നിന്നിട്ട് ഇല്ലാ.. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല… നിന്റെ ജീവിതത്തിന്റെ കാര്യം മാത്രമല്ല ഒരു പെൺകുട്ടിയുടെ ജീവന്റെ കാര്യം കൂടിയാണ്….. ഒരു പെണ്ണിന്റെ കണ്ണീരും എന്റെ മോൻ കാരണം വീഴാൻ പാടില്ല….

അതിനു ഞാൻ പറഞ്ഞലോ… അവിടെ കൂടിയ നാട്ടുകാർ എന്തെങ്കിലും പറയുന്നത് പോലെ ഞാനോ ഇവളോ തമ്മിൽ ഒരു ബന്ധവും ഇല്ലാ എന്ന്… ആ സത്യം നിങ്ങൾക്കും അറിയാല്ലോ…

നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് ഈ കല്യാണം കാര്യം ഞാൻ മുഞ്ഞോട്ട് വച്ചത്.. അതു കൊണ്ട് തന്നെ ഇനി നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിക്ക് സമ്മതം ആണെങ്കിൽ ഈ കല്യാണം നടക്കും..
ഉറച്ച തീരുമാനം പറഞ്ഞതിന് ശേഷം മാഡം അകത്തേക്ക് പോയി…

പുറത്തേക്കു പോകാൻ തുടങ്ങിയ സർ വണ്ടിയുടെ കീ വലിച്ച എറിഞ്ഞു എനിക്ക് ഒരു തറപ്പിച്ച നോട്ടവും തന്നു സർ അകത്തേക്ക് പോയി…. അപ്പോഴും രോഹിണി ചേച്ചി എന്നെ ചേർത്തു പിടിച്ചു….

ഓഹ്.. അപ്പോൾ ആ ചെക്കന് നിന്നെ കണ്ണിനു എതിരെ കണ്ടു കൂടാ അല്ലേ…
എല്ലാരും പോയതിന് ശേഷം ചെറിയമ്മ എന്നെ മാറ്റി നിർത്തി ചോദിച്ചു…

ചെറിയമ്മ പൊയ്ക്കോ…. ഞാൻ തന്നെ പറഞ്ഞോളാം ഈ കല്യാണം നടക്കില്ല എന്ന്…

അപ്പോൾ ഇന്നലെ കണ്ടത് പോലെ അവരുടെ മുഖത്തു പുഞ്ചിരി ഇല്ലായിരുന്നു.. മറിച്ച എന്തോ ഒരു ആലോചനയിൽ ആയിരുന്നു..

അല്ല.. ഇവിടെ ഉള്ളവരൊക്കെ കല്യാണ ചിലവും അതിനു പുറമെ എന്ത് ആവശ്യം ഉണ്ടെങ്കിലും ആവശ്യത്തിന് പണം നൽകാം എന്നാണ് പറഞ്ഞത്…
പറഞ്ഞു പറഞ്ഞു അവരുടെ സംസാരം എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് ഏറെക്കുറെ മനസിലായി..

ചെറിയമ്മ എന്താ ഉദ്ദേശിക്കുന്നത്..

നിനക്ക് ഈ കല്യാണത്തിന് സമ്മതിച്ചൂടെ…
ഞാൻ പ്രധീക്ഷിച്ച വാക്കുകൾ തന്നെ വന്നു…. പണത്തിന്റെ കണക്ക് എടുത്തപ്പോൾ അവരുടെ മനസ്സ് മാറി..

നിങ്ങളെ പോലെ പണം കാണുമ്പോൾ എന്റെ മനസ്സ് മാറില്ല… എന്റെ തീരുമാനം മാറാനും പോവുന്നില്ല…

നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്… ഏതായാലും ആ ചെക്കന്റെ സംസാരവും പെരുമാറ്റവും കാണുമ്പോൾ തന്നെ മനസിലാവും നിന്നെ ഈ ജീവിതകാലം മുഴുവൻ വച്ച് കൊണ്ട് ഇരിക്കാൻ ഒന്നും പോവുന്നില്ല എന്ന്..അതു കൊണ്ട് തന്നെ ആ സമയത്ത് ആവശ്യമുള്ള പണം ഇവിടെ ഉള്ളവരുടെ കൈയിൽ നിന്നും വാങ്ങിക്കുകയും ചെയ്യാം… നമ്മുക്ക് എല്ലാർക്കും സുഖമായി ജീവിക്കുകയും ചെയ്യാം… അവൻ നിന്നെ കളഞ്ഞാൽ നിന്നെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ അപ്പോഴും സുധി കാണും… പിന്നെ എന്താ…
അവരുടെ ആർത്തി പിടിച്ചുള്ള സംസാരം കേട്ടപ്പോൾ പുച്ഛം മാത്രമാണ് എനിക്ക് തോന്നിയത്..

നിങ്ങളെ പോലെ പണത്തിനോട് ആർത്തി എനിക്ക് ഇല്ലാ.. എന്റെ തീരുമാനം മാറാനും പോവുന്നില്ല…

ഓഹ്… വലിയ ശീലാവതി… നിന്നോട് മര്യാദക്ക് പറയുക ആണ്… ഈ കല്യാണത്തിന് സമ്മതിച്ചോണം…
താക്കിതും നൽകി അവർ അവിടെ നിന്നും ഇറങ്ങി…

ഞാൻ നേരെ ചെന്നത് അടുക്കളയിൽ ആയിരുന്നു.. ശാന്ത ചേച്ചി ഉണ്ടായിരുന്നു അവിടെ..
ഒന്നും പറയാതെ ചേച്ചി എന്റെ മുഖത്തു നോക്കി നിന്നു..

ചേച്ചി… ഞാൻ ഒരു തെറ്റും..

എനിക്ക് അറിയാം മോളെ… പഠിക്കേണ്ട ഈ പ്രായത്തിൽ തന്നെ മറ്റൊരു വീട്ടിൽ വന്നു പാത്രം കഴുകി കുടുംബം രണ്ട അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന നീ ഒരിക്കലും ഒരു തെറ്റും ചെയ്യില്ല എന്ന്…
ആ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു… ആരെങ്കിലും എന്നെ വിശ്വസിക്കുന്നുണ്ടല്ലോ എന്ന് സന്തോഷവും…

ഈ കല്യാണത്തിന് എനിക്ക് താല്പര്യമില്ല എന്ന് കാര്യം മാടത്തിനോട് പറയാൻ ഞാൻ മുകളിലേക്ക് ചെന്നു… സ്റ്റെപ് കയറി മുകളിൽ പോയതും എൻ്റെ നേർക്ക് പ്രണവ് സർ വന്നതും ഒരുമിച്ച് ആയിരുന്നു… ഇന്നലത്തെ സംഭവത്തിന് ശേഷം സാറിനെ രാവിലെ കണ്ടു എങ്കിലും അപ്പോൾ എല്ലാരും കൂടെ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ തനിച്ചാണ് എന്ന് ചിന്ത ഒരു ഭീതി മനസ്സിൽ ഉളവാക്കി..

സർ എന്റെ അടുത്തേക്ക് വന്നു… സ്റ്റെപ്പിന്റെ അറ്റത്ത ആയി ഞാൻ നിന്നു..

മരിച്ചു പോയ എന്റെ പെങ്ങളുടെ പേര് പറഞ്ഞപ്പോൾ ഒരു നിമിഷം നിന്നോട് എനിക്ക് തോന്നിയ സിമ്പതിയുടെ പേരിൽ നിന്നെ ജീവിത കാലം മുഴുവൻ ചുമ്മകേണ്ട ഗെതി കേട് ഒന്നും എനിക്ക് ഇല്ലാ… അതു കൊണ്ട് മര്യാദയ്ക് പറയുക ആണ്… നീ തന്നെ പറഞ്ഞോണം ഈ കല്യാണത്തിന് സമ്മതം അല്ല എന്ന്…
എന്റെ മനസ്സിൽ ഉള്ളത് ആണ് സർ പറഞ്ഞതും എന്റെ മറുപടി പറയാൻ തുടങ്ങിയതും അടുത്ത കുത്തി നോവിപ്പിക്കുന്ന വാക്കുകൾ ആ നാവിൽ നിന്നും വന്നു..

നിന്റെയും നിന്റെ വീട്ടുകാരുടെ പ്ലാൻ ഒക്കെ തകരും എന്ന് വിഷമം വേണ്ടാ… നിനക്ക് പറ്റിയ പണക്കാരെ ഞാൻ തന്നെ വേണമെങ്കിൽ കണ്ടു പിടിച്ച തരാം…എങ്ങനെ വളച്ചു കിടപ്പ് മുറിയിൽ വരെ എത്തിക്കുന്ന കാര്യം നിനക്ക് വലിയ പാട് ഒന്നുമല്ലലോ..
അവസാനം പറഞ്ഞ വാക്കുകൾക് എന്റെ കണ്ണ് നിറയ്ക്കാൻ സാധിച്ചു…

കല്യാണം കഴിക്കാനും കുടുംബം ആയി ജീവിക്കാനും എനിക്ക് ഒരു താല്പര്യമില്ല.. ഇനി അഥവാ അങ്ങനെ ജീവിക്കേണ്ടി വന്നാലും നിന്നെ പോലെ പണത്തിനു വേണ്ടി എന്ത് ചെയ്യാനും മടി ഇല്ലാത്തവളുടെ കൂടെ ആയിരിക്കില്ല..
അത് കൊണ്ട് നീ തന്നെ നിർത്തി കൊണം ഈ കല്യാണ ആലോജന..

അത്രെയും പറഞ്ഞു സർ താഴേക്കു പോയപ്പോഴും.. അവിടെ നിന്ന് ഒരു അടി പോലും അനങ്ങാൻ ആവാതെ മരവിച്ച ഹൃദയവുമായി ഞാൻ നിന്നു… ആ മനസ്സിൽ ഇത്രെയ്ക്കും തരം താഴ്ന്ന വില ആണ് എനിക്ക് എന്ന് ഒരിക്കലും വിചാരിച്ചില്ല… പണത്തിനു വേണ്ടി എന്തും ചെയുനവൾ…ചുരുക്കി പറഞ്ഞാൽ ഒരു തെരുവ് പെണ്ണ്…. ആ ചിന്ത മനസിനെ കീറി മുറിവേൽപ്പിച്ചു എങ്കിലും ഞാൻ പതിയെ അവിടെ നിന്നും നടന്നു നീങ്ങി… മാഡത്തിനോട് ഈ വിവാഹ ആലോചന നിർത്തി വയ്ക്കണം എന്ന് പറയാൻ അല്ല… മറിച്ച എന്റെ മനസ്സിൽ ഉള്ള ഭാരം ഇറക്കി വയ്ക്കാൻ…. അതിനു പറ്റിയ ഒരാളെ ഉള്ളു ഈ വീട്ടിൽ….. രോഹിണി ചേച്ചി….

എല്ലാ സത്യങ്ങളും ചേച്ചിയോട് എങ്കിലും പറയണം എന്ന് എനിക്ക് തോന്നി… ചേച്ചിയുടെ മുറിയിൽ മുമ്പിലായി നിന്നപ്പോൾ ഒരു നിമിഷം ഞാൻ സ്വയം നിയന്ത്രിച്ചു…
പതിയെ ഞാൻ അകത്തേക്ക് കയറി… പക്ഷെ…..

പ്രധീക്ഷിച്ച ആൾ അല്ലായിരുന്നു അവിടെ….

എന്താ ഗായത്രി അവിടെ തന്നെ നിന്നു കളഞ്ഞത്.. അകത്തേക്ക് വാ….
രോഹിണി ചേച്ചി അല്ലായിരുന്നു അകത്തു… ചേച്ചിയുടെ അമ്മ ആയിരുന്നു… ഞാൻ അകത്തേക്ക് പോയി..

രോഹിണി ചേച്ചി…

രോഹിണിയും പ്രവീണും കൂടെ ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്..
അപ്പോഴാ ഞാനും ഓർത്ത്ത് ചേച്ചിക്ക് ഇന്ന് ചെക് അപ്പ്‌ ഉള്ള കാര്യം..

ആ… എന്നാൽ ഞാൻ പൊയ്ക്കോട്ടേ..
പറഞ്ഞു തിരിഞ്ഞു നടന്നതും
.
ഗായത്രി…
.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു…

ഞാൻ ബെഡിന്റെ അടുത്തായി നിന്നു…

ഇരിക്ക് കുട്ടി…
ഞാൻ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു.

ഇനി പറയ്‌… എന്താ പറയാൻ വന്ന കാര്യം..

ഞാൻ ആ മുഖത്തേക്ക് നോക്കി…

രോഹിണിയോട് എന്തോ അത്യാവശ്യമുള്ള കാര്യം പറയാനാണ് വന്നത് എന്ന് മനസിലായി… അതാ ചോദിച്ചത്..
ചിരിച്ചു കൊണ്ട് അവർ പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാതെ മടിച്ച ഇരുന്നു..

എന്താ ഗായത്രി..

അത്… ഈ കല്യാണം നടക്കില്ല..

ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള എന്റെ വാക്കുകൾ ആ മുഖത്തു ഞെട്ടൽ ഉണ്ടാക്കി എങ്കിലും ആ മുഖത്തെ പുഞ്ചിരി മായാതെ ചോദിച്ചു…

അത് എന്താ… പ്രണവിനെ പേടി ആയത് കൊണ്ടാണോ..

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…

ഗായത്രി.. ഇപ്പോൾ ഈ കല്യാണം നടക്കുന്നത് ആണ് എന്ത് കൊണ്ടും നല്ലത്… അല്ലെങ്കിൽ അത് കുട്ടിയുടെ ഭാവിയെ തന്നെയാണ് മോശമായി ബാധിക്കുന്നത്

എന്റെ ഭാവിയെ കുറിച്ചുള്ള പ്രധീക്ഷയൊക്കെ എനിക്ക് എന്നേ നഷ്ടപെട്ടത് ആണ്…
എല്ലാം ആലോചിച്ചു നീറിയ മനസ്സുമായി ഇരുന്ന് എന്റെ നാവിൽ നിന്നും ആ വാക്കുകൾ വന്നു…
രോഹിണി ചേച്ചിയുടെ അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

രോഹിണി ഗായത്രിയുടെ ബുദ്ധിമുട്ടിനെ കുറിച്ചൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്… എന്നാൽ….

ഞാൻ ആ മുഖത്തേക്ക് നോക്കി…

നമ്മൾ അറിയാത്തതോ നീ പറയാൻ മടിക്കാത്തതോ ആയി എന്തെങ്കിലും ഉണ്ടോ…
ആ ചോദ്യം ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ലായിരുന്നു

ഒരു പെൺകുട്ടിയുടെ അമ്മയ്‌ക്ക സ്വന്തം മോളുടെ മനസ്സ് മാത്രം അല്ല മറ്റൊരു പെൺകുട്ടിയുടെ മനസ്സ് നൊന്താലും പെട്ടന്ന് തിരിച്ച അറിയാൻ സാധിക്കും.. അതു കൊണ്ട് ചോദിക്കുവാ നിനക്ക് വല്ല സങ്കടവും ഉണ്ടോ .

വീണ്ടും ആ ചോദ്യം എന്റെ നേർക്ക് വന്നപ്പോൾ എനിക്ക് പിടിച്ച നിക്കാൻ ആയില്ല ..ഉള്ളിൽ പുകഞ്ഞു കൊണ്ട് നിന്ന എല്ലാ സത്യങ്ങളും പുറത്ത വന്നു…

ഇന്ന്.. എൻ്റെ കൂടെ ഇവിടെ വന്ന ആ സ്ത്രീ എന്റെ അമ്മ അല്ല…
മറുപടിയായി ഒരു ഞെട്ടൽ മാത്രം ആയിരുന്നു ആ മുഖത്തു…
എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞു… ഇന്നലെ സംഭവിച്ചത് ഉൾപ്പടെ എല്ലാം…

എല്ലാം കേട്ടുകഴിഞ്ഞു ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി..

മോളെ..
ആ വിളി ആത്മാർത്ഥത ഉള്ളത് ആയി എനിക്ക് തോന്നി…

രോഹിണിയെ മോള് സ്വന്തം ചേച്ചിയെ പോലെയാണ് കാണുന്നത് അപ്പോൾ ഒരു അമ്മയുടെ സ്ഥാനത്തു ആയിരിക്കും അല്ലോ ഞാനും…
ആ അധികാരത്തോടെ പറയുകയാണ് മോള് ഈ കല്യാണത്തിന് സമ്മതിക്കണം…

അത്..

മോളെ.. കുടുംബങ്ങൾക്ക് വേണ്ടിയല്ല.. നിനക്ക് വേണ്ടിയാണ് ഞാൻ പറഞ്ഞത്….

പക്ഷെ.. കല്യാണം…

ഞാൻ ചോദിക്കുന്ന രണ്ടേ രണ്ട ചോദ്യങ്ങൾക്ക് മാത്രം നീ ഉത്തരം പറഞ്ഞാൽ മതി… അപ്പോൾ നിനക്കും മനസിലാവും എന്റെ ഈ തീരുമാനം ആണ് നല്ലത് എന്ന്…..

ഞാൻ എന്ത് എന്ന് അർത്ഥത്തിൽ ആ മുഖത്തു നോക്കി..

മോളെ… നീ ഇപ്പോൾ വിചാരിക്കുന്ന പോലെ ഈ കല്യാണം മുടങ്ങി എന്ന് തന്നെ വിചാരിക്കുക… നിന്റെ ചെറിയമ്മയുടെ ഇഷ്ടം പോലെ ഒരാളെ നീ വിവാഹം ചെയ്യുമോ…

ഇല്ലാ…
ഒരു നിമിഷം പോലും ആ ഉത്തരം പറയാൻ എനിക്ക് ആലോചിക്കേണ്ടി വന്നില്ല…ഈ കല്യാണം മുടങ്ങിയാൽ അവർ എനിക്ക് വേണ്ടി കണ്ട എത്തുന്നത് സുധിയെ തന്നെ ആയിരിക്കും.. അല്ലെങ്കിൽ അയാളെ പോലെ ഉള്ള വേറെ ഒരു വൃത്തികെട്ടവനെ…

ഇനി ഒരു ചോദ്യത്തിനും കൂടെ നീ മറുപടി പറഞ്ഞാൽ മതി…
പ്രണവിനെ നിനക്ക് സ്നേഹിക്കാൻ കഴിയുമോ….

നേരത്തെ പോലെ പെട്ടന്ന് ഒരു ഉത്തരം എന്റെ നാവിൽ നിന്നും ആ ചോദ്യം കേട്ടപ്പോൾ ഉയർന്നില്ല… പ്രണവ് സർ…. ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ട് ഇല്ലാത്ത കാര്യം… പക്ഷെ കൃത്യമായ ഒരു മറുപടി പറയാനും എനിക്ക് ആവുന്നില്ല…

അത്…. എനിക്ക് അറിയില്ല…

എന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് അവർ പറഞ്ഞു .
അറിയില്ല എന്ന് പറഞ്ഞാൽ…. അപ്പോൾ ഭാവിയിൽ സ്നേഹിക്കാനും ഒരു സാദ്യത ഉണ്ട്….

അപ്പോൾ എന്ത് കൊണ്ടും ഈ കല്യാണം നടക്കുന്നത് അല്ലേ നല്ലത്….

പക്ഷെ.. പ്രണവ് സർ… തുടക്കം മുതലേ സാറിന് എന്നെ ഇഷ്ടമില്ല…. ഇന്നലെത്തെ സംഭവത്തോടെ വെറുപ്പ് കൂടി എന്ന് തന്നെ പറയാം….

മോളെ.. പെണ്ണായി ജനിക്കുന്നതിനേ കാൾ മണ്ണായി ജനിക്കുന്നത് എന്ന് സാധാരണ പറയാറ് ഉണ്ട് എന്നാൽ അതിനോട് ഒപ്പം നമ്മൾ ഓർക്കേണ്ട മറ്റൊരു പഴംചൊല്ലും ഉണ്ട്… പെണ്ണ് ഒരുബിട്ടാൽ ബ്രഹ്മാവിന് പോലും തടുക്കാൻ ആവില്ല എന്ന് സത്യം… പിന്നെ ആണോ ഒരു ആണിന്റെ മനസ്സ് മാറ്റാൻ പാട്… നീ വിചാരിച്ചാൽ അവൻ മാറാവുന്നതേ ഉള്ളു… അതിനു ആദ്യം വേണ്ടത് എല്ലാ സത്യങ്ങളും പ്രണവ് അറിയുക എന്നത് ആണ്… പക്ഷെ….
ഇപ്പോൾ എല്ലാം അവനോട് പറഞ്ഞാൽ ഈ കല്യാണം നടക്കാൻ ഉള്ള മോളുടെ അടവ് ആയിട്ടേ കാണുകയുള്ളു… അതുകൊണ്ട് സാവകാശം എന്നാൽ അധികം വയ്ക്കാതെ നിനക്ക് തന്നെ അവനോട് എല്ലാം പറയാൻ ഉള്ള ഒരു അവസരം ദൈവം കൊണ്ട് വരും…
നിന്റെ ചെറിയമ്മയ്ക്കും പണത്തിന്റെ കണക്ക് ഒക്കെ കണ്ടപ്പോൾ ഈ വിവാഹം നടക്കണം എന്നല്ലേ…. ഉറവശി ശാപം ഉപകരമാവട്ടെ….
മാത്രമല്ല… ഇപ്പോൾ ഇങ്ങനെ ഒരു സംഭവം നടന്നില്ലെങ്കിൽ പോലും പ്രണവിന് വേണ്ടി നിന്നെ ആലോചിക്കാൻ ഇരിക്കുക ആയിരുന്നു ഇവിടെ ഉള്ളവർ…
വിശ്വസിക്കാൻ ആവാതെ ഞാൻ ഇരുന്നു..

അതെ മോളെ… കേവലം ഇങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് മാത്രമല്ല നിന്നെ ഇവിടെ ഉള്ള എല്ലാർക്കും ഇഷ്ടമാണ്… പ്രണവും ഇഷ്ടപെടും…. സമയം എടുക്കും എന്നേ ഉള്ളു…

അപ്പോഴും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ഞാൻ ഇരുന്നു..

മക്കൾക്ക്‌ ജീവിതത്തിൽ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ആവുമ്പോൾ മാതാപിതാക്കൾ ആണ് സഹായിക്കേണ്ടത്… ഇവിടെയും ആ ഒരു സ്ഥാനത്തു നിന്ന് കൊണ്ട് തന്നെ ഞാൻ ഒരു തീരുമാനം എടുക്കുകയാണ്… നിനക്ക് എന്നെ വിശ്വാസം ഉണ്ടോ…

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി…
എന്റെ കൂടെ വാ..
എന്റെ കൈയും പിടിച്ച രോഹിണി ചേച്ചിയുടെ അമ്മ മുറിക്ക് പുറത്തിറങ്ങി…

സതി മാടത്തിന്റെയും സാറിന്റെയും ഒപ്പം പ്രണവ് സാറിന്റെയും സംസാരം താഴെ നിന്ന് കേൾക്കാമായിരുന്നു… താഴേക്കു ഞങ്ങൾ ഇറങ്ങി… അപ്പോഴും സ്വന്തം മകളെ താങ്ങി നിർത്തുന്നത് പോലെ ആ അമ്മയുടെ കൈകൾ എന്റെ കൈയിൽ മുറുകിയിരുന്നു..

ഞങ്ങൾ വരുന്നത് കണ്ട എല്ലാരും സംസാരം നിർത്തി ഞങ്ങളെ നോക്കി… പ്രണവ് സാറും…

സതി… മൂഹൂർത്തവും തീയതിയും തീരുമാനിച്ചോള്ളൂ ഗായത്രിക്കും സമ്മതമാണ് ഈ കല്യാണത്തിന്…
ആ വാക്കുകൾ മാടത്തിന്റെയും സാറിന്റെയും മുഖത്തു പുഞ്ചിരി വിതച്ചു എങ്കിൽ പ്രണവ് സാറിന്റെ മുഖത്തു മറ്റുപല ഭാവങ്ങളും ആയിരുന്നു…

അപ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും രോഹിണി ചേച്ചിയും പ്രവീൺ സാറും വന്നത്… എല്ലാരുടെയും മുഖത്തുള്ള സന്തോഷത്തിന്റെ കാരണം കേട്ടപ്പോൾ അവർക്കും സന്തോഷം…

പിന്നെ… നാളെ തൊട്ടു നീ ഇവിടെ ജോലിക്ക് വരണ്ടാ…
ഗൗരവത്തിൽ മാഡം എന്നോട് പറഞ്ഞു…
കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ മരുമകൾ ആയി വരാൻ ഉള്ളത് അല്ലേ…
ചിരിച്ചു കൊണ്ട് പറഞ്ഞ അവസാനിപ്പിച്ചു..

എല്ലാരുടെയും മുഖത്തു നോക്കി ഞാനും പുഞ്ചിരിച്ചു എങ്കിലും എല്ലാം എവിടെ ചെന്ന് അവസാനിക്കും എന്ന് ഭയം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു…

പ്രണവ് സാറിന്റെ ദഹിപ്പിക്കുന്ന നോട്ടം സഹിക്കാൻ ആവാത്തത് കൊണ്ട് തന്നെ ഞാൻ പെട്ടന്ന് അടുക്കളയിലോട്ട് പോയി…. എല്ലാ കാര്യങ്ങളും ശാന്ത ചേച്ചിയും കേട്ടിട്ടുണ്ട് എന്ന് തെളിഞ്ഞ ആ മുഖം കണ്ടപ്പോൾ മനസിലായി…

ചേച്ചിയും എന്നോട് എന്തൊകെയോ സംസാരിച്ചു കൊണ്ട് നിന്നു… പക്ഷെ മനസ്സിൽ ഒരു മുഖം മായാതെ നിന്നു… പ്രണവ് സർ…

ഇനിയും അവിടെ നിക്കാൻ തോന്നിയില്ല എല്ലാരോടും യാത്ര പറഞ്ഞു പോകാൻ തീരുമാനിച്ചു… രോഹിണി ചേച്ചിയുടെ അമ്മ പറഞ്ഞത് പോലെ എല്ലാം നല്ലതിന് എന്ന് ഓർത്ത് സമാധാനപ്പെടാം….

രോഹിണി ചേച്ചിയോട് യാത്ര പറയാൻ വേണ്ടി മുറിയിൽ കയറിയപ്പോൾ മുമ്പത്തെ പോലെ തന്നെ ചേച്ചി അവിടെ ഇല്ലായിരുന്നു… ചേച്ചിയുടെ അമ്മയും ഇല്ലായിരുന്നു.. അപ്പോൾ ആണ് മാഡത്തിന്റെ മുറിയിൽ നിന്നും ശബ്ദം കേട്ടത്… എല്ലാരും അവിടെ ആണ് എന്ന് മനസിലായി… അവിടേക്ക് പോകാൻ തുടങ്ങിയതും പ്രണവ സർ മുറിയിലേക്ക് കയറി വാതിൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു…
നേരത്തെ ഉണ്ടായിരുന്ന ദേഷ്യം ഇപ്പോഴും ആ മുഖത്തഉണ്ട്…

സർ മുഞ്ഞോട്ട് വയ്ക്കുമ്പോൾ ഓരോ ചുവടും ഞാൻ പിന്നോട്ടു വച്ചു… പെട്ടന്ന് ആണ് സർ എന്റെ ഇടുപ്പിൽ പിടിച്ച ചേർത്തു നിർത്തിയത്…
പേടിച്ചിട്ട ആണോ എന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു…

എന്തിനാ പേടിക്കുന്നെ… നീ എന്റെ ഭാര്യ ആവാൻ പോകുന്നത് അല്ലേ…
ചിരിയോടെ ആണ് പറഞ്ഞത് എങ്കിലും ആ വാക്കുകൾക് പിന്നിൽ ഉള്ള ദേഷ്യം വ്യക്തമായിരുന്നു…

നിന്റെയും നിന്റെ വീട്ടുകാരുടെയും എൻ്റെ വീട്ടുകാരുടെയും എല്ലാരുടെയും ആഗ്രഹം പോലെ തന്നെ നടക്കട്ടെ…
വാക്കുകൾ എനിക്ക് നഷ്ടമായിരുന്നു നഷ്ടമായിരുന്നു….

ഒന്ന് ഓർത്തോ കല്യണം കഴിഞ്ഞ അധികം നാൾ നീ ഈ വീട്ടിൽ എൻ്റെ ഭാര്യയായി വാഴുകയും ഇല്ലാ… ഇവിടെ ഉണ്ടാവുന്ന അത്രെയും ദിവസം സ്വസ്ഥത എന്താണ് എന്ന് നീ അനുഭവിക്കാൻ പോകുന്നതും ഇല്ലാ…

നീ ആയി തന്നെ നിനക്ക് വരുത്തി വച്ച വിധിയാ…അനുഭവിച്ചിരിക്കും…. അനുഭവിപ്പിച്ചിരിക്കും….
അത്രെയും പറഞ്ഞ സർ എന്നെ തള്ളി മാറ്റി… വാതിൽ തുറന്നു പോയി..
. പക്ഷെ ആ വാക്കുകൾ എന്നെ ഭയപെടുത്തിയില്ല… എന്തും അനുഭവിക്കാൻ ഉള്ള ശക്തി ഞാൻ സ്വയം എടുത്തിരുന്നു…

************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.8/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ജീവാംശമായി – Part 8”

Leave a Reply

Don`t copy text!