💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -0⃣6⃣📝
💘💘💘💘💘💘💘💘💘💘
ഷാനു … അടുത്ത പിരിയഡ് കഴുകനാടാ. ഞാൻ ആണേൽ ഒരു വക പഠിച്ചിട്ടില്ല. കഴുകൻ ഇന്ന് എന്തായാലും എഴുന്നേറ്റ് നിർത്താനുള്ള ചാൻസ് ഒക്കെ കാണുന്നുണ്ട് . (ആഷിയാണ്) .
മോനേ ആഷി.. എഴുന്നേറ്റ് ഞങ്ങള് രണ്ടും നിക്കൂല കുട്ടാ .നിങ്ങള് നിക്കും എന്ന് പറ . അതല്ലേ ശരി (നിച്ചൂ)
അ അല്ലേലും അതങ്ങനെത്തന്നെയാണല്ലോ പതിവ് . നമ്മള് ഒക്കെ ചോദിച്ചാൽ നിങ്ങള് ഒന്നും അറിയാത്ത പുണ്യാളന്മാർ . കഴുകൻ ചോദിക്കേണ്ട താമസം തത്ത പറയണപോലെ മണിമണിയായി പറയും ചെയ്യും . കൂട്ടുകാരാണ് പോലും തെണ്ടികൾ (അജുവിന്റെ സപ്പോർട്ട്)
അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല മോനേ. രാത്രി കുത്തിയിരുന്ന് നിന്റെയൊക്കെ അവൾമാരുടെ ഉറക്കം കിടത്തുമ്പോ ഓർക്കണം പണി കഴുകനായിട്ടും വരുംന്ന് . അപ്പോ പിന്നെ മക്കള് എഴുന്നേറ്റ് നിക്കണതാ നല്ലത്. എപ്പോഴും സുഖിച്ചാൽ ലൈഫിൽ എന്ത് ത്രില്ലാ ഉള്ളത് അല്ലെ ടാ … (ഷാനു)
അതേടാ തെണ്ടികളെ . കളിയാക്കിക്കോ . ഇന്ന് നിങ്ങൾ രണ്ടും നോക്കിക്കോ കഴുകന്റെ മുന്നിൽ ഉത്തരം കിട്ടാതെ മുട്ട് മടക്കുന്നത് . ധൈര്യണ്ടേൽ വെക്ക് മോനേ 10 നാരങ്ങക്ക് ബെറ്റ് .ന്നിട്ട് അടുത്ത പിരീഡ് എഴുന്നേറ്റ് നിൽക്കാൻ റെഡിയായിക്കോ (ആഷീ)
നിന്റെ ഒരു ബെറ്റ്. അല്ലേലും നിനക്കെന്താ ബെറ്റ് വെച്ചാ നഷ്ടം . ടാ …നിന്റെ ഉപ്പ അ നാരങ്ങ വിറ്റിറ്റേലും ജീവിക്കട്ടേടാ. ഇക്കണക്കിന് പോയാൽ ഇജ് അങ്ങേരെക്കൂടി ബെറ്റ് വെക്കല്ലോ. നീ ബെറ്റ് വെച്ച് വെച്ച് അങ്ങേർക്ക് വിൽക്കാനിപ്പോ നാരങ്ങയില്ല. ഇതിനൊക്കെ നിന്നെ ഉണ്ടാക്കിയ ഖാദർക്കാനെത്തന്നെ പറഞ്ഞാൽ മതി . പുള്ളിക്ക് അ നേരം രണ്ട് വാഴയെങ്കിലും വെച്ചാൽ മതിയായിരുന്നു. അല്ലേടാ (ഷാനു)
ടാ ഷാനു ബെറ്റ് വെച്ചോ . നമ്മള് ഉച്ചയ്ക്ക് ശേഷം ലാബിലല്ലേ . കഴുകന്റെ ക്ലാസ്സിൽ നമ്മളുണ്ടാവില്ലല്ലോ..അത് ഈ പൊട്ടൻ മറന്നു പോയ്ക്ക്ണ് . (നിച്ചു)
വേണ്ട ടാ .
നീയൊന്ന് പോയേ ഷാനു. ഖാദർക്കാന്റെ പറ്റ് ബുക്കിൽ ഇന്നത്തെ സ്ഥലം കുറയുന്നതിന് നിനക്കെന്താടാ ഇത്ര സങ്കടം. ഇന്നത്തെ ദിവസം അങ്ങ് കുറഞ്ഞുകിട്ടില്ലേ.വെറുതേ ഓസിക്ക് കിട്ട്ന്ന നാരങ്ങ മിസ്സാക്കാൻ . അല്ലേലും പറ്റാണേലും ബെറ്റാണേലും അങ്ങേർക്ക് നഷ്ടം തന്നെയാ. അത് അങ്ങേർക്കും നന്നായിട്ടറിയാം.
ആഷീ അപ്പോ ഓക്കേ ബെറ്റ് റെഡീ . വൈകുന്നേരം നാരങ്ങേൽ മുളകും ചേർത്ത് ഒരു പിടി പിടിക്കാൻ റെഡി ആയിക്കോ മക്കള് . (നിച്ചു)
ഉം. പിന്നേ കാണാം നമുക്ക് . നിങ്ങള് അടുത്ത പിരീഡ് കഴുകന്റേ മുന്നിൽ പത്തി മടക്കും. ഇത് ആഷിയാ പറയണത്.
നമുക്ക് കാണാം. (നിച്ചു)
ഉം.. കാണാം മോനേ ………
…………………………………………………………….
ഷാനു നീയെന്താ ഈ ചിന്തിക്കുന്നത് .
അത് പിന്നേ നിച്ചു. ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ലാടാ. അ ഷഹന അവള് എന്റെ ഉറക്ക് കെട്ത്താ. എങ്ങട് തിരിഞ്ഞാലും ഹിജാബിനുള്ളിലൊളിപ്പിച്ച അവളുടെ അ മൊഞ്ച് മാത്രമേ കാണാനുള്ളൂ ..
കൊറേ കാലത്തേ എന്റെ ആഗ്രഹമല്ലടാ ഇന്ന് പൂവണിയാൻ പോകുന്നത് .അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ .
എടാ ലാബിൽ വെച്ച് ഞാനിന്നവളോട് എന്തായാലും പറയാൻ പോകാണ്.
ഇത്രയും കാലം ആർക്കും ഒരു പിടി പോലും കൊടുക്കാതെ അവളുടെ ഹിജാബിനുള്ളിലൊളിപ്പിച്ചു മറച്ചു വെച്ച മൊഞ്ച് കാണാനുള്ള ഒരേയൊരു അവകാശി ഞാൻ മാത്രം ആണെന്ന്.
എന്റെ ഇഷ്ടം. അത് ഞാൻ ഇന്ന് തുറന്ന് പറയും അവളോട്.
ആഹാ ബെസ്റ്റ് . നിനക്ക് തലേൽ ഓളമില്ലേ. ടാ വെറുതേ ചാടിക്കേറി ഇന്ന് തന്നേ അടി വാങ്ങിച്ച് കുട്ടണ്ട.
ഇങ്ങനാണേൽ നീ തന്നെ തനിച്ചങ്ങ് പോയാൽ മതി ലാബിലേക്ക് . ഞാൻ ഇല്ല .
അതേയ് നീ ഒന്ന് ഇങ്ങട് നോക്കിയേ . ഇതിലും ഭേദം കഴുകന്റെ ക്ലാസ്സാ.
അയ്യോ അല്ലേൽ അത് വേണ്ട . അപ്പോ നാരങ്ങ മിസ്സാകും .
ടാ നിച്ചു .അവള് ഞാൻ ഉള്ളത് കൊണ്ട് ഉറപ്പായിട്ടും പ്രൊജക്ടിൽ പങ്കെടുക്കില്ല. അതെനിക്കുറപ്പുണ്ട് . പങ്കെടുത്താൽ ഈ പ്രൊജക്ടിന്റെ വിജയം നമുക്കായിരിക്കും . അവൾക്ക് വേണ്ടി ഞാൻ എവിടേയും തോറ്റ് കൊടുക്കില്ല –
അവൾ നമ്മളെ ടീച്ചർ പറഞ്ഞതോണ്ടാ ഈ രണ്ട് ദിവസം ലാബിൽ വരാം എന്ന് തന്നെ സമ്മതിച്ചത് .
അത് കൊണ്ട് എനിക്കവളോട് പറയണം ഇന്ന് തന്നെ . ഈ ഒരു ചാൻസ് ഇനി കിട്ടില്ലടാ രണ്ട് ദിവസം കഴിഞ്ഞാൽ പിന്നേ…
ഉം. ന്നാ നീ പോയി അങ്ങ് പറയ്.അപ്പോ ഇന്നന്നെ അവള് വരുന്ന കാര്യത്തിൽ ഒരു തീരുമാനം ആയിക്കോള്ളും .
എടാ.. പൊട്ടാ.. നീ ആദ്യം എടുത്ത് ചാടി എല്ലാം കൊണ്ട് കൊളമാക്കാതെ അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറയിപ്പിക്കാൻ നോക്ക്.
അതിന് ആദ്യം അവൾ ഈ പ്രൊജക്ടിൽ നിന്നും പിൻമാറാതിരിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്ക് .
നീ വാ.. ഫുഡ് കഴിച്ച് ലാബിലേക്ക് പോകാം നമുക്ക് .
ഇപ്പോ നമുക്ക് മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം മതി . പ്രൊജക്ട് . അതും ഞാനും നീയും നിന്റെ ഷഹനയും ആയിരിക്കണം പങ്കെടുക്കേണ്ടത് .
അതിനുള്ള കാര്യങ്ങൾ നോക്ക്. ബാക്കിയൊക്കെ പിന്നേ ..ok.
…………………………………………………………….
അള്ളാ .. ഇതെന്ത് പരീക്ഷണമാ ….. എനിയും എന്നെ പരീക്ഷിച്ചു കഴിഞ്ഞില്ലേ . എനിക്കെപ്പോഴും പ്രതീക്ഷകൾ മാത്രമാണല്ലോ കൂട്ടിന്. ഞാൻ എങ്ങനെയാ എന്റെ ഇഷ്ടം അവളെ അറിയിക്കേണ്ടത്.
നിച്ചു പറഞ്ഞ പോലെ ഇന്ന് ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞാൽ ഒരു പക്ഷെ അത് അവളെ ഈ പ്രൊജക്ടിൽ നിന്നും പെട്ടന്ന് തന്നെ പിന്തിരിപ്പിച്ചേക്കാം.
അവളില്ലെങ്കിൽ ഈ പ്രൊജക്ടിന് കൂടുതൽ ആയുസ്സുമുണ്ടാവില്ല.
അങ്ങനെ സംഭവിക്കാൻ പാടില്ല . അത് ഞാൻ ഈ വിദ്യാലയത്തോട് തന്നെ ചെയ്യുന്ന വലിയ ചതിയാകും .
അവൻ പറഞ്ഞത് തന്നെയാ അതിന്റെ ശരി . അവളെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കണം.
അതിന് അവൾ ഈ പ്രൊജക്ടിൽ ഉണ്ടായിരിക്കണം . അതിനുള്ള വഴി എന്താന്ന് നോക്കാം.
അല്ല ബെല്ലടിച്ചിട്ട് കൊറേ നേരായല്ലോ . അവളെനി വരില്ലേ…..
നിച്ചൂ അവളെവിടെ . ഞാൻ ലാബിൽ കാണും . നീ ഷാനയെ വിളിച്ച് അങ്ങോട്ട് വാ ..
കഴുകന്റെ ക്ലാസ്സിൽ …..ഞാൻ …. അവളെ പോയി വിളിക്കാൻ …. നടന്നതെന്നേ
ടാ ,,, ഇനി അങ്ങാനും അവൾ വരില്ലേ…..
നീ തന്നെത്താനെ പോയിട്ട് ചോദിച്ചിട്ട് പോര് നിന്റെ ഷാനയോട്
നീ വാ.. അവള് വരുമ്പോ വരട്ടേ. നമുക്ക് ലാബിലേക്ക് പോകാം.
…………………………………………………………….
ഷാനു…അതേയ് … നീ ഇവിടെ ചുമ്മാ ഇരിക്കാനാണോ ഉദ്ദേശം .. മാഷ് വന്നാൽ വല്യ രസൊന്നുണ്ടാവില്ലട്ടാ . വാ തുടങ്ങണ്ടെ നമുക്ക്.. അവളൊന്നും വരില്ലടാ. ‘
ഉം.. നീ ഇതൊക്കെ ഒന്ന് എടുത്ത് കണക്ട് ചെയ്ത് വെക്ക്.. ഞാൻ ഇപ്പോ വരാ…
നീ ഇതെങ്ങോട്ടാ..
ഞാൻ ക്ലാസ്സിലേക്ക് .. അവളെ വിളിച്ചിട്ട് വരാം.
ടാ നീ ഇത് വന്ന് ചെയ്യാൻ നോക്ക്.. അവളൊന്നും വരില്ല.
നീ ചുമ്മാ പോയി കഴുകന്റെ അടുത്ത്ന്ന് പണി വാങ്ങിച്ച് കൂട്ടണ്ടാ. ന്റെ നാരങ്ങ അങ്ങാനും മിസ്സായാലുണ്ടല്ലോ….
നിന്റെ ഒരു നാരങ്ങ.. മനുഷ്യനിവിടെ ഭ്രാന്ത് പിടിക്കുമ്പോഴാ.. നീ പറഞ്ഞ പണി ചെയ്യാൻ നോക്ക് .ഞാൻ ഇപ്പോ വരാ..
ടാ… പോകല്ലടാ.. ഹ പോയാ അപ്പോഴേക്കും .. എന്നാ പിന്നെ പോയി കിട്ടുന്നതും വാങ്ങിച്ചേച്ച്
വാ.അവനും അവന്റെയൊരു ഷഹനയും…
ചൊല്ലിക്കൊട്… തല്ലിക്കൊട്.. തള്ളിക്കള എന്നാണല്ലോ.. അല്ലപിന്നേ……..
പഠേ……………
അള്ളോ….. ന്താപ്പോ .ഒരു ശബ്ദം . എല്ലാം കൂടെ പൊട്ടിത്തെറിച്ചോ…. ( നിച്ചു )
ഹ ഹ ബെസ്റ്റ്… ഇതെന്താപ്പോ ഈ കാണുന്നേ.. ഇവളിത്ര പെട്ടന്ന് ഇതെവ്ട്ന്നാ പൊട്ടി പുറപ്പെട്ടേ..
ടേയ് ഷാനു എണീറ്റ് പോടേയ് രണ്ടും.. ആരേലും കാണും . നമ്മളൊന്നും കണ്ടില്ലേ.
ഛീ….. പോടാ (ഷഹന)
അത് ശരി.. രണ്ടും കൂടെ ഇവിടെ കിടന്ന് അഭ്യാസം കാട്ടിയിട്ട് ഇപ്പോ നമ്മളായോ തെറ്റ്. . ഇത് നല്ല കഥ.. ന്നാ പിന്നേ രണ്ടും കൂടെ കിടന്നോ അവിടെ…. മ്മള് കട്ടുറുമ്പാകുന്നില്ലേ.
എന്തോന്നടേയ് ഷാനു ….. (നിച്ചു)
ദേയ് . നിച്ചൂ ഞാനല്ലടാ …. ഇവളാ
ടാ.. ഷാനു .. എന്നെ കൊണ്ട് പറയിപ്പിക്കണ്ട .. കണ്ണും മൂക്കും നോക്കാതെ ഓടി വന്ന് എന്നെ തട്ടി വീണതും പോരാ.. എന്നിട്ടിപ്പോ എന്നെ പറഞ്ഞോ…. ( ഷഹന )
നിന്നെ തന്നെ പറയും.. ഞാൻ മുന്നോട്ട് തന്നെ നോക്കി നടന്നത്. നീയും നിന്റെ ഒരു ഹിജാബും.. പിന്നെങ്ങനെ കണ്ണ് കാണാനാ..
ഓ.. മതി മതി.. രണ്ടാളും കൂടെ എനി ഒന്നും രണ്ടും പറഞ്ഞ് അടി ഇണ്ടാക്കണ്ട.. പ്രൊജക്ട് വന്ന് ചെയ്യാൻ നോക്ക് ഷാനു . (നിച്ചു)
ഞാനില്ല.. ഞാൻ ക്ലാസ്സിൽ പോകാ.. ന്റെ കയ്യൊക്കെ നഷിപ്പിച്ച് ദുഷ്ടൻ … ( ഷഹന )
എന്റെ പൊന്ന് പെങ്ങളെ.. നിന്നേം നോക്കി ഒരു വട്ടം വന്നതാ ഇപ്പോ ഈ കണ്ടേ.. ചതിക്കരുത്.. ഇത് ഒന്ന് വന്ന് ചെയ്യാൻ നോക്ക്. മാഷങ്ങാനും വന്നാൽ ഇത്രേം നേരായിട്ട് തുടങ്ങിയിട്ട് വരെ ഇല്ല. (നിച്ചു)
ഞാനില്ല .. ഈ കുന്ത്രാണ്ടത്തിന് … എന്തായാലും ബെസ്റ്റ് തുടക്കമാ.. എന്റെ കൈയ്യും പൊട്ടി.. കാലമാടൻ .. (ഷഹനാ)
ഷാനു… ഇങ്ങനാണേൽ ഞാൻ ക്ലാസ്സിൽ പോകാ.. ആദ്യം നിങ്ങള് തീരുമാനിക്ക്.. നിക്കണോ പോകണോന്ന്.. എന്നിട്ട് വേണേ വിളിക്ക് എന്നെ .. (നിച്ചു)
നിച്ചൂ നിക്ക് നിന്റെ കൂടെ ഞാനും ഉണ്ട് ക്ലാസ്സിലേക്ക് . (ഷഹന )
എനിക്കുള്ളതുപോലെ നിനക്കും ഇല്ലേ രണ്ട് കയ്യും കാലും . തന്നത്താനെ വന്നപ്പോലെ തന്നെ പൊക്കോ. ഇല്ലേ ദേ ഷാനൂനേക്കൂട്ടിക്കോ കമ്പനിക്ക്..
നിന്നോട് പറഞ്ഞ എന്നെപ്പറഞ്ഞാൽ മതിയല്ലോ..
ടാ…ഷാനു.. ഇവളൊന്നും ഈ ജന്മത്തിൽ നന്നാവൂല.. ഞാൻ പോക .
പോകുന്നോർക്കൊക്കെ പോകാം . അല്ലേലും ഞാൻ ആരെയും പിടിച്ച് വെച്ചിട്ടൊന്നും ഇല്ല .
ഷാനു ദേയ് അവള് പോണ് ..
എന്താ നിനക്ക് പോണ്ടേ .. നീയും പൊക്കോ .
ഷഹന ഒന്ന് അവിടെ നിന്നേ.. അതേയ് കാണുമ്പോ കാണുമ്പോ ഇങ്ങനെ പെരുമാറാൻ മാത്രം നിന്നോട് ഷാനു എന്താണാവോ ചെയ്തേ. കൊറേ ആയല്ലോ നീ തുടങ്ങീട്ട്.
ദേയ് ഈ പ്രോജക്ട് അവന്റെ ഡ്രീം ആണ്. നീയായിട്ട് അതില്ലാതാക്കരുത്.
അതില്ലാതായാൽ ഇങ്ങനെയായിരിക്കില്ല ഞാൻ നിന്നോട് സംസാരിക്കുന്നത്. പ്ലീസ് അത് വരെക്കെങ്കിലും നീ നിന്റെ ജാഡയൊക്കെ ഒന്നൊയിവാക്കണം..
എനിക്ക് വരാൻ സൗകര്യല്ല. നീ പോകാൻ നോക്ക് സമയം കളയാതെ…..
നിന്നോട് അപ്പോ നല്ല രീതിയിൽ പറഞ്ഞാൽ മനസ്സിലാകില്ലലേ…..
നീ ഒന്ന് പോടാ ചെക്കാ…..
അതേയ് .. 2 ദിവസം. വന്നൊന്ന് ലാബിലെങ്കിലും ഇരിക്ക്.. അവൻ തന്നെ നീ വേണ്ട എന്ന് പറയുന്ന സിറ്റുവേഷൻ ഞാൻ ഉണ്ടാക്കിക്കോളാം. ഇത് ഞാൻ തരുന്ന വാക്കാ. വാ ലാബിലേക്ക്… പ്ലീസ്..
ഞാൻ വരാം .. രണ്ടേ രണ്ട് ദിവസം എന്നെ ഒഴിവാക്കിയേക്കണം അതിനുള്ളിൽ..
ഓക്കെ. സമ്മതിച്ചു.
പടച്ചോനെ.. ഇതിപ്പോ ചെകുത്താന്റേയും കടലിന്റേയും ഇടയിൽ പെട്ടല്ലോ.
ഒരു സൈഡിൽ പ്രൊജക്ടിൽ പങ്കെടുപ്പിക്കാൻ ഒരുത്തൻ .
മറു സൈഡിൽ പങ്കെടുപ്പിക്കാതിരിക്കാൻ വേറൊരുത്തി.
രണ്ടിന്റെയും ഇടയിൽ ഞാനൊരുത്തനും .
എന്താകോ എന്തോ. അല്ല എനlപ്പോ ഇതിലേതായിരിക്കും ശരിക്കും ചെകുത്താൻ.
……………………………………………………………
ഷാനു.. ദേയ് അവളെ ഒരു വിധം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് . നീ വാ തുടങ്ങാം നമുക്ക്.
ഷഹന ദേയ് വാ ഇവിടെ ഇരിക്ക്.. ഷാനു ഇപ്പോ വരും.. ഞാൻ ഇതൊക്കെ ഒന്ന് ഓൺ ആക്കട്ടെ അപ്പോഴേക്കും…..
നീ എന്തേലും ചെയ്യ്.. എനിക്കറിയണ്ട
അതേയ് പ്ലീസ്.. അവന്റെ മുന്നിൽ എങ്കിലും നീ ഈ ഷോ ഒന്ന് ഒഴിവാക്ക് ..
എനിക്കുറപ്പുണ്ട്. നിന്റെ presence അവന് ഉണ്ടങ്കിൽ ഈ പ്രോജക്ട് നമ്മൾ വിജയിക്കുമെന്ന് . അവന് അ പ്രോജക്ട് മുഴുവനാക്കുന്നത് വരെയെങ്കിലും നീ എന്നെ ഒന്ന് അനുസരിക്ക്…
…………………………………………………………….
അവള് ഏതായാലും വലിയ വെയ്റ്റ് ഇട്ട് ഇറങ്ങി പോയതല്ലേ . ഞാനെന്തിനാ അവളെ മുന്നിൽ താഴ്ന്നു കൊടുക്കേണ്ട ആവശ്യം.
അവളെ ട്ത്ത് പോയി ഇരുന്നിട്ട് മൈന്റ് ചെയ്യാതെ അങ്ങ് വർക്ക് തുടങ്ങാം..
പെൺകുട്ടികളായാൽ ഇമ്മാതിരി ജാഡ പാടില്ലല്ലാേ .. അവളെ ഞാൻ ഇഷ്ടപ്പെട്ടു പോയെന്ന് കരുതി കഷ്ട്ടപ്പെടു ത്തുന്നതിനൊക്കെ ഒരു മയമില്ലേ..
ഈ ഷാനു ആരാണെന്ന് എനി അവൾക്ക് ഞാനും കാണിച്ച് കൊടുക്കാ.
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission