💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -17📝
💘💘💘💘💘💘💘💘💘💘
ടീ നാജി… ബെല്ലടിച്ചിട്ട് കുറേ നേരായല്ലോ .. ഷാനു ലാബിലേക്ക് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ.. ന്നും പറഞ്ഞ് ഞാൻ നിരാശയോടെ ഷാനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി..
പാവം അവന്റെ അ ചിരിച്ച മുഖം തന്നെയായിരുന്നു രസം..
ഞാൻ ലാബിൽ ന്ന് ഇറങ്ങി വന്നതിന് ശേഷം പിന്നേ അ ചിരി കണ്ടിട്ടേ ഇല്ല.😢
നീ ഓൻ പോകുന്നതും നോക്കി നിന്നോ…. ഓൻ പോയാലും പോയില്ലേലും നീ എന്തിനാ ഷാന ഇങ്ങനെ സങ്കടപ്പെടുന്നേ….
ഇവറ്റകളോടൊന്നും പറഞ്ഞിട്ട് കാര്യല്ല…. ചങ്ക്സ് ആണ് പോലും തെണ്ടികൾ…
അള്ളാ ഞാൻ ഇല്ലാത്ത കാരണം അ പ്രോജക്ട് ഓൻ ഇല്ലാതാക്കരുതേ……
എനിക്ക് അവനിൽ നിന്നും അകന്നേ പറ്റൂ.. അതിന് ഈ പ്രോജക്ടിൽ നിന്നും പിൻമാറുകയല്ലാതെ വേറെ മാർഗം ഇല്ല…. അതു കൊണ്ടല്ലേ… പ്ലീസ് എന്റെ പ്രാർത്ഥന നീ ഒന്ന് കേൾക്ക് .. 🙏🙏
എന്റെ പെണ്ണേ നീ വെറുതേ ടെൻഷൻ ആവല്ലേ.
നമുക്ക് നോക്കാം .എന്തേലും ഒരു വഴി ഉണ്ടാകും… …
എന്റെ സങ്കടം കണ്ടിട്ടാകും മ്മളെ പാത്തു ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞു.
പക്ഷെങ്കിൽ എന്ത് വഴി അതാണല്ലോ ഇപ്പോഴത്തേ പ്രശ്നം..??🤔
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ടാ ഷാനു… എത്ര നേരായി നിന്നോട് പറയുന്നു.. അവൾ വരില്ലടാ. നമ്മളെ പ്രോജക്ട് അത് നിന്നേ വേണ്ടാത്ത അവളെ പേരും പറഞ്ഞ് നീ ഇല്ലാതാക്കരുത്..
7 ദിവസമാണ് മത്സരത്തിന്ന് ബാക്കി അവശേഷിക്കുന്നത് …
അതിന് മുമ്പ് എന്തൊക്കെ ചെയ്യാനുണ്ടടാ…
അവള് ഇവിടെ ഒക്കെത്തന്നെ കാണും.
എവിടേയും പോകൊന്നുമില്ലല്ലോ..
അത് പോലെയാണോ പ്രോജക്ട്….. നീ വാ ലാബിലേക്ക്..
നമ്മളെ വിജയത്തിന് ഒരുപാട് പ്രതീക്ഷകളോടെ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്..
അത് മറന്നു പോകരുത്..
അവൻ പറഞ്ഞതൊക്കെ ശരി തന്നെയാണ്.. പക്ഷെ എനിക്കവിളല്ലാത്ത പ്രോജക്ട് ചിന്തിക്കാൻ പോലും കയ്യണില്ല.. ഞാൻ അത്രക്ക് ആഗ്രഹിച്ചതാ…
ഈ പ്രോജക്ട് അല്ലാതെ അവളോട് കൂടുതൽ അടുക്കാൻ വേറെ വഴിയൊന്നും കാണുന്നും ഇല്ലല്ലോ അള്ളാ……
ഒന്ന് നേരിട്ട് കാണുമ്പോ
അല്ലേലും ഇവളെന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം പിടിച്ച് നിൽക്കുന്നത്.. അവളെ ഇഷ്ടപ്പെട്ട് പോയത് ഇത്ര വലിയ തെറ്റാണോ നിച്ചൂ. 😰
നീ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ടാ … ടാ.. പൊട്ടാ.. അവള് ചോദിച്ചത് തന്നെയാ എനിക്കും നിന്നോട് ചോദിക്കാനുള്ളത്..
നീ എന്ത് കണ്ടിട്ടാ ഓളെ ഇഷ്ടാന്നും പറഞ്ഞു പുറകേ നടക്കുന്നേ.. നിനക്ക് ഭ്രാന്താ.. നല്ല മുഴുത്ത ഭ്രാന്ത്.. ഇത് വരെ മര്യാദക്ക് ഓളെ മുഖം വരെ കാണാതെയാണ് ഓന്റൊരു പ്രേമവും മണ്ണാങ്കട്ടയും …
ടാ…ഒരാളെ ഇഷ്ടപ്പെടാൻ അവളെ മുഖം കാണണം എന്നൊന്നും ഇല്ല. അവളുടെ അടുത്ത് കൂടെ പോകുമ്പോൾ എനിക്കുണ്ടാകുന്ന ഒരു പ്രത്യേക തരം ഫീലിംഗ്.
ഹിജാബിനുള്ളിലൊളിപ്പിച്ച എന്റെ മൊഞ്ചത്തിയുടെ മൊഞ്ച് എത്രത്തോളം ഉണ്ടെന്ന് സുറുമകളെഴുതിയ അവളുടെ തിളങ്ങുന്ന കണ്ണുകളിൽ എനിക്ക് വ്യക്തമാണ്…
എനിക്ക് വേണം.. ഈ ഷാനു വിന്റെ ഷഹനയായി എന്നും ഈ കൈ പിടിച്ച് നടക്കാൻ…❤❤
ആഹാ.. പറയുമ്പോ എന്തൊരു റൊമാൻസ്… നടന്നതെന്നേ… നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അതെങ്ങനെയാ .കിട്ടാത്ത കൊമ്പുമ്മേൽ ചാടിപ്പിടിക്കാനാണല്ലോ അല്ലേലും നിനക്കിഷ്ടം…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ദേയ്….ഷാന നിച്ചു വരുന്നു.. നിന്റടുത്തേക്ക്..🚶
ടീ…. അതേയ്.. അറിയാലോ.. ഒരാഴ്ച്ച കൂടെയുള്ളൂ മത്സരത്തിന്.. നീ വരുന്നില്ലെന്ന് ഉറപ്പിച്ചോ… 😡😡 (നിച്ചുവാണ്)
ന്റെമ്മോ ഓന്റെ അപ്പോഴത്തെ ദേഷ്യം കാണണയിരുന്നു.. പക്ഷെങ്കിൽ നമ്മള് വിട്ട് കൊടുക്കോ.. അതും ക്ലാസ്സിൽ എല്ലാരും ഇരിക്കുമ്പോ ഇമ്മാതിരി സൗണ്ടിൽ പേടിപ്പിക്കാൻ നോക്കിയാൽ…
ഞാൻ വരുന്നില്ല.. ഇന്നലെ മലയാളത്തിൽ പറഞ്ഞത് നിനക്കൊന്നും മനസ്സിലായില്ലെന്നുണ്ടോ.. വരുന്നില്ലാന്ന് പറഞ്ഞാൽ വരുന്നില്ല… അത്ര തന്നെ😡😡
ടീ ഷാന.. പതുക്കെ പറയടീ ,, എല്ലാരും നോക്കുന്നൂ.. അത് പിന്നേ ഓൻ ആരാ എന്നെ വന്ന് ചൊറിയാൻ..
ഒരു കാര്യം പറഞ്ഞേക്കാം നിന്നോട്.. ഈ സ്ക്കൂളിന്റെ വലിയ ഒരു സ്വപ്നമാ അ പ്രോജക്ടിന്റെ വിജയം.. അതങ്ങാനും നീ കാരണം ഇല്ലാതെയായാൽ 😡
ഇല്ലാതെയായാൽ ,,, നീ എന്താ പേടിപ്പിക്കാണോ… ഞാൻ ഇല്ലേലും അ കോന്തൻ വിജാരിച്ചാൽ പ്രോജക്ട് നടക്കും.. അത് കൊണ്ട് സമയം കളയാതെ ഈ പെർഫോമൻസ് ഓന്റെ അടുത്ത് കൊണ്ട് പോയി ചിലവാക്ക്.. ചിലപ്പോ ഏൽക്കും.. ആൺ കുട്ടിയാണേൽ ഞാൻ പങ്കെടുക്കാതെ ജയിച്ച് കാണിക്കട്ടേ അ കോന്തൻ…
ന്റെമ്മോ… ഇത്രക്ക് ഞാൻ പറയുമെന്ന് ഓൻ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഓൻ മാത്രമല്ല ട്ടോ ഞാനും…
ന്നാലും അ പറഞ്ഞതിൽ എനിക്ക് തന്നെ നല്ല സങ്കടം ഉണ്ട്ട്ടോ..
എന്ത് ചെയ്യാനാ …..ഇതല്ലാതെ എന്റെ മുന്നിൽ വേറെ മാർഗം ഒന്നും ഇല്ലല്ലോ.
നല്ല സങ്കടം ഉണ്ട് ഷാനുവിന്റെ മുഖത്ത് കാണാൻ.. ആ…. എല്ലാം കണ്ടില്ലെന്ന് നടിച്ചല്ലേ പറ്റൂ…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ടാ… കേട്ടല്ലോ അവള് പറഞ്ഞത്.
അവൾക്ക് നിന്നോട് ഇഷ്ടം പോയിട്ട് ഒരു കുന്തവും ഇല്ല.
എനി എന്താ നിന്റെ തീരുമാനം.. ആൺകുട്ടിയാണേൽ ജയിച്ചു കാണിച്ചു കൊടുക്കടാ..
അവളെ വെല്ലുവിളി കേട്ടില്ലേ നീ…😡
ഏയ് അവളത് അപ്പോഴത്തേ ദേഷ്യത്തിൽ പറഞ്ഞതാകും .
അത് പിന്നേ എല്ലാരും കേൾക്കേ അല്ലേ നിച്ചു നീ ചോദിച്ചത്..
അപ്പോ ആരായാലും മിണ്ടാതെ നിൽക്കോ….
എനിപ്പോ എന്തായാലും മോളേ ഷഹന… ഇത്രേം തന്റേടത്തോടെ സംസാരിക്കാൻ കഴിയുന്ന നിന്നേം കൊണ്ടേ ഞാൻ പോകൂ.. നീ തന്നെയാ ഈ ഷാനുവിന്റെ പെണ്ണ്..
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാന…. അവൻ ഇന്ന് ലാബിൽ പോയതേ ഇല്ലല്ലോ. ഉച്ചക്ക് ശേഷം 2 പിരീഡ് കഴിഞ്ഞു… എനിയങ്ങാനും പ്രോജക്ട് വേണ്ടെന്ന് വെച്ചോ… എന്തായാലും നീ പറഞ്ഞത് കുറച്ച് കൂടി പോയിട്ടോ.. (നാജി)
എന്തിനാടീ വെറുതേ.. നീ പങ്കെടുക്കണം പ്രോജക്ടിൽ.. നമ്മളെ സ്ക്കൂളിന് വേണ്ടിയെങ്കിലും.. അവൻ നിന്നെ കൂടുതൽ അടുത്തറിയാതിരിക്കാനാണ് നിന്റെ ശ്രമമെങ്കിൽ നീ അതിനനുസരിച്ച് കുറച്ച് അകലം പാലിച്ചാൽ പോരേ.. നീ പങ്കെടുക്കണം.. ഞങ്ങളൊക്കെയില്ലേ നിന്റെ കൂടെ…(പാത്തു )
ഏയ് വേണ്ട… അത് ശരിയാവില്ലാ ടീ.. അതൊക്കെ ഞാൻ തന്നെ എന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ച ചോദ്യമാ..
അവസാനം അത് നഷ്ടങ്ങളിലെ ചെന്നെത്തൂ. അവന്റെ സങ്കടം അതെനിക്ക് കാണാൻ ഒരിക്കലും കഴിയില്ല.
ഞാൻ എത്രയൊക്കെ അവനെ സ്നേഹിക്കുന്നുണ്ടെങ്കിലും വിധി ഞങ്ങളെ ഒന്നിപ്പിക്കില്ല.
എന്നെക്കുറിച്ചെല്ലാം അറിയുന്നതോടെ അവസാനിക്കുന്നതേ ഉള്ളൂ.. അവന്റെ എന്നോടുള്ള ഇഷ്ടം.
ഒരു പക്ഷെ അതിനുള്ള സാഹചര്യം ഞാൻ തന്നെ ഒരുക്കിക്കൊടുത്ത് അവസാനം എന്നെക്കുറിച്ച് എല്ലാം അറിഞ്ഞ കാരണം കൊണ്ട് എന്നിൽ നിന്നും അകലാൻ ശ്രമിക്കുമ്പോൾ അതെനിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.
അത് കൊണ്ട് നമ്മൾ ഉച്ചക്ക് പറഞ്ഞത് തന്നെ എങ്ങനെയെങ്കിലും നടപ്പിലാക്കണം.. അതിനെന്താ വഴി എന്ന് ചിന്തിക്ക്….🤔🤔
ടീ…. ക്ലാസ്സ് ടീച്ചർ ..😳
ഗുഡ് ആഫ്റ്റർ നൂൺ ടീച്ചർ..
ഉം..ഗുഡ് ആഫ്റ്റർ നൂൺ.,,,, ഇരിക്ക് എല്ലാരും..
ഷാനിദ് .. എന്ത് പറ്റീ.. നിങ്ങളോട് ഉച്ചയ്ക്ക് ശേഷം ലാബിലേക്ക് പോകാൻ പറഞ്ഞതല്ലേ. എന്തായി പ്രോജക്ട് ഒക്കെ… ലാബിലേക്ക് നിങ്ങളെ കണ്ടിട്ടേ ഇല്ലന്നാണല്ലോ ഗഫൂർ മാഷ് പറഞ്ഞത്.. നിങ്ങളിപ്പോഴും അതൊന്നും സീരിയസ് ആയി എടുത്തിട്ടില്ലേ.എനി എന്നാ നിങ്ങള് ഇതൊക്കെ ചെയ്യാൻ വിചാരിച്ചെ..😡
ഷാന… പണി പാളി….അവൻ എന്തായിരിക്കും പറയാ??? ദേയ് നിന്നെത്തന്നെ നോക്കുന്നൂ അവൻ.. ടീച്ചറാണേൽ ചൂടിലാ …
നിച്ചൂ എന്തോ ടീച്ചറോട് പറയാൻ വന്നപ്പോൾ അവന്റെ കാലിൽച്ചവിട്ടി ഷാനു..
അപ്പോഴത്തേ നിച്ചൂന്റെ ഫേസ് ഒന്ന് കാണണായിരുന്നു..
എന്നോട് നേരത്തേ വന്ന് കൊരച്ച് ചാടിയതല്ലേ. അങ്ങനെത്തന്നെ വേണം. അല്ല പിന്നേ ..
മ്മളെ കോന്തനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനാ സത്യത്തിൽ തോന്നിയേ..
ടീച്ചർ എനിക്ക് നല്ല തലവേദന അതു കൊണ്ടാ ഇന്ന് പോകാഞ്ഞത്..
ലാബിലേത് പ്രശ്നമില്ലാ ടീച്ചർ… കുറച്ച് വർക്കേ ബാക്കി കിടക്കുന്നുള്ളൂ.. അത് ഞാൻ ചെയ്തോളാം.. സമയമുണ്ടല്ലോ …
(ഷാനു )
അറിയാലോ 7 ദിവസമേ ബാക്കിയുള്ളൂ.. നിങ്ങള് ചുമ്മാ കളിച്ച് സമയം കളയരുത്..
ഓ.കെ ടീച്ചർ
എന്നും പറഞ്ഞ് അവൻ ഇരിക്കുമ്പോൾ എന്നേയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
എനിക്ക് തിരിച്ചൊരു Thanks പറയാനൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ ഞാൻ താഴ്ന്ന് കൊടുത്താൽ എങ്ങനെ ശരിയാകും.. പതിവ് പോലെ കണ്ണുരുട്ടി ഒന്ന് നോക്കി അ
പാവത്തിനെ ..
ഞാൻ കാരണം ടീച്ചറോട് അവന് അങ്ങനെയൊക്കെ നുണ പറഞ്ഞ് ഒപ്പിക്കേണ്ടി വന്നല്ലോ എന്നോർക്കുമ്പോഴാ സങ്കടം-..
അപ്പോഴായിരുന്നു പ്രതീക്ഷിക്കാതെ എനിക്ക് നേരെ തിരിഞ്ഞ ടീച്ചറുടെ ഒരു അഡാറ് ചോദ്യം..
ഷഹന.. നീ Prepare ആയില്ലേ … പ്രോജക്ട് ഒക്കെ എഴുതി റെഡിയാക്കിയല്ലോലേ. എങ്ങനെയുണ്ട് വായിച്ചിട്ട്.. നമ്മള് വാങ്ങിക്കില്ലേ ഫസ്റ്റ്…
പടച്ചോനെ … എന്താ ഞാൻ ടീച്ചറോട് പറയണ്ടേ. ഒരു എത്തും പിടിയും കിട്ടണില്ലല്ലോ..
ഷാനുവിനെ നോക്കിയപ്പോ ഓന്റെ മുഖത്തും നല്ല ടെൻഷൻ കാണുന്നുണ്ട്..
ഓന്റെ അടുത്ത് തന്നെ ഇരുന്ന് ക്ലോസ്സപ്പും കാണിച്ചോണ്ട് ദുഷ്ട്ടൻ നിച്ചു ചിരിക്കുന്നു…
എന്നെ നോക്കി എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുമുണ്ട്.
ടീ.. എന്താ ഞാൻ പറയാ നാജി…
മ്മളെ കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. സത്യത്തിൽ ഞങ്ങളെ ചങ്കാ ടീച്ചർ .. പറഞ്ഞിട്ടെന്താ.. ഇന്ന് കക്ഷി നല്ല ചൂടിലാ ..
ടീച്ചർ…..
അതാരാപ്പാ ടീച്ചറേ വിളിച്ചത് എന്ന് അറിയാൻ ഒന്ന് തിരിഞ്ഞ് നോക്കിയതാ… വേറെയാര് മ്മളെ കോന്തൻ തന്നെ… പടച്ചോനെ ഇവനിതെന്തിനാ ഇപ്പോ ടീച്ചറേ വിളിച്ചത്.. പണി തരോ… ഏയ് അങ്ങനെ വരാൻ വഴിയില്ല.
yes പറയ് ഷാനിദ്….. (ടീച്ചർ)
പ്രോജക്ട് എഴുതിയത് ഞാൻ ഷാനക്ക് കൈമാറിയിട്ടില്ല. എനിക്ക് കുറച്ച് മാറ്റങ്ങൾ വരുത്താനൊക്കെയുണ്ട്.. ഇന്നത്തോടെ കഴിയും.. എന്നിട്ട് കൊടുക്കാം..
എനിയെന്നാ ഷാനിദ് ഇതൊക്കെ കഴിയാ.. നിങ്ങൾ എന്താ കുട്ടിക്കളിയായിട്ട് ആണോ കണ്ടിരിക്കുന്നേ.. എത്ര പേരാ നിങ്ങളെ പ്രതീക്ഷിച്ച് നിൽക്കുന്നത് എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ അറിയാൻ .വേണോ. നിങ്ങളും കേട്ടതല്ലേ അസംബ്ലിയിൽ .
പാവം അങ്ങനെയെന്തൊക്കെയോ ടീച്ചർ അവനെ കൊറേ പറഞ്ഞു. ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ട് മിണ്ടാതെ നിന്ന്.. എല്ലാം ഞാൻ കാരണം ആണല്ലോ എന്നോർക്കുമ്പോഴാ…😢😢😢
പെട്ടന്നായിരുന്നു നിച്ചു ടീച്ചറേന്ന് വിളിച്ച് എന്നെ ഉണ്ടക്കണ്ണിട്ട് നോക്കി പേടിപ്പിച്ചത്..
ഷാനു അവനെ പിടിച്ച് വലിക്കുന്നൊക്കെയുണ്ട്..
പക്ഷെ അങ്ങട് ശരിക്ക് ഏൽക്കുന്നില്ല. അത് പിന്നേ ഷാനുവിനേ ആവശ്യല്ലാതെ ടീച്ചർ ചീത്ത പറഞ്ഞാൽ നിച്ചുവിന് സഹിക്കാൻ കഴിയില്ലല്ലോ…
അവനെ പറഞ്ഞിട്ടും കാര്യല്ല. അതാണ് അവര് തമ്മിലുള്ള ബന്ധം…
ഇവനിതെന്തിനുള്ള പുറപ്പാടാ.. ഓന്റെ നോട്ടം കണ്ടാൽ ഉറപ്പാ നമ്മക്കിട്ടുള്ള പണിയാണെന്ന്..
ദേയ് അ ഷഹന .. അവളാ എല്ലാത്തിനും കാരണം. അവള് പ്രോജക്ടിൽ പങ്കെടുക്കുന്നില്ലാന്നാ പറയുന്നേ…
അല്ലാതെ പ്രോജക്ട് മാറ്റം വരുത്താനൊന്നും ഇല്ല ടീച്ചർ. ഇതിങ്ങനെ പോയാൽ എവിടെയും എത്തില്ല.. ഒരു തീരുമാനം ഉണ്ടാക്കിയേ പറ്റൂ..
ഓന്റെ കൂടെ സപ്പോർട്ട് ചെയ്ത് എനിക്കിട്ട് പണിയാൻ ക്ലാസ്സിലെ കൊറേ കുട്ടികളും…
കുറച്ച് മുമ്പ് ഓന്റെ പ്രകടനം കണ്ടതാണല്ലോ ക്ലാസ്സിലെ എല്ലാവരും. എന്റെ കാര്യത്തിൽ തീരുമാനമായി..
എനി എന്താ ഞാൻ ടീച്ചറോട് പറയാ… ദുഷ്ഠൻ… നിന്നെ എന്നെങ്കിലും കൈയ്യിൽ കിട്ടും…😡
ഷഹന. എന്താ നിന്റെ പ്രശ്നം.. ഈ ക്ലാസ്സിൽ നിന്റെ അത്രക്ക് ട്ടാലന്റട് ആയിട്ട് അവതരിപ്പിക്കാൻ പറ്റിയ ഒരാൾ ഇല്ലാത്തത് കൊണ്ടാണ് എല്ലാവരും കൂടെ നിന്നെ ചൂസ് ചെയ്തത്..
ടീച്ചർ.. പ്ലീസ് എന്നോട് ക്ഷമിക്കണം .. എനിക്ക് കഴിയില്ല… വേറെയൊരാളെ തിരഞ്ഞെടുത്തോളൂ..
പെട്ടന്ന് എനിക്കങ്ങനെ തുറന്നടിച്ച് പറയാനാണ് തോന്നിയത്… ടീച്ചർ പറഞ്ഞത് ശരിയാ എന്നിൽ അവർക്കൊക്കെ നല്ല പ്രതീക്ഷയുണ്ട്.. ബട്ട് അ പ്രതീക്ഷ പാടില്ല.. ഇപ്പോ കുറച്ച് ദു:ഖിക്കേണ്ടി വന്നാലും കുഴപ്പല്ല എന്ന് വിചാരിച്ച് ഞാൻ അങ്ങനെത്തന്നെ തുറന്നടിച്ച് പറഞ്ഞു.
ടീച്ചർ.. പ്ലീസ് എന്നോട് ക്ഷമിക്കണം .. എനിക്ക് കഴിയില്ല… വേറെയൊരാളെ തിരഞ്ഞെടുത്തോളൂ..
അത് പറയേണ്ട താമസം…..
നീയൊക്കെ പിന്നെന്തിനാ സ്ക്കൂളിലേക്ക് കെട്ടി എഴുന്നേറ്റ് രാവിലെ പോരുന്നേ.. ബുക്കില് അച്ചടിച്ച് വെച്ചത് മാത്രമല്ല വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..
അതിൽ മാത്രം നല്ല മികവ് കാണിച്ചതോണ്ട് കാര്യമില്ല.. നിങ്ങളുടെ കഴിവുകൾ കൂടി മറ്റുള്ളവർക്ക് വേണ്ടി പ്രയോജനപ്പെടുത്തിയാലേ അച്ചടക്കമുള്ള വിദ്യാർത്ഥികളാകുന്നുള്ളൂ..
അതിനാരോട് പറയാൻ , പഠിക്കുന്ന സ്കൂളിനോടൊരു കൂറ് ഇല്ലാത്ത കൊറേ എണ്ണം വന്നോളും രാവിലേ ബാഗും എടുത്ത്.. നാടിനും വീടിനും ഉപകാരമില്ലാതെ…..😡😡
അങ്ങനെയെന്തൊക്കെയോ ടീച്ചർ ദേഷ്യത്തിൽ കൊറേ പറഞ്ഞു കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.😭😭
അതെന്തോ എന്നെ വല്ലാതെ തളർത്തി..
ടീച്ചർ പറഞ്ഞത് ശരിയാ .. നാടിനും വീടിനും ഒരു പകാരവുമില്ലാത്തവൾ …. 😢😢
ക്ലാസ്സിൽ എല്ലാവരുടേയും മുന്നിൽ വെച്ച് ഞാൻ ഇതൊക്കെ കേൾക്കേണ്ടി വന്നല്ലോ.
ടീച്ചർ ഇങ്ങനെയൊക്കെ പറയണേൽ ടീച്ചർക്ക് എത്രത്തോളം വിഷമമായി കാണും..
ഞാൻ ഡസ്കിൽ തല വെച്ച് ഒരുപാട് കരഞ്ഞു..🙇♀🙇♀.
ആശ്വസിപ്പിക്കാൻ എന്റെ ചങ്ക്സ് കൂടെയുണ്ടായിരുന്നു.
പക്ഷെ അവർ പറയുന്നൊതും ഞാൻ കേൾക്കുന്നേ ഇല്ല.
ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നെ വെറുക്കുകയാണല്ലോ അള്ളാ …ക്ലാസ്സിൽ ഉള്ളവർ പോലും കൂടുതലും എന്നെ കുറ്റപ്പെടുത്തുകയാണല്ലോ..
ടീച്ചർക്ക് എന്നെ രണ്ട് തല്ല് തല്ലിയാലും ഇവിടെ നിന്ന് ഇറങ്ങി പോകണ്ടി ഇല്ലായിരുന്നു.😢😢
ബെല്ലടിച്ചപ്പോൾ ഞാൻ വേഗം തന്നെ ബാഗുമെടുത്ത് കണ്ണൊക്കെ തുടച്ച് ക്ലാസ്സിന് പുറത്തേക്കിറങ്ങി .🚶♀🚶♀
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
നിച്ചു അങ്ങനെയൊക്കെ ടീച്ചറോട് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചേ ഇല്ല .
ഒരുപാട് അവനെ പിടിച്ച് വലിക്കാൻ ശ്രമിച്ചു.പക്ഷെ എന്നെ ടീച്ചർ ആവശ്യമില്ലാതെ ചീത്ത പറഞ്ഞത് സഹിക്കാൻ കഴിയാത്തത് കൊണ്ടാകും അവൻ അങ്ങനെയൊക്കെ പറഞ്ഞത്..
പാവം ഷഹനയോട് അങ്ങനെയൊന്നും ടീച്ചർ പറയണ്ടി ഇല്ലായിരുന്നു.
ഒരുപാട് കരഞ്ഞിട്ടുണ്ട്. നല്ലോണം വിഷമം ആയിട്ടുണ്ടാകും. ഒന്നും വേണ്ടില്ലായിരുന്നു.. എല്ലാം ഞാൻ കാരണമാണല്ലോ..😰 എല്ലാവരുടേയും മുന്നിൽ വെച്ച് ഇതൊക്കെ കേൾക്കേണ്ടി വന്നത് അ പാവത്തിന്.😰
എനി ഇപ്പോ എന്താ ഞാൻ ചെയ്യാ…🤔
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാന.. നിക്കടീ ഞങ്ങളും വരുന്നു.. (നാജി)🚶♀
പോട്ടേടീ.. നമ്മളെ ടീച്ചറല്ലേ.അപ്പോഴത്തേ സങ്കടം കൊണ്ട് പറഞ്ഞ് പോയതാകും.. നീ സങ്കടപ്പെടല്ലേ. എന്തെങ്കിലും വഴി ഉണ്ടാകും.. കരയല്ല ടീ ഞങ്ങളില്ലേ നിന്റെ കൂടേ.. (പാത്തു.)
ഇന്ന് എനി വീട്ടിൽ പോയിട്ട് സങ്കടപ്പെടാനുള്ളത് കിട്ടിയല്ലോലേ… സാരല്ലടാ.. കണ്ണാക്കെ തുടക്ക്. ന്നിട്ട് നല്ല കുട്ടിയായിട്ട് വാ വീട്ടിലേക്ക് പോകാം..
(മിൻഹ )
ഷാന….. 🚶
ഞാൻ കലങ്ങിയ കണ്ണുകളോടെ തിരിഞ്ഞ് നോക്കിയപ്പോൾ അത് ഷാനുവായിരുന്നു.
പാവം എന്നെക്കാൾ കൂടുതൽ വിഷമം ആയിക്ക് തോന്നണ്.. ആകെ മൂഡ് ഓഫ് ആയി എന്റെ മുന്നിൽ തല താഴ്ത്തി നിൽക്കാ ഓൻ..
ഇനി ഒരിക്കലും പ്രൊജക്ടിന് അവൻ എന്നെ പ്രതീക്ഷിക്കാതിരിക്കാൻ ഏറ്റവും നല്ല സമയം അതാണെന്ന് എനിക്കും തോന്നി.” ഞാൻ അവനെ നോക്കിയതും..
ഷാന … സോറി.. എന്നോട് ക്ഷമിക്കണം .ഞാൻ കാരണം…🙏🙏😰😰
അത് പറഞ്ഞ് പൂർത്തിയാകുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.😰😰😰
എന്താ.. എന്താ നിനക്കിന് വേണ്ടേ.. സമാധാനമായില്ലേ. എല്ലാത്തിനും നന്ദി.. പ്ലീസ് എനി എന്റെ മുന്നിൽ വന്ന് പോകരുത്.. എന്റെ അപേക്ഷയാണ്.. എനിക്ക് നിന്നെ ഇഷ്ടമല്ല ….ഇഷ്ടമല്ല …..ഇഷ്ടമല്ല. 😡😡😡😡
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നിന്ന് ഒരുപാട് കരഞ്ഞു കൊണ്ട് അവനിൽ നിന്നും നടന്നകന്നൂ…😢😢😢
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission