💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝Part -2⃣6⃣📝
💘💘💘💘💘💘💘💘💘💘
ടീ അവന്റെ നെറ്റിയിൽ ബാന്റേജ് ഒക്കെ ഒട്ടിച്ചിക്കല്ലോ.. മിൻഹയുടെ കൈ നോക്ക്.. അവന്റെ നെറ്റിയിലാ ഉള്ളത്..
ഉം.. ശരിയാണല്ലോ അള്ളാ.. അപ്പോ അതിനൊക്കെ അർത്ഥം എന്താ.. പാത്തൂസെ… അപ്പോ അവര് പറഞ്ഞതൊക്കെ തന്നെയാകും ശരി അല്ലേ .. എനിയിപ്പോ എന്റെ ഇഷ്ടത്തിനൊന്നും ഒരു കാര്യവും ഇല്ല ടീ.. എന്നും പറഞ്ഞ് അപ്പോ തന്നെ മ്മളെ പാത്തൂ സിനേയും കെട്ടിപ്പിടിച്ച് ഒരൊറ്റ കരച്ചിലായിരുന്നു.. അല്ലേലും അവനേ ആഗ്രഹിച്ച ഞാൻ അല്ലേ മണ്ടീ…
…. *തുടർച്ച* ….
💘💘💘💘💘💘💘💘💘💘
രാവിലെ ഷാന എന്നെ തിരിഞ്ഞു നോക്കിയ മുതൽ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
എന്നും എന്നെ കണ്ടാൽ തല തിരിച്ചു പോകുന്ന ആളാ ഇന്ന് എന്നെ കണ്ടപ്പോൾ പുറകോട്ട് തിരിഞ്ഞു നോക്കിയത്.
അതിൽ കൂടുതൽ പിന്നെ സന്തോഷിക്കാൻ മറ്റെന്തെങ്കിലും വേണോ.
പക്ഷേങ്കിൽ നല്ലൊരു അവസരം കിട്ടിയിട്ടും അവളെ മുഖമൊന്നു മര്യാദയ്ക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം എന്നെ വേട്ടയാടിക്കൊ ണ്ടേയിരുന്നു.
ആ ദുഷ്ടൻ ബൈക്കുകാരൻ കറക്റ്റ് സമയത്ത് വട്ടം ചാടി ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്തായാലും അവളുടെ മുഖം കണ്ടു പിടിച്ചേനെ .
അല്ലെങ്കിലും അവൾ എന്തിനാണാവോ എപ്പോഴും ഇങ്ങനെ മുഖം മറക്കുന്നത് .
നീ എത്ര കാലം എന്നെ പറ്റിച്ച് മുഖം മറച്ചു നടക്കും എന്ന് എനിക്കും ഒന്നറിയണമല്ലോ.
ആ തെണ്ടി ബൈക്ക് കാരൻ കാരണം രാവിലെ തന്നെ മ്മളെ നെറ്റിയും പൊട്ടി
.പിന്നെ ഷാനക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോഴാണ് ആകെ ഒരു സമാധാനം .
ഓൾക്ക് വേണ്ടി എൻറെ നെറ്റി എന്നല്ല ജീവൻ കൊടുത്തിട്ട് ആണെങ്കിലും ഞാൻ സ്വന്തമാക്കും.
നീ കാത്തിരുന്നോ മോളെ ഷഹന. നിന്നെ സ്വന്തമാക്കാൻ ഇനി അധികകാലമൊന്നും വേണ്ടിവരില്ല ഈ ഷാനുവിന്.
നിൻറെ ചങ്ക് വഴി എനിക്ക് നിന്നിലേക്കെത്തുവാൻ ഉള്ള ദൂരം വളരെ കുറവാണ്.
എന്തായാലും എങ്ങനെയായാലും ഇന്നു നേരത്തെ സ്കൂളിൽ എത്തണം.
ആ ഒരൊറ്റ വാശിയിൽ നമ്മൾ വേഗം റെഡിയായി നിച്ചുവിനെയും കൂട്ടി ഖാദർക്കയുടെ കടയുടെ ഫ്രണ്ടിൽ തന്നെ ലാന്റ് ചെയ്തു.
നിച്ചു പിന്നെ അവൻറെ നാജിയ ക്ലാസിൽ എത്തിയിട്ടുണ്ടാവും എന്നറിയാവുന്നതു കൊണ്ട് നേരെ ക്ലാസിലേക്ക് പോയി .
മ്മക്ക് പിന്നെ ഷഹന ബുള്ളറ്റിൽ വന്നിറങ്ങുന്നത് കാണാതെ ക്ലാസിലേക്ക് അങ്ങനങ്ങോട്ട് കയറി ചെല്ലാൻ പറ്റുമോ .
ഇന്നെന്തായാലും അവളുടെ കാക്കു ഞങ്ങളെ നോട്ട് ചെയ്തിട്ടുണ്ടാവും എന്ന കാര്യം ഉറപ്പാ .
ഒരു അകലം പാലിക്കുന്നത് ഒക്കെ നല്ലതായിരിക്കും .ഇനി എന്തായാലും ഓന്റെ മുന്നിൽ പോയി പെടുന്നത് അത്ര നല്ലതായിരിക്കില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പണ്ട് കാരണോർ പറയുന്നത് അല്ലെങ്കിലും എത്ര ശരിയാണ് .
ഒരുപാട് നേരം അവൾ വരുന്നതും നോക്കി നിന്നെങ്കിലും എല്ലാവരും എത്തിയിട്ടും അവളെ മാത്രം കണ്ടില്ല .
പടച്ചോനെ ഇനി ഇന്നെങ്ങാനും വരില്ലേ എന്നൊക്കെ ചിന്തിച്ചു അവിടെ അങ്ങനെ ആകെ ടെൻഷനായി നിൽക്കുമ്പോഴാണ് മ്മള് മിൻഹ നടന്നു വരുന്നത് കണ്ടത് .
ഷാന ഇനിയെങ്ങാനും വരില്ലേ എന്ന് അവളോട് ചോദിക്കാം എന്ന് വെച്ചിട്ടാണ് ഞാൻ മിൻഹയുടെ അടുത്തേക്ക് പോയത്.
അവൾക്ക് അറിയില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ കൂടുതൽ നേരം കാത്തു നിൽക്കുന്നതിൽ കാര്യമില്ല എന്ന് തോന്നി.
ശേഷം ഞാൻ മിൻഹയുടെ കൂടെ ക്ലാസ്സിലേക്ക് നടന്നു.
പോകുന്ന വഴിയിൽ മുഴുവനും എനിക്ക് ഷാനയെ കുറിച്ചായിരുന്നു മിൻഹയോട് പറയാനുണ്ടായിരുന്നത്.
പക്ഷേ അവൾക്ക് എൻറെ വിശേഷങ്ങൾ തിരക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം എന്ന് തോന്നും അവളുടെ സംസാരം കേട്ടാൽ .
ഷാനു ഇതെന്തു പറ്റി നിൻറെ നെറ്റിയിൽ .
അതൊക്കെ പിന്നെ നമ്മൾ ഒരു തമാശ രൂപത്തിൽ രാവിലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു.
അതെല്ലാം അവളോട് സംസാരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറുമ്പോഴാണ് ഹിജാബ് ഒക്കെയിട്ട് നല്ല സുന്ദരിയായി മ്മളെ ഷാന ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടത്.
അതിൽ കൂടുതൽ സന്തോഷം പിന്നെ വേറെ എന്തെങ്കിലും വേണോ.
മ്മളെ ഷാന ഇന്ന് മ്മളെക്കാളും മുന്നേ ക്ലാസ്സിൽ എത്തിയോ എന്നൊക്കെ ചിന്തിച്ചു കൊണ്ട് അവളെയും ആസ്വദിച്ച് കൊണ്ട് ക്ലാസ്സിലേക്ക് കയറുമ്പോൾ ആയിരുന്നു പ്രതീക്ഷിക്കാതെ മിൻഹ എൻറെ നെറ്റിയിലെ മുറിയിൽ തലോടിയത്.
എന്തോ അ ഒരു നിമിഷം നമ്മൾ ആകെ ഷോക്കായി പോയി എന്ന് തന്നെ പറയാലോ .
കാരണം മ്മളെ ഷാന കണ്ടുകൊണ്ടിരിക്കെ അല്ലായിരുന്നോ ഇവളുടെ ഈ ഒലക്കമ്മലേ പ്രകടനം .
മ്മള് പിന്നേ വേഗം നിച്ചുവിന്റെ അടുത്തേക്ക് പോയി.
ആകെ ഒന്ന് കൂൾ ആകാം എന്ന് കരുതിയാ അ പിശാചിന്റെ അടുത്തേക്ക് പോയത്. ഓൻ ആണേൽ കട്ട കലിപ്പിലും .
ഇവൻക്ക് ഇത് ഇത്ര പെട്ടെന്ന് എന്താ പറ്റിയെ അള്ളാ . ആരോടോ ഉള്ള ദേഷ്യം എന്നോട് തീർക്കുന്നത് പോലെ ഉണ്ടല്ലോ .
രാവിലെ വരുമ്പോൾ ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നല്ലോ.
നിനക്കെന്താടാ പറ്റിയേ നിച്ചു. എനി നാജിയങ്ങാനും……
നാജി…..മിണ്ടരുത് ഷാനു . നിൻറെ ഒരു ഷാന.ഓള് ആരാന്നാ ഓളെ വിചാരം. മ്മള് ഒരു ഹെൽപ്പ് ചോദിച്ചപ്പോ ഓൾക്ക് എന്തൊരു ജാഡയാടാ തെണ്ടി.
അതിനു നീ എന്നോട് ചൂടായിട്ട് എന്താടാ. ഷാനയോടുള്ള ദേഷ്യം നീ എന്നോടാണോ തീർക്കുന്നത്.
അല്ലടാ അതൊക്കെ പോട്ടെ എന്താ സംഭവം . നീ എന്ത് ഹെൽപ്പാ അതും എൻറെ ഷാനയോട് ചോദിച്ചേ .
നിൻറെ ഒരു ഷാന. ഭദ്രകാളിയാ അവള് ഭദ്രകാളി. വെറുതെ അതിൻറെ പുറകെ നടന്ന് നിൻറെ ലൈഫ് നീ കളയണ്ട ഷാനു
. അതിലും നല്ലത് ആ മിൻഹയെ നോക്കുന്നതായിരിക്കും . അവള് കണ്ടില്ലേ അവളെ ഫ്രണ്ടിനെ നിനക്ക് സെറ്റ് ആക്കി തരാൻ നമ്മളെ സഹായിക്കുന്നത്.
അത് പോലെ നിൻറെ ഷാന യോട് നമ്മള് ഒരു സഹായം ചോദിച്ചപ്പോൾ ഓൾക്കില്ലാത്തൊരു ജാഡയില്ല. ഭൂദേവീ .
ഹ ഹ ഹ. നമുക്ക് വഴിയുണ്ടാക്കാം നീ ഇങ്ങനെ വൈലന്റ് ആവല്ലേടോ.
ആ ഭൂദേവി പറയാ . ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന സിനൂന്റെ പുറകെ പോകാൻ. ഇല്ലെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഉണ്ട് പോലും ഒരു ഭൂദേവി അവളെ സെറ്റ് ആക്കി തരാമെന്ന് .
നിൻറെ ഓൾക്ക് പറ്റിയ പണിയാ അല്ലേലും ബ്രോക്കർ പണി . എന്ത് കണ്ടിട്ടാടോ നീ അവളേം മണപ്പിച്ചു ഇങ്ങനെ നടക്കുന്നേ .
ഹ നീ സമാധാനിക്കെന്റെ ചങ്ങായി.
അവരൊന്നും എവിടെയും പോകുന്നൊന്നുമില്ലല്ലോ ഇവിടെയൊക്കെ തന്നെ കാണില്ലേ.
മിൻഹ എൻറെ ഷാനയെ സെറ്റ് ആക്കി തന്നതിന് ശേഷം ഞാൻ ഷാനയേ കൊണ്ട് റെഡിയാക്കിത്തരും നിനക്ക് നിന്റെ നാജിയെ . അതു പോരേ
ഹ ഹ ഹ . അപ്പോ എന്തായാലും നടന്നത് തന്നെ . നാജി എനിക്ക് സെറ്റ് ആയാലും മോനേ ഷാനൂ ഷാന നിനക്ക് സെറ്റ് ആകുമെന്ന് നീ വിചാരിക്കേ വേണ്ട.
അത് നിൻറെ വ്യാമോഹം മാത്രമാണ്.അക്കാര്യത്തിൽ മാത്രം എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല .
നീ പോടാ . കണ്ടോ നീ ഈ ഷാനുവിന്റെ കളി . മിൻഹ നമ്മുടെ കൂടെ നിൽക്കുന്നിടത്തോളം കാലം ഷാനയെ ഞാൻ എപ്പോ വളച്ചു എന്ന് ചോദിച്ചാൽ മതി.
ഉം അതെ . അതെ . അവസാനം മിൻഹ നമ്മളെ കൂടെ നിന്നിട്ട് ഷാനക്ക് പകരം അവള് നിൻറെ തലയിൽ ആകാതിരിക്കാൻ ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം . മിക്കവാറും ഇത് അതിനുള്ള പോക്കായിരിക്കും.
ഒന്ന് പോടാ നിച്ചു . നീ നോക്കിക്കോ..കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ .
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
രാവിലെ സ്കൂളിലേക്ക് നടന്നു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഷാനു മ്മളെ അടുത്തേക്ക് വന്നത്.
അത് വരെ ഓനെ കുറിച്ച് ഒരോന്ന് ചിന്തിച്ചു കൊണ്ട് നടന്നു വന്നത് കൊണ്ട് ഓൻ മുന്നിൽ ചാടിയത് ശരിക്കും ഒരു സർപ്രൈസ് തന്നെയായിട്ടാണ് എനിക്ക് തോന്നിയത് .
എന്തോ അവനെ പെട്ടന്ന് കണ്ടപ്പോ ആദ്യം എനിക്ക് നല്ല സന്തോഷം ഒക്കെയാ തോന്നിയത് .
പക്ഷേ അവൻറെ ആദ്യ ചോദ്യം തന്നെ ഷാനയെ കുറിച്ചായിരുന്നു .
നമ്മളാണേൽ എന്ത് ചോദിച്ചിട്ടും ഒരു മറുപടിയുമില്ല ചെക്കന് .
ഷാന ഷാന ഷാന ഇത് കേട്ട് കേട്ട് മടുത്തു എന്ന് തന്നെ പറയാം.
ഓനും ഓന്റൊരു ഷാനയും. മ്മക്ക് ശരിക്കും ചൊറിഞ്ഞു കയറി വന്നതാ. പിടിച്ച് നിന്നല്ലേ പറ്റൂ.
ഏങ്ങനേലും അ കുരിശിനെ എന്റെ ഷാനുവിൽ നിന്നും അകറ്റിയേ പറ്റൂ.
അങ്ങനെയിരിക്കെയാണ് നമ്മള് ഓന്റെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത് .
അത് കണ്ടപ്പോൾ ശരിക്കും മ്മക്ക് പാവം തോന്നി. കാരണം തിരക്കിയപ്പോയോ .
ഷാനയെ കൊല്ലാനുള്ള ദേഷ്യവും .
അങ്ങനെ ഷാനയേ എന്തൊക്കെയോ പ്രാകി പ്രാകി കൊണ്ട് ക്ലാസ്സിൽ എത്താൻ നേരത്താണ് അ ഭൂതം ഫ്രണ്ടിൽ തന്നെ ഞങ്ങളേം നോക്കി നിൽക്കുന്നത് കണ്ടത്.
ഓളെ കണ്ടപ്പോഴേക്കും ഷാനുവിന്റെ മുഖത്താണേൽ 60 ന്റെ ബൾബ് കിടന്ന് കത്താണ് .
അത് കണ്ടാൽ പിന്നെ മ്മക്ക് ദേഷ്യം പിടിക്കാതെ നിൽക്കോ . എങ്ങനേലും അ സാധനത്തിനെ ഷാനുവിൽ നിന്നും അകറ്റിയല്ലേ പറ്റൂ.
അതിനെന്താപ്പോ ഒരു വഴി അള്ളാ .
അപ്പോഴാണ് മ്മക്ക് ഒരു ബുദ്ധി തോന്നിയത് .
പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. ഷാന കാണും വിധത്തിൽ ഷാനുവിന്റേ അടുത്തേക്ക് ഒന്നുകൂടെ ചേർന്ന് അങ്ങട് നിന്ന് കൊണ്ട് ഓന്റെ നെറ്റിയിലെ മുറിവിൽ മ്മള് തലോടി കൊണ്ടേയിരുന്നു.
ഷാനൂന് അത് ഇഷ്ടപ്പെട്ടിട്ടില്ലാ എങ്കിലും ഷാനക്ക് എന്തായാലും ഏൽക്കാതിരിക്കില്ല.
അല്ലെങ്കിലും ഞങ്ങള് രണ്ടും കട്ട പ്രണയത്തിൽ ആണെന്ന് ഇവൾക്ക് മനസ്സിലാക്കി കൊടുക്കൽ ഇപ്പോ മറ്റാരെക്കാളും കൂടുതൽ എന്റേ ആവശ്യം ആയി പോയില്ലേ .
ഷാന സ്വമേധയ പിൻമാറിയാൽ പിന്നെ ഷാനുവിന്റെ മനസ്സ് മാറ്റിയെടുക്കാനാണോ ഈ മിൻഹക്ക് പണി .
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
പതിവുപോലെ മിൻഹ സീറ്റിൽ വന്നിരുന്നെങ്കിലും അവളുടെ സ്വഭാവത്തിൽ ഒക്കെ എന്തൊക്കെയോ മാറ്റം തോന്നി ഞങ്ങൾക്ക് .
എപ്പോഴും അവൾക്ക് ഷാനുവിനെ കുറിച്ച് മാത്രമേ പറയാനുള്ളൂ.
അവൾ പറയുന്ന ചില കാര്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ തളർത്തി കൊണ്ടേയിരുന്നു.
എന്താണ് സത്യത്തിൽ നടക്കുന്നത് എന്ന് മനസ്സിലാകുന്നേ ഇല്ല.
മിൻഹയുടെ പ്രകടനവും അവളും നിച്ചുവും പറഞ്ഞ കാര്യങ്ങളും ഒക്കെ വെച്ച് എന്റെ ഷാനു ഇന്നെന്നിൽ നിന്നും ഏറെ ദൂരത്താണ് .
അവൻ എന്നെന്നേക്കുമായി എന്നിൽ നിന്നും നഷ്ടപ്പെട്ടു എന്ന് എൻറെ മനസ്സ് 100 വട്ടം എന്നോട് തന്നെ പറയുന്നുണ്ടെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ലല്ലോ അള്ളാ.
ഷാനുവിനേ വിട്ട് കൊടുക്കുന്നതിനേക്കാൾ ഇപ്പോൾ ഏറെ വേദന തോന്നുന്നത് എന്റെ ഫ്രണ്ട് തന്നെ അവരുടെ സ്നേഹ പ്രകടനങ്ങളെ കുറിച്ച് വാ തോരാതേ സംസാരിക്കുമ്പോഴാണ് .
അവർ തമ്മിൽ ഇത്രയും അടുത്തിട്ടുണ്ടെങ്കിൽ പിന്നെന്തിനായിരുന്നു ഇന്ന് രാവിലെ ഷാനു എൻറെ പുറകെ ഓടി വന്നത്.
എന്തൊരു പരീക്ഷണമാണ് അള്ളാ . ഈ ഷഹനയെ ഇത്രയൊക്കെ പരീക്ഷിച്ചിട്ടും മതിയായില്ലേ നിനക്ക്.
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ബെല്ലടിച്ച് ഫസ്റ്റ് പിരീഡ് തന്നെ ഞങ്ങളുടെ ക്ലാസ് ടീച്ചർ ക്ലാസ്സിലെത്തി .
അതോടെ എനിക്ക് എന്തോ വല്ലാത്തൊരു ടെൻഷൻ ഒക്കെ കയറിക്കൂടി .
കഴിഞ്ഞ ദിവസം എന്നോട് വഴക്കുണ്ടാക്കി ടീച്ചർ ക്ലാസിൽ നിന്നും ഇറങ്ങി പോയിട്ട് പിന്നെ ഇന്നാണ് ഇവിടേക്ക് വരുന്നത്.
എനിയിപ്പോ എന്തൊക്കെ നടക്കും എന്ന് പടച്ചോനറിയാ ..
അള്ളാ .. താങ്ങാവുന്നതിനപ്പുറം ആയിക്ക്ണ് . പ്ലീസ് എനിക്ക് ഇനിയൊന്നും താങ്ങാനുള്ള ശേഷി ഇല്ല . ഒരു കുഴപ്പവും ഉണ്ടാക്കരുതേ ……
ടീ ..ഷാന നീ എന്താ ഈ പിറുപിറുത്ത് കൊണ്ടിരിക്കുന്നത്.
പാത്തൂസേ … ഇന്ന് ഇനി ടീച്ചർ എന്തെങ്കിലും പറയോ. മ്മക്കാണേൽ ഒരു സമാധാനവും കിട്ടണില്ല .
ഏയ് ഒന്നും ഉണ്ടാവില്ല . നീ സമാധാനിക്ക് പെണ്ണേ . അതിനല്ലേ ഇപ്പോ നിനക്ക് പകരം മിൻഹ പോകുന്നത് ലാബിലേക്ക് .
ടീച്ചർക്ക് എങ്ങനേലും പ്രോജക്ട് വിജയിച്ചാൽ പോരേ. അത് ദേ ഓള് വിജാരിച്ചാലും നടക്കും.
അതല്ലടീ … ടീച്ചർക്കൊക്കെ നമ്മളോട് എന്ത് സ്നേഹം ആയിരുന്നു. ഇപ്പോ എന്നെ ഒന്ന് മൈന്റ് വരെ ചെയ്യണില്ല . അതൊക്കെ ഓർക്കുമ്പോഴാ …
നീ ഇപ്പോ അതൊന്നും ചിന്തിക്കണ്ട . ഒക്കെ ശരിയാകും.
ഷാനു …..എന്തൊക്കെയായി കാര്യങ്ങൾ . പ്രോജക്ട് ഒക്കെ എവിടെം വരെയായി . ഇനി 7 ദിവസം കൂടിയല്ലേ ഉള്ളൂ മത്സരത്തിന് . ഓർമ്മയുണ്ടല്ലോലേ മൂന്നാൾക്കും……
ടീ പാത്തുസെ.. പറഞ്ഞു നാവ് അകത്തേക്കിട്ടില്ല. ദേയ് ടീച്ചർ ചോദിക്കുന്നു. ഈ മൂന്നാൾ എന്ന് ഉദ്ദേശിച്ചത് എന്നെത്തന്നെയായിരിക്കോടി .
ടീച്ചർ … ഒക്കെ റെഡിയായി കൊണ്ടിരിക്കുന്നു. പ്രസന്റേഷൻ വർക്ക് ഒഴിച്ച് ബാക്കിയെല്ലാം ഇന്നത്തോടെ മുഴുവനാക്കാം.
നാളെ പ്രവർത്തിപ്പിച്ചു നോക്കാൻ കഴിയുമെന്നാണ് വിശ്വാസം . അത് കഴിഞ്ഞാൽ 2 ദിവസം മതിയാകും പ്രസന്റേഷൻ കംബ്ലീറ്റ് ചെയ്യാൻ .
Good …
അറിയാലോ 4 ദിവസം കൊണ്ട് എല്ലാം മുഴുവനാക്കിയിരിക്കണം. 2 ദിവസം മുമ്പേ നമ്മൾ ഇവിടെ നിന്നും പുറപ്പെടേണ്ടതുണ്ട്.
ഒരു ദിവസത്തെ യാത്ര തന്നെയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .
തലേ ദിവസം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞാലേ അടുത്ത ദിവസം നമുക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
അപ്പോ അതിനനുസരിച്ച് മൂന്നാളും നന്നായി Prepare ചെയ്തിരിക്കണം . K അല്ലേ.
ഓ.കെ ടീച്ചർ.
മൂന്നാളും വീട്ടിലൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടല്ലോ അല്ലേ.
നിങ്ങൾ മൂന്ന് പേരും ഞാനും ഗഫൂർ മാഷും ആയിരിക്കും മത്സരത്തിന് വേണ്ടി പോകുന്നത്.
ഷഹന വീട്ടിൽ പറഞ്ഞിട്ട് വീട്ടുകാരൊക്കെ എന്ത് പറഞ്ഞു.
പടച്ചോനെ അപ്പോ അ മൂന്നാമത്തേ ആൾ ഞാൻ തന്നെയാണോ .
എന്നെ മാറ്റിയത് അപ്പോ ഈ കോന്തൻ ടീച്ചറോട് പറഞ്ഞില്ലേ . അള്ളാ എന്താ ഇപ്പോ ഞാനെന്റെ ടീച്ചറോട് പറയാ.
എനിക്കാണേൽ 3 ദിവസം ഒക്കെ മിൻഹ എന്റെ ഷാനുവിന്റെ കൂടെ പോകാ എന്നൊക്കെ പറയുമ്പോ അത് ആലോചിക്കാൻ കൂടി വയ്യ.
ഇപ്പോ തന്നെ മിൻഹ ഭൂമിയിലൊന്നും അല്ല നിൽക്കണേ തോന്നും ഷാനുവിനെ കുറിച്ച് ഓരോന്ന് പറയുന്നത് കേട്ടാൽ . ഇനി ഈ മത്സരത്തിൽ കൂടി പങ്കെടുത്ത് കഴിഞ്ഞാൽ അത് പിന്നേ എന്നെ കൊല്ലുന്നതിന്ന് തുല്യമായിരിക്കും .
എന്തായാലും മിൻഹയും ഷാനുവും ഈ മത്സരത്തിൽ ഒന്നിക്കാൻ പാടില്ല. അത് എങ്ങനെയെങ്കിലും തടഞ്ഞേ പറ്റൂ. പക്ഷെ എങ്ങനെ .
അതിന് ഒരേ ഒരു വഴി ഉള്ളത് ടീച്ചർ ഇത് വരെ എന്നെ മാറ്റിയ വിവരം അറിയാത്ത സ്ഥിതിക്ക് ഞാൻ തന്നെ പങ്കെടുക്കുന്നതായിരിക്കും .
പക്ഷെ ടീച്ചറുടെ ഈ ചോദ്യത്തിന് ഞാൻ എന്ത് മറുപടി കൊടുക്കും . എനി ഞാൻ പങ്കെടുക്കുന്നുണ്ട് എന്ന് ടീച്ചറോട് പറഞ്ഞാൽ തന്നെ ഷാനുവിന് മിൻഹയാണ് വേണ്ടതെങ്കിലോ.ആദ്യം ഷാനുവിന്റേ മനസ്സിൽ എന്താണെന്നറിയണം .
ഷാന നിന്നോടാ ചോദിച്ചേ .. വീട്ടിലുള്ളവർ എന്ത് പറഞ്ഞു എന്ന് . അവർക്ക് കുഴപ്പൊന്നും ഇല്ലല്ലോ പാരന്റ്സ് ഇല്ലാതെ ഇത്രയും ദിവസം ഞങ്ങളെ കൂടെ വരുന്നതിൽ .
വീട്ടിലുള്ളവരോട് ഇന്ന് തന്നെ ചോദിച്ചിട്ട് നാളെ പറയാം എന്ന് ടീച്ചറോട് പറയാൻ വേണ്ടി ഞാൻ വരുന്നതിനിടയിലായിരുന്നു ഷാനു ടീച്ചറേ വിളിച്ചത്.
ടീച്ചർ
Yes..
ടീച്ചർ മത്സരത്തിൽ ഷാനയല്ല പങ്കെടുക്കുന്നത് . പകരം മിൻഹയാണ്.
വാട്ട്
പടച്ചോനെ ഇവനെന്ത് പണിയാ ഈ ചെയ്തത്. ഞാൻ മത്സരിക്കാം എന്ന് പറയില്ലായിരുന്നോ ന്റെ ഷാനൂ ടീച്ചറോട് .
എനിക്ക് നിന്റെ കൂടെ മിൻഹ പങ്കെടുക്കുന്നത് ആലോചിക്കാൻ കൂടി വയ്യ .
ഈ ഒരു നിമിഷം അതും നിന്റേ അടുത്ത് നിന്ന് തന്നേ ഇങ്ങനെ കേൾക്കണ്ടി വന്നപ്പോൾ ഞാൻ ശരിക്കും തളർന്നു പോകാണ് .
ഞാൻ ഇല്ലാതെ മത്സരത്തിൽ പങ്കെടുക്കില്ലാ എന്ന് പറഞ്ഞ ആളാ ഇപ്പോ ഇങ്ങനൊക്കെ പറഞ്ഞത്.
അപ്പോ നിനക്കും മിൻഹ പങ്കെടുക്കണം എന്ന് തന്നെയാണല്ലേ. ഞാൻ നിന്റെ ഭാഗത്ത് നിന്ന് ഒട്ടും പ്രതീക്ഷിച്ചില്ലാ ഷാനു ഇങ്ങനൊരു മറുപടി.
മിൻഹയോ.. സ്റ്റാന്റപ് മിൻഹ
Good. എല്ലാവരും നല്ലൊരു ക്ലാപ്പ് കൊടുത്തേ . ഇങ്ങനെയായിരിക്കണം കുട്ടികൾ . അല്ലാതെ കൊറേ ബുദ്ധിയും വിവരവും കൂടിയിട്ട് കാര്യമില്ല.
ഗുരുക്കന്മാരെ വാക്കിനൊന്നും യാതൊരു വിലയും കൽപ്പിക്കാത്ത കൊറേ എണ്ണം ഉണ്ടാകും ഇത് പോലെ എല്ലാ ക്ലാസ്സിലും .
ഷാന നീയൊക്കെ എന്തിനാ ഈ സ്കൂളിലേക്ക് രാവിലെ കെട്ടി എഴുന്നള്ളുന്നേ .
ആരെ വാക്കിനും വില കൽപ്പിക്കാതെ നീയൊന്നും പഠിച്ചിട്ട് എവിടേയും എത്താൻ പോണില്ല .
ഈ മത്സരത്തിൽ എന്തെങ്കിലും ഒരു -ve സംഭവിച്ച് കഴിഞ്ഞാൽ അതിന് കാരണം നീ ഒരാള് മാത്രമായിരിക്കും. അത് മറക്കണ്ട .
ഹ.ഹ.ഹ. നീയെന്താ കരയുന്നോ ഷാന . ഇപ്പോ തന്നെ കരഞ്ഞാലോ .അതെങ്ങനെ ശരിയാകും. ഇതൊരു തുടക്കം മാത്രമല്ലേ മോളേ . എനിയല്ലേ നിനക്ക് കരയാൻ കിടക്കുന്നത്.
നിന്റെ ഷാനു തന്നെ ഇപ്പോ നീ മത്സരത്തിൽ വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു ഷാന .
ഈ മിൻഹ വിചാരിച്ചത് പോലെ തന്നെ അവസാനം എല്ലാരുടേയും മുന്നിൽ വെച്ച് ഞാനാണ് മത്സരിക്കാൻ പോകുന്നത് എന്ന് അവൻ പ്രഖ്യാപിച്ചു കഴിഞ്ഞടീ .
ക്ലാസ്സ് , ഒന്നടങ്കം എന്നെ വരവേറ്റത് കണ്ടില്ലേ നീ . എനിയല്ലേ മോളേ ശരിക്കും നീ കളി കാണാൻ പോകുന്നത്. ഈ ക്ലാസ്സ് വരവേറ്റപോലെ ഈ സ്ക്കൂൾ ഒന്നടങ്കം ഞങ്ങളെ വരവേൽക്കും.
ഇതൊക്കെ കാണാൻ നീ വേണ്ടേ മോളേ ഞങ്ങളെ മുമ്പിൽ .
നീ കാണ് ഈ മിൻഹയുടെ ഗെയിം.
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





