Skip to content

എയ്ഞ്ചൽ – പാർട്ട് – 27

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣7⃣📝

💘💘💘💘💘💘💘💘💘💘

ഹ.ഹ.ഹ. നീയെന്താ കരയുന്നോ ഷാന . ഇപ്പോ തന്നെ കരഞ്ഞാലോ .അതെങ്ങനെ ശരിയാകും.

ഇതൊരു തുടക്കം മാത്രമല്ലേ മോളേ . എനിയല്ലേ നിനക്ക് കരയാൻ കിടക്കുന്നത്.

നിന്റെ ഷാനു തന്നെ ഇപ്പോ നീ മത്സരത്തിൽ വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു ഷാന .

ഈ മിൻഹ വിചാരിച്ചത് പോലെ തന്നെ അവസാനം എല്ലാരുടേയും മുന്നിൽ വെച്ച് ഞാനാണ് മത്സരിക്കാൻ പോകുന്നത് എന്ന് അവൻ പ്രഖ്യാപിച്ചു കഴിഞ്ഞടീ .

ക്ലാസ്സ് , ഒന്നടങ്കം എന്നെ വരവേറ്റത് കണ്ടില്ലേ നീ .

എനിയല്ലേ മോളേ ശരിക്കും നീ കളി കാണാൻ പോകുന്നത്. ഈ ക്ലാസ്സ് വരവേറ്റപോലെ ഈ സ്ക്കൂൾ ഒന്നടങ്കം ഞങ്ങളെ വരവേൽക്കും.

ഇതൊക്കെ കാണാൻ നീ വേണ്ടേ മോളേ ഞങ്ങളെ മുമ്പിൽ . നീ കാണ് ഈ മിൻഹയുടെ ഗെയിം.

തുടർച്ച…..

💘💘💘💘💘💘💘💘💘💘

അള്ളാ . ഷാന ഇനി ഒരാളുടെ മുമ്പിലും വേദനിക്കുന്നത് കാണാൻ എനിക്ക് കഴിയാത്തതു കൊണ്ടു മാത്രമാണ് ടീച്ചറുടെ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ മിൻഹയാണ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്ന് ഞാൻ പറഞ്ഞത്.

അതിന് ടീച്ചർ അവളോട് പിന്നേയും ഇങ്ങനെയൊക്കെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

ഞാൻ കാരണം പിന്നെയും അവൾക്ക് ഈ ഒരു ഗതി വന്നല്ലോ.

ഇതിനൊക്കെ എങ്ങനെയാണ് ഞാൻ അവളോട് സോറി പറയേണ്ടത്.

ഇത്രയും പേരുടെ മുന്നിൽ വെച്ച് ഒന്നും മിണ്ടാൻ കഴിയാതെ തലയും താഴ്ത്തി നിൽക്കേണ്ട അവസ്ഥ നിനക്ക് വന്നിട്ടുണ്ടെങ്കിൽ എന്തു കൊണ്ട് നിനക്കൊന്ന് മാറ്റി ചിന്തിച്ചു കൂടാ ഷാനാ .

എൻറെ കൂടെ ഈ മത്സരത്തിൽ മിൻഹക്ക് പകരം നീ തന്നെ പങ്കെടുക്കാം എന്ന് ഒരു വാക്ക് എങ്കിലും എന്നോടൊന്ന് പറയ് പ്ലീസ് .

നീ ആരുടെയൊക്കെ മുന്നിലാണോ ഞാൻ കാരണം തല താഴ്ത്തേണ്ടി വന്നത് . അവരൊക്കെ നിന്നെ പ്രശംസിക്കുന്ന ഒരു ദിവസം അത് ഞാൻ തന്നെ ഉണ്ടാക്കിത്തരാം.

അള്ളാ. അതിന് എന്തെങ്കിലും ഒരു വഴി എനിക്ക് മുമ്പിൽ തുറന്നു താ.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാന എഴുന്നേൽക്ക് . നീ ഇങ്ങനെ കരഞ്ഞത് കൊണ്ട് എന്താ കാര്യം. കഴിഞ്ഞതൊക്കെ പോട്ടടീ. ഇതോടെ കഴിഞ്ഞില്ലേ എല്ലാം . ഇനി ഇതിന്റെ പേരിൽ ടീച്ചർ ഒന്നും നിന്നെ പറയില്ല.

ഞാൻ എന്റെ കണ്ണുകൾ തുടച്ച് കൊണ്ട് ഡസ്കിൽ നിന്നും തല പൊക്കി ചുറ്റും നോക്കിയപ്പോൾ കണ്ടു നിന്നവരിൽ പരിഹാസം മാത്രമായിരുന്നു കാണാൻ കഴിഞ്ഞത് .

അതൊന്നും എനിക്ക് ഒരു പ്രശ്നമായി തോന്നിയതേ ഇല്ല.

പക്ഷെ ഞാൻ കരയുന്നത് കണ്ടിട്ടും ഒരൽപം പോലും സങ്കടം ഞങ്ങളുടെ തോളിൽ കൈയ്യിട്ട് കൂടെ നടന്നവളിൽ കാണാൻ കഴിയാഞ്ഞത് എന്നെ ഒരുപാട് തളർത്തി.

അത് പോലെത്തന്നെ എന്നിൽ വേദന ഉണ്ടാക്കിയ മറ്റൊരു കാര്യം എന്റെ ഷാനു എന്നെ തള്ളി പറഞ്ഞത് ആയിരുന്നു.

ഞാൻ അമിതമായി സ്നേഹിച്ച അവർ രണ്ട് പേരും ഇന്നെന്നിൽ നിന്നും ഏറെ ദൂരെയാണ് .

എന്തൊരു പരീക്ഷണമാണിത്.
ഒരു പക്ഷെ എന്റെ സങ്കടം കണ്ടത് കൊണ്ടാകാം .

ടീ മിൻഹ നിനക്ക് എത്ര തന്തയാടീ . എന്ന പ്രതീക്ഷിക്കാതെയുള്ള പാത്തുവിന്റെ ചോദ്യം.

പാത്തൂ … ആ… വേണ്ടാ . കളിച്ചു കളിച്ചു വീട്ടിലുള്ളവരെ കൂടി പറയാൻ നിൽക്കല്ലേ

. ഞാൻ എന്താ നിന്നോട് ഒക്കെ ചെയ്തത്. അവനോട് എൻറെ ഇഷ്ടം പറഞ്ഞപ്പോഴേക്കും അവൻ എന്നെ സ്വീകരിച്ചത് എന്റെ കുറ്റമാണോ .

അല്ലെങ്കിലും നീയൊക്കെ എന്തിനാ എന്നെ കുറ്റപ്പെടുത്തുന്നേ.

നിങ്ങളൊക്കെ തന്നെയല്ലേ എന്നെ നിർബന്ധിപ്പിച്ച് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്.

ഞാൻ അന്നേ പറഞ്ഞിട്ടുണ്ട് ഇതൊന്നും വേണ്ട ഇതൊന്നും ശരിയാവില്ല എന്ന് .

എന്നിട്ട് നിങ്ങളുടെ ഒക്കെ നിർബന്ധത്തിന് ഞാൻ അവനോട് ചെന്ന് ഇഷ്ടം പറഞ്ഞു .

ശേഷം എന്നേ അവൻ സ്വീകരിച്ചതും പോരാ .. ദേ ഇവൾ പറഞ്ഞതുപോലെ … നിങ്ങളൊക്കെ ആഗ്രഹിച്ചതുപോലെ ഈ പ്രോജക്ടിൽ നിന്നും ഞാൻ അവളെ ഒഴിവാക്കിയും തന്നു ഇവൾക്ക് ഷാനുവിന്റെ കൂടെ പങ്കെടുക്കാൻ പറ്റില്ല എന്ന് നിങ്ങള് പറഞ്ഞപ്പോൾ . .

എന്നിട്ട് ഇപ്പോ എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും എന്താ എന്നെ കുറ്റപ്പെടുത്തുകയാണോ .

ഈ സംഭവിക്കുന്നതിന് ഒക്കെ കാരണം നിങ്ങളൊക്കെ തന്നെയാ . അല്ലാതെ ഞാൻ അല്ല.

മിൻഹ നീ എന്നോട് കൂടുതൽ പറയിപ്പിക്കാൻ നിൽക്കരുത്. പറഞ്ഞേക്കാം ഞാൻ .
അവനോട് എല്ലാം പറയുന്നതിന് മുമ്പ് വരെ ഉണ്ടായിരുന്ന മിൻഹയേ അല്ലടീ ഇപ്പോൾ ഞങ്ങളുടെ മുന്നിൽ ഈ നിൽക്കുന്നത് .

നീ ഒരുപാട് മാറിയിരിക്കുന്നു. ഇങ്ങനെയൊന്നുമായിരുന്നില്ല മിൻഹാ നീ . അന്ന് ടീച്ചർ ഇവളെ ചീത്ത പറഞ്ഞപ്പോൾ നിനക്കുണ്ടായിരുന്ന സങ്കടമൊന്നും ഇന്ന് നിൻറെ മുഖത്ത് കണ്ടതേ ഇല്ല.

ഇവളുടെ തകർച്ച കണ്ട് നീ ഇന്ന് ഉള്ളു കൊണ്ട് ഒരുപാട് സന്തോഷിക്കുന്നുണ്ട് .

ഓർത്തോ എല്ലാം അറിഞ്ഞു കൊണ്ട് ഇവളെ ഇനിയും സകടപ്പെടുത്താനാണ് നിന്റെ ശ്രമമെങ്കിൽ നീ ഇവളോട് ചെയ്തത് പോലെ ആയിരിക്കില്ല ഞങ്ങൾ രണ്ടും നിന്നോട് ചെയ്യുന്നത് പറഞ്ഞേക്കാം.

അതിന് പാത്തൂസേ ഞാൻ എന്തു ചെയ്തു എന്നാണ് നിങ്ങൾ ഈ പറഞ്ഞു വരുന്നത്.

അന്ന് ഇവളുടെ ഈ സങ്കടം കണ്ടിട്ട് തന്നെയാ നിങ്ങൾ എല്ലാവരുടെയും സമ്മതപ്രകാരം ഷാനുവിനോട് ഞാൻ ചെന്ന് എന്റെ ഇഷ്ടം പറഞ്ഞത്.

ഈ പ്രോജക്ടിൽ നിന്നും ഇവളെ മാറ്റിച്ചത് ..ഇനിയിപ്പോൾ ഞാനെന്തു വേണം അതും നിങ്ങൾ തന്നെ പറഞ്ഞോ .

അല്ലേലും ഇത്രയും കൊണ്ടെത്തിച്ചതും നിങ്ങൾ ഒക്കെ തന്നെയല്ലേ .

ഈ പ്രോജക്ടിൽ നിന്നും ഞാൻ പിന്മാറണോ . അതാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ അതിനും ഞാൻ തയ്യാറാണ് .

പക്ഷെ ഒരു കണ്ടീഷൻ മാത്രം .

മത്സരത്തിൽ ഈ ഞാൻ മത്സരിക്കുന്നില്ല എങ്കിൽ എനിക്ക് പകരം ഈ ഷാനയും മത്സരിക്കാൻ പാടില്ല..

അതല്ല എന്നെ മാറ്റി നിർത്തി കൊണ്ട് നിനക്ക് മത്സരിക്കാനാണ് ഉദ്ദേശമെങ്കിൽ അതിന് ഞാൻ സമ്മദിക്കില്ല മോളേ.

കാരണം ഇത്രേം ദിവസം ഷാനുവിനേ നിന്നിൽ നിന്നും അകറ്റാൻ നീ തന്നെ എന്നെ ഉപയോഗിച്ചിട്ട് ഇപ്പോ ഞങ്ങൾക്ക് പരസ്പരം പിരിയാൻ പറ്റില്ല എന്ന ഒരു അവസ്ഥ വന്നപ്പോൾ നിനക്ക് അവനേ വിട്ട് തരാൻ കഴിയുന്നില്ലാലേ .

നിനക്ക് അവനേ വേണം അല്ലേ. എന്നാൽ നീ കേട്ടോ . ഇന്ന് നിനക്ക് നിന്റെ മനസ്സിൽ ഷാനൂ എത്രത്തോളം വേണ്ടപ്പെട്ടവനാണോ , അതിനേക്കാൾ കൂടുതൽ അവൻ എനിക്കും ഇന്ന് വേണ്ടപ്പെട്ടവൻ തന്നെയാണ്.

എനി നീ എന്തൊക്കെ വിചാരിച്ചാലും ശരി . എനിക്ക് അവനില്ലാതെ പറ്റില്ല.

പിന്നേ പ്രോജക്ടിൽ നിന്നും ഞാൻ പിന്മാറാം എന്ന് പറഞ്ഞത് അത് നിന്നെ ഞാൻ എന്റെ ഫ്രണ്ട് ആയി കണ്ട് പോയി എന്ന പരിഗണന വെച്ച് കൊണ്ട് മാത്രം ആണ് . .

ഒരു പാലം ഇട്ടു കഴിഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും വേണല്ലോ. അതുകൊണ്ടാണ് ഞാൻ മത്സരിക്കുന്നില്ലെങ്കിൽ നീയും ഈ മത്സരത്തിൽ മത്സരിക്കില്ല എന്ന് പറഞ്ഞത്.

ആഹാ മിൻഹ നീ ഇപ്പോ നന്നായി സംസാരിക്കാൻ ഒക്കെ പഠിച്ചല്ലോ.

അവന് നിന്നെ അങ്ങ് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോഴേക്കും നിനക്ക് അവനെ ഒഴിവാക്കാൻ പറ്റാതെയൊക്കെ ആയോ..

അതിനുള്ള എന്ത് മരുന്ന് ആണാവോ നിനക്ക് അവൻ തന്നത്.

ആ അങ്ങനെ അവനെ മറക്കാൻ മാത്രം കഴിയാത്ത എന്റെ മനസ്സ് കീഴടക്കാനുള്ള മരുന്നൊക്കെ എന്റെ ഷാനു എനിക്ക് തന്നു എന്ന് തന്നെ കൂട്ടിക്കോ നാജി.

എന്തായാലും അ ഭാഗ്യമൊന്നും ദേ ഇവൾക്കില്ല.

എനിയങ്ങട് കിട്ടാനും പോണില്ല. അതിന് എന്തായാലും ഈ മിൻഹ സമ്മദിക്കും ഇല്ല.

എനി എന്റെ അടുത്ത പ്രതീക്ഷ പ്രോജക്ടിന് വേണ്ടി ഞങ്ങൾ പോകുന്ന അ 3 ദിവസമാണ്.

ഞങ്ങൾ മാക്സിമം എഞ്ചോയ് ചെയ്യുന്ന സുന്ദരമായ ദിവസങ്ങൾ. ദേ ഷാന ഇവിടെ തല കുനിച്ച് നിൽക്കാതെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ …

നിന്റെ ഉറക്കം നഷ്ടപ്പെടുന്ന ഞങ്ങൾ ഒന്നിച്ച് കഴിയുന്ന അ 3 ദിവസം എന്നും വേണമെങ്കിൽ പറയാം. അതല്ലേ അതിന്റെ ഒരു ശരി .

അ 3 ദിവസം എന്റെ ചങ്കായ അതും നിന്റെ ഉറക്കം കളയണ്ട എന്ന് വെച്ചിട്ട് മാത്രമാണ് മോളേ പ്രോജക്ടിൽ നിന്നും വേണമെങ്കിൽ ഞാൻ പിന്മാറാം എന്ന് നിന്നോട് പറഞ്ഞത്.

അങ്ങനെ ഞാൻ പിൻമാറുകയാണെങ്കിൽ അപ്പൊ പിന്നെ എൻറെ ഉറക്കം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് എന്റേ ആവശ്യമായി പോയില്ലേ .

അത് കൊണ്ടാണ് നീയും ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചത്.

എന്ത് പറയുന്നു മിസിസ് ചങ്കേ .. അപ്പോ ഞാൻ എങ്ങനേ പിന്മാറണോ .അതോ മത്സരിക്കണോ . വേഗം തീരുമാനിച്ചോ നീ തന്നേ .

പിന്നേ അതിന് മുമ്പ് ഒരു കാര്യം കൂടെ കേട്ടോ .

കുറച്ച് മുമ്പ് നീ പങ്കെടുക്കാത്തതിന് ടീച്ചർ നിന്നെ ചീത്ത പറഞ്ഞത് ഇത്ര പെട്ടന്ന് മറന്നിട്ടൊന്നു മുണ്ടാവില്ലല്ലോ .

അവിടെ നിനക്ക് പകരം രക്ഷയായത് ഈ ഞാനാ. ഞാൻ മത്സരത്തിൽ ഇല്ല എങ്കിൽ നീ പങ്കെടുക്കുന്നില്ല എന്നാണ് അ സമയം ടീച്ചറോട് പറഞ്ഞെങ്കിൽ ഇതൊന്നുമായിരിക്കില്ലായിരുന്നു അവിടെ സംഭവിക്കുന്നത്.

ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഈ മിൻഹ മത്സരത്തിൽ എന്ത് കാരണത്താലേ പങ്കെടുക്കാതെ നിൽക്കേണ്ട സാഹചര്യം വന്നാലും അതിന് കാരണം ടീച്ചറുടെ അടുത്ത് ഞാൻ പറയുന്നത് നിന്റെ പേരായിരിക്കും.

അപ്പോപിന്നേ നീയോ പങ്കെടുക്കുന്നില്ല. പങ്കെടുക്കുന്നവരെക്കൂടി പങ്കെടുപ്പിക്കുന്നില്ല എന്ന ഒരു ചീത്തപ്പേര് കൂടി നിനക്ക് സ്വന്തം .

ക്ലാസ്സിലെ എല്ലാവരും നിനക്ക് എതിരാണ് എന്ന കാര്യം നീ ഒരിക്കലും മറന്നു പോകരുത്.

എല്ലാവരുടെയും വലിയ പ്രതീക്ഷയാണ് ഈ പ്രോജക്ട് .

അപ്പോ പിന്നേ അത് ഇല്ലാതാക്കിയവരെ വെറുതേ വിടോ എല്ലാ വരും .

അത് മാത്രമല്ല. ഇനി ടീച്ചറുടെ സമ്മതത്തോടെ തന്നെ മത്സരത്തിൽ നീ തന്നെ പങ്കെടുക്കും എന്നാണ് അവസാനം വരുന്ന തീരുമാനം എങ്കിൽ ഈ മത്സരത്തിൽ നീ പങ്കെടുക്കേണ്ട എന്ന് ഷാനു തന്നേ എല്ലാവരുടേയും മുന്നിൽ വെച്ച് ഒരിക്കൽ കൂടി നിന്നോട് പറയും.

ഇല്ലേ ഞാൻ പറയിപ്പിക്കും. അതിന് ഞാൻ എന്ത് ചെയ്യണമെന്ന് എനിക്ക് ഒരുപാട് ചിന്തിച്ച് തല പുണ്ണാക്കാനൊന്നുമില്ല.

നിന്റെ പൂർവ്വ കാല ചരിത്രങ്ങൾ ഞാൻ ഷാനുവിനോടങ്ങ് വിളമ്പും.

അതോടെ അവൻ തന്നേ നിന്നെ തള്ളി പറഞ്ഞോളും .

അങ്ങനെ തള്ളിപ്പറയുന്ന ഒരു ദിവസം നീയായിട്ട് ഒരുക്കി തരികയാണെങ്കിൽ അന്ന് എല്ലാവരുടേയും മുന്നിൽ വെച്ച് നിന്റെ ഈ ഹിജാബ് അത് ഞാൻ അങ്ങ് അഴിച്ച് മാറ്റും.

കഴിഞ്ഞ വളരെ കുറഞ്ഞ ദിവസങ്ങളാണെങ്കിലും നിന്റെ ഈ മുഖം കാണാൻ ഒരുപാട് ആഗ്രഹിച്ചതാ എന്റെ ഷാനു .

അപ്പോ അതായിരിക്കും ഞാൻ എന്റെ ഷാനുവിന് കൊടുക്കുന്ന അവൻ ആഗ്രഹിച്ച അ വലിയ ഗിഫ്റ്റ് .

കണ്ട കാട്ടാളന്മാർ കടിച്ചു പറിച്ചു ബാക്കി പൊതിഞ്ഞ് കെട്ടിവെച്ച നിന്റെ ഈ മുഖം .

അപ്പോ എങ്ങനേ എന്ത് കൊണ്ടും ഈ മിൻഹ പങ്കെടുക്കുന്നത് തന്നേയല്ലേ നല്ലത് മോളേ ഷഹന. വെറുതേ എന്തിനാ നിന്റെ പൂർവ്വ കാല ചരിത്രങ്ങൾ അവനെ അറിയിക്കുന്നത്.

അല്ലേലും അവനേയൊന്നും ആഗ്രഹിക്കാൻ പോലും നിനക്ക് അവകാശമില്ലടീ .

അതിനിവിടെ ഈ മിൻഹയുണ്ട്. എനിയിപ്പോ എല്ലാം അറിയിച്ചേ അടങ്ങൂ എന്നാണെങ്കിൽ നിനക്ക് ഞാൻ പറഞ്ഞത് കേൾക്കാതെ ഏത് വഴിയും സ്വീകരിക്കാം.

ടീ മിൻഹ . നിന്നെ ഞാൻ . എന്നും പറഞ്ഞ് അവളെ മുഖത്ത് നോക്കി ഒന്നങ്ങ് പൊട്ടിച്ചു മ്മളെ നാജി.

പിന്നേ പാത്തൂന്റെ വകയും അത്യാവശ്യം ഒക്കെ കിട്ടിയിടുണ്ട്.

അത് പിന്നേ അമ്മാതിരി ഷോ അല്ലായിരുന്നോ മിൻഹ നടത്തിയത്.

പാവം ഷാന . അവളാകെ തളർന്നു പോയിട്ടുണ്ട്. പ്രതീക്ഷിക്കാൻ പാടില്ലാത്തതൊക്കെയല്ലേ മിൻഹയിൽ നിന്നും കേൾക്കേണ്ടി വന്നത്.

സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട് കൊണ്ട് എല്ലാ രഹസ്യങ്ങളും അവളെ വിശ്വസിച്ച് ഏൽപ്പിച്ചിട്ട് അവസാനം അവസരം നോക്കി അതെല്ലാം ഉപയോഗിച്ച് കൊണ്ടല്ലേ അവളുടെ ഒടുക്കത്തേ ബ്ലാക് മെയിൽ .തകരാൻ അതിൽ കൂടുതൽ പിന്നെന്ത് വേണം.

മിൻഹ പറഞ്ഞത് ശരിക്കും എന്നെ വല്ലാതെ തളർത്തി.

എല്ലാം എന്റെ തെറ്റാ . ഞാൻ ഒന്നും ആരേയും അറിയിക്കാൻ പാടില്ലായിരുന്നു.

ഇപ്പോ എന്റെ മാനത്തിന് വരെ അവൾ ചോദ്യം ചെയ്യാൻ തുടങ്ങി.

എനി ഞാൻ എന്ത് ചെയ്യും അള്ളാ .

മത്സരത്തിൽ എന്റെ ഷാനുവിന്റെ കൂടെ അവൾ പങ്കെടുക്കുന്നത് ഓർക്കാൻ കൂടി വയ്യ.

അവളെ ഒഴിവാക്കാൻ ഞാൻ എങ്ങനെ ശ്രമിച്ചാലും മറ്റുള്ളവർ അറിയരുത് എന്ന് ഞാൻ വിജാരിച്ചത് എല്ലാം എല്ലാവരും അറിയും .

അതറിയുന്നതോടെ ഷാനുവിന് എന്നോട് വെറുപ്പ് മാത്രമേ ഉണ്ടാകൂ. അവൻ പിന്നേ എന്നെ ഒരിക്കലും തിരിഞ്ഞു വരെ നോക്കിയെന്ന് വരില്ല.

എന്റെ ഷാനു അവൾ പറഞ്ഞത് പോലെ തീർത്തും അവളുടേത് ആയി കഴിഞ്ഞോ .

അവർക്ക് പരസ്പരം മറക്കാൻ പറ്റാത്ത വിധം ഒക്കെ അവരട്ത്തു കഴിഞ്ഞോ .

എന്തൊക്കെയാണ് ഞാൻ ഈ കേട്ടത്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. എനിക്ക് അവനെ അങ്ങനെ വിട്ട് കൊടുക്കാനും കഴിയുന്നില്ലല്ലോ. അള്ളാ ..:

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!