Skip to content

എയ്ഞ്ചൽ – പാർട്ട് – 28

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣8⃣📝

💘💘💘💘💘💘💘💘💘💘

മിൻഹ പറഞ്ഞത് ശരിക്കും എന്നെ വല്ലാതെ തളർത്തി. എല്ലാം എന്റെ തെറ്റാ . ഞാൻ ഒന്നും ആരേയും അറിയിക്കാൻ പാടില്ലായിരുന്നു.

ഇപ്പോ എന്റെ മാനത്തിന് വരെ അവൾ ചോദ്യം ചെയ്യാൻ മാത്രമായി. എനി ഞാൻ എന്ത് ചെയ്യും അള്ളാ .

മത്സരത്തിൽ എന്റെ ഷാനുവിന്റെ കൂടെ അവൾ പങ്കെടുക്കുന്നത് ഓർക്കാൻ കൂടി വയ്യ.

അവളെ മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ എങ്ങനെ ശ്രമിച്ചാലും മറ്റുള്ളവർ അറിയരുത് എന്ന് ഞാൻ വിജാരിച്ചത് എല്ലാം എല്ലാവരും അറിയും .

അതറിയുന്നതോടെ ഷാനുവിന് എന്നോട് വെറുപ്പ് മാത്രമേ ഉണ്ടാകൂ. അവൻ പിന്നേ എന്നെ ഒരിക്കലും തിരിഞ്ഞു വരെ നോക്കിയെന്ന് വരില്ല.

എന്റെ ഷാനു അവൾ പറഞ്ഞത് പോലെ തീർത്തും അവളുടേത് ആയി കഴിഞ്ഞോ .

അവർക്ക് പരസ്പരം മറക്കാൻ പറ്റാത്ത വിധം ഒക്കെ അവരട്ത്തു കഴിഞ്ഞോ .

എന്തൊക്കെയാണ് ഞാൻ ഈ കേട്ടത്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.

എനിക്ക് അവനെ അങ്ങനെ വിട്ട് കൊടുക്കാനും കഴിയുന്നില്ലല്ലോ. അള്ളാ ..:

*തുടർച്ച* ……
💘💘💘💘💘💘💘💘💘💘

മോളേ ഷാന നിനക്ക് ചെറിയൊരു ഡോസ് തരണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.

പക്ഷെ എന്ത് ചെയ്യാനാ നിങ്ങളെല്ലാവരും കൂടി എന്റെ തലേ കേറി നെരങ്ങാൻ തുടങ്ങിയാൽ അങ്ങനങ്ങനെ മിണ്ടാതെ ഇരിക്കാൻ പറ്റുമോ .

അല്ലെങ്കിലും ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മോളെ .

ഈ മിൻഹ കളി തുടങ്ങിയിട്ടല്ലേയുള്ളൂ. പെണ്ണിനിപ്പം ഷാനുവിനെയും വേണം പ്രോജക്ടിലും പങ്കെടുക്കണം പോലും

.അത് ഈ മിൻഹ ഉള്ളാട്ത്തോളം കാലം നടക്കില്ല മോളെ .

എന്തായാലും ഷാനു എല്ലാവരുടെയും മുന്നിൽ വച്ച് ഞാനാണ് നിനക്ക് പകരം ഓന്റെ കൂടെ മത്സരിക്കുന്നത് എന്നു പറഞ്ഞല്ലോ അതിൽ കൂടുതൽ ഇനി എന്തു വേണം എനിക്ക് സന്തോഷിക്കാൻ.

ഇനിയിപ്പോ ഒരു പക്ഷെ ഷാനു ടീച്ചറിൽ നിന്നും ഷാനക്ക് ചീത്ത കേൾക്കുന്നത് തടയാൻ വേണ്ടി പറഞ്ഞതായിരിക്കുമോ എന്റെ പേര്.

അതിന് വേണ്ടി മാത്രമാണ് എന്നെ തിരഞ്ഞെടുക്കുന്നത് എന്നും അവസാന ഘട്ടത്തിൽ അവളായിരിക്കും മത്സരത്തിൽ ഷാനുവിന്റേ കൂടെ ഉണ്ടാവുക എന്നും ഉള്ള വ്യവസ്ഥ അവൻ അന്ന് പറഞ്ഞപ്പോൾ ഞാൻ അംഗീകരിച്ചതുമാണല്ലോ.

അവസാനം ഞാൻ പുറത്താകുമോ . ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കരുത്.

അതിന് ഷാനുവിനെ കയ്യിൽ എടുത്തേ പറ്റൂ.

ആ …. അല്ലെങ്കിലും പ്രോജക്ടിന്റെ കാര്യത്തിൽ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്.

അമ്മാതിരി ഡോസ് അല്ലേ അവൾക്ക് കൊടുത്തത്.

ഷാനു എനിയിപ്പോ നേരിട്ട് ചെന്ന് ഷാനയേ മത്സരത്തിലേക്ക് ക്ഷണിച്ചാലും അവൾ പങ്കെടുക്കാൻ പോണില്ല.

ഓളെ പൂർവ്വ കാല ചരിത്രങ്ങൾ ഞാൻ ഷാനുവിനോട് പറഞ്ഞ് എല്ലാം ഓനറിഞ്ഞു കഴിഞ്ഞാൽ എന്നെന്നേക്കുമായി ഓന്റെ മനസ്സിൽ നിന്ന് തന്നെ അവളെ ഒഴിവാക്കുമെന്ന് ഷാനക്ക് നന്നായിട്ട് അറിയാം .

ഇനി ഒരു പക്ഷെ അവസാന നിമിഷം ഷാനു എന്നെ ഒഴിവാക്കുമെന്ന ഒരു അവസ്ഥ വന്നാൽ തന്നെ അവിടേയും ഷാന തന്നെ ഭയക്കും .

എന്നെ ഒഴിവാക്കാൻ ഷാനയാണ് കാരണം എന്ന് ടീച്ചർ അറിയുന്നതിൽ അവൾക്ക് എന്തായാലും ഭയം ഇല്ലാതിരിക്കില്ല.

അതുകൊണ്ട് തന്നെ അവളെ ഭാഗത്തുനിന്നും എന്നെ ഒഴിവാക്കാൻ ഒരു ശ്രമം ഉണ്ടാവില്ല എന്ന് തന്നെ ഉറപ്പിക്കാം.

ഇനിയിപ്പോ ചെയ്യേണ്ട ഒരേ ഒരു കാര്യം ഷാനുവിന്റെ മനസ്സിൽ എങ്ങനേലും ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് മാത്രമാണ് .

ഇന്ന് ഉച്ചക്ക് ശേഷം ലാബിൽ പോയത് മുതൽ അതിനുള്ള കരുക്കൾ നീക്കി തുടങ്ങണം. 7 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ ഇനി മത്സരത്തിന്

. എനിക്ക് മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയാൽ നമ്മൾ മത്സരത്തിന് പോകുന്ന അ 3 ദിവസം കൊണ്ട് തന്നെ നിന്നേ എന്റേത് മാത്രമാക്കി മാറ്റിയിരിക്കും ഷാനൂ ഈ മിൻ ഹ .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ദേയ് നാജി ഒന്നങ്ങട് നോക്കിയേ …

എന്തോന്നടീ പാത്തൂ …

അ പൊട്ടൻ ബെഞ്ചിലിരുന്ന് കൊണ്ട് നീ കാണാൻ വേണ്ടിയിട്ട് ഓരോ അഭ്യാസങ്ങൾ ഇറക്കുന്ന്.

കൊറേ നേരമായി ഞാൻ നോക്കി നിൽക്കുന്ന്. സംഭവം ഫുൾ കോമഡിയാട്ടോ .

എങ്ങനെയാെക്കെയാ ഞാൻ എൻറെ ചിരി അടക്കി പിടിക്കുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ മോളേ .

ആരടീ ..

ദേയ് അവൻ നിച്ചു. ഇന്ന് രാവിലെ നിന്നെ സെറ്റ് ആക്കി കൊടുക്കാൻ വേണ്ടി പറഞ്ഞു ദേയ് ഇവളെ കാലു പിടിക്കായ്രുന്നൂ .

ഹ ബെസ്റ്റ് . ഇവിടെ ഒന്നിനെ കൊണ്ടോ കുടുങ്ങി . അപ്പോഴാ അടുത്തത് ഇനി ഓൻ .

അതൊക്കെ തന്നെയാ ഇവളും രാവിലെ ഓനോട് ചോദിച്ചത്. ഓല് രണ്ടും കൂടെ എന്തെങ്കിലും നേർച്ച എടുത്തു ഇറങ്ങിയതാണോ നമ്മളെ ടീമിലെ എല്ലാവരെയും വളക്കാൻ എന്ന് .

ആശാൻ രാവിലെ നല്ല ചൂടിലാ എന്നിട്ട് തിരിച്ചു പോയത്.

ഹ ഹ ഹ .ന്നാലും ഒരു കൈ നോക്കണോ മോളേ . എന്നാൽ നിച്ചുവിനെ വെച്ച് ദേയ് ഷാനന്റെ കാര്യവും നമുക്ക് സെറ്റ് ആക്കാലോ.

അയ്യടീ . നീ ഒന്ന് പോയേ പാത്തൂസേ. എന്താ മോളേ ഒരു പൂതി .

ഞാൻ ഇപ്പോ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് നിനക്ക് സഹിക്കുന്നില്ലലേ .

നിനക്ക് അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ നീ തന്നെ നോക്കിക്കോ ഓനെ .

അവസാനം ദേയ് ഇവള് കിടന്ന് മോങ്ങുന്നത് പോലെ മോങ്ങാൻ നിൽക്കരുത്. പറഞ്ഞേക്കാം.

ഞാനങ്ങനെ ഓന്റെ പുറകേ പോകും എന്ന് നീ വിചാരിക്കേ വേണ്ട മോളേ നാജി.

എനിക്കിതാ ന്റെ ഈ ഷാനക്കൂട്ടീന്റെ കാക്കൂനെ മാത്രം മതി . അല്ലേ ഷാന .

ഹ ഒന്ന് ചിരിക്കടീ പെണ്ണേ . ഇല്ലെങ്കിൽ രണ്ട് ചീത്തെങ്കിലും പറയടീ.

ഷാന . നീയെന്താ ഇങ്ങനെ . നീ ഒന്ന് ഉഷാറാക്. നമുക്ക് നമ്മളെ അ പഴയ കളിയും ചിരിയും തമാശയും കമന്റടിയും ഒക്കെ തന്നെ മതിയടീ . അതല്ലേ രസം .

നീയിങ്ങനെ ടെൻഷൻ ആയിട്ടെന്താ പെണ്ണേ.

അല്ലെങ്കിലും നിനക്ക് മാത്രം അവനോട് ഇഷ്ടം ഉണ്ടായിട്ട് എന്താ കാര്യം.

മിൻഹ പറഞ്ഞത് നീയും കേട്ടതല്ലേ . അവർ തമ്മിൽ പരസ്പരം അത്രയ്ക്ക് അടുത്തുപോയി പോലും .

ഇത്രയേ ഉണ്ടായിരുന്നുള്ളൂ ഷാനുവിന് നിന്നോടുള്ള ഇഷ്ടം എങ്കിൽ അവൻ ഇപ്പോൾ പോയത് എന്തുകൊണ്ടും നല്ലതാണ്. അങ്ങനെ സമാധാനിക്ക് നീ .

ഇങ്ങനെയുള്ളവൻ കുറെ കഴിയുമ്പോൾ നിന്നെ ഒഴിവാക്കി പോകില്ല എന്ന് നിനക്കെന്താ ഇത്രക്ക് ഉറപ്പ്.

ഇങ്ങനെ ഒരുത്തന് വേണ്ടിയിട്ടാണോ നീ കിടന്ന് മോങ്ങുന്നത്. പോട്ട ടീ മോളേ .

നിനക്ക് നിന്റെ കാക്കുവും ഉമ്മിയും പിന്നെ ഞങ്ങളും ഒക്കെ തരുന്ന സ്നേഹമില്ലേ . അതു പോരേ .

എന്തിനാ നന്നായി സന്തോഷിച്ച് അടിച്ചു പൊളിച്ച് നടക്കേണ്ട സമയത്ത് ഒരു കാര്യവുമില്ലാതെ ആർക്കോ വേണ്ടി സ്വയം ഉരുകി തീരുന്നത്.

അതുമാത്രമല്ല. ഇനിയിപ്പോ നമ്മൾ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ തന്നെ അവൻ ഒരിക്കലും അറിയരുത് എന്ന് വിചാരിച്ച കാര്യം എല്ലാവരും അറിയും. അത് വേണോ നിനക്ക് .

ഉം .. അത് ശരിയാ നാജി . ഷാന …ഇനി അതല്ലാ .. അവൻ അറിയുന്നതിൽ നിനക്ക് പ്രശ്നമില്ലാ എന്നാണെങ്കിൽ നമുക്ക് ഒരു ശ്രമം വേണമെങ്കിൽ നടത്തി നോക്കാം.

അവള് പറയുമ്പോഴല്ലേ എല്ലാവരും അറിയുന്നുള്ളൂ. അവളറിയാതെ ഞങ്ങൾ രണ്ടും അവനോട് എല്ലാ കാര്യങ്ങളും തുറന്ന് പറയാം.പിന്നെ മിൻഹ ഒന്നും നമുക്ക് ഒരു പ്രശ്നമേയല്ല .

ഏയ് അതൊന്നും വേണ്ടടോ . ഈ ഷാനക്ക് ഇപ്പോ ഒരു സങ്കടവുമില്ല.

നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് എൻറെ കാക്കു വിന്റേയും ഉമ്മിയുടെയും പിന്നെ നിങ്ങൾ രണ്ട് കട്ടചങ്കുകളുടെയും സ്നേഹം ഉള്ളപ്പോൾ പിന്നേ എന്തിനാ എന്നെ വേണ്ടാത്തവരെ ഞാൻ ആഗ്രഹിക്കുന്നത്.

അല്ലെങ്കിലും എനിക്ക് ഓനെ ആഗ്രഹിക്കാൻ എന്ത് അവകാശമാണുള്ളത്.

എനിയിപ്പോ ഇത്രത്തോളം ആയ സ്ഥിതിക്ക് എന്റെ പൂർവകാല ചരിത്രം നമ്മളിൽ തന്നെ അവസാനിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത് .

എല്ലാം ഷാനു അറിഞ്ഞാൽ തന്നെ അതോടെ ഓൻ എന്നെ തള്ളി പറയും.

അല്ലെങ്കിലും നമ്മൾ കണ്ടതല്ലേ അവരുടെ സ്നേഹപ്രകടനം .

മിൻഹ പറഞ്ഞതുപോലെ ഒരുപക്ഷേ അവർക്ക് പരസ്പരം പിരിയാൻ പറ്റില്ലായിരിക്കാം.

ഇല്ലായെങ്കിൽ ഇന്ന് ടീച്ചറുടെ മുന്നിൽ ഷാനു ഒരിക്കലും എന്നെ തള്ളി പറയില്ലായിരുന്നു.

നമുക്ക് നമ്മളെ പഴയ സ്നേഹവും വാത്സ്യവും കമന്റടിയും ഒക്കെത്തന്നെ മതിയടി.

അല്ലെങ്കിൽ ഈ ഷാനയുടെ ജീവിതം ഇനിയും കണ്ണീരു മാത്രമാകും. എപ്പോഴും സങ്കടം മാത്രം ആയി കഴിഞ്ഞാൽ സന്തോഷമെന്താണെന്നുള്ളത് ഞാൻ മറന്നു പോകും.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

അവരുടെ സന്തോഷത്തിന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് എൻറെ ഷാനുവിനെ എന്റെ മനസ്സിൽ നിന്നും എത്രയൊക്കെ ശ്രമിച്ചിട്ടും എടുത്തു മാറ്റാൻ കഴിയുന്നിന്നേയില്ല.

കാരണം ഞാൻ അവനെ കിട്ടില്ലെന്നറിഞ്ഞിട്ടും അത്രക്കും ഇഷ്ടപ്പെട്ടു പോയിട്ടുണ്ട് .

എനിക്ക് അതിനേക്കാൾ കൂടുതൽ സങ്കടം ഞങ്ങളുടെ കൂടെ തോളിൽ കയ്യിട്ട് ഞങ്ങളിലൊരാളായി ഉണ്ടായിരുന്നവൾ തന്നെ ഇങ്ങനെയൊക്കെ ചെയ്തതാണ്

.എല്ലാം വിധിയാണെന്നോർത്ത് സമാധാനിക്കാനല്ലേ കഴിയൂ.

രണ്ടു പേരും ലാബിലോട്ട് പോയിട്ട് ഒരു പിരീഡ് കഴിഞ്ഞു ഇപ്പോ.

എനിക്ക് ആണേൽ അതൊക്കെ ആലോചിച്ചിട്ട് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

നമ്മള് ലാബിൽ വന്നിട്ട് ഇപ്പോ ഒരു പിരീഡ് കഴിഞ്ഞു.

എനിക്കാണേൽ ഷാനയില്ലാതെ ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ഭ്രാന്ത് പിടിക്കുന്നു .

ക്ലാസ്സിലേക്ക് പോകാനൊക്കെ തോന്നണേ. എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടാക്കിയേ മതിയാകൂ ഷാനയേ മത്സരത്തിൽ പങ്കെടുപ്പിക്കാൻ .

നാളത്തോട് കൂടി എനിക്ക് ചെയ്തു തീർക്കാനുള്ള മത്സരത്തിനുള്ള വർക്ക് ഒക്കെ കഴിയും.

പിന്നെ 2 ദിവസം കൊണ്ട് പ്രസന്റേഷൻ കംബ്ലീറ്റ് ചെയ്യണം. അപ്പോഴേക്കും ഷാനയെ സെറ്റ് ആക്കിയേ മതിയാകൂ.

എനിക്കവളില്ലാതെ ഈ മത്സരം മുന്നോട്ട് കൊണ്ടോകുന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യല്ലോ അള്ളാ. എന്താ ഇപ്പോ ഒരു വഴി.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ടാ നിച്ചൂ. പൊട്ടാ. നിന്റെ ഈ ഷാനു എന്താ ഇങ്ങനെ ?

എന്ത് പറ്റീ മിൻഹ ?

ഇത് നമ്മളോട് ചെയ്യാൻ പറഞ്ഞിട്ട് ഓൻ കൊറേ നേരായല്ലോ അവിടെ പോയി ഇരിക്ക്ണ്.

നമ്മളെ കൊണ്ട് മേഴ്സ്ത്തിരിപ്പണി എടുപ്പിക്കാണോ എനി അങ്ങാനും.

ഓ. അങ്ങനെ … ഓൻ ഇവിടെ വന്ന് പണി എടുക്കുന്നത് നിനക്ക് കാണണം എന്നുണ്ടേൽ നിന്റെ പകരം ഷാന ആയിരിക്കണം ഇവിടെ നിൽക്കുന്നത്.

ഓ. ഷാന… ഷാന … ഷാന… ഓൻക് അ ഒരു വിചാരെ ഉള്ളൂ. ഇവിടെ വന്ന് ചെയ്യാൻ പറയ് നിച്ചു .

ഇങ്ങനാണേൽ ഫൈനൽ മത്സരത്തിന് ഓൻ എന്ത് ചെയ്യും. ഏതേലും മൂലക്കൽ പോയി ഇത് പോലെ ഇരിക്കുമോ …

അതിന് ഫൈനൽ മത്സരത്തിന് ഷാനയല്ലേ ഞങ്ങളെ കൂടെ മത്സരിക്കുന്നത് . അപ്പോ എന്തായാലും ഓൻ ഫ്രണ്ടിൽ തന്നെയുണ്ടാകും.

വാട്ട് …

എന്തടീ ഇങ്ങനെയൊക്കെ ഞെട്ടുന്നേ … ഫൈനൽ ആകുമ്പോഴേക്കും നീ തന്നേയല്ലേ ഓനോട് പറഞ്ഞത് ഓളെ പങ്കെടുപ്പിക്കാനുള്ളത് ചെയ്തോളാം എന്ന് .

അ ഒരു വാക്കിന്റെ പുറത്താ നീ ഇവിടെ നിൽക്കുന്നത് എന്ന് മറന്നോ മിൻഹാ.

അപ്പോ ഓൻ ടീച്ചറോട് പറഞ്ഞതോ .. ഷാനയല്ലാ ഞാൻ ആണ് മത്സരിക്കുന്നതെന്ന് .

ഹ. അത് ഓൻ ടീച്ചറേ മുന്നിൽ ഷാനയേ രക്ഷിക്കാൻ നോക്കിയതല്ലേ.

ഓഹോ . അപ്പോ അങ്ങനെയാണല്ലേ കാര്യങ്ങൾ .

അതൊക്കെ പോട്ടേ മിൻഹാ. ഷാനു നിന്നേ സ്വന്തമാക്കി എന്ന് ഞാൻ ഷാനയോട് ചെന്ന് പറഞ്ഞാൽ അത് അവൾക്ക് സഹിക്കാൻ കഴിയാതെ അവൾ താനേ മത്സരത്തിൽ പങ്കെടുത്തോളും എന്നല്ലേ അന്ന് നീ പറഞ്ഞത് .

ഞാൻ ഇന്ന് രാവിലെ ഷാനയോട് അങ്ങനെ പറഞ്ഞിരുന്നല്ലോ നിന്നെ ഷാനു ഏറ്റെടുത്തുന്ന് . ന്നിട്ട് എന്തേയ് അ പ്ലാൻ പാളിപ്പോയോ . ഇനി അവളെ പങ്കെടുപ്പിക്കാൻ അടുത്ത പ്ലാൻ നോക്കേണ്ടി വരുമോ .

അതെപ്പോ നീ പറഞ്ഞേ അവളോട്

ഞാൻ രാവിലെ ഒരു ഹെൽപ്പ് ചോദിച്ച് അ കാലത്തിയോട് . എന്ത് ജാഡയാഡീ ഓൾക്ക്. ഹാ ..നിന്റെയൊക്കെയല്ലേ ചങ്ക്. അപ്പോ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ.

പോടാ കൊരങ്ങാ . അതൊക്കെ പോട്ടെ നീ എന്ത് ഹെൽപ്പാ ഓളോട് ചോദിച്ചത്.

നിന്റെയൊക്കെ ഒരു ചങ്കില്ലേ നാജി. എനിക്ക് ഓളേ വൈങ്കര ഇഷ്ടാ. ഒന്ന് സെറ്റ് ആക്കി തരോ എന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ. അതിന് എന്തൊക്കെയോ പറഞ്ഞു അ ഭൂദേവി.

അയ്യേ . അത്രേ ഉള്ളൂ. അ ദൗത്യം ഈ മിൻഹ അങ്ങ് ഏറ്റെടുത്ത് നല്ല ഭംഗിയായി നിർവഹിച്ചു തന്നാലോ .

ഉറപ്പാണോ … ചുമ്മാ തമാശിക്കല്ലല്ലോ.

അല്ലടാ കൊരങ്ങാ…പക്ഷെ എനിക്കെന്ത് മെച്ചം.

നീ പറയുന്നത് എന്തും ഞാൻ ചെയ്യാം .

ഉറപ്പാണോ . എന്നാ എനിക്ക് തിരിച്ചും നിന്റെ ഒരു ഹെൽപ്പ് വേണം.

ഒ.കെ എനിക്ക് സമ്മദം.

ഹെൽപ്പ് എന്താണ് എന്നുള്ളത് അപ്പോ ഞാൻ നിന്നോട് നാളെ പറയാം നിച്ചൂ. ആദ്യം ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടേ… അത് കഴിയുമ്പോഴേക്കും നാജി നിന്റേതായി മാറിയിട്ടുണ്ടാകും . ഓക്കെയല്ലേ .

കെ. അപ്പോ നാളെ കാണാം..:

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!