അനിയത്തിയായി നിന്നെ കണ്ടപ്പോഴും സ്നേഹിച്ചപ്പോഴും അറിഞ്ഞിരുന്നില്ല മോളെ നീ എനിക്ക് എന്നോ നഷ്ടപ്പെട്ടുപോയ എന്റെ സ്വന്തം അനിയത്തി ആണ് എന്ന് സത്യം….
ആ വാക്കുകൾ കുറച്ച് ഒന്നും അല്ല എന്നെ ഞെട്ടിച്ചത്…. ഇപ്പോൾ എന്റെ കണ്ണും നിറഞ്ഞു…
ചേച്ചി…
മറുപടിയായി ഒന്നും പറയാതെ ചേച്ചി എന്നെ കെട്ടി പിടിച്ചു കരഞ്ഞു…
എല്ലാം കണ്ടു എന്ത് പറയണം എന്ന് അറിയാതെ ഗംഗ ചേച്ചിയും..
അച്ഛനും അമ്മയും ഋഷിയും ആര്യയും എല്ലാരും അവിടേക്ക് അപ്പോൾ വന്നു…
എന്താ മക്കളെ… എന്ത് പറ്റി..
അമ്മ ഞങ്ങളോട് ചോദിച്ചപ്പോഴും കേട്ടതും കാണുന്നതും എല്ലാം സ്വപ്നം ആണോ യാഥാർഥ്യമാണോ എന്ന് അറിയാതെ നിക്കുവായിരുന്നു ഞാൻ…
അമ്മേ…
രോഹിണി ചേച്ചി അമ്മയുടെ അടുത്തേക്ക് പെട്ടന്ന് ചെന്നു..
അമ്മേ…. ഗായത്രി….
സന്തോഷം കൊണ്ട് ആണോ എന്ന് അറിയില്ല ചേച്ചിക്ക് വാക്കുകൾ മുഴുപ്പിക്കാൻ കഴിഞ്ഞില്ല….
രോഹിണിയുടെ നഷ്ടപ്പെട്ടു പോയ അനിയത്തിയാണ് ഗായത്രി ….
ഗംഗ ചേച്ചി പറഞ്ഞപ്പോൾ എല്ലാരും ഞെട്ടലോടെ നിന്നു…
സത്യം ആണോ. . ഗായത്രി. രോഹിണിയുടെ…
അമ്മയും വിശ്വസിക്കാൻ ആവാതെ ചോദിച്ചു…
അതെ അമ്മേ… ഇവൾ എന്റെ അനിയത്തി തന്നെയാ..
എന്ന് പറഞ്ഞു ചേച്ചി ആ ഫോട്ടോ എല്ലാർക്കും കാണിച്ചു കൊടുത്തു..
ചേച്ചി നിർത്താതെ എന്തൊകെയോ എല്ലാരോടും സംസാരിച്ചു കൊണ്ടേ നിന്നു..
ഞാൻ.. ഞാൻ ഇപ്പോൾ തന്നെ അച്ഛനെയും അമ്മയെയും വിളിക്കാം..
എന്ന് പറഞ്ഞു രോഹിണി ചേച്ചി പോയി…
ഞാൻ പ്രണവ് ചേട്ടനെ വിളിക്കാം….
എന്റെ മനസ്സ് വായിച്ചത് പോലെ റിഷിയും ഫോൺ എടുത്തു കൊണ്ട് പോയി….
എന്തിനാ മോളെ അത്യാവശ്യം ആയി വരാൻ പറഞ്ഞത്….
ആ വാക്കുകൾ കേട്ടതും എല്ലാരും മുൻ വശത്തേക്ക് നോക്കി….
ആ സ്നേഹം ഇത്രെയും വർഷം അനുഭവിക്കാൻ പറ്റാത്തത് കൊണ്ട് ആണോ…. അതോ മുമ്പിൽ ഉണ്ടായിട്ടും ഇതാണ് എന്റെ അമ്മയും അച്ചനും എന്ന് സത്യം അറിയാതെ പോയത് കൊണ്ട് ആണോ എന്ന് അറിയില്ല അവർ രണ്ടു പേരെയും കണ്ടപ്പോൾ മനസ്സ് വിങ്ങിയത്…. ആ വിങ്ങൽ കണ്ണീരായി പുറത്തു പ്രതിഫലിക്കുകയും ചെയ്‌തു.. …
അമ്മയും അച്ചനും ആദ്യം നോക്കിയത് രോഹിണി ചേച്ചിയെ ആയിരുന്നു…
എന്തിനാ മോളെ നീ ഞങ്ങളോട് പെട്ടന്ന് വരാൻ പറഞ്ഞത്…
ചേച്ചി മറുപടിയായി എന്നെ നോക്കി…
അപ്പോൾ അച്ചന്റേയും അമ്മയുടെയും നോട്ടവും എനിക്ക് കിട്ടി…
അവർ രണ്ടു പേരെയും കൂട്ടി ചേച്ചി എന്റെ അടുത്തേക്ക് വന്നു…..
പത്തൊമ്പത് വർഷം മുമ്പ് നമ്മുടെ എല്ലാരുടെയും ജീവിതത്തിൽ നടന്ന ആ ദിവസം അച്ഛനും അമ്മയ്ക്കും ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് അറിയാം…..നമ്മുടെ സന്തോഷം തട്ടി എടുത്ത ദിവസം… എന്റെ…. എന്റെ അനിയത്തിയെ എനിക്ക് നഷ്ടമായ ആ ദിവസം…
അവസാനം ഇടറിയ ശബ്ദത്തോടെ ചേച്ചി എന്നെ നോക്കി പറഞ്ഞു തീർന്നതും അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞു…
അത് കണ്ടപ്പോൾ മനസിലായി എന്നെ കാൾ ഏറെ ദുഃഖം ഈ രണ്ട ഹൃദയങ്ങളിൽ ഉണ്ടായിരുന്നു എന്ന്…
എന്തിനാ മോളെ നീ ഇപ്പോൾ അതൊക്കെ …..
കാരണം ഉണ്ട് അച്ഛാ….. എന്റെ നഷ്ടപ്പെട്ടു പോയ കൂടപ്പിറപ്പ് ആണ് ഈ നിക്കുന്ന ഗായത്രി….
ചേച്ചി പറഞ്ഞ വാചകങ്ങൾ കേട്ടു കൊണ്ട് അപ്പോൾ പ്രവീൺ ഏട്ടനും കൂടെ പ്രണവ് ഏട്ടനും വന്നു… ..
അത് കേട്ടതും നിശ്ചലമായി അച്ചനും അമ്മയും നിന്നു… ചേച്ചി ആ ഫോട്ടോ കാണിച്ചതും അത് വരെ പിടിച്ചു നിന്ന് അമ്മ എന്നെ കെട്ടി പിടിച്ചു…
അപ്പോഴും എന്റെ കണ്ണ് സഞ്ചരിച്ചത് അമ്പരപ്പോടെ നിക്കുന്ന പ്രണവ് ഏട്ടനിൽ ആയിരുന്നു…
രോഹിണിക്ക് ആറു വയസ്സുള്ളപ്പോൾ ആയിരുന്നു മോള് ജനിച്ചത്…. പക്ഷെ അധികം നാൾ ഈ നിര്ഭാഗ്യവതി ആയ അമ്മയ്‌ക്ക എന്റെ കുട്ടിയെ സ്നേഹിക്കാൻ കഴിഞ്ഞില്ല…
അമ്മ വിതുമ്പിയപ്പോൾ അച്ഛൻ ആശ്വസിപ്പിച്ചു….
വീട് മുറ്റത്തു രോഹിണിക്ക് ഒപ്പം ഉണ്ടായിരുന്ന നിന്നെ എപ്പോഴോ….. ഒന്ന് കണ്ണ് തെറ്റിയപ്പോൾ ആരോ തട്ടി കൊണ്ട് പോയി…. രണ്ട ദിവസത്തിനുള്ളിൽ തന്നെ തട്ടി കൊണ്ട് പോയവരെ പിടിച്ചു എങ്കിലും കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണം എല്ലാം എടുത്തു ഏതോ ഒറ്റ പെട്ട സ്ഥലത്തു ഉപേക്ഷിച്ചു എന്ന് മാത്രമേ അറിയാൻ കഴിഞ്ഞൊള്ളു…..
സങ്കടം നിഴലിച്ചു നിന്നത് ആയിരുന്നു അച്ഛന്റെ ഓരോ വാക്കും… അപ്പോൾ അവിടെ നിന്നായിരിക്കും ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ചെറിയമ്മയുടെയും പിന്നെ ഒരിക്കൽ ഞാൻ അച്ഛൻ എന്ന് വിശ്വസിച്ചിരുന്ന ആ മനുഷ്യന്റെ കൈയിലും ഞാൻ എത്തുന്നത്…
എല്ലാത്തിലും ദൈവം എന്തെകിലും കരുതി വൈകും എന്നതിന്റെ തെളിവ് ആയിരുന്നു ആ ഫോട്ടോയും…
നഷ്ടപ്പെട്ടപ്പോഴും പിനീട് അവരുടെ കൈയിൽ എന്നേ കിട്ടിയപ്പോഴും ആ ഫോട്ടോ ഉണ്ടായിരുന്നു…
പിന്നെയും കുറെ സമയം ഞാനും അമ്മയും അച്ഛനും രോഹിണി ചേച്ചിയും സംസാരിച്ചു…. തുടക്കത്തിൽ എനിക്ക് ഉണ്ടായിരുന്ന ആ അമ്പരപ്പും ഞെട്ടലും പൂർണമായും മാറി . ഇപ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രം ആയിരുന്നു….
വൈകിയാണെങ്കിലും എന്റെ അച്ചനെയും അമ്മയെയും കൂടാപിറപ്പിനെയും തിരിച്ചു കിട്ടിയ സന്തോഷം….
കുറച്ച് കഴിഞ്ഞു ഞങ്ങൾ നാല് പേരും ഹാളിലേക്ക് ചെന്നു… എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു.. പ്രണവ് ഏട്ടൻ ഉൾപ്പടെ…
അഹ്… കഴിഞ്ഞു പോയത് ഒന്നും നമ്മുക്ക് മാറ്റാൻ കഴിയില്ലലോ….. എന്തായാലും മോള് വരേണ്ടടത്ത് തന്നെ ആണ് വന്നത്…..
അമ്മ പറഞ്ഞപ്പോൾ ഞാൻ പ്രണവ് ഏട്ടനെ നോക്കി…
എല്ലാരും ഒരുമിച്ച് ഇരുന്നു സംസാരിക്കുമ്പോഴും പ്രണവ് ഏട്ടന്റെ നോട്ടം എനിക്ക് കിട്ടി കൊണ്ടേ ഇരുന്നു….. അതിന്റെ ഇടയിലും ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ് എന്നോട് ദേഷ്യം ഉണ്ട് എങ്കിലും എല്ലാരുടെയും സന്തോഷം കണ്ടു ആര്യയും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു… അപ്പോൾ അവൾ അത്ര വില്ലത്തി അല്ല…..
എല്ലാരോടും ഒരു കാര്യം ചോദിക്കാൻ ഉണ്ട്…. പ്രതേകിച്ചും പ്രണവിനോട്….
അമ്മ പറഞ്ഞപ്പോൾ ഏട്ടൻ അമ്മയെ നോക്കി…. ഒപ്പം എല്ലാരും..
അത്… കുറച്ച് ദിവസത്തേക്ക് ഗായത്രിയെ ഞങ്ങളുടെ കൂടെ വിടാമോ…..
അഹ്.. എന്താ ഇത്…. നിങ്ങളുടെ മോളെ കൊണ്ട് പോകാൻ ഞങ്ങളുടെ എല്ലാരുടെയും അനുവാദം വേണോ….
പ്രണവ് ഏട്ടന്റെ അമ്മ ആയിരുന്നു…
ഗായത്രിയെ കാണാതെ ഇരിക്കുന്നതിൽ സങ്കടം ഉണ്ട്… എന്നാലും ഈ കഴിഞ്ഞ വർഷം എല്ലാം നിങ്ങൾ രണ്ടു പേരും അനുഭവിച്ചതിന്റെ നൂറിൽ ഒരു അംശം പോലും ആവില്ല….
ഗായത്രി പോയി ബാഗ് ഒക്കെ എടുത്തു വയ്ക്ക്..
രോഹിണി ചേച്ചി പറഞ്ഞപ്പോൾ അമ്മയോടും അച്ഛനോടും ഒപ്പം നിക്കാൻ സന്തോഷം ഉണ്ട് എങ്കിലും എന്തോ ഒരു ഭാരം പോലെ തോന്നി… അതിന്റെ കാരണവും ഒന്നേ ഉള്ളു… പ്രണവ് ഏട്ടൻ…
ഞാൻ ഏട്ടനെ നോക്കിയപ്പോൾ എന്നെ പോലെ തന്നെയാണ് ആ മനസ്സും എന്ന് മനസിലായി…
ഒന്നും പറയാതെ ഞാൻ മുകളിൽ പോയി എന്റെ കുറച്ച് ഡ്രസ്സുകൾ മാത്രം ബാഗിൽ എടുത്തു വച്ചു…
കുറച്ച് കഴിഞ്ഞപ്പോൾ പിന്നിൽ ഒരാളുടെ സാമിപ്യം ഞാൻ അറിഞ്ഞു….. ആരാണ് എന്ന് എനിക്ക് മനസിലായി….
ഞാൻ തിരിഞ്ഞു…
എന്തൊകെയോ നമ്മുക്ക് പരസ്പരം പറയാൻ ഉണ്ട് എങ്കിലും ഒരു വാക്കും പുറത്ത വന്നില്ല…..
പോകണ്ടാ…. എന്ന് ഒറ്റ വാക്ക് ആ നാവിൽ നിന്നും വന്നാൽ പോലും ഒരു പക്ഷെ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നിരാശ പെടുത്തേണ്ടി വരും…. കാരണം അത്രെയും സ്നേഹികുനുണ്ടു….
പോട്ടെ…
ഞാൻ ചോദിച്ചപ്പോൾ ഒന്നും പറയാതെ എന്നെ കെട്ടി പിടിച്ചു…. ഒരു പുതിയ ജീവിതം തുടങ്ങാം എന്ന് കരുതിയ അതെ ദിവസം തന്നെ താത്കാലികം ആണ് എങ്കിൽ പോലും ഇങ്ങനെ ഒരു വിട വാങ്ങൽ ഞങ്ങൾ രണ്ടു പേരെയും ഒരു പോലെ നോവിപ്പിക്കുന്നുണ്ട്…..
കുറച്ച് കഴിഞ്ഞ പ്രണവ് ഏട്ടൻ തന്നെ എന്നിൽ നിന്നും അല്പം മാറി….
പിന്നെ ഒന്നും പറയാതെ ഞങ്ങൾ പുറത്ത ഇറങ്ങി താഴേക്കു ചെന്നു….
എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു ഞാൻ അച്ഛനോടും അമ്മയോടും ഒപ്പം ഇറങ്ങി… അപ്പോഴും വീണ്ടും എന്നെ അല്പം നൊമ്പരപെടുത്തിയത് എന്റെ റിഷിയുടെ മുഖം ആയിരുന്നു…. അവനും എനിക്ക് ഒരു പുഞ്ചിരി മാത്രം നൽകി… അവസാനം കുറച്ച് ദിവസത്തേക്ക് ആ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി… എല്ലാരുടെയും മുഖത്തു ഞാൻ പോകുന്നതിന്റെ സങ്കടം ഉണ്ട് എങ്കിലും ഒരാൾക്ക് അത് ഒരു സന്തോഷം ആയിരുന്നു… ആര്യ….
കാറിൽ ഉടനീളം അച്ഛനും അമ്മയും നിർത്താതെ സംസാരിച്ചു കൊണ്ട് ഇരുന്നു… അവരുടെ ചിരിച്ച മുഖം കണ്ടപ്പോൾ പതിയെ ഞാനും എന്റെ സങ്കടം മറക്കാൻ തുടങ്ങി…
വീട് എത്തിയപ്പോൾ മൊത്തത്തിൽ ഞാൻ എല്ലാടത്തും കണ്ണ് ഒട്ടിച്ചു… ഞാൻ ജനിച്ച വീട്
..വളർന്നത് എന്ന് പറയാൻ ആവില്ലലോ…
വാ മോളെ…
അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ അകത്തു കയറി…
പിനീട് അങ്ങോട്ടുള്ള ഓരോ ദിവസങ്ങളിൽ അല്ല… മറിച്ചു ഓരോ മണിക്കൂറിലും ഞാൻ അറിയുക ആയിരുന്നു… അച്ഛന്റെയും അമ്മയുടെയും സ്നേഹം….
അമ്മയുടെ ശ്രദ്ധ കുറവ് കാരണം ആണ് എന്റെ കുട്ടി ഇത്രെയും ദുഃഖം ഈ ചെറു പ്രായത്തിൽ തന്നെ അനുഭവിക്കേണ്ടി വന്നത്….
എന്തിനാ അമ്മേ ഇങ്ങനെ ഒക്കെ പറയുന്നേ… എല്ലാം ശരിയായില്ലേ…പിന്നെ ഞാൻ അനുഭവിച്ച ദുരന്തങ്ങളുടെ കാര്യം ആണ് എങ്കിൽ… ആ ദുഃഖത്തിൽ നിന്നും എല്ലാം എന്നെ മോചിപ്പിച്ചതും അമ്മ തന്നെ ആണ്…
പ്രണവ് ഏട്ടനുമായുള്ള കല്യാണം വേണ്ടാ എന്ന് ഞാൻ തീരുമാനിച്ചപ്പോൾ… ആ തെറ്റായ തീരുമാനം തിരുത്തി നല്ലത് എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മ തന്നെയാ… അന്ന് അമ്മ പറഞ്ഞത് കൊണ്ട് കൂടിയാണ് ഈ വിവാഹം നടന്നത് …. അറിയാതെ ആണ് എങ്കിലും ദുരന്തം നിറഞ്ഞിരുന്ന എന്റെ ജീവിതം തിരുത്തി എഴുതിയത് അമ്മ തന്നെയാ…
എന്റെ വാക്കുകൾ കേട്ടു പുഞ്ചിരിച്ചു കൊണ്ട് അമ്മ ഇരുന്നു… എല്ലാം കണ്ടു ആശ്വാസത്തിലൂടെ അച്ഛനും….
ഈ കഴിഞ്ഞു പോയ രണ്ട ആഴ്ചയിൽ ഞാൻ അറിഞ്ഞത് എന്റെ അച്ഛനെയും അമ്മയെയും മാത്രം അല്ല.. ഈ എന്നെ തന്നെ ആയിരുന്നു….
നാളെ ആണ് ഞാൻ തിരികെ പോകുന്നത്….
അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ സങ്കടം ഉണ്ട് എങ്കിലും… പ്രിയപ്പെട്ട പലരെയും കാണാം എന്ന് ചിന്ത മനസ്സ് നിറച്ചു…
രാവിലെ പോകാനുള്ള തയാർ ഇടുപ്പിൽ പലപ്പോഴും കണ്ടു നിറഞ്ഞ മിഴികൾ തുടയ്ക്കുന്ന അച്ഛനെയും അമ്മയെയും…
അവരെ ആശ്വസിപ്പിക്കുമ്പോഴും എന്റെ കണ്ണും നിറഞ്ഞു….
മോള് പോയതിന് ശേഷം ഇവിടെ ആർക്കും ഒരു ഉഷാറും ഇല്ലായിരുന്നു…
വീട്ടിൽ വന്നപ്പോൾ ശാന്ത ചേച്ചി പറഞ്ഞത് ആയിരുന്നു….
കുറച്ച് കഴിഞ്ഞപ്പോൾ പ്രണവ് ഏട്ടന്റെ അച്ഛനും അമ്മയും വന്നു..
എല്ലാരും ആയി സംസാരിച്ചു കൊണ്ട് നിന്നപ്പോൾ റിഷി വന്നു…
ഏട്ടത്തി….
ആ… അവന്റെ ഈ വിളി ആയിരുന്നു ഞാൻ ഏറ്റവും അധികം ഈ കഴിഞ്ഞ ദിവസങ്ങളിൽ ആഗ്രഹിച്ചിരുന്നത്….
പിന്നെ അധികം വയ്ക്കാതെ തന്നെ അച്ഛനും അമ്മയും ഇറങ്ങി… തങ്ങളുടെ രണ്ടു മക്കളെയും സുരക്ഷിതമായ കരങ്ങളിൽ ആണ് എത്തി ചേർന്നത് എന്ന് സന്തോഷത്തിൽ……
പിന്നെ ഈ കഴിഞ്ഞ ദിവസങ്ങളുടെ കത്തി അടി ആയിരുന്നു റിഷി… അതു കൊണ്ട് തന്നെ മുകളിൽ പോയി പ്രണവ് ഏട്ടനെ കാണാൻ കഴിഞ്ഞില്ല….
എന്നാൽ ഞാൻ ചിന്തിച്ചു തീർന്നതും പ്രണവ് ഏട്ടൻ ഓഫീസിൽ പോകാൻ റെഡിയായി താഴെ വന്നതും ഒരുമിച്ച് ആയിരുന്നു…
എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഏട്ടന്റെ പിന്നിൽ നിന്ന് ആര്യ ഇറങ്ങി വന്നു പറഞ്ഞു…
പ്രണവ് ഏട്ടാ… ഞാൻ റെഡി നമ്മുക്ക് പോകാം….
അവൾക് മറുപടി ആയി ഒന്ന് തല ആട്ടിയതിന് ശേഷം വീണ്ടും ഒരിക്കൽ കൂടി എന്നെ നോക്കിട്ട് ഒന്നും പറയാതെ പ്രണവ് ഏട്ടൻ പോയി…. സാധാരണ പ്രണവ് ഏട്ടനോട് അടുക്കാൻ ആര്യ തുനിയുമ്പോൾ തന്നെ വാചകം കൊണ്ട് അവളുടെ വാ അടപ്പിക്കുന്ന ഋഷിയും ഇന്ന് എന്റെ അടുത്ത മൗനമായി നിന്നു… ഒപ്പം പ്രണവ് ഏട്ടൻ…. എന്നോട് ഒന്നും പറയാതെ പോയത് കുറച്ച് ഒന്നും അല്ല എന്നെ സങ്കടപെടുത്തിയത്…
ഋഷി പോകാൻ തുടങ്ങിയതും ഞാൻ അവന്റെ കൈയിൽ പിടിച്ചു…
എന്താ ഇതൊക്കെ…
ഒന്നും മനസിലാവാതെ ഞാൻ അവനോട് ചോദിച്ചു…
ഏട്ടത്തി ഒന്നില്ല..
റിഷി എന്റെ മുഖത്തു നോക്കാതെ ഒഴിഞ്ഞു മാറാൻ തുടങ്ങി..
ഞാൻ വീണ്ടും നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു തുടങ്ങി…
അത്… ഏട്ടത്തി.. ആര്യ ഇപ്പോൾ പ്രണവ് ഏട്ടന്റെ കമ്പനിയിൽ ആണ്… ചേട്ടന്റെ പേർസണൽ അസിസ്റ്റന്റ് ആയി…
അത് ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല എങ്കിലും പിന്നെയും എന്തൊകെയോ അവൻ മറിച്ചു പിടിക്കുന്നത് ആയി എനിക്ക് തോന്നി..
ഋഷി.. പറയ്യ്… എന്താ ശരിക്കും സംഭവിച്ചത്….
എനിക്കും അറിയില്ല ഏട്ടത്തി… ശരിക്കും എന്താ ചേട്ടന് പറ്റിയത് എന്ന് എനിക്കും അറിയില്ല… അവൾക്ക് പകരം ഗായത്രി ഏട്ടത്തിയെ കമ്പനിയിൽ കൂടെ നിർത്താൻ ഞാൻ ഉൾപ്പെടെ എല്ലാരും പറഞ്ഞപ്പോഴും പ്രണവ് ഏട്ടൻ ആണ് അത് ഏതുർത്തത്…
വീട്ടിൽ തിരിച്ച എത്തിയതിന്റെ എല്ലാം സന്തോഷവും ആ വാക്കുകൾ കേട്ടപ്പോൾ പോയി….
ഏട്ടത്തി വിഷമിക്കേണ്ട കാര്യം ഒന്നില്ല…. ആദ്യം ചേട്ടന്റെ മനസ്സിൽ എന്താണ് എന്ന് അറിയണം… അത് സാവകാശം ചോദിച്ചു മനസിലിക്കേണ്ടത് ഏട്ടത്തി തന്നെയാ…
അവന്റെ വാക്കുകൾക്ക് ഒന്നും തന്നെ എന്നെ സമാധാനപ്പെടുത്താൻ കഴിഞ്ഞില്ല….
എന്നാലും ഋഷി പറഞ്ഞത് പോലെ പ്രണവ് ഏട്ടന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ ഞാൻ അറിഞ്ഞിരിക്കും….
പെട്ടന്ന് വൈകിട്ട് ആകാനുള്ള കാത്തിരുപ്പ് ആയിരുന്നു പിനീട് അങ്ങോട്ടുള്ള ഓരോ മണിക്കൂറും…. പക്ഷെ ആറു മണി ആയിട്ടും പ്രണവ് ഏട്ടൻ വന്നില്ല…. എന്റെ നെഞ്ചിടിപ്പ് കൂട്ടാൻ വേണ്ടി ആര്യയും വന്നില്ല….
റോഡിൽ കൂടി ഓരോ വാഹനം ഹോൺ അടിച്ചു പോകുമ്പോൾ പോലും ഞാൻ ഓടി വന്നു നോക്കും പ്രണവ് ഏട്ടൻ ആണോ എന്ന്…. പ്രവീൺ ഏട്ടൻ ഏതോ ബിസിനസ് ആവശ്യത്തിന് വേണ്ടി പോയിരിക്കുക ആയിരുന്നു… കൂടെ രോഹിണി ചേച്ചിയും… അത് കൊണ്ട് തന്നെ ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ നിന്നു….
പെട്ടന്ന് ആണ് ഋഷി വന്നത്… അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി അത്ര രസം അല്ലാത്ത ഒരു വാർത്തയും ആയി ആണ് വരവ് എന്ന്…
ഏട്ടത്തി… കമ്പനിയിൽ ഞാൻ വിളിച്ചായിരുന്നു…
അവൻ വിക്കി വീണ്ടും പറയാൻ തുടങ്ങി…
അത്…. ചേട്ടനും ആര്യയും ഇന്ന് വരില്ല…
പിന്നെ…
ചേട്ടൻ കമ്പനി കാര്യവും ആയി എന്തോ എറണാകുളത്തേക്ക് പോയി… കൂടെ അവളും….
എന്തൊകെയോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ വന്നു എങ്കിലും എന്റെ പ്രണവ് ഏട്ടൻ ഒരിക്കലും എന്നെ മറക്കില്ല എന്ന് സ്വയം പറഞ്ഞു കൊണ്ടേ ഇരുന്നു…
അപ്പോൾ ആണ് ഋഷിയുടെ ഫോൺ ശബ്‌ദിച്ചത്….
അവന്റെ ഏതോ കൂട്ടുകാരൻ ആണ് വിളിക്കുന്നത് എന്ന് മനസിലായി…പക്ഷെ….
ഇടയ്ക് എപ്പോഴോ വച്ചു അവന്റെ മുഖത്തു പരിഭവവും സങ്കടവും നിഴലിച്ചു….
പിന്നെയും അവൻ എന്തൊകെയോ പറഞ്ഞു ഫോൺ വച്ചു…
എന്താ ഋഷി…
ഏഹ്… ഒന്നില്ല ഏട്ടത്തി…
എന്ന് അവൻ പറയുന്നുണ്ട് എങ്കിലും എന്തൊകെയോ അവന്റെ മനസ്സിൽ ഉള്ളതായി മനസിലായി… റിഷി പെട്ടന്ന് അവന്റെ റൂമിലേക്ക് ഒന്നും പറയാതെ പോയി…
പത്തു മിനിറ്റ് ആയപ്പോൾ തന്നെ വീടു മുറ്റത്തു ഒരു ടാക്സി വന്നു നിന്നു… ഞാൻ പുറത്ത ഇറങ്ങിയപ്പോൾ തന്നെ ധിറുതി പിടിച്ച ഋഷിയും താഴേക്കു വന്നു…
ടാക്സി… ആരാ വിളിച്ചത്..
ഞാനാ ഏട്ടത്തി.. എനിക്ക്.. അത്യാവശ്യം ആയി ഒരു സ്ഥലം വരെ പോകണം…
എന്റെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു പോകാൻ തുടങ്ങിയതും തടസ്സമായി ഞാൻ നിന്നു…
സത്യം പറയ്.. നീ എവിടെക്കാ പോകുന്നത്…
എന്റെ ഉറച്ച ചോദ്യം കേട്ടു എന്ത് പറയണം എന്ന് അറിയാതെ അവൻ നിന്നു…
അവസാനം അവൻ എന്റെ മുഖത്തു നോക്കി പറഞ്ഞു തുടങ്ങി..
നേരത്തെ എന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു വിളിച്ചത്… ഓരോന്നും സംസാരിക്കുന്നതിന്റെ ഇടയിൽ…..
അവൻ ഒന്ന് നിർത്തി എന്റെ മുഖത്തു നോക്കി വീണ്ടും തുടർന്നു…
ഓരോന്നും പറയുന്നതിന്റെ ഇടയിൽ പ്രണവ് ചേട്ടനെ എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ച് കണ്ടു എന്ന് പറഞ്ഞു….
അവൻ പറഞ്ഞു അവസാനിപ്പിച്ചതും രക്തം എല്ലാം തലച്ചോറിൽ ഇരച്ചു കയറുന്നത് പോലെ എനിക്ക് തോന്നി..
.. എല്ലാം കേട്ടു കഴിഞ്ഞ ഞാൻ ആദ്യം ചെന്നത് ആര്യയുടെ മുറിയിൽ ആയിരുന്നു… എന്റെ പിന്നാലെ ഋഷിയും വന്നു…
അവളുടെ അലമാര തുറന്നു നോക്കിയതും ഞാനും ഋഷിയും ഒരു പോലെ ഞെട്ടി… അവളുടെ ഒറ്റ വസ്ത്രങ്ങൾ പോലും ഇവിടെ ഇല്ല… എന്നെ രാവിലെ ഏട്ടൻ കണ്ടത് ആണ്.. എന്നിട്ടും യാത്രയുടെ കാര്യം എന്നോട് പറഞ്ഞില്ല… രാവിലെ അവളുടെ കൈയിൽ ബാഗും ഇല്ലായിരുന്നു… അപ്പോൾ എല്ലാം നേരത്തെ തീരുമാനിച്ചത് ആണോ…
ഒന്നും മനസ്സിലാവാതെ ഞാൻ ആ കട്ടിലിൽ ഇരുന്നു… ഒരു ചോദ്യവുമായി… ഇങ്ങനെ നിർത്താതെ പരീക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്..
ഏട്ടത്തി വിഷമിക്കാതെ… ഞാൻ ഇപ്പോൾ തന്നെ എറണാകുളത്തേക്ക് പോകുവാ..
വേണ്ടാ..
എന്ന് പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു
.
ചിലത് എല്ലാം മനസ്സിൽ ഉറപ്പിച്ചു…
അവൻ എന്റെ മുഖത്തേക്ക് നോക്കി…
നീ അല്ല.. ഞാൻ പോകും എറണാകുളത്തേക്ക്…
ഏട്ടത്തി.. എന്താ ഈ പറയുന്നേ..
അച്ഛനും അമ്മയും ചോദിക്കുമ്പോൾ ഞാൻ വീട്ടിൽ പോയി എന്ന് പറഞ്ഞാൽ മതി..
എന്ന് അവനോട് തറപ്പിച്ച പറഞ്ഞതിന് ശേഷം ഞാൻ ഇറങ്ങി… അവൻ എന്റെ പിന്നാലെ വന്നു തടഞ്ഞു..
ഏട്ടത്തി ഇത് എന്ത് അറിഞ്ഞിട്ട ആണ് പറയുന്നത്… ഇവിടെ നിന്ന് ഏതാണ്ട് നാല് അഞ്ചു മണിക്കൂർ ഉണ്ട്… പത്തു പതിനൊന്നു മണി എങ്കിലും ആവും എത്താൻ… നല്ല താമസിക്കും…
എത്ര താമസിച്ചാലും ഞാൻ പോകും….
എന്റെ വാക്കുകൾ കേട്ടു റിഷി നിശബ്ദമായി നിന്നു…
ഞാൻ അവൻ വിളിച്ച ടാക്സിയിൽൽ കയറുന്നതിന് മുമ്പ് അവനോടു പറഞ്ഞു…
എന്റെ മനസ്സിൽ ഒരു വിശ്വാസം ഉണ്ട്…. ആ വിശ്വാസം ശരിയാണെങ്കിൽ ഞാൻ തിരിച്ചു വരും നിന്റെ ചേട്ടനോട് ഒപ്പം… അല്ലെങ്കിലും തിരിച്ചു വരും… മരവിച്ച ശരീരവുമായി..
അവന്റെ മറുപടിക്ക് കാത്തു നിക്കാതെ ഞാൻ കാറിൽ കയറി….
നീണ്ടു നിന്ന് ആ അഞ്ചു മണിക്കൂർ യാത്ര എന്നെ ഒരു രീതിയിലും മടുപ്പിച്ചില്ല….
എറണാകുളം എത്തി… നീ പേടിക്കണ്ടാ…
പോകുന്നതിന് മുമ്പ് ഋഷി എനിക്ക് തന്ന ഫോണിൽ നിന്നും ഞാൻ അവൻ മെസ്സേജ് അയച്ചു…
ആ മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ ഏതാണ്ട് പതിനൊന്നു മുക്കാൽ ഒക്കെ കഴിഞ്ഞപ്പോൾ വണ്ടി നിർത്തി… ആ ഇരുട്ട് ഒന്നും തന്നെ എന്നെ ഭയപെടുത്തിയില്ല…..
ഞാൻ അകത്തു കയറി.. റിസപ്ഷനിൽ ഉണ്ടായിരുന്നവർ സുഖഉറക്കം ആയിരുന്നു…
ഞാൻ വിളിച്ചപ്പോൾ അതിൽ ഒരാൾ എഴുനേറ്റു…
Room നമ്പർ 177
പ്രണവ് ഏട്ടന്റെ റൂമിലേക്ക് ലക്ഷ്യമായി ഞാൻ നടന്നു…
177
എന്ന് നമ്പർ കണ്ടപ്പോൾ അറിയാതെ നെഞ്ചിടിപ്പ് കൂടി… ഒറ്റയക് ഇവിടെ വരാൻ കാണിച്ച എല്ലാം ധൈര്യവും ഒരു നിമിഷം ചോർന്നത് പോലെ തോന്നി…
സ്വയം ഒരിക്കൽ കൂടി നിയന്ത്രച്ചതിന് ശേഷം ഞാൻ ആ വാതിലിൽ തട്ടാൻ തുടങ്ങി… അടുത്ത കാളിങ് ബെൽ കണ്ടു എങ്കിലും എന്റെ എല്ലാം ദേഷ്യവും സങ്കടവും എല്ലാം ആ ഡോറിൽ ഉറക്കെ തട്ടി ഞാൻ തീർത്തു…
അധികം വയ്ക്കാതെ തന്നെ ആ വാതിൽ എനിക്ക് മുമ്പിൽ തുറക്കപ്പെട്ടു..
നോക്കിയപ്പോൾ കണ്ണും തിരുമ്പി ദേഷ്യത്തിൽ നിക്കുന്ന പ്രണവ് ഏട്ടൻ…
എന്നാൽ മുമ്പിൽ നിക്കുന്ന എന്നെ കണ്ടതും ആ മുഖത്തെ ദേഷ്യം മാറി ഞാൻ പ്രധീക്ഷിച്ചത് പോലെ ഞെട്ടൽ ആയിരുന്നു…
ഗായത്രി…
ഞെട്ടും.. ഞെട്ടാതെ ഇരിക്കില്ലലോ അകത്തു കാമുകി അല്ലേ..
നീ എന്താ എങ്ങനെയാ ഇവിടെ… നീ…..
വീണ്ടും ഞെട്ടലോടെ ഓരോ ചോദ്യവും വന്നപ്പോഴും അത് ഒന്നും വക വയ്ക്കാതെ ഞാൻ ഏട്ടനെ തട്ടി മാറ്റി കൊണ്ട് അകത്തു കയറി…. പക്ഷെ….
പക്ഷെ എന്റെ സ്വീകരിച്ചത് ഒഴിഞ്ഞു കിടന്ന് മുറി ആയിരുന്നു… ഞാൻ ഏട്ടനെ നോക്കി… എന്നെ തന്നെ നോക്കി ഏട്ടനും…
ഒരിക്കൽ കൂടി ഞാൻ എല്ലാടത്തും നോക്കി… ബാത്റൂമും ബെഡിന്റെ അടിയിലും എല്ലാടത്തും പക്ഷെ ഒരിടത്തും അവളെ കണ്ടില്ല…
നീ ആരെയാ നോക്കുന്നെ…
വാതിൽ അടച്ചതിന് ശേഷം ഒന്നും മനസിലാക്കാതെ രീതിയിൽ ഏട്ടൻ ചോദിച്ചു…
സത്യം പറ…അവൾ എവിടെ..
എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു ഞാൻ ചോദിച്ചു…
അവളോ….രാത്രി നീ എന്തൊക്കെ പിച്ചും പേയും ആണ് വിളിച്ചു പറയുന്നേ
അഭിനയിക്കണ്ടാ… എനിക്ക് എല്ലാം മനസിലായി..
നിനക്ക് എന്ത് മനസിലായി എന്നാ…
എറണാകുളത്തേക്ക് വന്നത് കമ്പനി കാര്യവും ആയി ബന്ധപെട്ട ആണോ..
അതെ എന്ന് ഉത്തരം ആണ് ആഗ്രഹിച്ചത് എങ്കിലും ഉത്തരം ഒന്നും പറയാതെ പ്രണവ് ഏട്ടൻ നിന്നപ്പോൾ മനസിലായി അല്ല എന്ന്…
ഞാൻ വന്നത് അറിഞ്ഞു നിങ്ങൾ അവളെ ഒളിപ്പിച്ചത് അല്ലേ…
അതിനു നീ വരുന്ന കാര്യം എനിക്ക് അറിയാമായിരുന്നോ..
അതും ശരിയാണല്ലോ എന്ന് ചിന്തിച്ചു എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല..
പ്രണവ് ഏട്ടന്റെ കൂടെ വന്ന ആര്യ എവിടെ…
ഓഹ്.. നീ അപ്പോൾ അവളുടെ കാര്യം ആയിരുന്നോ ഉദ്ദേശിച്ചത്..
എന്തേ… അവൾ അല്ലാതെ വേറെയും പെൺപിള്ളേർ ഉണ്ടോ…
അത് കേട്ടതും ഏട്ടൻ എന്റെ അടുത്തേക്ക് വന്നു… പക്ഷെ ഞാൻ ഭയന്നില്ല… അല്ല ഉള്ളിലെ ഭയം മുഖത്തു കാട്ടില്ല…
വെറും രണ്ട ആഴ്ച കാണാതെ ഇരുന്നപ്പോൾ തീരാവുന്ന സ്നേഹമേ ഉണ്ടായിരുന്നോള്ളോ ഈ മനസ്സിൽ…
എന്റെ വാക്കുകൾ കേട്ടു ദേഷ്യം വന്നു എങ്കിലും ഒന്നും പറയാതെ പോയി ഏട്ടന്റെ ഫോൺ എടുത്തു വാട്സ്ആപ്പ്യലേ മെസ്സേജ് കാണിച്ചു തന്നു..
നോക്കിയപ്പോൾ ആര്യയുടെ മെസ്സേജ് ആയിരുന്നു
അവൾ കുറെ മെസ്സേജുകൾ അയച്ചിട്ടുണ്ട് പക്ഷെ ഒന്നിലും ഏട്ടൻ റിപ്ലൈ കൊടുത്തിട്ടില്ല… ആകെ കൊടുത്തിട്ടുള്ളത് ഇന്ന് അയച്ച മെസ്സേജിൽ മാത്രം ആയിരുന്നു….
ഞാൻ എയർപോർട്ടിൽ എത്തി… ഉടനെ ഇനി നാട്ടിലിലേക്ക് ഒരു തിരിച്ചു വരവ് ഇല്ലാ… എല്ലാത്തിനും sorry… പ്രതേകിച്ചും ഗായത്രി ഏട്ടത്തിയോട്….
അവളുടെ ആ മെസ്സേജ് ഞാൻ പല തവണ വായിച്ചു കൊണ്ടേ ഇരുന്നു… പതിയെ ഫോണിൽ നിന്നും കണ്ണ് എടുത്തു ഏട്ടനെ നോക്കി…
പ്രണവ് ഏട്ടൻ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ടേബിളിൽ വച്ചതിന് ശേഷം നേരത്തെ പോലെ വീണ്ടും എന്റെ അടുത്തേക്ക് വന്നു.. പക്ഷെ ഈ പ്രാവിശ്യം ഞാൻ നേരത്തെ പോലെ നിന്നില്ല… യാന്ത്രികമായി കാലുകൾ പിന്നിലോട്ട് ചലിച്ചു… അവസാനം ഒരിടത്തും പോകാൻ ആവാത്ത വിധം ഭിത്തിയിൽ തട്ടി നിന്നു..
നീ എന്താ വിചാരിച്ചേ… ഞാൻ അവളുമായി ഹോട്ടൽ മുറിയിൽ room എടുത്തു എന്നോ..
ചോദ്യം ചോദിച്ചപ്പോൾ അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി…
നീ പറഞ്ഞത് ശരിയാ… കമ്പനി കാര്യത്തിന് അല്ല ഞാൻ അവളെയും കൊണ്ട് എറണാകുളത്തേക്ക് വന്നത്…. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപിച്ചു കൊടുക്കാൻ ആണ്… അതിനു വേണ്ടി അമേരിക്കയിൽ നിന്ന് അവളുടെ അച്ഛനെയും വിളിച്ചു വരുത്തി…
എന്നോട് അവൾക് തോന്നിയ ഒരു അട്ട്രാക്ഷൻ അതിന്റെ പേരിൽ ആണ് അവൾ നിന്നോട് ദേഷ്യം കാണിച്ചത്… എല്ലാം നമ്മുടെ വീട്ടിൽ വച്ച് നടത്തിയാൽ അച്ഛനും അമ്മയും കൂടെ അറിഞ്ഞു അവരെ സങ്കടപെടുതണ്ടാ എന്ന് വിചാരിച്ച ആണ്… പിന്നെ….
നിർത്തിയപ്പോൾ ഞാൻ പ്രണവ് ഏട്ടന്റെ മുഖത്തു നോക്കി..
പിന്നെ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ… പ്രധീക്ഷിക്കാതെ ഓരോ കാരണങ്ങൾ ആണ് നമ്മുക്ക് ഇടയിൽ വരുന്നത്….വീണ്ടും ആര്യ പോലും നമ്മുക്ക് ഇടയിൽ വരാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു അവളെ എത്രയും പെട്ടന്നു ഇവിടെ നിന്നു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപിച്ചു അയച്ചത്….
നേരം വൈകിയത് കൊണ്ട് ഒരു രാത്രി ഇവിടെ ഒരു room എടുത്തു… അത്ര തന്നെ… അല്ലാതെ നീ പറഞ്ഞത് പോലെ ഈ കഴിഞ്ഞ രണ്ട ആഴ്ചയും ഞാൻ നിന്നെ മറന്നിട്ടില്ല… മറിച്ചു….
മറിച്ചു കാണാതെ ഇരുന്നപ്പോൾ എത്ര ത്തോളം ഇഷ്ടമാണ് എന്ന് മനസിലാക്കുക മാത്രം ആണ് ചെയ്തത്…
എല്ലാം സാവകാശം നാളെ അവിടെ വന്നു സംസാരിക്കാം എന്ന് വിചാരിച്ച ഇരുന്നപ്പോൾ ആണ് എന്റെ ഇല്ലാത്ത കാമുകിയെ പിടിക്കാൻ നീ ഇവിടെ വന്നത്…
എല്ലാം പറഞ്ഞു നിർത്തി ഏട്ടൻ മുഖം തിരിച്ചു….. ഷെയ്… ഋഷി പറഞ്ഞത് പോലെ എല്ലാം സാവകാശം ചോദിച്ചു മനസിലാക്കിയാൽ മതി ആയിരുന്നു… ചുമ്മാ…..
അപ്പോൾ ആണ് ക്ലോക്കിൽ പന്ത്രണ്ടു മണി അടിച്ചത്….. അപ്പോഴും അത് ഒന്നും ശ്രദ്ധിക്കാതെ ഞാൻ സംശയിച്ചതിന്റെ ദേഷ്യത്തിലും സങ്കടത്തിലും നിക്കുന്ന പ്രണവ് ഏട്ടനോട് ഞാൻ പറഞ്ഞു…
ഹാപ്പി birthday…..
ആ വാക്കുകൾ കേട്ടു ആദ്യം എന്റെ മുഖത്തു നോക്കി പിന്നെ സൈഡിൽ ഇരുന്നു ടേബിൾ കലണ്ടറിൽ നോക്കി.. അവസാനം വാച്ചിലും…
പതിയെ ആ മുഖത്തു ഒരു തെളിച്ചം വന്നു…
ഗിഫ്റ്റ്.. ഗിഫ്റ്റ് ഒന്നും വാങ്ങിച്ചില്ല….
ഏട്ടന്റെ പിറന്നാൾ ദിവസം ഒരു മാസം മുന്പേ എനിക്ക് ഓർമയുണ്ടായിരുന്നു.. പക്ഷെ ഓരോ സംഭവങ്ങളുടെ ഇടയിൽ ഒരു നല്ല സമ്മാനം വാങ്ങിക്കാൻ കഴിഞ്ഞില്ല….
ഞാൻ പറഞ്ഞു പതിയെ ആ മുഖത്തു നോക്കി…. ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…
കൈയിൽ ഉള്ളത് തന്നാൽ മതി…
കുറച്ചും കൂടെ അടുത്തു വന്നു പറഞ്ഞു…
എന്റെ കൈയിൽ ഒന്നില്ല…
ഞാനും പതിയെ പറഞ്ഞു…
ഒന്നുമില്ലേ..
കള്ള നോട്ടത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം മടിച്ചു നിന്നു എങ്കിലും പതിയെ പ്രണവ് ഏട്ടന്റെ മുഖത്തെ കൈകളിൽ എടുത്തു ആ നെറ്റിയിൽ ഒരു ചുംബനം നൽകി….
നാണം കൊണ്ട് പിന്നെ ആ കണ്ണിൽ നോക്കാൻ കഴിഞ്ഞില്ല…. പക്ഷെ പ്രണവ് ഏട്ടൻ എന്റെ മുഖം രണ്ടു കൈയും കൊണ്ട് ഉയർത്തി…
കണ്ണിൽ നോക്കിയതിന് ശേഷം പതിയെ എന്റെ കവിളിൽ ആ ചുണ്ടുകൾ പതിഞ്ഞു… കണ്ണുകൾ അടഞ്ഞു ഞാനും…
ഇത് അന്ന് ആദ്യമായി കണ്ടപ്പോൾ ഒരു കാരണവും ഇല്ലാതെ തല്ലിയതിന്….
വീണ്ടും അടുത്ത കവിളിൽ ഒരു ചുംബനം നൽകി…
ഇത് അന്ന് ഡൽഹിയിൽ വച്ചു നിനക്ക് പറയാനുള്ളത് കേൾക്കാതെ തല്ലിയതിന്…
ഇത് ഇനി ഒരിക്കലും വേദനിപ്പിക്കില്ല എന്ന് ഉറപ്പിന്…
എന്ന് പറഞ്ഞുഎന്റെ നെറ്റിയിലും ആ ചുണ്ടുകൾ അമർന്നു…
വീണ്ടും കണ്ണുകൾ കൊണ്ട് പലതും ഞങ്ങൾ പറഞ്ഞു…. രണ്ടു പേരുടെയും നെഞ്ചിടിപ്പിന്റെ താളം ഉയർന്നു കേട്ടപ്പോൾ ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു മുഖങ്ങൾ അടുത്തു. ….
ആ ചുണ്ട് എന്റെ ചുണ്ടോട് ചേർന്നു… എല്ലാം പ്രണയവും ചാലിച്ചത് ആയിരുന്നു ആ ചുംബനം..
പതിയെ മാറിയപ്പോൾ പ്രണവ് ഏട്ടൻ വീണ്ടും എന്നെ നോക്കി ചിരിച്ചു… അപ്പോൾ ഒന്നും പറയാതെ ആ നെഞ്ചിൽ ഞാൻ വീണു…
എന്റേത് ആയിക്കൂടെ….
എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഏട്ടനിൽ എൻ്റെ പിടി മുറുകി….
ആ പുലരി ഉണർന്നത് ഞാൻ എല്ലാ രീതിയിലും പ്രണവ് ഏട്ടന്റെത് ആയി മാത്രം മാറി കൊണ്ട് ആയിരുന്നു…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission