Skip to content

ജീവാംശമായി – Part 21

ജീവാംശമായി - തുടർകഥകൾ

ആ പുലരി ഉണർന്നത് ഞാൻ എല്ലാ രീതിയിലും പ്രണവ് ഏട്ടന്റെത് ആയി മാത്രം മാറി കൊണ്ട് ആയിരുന്നു….

രാവിലെ ഏറെ വൈകി മിഴികൾ തുറന്നപ്പോൾ ആദ്യം കണ്ടത് മുകളിൽ നിർത്താതെ കറങ്ങി കൊണ്ട് നിക്കുന്ന ഫാനിൽ ആയിരുന്നു…
ആ കാറ്റു പതിയെ മുഖം തടവി പോയാഴ്പ്പോൾ കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ച് ഓർത്ത് ഒരു നാണം മനസ്സിൽ വന്നു…..
പിന്നെ നോക്കിയത് അപ്പോഴും എന്റെ അടുത്ത സുഖമായി കിടന്ന് ഉറങ്ങുന്ന പ്രണവ് ഏട്ടനെ ആയിരുന്നു…. അപ്പോൾ ഉള്ളിലെ നാണം മുഖത്തു പുഞ്ചിരി ആയി വിരിഞ്ഞു….
പതിയെ അലങ്കോലമായി കിടക്കുന്ന ആ മുടിയിൽ ഞാൻ തലോടി….. പിന്നെ ആര്യയുടെ കാര്യത്തിൽ ഞാൻ ഏറ്റവും സംശയിച്ചിരുന്ന ഏട്ടന്റെ കഴുത്തിലെ ടാറ്റു വിലും…. അപ്പോൾ ഏട്ടൻ ഒന്ന് അനങ്ങി… ഞാൻ എന്റെ കൈകൾ പിൻവലിച്ചു…
പതിയെ കട്ടിലിൽ നിന്നും എഴുനേറ്റു…
പിരിഞ്ഞു കിടന്നിരുന്ന നീണ്ട മുടി വാരി കെട്ടി വച്ചു…. പ്രണവ് ഏട്ടനെ ഉണർത്താതെ ബേഡിൽ നിന്നും എഴുനേറ്റു ബാത്‌റൂം ലക്ഷ്യമാക്കി നടന്നു…

നെറ്റിയിൽ മാഞ്ഞു കിടക്കുന്ന സിന്ദൂരവും ഏട്ടന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങിയ കവിളും കണ്ണാടിയിൽ നോക്കി ഒരു നിമിഷം നാണത്തോടെ നിന്നു….

മുഖവും എല്ലാം കഴുകി സാരിയും ഒരിക്കൽ കൂടി ശരിയാക്കി പുറത്ത വന്നതും പ്രണവ് ഏട്ടൻ മുമ്പിൽ നിക്കുന്നു…
ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സംഭവിക്കേണ്ടത് ആണ് നമ്മുക്ക് ഇടയിൽ സംഭവിച്ചത് എങ്കിലും എന്തോ ഒരു ചമ്മൽ ആയിരുന്നു… എന്നാൽ പ്രണവ് ഏട്ടന്റെ മുഖത്തു അങ്ങനെ ഒരു ചമ്മലും ഇല്ലാ എന്ന് മാത്രമല്ല വീണ്ടും ചിരിച്ചു കൊണ്ട് എന്റെ മുമ്പിൽ നിക്കുന്നു…..
അവസാനം അല്പം ധൈര്യം ഒക്കെ വരുത്തി… എന്നാൽ തികച്ചും ശാന്തതയോടെ ഞാൻ ചോദിച്ചു..
.
പോകണ്ടേ…..

എവിടേക്ക് ??.

വീട്ടിലേക്കു അല്ലാതെ എവിടെ…

അല്ല… എന്റെ കാമുകിയെ പിടിക്കാൻ അല്ലേ ഒറ്റയ്ക് ഇത്രെയും ദൂരം വന്നത് … എന്നിട്ട് പിടിക്കാതെ പോയാൽ….
എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു….

അത്… ഞാൻ വീട്ടിൽ വന്നിട്ടും എന്നോട് ഒന്നും പറയാതെ പോയത് കൊണ്ട്….ഋഷി എന്തൊക്കെ പറഞ്ഞത് കൊണ്ട്…. എല്ലാം കേട്ടപ്പോൾ എന്തൊകെയോ ആലോചിച്ചു കൊണ്ട്…

എന്തൊകെയോ പരസ്പര ബന്ധം ഇല്ലാതെ ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു….

അപ്പോഴും ചിരിച്ചു കൊണ്ട് ഏട്ടൻ നിന്നു

ഈ കഴിഞ്ഞ ഇരുപത്തി ആറു വർഷത്തിന്റെ ഇടയിൽ ഏറ്റവും നല്ല പിറന്നാൾ സമ്മാനം ആണ് നീ എനിക്ക് തന്നത്…..
അത്രയും എന്നെ ചേർത്തു നിർത്തി പറഞ്ഞു വീണ്ടും കവിളിൽ ഒരു മുത്തവും ഇട്ടു ഏട്ടൻ ബാത്‌റൂമിലേക്ക് പോയി….
ഞാൻ ഇമവെട്ടാതെ നിന്നത് കൊണ്ട് പ്രണവ് ഏട്ടൻ വീണ്ടും ചോദിച്ചു..

എന്തേ വരുന്നോ…

ഞാൻ ഇല്ലാ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നിന്നു…

വീട്ടിലേക്കു ഉള്ള യാത്രയിലും പ്രണവ് ഏട്ടൻ ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു….ഇവിടേക്ക് വരുമ്പോൾ ഞാൻ അനുഭവിച്ച മാനസിക അവസ്ഥ അല്ലായിരുന്നു ഇപ്പോൾ തിരികെ പോകുമ്പോൾ….

വൈകിട്ട് ആവാറായപ്പോൾ വീട് എത്തി…. ഞങ്ങളെ കാത്തു ഋഷി മുൻ വശത്തു തന്നെ ഉണ്ടായിരുന്നു.. പ്രണവ് ഏട്ടന്റെ കൂടെ എന്നെ കണ്ടതും അവന്റെ മുഖം പതിനാലാം രാവിലെ നിലാവ് പോലെ തിരിഞ്ഞു…

ഹാവു… ഇപ്പോൾ ആണ് ആശ്വാസം ആയത്…. ചേട്ടാ… എല്ലാത്തിനും എനിക്ക് കറക്റ്റ് ഉത്തരം വേണം…. ഞാൻ ഇപ്പോൾ വരാം..
എന്ന് പറഞ്ഞു അവൻ നേരെ അടുക്കളയിൽ പോയി.. പാവം… എന്റെ കാര്യം ഓർത്ത് ഒന്നും കഴിച്ചു കാണില്ല ഇത് വരെ…

ഇവനെയും കൊണ്ട് ഇന്നലെ വരാതെ ഇരുന്നത് നന്നായി…
എന്ന് പ്രണവ് ഏട്ടൻ പറഞ്ഞു തീർന്നതും അവൻ കൈയിൽ ഒരു പ്ലേറ്റ് ചോറും കറിയുമായി കഴിച്ചു കൊണ്ട് വന്നു.. .
പെട്ടന്ന് ആണ് എന്തോ ഓർത്ത്ത് പോലെ അവൻ എന്നെ നോക്കി ചോദിച്ചത്..

അല്ല.. അവൾ എവിടെ…. ആര്യ…

അവൾ ഇനി വരില്ല..
എന്ന് പ്രണവ് ഏട്ടന്റെ ഉത്തരം കേട്ടു വായിൽ വച്ച് ഉരുള അതു പോലെ വിഴുങ്ങി കൊണ്ട് എന്റെ അടുത്ത കണ്ണും തള്ളി കൊണ്ട് ചോദിച്ചു…

ഏഹ്… ഏട്ടത്തി അവളെ കൊന്നാ…
അവൻ ചോദിച്ചപ്പോൾ ചിരി ആണ് എനിക്ക് വന്നത്…
.
ടാ അവള് പോയി… തിരിച്ചു അമേരിക്കയിൽ തന്നെ….

ചുമ്മാ…

സത്യമാണ്…
ഞാൻ പറഞ്ഞപ്പോൾ അവൻ വിശ്വസിച്ചു….. അവന്റെ മുഖം വീണ്ടും തെളിഞ്ഞു…

അപ്പോൾ അച്ഛനും അമ്മയും വന്നു…
ഗായത്രി അപ്പോൾ നിന്റെ കൂടെ ആയിരുന്നോ…. ഈ പൊട്ടൻ പറഞ്ഞത് അവൾ എന്തോ അത്യവശത്തിന് വീട്ടിൽ പോയി എന്ന് ആണല്ലോ…

ഋഷിയെ പൊട്ടൻ എന്ന് വിളിച്ചത് അവനു ഒട്ടും ഇഷ്ടപ്പെടാതെ പോലെ ചോറും കഴിച്ചു കൊണ്ട് നിന്നു…

എന്തായാലും രണ്ടുപേരും നല്ല പണിയാണ് കാണിച്ചത്… കല്യാണം കഴിഞ്ഞു പ്രണവിന്റെ ആദ്യത്തെ പിറന്നാൾ അല്ലേ… എന്നിട്ട് നിങ്ങൾ രണ്ടാളും ഇവിടെ ഇല്ലായിരുന്നു…
അമ്മ പരിഭവത്തോടെ പറഞ്ഞു…

ഞാനും പ്രണവ് ഏട്ടനും ചിരിച്ചത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല… അപ്പോൾ ആണ് മുറിയിൽ നിന്നും അല്പം പ്രായമായ ഒരു അമ്മ വന്നത്…. പ്രായം കൂടുതൽ ആണ് എങ്കിലും ആ മുഖത്തു നല്ല ചുറുചുറുപ്പ് ഉള്ളത് പോലെ തോന്നി…

അഹ്…. അമ്മ ഗായത്രിയെ കണ്ടിട്ട് ഇല്ലലോ… ഇതാണ്…
അമ്മ എന്നെ ചൂണ്ടി കാണിച്ചപ്പോൾ അവർ എന്നെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു…
ഞാനും ചിരിച്ചു…

മോൾക്ക്‌ pubg കളിക്കാൻ അറിയാമോ….

ഞാൻ കേട്ടത് തിരിഞ്ഞു പോയത് ആണോ… അതോ ശരിക്കും അത് തന്നെ ആണോ പറഞ്ഞത്… സാമ്പാർ വയ്ക്കാൻ അറിയോ മീൻ വയ്ക്കാൻ അറിയാമോ എന്ന് പതിവ് ചോദ്യത്തിൽ നിന്നും എല്ലാം വ്യത്യസ്തമായി ഒരു ചോദ്യം…. അതും pubg…

എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഇളിച്ചു കൊണ്ട് നിന്നു..

ഓഹ്… ഈ അമ്മയുടെ ഒരു കാര്യം…

അഹ്… നിനക്ക് പിള്ളേരുടെ ഇപ്പോഴത്തെ ഫാഷൻ അറിയാൻ പാടില്ലാത്തത് കൊണ്ട് ആണ്…

ശരിയാ അപ്പച്ചി… മധുര പതിനേഴു ഒക്കെ പണ്ട്… ഇപ്പോൾ മധുര എഴുപതു അല്ലേ…

അത്രെയും കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി.. സാധാരണ കണ്ടു വരുന്ന നാമവും ജപിച്ചു ഗുളികയും കഴിച്ചു നടക്കുന്ന സാധാരണ അമ്മുമ്മ അല്ല എന്റെ മുമ്പിൽ നിക്കുന്നത് എന്ന്…
അമ്മുമ്മ പ്രണവ് ഏട്ടന്റെ അടുത്ത ചെന്നു…

മോനെ …. ഹാപ്പി birthday…
അവസാനത്തെ birthday എന്നത് പറയാനുള്ള അമ്മുമ്മയുടെ കഷ്ടപ്പാട് കണ്ടു വിരിയാൻ പോയ പുഞ്ചിരി ഞാൻ വിഴുങ്ങി…

ഓഹ്.. എന്റെ അമ്മുമ്മേ പതുകെ… സെറ്റ് പല്ല് താഴെ വീഴും…
ഋഷി കമെന്റ് അടിച്ചതും ഞാൻ അറിയാതെ ചിരിച്ചു… ഞാൻ മാത്രം അല്ല… എല്ലാരും…
പിന്നാലെ ഉണ്ണിമോളും വന്നു…

അഹ്… ഇവളും ഉണ്ടായിരുന്നോ…

അഹ്…വരുമ്പോൾ എല്ലാം കൂടെ ഒരുമിച്ച് വരുമല്ലോ……
ഋഷി ആയിരുന്നു…

കുറച്ചും കൂടെ കഴിഞ്ഞു അച്ഛനും അമ്മയും എല്ലാരും ഏട്ടന് വാങ്ങിച്ച സമ്മാന പൊതി കൊടുത്തു….

എന്റെ കുട്ടിക്ക് ഈ അമ്മുമ്മയുടെ സമ്മാനം അല്ലേ ഏറ്റവും ഇഷ്ടപെട്ടത്…

അതിനു ഈ ഋഷി….ഋഷികേശ് അല്ലാതെ ആവണം….
എന്ന് പറഞ്ഞു അവൻ വാങ്ങിച്ച ഗിഫ്റ്റ് കൊടുത്തു…

അപ്പോൾ കൊച്ചിച്ചന് ഇതിൽ ആരുടെ സമ്മാനം ആണ് കൂടുതൽ ഇഷ്ടപെട്ടത്… ഉണ്ണി മോളുടെ ചോദ്യം കേട്ടു ഏട്ടൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു…
ഏറ്റവും നല്ല സമ്മാനം എനിക്ക് ഒരാൾ തന്നു കഴിഞ്ഞു…
എന്റെ മുഖത്തു നോക്കി അവളോട്‌ അത് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു….

രാത്രി ആവാറായപ്പോൾ അമ്മുമ്മ ടിവിയുടെ മുമ്പിൽ ആയിരുന്നു…. സീരിയലിന്റെ ഇടയിൽ ന്യൂസ്‌ ഇടയ്ക്ക് ഇട്ടപ്പോൾ ഏതോ മന്ത്രിയുടെ മരണ ചടങ്ങുകൾ ആയിരുന്നു നടന് കൊണ്ട് ഇരുന്നത്… നിറയെ പൂക്കളും പോലീസ് കാരും എല്ലാമായി…..
അത് കണ്ടു കൊണ്ട് വന്ന ഋഷി അമ്മുമ്മയുടെ തോളിൽ തട്ടി പറഞ്ഞു…

എന്താ കണ്ടു കൊണ്ട് ഇരിക്കുന്നത്…. ഇങ്ങനെ ഗ്രാന്റ് ആയിട്ടൊക്കെ പോണ്ടേ….
അവന്റെ അസ്ഥാനത്തുള്ള കമന്റ്‌ അടി കേട്ടു അമ്മുമ്മ റിമോട്ട് എടുത്തു അറിഞ്ഞു… അവൻ അത് കറക്റ്റ് ആയിട്ട് ക്യാച്ച് പിടിച്ചു…

എത്ര ചടങ്ങുകൾ ആണ് വരാൻ ഇരിക്കുന്നത്.. രോഹിണി മോളുടെ പ്രസവം… ഗംഗ മോളുടെ പ്രസവം…. ഇനി വേറെ എന്തെകിലും കൂടി വരുമോ…

അഹ്..അത് തന്നെയാ ഞാനും പറഞ്ഞെ കാലൻ സഹായിച്ചാൽ അമ്മുമ്മയ്ക്കും വേണ്ടി പന്തൽ കെട്ടി ചടങ്ങ് ആകാം…
ഋഷി പതിയെ പിറുപിറുത്തു..

ദേ.. അമ്മുമ്മയ്ക് വേണ്ടി പന്തലു കെട്ടുന്ന കാര്യം മാമൻ പറയുന്നു…
ഉണ്ണി മോള് പറഞ്ഞത് കേട്ടു അമ്മുമ്മ അവനെ തറപ്പിച്ചു ..

അയ്യോ.. ഈ കുരുപ്പ് കള്ളം പറയുകയാണ് ഞാൻ അങ്ങനെ ഒക്കെ പറയുമോ…

നീ അതും പറയും അതിന്റെ അപ്പുറം പറയും..
ഋഷിയും ഉണ്ണിമോളുടെ കൂടെ കട്ടക്ക് നിക്കുന്ന അമ്മുമ്മ എനിക്ക് ഒരു അത്ഭുതം ആയിരുന്നു…..

പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും അവിടേക്ക് വന്നു… കൂടെ രോഹിണി ചേച്ചിയും…

അഹ്.. മോളെ… നല്ല പോലെ ആഹാരം ഒക്കെ കഴിക്കുന്നുണ്ടല്ലോ….
അമ്മുമ്മ രോഹിണി ചേച്ചിയോട് ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു….
കുറച്ച് വികൃതി ഒരുപാട് സ്നേഹം അമ്മുമ്മയെ അങ്ങനെ പറയാം…

അഹ്… മോള് എന്താ അവിടെ തന്നെ നിന്നത് ഇങ്ങു വാ…
മാറി നിക്കുന്ന എന്നോട് അമ്മുമ്മ പറഞ്ഞപ്പോൾ ഞാനും അവിടെ പോയി ഇരുന്നു…

ഗംഗയുടെയും രോഹിണിയുടെയും മാത്രം അല്ല മോളക്കും വിശേഷം ഉണ്ട് എന്ന് കേൾക്കാൻ ഈ അമ്മുമ്മയ്ക് ആഗ്രഹം ഉണ്ട്….

അന്ന് അച്ഛനും അമ്മയും പറഞ്ഞ അതെ കാര്യം ഇന്ന് അമ്മുമ്മയും പറയുന്നു….

അമ്മുമ്മയെ ഒരു കഥ പറഞ്ഞു തരോ…
ഭാഗ്യത്തിന് അപ്പോൾ ഉണ്ണി മോള് വന്നത് കൊണ്ട് വിഷയം മാറി…

പിന്നെ ആഹാരവും സംസാരവും ആയി രാത്രി എല്ലാരും കിടക്കാൻ പോയി….
അപ്പോഴും ഉറങ്ങാതെ അമ്മുമ്മ ഇരുന്നു ടീവി കാണുന്നു.., അടുത്ത ഫോണും കുത്തി കൊണ്ട് ഋഷിയും….. ഓരോ കിന്നാരം ചോദിച്ചു കൊണ്ട് ഉണ്ണി മോളും

അവരുടെ കളിയും തമാശയും ഒകെ കണ്ടു കൊണ്ട് ഞാനും നിന്നപ്പോൾ ആണ് പറഞ്ഞ കാര്യം എന്റെ മനസ്സിൽ വന്നത്… കുഞ്ഞുങ്ങളുടെ കാര്യം…. രോഹിണി ചേച്ചിയുടെ ഓരോ ആവശ്യങ്ങളും അറിഞ്ഞു നടത്തി കൊടുക്കുന്ന പ്രവീൺ ഏട്ടൻ… മാത്രം അല്ല ഒരു കുടുംബത്തിന്റെ കേട്ട് ഉറപ്പ് തന്നെ കുഞ്ഞുങ്ങൾ അല്ലേ….. പ്രണവ് ഏട്ടനോട് സംസാരിച്ചാലോ…. അല്ലെങ്കിൽ വേണ്ടാ… പക്ഷെ പറയാതെ ഇരുന്നാൽ എങ്ങനെ….
അവസാനം പറയാൻ തന്നെ തീരുമാനിച്ചു…

ഞാൻ മുറിയിൽ പോയപ്പോൾ ആരെയോ ഫോൺ വിളിച്ചു കോണ്ട് നിക്കുവായിരുന്നു…. ഞാൻ തിരിഞ്ഞു നിക്കുന്ന ഏട്ടന്റെ പിന്നിൽ ആയി നിന്നു…

ഫോൺ വിളിച്ചു തീർന്നതും തിരഞ്ഞു….
എന്നെ കണ്ടപ്പോൾ ഏട്ടൻ പുരികം പൊക്കി കൊണ്ട് എന്താ എന്ന് രീതിയിൽ ചോദിച്ചപ്പോൾ ഒന്നില്ല എന്ന് രീതിയിൽ ഞാൻ നിന്നു…

വീണ്ടും എന്റെ മുഖത്തു തന്നെ നോക്കിയപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി…

അത്… അമ്മയും അമ്മുമ്മയും പറഞ്ഞ കാര്യങ്ങൾ…

എന്ത് കാര്യങ്ങൾ…
മനസ്സിലാവാതെ തിരിച്ചു ചോദിച്ചു…

അത്…. കുഞ്ഞുങ്ങളുടെ….
വിക്കി ഞാൻ പറഞ്ഞു…

എന്റെ മറുപടി കേട്ടു ഏട്ടൻ മുഖത്തു നോക്കി നിന്നു.. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഏട്ടൻ പറഞ്ഞു തുടങ്ങി…

കുഞ്ഞുങ്ങൾ വേണം… എന്നാൽ എപ്പോൾ വേണം എന്ന് തീരുമാനിക്കുന്നത് വീട്ടുകാരോ നാട്ടുകാരോ അല്ല… നമ്മളാ…പ്രേതേകിച്ചും നീ…
എൻ്റെ കൈയിൽ പിടിച്ചതിന് ശേഷം വീണ്ടും തുടർന്നു..
പത്തൊമ്പത് വയസ്സ് ആയിട്ടേ ഉള്ളു നിനക്ക്… ഈ പ്രായത്തിൽ ഒന്നിനെയും കുറിച്ച് ആലോചിക്കാതെ കളിച്ചു ചിരിച്ചു നടന്നത് ആണ് ഞാൻ… എന്നാൽ നീ.. എന്റെ താലി നിന്റെ കഴുത്തിൽ വീണു എന്ന് മാത്രം അല്ല… ഒരുപാട് അനുഭവിക്കുകയും ചെയ്തു….
പ്രണവ് ഏട്ടൻ പറയുന്ന ഓരോ വാക്കും മനസ്സിൽ തന്നെ പതിഞ്ഞു…

മറ്റുള്ളവരുടെ കണ്ണിൽ നമ്മുടെ കല്യാണം കഴിഞ്ഞു മാസങ്ങൾ ആയി എങ്കിലും നമ്മൾ ജീവിച്ചു തുടങ്ങിട്ടെ ഉള്ളു…..
പ്രണവ് ഏട്ടൻ പറഞ്ഞപ്പോൾ ഞാനും എല്ലാം ചിന്തിച്ചു…

അല്ല… നിനക്ക് കുട്ടികൾ ഉടനെ വേണം എന്ന് നിർബന്ധം ആണ് എങ്കിൽ …..
വീണ്ടും കള്ള നോട്ടത്തോടെ എന്നെ നോക്കി നിന്നു…..
ഞാനും പിന്നെ ഒന്നും പറയാതെ ആ നെഞ്ചിൽ വീണു….. നമ്മുടെ മാത്രമായ ആ ലോകത്തിൽ….

രാവിലെ പതിവ് പോലെ എല്ലാരും അവരുടെ ജോലിയിൽ മുഴുകി… ഇടയ്ക്ക് എപ്പോഴോ പ്രണവ് ഏട്ടന്റെ ഉയർന്ന ശബ്‌ദം കേട്ടു…
നോക്കിയപ്പോൾ ആരോടോ കമ്പനി കാര്യത്തിന്റെ പേരിൽ ദേഷ്യപെടുകയാണ്….

സത്യം പറഞ്ഞാൽ എന്നോട് മാത്രം ആണ് ഈ ചിരിയും കളിയും ഒക്കെ… ബാക്കി എല്ലാരോടും ആ പഴയ പ്രണവ് തന്നെ….

പ്രണവ് ഏട്ടൻ എന്തൊകെയോ പറഞ്ഞു ഫോൺ വച്ചു മുകളിൽ പോയി…. അത് എല്ലാം കണ്ടു കൊണ്ട് എന്നേ പോലെ മറ്റൊരാളും അവിടെ ഉണ്ടായിരുന്നു…

അമ്മുമ്മ…
എന്നെ കണ്ടപ്പോൾ അടുത്ത വരാൻ വിളിച്ചു… ഞാൻ അടുത്തേക്ക് പോയി…

ഈ കുടുംബത്തിൽ പ്രണവിന് മാത്രമാണ് അവന്റെ അപ്പൂപ്പന്റെ ദേഷ്യവും വാശിയും ഒക്കെ കിട്ടിയത്…
അത് പറഞ്ഞപ്പോൾ ആ മുഖത്തും ഒരു നാണം വിരിഞ്ഞോ…..

എന്നോടും മൂപര് ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു തുടക്കത്തിൽ…. പിന്നെ പിന്നെ… എല്ലാം ഞാൻ അങ്ങ് മാറ്റി എടുത്തു..
ഒരു കള്ള ചിരിയോടെ അമ്മുമ്മ പറഞ്ഞു…

മോള് വിചാരിച്ചാൽ മറ്റുള്ളവരോട് ഉള്ള അവന്റെ ഈ ദേഷ്യം ഒക്കെ മാറ്റി എടുക്കാൻ കഴിയും…
അമ്മുമ്മ എന്നെ നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ഞാൻ മറുപടിയായി പുഞ്ചിരിച്ചു.
.
അമ്മുമ്മയോട് കുറച്ച് സമയം സംസാരിച്ചതിന് ശേഷം ഞാൻ അടുക്കളയിൽ പോയി… ശാന്ത ചേച്ചിയോട് ഒപ്പം കൂടി……

ദോശ ചുട്ടു കൊണ്ട് നിന്നപ്പോൾ ആണ് ഒരു കാളിങ് ബെൽ കേട്ടത്… ഇത്ര നേരത്തെ ഇത് ആരാ…. എന്ന് ചിന്തിച്ചു വാതിൽ തുറക്കാൻ പോയതും അമ്മുമ്മ വാതിൽ തുറന്നു….

ഞാനും കൂടെ അവിടേക്ക് പോയി…..

ഒരു സ്ത്രീ ആയിരുന്നു… ഏതാണ്ട് അമ്മയുടെ പ്രായം തോന്നിപ്പിക്കും…. പക്ഷെ ആ മുഖത്തു നല്ല ദേഷ്യം ഉണ്ട്…. ഇത് ആരാ…

അവൻ എവിടെ….
ആ ഗൗരവം നിറഞ്ഞ ചോദ്യം ആ നാവിൽ നിന്നും വന്നു….

മുകളിൽ ഉണ്ട്…
അമ്മുമ്മയുടെ ഉത്തരം കേട്ടപ്പോൾ മനസിലായി പരിജയം ഉള്ള സ്ത്രീ ആണ് എന്ന്… പക്ഷെ എന്താ ഈ ദേഷ്യം… മാത്രമല്ല ആരെയാ ഈ അനേഷിക്കുന്നത്…

അമ്മുമ്മയുടെ മറുപടി കേട്ട് ഉടൻ അവർ അകത്തു കയറി… നേരെ മുകളിൽ പോകാൻ തുടങ്ങിയതും എന്റെ അടുത്തേക്ക് വന്നു…

എന്നോട് എന്തോ പറയാൻ വേണ്ടി വന്നത് ആണ് എന്ന് വിചാരിച്ചു എങ്കിലും അതിനു അല്ല….
എന്നോട് ഒന്നും പറയാതെ എന്റെ കൈയിൽ ഇരുന്ന ദോശ ചുട്ടുകൊണ്ട് നിന്ന് ആ ചട്ടുവം വാങ്ങിച്ചു…

അതും കൊണ്ട് അവർ മുകളിൽ പോകാൻ തുടങ്ങിയതും പ്രണവ് ഏട്ടൻ ഇറങ്ങി വന്നു…

ഇവർ എന്തിനാ പ്രണവ് ഏട്ടനെ അത് കൊണ്ട് തല്ലാൻ പോവുന്നെ എന്ന് ആലോചിച്ചു തീർന്നതും തല്ലു വീണു…..
.
പ്രണവ് ഏട്ടനെ അല്ല…. പിന്നിൽ നിന്ന് വന്ന ഋഷിയെ….
ആ ചട്ടുകം വച്ചു ആ സ്ത്രീ അവനെ കൊച്ചു കുട്ടികളെ പോലെ തല്ലുന്നു…

അയ്യോ.. തല്ലല്ലേ…
എന്നൊക്കെ അവൻ വിളിക്കുണ്ട് എങ്കിലും അത് ഒന്നും ഗൗനിക്കാതെ അവർ അവൻ ഇട്ടു കൊടുക്കുന്നു….
പക്ഷെ അത് കണ്ടിട്ടും വേറെ ആരും ഒന്നും പറയുന്നില്ല… പ്രണവ് ഏട്ടൻ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി…

ദോശ ആയിക്കാണും അല്ലേ മോളെ..
എന്ന് പറഞ്ഞു അമ്മുമ്മയും പോയി..

ശബ്ദം കേട്ടു അപ്പോൾ അമ്മ വന്നു…. അമ്മ കണ്ടതും അവരെ പിടിച്ചു മാറ്റി…

അഹ്.. നി എന്തിനാ ഇവനെ ഇങ്ങനെ തല്ലുന്നേ….
അമ്മ ചോദിച്ചപ്പോൾ അവർ വീണ്ടും അവനെ രൂക്ഷമായി നോക്കി…. അവൻ തിരിച്ചു ചാണകത്തിൽ വീണ ഒരു ചിരിയും പാസ്സാക്കി…

നന്നായി പഠിക്കാൻ വേണ്ടിയാ ഇവനെ ഇവിടേക്ക് വിട്ടത്…. അറിയോ.. ഈ ചെക്കൻ നേരെ ക്ലാസ്സിൽ കൂടി കയറില്ല…. എന്തിനു നിനക്ക് നിന്റെ ട്യൂട്ടോറിന്റെ പേര് എങ്കിലും അറിയാമോടാ….

അവർ ചോദിച്ചപ്പോൾ അതെ ചിരി ചിരിച്ചു കൊണ്ട് ഇല്ലാ എന്ന് പറഞ്ഞു….
അത്രെയും ആയപ്പോൾ ഇത് ആരാ എന്ന് എനിക്ക് ഏറെ കുറെ മനസിലായി…

ഋഷി… ഇത് നിന്റെ…..

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല ഏട്ടത്തി…
അവന്റെ അമ്മ ചട്ടുകം കൊണ്ട് തല്ലിയ ഭാഗം തടവി കൊണ്ട് പറഞ്ഞു….

************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.3/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!