നീ ആയിട്ട് തന്നെ നിനക്ക് വരുത്തി വച്ച് വിധിയാണ് അനുഭവിച്ചിരിക്കും… അനുഭവിപ്പിച്ചിരിക്കും…
അത്രെയും പറഞ്ഞ സർ എന്നെ തള്ളി മാറ്റി റൂമിന്റെ പുറത്ത് പോയി… പക്ഷെ ഞാൻ എപ്പോഴത്തെയും പോലെ ഭയന്നില്ല.. എന്തും നേരിടാനുള്ള ധൈര്യം ഞാൻ സ്വയം എടുത്തിരുന്നു…
ഞാൻ മുറിയുടെ പുറത്ത ഇറങ്ങിയതും രോഹിണി ചേച്ചി എന്റെ നേർക്ക് വന്നു..
നീ എന്താ ഒന്നും എന്നോട് പറയാതെ ഇരുന്നത്…
ചേച്ചി എന്താ പറയുന്നേ…
അമ്മ എന്നോട് എല്ലാം പറഞ്ഞു..
ചേച്ചിക്ക് പിന്നാലെ സതി മാടവും രോഹിണി ചേച്ചിയുടെ അമ്മയും വന്നു…
ഇത്രെയും സങ്കടം വച്ചു കൊണ്ടാണോ മോളെ നീ ഓരോ ദിവസവും കഴിഞ്ഞത്..
മാഡം ആയിരുന്നു
എന്തായാലും അത് ഒന്നും ഇനി നമ്മൾ ഓർക്കേണ്ടാ കാര്യമില്ല…. ഈ കല്യാണം നടക്കണം ഇപ്പോൾ അത് മാത്രം ആലോചിക്കാം..രോഹിണി ചേച്ചിയുടെ അമ്മ പറഞ്ഞപ്പോൾ ചേച്ചിയും അത് അനുകൂലമായി മൂളി..
പക്ഷെ… ഇപ്പോൾ ഈ കല്യാണം വേണോ എന്നാണ് എന്റെ മനസ്സ് ചോദിക്കുന്നത്…
അമ്മേ ഗായത്രി ഒരു തെറ്റും ചെയ്തിട്ടില്ല.. പിന്നെ എന്തിനാ കല്യാണം വേണ്ടാ എന്ന് വയ്ക്കുന്നത്…
അത് കൊണ്ട് അല്ല രോഹിണി…ഒരുപാട് സങ്കടങ്ങൾ ഇപ്പോൾ തന്നെ ഈ കുട്ടി അനുഭവിച്ച കഴിഞ്ഞു…. പ്രണവുമായി ഉള്ള കല്യാണ ശേഷവും അവൻ തന്നെ ചിലപ്പോൾ വീണ്ടും ഇവളെ അനാവശ്യമായി വേദനിപ്പിക്കും… എന്തിനാ നമ്മൾ തന്നെ വെറുതെ…
അമ്മേ നമ്മൾ എല്ലാരും ഇവിടെ കാണില്ലേ പിന്നെ എന്താ.. മാത്രമല്ല ഗായത്രിയുടെ അമ്മ അല്ല മറിച്ച ചെറിയമ്മയാണ് ആ സ്ത്രീ എന്ന് അറിയുമ്പോൾ തന്നെ അവന്റെ മനസ്സും പതിയെ മാറി തുടങ്ങും ..
അതെ സതി… രോഹിണി പറഞ്ഞത് തന്നെയാ ശരി… സത്യങ്ങൾ എല്ലാം പ്രണവ് അറിയണം… പക്ഷെ ദേഷ്യത്തോടെ നിക്കുന്ന അവനോട് ഇപ്പോൾ ഒന്നും പറഞ്ഞിട്ടും കാര്യമില്ല… സാവകാശം ഗായത്രി തന്നെ പറഞ്ഞു മനസിലാക്കിപ്പിക്കട്ടെ…
എല്ലാം കേട്ടു കഴിഞ്ഞ മാഡം എന്റെ അടുത്തേക്ക് വന്നു..
ഗായത്രി.. നിന്നെ ഈ വീട്ടിൽ പ്രണവിന്റെ ഭാര്യയായി കൊണ്ട് വരുന്നതിൽ എനിക്ക് എതിർപ്പ് ഒന്നില്ല.. പക്ഷെ.. നിന്റെ പൂർണ സമ്മതം എനിക്ക് വേണം… നീ പറയ്… സമ്മതമാണോ നിനക്ക് ഈ കല്യാണത്തിന്…
എന്റെ മറുപടിക്ക് ആയി അവർ മൂന്നുപേരും എന്റെ മുഖത്തേക്ക് നോക്കി നിന്നു… എന്ത് പറയണം എന്ന് ഒരു നിമിഷം ആലോചിച്ചു എങ്കിലും… ആ വാക്കുകൾ എന്റെ നാവിൽ നിന്നും വന്നു…..
എല്ലാം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ വന്നു.. മുൻവശത്തു തന്നെ ദേഷ്യത്തിൽ നിക്കുന്ന സുധിയെ കണ്ടു..
എന്താടി… പണം കണ്ടപ്പോൾ ഇപ്പോൾ നിന്റെ ചെറിയമ്മയെ പോലെ നീയും ഈ കല്യണത്തിന് സമ്മതം മൂളി അല്ലേ..
അയാളുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ അകത്തു പോയി…
പഠിച്ചു കൊണ്ട് ഇരുന്ന് സ്വാതി എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നു..
ചേച്ചി… എന്തായി… ചേച്ചി എന്താ പറഞ്ഞെ അവരോട്..
ടി.. നീ എന്ത് തീരുമാനം ആണ് അവിടെ പറഞ്ഞിട്ട് വന്നത്..
അടുത്ത ചെറിയമ്മ വന്നു..
ആരൊക്കെ സമ്മതിച്ചാലും ഈ കല്യാണം ഈ സുധി നടത്തില്ല…
ഡാ.. അവർ ഒക്കെ വലിയ ആളുകൾ ആണ്.. ഈ കല്യാണം നടന്നാൽ ഈ കുടുംബം രക്ഷപെടും…
ചെറിയമ്മ അയാളെ സമാധാനപ്പെടുത്താൻ പലതും പറഞ്ഞു കൊണ്ടേ ഇരുന്നു…. അപ്പോൾ എല്ലാം ഞാൻ മൗനം പാലിച്ചു അവിടെ ഇരുന്നു..
പണം കണ്ടാൽ നിങ്ങൾ വീഴും എന്ന് എനിക്ക് അറിയാം.. പക്ഷെ സമ്മതിക്കില്ല… ഇവളുടെ പേരും പറഞ്ഞു നിങ്ങളും എന്റെ കൈയിൽ നിന്നും പണം വാങ്ങി കൂട്ടിട്ടുണ്ടല്ലോ…
നീ എന്താ ഇപ്പോൾ കണക്ക് പറയുകയാണോ..
എനിക്ക് തന്നെ ഇവളെ കെട്ടിച്ചു തന്നില്ലെങ്കിൽ കണക്ക് മാത്രം അല്ല തന്ന കാശ് പലിശ സഹിതം തിരിച്ചു മേടിക്കാനും ഈ സുധിക്ക് അറിയാം..
അയാളുടെ ആ ഭീഷണിയിൽ അവർ ഭയന്നു… പിനീടും എന്തൊക്കെ പറഞ്ഞിട്ടും അയാൾ അയാളുടെ നിലപാടിൽ തന്നെ ഉറച്ച നിന്നു…
ഓഹ്… നീ ഇനി ഇവിടെ കിടന്ന് കലി തുള്ളി നാട്ടുകാരെയും കൂടെ അറിയിക്കേണ്ടാ…
ഗായത്രിയെ…. നിനക്ക് തന്നെ കല്യണം കഴിപ്പിച്ച തരാം..
അയാളുടെ ഭീഷണിയിൽ വീണു അവസാനം ചെറിയമ്മയുടെ നാവിൽ നിന്നും അങ്ങനെ ഒരു തീരുമാനം വന്നു..
അമ്മ എന്തൊക്കെ ഈ പറയുന്നേ.. വാക്ക് കൊടുത്തിട്ടു മാറ്റി പറയാനോ…
വാക്ക് കൊടുത്താൽ എന്താ… ടി ഗായത്രി എനിക്ക് ഇനി അവിടെ പോയി മാറ്റി പറയാൻ ഒന്നും വയ്യാ… അവരുടെ നമ്പർ താ ഞാൻ വിളിച്ചു പറയാം ഈ കല്യാണം നടക്കില്ല എന്ന്..
അവസാനം ആഗ്രഹിച്ചത് നേടി എന്ന് അർത്ഥത്തിൽ അയാൾ എന്റെ നേർക്ക് ഒരു വിജയ പുഞ്ചിരി വിതറി… അപ്പോഴും ഞാൻ മൗനം പാലിച്ചു…
ടി.. നിന്നോട് ചോദിച്ചത് കേട്ടില്ലേ നമ്പർ തരാൻ…. വിളിച്ചു പറയാം ഈ കല്യാണം നടക്കില്ല എന്ന്…
ശരിയാ… നടക്കില്ല…
ഈ കല്യാണം അല്ല… നിങ്ങളുടെ ഒക്കെ മനസ്സിൽ ഇരുപ്പ് ഇനി നടക്കില്ല..
മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി… പതറാതെ തന്നെ….
അത് പറയാൻ നീ ആരാടി അസത്തെ..
പിന്നെ എന്റെ കാര്യം ഞാൻ അല്ലാതെ എന്നെ ദ്രോഹിക്കുക മാത്രം ചെയുന്ന നിങ്ങൾ ആണോ തീരുമാനിക്കേണ്ടത്…
തർക്കുത്തരം പറയുന്നോടി..
എന്ന് പറഞ്ഞു അവർ എന്റെ നേർക്ക് ഉയർത്തിയ കൈ ഞാൻ തടഞ്ഞു…
നിങ്ങളുടെ സംസ്കാരം ഇല്ലാത്ത സംസാരം മാത്രമല്ല ഈ വൃത്തികെട്ട കൈയും എന്റെ നേർക്ക് ഉയർന്നാൽ മുമ്പത്തെ പോലെ എല്ലാം സഹിച്ചു നിന്നു എന്ന് വരില്ല..
പിന്നെ.. നീ എന്നെ എന്ത് ചെയ്യും… തിരിച്ചു തല്ലുമോ..
ചിലപ്പോൾ അതും ചെയ്‌തു എന്ന് ഇരിക്കും..
ആ വാക്കുകൾ അവർ ഒട്ടും പ്രധീക്ഷിച്ചില്ല.. അവർ മാത്രമല്ല ആ വൃത്തികെട്ടവന്റെ മുഖത്തും ആ ഞെട്ടൽ ഉണ്ട്..
ഭൂമിയോളം സഹിച്ചു ക്ഷമിച്ചു… എന്നിട്ടും സമാധാനം തന്നില്ലെകിൽ ഏത് ചേര ആയാലും തിരിച്ചു കൊത്തും….
കണ്ടോ… നിങ്ങളുടെ മോള് പറയുന്നത് കേട്ടോ അവൾ എന്നെ തല്ലും എന്ന്..
അവിടേക്ക് വന്ന അച്ഛനോട് അവർ പറഞ്ഞപ്പോഴും ഞാൻ ഭയന്നില്ല…
എന്താടി.. വലിയ കൊമ്പത്തെ ആലോചന വന്നപ്പോൾ നിന്റെ തലയും പൊങ്ങിയോ…
ഇത്രെയും നാൾ ഒന്നും മറുത്ത് പറയാതെ ഇരുന്നത് പ്രതികരിക്കാൻ മറന്നിട്ടല്ല… ഈ നിക്കുന്ന എന്റെ അനിയത്തിയെ ഓർത്ത് മാത്രമാണ്… ഇതുപോലെ ഒരു വൃത്തികെട്ട സ്ത്രീയുടെ മകൾ ആണ് എന്ന് പുറത്തുള്ളവർ അറിഞ്ഞാൽ ഇവളുടെ ഭാവി എന്താകും എന്ന് ഓർത്ത് മാത്രം ആണ്.. ഒന്നും പ്രതികരിക്കാതെ ഇത്രെയും നാൾ ഞാൻ ഇവിടെ കഴിഞ്ഞത്… പക്ഷെ ഇനി അത് ഇല്ലാ…
എല്ലാരേയും നോക്കികൊണ്ട് ഞാൻ എന്റെ തീരുമാനം പറഞ്ഞു..
എന്റെ കല്യാണം ഉറപ്പിച്ചത് പോലെ തന്നെ നടക്കും.. നിങ്ങൾ വിചാരിക്കുന്ന പോലെ പണത്തിനോടുള്ള ആർത്തി അല്ല… ഈ നരകത്തിൽ നിന്നും രക്ഷപെടാൻ തന്നെയാണ്…
അതിന് ഞാനും കൂടെ സമ്മതിക്കേണ്ടേടി..
എന്ന് പറഞ്ഞു കൊണ്ട് സുധി എന്നെ കയറി പിടിക്കാൻ ശ്രമിച്ചതും അയാളെ തള്ളി മാറ്റി തലയണയുടെ അടിയിൽ നിന്നും ഞാൻ വെട്ടുകത്തി എടുത്തു…
അച്ഛനും ചെറിയമ്മയും ആ സുധിയും പിന്നിലോട്ട് നീങ്ങി…
അടുക്കളയിൽ ഇരിക്കേണ്ട ഈ കത്തി എന്റെ തലയണയുടെ അടിയിൽ തന്നെ ഞാൻ കരുതിയിരുന്നത്… നിങ്ങളുടെ ഒക്കെ മുമ്പിൽ വച്ച് ഏത് വൃത്തികെട്ടവനും എന്നെ കയറി പിടിച്ചാലും നിങ്ങളാരും പ്രതികരിക്കില്ല എന്ന് നല്ല ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാ…
നീ എന്താടി കത്തി കാട്ടി ഞങ്ങളെ ഭീഷണി പെടുത്തുകയാണോ…
ഭീഷണി അല്ല… മാനം സംരക്ഷിക്കാൻ വേണ്ടി ഒരുത്തനെ കൊന്നാൽ പോലും ഒരു കോടതിയും എന്നെ ജയിലിൽ കിടത്താൻ പോവുന്നില്ല… വേണ്ടി വന്നാൽ എന്നെ കയറി പിടിക്കുന്നവനെ മാത്രം അല്ല.. അതിനു കൂട്ടു നിക്കുന്നവരുടെ കഴുത്തു വെട്ടാനും ഞാൻ മടിക്കില്ല.. അത് ഇനി അച്ഛൻ ആയാലും.. ചെറിയമ്മ ആയാലും..
അത് കൊണ്ട് അച്ഛനും ചെറിയമ്മയും ഒക്കെ ചെല്ല്… മകളുടെ കല്യാണത്തിനുള്ള തയാർ എടുപ്പുകൾ എല്ലാം നോക്കേണ്ടത് അല്ല…
എല്ലാരും എന്നെ പ്രാകി കൊണ്ട് അവിടെ നിന്നും
പോയി…കൈയിൽ മുറുകെ പിടിച്ചിരുന്ന കത്തി ഞാൻ കട്ടിലിലേക്ക് ഇട്ടു അവിടെ തല കുഞ്ഞിച്ച ഇരുന്നു..
ചേ…ചേച്ചി…
സ്വാതി വിക്കി കൊണ്ട് എന്നെ വിളിച്ചപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…
മോളെ… ഇനിയും ഈ ചേച്ചിക്ക് വയ്യാ.. നിന്റെ അമ്മയുടെയും നമ്മുടെ അച്ചന്റേയും ആട്ടും തുപ്പും കൊള്ളാൻ… അതുകൊണ്ടാ…
നിനക്ക് വിഷമം ആയോ.. നിന്റെ അമ്മയോട് ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയതിന്…
വിഷമമോ… ഇപ്പോൾ അല്ലേ ചേച്ചി ശരിക്കും എന്റെ ചേച്ചി ആയത്… ആ കത്തി കൊണ്ട് ഒരു ചെറിയ കൊട്ട് അമ്മയ്ക്ക് കൊടുക്കത്തിലെ എനിക്ക് വിഷമം ഉള്ളു…. എന്നാലും മിണ്ടാ പൂച്ചേ പോലെ നടന്ന ചേച്ചിക്ക് എങ്ങനെ സാധിച്ചു ഇതൊക്കെ..
അവൾ ആ ചോദ്യം ചോദിച്ചപ്പോൾ ഒരു മുഖം മാത്രമേ എന്റെ മനസ്സിൽ വന്നോളൂ… ശോഭ അമ്മയുടെ മുഖം.. രോഹിണി ചേച്ചിയുടെ അമ്മ
…എന്നോട് ആ അമ്മ പറഞ്ഞ ഓരോ വാചകങ്ങളും… അപ്പോൾ എനിക്ക് മനസിലായി ദുരന്തം അനുഭവിക്കുന്നവർക്ക് വേണ്ടത് സാന്ത്വനം അല്ല പ്രജോതനം ആണ് എന്ന്..
എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു… ഒരു കാര്യത്തിനെ ഉള്ളു സങ്കടം അധികം നാൾ ചേച്ചി ഇനി ഇവിടെ കാണില്ലലോ എന്ന് ഓർത്ത്… അല്ല എപ്പോൾ ആണ് കല്യാണം എന്ന് ഉറപ്പിച്ചോ…..
ഇന്നാണ് ആ ദിവസം… ഏതൊരു പെണ്ണിന്റെയും സ്വപ്ന ദിവസം അവളുടെ വിവാഹ ദിവസം….
ആർഭാടത്തോടെ നടത്തി മിനുങ്ങി നടക്കാം എന്ന് എന്റെ വീട്ടുകാരുടെ ആഗ്രഹത്തിന് തികച്ചും വിപരീതമായി ആണ് ചടങ്ങ് നടത്താൻ തീരുമാനിച്ചത്.. വളരെ ചുരുക്കം ബന്ധുക്കളെ മാത്രം വിളിച്ചു കൊണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ വളരെ ലളിതമായി നടത്തുന്ന ചടങ്ങ്…
അന്ന് നടന്ന സംഭവത്തിന് ശേഷം ഞാൻ ചെറിയമ്മയുടെയും അച്ഛന്റെയും മുമ്പിൽ താഴ്ന്നു കൊടുത്തിട്ടില്ല… എന്നാലും കല്യാണത്തിന്റെ പേരും പറഞ്ഞ പറ്റാവുന്നടത്തോളം കാശും അവർ വാങ്ങിച്ച എടുത്തു. പണത്തിനോടുള്ള അവരുടെ ആർത്തി കണ്ട പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് മരിക്കുമ്പോഴും ഇവർ ഇതൊക്കെ കൊണ്ട് പോകുമോ എന്ന്…
ചേച്ചി എന്ത് ആലോചിച്ചു കൊണ്ട് ഇരിക്കുവാ… വാ മുഹൂർത്തം ആയി…
ഓഹ്… വലിയ മഹാറാണി ആവാൻ പോവുകയല്ലേ
.അതിന്റെ ആലോജന ആയിരിക്കും…
എന്താ അമ്മേ ഇത്.. ഒരു നല്ല കാര്യം നടക്കാൻ പോവുമ്പോൾ ആണോ മുടക്കം പറയുന്നത്..
സാരമില്ല സ്വാതി… ചിലരുടെ അഴുക്ക് എത്ര തേച്ചാലും മാച്ചാലും പോവില്ല… രക്തത്തിൽ കൂടി ചേർന്നത് ആണ്
.
നീ എന്താ പറയുന്നേ എന്റെ ദേഹത്തു അഴുക്ക് ആണ് എന്നോ..
ദേഹത്തു അഴുക്ക് ആയത് കൊണ്ട് അല്ലേ… കല്യാണ പെണ്ണായ എന്നെ കാൾ സ്വർണം നിങ്ങൾ ഇട്ടിരിക്കുന്നത്… പക്ഷെ മനസിലെ അഴുക്ക് മറച്ചു വയ്ക്കാൻ ഒരിക്കലും സാധിക്കില്ല…
സ്വാതി.. നീ ഇവളെയും വിളിച്ചു കൊണ്ട് വാ…ഞാൻ പോവുകയാ.. അല്ലെങ്കിൽ എന്റെ നാവ് ചൊറിഞ്ഞു കൊണ്ട് വരും…
ചേച്ചി അത് ഒന്നും കാര്യം ആക്കണ്ട വാ…
ഞാൻ അവളുടെ പിന്നാലെ നടന്നു…
എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക് ആയിരുന്നു…
വാ മോളെ..
സതി മാഡം വന്ന എന്നെ വിളിച്ചു കൊണ്ട് പോയി കോവിലിഞ്ഞു മുഞ്ഞിലായി നിക്കുന്ന പ്രണവ് സാറിന്റെ അടുത്തേക്ക് കൊണ്ട് പോയി
ഞാൻ പതിയെ ആ മുഖത്തേക്ക് നോക്കി…മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് ആ മുഖത്തു തെളിഞ്ഞു കാണാം… അന്ന് വീട്ടിൽ വച്ച് എന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന് ശേഷം ഇതുവരെ നമ്മൾ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല…
വന്ന എല്ലാരും ഞങ്ങൾക്ക് ചുറ്റുമായി നിന്നു…
മൂഹുർത്തം ആയി.
പൂജാരി പറഞ്ഞപ്പോൾ മുതുറന്നവർ നീട്ടിയ താലി സർ വാങ്ങി… എന്റെ നേർക്ക് തിരിഞ്ഞു…
വയ്ക്കാതെ ആ താലി എൻ്റെ കഴുത്തിൽ വീണു… പൂക്കൾ ഞങ്ങൾക്ക് നേരെ വിഴുന്പോൾ ഞാൻ സാറിനെ നോക്കി… ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞു നിന്നു…
എന്റെ നെറുകിൽ സിന്ദൂരം ചാർത്തുമ്പോൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു ഞാൻ നിന്നു…
തുടങ്ങിട്ടേയുള്ളു….
ആ ഒരു ഒറ്റ വാക്ക് മാത്രം ആണ് ആ നാവിൽ നിന്നും വന്നത്.. എന്ത് കൊണ്ടോ അത് ഒന്നും എന്നെ തളർത്തിയില്ല… സ്വന്തം വീട്ടിൽ ഞാൻ അനുഭവിച്ച ദുരന്തങ്ങളെ കാൽ കൂടുതൽ ഒന്നും ഇനി അനുഭവിക്കാൻ ബാക്കി ഇല്ലാ എന്ന് ചിന്ത ആയിരിക്കാം…
സ്വാതിയുമായി യാത്ര പറയുമ്പോൾ മാത്രം ആയിരുന്നു എന്റെ കണ്ണ് നിറഞ്ഞത്…
എന്റെ മോളെ.. നന്നായി ജീവിക്ക്.. പോയിട്ട് വാ..
ഉള്ളിൽ ശപിച്ചു കൊണ്ട് പുറമെ അനുഗ്രഹിക്കുന്ന ചെറിയമ്മയെ കണ്ടപ്പോൾ പുച്ഛം ആയിരുന്നു എന്റെ മുഖത്തു… സത്യം അറിയാവുന്ന എല്ലാരുടെയും മുഖത്തും…
വീട്ടിലേക്കുള്ള യാത്രയിലും സർ എന്നോട് ഒന്നും സംസാരിച്ചില്ല… എല്ലാം പതിയെ ശരിയാകും എന്ന് പ്രതീക്ഷയിൽ ഞാൻ ഇരുന്നു..
വീട് എത്തിയതും ആരോടും ഒന്നും പറയാതെ സർ നേരെ അകത്തു കയറി.. അത് കണ്ടു എല്ലാരും എന്റെ മുഖത്തു നോക്കിയപ്പോഴും ഉള്ളിൽ വേദന തോന്നി എങ്കിലും പുറമെ ഞാൻ ചിരിച്ചു..
ആദ്യമായിട്ടല്ല നീ ഇവിടെ വരുന്നത്.. എന്നാലും ചടങ്ങ് എല്ലാം പാലിക്കണമല്ലോ… വലതു കാൽ എടുത്തു വച്ചു വാ മോളെ…
പുതു വീട്ടിൽ ഭർത്താവ് ഇല്ലാതെ കല്യാണ ദിവസം തന്നെ ഒറ്റയ്ക് കയറേണ്ടി വന്ന എന്റെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ആ പടി കയറി…
അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നോള്ളൂ… പതിയെ പതിയെ അവരും പോയി തുടങ്ങിരുന്നു…
വൈകിട്ട് ആയപ്പോൾ ഒരു ഭയം ആയിരുന്നു മനസ്സ് നിറയെ… രാത്രി ആയപ്പോൾ ഭയം മാറി ഒരു വെപ്രാളം ആയിരുന്നു..
ചേച്ചി..
എന്താടി..
ഞാൻ പ്രണവ് സാറിന്റെ മുറിയിൽ തന്നെ കിടക്കണം എന്ന് നിർബന്ധം ഉണ്ടോ..
പിന്നെ.. ഭർത്താവിന്റെ മുറിയിൽ അല്ലേ ഭാര്യ കിടക്കേണ്ടത്.. നീ പേടിക്കണ്ടാ ഞാൻ പറഞ്ഞില്ലേ അല്പം ദേഷ്യം ഒഴിച്ചാൽ അവൻ ഒരു പാവമാണ്
..
പുറമെ എല്ലാരുടെയും മുമ്പിൽ വച്ച് തന്നെ എന്നെ കൊല്ലാൻ ഉള്ള കലി കാണിക്കുന്ന ആളുടെ മുമ്പിൽ ഞാൻ ഒറ്റയ്ക്ക് .
പിന്നെ എന്താ… നിനക്ക് കൂട്ടിനു ഞാനും വരണോ..
വരോ….
ഏഹ്…. ഈ പെണ്ണിന്റെ ഒരു കാര്യം.. നടക്ക് അങ്ങോട്ട്
നഴ്സറിയിൽ ചേർക്കുന്ന കൊച്ചു കുട്ടികളെ പോലെ ചേച്ചി എന്റെ കൈയും പിടിച്ച വലിച്ച റൂമിലേക്ക് കൊണ്ട് പോയി..
എന്റെ ദേവി സർ റൂമിൽ കാണല്ലേ… എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആണ് വന്നത് എങ്കിലും പതിവ് പോലെ എന്റെ പ്രാർത്ഥനയുടെ വിപരീതമാണ് നടന്നത്.. റൂമിൽ തന്നെ സർ ഉണ്ടായിരുന്നു..
ഡാ ഇപ്പോഴേ മൊത്തത്തിൽ പേടിച്ചു നിക്കുവാ ഇവൾ… നീ ആയിട്ട് ഇനി കൂടുതൽ പേടിപ്പിക്കരുത്..
ചേച്ചി പറഞ്ഞപ്പോൾ സർ എന്നെ നോക്കി…
രാവിലെ തൊട്ടുള്ള ഓട്ടം അല്ലേ… ചേച്ചി പോയി rest എടുക്ക്..
മ്മ്മ്.. എന്നാൽ ശരി…
എനിക്കും ഒരു കള്ള ചിരി തന്നു ചേച്ചി പോയി..
അതിന്റെ പിന്നാലെ സർ പോയി വാതിൽ അടച്ചു കുറ്റി ഇട്ടു…
ആ എ സി യിലും ഞാൻ നിന്ന് വിയർക്കുക ആയിരുന്നു…
സർ എന്റെ അടുത്തേക്ക് വന്നു.. ഞാൻ പിന്നിലോട്ട് പോയില്ല… പോയിട്ടും കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ആയിരിക്കും..
സർ വന്നു എന്റെ കഴുത്തിൽ കിടന്ന് താലി കൈയിൽ എടുത്തു…
താലി ഏഴു ദിവസം കഴിഞ്ഞല്ലേ മാലയിൽ ചേർത്ത് ഇടുന്നത്…
ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..
ആ ഏഴു ദിവസത്തിനുള്ളിൽ തന്നെ നീ ഇവിടെ നിന്ന് പോയാല്ലോ..
എന്തിനാ എന്നോട് ഇത്ര ദേഷ്യം..
ഭയം ഉണ്ടെങ്കിലും മിണ്ടാതെ നിക്കാൻ കഴിഞ്ഞില്ല..
ആ.. എന്റെ ഭാര്യയോട് ഞാൻ അല്ലാതെ വേറെ ആരാ ദേഷ്യം കാണിക്കേണ്ടത്…
സ്നേഹം നിറഞ്ഞ വാക്കുകൾ അല്ലായിരുന്നു അവ…
എന്തായാലും നീയും നിന്റെ കുടുംബവും ഒരുപാട് ആഗ്രഹിച്ച നടത്തിയ കല്യാണം ആല്ലേ…
എന്റെ കൈയിൽ ഇരുന്ന് പാൽ ഗ്ലാസ് വാങ്ങി മേശ പുറത്തു വച്ചു സർ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..
കിടക്കണ്ടേ..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..
അല്ല ശരിക്കും ഇത് നിന്റെ ഫസ്റ്റ് നൈറ്റ് തന്നെ ആണോ…
മനസിലായില്ലാ… നിന്റെ ദേഹത്തു തൊടാൻ പോകുന്ന ആദ്യ പുരുഷൻ തന്നെ ആണോ ഞാൻ എന്ന്….
കരയില്ല എന്ന് ഉറപ്പിച്ച കൊണ്ട് ആണ് ഈ വീട്ടിൽ വന്നത് എങ്കിലും ആ വാക്കുകൾക് മുമ്പിൽ ഞാൻ തൊറ്റു പോയി…
പേടിക്കണ്ടാ.. എന്തായാലും ആ ലിസ്റ്റിൽ എനിക്ക് പേര് ചേർക്കണ്ടാ…
കട്ടിലിൽ കിടന്ന് ഷീറ്റും തലയണയും എന്റെ നേർക്ക് എറിഞ്ഞു..
ഞാൻ നിന്നെ ഭാര്യ പോലെ കാണുന്നില്ല.. നിന്നെ ഒരുപാട് വേദനിപ്പിക്കുകയാണ് എന്നൊക്കെ നിനക്ക് ആരോട് പോയി വേണമെങ്കിലും പരാതി പറയാം… വേണമെങ്കിൽ ഞാൻ ഒരു ദിവസം പുറത്ത ആകുന്നതിന് മുമ്പ് തന്നെ ഈ വീടും വിട്ട് നിനക്ക് പോകാം..
മുമ്പത്തെ പോലെ ദേഷ്യം പിടിച്ച കൊണ്ട് അല്ല ഇപ്പോൾ സംസാരിച്ചത്… ശാന്തതയിൽ ആയിരുന്നു എങ്കിലും ഓരോ വാക്കുകൾക്കും അമ്പിന്റെ ശക്തി ഉണ്ടായിരുന്നു…
ഞാൻ ഒന്നും പറയാതെ നിലത്തു ഷീറ്റ് വിരിച്ചു കിടന്നു…
മുറിയിലെ വെട്ടം മാഞ്ഞത് ഞാൻ അറിഞ്ഞില്ല കാരണം എന്റെ മനസിന് അതിനെ കാൾ ഇരുട്ട് ആയിരുന്നു അപ്പോൾ..
രാവിലെ ആദ്യം കണ്ണ് തുറന്നപ്പോൾ കണ്ടത് ഇന്നലെ സർ വാങ്ങി വച്ച് ഗ്ലാസിലെ പാൽ പാടയായിട്ട് ഇരികുന്നത് ആയിരുന്നു.. ആഹാ… നല്ല കണി..
എഴുന്നേറ്റപ്പോൾ കണ്ടു കട്ടിലിൽ കമന്നു കിടന്ന ഉറങ്ങുന്ന സാറിനെ… ഉറങ്ങുമ്പോൾ എന്ത് പാവമാണ് എന്റെ ഭർത്താവ്… ഉണരൂ ഉപഭോക്താവേ ഉണരൂ…. അല്ലെങ്കിൽ വേണ്ടാ ഇനി ഉറക്കത്തിൽ വിളിച്ച എണീപ്പിച്ചാൽ ബാക്കി അംഗം അതിന് ആയിരിക്കും…ഷീറ്റ് മടക്കി ബെഡിന്റെ താഴെ വച്ചു ഈ ദിവസം ഇനി എന്താണവോ എനിക്ക് കാത്തിരിക്കുന്നത് എന്ന് ചിന്തയിൽ ഞാൻ നിന്നു… സർ ഉറക്കത്തിൽ ഒന്ന് അനങ്ങിയപ്പോൾ ഞാൻ ഉയിരും കൊണ്ട് നേരെ ബാത്റൂമിലേക്ക് ഓടി…
ആ മോള് നേരത്തെ എഴുന്നേറ്റോ.. പ്രണവ് എഴുന്നേറ്റില്ലേ..
ഇല്ലാ സർ റൂമിൽ…
സാറോ…ഇപ്പോൾ പഴയത് പോലെ നീ ഇവിടത്തെ വേലക്കാരി അല്ല… അത് ഓർമ വേണം..
ഉവ്വ മാഡ….അല്ല അമ്മേ…
രോഹിണി ചേച്ചിയും പിന്നാലെ എന്റെ ഭർത്താവും വരുന്നു…. ഞാൻ കുളിച്ചിട്ടു ഇറങ്ങിയപ്പോഴും സുഖമായി ഉറങ്ങി കിടന്ന് ആളാണ്…
അഹ് എന്ത് പറ്റി നീ ഇന്ന് നേരത്തെ ആണല്ലോ..
കല്യാണം കഴിഞ്ഞില്ലേ അപ്പോൾ ശീലം ഒക്കെ മാറി തുടങ്ങില്ലേ..
രോഹിണി ചേച്ചി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഒരു കാൾ വന്നപ്പോൾ എഴുന്നേറ്റതാ.. അല്ലാതെ വേറെ ഒന്നില്ല.. അമ്മേ ശാന്ത ചേച്ചിയോട് ചായ എടുക്കാൻ പറ..
അഹ്.. ഇനി എന്തിനാ മറ്റുള്ളവരോട് പറയുന്നത്… നിന്റെ ഭാര്യ അല്ലേ ദേ നിക്കുന്നത്…
എന്നെ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല..
ഞാൻ ചായ എടുക്കാം.
മോള് ചായ കുടിക്കുന്നില്ലേ…
ഈ ചായ ഉണ്ടല്ലോ..
ഞാൻ പറഞ്ഞത് കേട്ട് ശാന്ത ചേച്ചിക്ക് ഒന്നും മനസിലായില്ല..
ഞാൻ ചായ കൊണ്ട് പോയി കൊടുക്കുമ്പോൾ എന്തായാലും വാങ്ങി കുടിക്കില്ല… അപ്പോൾ പിന്നെ വേറൊരു ചായയുടെ ആവശ്യം ഉണ്ടോ.
മോൾക്ക് സങ്കടം ഇല്ലേ..
ഇല്ല ചേച്ചി… കരഞ്ഞു മടുത്തിട്ടോ.. അതോ കരയില്ല എന്ന് തീരുമാനിച്ചത് കൊണ്ട ആണോ എന്ന് അറിയില്ല എല്ലാം ചിരിച്ചു കൊണ്ട് നേരിടാൻ ഞാൻ പഠിച്ചു..
ചേച്ചി എനിക്ക് ഒരു പുഞ്ചിരി മാത്രം നൽകി…
ചായേയും ആയി ഞാൻ മുറിയിലേക്ക് പോയി… എന്തോ ഫയൽ നോക്കി കൊണ്ട് നീക്കുവാണ്..
ചായ..
ഞാൻ പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കി..
പക്ഷെ ഞാൻ ഒട്ടും വിചാരിക്കാതെ സർ ചായ വാങ്ങി കുടിച്ചു..
കുടിച്ചതും അതെ പടി എന്റെ നേരെ തിരിഞ്ഞു..
ചായ്ക്ക് ചൂട് ഇല്ലാ…
ചൂട് ഉണ്ടല്ലോ..
ഇതിലും ചൂടാണ് ഞാൻ കുടിക്കാർ..
ചൂടൻ ആയത് കൊണ്ടാവും ചൂട് ചായയെ കുടിക്കു..
എന്ത്..
ഒന്നില്ല..
നിന്നു പിറുപിറുക്കാതെ വേറെ ചായ കൊണ്ടവാടി…
ഞാൻ അതെ ചായയുമായി വീണ്ടും അടുക്കളയിൽ ചെന്നു…
വിണ്ടും ചൂട് ചായയുമായി ഞാൻ മുകളിൽ ചെന്നു…
ചായ..
വീണ്ടും ഒന്നും പറയാതെ എന്റെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചതും കൈയിൽ ഇരുന്ന് ഫയൽ താഴെ ഇട്ടു ഒരു ചാട്ടം ആയിരുന്നു..
എന്താടി ഇത്..
ചായ..
തൊണ്ട പൊളിക്കാൻ ആണോടി ഇത്രെയും ചൂടോടെ കൊണ്ട് വന്നത്..
ചൂട് ചായ വേണം എന്ന് പറഞ്ഞു..
ചൂട് ചായ അല്ലേ വേണം എന്ന് പറഞ്ഞത് അല്ലാതെ തിളച്ച ചായ അല്ലലോ..
ചൂട് കൂടി പോയത് ആയിരിക്കും.. ഞാൻ തണുപ്പിച്ചു കൊണ്ട് വരാം..
എന്നോട് എന്തൊകെയോ പറയണം എന്നുണ്ട്.. എങ്കിലും നാക്ക് പൊള്ളിയത് കൊണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയും..
പോടി..
അത്രെയും പറയാനേ പറ്റിയുള്ളൂ..
അല്ല ഈ ചായ..
കൊണ്ട് പോടി..
പിന്നെ അവിടെ നിന്നില്ല നേരെ താഴേക്കു ഇറങ്ങിയതും ആരോ കാളിങ് ബെൽ അടിച്ചു… ഞാൻ നേരെ ചെന്ന് വാതിൽ തുറന്നു..
തോളിൽ ഒരു ബാഗ്ഗും മുഖത്തു ഒരു കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് മുപ്പത്തി രണ്ടും കാട്ടി ചിരിച്ചു കൊണ്ട് നിക്കുന്ന ഒരു ചെറുപ്പക്കാരൻ..
ഗായത്രി ഏട്ടത്തി..
ഏട്ടത്തി ആണോ എന്ന് അറിയില്ല എന്തായാലും ഗായത്രി ആയത് കൊണ്ട് തലയാട്ടി…
ഓ.. So Sweet ഓഫ് you ഏട്ടത്തി.. രാവിലെ തന്നെ ചായയുമായി അല്ലേ ഡോർ ഓപ്പൺ ചെയ്യാൻ വന്നത്..
എനിക്ക് പറയാൻ ഒരു ഗ്യാപ് പോലും തരാതെ ആ ചായ വാങ്ങി കുടിച്ചതും നാവ് പോളിയത് കൊണ്ട് പുറത്തേക്കു അതെ പടി തുപ്പിയതും ഒരുമിച്ച് ആയിരുന്നു…
എന്റെ ഈശ്വരാ.. രാവിലെ കണിയായി പാല് കണ്ടത് കൊണ്ടാണോ ഇന്ന് മൊത്തം ചായയുടെ കളി…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission