Skip to content

ഹൃദയസഖി – Part 10

ആദി ആരുഷി - ഹൃദയസഖി

” ഹമീദ് രണ്ടു പേരെയും പിടിച്ചു വണ്ടിയിൽ കേറ്റ് !”

അയാൾ ആദിയുടെ കൈയിൽ പിടിച്ചതും ആരുഷി ഒന്നുകൂടി അവനോട് ചേർന്നു നിന്നു,…

“സാർ,. എന്റെ ബൈക്ക്,.”

“ഹമീദ്,. കീ വാങ്ങിച്ചോ,.. എന്നിട്ട് വണ്ടി സ്റ്റേഷനിലേക്കെടുത്തോ !” ഹെഡ് കോൺസ്റ്റബിൾ മനോജ്‌ പറഞ്ഞു,.

“ശരി സാർ, ” അയാൾ കൈ നീട്ടി,. മറ്റുവഴിയില്ലാതെ ആദി കീ എടുത്ത് കൊടുത്തു,…

“സിന്ധു ആ കുട്ടിയെ കേറ്റിക്കോ,.. ” അവർ അടുത്തേക്ക് വന്നതും ആരുഷി ആദിയെ വട്ടം പിടിച്ചു,…

“ഞാൻ വരൂല്ല,. എനിക്ക് ആദിയുടെ കൂടെ പോയാൽ മതി !” ആരുഷി കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങി !

ആദി നിസഹായാവസ്ഥയിൽ പോലീസുകാരനെ നോക്കി,…

“കൊച്ചിന് മെന്റലി വല്ല !”

“ഇല്ല സാർ,. അതവൾ.. കുറച്ചു ഫിറ്റ്‌ ആണ് !” ആദി പെട്ടന്നു പറഞ്ഞു,..

അയാൾ അവനെ സൂക്ഷിച്ചു നോക്കി,.. ആദി തല താഴ്ത്തി,…

“ഞാൻ കേറ്റാം സാർ,… ആരുഷി,.. നമുക്കൊരു സ്ഥലം വരെ പോയേച്ചും വരാം !”

“എവിടെയാ ആദി ?”

“ആദ്യം കേറു,.. പോലീസ് മാമൻമാർ കുറേ നേരമായി വെയിറ്റ് ചെയ്യുന്നു,… ”

“നീ എന്താ വിളിച്ചേ ?” അയാൾ കടുപ്പിച്ചൊന്ന് നോക്കി,..

“അത് പിന്നെ,. എഫ്. ബീൽ,. പേജിലൊക്കെ എല്ലാരും,… ” ആദി വിശദീകരിക്കാൻ ശ്രമിച്ചു,…

“ജനമൈത്രി ആയതോണ്ട് ആർക്കും പഴയ പേടിയൊന്നും ഇല്ല,. എന്ന് കരുതി,.. കൂടുതൽ സ്നേഹമൊന്നും പ്രതീക്ഷിക്കണ്ട,.. സമയം കളയാതെ കേറ്,…”

“വാ !”

“ആദ്യം ആദി കയറു !”

“ഓക്കേ ശരി !” ആദി കയറി ഇരുന്നു,..

“എനിക്ക് ആദീടെ മടീൽ ഇരുന്നാൽ മതി,… ”

എല്ലാവരും ഞെട്ടലിൽ അവനെ നോക്കി,.. ആദി എന്ത് ചെയ്യണമെന്നറിയാതെ അവരെയും,.
ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ ആയിരുന്നു ആദിയുടെ,..

ആരുഷി ആദിയുടെ മടിയിൽ കയറി ഇരുന്നു,…

“എന്ത് സാധനമാടാ കലക്കിക്കൊടുത്തത് ?”

“കലക്കിക്കൊടുത്തതല്ല സാറെ,. അവൾ സ്വന്തം വാങ്ങി കഴിച്ചതാ,.. ബിയർ ”

“എന്താ ചെയ്യാ,.. ഇപ്പോ പെൺകുട്ടികളും നല്ല വീശാ,. എന്ത് ചെയ്യാനാ പാരന്റ്സും സപ്പോർട്ട് അല്ലേ,. വേറെന്തെങ്കിലും ഉണ്ടോടാ ?”

“ഇല്ല സാറേ,.. ഇവൾ ഫസ്റ്റ് ടൈം ആണിങ്ങനെ !”

“മ്മ്,.. ”

ആദിയുടെ കഴുത്തിലൂടെ കയ്യിട്ട് അവനെ ചുറ്റിപ്പിടിച്ചു,…

“ആരുഷി പ്ലീസ്,… ” ആദി അപേക്ഷിച്ചു,…

ആരുഷി പുഞ്ചിരിച്ചുകൊണ്ടവന്റെ കവിളിൽ ചുംബിച്ചു,… ആദി അത്രയും പ്രതീക്ഷിച്ചില്ല,.

“യൂ ആർ സോ ഹോട്ട് ആദി,… ” ആദി പെട്ടന്ന് അവളുടെ വാ പൊത്തി,…

പോലീസുകാർക്കിപ്പോ തങ്ങളെ പിടിച്ചു കയറ്റിയത് അബദ്ധമാണെന്ന് തോന്നി കാണും,..

ആരുഷി അവന്റെ കയ്യിൽ കടിച്ചു,.. ആദി അറിയാതൊന്നു കാറി,.

“എന്താടാ ?

” മാഡം വല്ല ടവ്വലും കിട്ടുവോ ?”

“എന്തിനാ ???”

“അധികം നേരം വാ പൊത്തിപ്പിടിക്കാൻ പറ്റൂല്ല അതോണ്ടാ !” ആദി തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു,…

വനിതാ കോൺസ്റ്റബിൾ സിന്ധു ചിരിച്ചു കൊണ്ട് തന്റെ കയ്യിലുണ്ടായിരുന്ന ടവ്വൽ എടുത്തു കൊടുത്തു,..

“ഐ ലവ് യൂ ആദി !” ആരുഷി ഉറക്കെ വിളിച്ചു പറഞ്ഞു,.. ഈ അവസ്ഥയിലല്ലായിരുന്നു ഇവളിത് പറഞ്ഞതെങ്കിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിച്ചേനെ താൻ,. പക്ഷേ ഇതിപ്പോ,. വിളിച്ചു പറയുന്നത് എന്താണെന്നുള്ള ബോധം കൂടെ ഇല്ല ആരുഷിക്ക്,. മറ്റു വഴിയില്ലാതെ ആദി അതവളുടെ വായിൽ തിരുകി കയറ്റി,…

“ഇനി മിണ്ടിയാൽ കൈയ്യും കാലും കൂടെ കെട്ടിയിടും അടങ്ങിയിരിക്ക് ” ആദി ശബ്ദം താഴ്ത്തി വാണിംഗ് നൽകി,..

” അതിനൊക്കെ ഇവിടെ ഞങ്ങളുണ്ട്,… ” പോലീസുകാരൻ പറഞ്ഞു,..
ആരുഷി പിണക്കത്തോടെ,. അവന്റെ നെഞ്ചോട് ചാരിയിരുന്നു. അനുസരണ ഉള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ,..
ആദി ആരുഷിയെ ചേർത്ത് പിടിച്ചു,…

*****

“പപ്പാ,.. എന്നോടൊന്നു മിണ്ടുക എങ്കിലും ചെയ്യ് പപ്പാ,.. പ്ലീസ്,.. ” ആരതി മാധവന്റെ കാലിൽ വീണു കരഞ്ഞു,…

“എനിക്ക് തെറ്റ് പറ്റി,. ആദിയേട്ടനെ സ്വന്തമാക്കണമെന്നല്ലാതെ ആരുഷിയെ ഒന്ന് വേദനിപ്പിക്കാൻ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല പപ്പാ,… ”

“നിനക്കല്ല,. തെറ്റ് പറ്റിയത് എനിക്കാ,.. ” ഒരു ജീവച്ഛവം കണക്കെ മുറിയിലേക്ക് കയറി വന്നു,..

“ഞാൻ അവളോട്‌ കാണിച്ച അകൽച്ച കണ്ടാ നീയും വളർന്നത്,.. ആരുഷിയെ മാധവേട്ടൻ എല്ലാ സന്തോഷവും ദുഃഖവും അറിയിച്ചു വളർത്തിയപ്പോൾ,. നിന്നെ ഒന്ന് നുള്ളിനോവിക്കാൻ പോലും ഞാൻ അനുവദിച്ചില്ല,. കാരണം എനിക്ക് നിന്നിൽ പ്രതീക്ഷ ഉണ്ടായിരുന്നു,. നീയൊരിക്കലും ആരെയും വേദനിപ്പിക്കില്ലന്ന്, . നിന്നെ നല്ല രീതിയിൽ വളർത്തിയെന്ന അഹങ്കാരവും ഉണ്ടായിരുന്നു,.. പക്ഷേ,.. എനിക്ക് തെറ്റുപറ്റിപ്പോയി മാധവേട്ടാ,… ” അവരുടെ ദുഃഖം ഒരു പേമാരി കണക്കെ അയാളിൽ പെയ്തിറങ്ങി,…

********

സ്റ്റേഷൻ എത്തിയപ്പോഴേക്കും ആരുഷി മയങ്ങിയിരുന്നു,. ആദി അവളെ തട്ടി ഉണർത്തി,..

“മ്മ് എണീക്ക് !” ആരുഷി ആലസ്യത്തിൽ ഒന്നൂടെ അവന്റെ മേത്തേക്ക് തല ചായ്ച്ചു,…

“എന്താടാ ഇറങ്ങുന്നില്ലേ ? അവിടെ തന്നെ ഇരിക്കാനാ ഭാവം ?”

അവൻ ഒരുവിധത്തിൽ ആരുഷിയെ വണ്ടിയിൽ നിന്നിറക്കി,.

പിന്നെ വായിൽ നിന്ന് പതിയെ ടവ്വൽ വലിച്ചൂരി,.. ആരുഷിക്ക് അപ്പോഴും കാലുകൾ നേരെ നിൽക്കുന്നുണ്ടായിരുന്നില്ല,…

“എന്തായാലും എസ്. ഐ വരട്ടെ,.. നിങ്ങൾ വെയിറ്റ് ചെയ്യ്,.. പിന്നെ ആ കൊച്ചിന് വല്ല പുളിവെള്ളമോ നാരങ്ങാ വെള്ളമോ ഒക്കെ കലക്കിക്കൊടുക്ക് കെട്ടു വിടട്ടെ,… ”

മനോജ്‌ നിർദേശം കൊടുത്തു, സിന്ധു അകത്തേക്ക് പോയി,.

ആദിയെ ചാരി ആരുഷി ഇരുന്നു,…

“അല്ല സാറെ ഇവരെ എവിടന്നാ ? വല്ല റെയ്‌ഡും ആണോ ?”

“അല്ല പ്രവിതേ,. ഇവരെ ആ സൂയിസൈഡ് പോയിന്റിൽ നിന്നാ പിടിച്ചേ ?”

“രണ്ടു പേരും ആത്മഹത്യ ചെയ്യാനിറങ്ങിയതാണോ ???”

“അല്ല സാറേ,… ” ആദി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു,. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാരും,..

“എനിക്ക് ഉറക്കം വരുന്നു ആദി,.. ” അവൾ ഉറക്കച്ചടവോടെ പറഞ്ഞു,..

“അകത്ത് മുറിയിൽ വേണേൽ കുറച്ചു നേരം കിടന്നോ ! സിന്ധു,.. . ” ഹെഡ് കോൺസ്റ്റബിൾ വിളിച്ചു,…

“ആ സാറെ,.. ”

ആരുഷി അവരുടെ കൂടെ പോവാൻ തയ്യാറായില്ല,…

“എനിക്ക് ആദിയുടെ കൂടെ ഉറങ്ങിയാൽ മതി,..
” അവൾ വാശിപിടിച്ചു,…

“ഇതേ പോലീസ് സ്റ്റേഷൻ ആണ് അല്ലാതെ, ലോഡ്ജ് അല്ലാന്നുള്ള ബോധം വേണം രണ്ടാൾക്കും !” അവരുടെ ക്ഷമയും നശിച്ചെന്നവന് ബോധ്യമായി,…

“ചെല്ല് ആരുഷി,. ഞാൻ വരാം !”

“ഉറപ്പാണോ ?”

“ആ,.. ”

“പ്രോമിസ് ?”

“ഉം,… ”

“ഗുഡ് നൈറ്റ്,.. ”

“ഗുഡ് നൈറ്റ് !”

“ഉമ്മ !””

“ഹാ,.. ഉ,.. ” ആദി ഒന്ന് നിർത്തി,. എല്ലാവരും തങ്ങളെ നോക്കി ഇരിക്കുവാണ്,..

“എന്താടെ ?”

“സോറി സാർ !” ആദി ബെഞ്ചിൽ ഇരുന്നു,.. ആരുഷിയെ വനിതാ കോൺസ്റ്റബിൾസ് പിടിച്ചു കൊണ്ടുപോയി,.. അവളുടെ അവസ്ഥ ഓർത്ത്‌ ആദിക്ക് വിഷമം തോന്നി,..

“എന്നാലും സാറെ ബിയർ അടിച്ചാൽ ഇങ്ങനൊക്കെ കിളി പോകുമോ ?”

“എന്തേ പ്രവിത അടിച്ചു നോക്കുന്നോ ?

എല്ലാവരും ചിരിച്ചു,..
കൊതുകുകടിയും കൊണ്ട് ആദി ആ ബെഞ്ചിന്റെ മൂലയിൽ ഇരുന്നു,. തണുപ്പും അസാധ്യമാണ്,. ആരുഷി ഉറങ്ങിക്കാണുമോ ?

*********

“ഡാ,.. എസ് ഐ സാർ വന്നു,.. വിളിക്കുന്നുണ്ട് ചെല്ല്,.. ” കോൺസ്റ്റബിൾ ഹമീദ് അവനെ വന്നു വിളിച്ചു,. ക്ഷീണം കൊണ്ട് ആദി ഒന്ന് മയങ്ങിയിരുന്നു,..

“റൂമിലേക്ക്‌ ചെന്നാൽ മതി !”

“താങ്ക് യൂ സാർ !”
ആദി പതിയെ എഴുന്നേറ്റു,…

“മേ ഐ കം ഇൻ സാർ,… ”

“യെസ്,.. ” ആദി അയാൾക്ക്‌ മുന്നിൽ നിന്നു,.

“ഇവനാണോ ഹമീദെ നമ്മളെ ബി എൽ ജി കേസ്,.. ”

“ഹാ സാറെ !”

“കൂടെ ഒരു പെങ്കൊച്ചുണ്ടാരുന്നല്ലോ അവളെവിടെ ?”

“അകത്തെ മുറിയിലുണ്ട് സാർ,.. കുറച്ചു ബിയർ അടിച്ചിരുന്നു സാറേ,. മയക്കം തെളിഞ്ഞിട്ടില്ല ,.. വിളിക്കണോ ?”

“ഹേയ് വേണ്ട കിടന്നോട്ടെ !” പിന്നെ അയാൾ ആദിയെ സൂക്ഷിച്ചു നോക്കി,.

“അല്ല സാധരണ, പോലീസ് സ്റ്റേഷനിൽ വന്നു കഴിയുമ്പോളാണ് ഷർട്ട് ഊരിക്കാറുള്ളത്,.. നീ ആദ്യമേ അങ്ങ് ഊരിയോ ?”

ആദി തന്റെ ദയനീയാവസ്ഥ അയാൾക്ക്‌ മുന്നിൽ വിശദീകരിച്ചു,…

“അപ്പോൾ സ്ഥിതിഗതികൾ അങ്ങനൊക്കെ ആണ്,. മനോജേ ഇവരുടെ അഡ്രെസ്സ് ഒക്കെ വാങ്ങിച്ചാരുന്നോ ?”

“ഹാ വാങ്ങിച്ചു സാറെ !”

“രണ്ടാളുടെയും വീട്ടിലേക്കൊന്ന് വിളിച്ചേക്ക്,. പിന്നെ ഇവന്റെ വീട്ടുകാരോട് വരുമ്പോൾ ഇവനുള്ള ഷർട്ട് കൂടെ എടുക്കാൻ പറഞ്ഞോളൂ,.. ”

“ഓക്കേ,. സാർ,… ”

“എന്തായാലും നീ പോയി അവിടെ ഇരിക്ക്, ആദ്യം രണ്ടാളുടെയും പാരെന്റ്സ് വരട്ടെ !”

“ശരി സാർ !”
ആദി വീണ്ടും ബെഞ്ചിൽ പോയി ഇരുന്നു,…
ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കേറുന്നത്,. പണ്ട് അറ്റെസ്റ്റ് ചെയ്യിക്കാനൊക്കെ കേറിയിരുന്നു എന്നല്ലാതെ,.. ഇനി എന്തൊക്കെ ആവുമോ എന്തോ ?

*******

ആദ്യമെത്തിയത് മാധവനും രാധികയും ആയിരുന്നു പിന്നാലെ ദേവനാരായണനും
“എന്താ സാറെ പ്രശ്നം ?”
ദേവനാരായണൻ ചോദിച്ചു,..

“നിങ്ങളെന്തായാലും ഇരിക്ക്,.. ഹമീദെ അവരെക്കൂടി വിളിക്ക്,… ”

ആദിയാണ് ആദ്യം വന്നത്,.. മകനെ ആ കോലത്തിൽ കണ്ട അച്ഛനൊന്ന് പരിഭ്രമിച്ചു,.. .

“പേടിക്കണ്ട,. ഞങ്ങളൊന്നും ചെയ്തിട്ടില്ല,.. ആ ഷർട്ട് കൊടുക്ക്,.. ” ആദി അച്ഛന്റെ കയ്യിൽ നിന്നും ഷർട്ട് വാങ്ങിച്ചിട്ടു,..

അപ്പോഴാണ് ആരുഷിയെ പ്രവിത കൊണ്ട് വന്നത് . അവൾക്ക് ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യമില്ലായിരുന്നു !

ഇവൾക്ക് വല്ല ബോധവും ഉണ്ടോ ഇന്നലെ എന്തൊക്കെയാ കാട്ടി കൂട്ടിയതെന്ന്,.. ആദിയുടെ മനസ്സിൽ തലേന്നത്തെ കാര്യങ്ങൾ തെളിഞ്ഞു വന്നു,.

“കാര്യങ്ങളൊക്കെ മനോജ്‌ പറഞ്ഞില്ലേ ?”

“മ്മ്,… ” മാധവൻ മുഖമുയർത്താതെ പറഞ്ഞു,..
രാധിക അപ്പോഴും കരയുകയായിരുന്നു,…

“സൂയിസൈഡ് പോയിന്റിലേക്കുള്ള എൻട്രി റെസ്ട്രിക്ടഡ് ആണെന്നറിയാലോ,.. പിന്നെ രാത്രിയിൽ ഇവരെ അസാധാരണമായ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ട് പോന്നു,.. കുട്ടി മദ്യപിച്ചിരുന്നു,… ”

മാധവൻ തല ഉയർത്തിയില്ല,. കുറ്റബോധം അയാളെ വേട്ടയാടുന്നുണ്ടായിരുന്നു,.

“കേസ് ഒന്നും ചാർജ് ചെയ്തിട്ടില്ല,.. പാരന്റ്സ് കൂടെ ഇവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് സമ്മതിച്ചത് കൊണ്ട്,.. രെജിസ്റ്ററിൽ സൈൻ ചെയ്തിട്ട് കൂട്ടിക്കൊണ്ട് പൊക്കോളൂ !”

“ഓക്കേ,. താങ്ക് യൂ സാർ !”ദേവനാരായണൻ കൃതജ്ഞതയോടെ കൈ കൂപ്പി,..

“മനോജേ,.. എന്നാൽ പിന്നെ,… ”

“എല്ലാം ഓക്കേ ആണ് സാർ !”

“ഒന്നും ഓക്കേ അല്ല സാർ ”

കൂറ്റൻ തിരമാല കണക്കെ അവളുടെ വാക്കുകൾ അവിടെ ആഞ്ഞടിച്ചു,. അപ്രതീക്ഷിതമായിരുന്നതിനാലാവാം എല്ലാവരും ഒന്നുലഞ്ഞു !

“ആരെങ്ങോട്ട് പോകുന്ന കാര്യവാ സാർ ?” ആരുഷി ചോദിച്ചു,..

“കുട്ടീടെ വീട്ടിൽ,. അച്ഛനും അമ്മയ്ക്കും ഒപ്പം !” എസ്. ഐ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു,..

“അതെന്റെ വീടല്ല സാർ,. ഈ ഇരിക്കുന്നവർ എന്റെ പാരന്റ്സും അല്ല !”

“മോളെ,.. ” രാധികയുടെ കണ്ണു നിറഞ്ഞു,.. മാധവൻ പിടിച്ചു നിൽക്കാൻ ആവത് ശ്രമിച്ചു,..
അവരുടെ അവസ്ഥ കണ്ടാവണം,. എസ് ഐ ഗോപിനാഥ് ഒരു അനുരഞ്ജനത്തിന് ശ്രമിച്ചു,.

“നോക്ക് ആരുഷി,. ഒഫീഷ്യലി ഇവരാണ് കുട്ടിയുടെ പാരന്റ്സ്,. ഇൻ സർട്ടിഫിക്കറ്റ്സ് ആൾസോ,. അത് കൊണ്ട് ,… ”

“അത് കൊണ്ട് എന്താണ് സാർ,.. എന്റെ മുഖത്ത് നോക്കി തന്നെയാ പറഞ്ഞത് ഞാൻ ഇവരുടെ മകളല്ലെന്ന്,.. എന്നെ ഇവർ പ്രസവിച്ചതല്ലന്ന് !” ആരുഷിയുടെ ശബ്ദമിടറി,..

രാധിക കരഞ്ഞു,. ആരുഷി കരിങ്കല്ല് കണക്കെ നിൽക്കുകയാണ്,. ആദി അച്ഛനെ നോക്കി,..

“സാർ,.. എനിക്ക് 18 വയസ്സ് കഴിഞ്ഞതാ,.. സോ ഞാൻ മൈനർ അല്ല,. അതുകൊണ്ട് നിയമം എന്റെ അഭിപ്രായത്തിന് വില നൽകുമെന്ന് കരുതുന്നു,… ”

“അതേ !” എസ് ഐ തലയാട്ടി,….

“ഓക്കേ താങ്ക് യൂ സാർ !”

“പക്ഷേ കുട്ടി,.. ” അയാൾ പറയാൻ ശ്രമിച്ചു,…

“വേണ്ട സാർ,. എനിക്ക് അഡ്വൈസ് ഒന്നും തന്നെ വേണ്ട,.. ഞാനിവരുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നില്ല,… ”

“ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ, സ്നേഹിതയിലോ മറ്റോ ആക്കണോ,. കുട്ടിയുടെ മനസ്സ് മാറുകയാണെങ്കിൽ ?”

“എന്റെ മനസ്സ് മാറില്ല സാർ,. എനിക്കൊരു സ്നേഹിതയിലും പോണ്ട,.. ”

“പിന്നെ എവിടേക്ക് പോകണമെന്നാ പറയുന്നത് ??”

ആരുഷി നിശബ്ദയായി,.. അന്തരീക്ഷമാകെ ഒരു മൂകത നിറഞ്ഞു,…

“എനിക്ക് ആദിയുടെ കൂടെ പോയാൽ മതി സാർ !”

ആദി ഞെട്ടലിൽ അവളെ നോക്കി,..

“ആർ യൂ സീരിയസ് ?”

“യെസ് ഐ ആം !” ആരുഷിയുടെ ശബ്ദം ഉറച്ചതായിരുന്നു,.. ആ ഉറപ്പ് അവളുടെ മുഖത്തും പ്രകടമായിരുന്നു,…

ആദി എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചു നിന്നു !

(തുടരും )

 

Full Parts Here

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!