💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T -3⃣7⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
പ്രതീക്ഷിക്കാതെയായിരുന്നു പുറകിൽ നിന്നും ഒരാൾ എന്നെ വിളിച്ചത്.
ഹ അതാരാപ്പോ മ്മളെ ഇവിടെ നിന്നിട്ട് ഷാന എന്ന് വിളിക്കാൻ മാത്രം . പടച്ചോനെ ഈ ഹിജാബ് ഇട്ടിട്ടും ഇത്രേം വർഷം കഴിഞ്ഞിട്ടും ന്നെ മനസ്സിലാക്കാൻ മാത്രം ആരാണത് എന്നും ചിന്തിച്ചു കൊണ്ട് തിരിഞ്ഞതും .
മ്മളാകെ ഷോക് ആയിപ്പോയി എന്ന് തന്നെ പറയാലോ .
നീയോ… പടച്ചോനെ
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘
അല്ലാ ഇതെങ്ങനെ ഇവിടെയെത്തി. ഇനി എന്നെയെങ്ങാനും പിന്തുടർന്ന് വന്നതാണോ . മ്മക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. എന്തായാലും ഇതിന്റെ മുന്നിൽ മ്മളെ ധൈര്യം വിടാതെ പിടിച്ചു നിൽക്കുന്നത് തന്നെയാ നല്ലത്.
എന്താ .. എന്താ നിനക്ക് വേണ്ടേ. എവിടേ പ്പോയാലും ഒരു മനസ്സമാധാനം തരില്ലേ നീ ..
ഇല്ല മോളേ . നിന്നെ അങ്ങനെ വെറുതേ വിടാൻ എനിക്ക് പറ്റോ.
ദേയ് ഇവിടെ നിന്ന് ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ സ്ഥലം കാലിയാക്കാൻ നോക്ക് വേഗം . എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല . എൻറെ കൺമുമ്പിൽ നിന്നും പോകാൻ നോക്ക് നീ.
ഞാൻ ഒരുപാട് നേരം നിനക്ക് വേണ്ടി ബസ് സ്റ്റോപ്പിൽ കാത്തു നിന്നു.
അയ്യോ . എന്തിനാണാവോ മാഡം അവിടെ തന്നെ നിന്ന് കളഞ്ഞത്. ഇരിക്കാൻ എവിടേയും സ്ഥലം കിട്ടിയില്ലേ.
ഹ നീ എങ്ങോട്ടാ പോകാൻ നോക്കണേ അവിടേ നിൽക്കൂന്നേയ് .
ഹ . കൈ വിടടീ ന്റെ . ഞാൻ ഒരു പ്രാവശ്യം നിന്നോട് പറഞ്ഞു കഴിഞ്ഞു എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് .
അതെങ്ങനെ ശരിയാകും ഷാന. നിന്നെയും കൊണ്ട് ഇന്ന് ഷാനുവിന്റെ വീട്ടിലേക്ക് പോകാൻ ഈ മിൻഹ വിചാരിച്ചിട്ട് ഉണ്ടെങ്കിൽ അത് ചെയ്യുക തന്നെ ചെയ്യും .
അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. നിന്റെ ഷാനുവിന്റെ അടുത്തേക്ക് നീ തന്നെ തനിച്ചങ്ങ് പോയാൽ മതി. എനിക്ക് വരാൻ സൗകര്യല്ല. ചെയ്യാൻ പറ്റുന്നത് എന്താണെന്നുവെച്ചാൽ നീ അങ്ങ് പോയി ചെയ്യ് . നിൻറെ ഭീഷണിയൊന്നും ഇനി എൻറെ അടുത്ത് ചിലവാകില്ല. ഇത് ഷാനയാ പറയുന്നേ. പോടീ .
എന്നും പറഞ്ഞ് അവളുടെ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ കാറിൽ പോയി ഇരുന്നു. എങ്കിലും ഇവൾ എങ്ങനെ ഇവിടെ എത്തി. ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങനെ മനസ്സിലായി. ശവം ഇവിടെയും സമാധാനം തരില്ല എന്ന് വെച്ചാൽ . അവൾക്ക് എന്താ ഞാൻ പോകണം എന്ന് ഇത്രക്ക് നിർബന്ധം . എന്താണ് അവളെ ഉദ്ദേശം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെ ആയിരുന്നു ഞാൻ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങിയത്.
ഷാന എൻറെ ഭീഷണിക്കു മുമ്പിൽ എന്തായാലും വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ ഒരുപാട് സമയം അവൾക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്തത്.
ആ ഒരു സമയം എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും അതിലുപരി സങ്കടവും ഒക്കെ തോന്നിപ്പോയി.
ഞാനെങ്ങനെ അവൾ വന്നിട്ടില്ല എങ്കിൽ ഷാനുവിന്റേ വീട്ടിലേക്ക് പോകും. അവളില്ലാതെ പോകണ്ട എന്ന് തന്നെയല്ലേ ഷാനുവിന്റെ ഓർഡർ .
അപ്പോ അതിനർത്ഥം അവൻ എന്നെ പ്രോജക്ടിലേക്ക് പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചിട്ടേ ഇല്ല എന്നല്ലേ . എന്താണിപ്പോ ഒരു വഴി. ഇവിടെ ഇങ്ങനെ അവളേയും കാത്തു നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്. എനിക്ക് ഈ പ്രോജക്ടിൽ പങ്കെടുത്തേ തീരൂ അതെന്ത് ചെയ്തിട്ട് ആണേലും വേണ്ടിയില്ല.
ഇവിടെ നിൽക്കുന്നതിലും നല്ലത് ഷാനുവിന്റെ വീട്ടിലോട്ടു പോകുന്നത് തന്നെയാണ്.
ബാക്കി എല്ലാം വരുന്നിടത്ത് വച്ച് കാണാം. അവരുടെ മുന്നിൽ കുറച്ച് തരം താഴേണ്ടി വന്നാലും വേണ്ടില്ല. എങ്ങനേലും പ്രൊജക്റ്റിൽ കയറിപ്പറ്റണം.
എന്ന ഉദ്ദേശത്തിൽ ഞാൻ അവന്റെ വീട് ലക്ഷ്യമാക്കി യാത്ര തുടർന്നു.
എനിക്ക് ഷാനയോട് എന്തെന്നില്ലാത്ത ദേഷ്യവും അതിലുപരി അവളില്ലാതെ ഷാനുവിനേ എങ്ങനെ ഫേയ്സ് ചെയ്യും എന്നുള്ള ടെൻഷനും ഒക്കെക്കൂടി ചിന്തിച്ച് ചിന്തിച്ച് കൊണ്ട് അവസാനം ബസ്സ് ഇറങ്ങിയതും എന്റെ കൺമുമ്പിൽ നേരെ പ്രത്യക്ഷപ്പെട്ടത് ഷാനയുടെ മുഖമായിരുന്നു.
ഇവളെന്താ ഇവിടെ . ഇനി ഷാനുവിന്റെ വീട്ടിലേക്ക് ഞാൻ അറിയാതെ ഒറ്റക്ക് അങ്ങാനും പോകാനുള്ള പരിപാടി വല്ലതും ആണോ .
ഏയ് . അതിന് എന്തായാലും വഴിയില്ല. അല്ലേലും അവൾ ഇവിടെ നിൽക്കുന്നത് അല്ലല്ലോ ഇപ്പോഴത്തെ വിഷയം .
എന്തായാലും കൺ മുമ്പിൽ വന്ന് പെട്ടതല്ലേ .
അവളോടുള്ള കലി കടിച്ചമർത്തി കൊണ്ട് എങ്ങനേലും ഷാനുവിന്റേ അടുത്തേക്ക് കൊണ്ട് പോകണം എന്ന ഒരൊറ്റ ഉദ്ദേശ്യം മനസ്സിൽ വച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.
പക്ഷെങ്കിൽ എങ്ങനെയൊക്കെ സംസാരിച്ചിട്ടും അവൾ വരാൻ കൂട്ടാക്കാതെ എന്നിൽ നിന്നും പിൻ തിരിഞ്ഞു കൊണ്ട് പോയി.
ഇതിപ്പോ പ്രതീക്ഷിക്കാതെ മുന്നിൽ പെട്ടപ്പോൾ തോന്നിയ പ്രതീക്ഷയാണെങ്കിലും അതങ്ങ് പോയിക്കിട്ടി എന്ന് തന്നെ പറയാലോ .
ഇനിയിപ്പോ ബാക്കിയെല്ലാം ഷാനുവിന്റേ അടുത്ത് എത്തിയിട്ട് അപ്പോഴത്തേ സിറ്റുവേഷൻ പോലെ ചെയ്യാം.
അല്ലാതെ എനിക്കിപ്പോ എന്ത് ചെയ്യാൻ പറ്റും.
നിന്നെ ഞാൻ എടുത്തോളടീ ഷാന. ഇതിന് നീ അനുഭവിച്ചിരിക്കും ഈ മിൻഹയാ പറയുന്നത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പോകാം കാന്താരീ .
ഹ. വന്നോ .. പോകാലോ . പിന്നേ ഇവിടെ ഇങ്ങനെ ഇരിക്കാനാണോ .
ഇവളെ ഡയലോഗിൽ ഒരു മാറ്റവും ഇല്ലാലെ ഷാനിബേ.
എന്ത് ചെയ്യാനാ. ഇങ്ങളെയൊക്കെ മുന്നിൽ അറ്റ് ലിസ്റ്റ് ഒന്ന് പിടിച്ചെങ്കിലും നിൽക്കണ്ടേ സജ്ജാദ്ക്ക. അപ്പോ ഇതൊക്കെ ഇല്ലാതെ എങ്ങനെയാ ..
ഹ ശരിയാ . അപ്പോ ഞങ്ങൾ ചില്ലറക്കാരല്ലാന്ന് നിനക്കറിയാലേ കാന്താരീ.
ബുള്ളറ്റ് എടുക്കണില്ലേ കാക്കു
നീ ബുള്ളറ്റിലേ പോകൂ. എന്താ കാറിൽ പോയാൽ ഇജ് അവിടെ എത്തൂലേ.
ആ. ചിലപ്പോ എത്തിയില്ലെങ്കിലോ. മ്മള് ബുള്ളറ്റിന്റെ സുഖമൊന്നും ഇങ്ങളെ ഈ കാറിനൊന്നും കിട്ടൂല മോനേ . ഇല്ലേ കാക്കൂ .
മിണ്ടാതിരിയടീ കള്ളക്കാന്താരീ. ഓൻ ഇറക്കി വിടും ട്ടോ പെണ്ണേ ഇതിനെ കുറ്റം പറഞ്ഞാൽ .
ഇങ്ങളാരെ കാക്കു പേടിപ്പിക്കണേ . മ്മളെ ബുള്ളറ്റില്ലേ ഇതിൽ നിന്നും ഇറക്കി വിട്ടാൽ .
നിന്നോട് പറയണ നേരം മിണ്ടാതിരിക്കുന്നതാ നല്ലത്.
ആ. അത് ശരിയാ . അപ്പോ ബുദ്ധി ഒക്കെ ഉണ്ട് . വിചാരിച്ച പോലൊന്നുമല്ല ആള് .
സജ്ജാദേ നീ പറയ്. ഇവളോട് സംസാരിക്കുന്നതിലും നല്ലത് അതാ . വേറെ എന്തൊക്കെയാടാ വിശേഷങ്ങൾ .
വിശേഷങ്ങളൊക്കെ വീട്ടിലെത്തിയിട്ടല്ലേ . ആദ്യം രണ്ടാളും വീട്ടിലേക്ക് നടക്ക് വേഗം . നിങ്ങളേ കാത്ത് നല്ല ചിമിട്ടൻ പണികൾ കാത്തിരിക്കുന്നുണ്ട്.
ഫെബി പ്രത്യേകിച്ച് ഇന്നലെ രാത്രി മുതൽ പ്ലാൻ ചെയ്യാൻ തുടങ്ങീക്ക് ഷാനക്കുള്ള പണി .
ഞങ്ങൾക്കൊക്കെ ഒരു പിടിത്തവും തരാതേ മുങ്ങിയതല്ലേ എല്ലാരും കൂടെ.
ഷാനു ഉള്ളത് കൊണ്ട് ഇന്ന് നിങ്ങളെ പൊക്കാനെങ്കിലും പറ്റീ. ഇല്ലെങ്കിലോ.
ഉം. അത് ശരിയാ . ഇല്ലെങ്കിൽ ഇന്ന് ഇങ്ങനൊരു കണ്ടുമുട്ടൽ തന്നെ ഉണ്ടാകില്ലായിരുന്നു.
നിങ്ങളെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങൾ വളരെ കുറവായിരിക്കും. ഫെബി ഇടക്കിടക്ക് പറയും എവിടേലും വെച്ച് ഒന്ന് കണ്ടു കിട്ടിയിരുന്നെങ്കിലെന്ന് .
അതൊക്കെ വിടടാ . ഇങ്ങനെയൊക്കെയായിരിക്കും അള്ളാ വിധിച്ചത്. അല്ലാതെന്ത് പറയാനാ. എന്തായാലും ഞങ്ങൾ ഇങ്ങെത്തിയില്ലേ.
ഇങ്ങളെ ഇങ്ങെത്തിച്ചതിന് ഷാനുവിനോടാ എനിക്ക് നന്ദി പറയാനുള്ളത്.
ഷാനു … ഷാനു … ഷാനു എവിടേപ്പോയാലും ഇതെന്നെ ഉള്ളോ ഇപ്പോ കേൾക്കാൻ . ഓൻ ആരാ ഇതിനു മാത്രം. ചതിയൻ കൊരങ്ങൻ .
ഷാന. നീ എന്താ ഒന്നും മിണ്ടാത്തെ . ഞങ്ങൾ നേരത്തേ അങ്ങനേ പറഞ്ഞു എന്ന് വെച്ചിട്ട് മിണ്ടാതിരിക്കല്ലേ . എന്തേലൊക്കെ പറയടോ , ഇജ് മിണ്ടാതിരുന്നാൽ പിന്നേ എന്ത് രസാ ഉള്ളത്.
അയ്യോ .. ഓവർ സുഖിപ്പിക്കല്ലേ.
എങ്ങനെയുണ്ട് എന്റെ ബ്രദർ സ്ക്കൂളിൽ .
ദേയ് പിന്നേം തുടങ്ങി ഒരു ബ്രദർ . ഹും.
അതൊന്നും പറയണ്ട സജ്ജാദേ ഇവര് തമ്മിൽ കണ്ടാൽ എപ്പോഴും കീരിയും പാമ്പുമാ .
കാക്കൂ വേണ്ടാ മിണ്ടാതിരുന്നോട്ടോ . ആ
അവനതിന് എന്താ നിന്നേ ചെയ്തേ ഷാന.
എന്നേ ഒന്നും ചെയ്തിട്ടൊന്നുമില്ല. ഇങ്ങൾക്ക് വേറെ ഒന്നും ഇല്ലേ പറയാൻ .
ഇത് നല്ല കഥ . എന്റെ ബ്രദർ സ്കൂളിൽ എങ്ങനെയാന്ന് അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടാവില്ലേ.
അത്ര ആഗ്രഹം ഉണ്ടങ്കിലേ ഓനോടോ അല്ലെങ്കിൽ സ്ക്കൂളിലോ പോയി അന്യേഷിച്ചോ . അല്ലെങ്കിൽ ഓന്റെ ഒരു വാലില്ലേ. അതും ചക്കിക്കൊത്ത ചങ്കരനാ .
ആര് നിച്ചുവോ. അതൊര് പാവാടീ പെണ്ണേ . അവനേക്കുറിച്ചൊന്നും അറിയാഞ്ഞിട്ടാ നിനക്ക് .
അതിന് ഞാൻ ആരേയും ഒന്നും പറഞ്ഞില്ലല്ലോ സജാദ്ക്കാ . ഞാൻ പറഞ്ഞോ അവൻമാര് രണ്ടും പാവല്ലാന്ന് . ഇത് നല്ല കഥ .
എനിക്ക് രണ്ടാളേം ഭയങ്കര ഇഷ്ഠാട്ടോ . എന്ന് വെച്ച് ഓവർ ഫ്രീഡം ഒന്നും ഞാൻ കൊടുത്തിട്ടില്ലാ . എന്റേ ഒരു ബ്രദർ ഒക്കെ ആയിട്ട് വരുമെങ്കിലും ഷാനൂന്റേ ഉപ്പ ഇവിടെ ഇല്ലാത്തോണ്ട് അ സ്ഥാനത്താ എന്നെ അവര് കാണുന്നത്. അത് കൊണ്ട് ചെറിയൊരു പേടിയൊക്കെ ഉണ്ട് അവർക്ക് .
അവന്റേ ഉപ്പ എവിടേ പോയതാ സജ്ജാദേ.
ഷാനുവിന്റെ ഉപ്പ ആർമിയിലാടാ . കഴിഞ്ഞ വർഷമാണ് അവര് ഈ നാട്ടിലേക്ക് വന്നത്. പെട്ടന്നൊര് അത്യാവശ്യമൊക്കെ വന്നാൽ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് അവർ ഇങ്ങോട്ട് വരാനും ഞാൻ ഇവിടെ അവർക്ക് വേണ്ടി വീട് റെഡിയാക്കി കൊടുക്കാനുമൊക്കെ കാരണം.
അവൻ ഇവരുടെ സ്ക്കൂളിന് വേണ്ടി ചെയ്യാൻ പോകുന്ന പ്രോജക്ട് അത് എന്റെ ഒരു ബിഗ് ഡ്രീം ആയിരുന്നു. ഒരിക്കൽ ഓൻ വന്ന് എന്നോട് ഇങ്ങനൊരു ഫെസ്റ്റ് ഉണ്ടന്നും അതിന് വേണ്ടി എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞപ്പോ ഞാൻ പിന്നേ ഒന്നും ചിന്തിക്കാൻ നിന്നില്ല. ഇതങ്ങ് പറഞ്ഞു കൊടുത്തൂ.
എനിക്കവൻ ചെയ്താലും ഞാൻ ചെയ്താലുമൊക്കെ ഒരു പോലെയാടാ .
ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഇതിന്റെ ഗുണങ്ങളും പറഞ്ഞു കൊടുത്തപ്പോഴേക്കും എന്നേക്കാൾ കൂടുതൽ ആത്മവിശ്വാസം അന്നവനായിരുന്നു.
ഈയിടെ അതിനിടക്ക് അവൻ വന്ന് എന്നേയൊന്ന് ടെൻഷനാക്കി. നിങ്ങളെ ക്ലാസ്സിലെ ഏതോ ഒരു പെൺകുട്ടിയുടെ പ്രോബ്ലവും പറഞ്ഞ് പ്രോജക്ട് ചെയ്യുന്നില്ലാന്നും പറഞ്ഞ് .
രണ്ട് ദിവസം പിന്നേ ഞാൻ അവനോട് മിണ്ടാനൊന്നും പോയില്ല.
അത് അവന് മനസ്സിലായിട്ടാണോ എന്നറിയില്ലാ. പിന്നൊരിക്കൽ വന്നിട്ട് അവൻ തന്നെ ചെയ്തോളാം എന്ന് തന്നെ സമ്മദിക്കുകയും ചെയ്തു.
ഇന്നിപ്പോ അവന്റെ വീട്ടില് ഈ പ്രോജക്ടിൽ പങ്കെടുക്കുന്ന പെൺകുട്ടി വരുന്നുണ്ടെന്നും പറഞ്ഞ് ആള് നല്ല സന്തോഷത്തിലാണ്.
എന്നോടിന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞതാ . അതിനിടക്കല്ലേ നിങ്ങൾ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞത് .
അങ്ങനെ പിന്നേ ഞാൻ ഷാനുവിനേ വിളിച്ച് പറഞ്ഞു. ഇന്നൊരു പ്രോഗാം ഉണ്ട് . നാളെ നോക്കാമെന്ന് .
ന്റെ സജ്ജാദ്ക്ക ഇങ്ങൾക്കറിയില്ലല്ലോ അതിന് ഷാനു അന്ന് പ്രോജക്ട് ഒഴിവാക്കാണ്ന്ന് പറയാൻ കാരണക്കാരിയായവൾ ഈ ഞാൻ ആണെന്ന് . പിന്നേ നിങ്ങള് തെറ്റിയതൊന്നും കൊണ്ടല്ല അവൻ രണ്ടാമത് വന്നിട്ട് പ്രോജക്ട് ചെയ്യാം എന്ന് പറഞ്ഞത്. അപ്പോഴല്ലേ അ ഭൂദേവി മിൻഹ അവനെ വളച്ച് കുപ്പിയിലാക്കിയത്. ഇന്ന് അവൾ വീട്ടിൽ വരുന്നതിൽ അവന് നല്ല സന്തോഷമാണെന്നല്ലേ . എങ്ങനെ ഇല്ലാതിരിക്കാ. ഇന്നവരുടെ ദിവസമല്ലേ.
ഈ ഒരു കാര്യം ഓർക്കാതിരിക്കാനാ ഇങ്ങോട്ട് വന്നത്. ഇതിപ്പോ അത് മാത്രമേ ഉള്ളല്ലോ എങ്ങോട്ട് തിരിഞ്ഞാലും .
ന്നാലും ന്റെ മിൻഹ തട്ടിയെടുത്തില്ലെടീ യക്ഷീ കൂടെ നിന്ന് ചതിച്ചിട്ട് . ഓരോന്നാലോചിച്ചാൽ തലക്ക് മെന്റൽ ആകല്ലോ അള്ളാ .
ഇവരിത് ഇപ്പോഴും അവന്മാരെ വിഷയം സംസാരിച്ച് കഴിഞ്ഞില്ലേ . ഇനി ചെവിയിൽ പഞ്ഞി അങ്ങാനും തിരികേണ്ടി വരുമോ .
നിച്ചു അവന് ഒരു പാവം പയ്യനാ. ഉമ്മ മരിച്ചതോടെ ഉപ്പ അവനേ ഇട്ട് വേറെ കല്യാണം കഴിച്ച് പോയി എന്നൊക്കെ വിശ്വസിച്ച് നിക്കാണ്. ഒരു വല്ലിമ്മയാ നോക്കി കൊണ്ടിരുന്നത് . അതും മരിച്ച് ഈയിടെ . ഇപ്പോ ഷാനുവിന്റെ വീട്ടിലാ താമസമൊക്കെ . അ വീട്ടിലെ ഒരു അംഗമായി ഇപ്പോ നിച്ചുവും .
വാട്ട് . അള്ളാ ഞാൻ എന്താ ഈ കേൾക്കുന്നത്.നിച്ചു ഒരു യത്തീം ആണെന്നോ . പാവം . പക്ഷെ അവനെ കണ്ടാൽ അങ്ങനെയൊന്നും തോന്നില്ലല്ലോ. കനലെരിഞ്ഞ് ഉരുകുന്ന ആരും അറിയാത്ത ആരേയും അറിയിക്കാത്ത ഒരു മുഖമുണ്ടല്ലേ അപ്പോ അവന്.
എല്ലാം പരസ്പരം പറഞ്ഞ് വരുന്നതിനിടയിൽ പെട്ടന്നായിരുന്നു ഞങ്ങളുടെ നഷ്ടപ്പെട്ട അ സ്നേഹ വീടും കടന്ന് അതിലൂടെ പോയത്. അ ഒരു നിമിഷം കുത്തി നുറുങ്ങുന്ന ഒരു വേദനയായിരുന്നു . അവിടേയെത്തിയപ്പോ എല്ലാവരും നിശബ്ദയായിപ്പോയി. ആരുടേയും ശബ്ദം പുറത്തേക്ക് വരുന്നേ ഇല്ല. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.
കളിയും ചിരിയും തമാശയും സന്തോഷവും ഇണക്കവും പിണക്കവും എല്ലാം നിറഞ്ഞ ഞങ്ങളുടെ പൊന്നുപ്പിയുടെ കൂടെയുള്ള ഒരു പാട് നല്ല നല്ല ഓർമ്മകളുള്ള അ മാളിക ഇന്ന് ഞങ്ങൾക്ക് അന്യമായി മാറിയിരിക്കുന്നു.. ഒരു കാഴ്ച്ചക്കാരനേപ്പോലെ ദൂരേ നിന്ന് കൊണ്ട് നോക്കിക്കാണേണ്ട വല്ലാത്ത ഒരു അവസ്ഥ.
അള്ളാ ഇതെനിക്ക് എങ്ങനെയെങ്കിലും തിരിച്ച് പിടിച്ചേ പറ്റൂ. അതിന് എന്തെങ്കിലും ഒരു വഴി നീ കാണിച്ചു തരണേ . പ്ലീസ് .
ഷാന വാ ഇറങ്ങ്. ദേയ് വീടെത്തി.
ഞാൻ കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയതും ഫെബിയും അവളെ ഉമ്മിയും ഞങ്ങൾ ഇറങ്ങുന്നതും നോക്കി അങ്ങനെ നിൽക്കുകയായിരുന്നു.
എനിക്ക് അവരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അതിനേക്കാൾ സന്തോഷവും ഞങ്ങളെ കാണാനുള്ള ആകാംശയും അവരുടെ മുഖത്ത് വളരെ വ്യക്തമായി കാണാമായിരുന്നു.
ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി അവരെ ലക്ഷ്യമാക്കി വീട്ടിലേക്ക് നടന്നു.
ഫെബി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം .
ഹ ഫെബി .അവളെ വിടടീ . അവളെങ്ങോട്ടും പോണൊന്നുമില്ല. പുറത്തിന്നെന്നെ തുടങ്ങിയാലോ . അകത്തേക്കിരുത്ത്. എന്നിട്ട് മതി സ്നേഹ പ്രകടനങ്ങളൊക്കെ .
എന്റെ കൈയ്യും പിടിച്ച് ഫെബി അകത്തേക്ക് കയറി. അവളെ ഉമ്മചിയും എന്റെ നെറ്റിയിലൊരു ഉമ്മ വെച്ചു.
പിന്നേ കുറച്ച് നേരത്തേക്ക് എല്ലാവരും കൂടെയുള്ള സ്നേഹ പ്രകടനങ്ങളും വിശേഷങ്ങൾ തിരക്കലും ഒക്കെയായിരുന്നു.
കഴിഞ്ഞു പോയ നഷ്ടപ്പെട്ട ഒരുപാട് ഓർമ്മകളെ തൊട്ടുണർത്തിയ ദിവസം .
സന്തോഷവും അതിലുപരി സങ്കടവും ഒക്കെ നിറഞ്ഞ ദിവസം .
രാവിലത്തേ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞാനും ഫെബിയും കൂടെ അവളെ റൂമിലേക്ക് പോയി.
ഇവളെ ഉമ്മച്ചീടെ ഈ ബ്രേക്ക്ഫാസ്റ്റ് രുചിയൊക്കെ അറിഞ്ഞിട്ട് വർഷങ്ങളായി. ഞാൻ നല്ലോണം മിസ്സ് ചെയ്തിരുന്നു എല്ലാം .
പിന്നേ ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതി എല്ലാം മറവിക്ക് വിട്ട് കൊടുത്ത കൂട്ടത്തിൽ ഇതും കൊടുത്തിരുന്നു.
പക്ഷെങ്കിൽ ഇന്നെനിക്ക് വീണ്ടും ഇതിന് ഒരു ഭാഗ്യം കിട്ടി എന്ന് തന്നെ പറയാലോ .
ന്റെ ഉമ്മിയെക്കൂടി കൂട്ടിയാൽ മതിയായിരുന്നു. പാവം അവിടെ ഒറ്റക്കല്ലേ. അ പാവത്തിനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാ ഇവിടേക്കാ വരുന്നതെന്ന് പറയാതിരുന്നത്. ഇപ്പോ അതൊരു നഷ്ടമായി എന്ന് തോന്നുന്നു.
ഒരു പക്ഷെ ഞങ്ങളിവിടെ നിന്നും പോയതിന് ശേഷം ഇടക്ക് എപ്പയേലും ഇവിടേക്ക് ഒന്ന് വന്നിരുന്നെങ്കിൽ ഒരാശ്വാസം കിട്ടിയേനേ എന്നിപ്പോൾ തോന്നി പോകുന്നു..
ഫെബീ ചക്കരേ പറയ് . എന്തൊക്കെയാടീ നിന്റെ വിശേഷങ്ങൾ .
അങ്ങനേ ഞങ്ങൾ രണ്ട് പേരുടേയും സ്ക്കൂൾ വിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞു കൊണ്ടേയിരുന്നു.
ഫെബി ഇപ്പോൾ 10 ലാണ് പഠിക്കുന്നത്.
ഷാന നീ ഈ ഹിജാബ് അതഴിക്ക് . എനിക്ക് നിന്നേ ഇങ്ങനേ കാണണ്ടാ . പഴയത് പോലെ തന്നെ കണ്ടാൽ മതിയടീ.
അത് വേണ്ടടീ . ഞാൻ ഈ ഹിജാബ് അഴിച്ചാലും നിനക്ക് എന്നെ പഴയത് പോലെ ഒരിക്കലും കാണാൻ കഴിയില്ല..
അത്രയും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്റെ ശരീരത്തിൽ പലയിടത്തും.
നിനക്ക് ഓർമ്മയുണ്ടോ ഷാന. ചെറുപ്പത്തിൽ നമ്മൾ ഓടിയൊക്കെ കളിക്കുമ്പോ നിലത്ത് വീണ് കയ്യും കാലും ഒക്കെ മുറിയുന്നത്.
അന്ന് നമ്മളെ ശരീരത്തിൽ വീണതിന്റെ പാടുകൾ ഇല്ലായിരുന്നോ. എന്നിട്ട് നമ്മള് അ മുറിവുകൾ ആർക്കും കാണിക്കാതെ മറച്ചു പിടിക്കുകയാണോ ചെയ്തത് അല്ലല്ലോ.
കാണുന്നവരോടൊക്കെ വീണു വീണു എന്ന് അങ്ങോട്ട് പോയി പറയല്ലേ ചെയ്യാറ്.
അപ്പോ അവരൊക്കെ ചീത്ത പറയുമ്പോ നമ്മള് തന്നെ ആരും കാണാതെ പരസ്പരം മുറിവിൽ ഊതി കൊണ്ട് സ്വയം ആശ്വസിക്കയല്ലായിരുന്നോ ചെയ്തത്.
അത് കൊണ്ട് നിന്റെ മുഖത്ത് ഇനി എത്ര വലിയ മുറിവ് ഉണ്ടെങ്കിലും ശരി ഇവിടെ നിന്നും പോകുന്ന വരെ എനിക്ക് നിന്നെ ഹിജാബിൽ കാണെണ്ടാ. അത് ഞാൻ അഴിച്ച് മാറ്റാൻ പോകാണ്.
അവളോട് പിന്നേ ഞാൻ ഒന്നും എതിർത്ത് പറയാൻ പോയില്ല. അവൾ എന്റെ ഹിജാബ് അഴിച്ച് മാറ്റി.
എന്റെ മുഖത്തേറ്റ മുറിപ്പാടുകളിലൂടെ അവൾ അവളുടെ വിരലുകൾ കൊണ്ട് പതുക്കേ തലോടി കൊണ്ടേയിരുന്നു. അതോടൊപ്പം അവളുടെ ചുണ്ടുകൾ കൊണ്ട് എന്റെ മുഖത്ത് ഒരു ലോഡ് മുത്തം വാരി വിതറി.
അതിനിടയിലായിരുന്നു കാക്കു റൂമിലേക്ക് കയറി വന്നത്.
മോളേ ഷാന . അതേയ് റാഹിത്താന്റോട്ക്കും സാജിത്താന്റോട്ക്കും വരുന്നോ . ഇവിടേ വരെ വന്നിട്ട് അവിടേ പോയില്ലേൽ മോശമല്ലേ.
ഞാനില്ല . കാക്കു പോയിട്ട് പോര് . എനിക്ക് ആരേയും കാണണ്ടാ .
ഉം. മോള് ഇതേ പറയൂ എന്നെനിക്കറിയാ . ഞങ്ങൾ എന്തായാലും അവിടേയൊക്കെ പോയിട്ട് വരാ . നിങ്ങളിവിടേയിരിക്ക്.
ഉം.കെ.
നിനക്കും പോയിക്കൂടായിരുന്നോ ഷാന. ഞാനും വരില്ലായിരുന്നോ നിന്റെ കൂടെ .
ഫെബീ അതൊന്നും ശരിയാകൂലടീ. എല്ലാവരുടേയും ചോദ്യങ്ങൾക്കള്ള മറുപടി കൊടുക്കാൻ പറ്റിയ ഒരവസ്ഥയിലല്ല ഞാൻ . എനിക്ക് ഇവിടെ ആകെ കാണണം എന്ന് വിചാരിച്ചത് നിങ്ങളേയും ന്റെ സ്നേഹവീടുമാണ്.
ന്റെ വീട് പിന്നേ പുറത്ത്ന്ന് മാത്രം കണ്ട് കൊണ്ട് സ്വയം ആശ്വസിക്കാനല്ലേ പറ്റൂ.
അത് പറഞ്ഞപ്പോഴേക്കും എന്റേ കണ്ണീർകണങ്ങൾ പൊഴിയാൻ തുടങ്ങിയിരുന്നു.
ഏയ് ഷാന . കരയല്ലടാ മുത്തേ. അതൊക്കെ അള്ളാ ന്റെ ഓരോ വിധിയല്ലേടാ . എന്നേങ്കിലും അ വീട് നിന്റേത് തന്നേയാകും . ഞാൻ അല്ലേ പറയണേ . അങ്ങനേ സമാധാനിക്ക് നീ .
പിന്നേ ആരാ നിന്നോട് പറഞ്ഞത് നിന്റെ വീട് നിനക്ക് പുറത്ത് നിന്ന് മാത്രം കണ്ട് കൊണ്ട് സ്വയം ആശ്വസിക്കാനേ പറ്റുവെന്ന് . നിനക്ക് അ വീട് മുഴുവനായി തന്നെ കാണാൻ പറ്റും ഇന്ന് . എത്ര സമയം വേണമെങ്കിലും . നീ വാ. കാക്കു ഒക്കെ തിരിച്ച് വരുമ്പോത്തേക്ക് അവിടേക്ക് പോയിട്ട് വരാം.
നീയെന്തൊക്കെയാ ഫെബി ഈ പറയണേ .
ഹ. അതൊക്കെ പറയാം. എണീച്ചിട്ട് വാ എന്റെ കൂടെ . ഞങ്ങളെ ഒരു ഫാമിലി റിലേറ്റിവ്സ് ആണ് അ വീടെടുത്തത്. ഞാൻ അധികവും അവിടേയാണ് ഉണ്ടാകാറ്. അവിടേ പോകുമ്പോ എനിക്ക് നീ അവിടേ ഉള്ളത് പോലെയാ .
അ വീട്ടിലെ നിന്റെ റൂമിന് വേണ്ടിയിട്ട് അവിടുത്തേ മോനും ഞാനും എപ്പോഴും അടിയാ .
കാക്കു എന്തേങ്കിലും പറയോ ഇനി അങ്ങോട്ട് പോയാൽ .
ഏയ് അവരെന്ത് പറയാനാ . നീ വാ ഷാന.
ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എനിക്ക് എന്റെ സ്വപ്ന വീട്ടിലേക്ക് ഇന്ന് കയറിച്ചെല്ലാൻ പറ്റുമെന്ന് . പഴയ പഴയ ഓർമ്മകളും വലിയ വലിയ സ്വപ്നങ്ങളും ഒക്കെ നെയ്തു കൂട്ടി കൊണ്ട് ഞാനിപ്പോൾ പണ്ട് ഓടിക്കളിച്ചു നടന്ന എന്റെ വീടിന്റെ മുറ്റത്താണുള്ളത്.
ഹൃദയം വല്ലാതെ നുറുങ്ങുന്നപ്പോലെ . നെഞ്ച് പൊട്ടിപ്പിളരുന്ന പോലെ . കണ്ണീർ കണങ്ങൾ പൊഴിയുന്ന പോലെ
പക്ഷെ പാടില്ല. എല്ലാം പിടിച്ച് വെച്ച് സ്വയം കൺട്രോൾ ചെയ്തേ പറ്റൂ. ശരിക്കും ഞാൻ സന്തോഷിക്കേണ്ട നിമിഷമാണിത്. എന്റെ ഉപ്പച്ചി ഞങ്ങളെ വിട്ട് പോയിട്ട് അതേ ഓർമ്മകളുള്ള എന്റെ വീട്ടിലേക്കാണ് ഞാനിപ്പോൾ കാലെടുത്ത് വെക്കാൻ പോകുന്നത്. അതേ സന്തോഷിക്കണം എനിക്ക് മറ്റാരേക്കാളും ഒരുപാട് ഒരുപാട്.
ഞാൻ അന്ന് അവസാനമായി പടിയിറങ്ങിയപ്പോൾ പോലും അറിഞ്ഞിരുന്നില്ല ഈ വീട് ഞങ്ങളിൽ നിന്നും വേർപ്പെടാൻ പോവുകയാണെന്ന് .
എന്തൊക്കെയോ ആലോചിച്ച് കൊണ്ട് വീടിന്റെ ഓരോ മുക്കിലും മൂലയിലും എന്റെ ഓർമ്മകളെ തൊട്ട് തലോടുമ്പോഴായിരുന്നു ഫെബി പെട്ടന്ന് അമ്മായി അമ്മയിന്ന് ഉറക്കേ വിളിച്ചത്.
പെട്ടന്ന് വാതിൽ തുറന്ന് കൊണ്ട് അവളുടെ അമ്മായി പുറത്തേക്ക് വന്നു. ഞാൻ അവളുടെ ഒരു ഫ്രണ്ട് ആണെന്ന് മാത്രം പരിചയപ്പെടുത്തി കൊണ്ട് ഞങ്ങളെ അ വീട്ടിലേക്ക് ക്ഷണിച്ചൂ.
പിന്നീട് അ വീട്ടിലൂടെ ഞാൻ കഴിഞ്ഞതെല്ലാം മനസ്സിൽ കടിച്ചമർത്തി പിടിച്ച് കൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ആദ്യമായി അ വീട് കാണുന്ന ഒരാളെ പ്പോലെ എല്ലാം നടന്നു കാണാൻ തുടങ്ങി.
പാതിവഴിയിൽ ഫെബിയേ കണ്ടതും ഒരു സുന്ദരി മോള് ഓടി വന്ന് അവളുടെ കൈകളിൽ പിടിച്ചു. നല്ല വികൃതിയുള്ള ഒരു കാന്താരിക്കുട്ടി . പിന്നീടങ്ങോട്ടുള്ള ഓരോ ചലനത്തിലും ഞങ്ങൾ മൂന്ന് പേരുമുണ്ടായിരുന്നു.
ഞാൻ എന്റേ റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി.
അപ്പോഴേക്കും അ സുന്ദരിക്കാന്താരിക്കുട്ടിയും എന്നോട് കുറച്ചൊക്കെ കമ്പനിയായി വന്നിരുന്നു.
ഓരോ തമാശയും വികൃതിയും ഒക്കെക്കാട്ടി കൊണ്ട് അങ്ങനെ ഞാനിപ്പോൾ എന്റെ റൂമിന്റെ സമീപത്ത് എത്തിയിട്ടുണ്ട്.
എന്തോ തല കറങ്ങുന്നത് പോലെയൊക്ക തോന്നാണ് റൂമിലേക്ക് അടുക്കും തോറും .
എനിക്ക് സഹിക്കാൻ കഴിയുന്നില്ലല്ലോ. അള്ളാ എങ്ങനെയെങ്കിലും ഈ വീട് എനിക്ക് തിരിച്ച് തന്നൂടേ. എല്ലാത്തിലും എനിക്ക് സങ്കടം മാത്രമേ ഉള്ളൂ കൂട്ടിന്. എല്ലാം നഷ്ടങ്ങളായി മാറിയിട്ടേ ഉള്ളൂ നാളിതു വരേ . ഈ വീട് മാത്രമല്ലേ ഞാൻ ചോദിക്കുന്നുള്ളൂ. പ്ലീസ്
ഷാന ദേയ് അവിടേ ഇരുന്ന് അ ലാപ്പിൽ ചെയ്യുന്നത് കണ്ടോ ഒരുത്തൻ നിന്റേ പഴയ റൂമിൽ . ഓനെയാ ഞാൻ പറഞ്ഞേ. ഈ റൂമിന് വേണ്ടി ഞങ്ങൾ എപ്പോഴും തല്ലാ എന്ന് .
ഒരിക്കൽ ഓനോട് ഈ റൂമിന് വേണ്ടി അടിയുണ്ടാക്കിയപ്പോ അ പഹയൻ പറയാ. അത്രക്ക് ഞാൻ ഈ റൂം ഇഷ്ടപ്പെടാൻ കാരണക്കാരിയായ എന്റെ അ ഫ്രണ്ടിനെ ഓൻക് കാണിച്ച് കൊടുക്കാൻ . ന്നിട്ട് ഓൻ ഓളെ കല്യാണം കഴിച്ച് ഇ റൂമിലേക്ക് കൊണ്ട് വരാ . ന്നിട്ട് രണ്ടാളും കൂടെ ഇവിടെ എന്താ വെച്ചാ കാട്ടിക്കോന്ന്. അല്ലാതെ അ റൂമിലേക്ക് ന്നെ കയറ്റൂലാന്ന്.
അവൾ പറഞ്ഞവസാനിപ്പിച്ചതും ഞാൻ അവന് നേരെ ഒന്ന് കണ്ണോടിച്ചു . പടച്ചോനെ ഇതെന്താ കഥ. ഞാൻ എന്താ ഈ കാണുന്നേ. ഞാൻ ആകെ ഞെട്ടിത്തരിച്ചു പകച്ചു പണ്ടാറടങ്ങി.
ഏയ് ഷാന നിനക്കെന്താ പറ്റിയേ. എന്താ നീ ആകെ വിയർക്കുന്നു.
ഷാനൂ …
അതേ ഷാനൂ . നിനക്കറിയോ അവനേ .
ഉം . അറിയാടീ ഫെബീ . അള്ളാ എന്താ ഇപ്പോ ചെയ്യാ . ഞാൻ ആണേൽ മുഖവും മറച്ചിട്ടില്ലാലോ.
അപ്പോ ഇതിവന്റേ വീടാണോ . ഇവനാണോ എന്റെ വീട് വാങ്ങിച്ചത്.
അല്ലാ ശരിയാണല്ലോ. ഫെബി നേരത്തേ പറഞ്ഞിരുന്നല്ലോ ഓളെ റിലേറ്റിവ്ന്റെ വീടാണെന്ന് . ഛെ . ഓള് പറഞ്ഞപ്പോഴേങ്കിലും ഞാൻ ചിന്തിക്കണ്ടതായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ . എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ.
ഷാനുക്കാ ദേയ് ഫെബിത്താ വന്ന്ക്ക് .
പടച്ചോനേ കാന്താരി പണി പറ്റിച്ചല്ലോ. അള്ളാ ദേയ് ചെക്കൻ ഞങ്ങൾക്ക് നേരെ തിരിഞ്ഞല്ലോ .
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission