💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T -3⃣8⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഷാനൂ …
അതേ ഷാനൂ . നിനക്കറിയോ അവനേ .
ഉം . അറിയാടീ ഫെബീ . അള്ളാ എന്താ ഇപ്പോ ചെയ്യാ . ഞാൻ ആണേൽ ഹിജാബ് കൊണ്ട് മുഖവും മറച്ചിട്ടില്ലാലോ.
അപ്പോ ഇതിവന്റേ വീടാണോ . ഇവനാണോ എന്റെ വീട് വാങ്ങിച്ചത്.
അല്ലാ ഒരു കണക്കിന് ശരിയാണല്ലോ. ഫെബി നേരത്തേ പറഞ്ഞിരുന്നല്ലോ ഓളെ റിലേറ്റിവ്ന്റെ വീടാണെന്ന് . ഛെ . ഓള് പറഞ്ഞപ്പോഴേങ്കിലും ഞാൻ ചിന്തിക്കണ്ടതായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ . എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ.
ഷാനുക്കാ ദേയ് ഫെബിത്താ വന്ന്ക്ക് .
പടച്ചോനേ കാന്താരി പണി പറ്റിച്ചല്ലോ. അള്ളാ ദേയ് ചെക്കൻ ഞങ്ങൾക്ക് നേരെ തിരിഞ്ഞല്ലോ .
തുടർച്ച……
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
അള്ളാ ന്റെ മൊഞ്ചൻ ദേയ് ഞങ്ങളെ അടുത്തേക്ക് വരുന്നൂ.
ഷാന നിനക്കെന്താ പറ്റിയേ.
ഇതിൽക്കൂടുതൽ ഇനിയെന്തു പറ്റാൻ ഫെബി .
പോകാം നമുക്ക് വാ . പ്ലീസ്
പോകാനോ . അതിനു മാത്രം ഇവിടെ ഇപ്പോ എന്താ സംഭവിച്ചത്.
ഓ എത്തിയോ ഡ്രാക്കുള.
ഡ്രാക്കുള നിന്റെ മറ്റോള് . എന്താട അൻക് പണി . അന്റെ റൂമിലേക്ക് ഞങ്ങൾക്ക് പ്രവേശനം ഉണ്ടോ ആവോ .
ഇങ്ങോട്ട് കയറിയാൽ അന്റെ കാല് ഞാൻ വെട്ടും ഫെബീ. ലാസ്റ്റ് ഇതിന്റെ ഉള്ളിൽ കയറിയിട്ട് അന്നേ തേച്ചിട്ട് പോയ ഏതോ ഒരുത്തി സമ്മാനിച്ചിട്ട് പോയ റൂമാന്നും പറഞ്ഞ് വാദിച്ച് ജയിക്കാനല്ലേ .
അത് കൊണ്ട് റിസ്ക് എടുക്കാൻ ഞാൻ ഇല്ല മോളേ. ഇതെന്റെ റൂമാ . അത് മാത്രമല്ല. എനിക്ക് ഇന്ന് നിന്നോട് അടിക്കൂടി വാദിച്ച് ജയിക്കാൻ സമയവും ഇല്ല. ഇന്നെനിക്ക് പ്രിയപ്പെട്ട ഒരു ഗസ്റ്റ് ഒക്കെ വരാനുണ്ട്. ഞാൻ അതിന്റെ ഒരുക്കത്തിലാ .
അതിനെന്താ നീ ഒരുങ്ങിക്കോ ഞങ്ങൾ അ ബെഡിൽ ഇരുന്നോളാംന്നേയ്.
പിന്നേ ഇത് നിന്റേ റൂം ആണ് എന്നത് . അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി മോന് . ഇതെൻറെ റൂമാ . അല്ലേലും അന്റെ റൂമാ എന്നു പറയാൻ എന്ത് തെളിവാ ഇവിടേ ഉള്ളത് കൊരങ്ങാ.
ദേയ് ഇജ് ഇത് ചോദിക്കുംന്ന് ൻകറിയാ . അത് കൊണ്ട് ഇത് കണ്ടോ എന്റെ പേര് ഇവിടെ വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചത്.
ഓ. അതാണപ്പോ വല്യ കാര്യം. നന്നായിപ്പോയി.
ഹിജാബിനുള്ളിലൊളിപ്പിച്ച എന്റെ മൊഞ്ച് കാണണംന്നും പറഞ്ഞ് ബാക്കിൽ നടന്ന ആളാ . ന്നിട്ട് മ്മള് ഇതൊന്നും ഇല്ലാതെ വന്ന് മൊഞ്ചന്റെ മുന്നിൽ നിന്ന് നോക്കുമ്പോൾ ഇവനെന്താ എന്നെ കണ്ടിട്ട് ഒരു മൈന്റും കാണിക്കുന്നില്ലല്ലോ റബ്ബേ. ഞാൻ വന്നത് ഇഷ്ടായില്ലേ ഓൻക് . അതോ ഇത്ര പെട്ടന്ന് ഓനെന്നെ മറന്നു പോയോ . ദുഷ്ഠൻ . ഞാൻ സ്കൂളിൽ നിന്നും ഓനോട് മൈൻഡ് ചെയ്യുന്നില്ല എന്ന് വിചാരിച്ചിട്ട് ഓന്റെ വീട്ടിൽ വന്ന പരിഗണന വെച്ചിട്ടെങ്കിലും എന്നെ ഒന്ന് മൈൻഡ് ചെയ്തുകൂടെ.
എന്റൊരു വിധി . ആ… അല്ലെങ്കിലും എന്നെ ഇനി എങ്ങനെ മൈൻഡ് ചെയ്യാനാ .അതിനൊക്കെ ഇപ്പോൾ വേറെ ആളുണ്ടല്ലോ. ഓൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണല്ലോ അല്ലേലും ഇവിടെ നടക്കുന്നത്. ഗസ്റ്റ് ഉണ്ട് പോലും . തൂ . ഒരു ഗസ്റ്റ് .
അല്ലടാ ഇന്ന് റൂമൊക്കെ അടിപൊളിയാക്കിയിട്ടുണ്ടല്ലോ. എന്ത് പറ്റീ. അല്ലെങ്കിൽ എല്ലാം കൂടെ വലിച്ച് വാരിയിടാറാണല്ലോ പതിവ്.
അതൊക്കെയുണ്ട് മോളേ . നിന്നോട് പറയാൻ തൽക്കാലം സൗകര്യല്ല.
ഹ പറയടാ മച്ചാ . ഒന്നില്ലെങ്കിലും നിന്റെ പെങ്ങളല്ലേ ഞാൻ.
ആണോ അങ്ങനെയെങ്കിൽ പറയാ. ഇന്നില്ലേ ഞാൻ സ്നേഹിക്കുന്ന എന്റെ എല്ലാമെല്ലാമായ എന്റെ മൊഞ്ചത്തി ഇവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട് മോളേ .
ആഹാ . എന്താ സന്തോഷം ചതിയൻ . മൊഞ്ചത്തിയാണ് പോലും . അപ്പോ മിൻഹയെ വരവേൽക്കാൻ പ്രത്യേക ഒരുക്കങ്ങളൊക്കെ നടത്തിയിട്ടുണ്ടല്ലേ . എന്നിട്ട് ഇതൊക്കെ കാണിച്ച് കൊണ്ട് എന്നെ ടെൻഷൻ ആക്കാനാണോ ഇവിടേക്ക് ക്ഷണിച്ചത് അ ദജ്ജാല്. അവള് എത്തുന്നതിന് മുമ്പ് ഇവിടെ നിന്നും ഇറങ്ങണം. ഇല്ലെങ്കിൽ എല്ലാം കണ്ടു സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.
ആഹാ . അപ്പോ അത്താണ് അതിരാവിലെ തന്നെ വന്നിട്ട് മര്യാദക്ക് ഉറങ്ങിക്കിടന്ന ന്റെ തലക്ക് ഒരു മേട്ടവും തന്നിട്ട് ന്നോട് ചോദിക്കാതെ ന്റെ വീട്ടിലെ റോസാപ്പൂ ഒക്കെ പറിച്ച് ഒരു കള്ളൻ കൊണ്ട് പോയി എന്ന് ഉമ്മച്ചി പറഞ്ഞതല്ലേ.
യെസ്. അ കള്ളൻ ഈ ഞാൻ തന്നെയാ . തൊണ്ടി മുതല് ദേ കിടക്കുന്ന ചുമരിൽ . എങ്ങനെയുണ്ട് . പൊളിയല്ലേ .
റോസാപ്പൂ അല്ലായിരുന്നു മിൻഹക്ക് ഇപ്പോ ആവശ്യം. ഫെബിയോട് ചോദിച്ചാലോ അവിടെ ചെമ്പരത്തിപ്പൂവ് ഇല്ലായിരുന്നോന്ന് . അതായിരുന്നു നല്ലത്. അതാകുമ്പോൾ രണ്ടാൾക്കും മാച്ച് ആകും .
എന്റെ റോസാപ്പൂ ഒക്കെ നിനക്ക് വേണം. ന്നിട്ട് അന്റെ റൂമിൽ ൻക് കയറാൻ പറ്റൂലല്ലേ . അതെവിട്ത്തേ ന്യായം. താടാ എന്റെ റോസാപ്പൂ ഒക്കെ .
അതേയ് കട്ടപ്പോ പോത്ത് പോലെ കിടന്നുറങ്ങാതെ വന്നു അപ്പോ പിടിക്കണമായിരുന്നു. ഇതിപ്പോ ഈ ഷാനുവിന്റെ മുതലാ . നിൻറെതാന്ന് പറയാൻ അല്ലെങ്കിലും എന്താ തെളിവ്.
അല്ലാ അത് വിട്. ഇതാരാ ഫെബീ.
വാട്ട് . നിനക്കെന്നെയറിയില്ലന്നോ. അപ്പോ എന്നേ മനസ്സിലായില്ലേ ശരിക്കും ഈ പൊട്ടന്. അതാണോ അപ്പോ പരിചയം ഒന്നും കാണിക്കാഞ്ഞത് . ഉം. അല്ലെങ്കിലും ശരിയാണല്ലോ.ഇത്രയും കാലം ഹിജാബിട്ട് മാത്രമല്ലേ എന്നേ ഓൻ കണ്ടിട്ടുള്ളൂ. പിന്നെ എങ്ങനെ മനസ്സിലാകാനാ .
അ . എന്ത് ചെയ്യാനാ മോനേ.ഇവളെ കുറിച്ച് ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ലല്ലോ . കാരണം നിനക്ക് മൊഞ്ചത്തി ഒക്കെ ആയിപ്പോയില്ലേ . ഇവളതായിരുന്നൂ ഈ റൂം. നീ അന്ന് വലിയ കാര്യത്തിൽ ഡയലോഗ് അടിച്ചായിരുന്നല്ലോ ഈ റൂമിൽ എന്റെ ഓർമ്മകളുറങ്ങിക്കിടക്കുന്ന ആളെ കൂട്ടി കൊണ്ട് വന്ന് നിന്റെ മുന്നിൽ നിർത്തി തന്നാൽ നീ അവളെ കല്യാണം കഴിച്ചോളാം എന്നിട്ട് ഞങ്ങൾ രണ്ടാളും ഈ റൂമിൽ എന്താണെന്ന് വെച്ചു കാട്ടിക്കൂട്ടിക്കോ അതുവരെ എനിക്ക് ഈ റൂമിലേക്ക് പ്രവേശനമില്ലാന്ന്. ന്നിട്ടിപ്പോ ഞാൻ അവളെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വന്നപ്പോൾ നിനക്ക് വേറെ മൊഞ്ചത്തി ഒക്കെ ആയി പോയില്ലേ. ഇനിയിപ്പോ പറഞ്ഞിട്ടെന്താ.
ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല മോളേ. അയാം ഓൾ റെഡി ബുക്ക്ഡ് . ന്റെ മൊഞ്ചത്തിക്കായുള്ള കട്ടക്കാത്തിരിപ്പിലാ ഇപ്പോ ഞാൻ . So സോറി പെങ്ങളെ.
പെങ്ങള് നിന്റെ മറ്റവള് . ഒന്ന് പോടാ . അല്ലേലും ആരാ നിന്നേ കെട്ടാൻ വന്നേ കോന്താ.
വാട്ട് . അയ്യേ. ഇവളെന്താ ഇങ്ങനെ ഫെബീ. നിന്റെ ആരാന്നാ പറഞ്ഞേ ഈ സാധനം . നിനക്ക് അങ്ങനേത്തന്നേ വേണം. പറ്റിയ കമ്പനി തന്നേ.
നിന്നോട് ഇതൊന്നും അല്ലാ പറയണ്ടത് അവള് . ഇത് അവളെ മാന്യതാ. ഇത്രേ പറഞ്ഞുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്ക്ട്ടോ മോന്.
ഓഹോ . നന്നായിപ്പോയി. ഒരാളെ ആദ്യായ്ട്ട് കാണുമ്പോത്തന്നെ സംസാരിക്കുന്ന നല്ല ഭാഷയാ എന്തായാലും . ചൂടത്തീ .
ചൂടത്തീ നിന്റേ ഓളെ പ്പോയി വിളിച്ചോ നീ. ഒന്ന് പോടാ .
അത് ശരി എന്റേ വീട്ടിൽ വന്നിട്ട് എന്നോട് പോകാനോ . ഇതെവിട്ത്തേ ന്യായം. ദേയ് ഫെബി ഇതിനേം പിടിച്ച് കൊണ്ടാകാൻ നോക്ക്. ഇല്ലേ എന്റെ സ്വഭാവം അറിയും.
പോകാൻ മനസ്സില്ലെങ്കിലോ. നീയെന്താ പേടിപ്പിക്കാ എന്നേ . എന്നും പറഞ്ഞ് ഞാൻ അവനേ കണ്ണുരുട്ടീ . ചെക്കൻ ഷോക്കടിച്ച പോലെ ഒരു നിർത്തമായിരുന്നു. അള്ളാ ഇവനിതെന്ത് പറ്റി.
നല്ല പരിചയമുള്ള കണ്ണുകൾ. ഞാൻ എവിടേയോ കണ്ടു മറന്ന പോലെ . ന്നാലും അതെവിടെയായിരിക്കും. എനിക്ക് ഒരു പിടിയും കിട്ടണില്ലല്ലോ.
അള്ളാ ചെക്കൻ എന്റെ കണ്ണുകളിലേക്ക് തന്നേയാണല്ലോ നോക്കുന്നത് എന്ത് പറ്റീ.
ഇനിയങ്ങാനും എന്റെ കണ്ണുകൾ കണ്ട് ഞാനാരാണെന്ന് അവന് മനസ്സിലായിട്ടുണ്ടാകുമോ . അവന്റെ നോട്ടം കണ്ട് അങ്ങനെയൊക്കെയാണല്ലോ അള്ളാ തോന്നുന്നത്.തൽക്കാലം ഈ കണ്ണുരുട്ടിയുള്ള പരിപാടി അവസാനിപ്പിച്ച് ഓന്റെ മുന്നിൽന്ന് മാറുന്നതാ നല്ലത്.
ഏയ് ഷാന നിനക്കിതെന്താ പറ്റിയേ. എന്തൊക്കെയാ നീ ഇവിടെ കാട്ടിക്കൂട്ടുന്നേ. നോക്ക് ന്റെ അമ്മായിടെ വീടാട്ടോ. അത് മറക്കല്ലേ. എന്റെ വില കളയരുത് . പ്ലീസ് . എനിക്ക് നിന്നേ കാണണം തോന്നുമ്പോ ഒരാശ്വാസത്തിന് ആകെ വരാൻ ഇവിടെ മാത്രേ ഉള്ളൂ. അതില്ലാതാക്കരുത്.
ഹ . മിണ്ടല്ലേ . ഒന്നും സംഭവിക്കാൻ പോണില്ല ഫെബീ . നീ പേടിക്കേ വേണ്ട. പിന്നേ എന്താ കാര്യംന്ന് ഒക്കെ ഞാൻ പിന്നേ പറയാ നിന്നോട്. ഒര് കാരണവശാലും എന്റെ പേര് നീ ഓനോട് പറയരുത്.
അത് ശരി ഇവിടെ എല്ലാം ഒപ്പിച്ച് വെച്ചിട്ട് നിന്റേ പേര് പറയാതെ എന്റേ തലയിലിടാനാണല്ലേ പരിപാടി.
ഏയ് അതൊന്നും അല്ലടി . ഇവന് എന്നെ അറിയാം. ഹിജാബില്ലാത്തതോണ്ട് എന്നേ മനസ്സിലാകാഞ്ഞിട്ടാ . എന്റേ പേര് മാത്രം നീ പറയാതിരുന്നാൽ മതി. ബാക്കിയൊക്കെ ഡീറ്റെയ്ൽ ആയിട്ട് ഞാൻ പറയണ്ട്.
ഇനിയെന്താടീ അതിന് കഴിഞ്ഞില്ലേ. വാ പോകാം .
നിക്ക് ഫെബീ ഇനിയൊന്നുമില്ല . പോകാം നമുക്ക് . ഞാൻ ഒന്ന് എന്റെ റൂമിൽ കയറിയിട്ട് ഇറങ്ങിക്കോട്ടേ. പ്ലീസ്
ഉം. ബെസ്റ്റ് ഓനോട് ഇത്രേം നേരം അടി ഉണ്ടാക്കിയിട്ട് ഇനി നടന്നതന്നേ.
അതൊക്കെ നടക്കും. ഈ പൊട്ടനല്ലേ. നീ കണ്ടോ .
ഉം നടക്കും നടക്കും ഞാൻ കൊറേ പഴറ്റി നോക്കിയതാ ഈ റൂമിൽ കയറിപ്പറ്റാൻ . നീ വിചാരിച്ച ആളല്ല അ മൊതല് .
ഡീ . എങ്ങോട്ടടീ കയറിപ്പോണേ. എന്റേ റൂമിൽ ന്ന് പുറത്ത് പോ . ഫെബി മര്യാദക്ക് പിടിച്ച് കൊണ്ട് പോയിക്കോ ഈ സാധനത്തിനേ .
ഡീ ഫെബീ നിന്നോട് അവിടേ നിന്ന് ചിരിക്കാനല്ലാ പറഞ്ഞേ. ഇതിനെ കൊണ്ട് പോകാൻ .
സോറി ഷാനു ഞാൻ ഈ നാട്ടുകാരത്തിയേ അല്ല.
ഓഹോ അങ്ങനേയാണോ ഏതാ ഈ മൊതല്, ഇങ്ങനെയുണ്ടോ സാധനം. ടീ നിന്നോടാ പറഞ്ഞേ ഇറങ്ങിപ്പോകാൻ .
ഹ പോകാ മാഷേ . ഒന്ന് ക്ഷമിക്ക് . ഞാൻ എന്തായാലും അന്റെ കൂടെ ഇവിടെ പൊറുക്കാനൊന്നും പോണില്ല. ഒന്ന് കയറിയിട്ട് അങ്ങനങ്ങ് വന്ന വഴിയേ പൊക്കോളാം.
വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. ഇറങ്ങിപ്പോടി. ഇതെന്റെ വീടാ.
കൈ വിടടാ എന്റെ . നിന്നോടാ പറഞ്ഞേ . കൈ വിടാൻ.
ഇങ്ങോട്ട് ഇറങ്ങി പോടി.
ആ. ഉമ്മാ ഞാനിതാ പോണേ. അള്ളോ…
ലാലേ ലാല ലാ ലാലേ
ലാലേ ലാല ലാ ലാലേ
താത്ത അതെന്താ പരിപാടി. നല്ല രസണ്ട് അവരെ അടി കാണാൻ .
ആഹാ ഇജ് ഇവിടെയുണ്ടായിരുന്നല്ലോലേ . നല്ല രസമുണ്ട്ലേ കാന്താരീ …അള്ളാ .. അയ്യേ . അപ്പോ ഇതാണോ ഇജ് നല്ല രസം ഉണ്ട് എന്ന് പറഞ്ഞേ . ഛെ . അതേ അവരെ അടുത്ത അടി തുടങ്ങുമ്പോ താത്ത പറയാ മോളിപ്പോ . അ കണ്ണടച്ചേ .
ഞാൻ അടക്കൂല .
ബെസ്റ്റ് അനിയത്തി . ഓൻക് പറ്റിയതെന്നേ. ഇനിയിപ്പോ നിന്റെ കണ്ണ് ഞാൻ പൊത്തിയല്ലേ പറ്റൂ കാന്താരീ.
ഡാ ഷാനു . അതിനേ കൊല്ലാതേ അതിന്റെ മേത്ത്ന്ന് എണീറ്റ് പോടാ പട്ടീ .
അ ഉമ്മാ എന്റെ കൈ . എടീ കാന്താരി കടിക്കുന്നോ . കാക്കൂന്റേ തോന്ന്യാസം കാണണങ്കിൽ പറഞ്ഞാൽ പോരേ . കൈ കടിക്കണോ പിശാചേ അതിന് .
നല്ല ജോഡിയല്ലേ താത്ത
ബെസ്റ്റ് . അമ്മായി വന്നാൽ നല്ല ജോഡിയാകും. അതേയ് അമ്മായ്നോടൊന്നും പോയി പറയല്ലേ .
പറയണ്ടേൽ ൻക് മഞ്ച് വേണം.
അത് ശരി, കിടന്ന് ആഘോഷിക്കുന്നത് അവരും മഞ്ച് ഞാനും ലേ . പോടീ കാന്താരീ.
ന്നാ ഞാൻ പറയും താത്താ.
പറയെങ്കിൽ ഇജ് അങ്ങനെ ഓസിക്ക് കാണണ്ട.
അ കടിക്കല്ലേ . കണ്ടോ . കണ്ടോ
ടീ എണീറ്റ് പോടീ അവിട്ന്ന് രണ്ടെണ്ണവും .
അതിനെ ഈ സാധനത്തിനെ പിടിച്ച് മാറ്റ് ആദ്യം . ടാ എണീറ്റ് പോടാ പട്ടി എന്റേ മേത്ത്ന്ന് .
അല്ലാ . ഞാൻ ഓന്റെ മേത്ത്ക്കൂടെയല്ലേ വീണത്. പക്ഷെ ഇപ്പോ ഞാൻ താഴെയും ഓനെന്റെ മേലെയും അതെങ്ങനേ സംഭവിച്ച് .
അ. അതെനി എന്തേലുമാകട്ടെ .
അവൾമാര് ഉണ്ടായിപ്പോയി . ഇല്ലേ ഈ മൊതലിന്റെ കൂടെ ഇങ്ങനെ തന്നെ കെട്ടിപ്പിടിച്ച് കിടക്കായിരുന്നു. ആഹാ എന്താ സുഖം. അവൾമാർ എണീക്കാൻ ഒക്കെ പറയും. അത് കേട്ട് ഇവന് എണീറ്റ് പോകാതിരുന്നാൽ മതിയായിരുന്നു. എന്തായാലും ഇത്രത്തോളം ആയി ഒന്നങ്ങ് മുറുക്കിപ്പിടിക്കാ. അങ്ങനെ ഇപ്പോ ഞാൻ നിന്നേ ആർക്കും വിട്ട് കൊടുക്കാൻ പോണില്ല മോനേ .
ഇനി നിനക്കങ്ങാനും എണീറ്റ് പോകാൻ തോന്നിയാലോ . ഞാൻ നിന്റേ മേലെക്കിടക്കുന്നതാ എന്ത് കൊണ്ടും നല്ലത് മോനേ. ഈ ചാൻസ് ഇനി കിട്ടിയെന്ന് വരില്ല.
ഒന്ന് കുതിര കളിച്ചിട്ടായാലും ഇപ്പോ മ്മളെ മൊഞ്ചൻ മ്മളെ താഴെയും മ്മള് മോളിലും . അല്ല പിന്നേ. ഇനി നീ എണീറ്റ് പോടാ . ൻക് ഒന്ന് കാണണല്ലോ പോകുന്നത്.
എന്ത് രസാ അള്ളാ ഇങ്ങനെ ഇവന്റെ നെഞ്ചിൽ തല വെച്ച് കിടക്കാൻ . പിന്നേ മ്മള് ഓന്റെ മുഖത്തോട് മുഖം ചേർത്ത് കിടന്ന് . ഒരു ഉമ്മ താടാ . പ്ലീസ് . എവടെ … അ പ്രതീക്ഷ അല്ലെങ്കിലും എന്തായാലും എനിക്കില്ല . അങ്ങോട്ട് ഒരെണ്ണം കൊടുത്താലോ . ഏയ് അത് വേണ്ട. ഓന്റെ മനസ്സിൽ മറ്റേ ഭദ്രകാളിയാ . അത് പിന്നേ വേറെയെന്തെങ്കിലിലുമൊക്കെ ചെന്നെത്തും അവസാനം.
ഇപ്പോയായിരുന്നു ശരിക്കും അ ദജ്ജാല് കയറി വരേണ്ടത്. ആഹാ … എന്നാൽ പൊളിക്കും.
അല്ലാ ഇവനെന്താ ഇങ്ങനേ … ഞാൻ ആരാ എന്ന് വെച്ചിട്ടാ ഇങ്ങനെ എന്നേ മുറുക്കിപ്പിടിച്ചത്.
അതോ ഇവൻക് ഇപ്പോ ആരായാലും മതിയോ . ലാസ്റ്റ് എന്നേ തേച്ചപ്പോലെ മിൻഹയേയും തേക്കോ ..
അത് പിന്നേ ഓൻ തേച്ചില്ലെങ്കിലും ഞാൻ തന്നേ തേപ്പിക്കും അത് വേറെ കാര്യം.
ഇതെന്താപ്പോ പരിപാടി അള്ളാ . ചെക്കന്റെ ചുണ്ട് മ്മളെ ചുണ്ടിനോട് ചേർന്നല്ലോ.
മ്മള് ഓനെ ഒന്ന് നോക്കിയതും . ആഹാ .. ആശാൻ ഈ ലോകത്തൊന്നും അല്ലാന്നാ തോന്നണേ .
പിന്നേ ഒന്നും നോക്കിയില്ല. മ്മള് മ്മളെ രണ്ട് കണ്ണും അങ്ങടച്ചു പിടിച്ചു.
കിട്ടിയ ചാൻസല്ലേ . അള്ളാ അ മിൻഹ
ഭദ്രകാളി ഒന്ന് ഇപ്പോ വന്നിരുന്നെങ്കിൽ .
പെട്ടന്നായിരുന്നു പഠാന്നും പറഞ്ഞ് ഒരു ശബ്ദം കേട്ട് മ്മള് ഞെട്ടി കണ്ണ് തുറന്നത്.
ഈ ഭദ്രകാളി . ഛെ നശിപ്പിച്ച്
പാവം ന്റെ ഷാനൂന്റെ കാലില് ഫെബിന്റെ കൈ പതിഞ്ഞ ശബ്ദമാ. ഞമ്മക്കും കിട്ടീട്ടോ. അത് പിന്നേ പറയാഞ്ഞതാ ഇങ്ങളോട് .
എന്തോന്നാ ഇത് എണീറ്റ് പോടേയ് രണ്ടും .
ഈ ഫെബിത്ത നശിപ്പിച്ച് . ഛെ
അയ്യടി .. കാന്താരി അടുത്ത അടി നിനക്കായിരിക്കും അത് വേണോ.
അള്ളോ വേണ്ടായേ.
എണീറ്റ് പോടാ . ഇവിടേ ഇങ്ങനെയൊരു പൊടിക്കാന്താരി നിൽക്കണ ബോധമൊന്നുമില്ലേ .
ന്റെ ഫെബീ , നീ കാണുന്നില്ലേ ഈ സാധനം മുറുക്കിപ്പിടിച്ചത്. വിടാൻ പറയ് ഈ തെണ്ടിയോട് . ഞാൻ കൊറേ നേരായി ശ്രമിക്കുന്നു.
ടാ . വിടടാ ചെക്കാ ഓളേ …
ഹാ .. അതാ മോനേ ഇനി നീ ഇവളെ തന്നെ കെട്ടിപ്പിടിച്ച് കിടന്നോ . ദേയ് നിന്റേ മൊഞ്ചത്തി വന്ന് ഷാനു . നിന്നേ തന്നെ നോക്കി നിൽക്കണ് . ഇനി അവളേ മറന്നോ അതാ നല്ലത്.
അള്ളോ… എവിടേ … എവിടേ
ഹ. മൊഞ്ചത്തിനെ പറഞ്ഞപ്പോൾ പേടിയുണ്ട് അല്ലേ. ഇപ്പോ എത്ര പെട്ടെന്നാ എണീറ്റു പോയത്. ഒന്ന് ചുമ്മാ പറഞ്ഞു നോക്കിയതാ .
ഛെ . ശവം. ഫെബി പറഞ്ഞപ്പോ ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി. അല്ലെങ്കിലും ഇങ്ങനത്തേ നിമിഷങ്ങളിൽ ഒന്നും അ ഭദ്രകാളി വരില്ലല്ലോ.
പക്ഷെങ്കിൽ മ്മക്കപ്പോ അ സമയം എവിട്ന്നാ ദേശ്യം തലക്ക് കയറിയത് എന്നറിയില്ല. മിൻഹ കണ്ടാൽ ഓൻക് പേടി ഉണ്ട് പോലും , അതങ്ങ് കേട്ടപ്പോഴേക്കും ഓൻ എന്നെ പിടിച്ചുമാറ്റി എണീറ്റുപോയി . ദുഷ്ഠൻ .
അതുമാത്രം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഓൻക് എന്റെ കൂടെ കെട്ടിപ്പിടിച്ച് കിടക്കും വേണം. ഓന്റെ മൊഞ്ചത്തി കാണാനും പറ്റില്ല. പെട്ടന്ന് അ ഒരു ദേശ്യത്തിൽ ഞാൻ ഓന്റെ അടുത്തേക്ക് പോയിട്ട് അവൻറെ കരണക്കുറ്റി നോക്കി ഒന്നങ്ങ് കൊടുത്തു. ന്നിട്ട് കണ്ണുരുട്ടി പേടിപ്പിച്ചു.
എന്റേ അടിയിൽ എല്ലാവരും സൈലന്റ് ആയിപ്പോയി. അമ്മാതിരി ഷോട്ടല്ലായിരുന്നോ . ഓനും ഓന്റൊരു മിൻഹയും.
കാന്താരിക്കുട്ടി തലയിൽ കൈ വെച്ച് പോയി. ഫെബി വാ പൊളിച്ചു പോയി. ഷാനുവിന്റേ മുഖത്തേക്ക് നോക്കിയപ്പോൾ പാവം തോന്നിപ്പോയി. അത് പിന്നേ മിൻഹനേ ഓന് ഓന്റെ തലേ കേറ്റി വെച്ചാൽ എനിക്ക് സഹിക്കോ . ന്നാലും അടിക്കണ്ടിയില്ലായിരുന്നു അല്ലേ. അത് കുറച്ച് കൂടിപ്പോയി. എന്ത് ചെയ്യാനാ അത്രയ്ക്കിഷ്ടപ്പെട്ടു പോയി ഈ കോന്തനേ . അപ്പോപ്പിന്നേ ആരെ സമനിലയും തെറ്റില്ലേ.
ടീ . നീ എന്ത് പണിയാ ഈ കാണിച്ചത്. എന്തിനാ ഓനെ തല്ലിയേ. നിന്നെ പിടിച്ച് പുറത്തേക്ക് തള്ളിയപ്പോ ഓനും കൂടെ നിന്റെ കൂടേ ബെഡിലേക്ക് വീണ് . അതിന് ഇങ്ങനെ തല്ലണായിരുന്നോ അതിനേ .
ഹ.ഹ.ഹ. ഇവൾമാര് അപ്പോ എന്നെ കെട്ടിപ്പിടിച്ച് കിടന്നതിന് തല്ലിയെന്നാണോ വിജാരിച്ചത്. അതിന് ഞാൻ തല്ലോ. അല്ലെങ്കിലും ഇനിയിപ്പോ അത് തൽക്കാലം മാറ്റാനൊന്നും പോകണ്ട. തല്ലിയതിന്റെ കാരണം അങ്ങനെ തന്നെ കിടക്കട്ടെ .
അത് പിന്നേ . ഞാൻ എന്താ ഓന്റെ മറ്റോളോ ഫെബീ , എന്നേ ഇങ്ങനെയൊക്കെ പിടിച്ച് കിടക്കാൻ . എന്ത് മുറുക്കലാ ഓൻ മുറുക്കിയത്.
എൻറെ റൂമിൽ എൻറെ അനുവാദമില്ലാതെ കയറാൻ നോക്കിയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും . ഇറങ്ങിപ്പോടീ . അതേയ് വീട് വിറ്റ് കഴിഞ്ഞാൽ അതോടെ കഴിഞ്ഞ് . പിന്നേ അ പേരും പറഞ്ഞ് ഇവിടേക്കേറി ഞരങ്ങാൻ ഇത് സത്രമൊന്നുമല്ല. ഞങ്ങള് തന്ന പൈസ കൊണ്ട് നിങ്ങള് നല്ലോണം ഞണ്ണിയങ്ങ് തീർത്തിട്ട് ലാസ്റ്റ് അതൊക്കെ കഴിഞ്ഞപ്പോൾ അവകാശം പറഞ്ഞുകൊണ്ട് വന്നിരിക്കുകയാണോ . അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇനിമേലിൽ ഈ പടി ചവിട്ടി പോകരുത്. പറഞ്ഞേക്കാം.
പെട്ടന്നായിരുന്നു ഫെബി ഷാനുവിന്റേ മുഖത്ത് നോക്കി ഒന്നങ്ങ് പൊട്ടിച്ചത്. അതിനുമുമ്പേ അവന്റെ വാക്കുകൾ കൊണ്ട് എന്റെ കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു. അവൻ പറഞ്ഞത് ശരിയാ . വിറ്റ് കഴിഞ്ഞാൽ പിന്നേ ഞാൻ എന്തിന് വലിഞ്ഞ് കയറി വന്നു. വേണ്ടായിരുന്നു.
ഏയ് ഫെബി വേണ്ട. തെറ്റ് എന്റെടുത്താ . ഞാൻ അല്ലേ ഇവിടെ വലിഞ്ഞു കേറി വന്നത്. പാടില്ലായിരുന്നു.
ഈ വീട്ടിലേക്ക് വരാൻ അല്ലെങ്കിലും എനിക്ക് എന്തവകാശമാണുള്ളത്. നീ വാ പോകാം നമുക്ക് .
ഷാനു അയാം സോറി . എന്നോട് ക്ഷമിക്കണം. ഇനി ഒരിക്കലും നമ്മൾ ഇതുപോലെ കാണില്ല . ബൈ.
ഒന്ന് ഇറങ്ങിപ്പോടി.
ഉം പോകന്നേയാണ് . പക്ഷെ ഒരു അപേക്ഷയുണ്ട് . എന്നെങ്കിലും കുറച്ച് ക്യാഷ് ഒക്കെ ആയിട്ട് ഈ വീട് തിരിച്ച് എടുക്കാൻ വേണ്ടി വന്നാൽ വീട് തരില്ലാ എന്ന് മാത്രം പറയരുത്. എന്റെ ഉപ്പച്ചിയുടെ ഓർമ്മകൾ ഇവിടേ മാത്രേ അവശേഷിക്കുന്നുള്ളൂ ഞങ്ങൾക്ക്. ജീവിച്ച് ആഗ്രഹം തീരുന്നതിന് മുമ്പേ എല്ലാം നഷ്ടപ്പെട്ടതാണ്.
എന്നും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞുപോയി.
ഏയ് . നീ വാ.. വെറുതേ എന്തിനാ ഇവനോട് ഇതൊക്കെ സംസാരിക്കാൻ നിൽക്കണേ .
ഉം. ശരിയാ . അപ്പോ കെ. താങ്സ് എല്ലാത്തിനും . ഞാൻ പോകുന്നു.
ഇവൾ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. ഇവളാരാണ് ശരിക്കും. അ കണ്ണുകളിൽ കണ്ട തിളക്കം . എവിടേയോ കേട്ട് പരിചിതമായ ശബ്ദം . ലാബിൽ വെച്ച് ഷാനയേ ഇത് പോലെ നിലത്ത് വീണ് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതേ ഫീലിങ്സ് . എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ അള്ളാ . ഇത് എന്റെ ഷാനയായിരിക്കുമോ ഇനി . ഏയ് അതിന് എന്തായാലും വഴിയില്ല. ഹിജാബില്ലാതെ ഒരിക്കലും എന്റെ മുന്നിൽ അവൾ പ്രത്യക്ഷപ്പെടില്ലാ. ഇനി മറ്റാരുടേ മുന്നിൽ പോകേണ്ടി വന്നാലും .
മോളൂ താത്ത പോട്ടേ ട്ടോ. മോൾക്ക് ദേശ്യായോ മോളേ കാക്കുവിനെ തല്ലിയത് . ന്നോട് ക്ഷമിക്കണം ട്ടോ . ഇനി ഈ കാക്കുവിന്റേ മുന്നിൽ ഈ താത്ത ഒരിക്കലും വരില്ലാ എന്നും പറഞ്ഞ് അ കാന്താരിയെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മയങ്ങ് വാരി വിതറി. അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു പോയിരുന്നു.
പോകാം ഫെബീ..
ഷാനു ഒരിക്കൽക്കൂടി സോറി & ഗുഡ് ബൈ.
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission