💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣2⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഞങ്ങൾ അവിടേ നിന്നും വീട് ലക്ഷ്യമാക്കി നടന്നു. ഇനി ഒരിക്കൽപ്പോലും ഈ പാതകളിൽ എന്റേ സ്പർശനം ഏൽക്കരുതേ എന്ന പ്രാർത്ഥനയിൽ .
ഒരു കഴുകന്മാർക്കും ഇത് പോലെ കാമം മൂത്ത് മറ്റുള്ളവരുടെ ശരീരം പിച്ചിച്ചീന്തിക്കൊണ്ട് അവസാനം കണ്ണീർ പൊഴിക്കേണ്ടി വരുന്ന ദുരിതപൂർണ്ണമായ ജീവിതം ഒരു കുടുംബത്തിനും നൽകരുതേ എന്ന പ്രാർഥനയിൽ .
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘
പ്രതീക്ഷിക്കാത്ത ഓരോന്നല്ലേ അല്ലെങ്കിലും ഞങ്ങളേ വേട്ടയാടിക്കൊണ്ടിരിക്കുന്നത് .
ഇന്ന് ഒരേ ലക്ഷ്യത്തിന് വേണ്ടി കാത്തിരിക്കുന്ന ഞാനും നിച്ചുവും ഒരു തോണിയിൽ ചെന്നെത്തിക്കഴിഞ്ഞിരിക്കുന്നു.
കൈയെത്താ ദൂരത്ത് തന്നെ ഞാൻ ഉണ്ടായിരുന്നിട്ട് പോലും എന്നും മനസ്സിൽ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്ന അ വലിയ കുറ്റബോധം ഒന്ന് ഇറക്കി വെക്കാൻ ഇത്രയും നാളുകൾ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു ഈ പാവത്തിന് .
ഒരാളോട് പോലും ഒന്ന് തുറന്ന് പറയാൻ വരേ കഴിയാതെ എത്രയെത്ര ദിനരാത്രങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ടാകും .
പൈശാചികമായ എത്രയെത്ര സംഭവങ്ങൾക്ക് എതിർത്ത് ഒന്നും ചെയ്യാനോ പ്രതികരിക്കാനോ കഴിയാതേ ഒരു നോക്കുക്കുത്തിയെന്ന പോൽ നിൽക്കേണ്ടി വന്നിട്ടുണ്ടാകും.
ഇത് വരേയായിട്ടും നിച്ചുവിന്റേ ക്ലാസിലെ ഷാനയാണ് ഈ ഞാൻ എന്നതിൽ ഓൻക് സംശയം ഒന്നും വന്നിട്ടേയില്ല.
അവൻ എല്ലാം എന്നോട് തുറന്നു പറഞ്ഞ കൂട്ടത്തിൽ ഞാൻ അവൻറെ ക്ലാസിൽ പഠിക്കുന്ന ഷാനയാണ് എന്ന് പലതവണ പറഞ്ഞാലോ എന്ന് ആലോചിച്ചതാണ്.
പക്ഷേ ഷാനുവിനെ ഓർത്തപ്പോൾ അത് വേണ്ട എന്ന് തോന്നി.
അങ്ങനേയോരോന്ന് നിച്ചുവിനേയും നോക്കി ചിന്തിച്ച് നടന്ന് കൊണ്ട് ഞാൻ ഇപ്പോൾ ഷാനുവിന്റേ വീടിന്റെ അടുത്തേക്കെത്തിയതും .
അപ്പോഴത്തേ പ്രതീക്ഷിക്കാതേയുള്ള അ കാഴ്ച്ച കണ്ട് കൊണ്ട് എന്ത് ചെയ്യും എന്നറിയാതേ ഒരു നിമിഷം ഞാനവിടേത്തന്നേ സ്ഥംഭിച്ചു നിന്നു പോയി.
ഇനിയല്ലേ പ്രശ്നം. ദേയ് ഷാനുവിന്റേ വീടിന്റെ മുന്നിൽത്തന്നേ ഫെബിയും ഷാനുവും കാന്താരിയും നിൽക്കുന്നു.
അവരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആ മൊതലിനെ കണ്ടതും പിന്നെ എൻറെ കാര്യം ഞാൻ പറയേണ്ടല്ലോ.
ഹ. വേറെ ആര് . അവരെല്ലാവരും ഇത് വരെ കാത്തിരുന്ന ഷാനുവിന്റേ സ്വന്തം സ്പെഷ്യൽ ഗസ്റ്റ് ദേ നിൽക്കുന്നു വീടിൻറെ മുൻപിൽ
എനിക്കാണെങ്കിൽ ഒരു പിടിയും കിട്ടുന്നില്ലല്ലോ അള്ളാ . ഞാനെങ്ങനെ അവരുടെ മുമ്പിലേക്ക് കയറിച്ചെല്ലും. ഹിജാബ് ധരിക്കാതേ ഈ കോലത്തിൽ അവിടെ എത്തിയാൽ മിൻഹ എന്നേ തിരിച്ചറിയും. അതുറപ്പാ .
അതോട് കൂടി ഷാനുവും നിച്ചുവും എല്ലാവരും എന്നേ മനസ്സിലാക്കും. ഓലെ ക്ലാസ്സിൽ ഹിജാബുമിട്ട് ഒരാൾക്ക് മുമ്പിൽ പോലും എന്റേ മുഖം ദർശിക്കാൻ ഒരവസരം കൊടുക്കാതേ നിൽക്കുന്ന അ ഷാനയാണ് ഇപ്പോൾ ഇവരുടെ മുന്നിൽ നിൽക്കുന്ന ഈ ഞാനെന്ന് മിൻഹ അവരോട് പറയും .
ഇല്ല. അങ്ങനെ സംഭവിക്കാനേ പാടില്ല. അവരുടേ ക്ലാസ്സിലേ ഷാനയാണ് ഈ ഞാൻ എന്നവർ ഒരിക്കലും അറിയാൻ ഇട വരരുത് . പ്രത്യേകിച്ച് ഇന്ന് മുതൽ നിച്ചുവും.
പക്ഷേ ഈ ഒരു നിമിഷം എനിക്ക് അതിന് എന്ത് ചെയ്യാൻ പറ്റും.
പെങ്ങളേ എന്താ ഇവിടേ നിന്ന് കളഞ്ഞത്. വാ വീട്ടിലേക്ക് . അവിടേ ദേയ് ഞങ്ങളേ ക്ലാസിലെ ഷാനു കാത്തിരുന്ന അ കുട്ടിയൊക്കെ വന്നിട്ടുണ്ടെന്ന് തോന്നുന്നു . അങ്ങോട് പോകാം നമുക്ക്. ഞാൻ പരിചയപ്പെടുത്തി തരാം അവരെയൊക്കെ . ന്റെ പെങ്ങളാന്നും പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുക്കാൻ എനിക്കു മുണ്ടാവില്ലേ ആഗ്രഹം.
അള്ളാ . എന്താ ഇപ്പോ ഞാൻ ഇവനോട് പറയാ. അവിടേ എത്തിക്കഴിഞ്ഞാൽ ഞാൻ ഷാഹിൽ അല്ലാ , അവരുടേ ക്ലാസ്സിലേ ഷഹന ഷാഹിൽ ആണെന്നത് എല്ലാവർക്കും വ്യക്തമാകും. അത് ഒരിക്കലും സംഭവിക്കാൻ പാടില്ല.
ടീ, നിന്നോടാ ചോദിച്ചേ , എന്താ നി ആലോചിച്ചു കൊണ്ട് ഇവിടെത്തന്നേ നിൽക്കുന്നത്.
അത് പിന്നേ നിച്ചു. ഞാൻ എന്താണ് ആലോചിക്കുന്നത് എന്ന് വെച്ചാലേയ് നമ്മൾ ഇവിടേ നിന്നും പോയിട്ട് ഒരുപാട് നേരമായില്ലേ. അപ്പോ എങ്ങോട്ട് പോയതെന്നാ അവരോടൊക്കെ പറയാ.
അങ്ങനെ ഒരു വല്ലാത്ത സിറ്റുവേഷൻ ഉണ്ടാക്കിയിട്ട് ആണല്ലോ എന്നെ ഇവിടെനിന്നും കൊണ്ടുപോയത് നീ. അതുകൊണ്ട് അവർ എന്തായാലും ചോദിക്കാതിരിക്കില്ല.
അള്ളാ . അത് ശരിയാണല്ലോ . സത്യത്തിൽ ഞാൻ അത് ഓർത്തതേയില്ല . എന്തായാലും നമ്മൾ സംസാരിച്ച കാര്യങ്ങൾ നമ്മളിൽ മാത്രം ഒതുങ്ങിയാൽ മതി . അവരൊക്കെ അറിയേണ്ട ഒരു സിറ്റുവേഷൻ വരാതിരിക്കട്ടെ എന്നാണ് എൻറെ പ്രാർത്ഥന. അപ്പോപ്പിന്നേ എന്താ നമ്മൾ പറയാ അവരോട്..
ഉം . അത് തന്നേയാടാ ഞാനും ആലോചിക്കണേ . ഒരു കാര്യം പറയട്ടെ നിച്ചൂ. അവിടേക്ക് ഇനി ഞാൻ വരാതിരുന്നാലോ. ഞാൻ ഇവിടെ നിന്നും ഫെബിയുടെ വീട്ടിലോട്ടു പോവുകയാണ് . ന്റെ കാക്കൂനേ കണ്ടപ്പോ എന്നേ ഓൻ കൂട്ടിക്കൊണ്ട് പ്പോയെന്ന് പറഞ്ഞാൽ മതി എല്ലാവരോടും .
ഫെബിയോട് ഞാൻ അവളെ വീട്ടിലോട്ട് വരാൻ പറഞ്ഞു എന്ന് പറഞ്ഞേര്.
അവരോടൊക്കെ യാത്ര പറയാതേ പോകാണോ അപ്പോ.
നീ പറഞ്ഞാൽ മതി നിച്ചു എല്ലാവരോടും ഞാൻ പോയെന്ന് .
ഓ.കെ. എന്നാൽ . പെങ്ങളേ എന്തിനാ വിളിച്ച് കൊണ്ട് പോയതെന്ന് എന്തെങ്കിലും ഒക്കെ ഞാൻ തന്നേ പറഞ്ഞ് നിർത്തിക്കോളാം. പെങ്ങള് ഇപ്പോ പൊക്കോ.
അതാകുമ്പോ ന്റെ വീട്ടിൽ നിന്നും ഇറങ്ങിയ അപ്പോത്തന്നേ പെങ്ങള് ഫെബിയുടെ വീട്ടിലേക്ക് പോയി എന്ന് പറഞ്ഞാൽ അവരുടേ ചോദ്യത്തിനും വല്യ പ്രശ്നം ഒന്നും ഉണ്ടാവില്ല.
ഇത്രയും നേരം ആയത് കൊണ്ടല്ലേ എന്താ അവരോട് പറയേണ്ടത് എന്ന് നമുക്ക് മനസ്സിലാകാത്തത്.
ഉം. അതേ . ന്നാ ഞാൻ പൊക്കോട്ടെടാ . അവരോടൊക്കെ പോയെന്ന് പറഞ്ഞേര്. ഫെബിയേ പെട്ടന്ന് വീട്ടിലേക്കും വിട് .
ഉം. ശരി
എന്നവൻ പറഞ്ഞപ്പോഴേക്കും അവന്റേ കണ്ണുകൾ നിറഞ്ഞിരുന്നു.
നിച്ചൂ. എന്താടാ നിനക്ക് പെട്ടന്നൊരു മൂഡ് ഓഫ് . എന്ത് പറ്റീ.
ഇനി നമ്മള് കാണോ . കുറച്ച് നേരം കൊണ്ടാണെങ്കിലും എനിക്ക് എന്റേ പെങ്ങള് എന്നേ വിട്ട് പോകാ എന്ന് പറയുമ്പോ എന്തോ ഒരു നെഞ്ചിന്റെയുള്ളൊക്കെ വല്ലാതെ വെട്ടിപ്പൊളിയുന്ന പോലെ .
അയ്യേ, ഇത്രേ ഉള്ളൂ നീ. അ കണ്ണൊക്കെ തുടച്ചേ ചെക്കാ.
അതെന്ത് ചോദ്യാടാ നീ ചോദിച്ചേ. എന്റേ ഈ അനിയനേ കാണാൻ ഞാൻ വരാതിരിക്കോ ഇവിടേക്ക് . ഞാൻ വരും വൈകാതെത്തന്നേ.
എന്നും കൂടേയില്ലെങ്കിലും ദാ ഈ വീട്ടിലെ ഇവരുടെയൊക്കെ സ്നേഹം നിന്റേ കൂടേയുണ്ടാകുമ്പോ അവരോടൊപ്പം ഞാനും ഉണ്ട് എന്ന് തന്നേ വിചാരിച്ചോ നീ. ഞാനുണ്ടടാ നിന്റെ കൂടേ. ഇപ്പോ പൊക്കോട്ടേ ഞാൻ .
ഉം. ഞാൻ കാത്തിരിക്കും.
എന്നും പറഞ്ഞ് അവൻ എൻറെ അടുത്തേക്ക് നീങ്ങി കൊണ്ട് നെറ്റിയിൽ ഒരുമ്മ വെച്ച് തന്നു. ഞാൻ അവനേയും കെട്ടിപ്പിടിച്ച് കൊണ്ട് തിരിച്ചും ഒരുമ്മയും കൊടുത്ത് ഓനിൽ നിന്നും ഫെബിയുടേ വീട് ലക്ഷ്യമാക്കി യാത്രയായി.
തിരിച്ച് വരുന്ന വഴികളിലെല്ലാം എന്റെ സ്വപ്പ്ന വീട് എന്നിൽ നിന്നും മറയുന്നത് വരേ അത് തന്നേയാണ് കണ്ണുകളിൽ കാണാൻ കഴിഞ്ഞത് .
ഷാനു കാത്തിരുന്നത് പോലെ മിൻഹ അ വീട്ടിൽ എത്തിയിരിക്കുന്നു.
എന്തൊക്കെയാണ് അവർ അവൾക്കായ് അ വീട്ടിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത് .
അവന്റേ റും പോലും അവൾക്കായ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു .
എനിക്കൊന്നും ചിന്തിക്കാനേ കഴിയുന്നില്ല. അല്ലെങ്കിലും അത്രയും സന്തോഷത്തോട്ക്കൂടി മിൻഹക്കായ് അ വീട്ടിലെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി അവനേക്കുറിച്ച് ചിന്തിച്ച് തല പുകക്കുന്നതിൽ ഒരർത്ഥവുമില്ല.
ഇന്ന് പ്രതീക്ഷിക്കാതെയാണെങ്കിലും ഒരുപാട് കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എൻറെ ജീവിതത്തിൽ.
എനിക്കിന്ന് സ്വന്തമല്ലെങ്കിലും ഒരു അനിയനേ ലഭിച്ചിരിക്കുന്നു.
ന്റെ ഉപ്പച്ചിയുടെ ഓർമ്മകളെ തൊട്ടുണർത്താൻ ഞങ്ങളുടെ കളിയും ചിരിയും സന്തോഷവും സങ്കടവും പിണക്കവും ഇണക്കവും എല്ലാം നിറഞ്ഞിരുന്ന ന്റെ വീട്ടിൽ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെത്തന്നെ കയറിച്ചെല്ലാൻ പറ്റിയിരിക്കുന്നു.
ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത ഫെബിയുടെയും സജാദ്ക്കയുടെയും വീട്ടിലും എത്താൻ കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞുപോയ എൻറെ ജീവിതത്തിൽ ഞാൻ അറിയാതെ പോയ പല കാര്യങ്ങളും നിച്ചുവിൽ നിന്നും ഇന്നറിയാൻ കഴിഞ്ഞിരിക്കുന്നു.
അങ്ങനെയങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ഫെബിയുടെ വീടിൻറെ മുറ്റത്ത് എത്തി.
അപ്പോ മുറ്റത്ത് തന്നേ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു .
അവർ എന്നെ കണ്ടതും
ഫെബി എവിടെ മോളെ .
അവളിപ്പോൾ വരാമെന്നു പറഞ്ഞുമ്മാ. ഞാൻ പിന്നേ ഇങ്ങോട്ട് പോന്നു.
അതെന്ത് പണിയാ നിന്നോട് അവൾ കാട്ടിയത് ഷാനാ. നീ അല്ലാതെ അവളെ കൂടെ പോകോ .
ഹ. അതിനിപ്പോ എന്താ ഉണ്ടായേ , അവളിപ്പോ വരും സജാദ്ക്കാ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷാനുക്കാ. ദാ ഒരു താത്ത വന്നിരിക്കുന്നു പുറത്ത് . ഇങ്ങളേ ചോദിക്ക്ണ്ട്. (കാന്താരി)
ഉമ്മാ അവൾമാർ വന്ന് തോന്നണ് . ഫെബി നീ ഒന്ന് പോയി നോക്ക്.
ഹ. നിന്റെ ഫ്രണ്ട്സിനേ ക്ഷണിക്കാൻ ഞാൻ ആണോ പോണ്ടത്. അതൊക്കെ ക്ഷണിച്ചവർ തന്നെ തന്നെത്താനങ്ങ് പോയാൽ മതി.
പോടീ . നല്ല ആളോടാ അല്ലേലും ഞാൻ പറഞ്ഞത് . നിന്നോടൊക്കെ പറഞ്ഞ എന്നെ പറയാൻ ആളില്ലാഞ്ഞിട്ടാ .
ഹീ. വല്ല്യക്കാര്യായി പോയി. അന്റെ റൂമിൽക്ക് ഞമ്മക്ക് കയറാൻ പറ്റൂല . പക്ഷെങ്കിൽ അന്റെ ഓളെ അ റൂമിൽക്ക് ആനയിച്ചു മ്മള് കൊണ്ടരണം ല്ലേ. നടന്നതെന്നേ
അതേ , നിന്റേ നാത്തൂനേ ആനയിച്ച് കൊണ്ട് വരാനുള്ള ചാൻസ് ഇനി ഞാൻ തരൂല പറഞ്ഞേക്കാം.
അയ്യോ, വേണ്ടായേ , അല്ലാ ഈ ഡയലോഗ് അടിക്ക്ന്ന നേരം അൻക് പോയി വിളിച്ചാലെന്താ.
അതേയ് . അപ്പോ എനിക്ക് പകരം ഇജ് റെഡിയാകോ .
ഓഹോ എന്താ അല്ലെങ്കിലും ഒരുക്കം , ഇതൊക്കെ തുടങ്ങിയിട്ട് രണ്ട് ദിവസത്തോളമായി .ഇപ്പോഴും അവസാനിപ്പിക്കാൻ ആയിട്ടില്ല ചെക്കന് . ഡാ ആരെക്കാണിക്കാനാടാ ഇങ്ങനെയൊക്കെ ഒരുങ്ങുന്നത്.
എന്തായാലും ഞാനും ഉണ്ട് നിൻറെ കൂടെ ഷാനു . ഇങ്ങനെയൊക്കെ ഒരുങ്ങി മുന്നിൽ ചെല്ലാൻ മാത്രമുള്ള ആളാരാണെന്നെനിക്കും ഒന്നറിയണമല്ലോ.
വേണ്ടായേ. ഞാൻ ക്ഷണിച്ചവരെ എനിക്ക് തന്നേ ക്ഷണിച്ചിരുത്താനും അറിയാം.
ആണോ .ഇങ്ങനെയല്ലല്ലോ കുറച്ചു മുമ്പ് ആശാൻ പറഞ്ഞത്. ഓവർ ഡയലോഗ് അടിക്കാതെ വാടാ താഴേക്ക് .
അല്ലെടാ . നിച്ചൊക്കെ പോയിട്ട് കൊറേ നേരായല്ലോ. എങ്ങടാ അവര് പോയത്. എനിക്കാകേ പേടിയാകുന്നൂ . വീട്ടിലെല്ലാവരും അന്വേഷിക്കുന്നുണ്ടാവും.
ഉം. എവിടേക്കോ എനിക്കറിയില്ല.
നീ വാ ആദ്യം വന്നവരേ പിടിച്ചകത്തിരുത്ത് .ന്നിട്ട് നോക്കാ ബാക്കിയൊക്കെ .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റേ ഷാന ആദ്യമായിട്ട് വീട്ടിലേക്ക് വരുന്ന ദിവസമാണിന്ന്. അതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ഞാൻ രണ്ടു ദിവസം കൊണ്ട് നടത്തിയിരിക്കുന്നു.
ഒരുപാട് സർപ്രൈസ്സുകൾ ഇവിടെ തയ്യാറാക്കി കൊണ്ട് ഓൾക്കു വേണ്ടിയുള്ള കട്ടക്കാത്തിരിപ്പിനിടയിലാണ് കാന്താരി വന്ന് പുറത്ത് എന്നേ അവൾമാർ ചോദിക്കുന്നുണ്ടെന്ന് പറഞ്ഞത്.
പിന്നേ മ്മൾക്ക് സന്തോഷം കൊണ്ട് എന്തൊക്കെയാ ചെയ്യേണ്ടത് എന്ന് പോലും മനസ്സിലാകാതെ വന്നു.
ഈ ഭൂമിയിൽ ഒന്നും അല്ലായിരുന്നു എന്നുതന്നെ പറയാം .
വേഗം റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ നിന്ന് ഓരോ കോപ്രായങ്ങൾ കാട്ടാൻ തുടങ്ങി .
പെൺകുട്ടികളെക്കാളും കഷ്ടമായിരുന്നു അപ്പോഴത്തെ എൻറെ അണിഞ്ഞൊരുങ്ങൽ കണ്ടാൽ.
ഫെബിയാണേൽ എന്റേ ഒരുക്കം കണ്ട് ഇട്ട് വാരാണ്. ഇത്രയും നേരം എൻറെ റൂമിൽ കയറിയാൽ അവളെ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ ഈ ഞാൻ അതൊന്നും ഇപ്പോ മൈന്റാക്കുന്നേ ഇല്ല.
ഷാനയേ എങ്ങനേ ആദ്യമായി ഫേസ് ചെയ്യും എന്നുള്ളതാണ് ഇപ്പോഴത്തേ എന്റേ പ്രശ്നം.
എന്തായാലും ഈ ദിവസം അടിച്ചു പൊളിച്ചേ തീരൂ. ഷാനയേ എങ്ങനേയെങ്കിലും ഇന്ന് ഇവിടേ നിന്നും തിരിച്ച് പോകുമ്പോഴേക്കും പ്രോജക്ടിൽ മത്സരിച്ചോളാം എന്ന് പറയിപ്പിക്കണം .
അങ്ങനേ ഞാനും ഫെബിയും കാന്താരിയും കൂടേ ആകാംശയോടേ വീടിന് പുറത്തെത്തിയപ്പോൾ കണ്ടത് മിൻഹയേ മാത്രമായിരുന്നു.
ഒന്ന് ചുറ്റിലും കണ്ണോടിച്ചു നോക്കി . ഇല്ല . അപ്പോ മിൻഹ മാത്രമേ ഉള്ളൂ.
ഞാൻ ഇതുവരെ കണ്ട എന്റേ സ്വപ്നങ്ങൾ എല്ലാം തകർന്നു പോയിരിക്കുന്നു . എൻറെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.
ഇത് വരേയുള്ള എല്ലാ ഒരുക്കങ്ങൾക്കും യാതൊരു കാര്യവും ഇല്ലാതെയായിരിക്കുന്നു.
എൻറെ ഷാനയില്ലാതെ ഇവളെന്തിന് പിന്നെ ഇവിടേക്ക് വന്നു . അവളില്ലാതെ വരണ്ട എന്ന് ഞാൻ പറഞ്ഞതാണല്ലോ.
ഷാനൂ . ഇവൾക്ക് വേണ്ടിയാണോ നീ ഇതുവരെ ഒരുക്കിക്കാത്തിരുന്നത്. ആഹാ കൊള്ളാലോ .
വാടോ .കയറ് വന്നിട്ട് അവിടേത്തന്നേ നിൽക്കാണോ.
അള്ളാ . ഫെബി എന്തിനാ ഇവളേ ഇങ്ങോട്ട് ക്ഷണിക്കുന്നത്. അതിന്റേ ആവശ്യം ഇല്ലല്ലോ.
അങ്ങനേ അവൾ ഒറ്റക്ക് ഇങ്ങോട്ടേക്ക് കയറി വരണ്ട എന്തായാലും.
മിൻഹ നിക്ക് .
നീ ഒറ്റയ്ക്കേയുള്ളൂ. അവളില്ലാതെ നീ ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ .എനിക്ക് നിന്നെയല്ല കാണണ്ടേ ഓളെയാ . എവിടേ എന്റെ ഷാന.
വാട്ട് . ഷാനയോ. അപ്പോ ഇവളെയല്ലേ നീ കാത്തിരുന്നത് ഷാനൂ ഇത്രേം നേരം .
ഷാനു . അവളോട് ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞതാ വരാൻ . പക്ഷെ വരില്ല എന്ന് തന്നെയാ ന്നോട് പറയുന്നത്. അവളുടെ ആഗ്രഹം ഈ പ്രോജക്ട് നമ്മൾ നടത്തുന്നതാ. അവൾക്ക് വേണ്ടി ആ ആഗ്രഹം തന്നേ നടത്തി കൊടുക്കുന്നതല്ലേ നല്ലത്.
അവളെവിടേക്കും പോകുന്നൊന്നുമില്ലല്ലോ. പിന്നെന്താ . പ്രോജക്ട് കഴിഞ്ഞാലും അവൾ ഇവിടെയൊക്കെ തന്നെ ഉണ്ടാവില്ലേ. ഇപ്പോ നീ ഇതിൻറെ കാര്യം മാത്രം നോക്ക്. ബാക്കിയെല്ലാം ഞാൻ തന്നെ നിനക്ക് ശരിയാക്കി തരും . അത് ഈ മിൻഹയുടേ വാക്കാ.
എന്റേ ആഗ്രഹങ്ങൾ എല്ലാം അ ഒരു നിമിഷം കൊണ്ട് തകർന്നു വീണപ്പോൾ മാനസികമായി ഞാൻ ഒരുപാട് തളർന്നിരുന്നു.
എനിക്കൊന്നും കേൾക്കണ്ട മിൻഹാ . നിനക്ക് പോകാം ഇവിടേ നിന്നും . ഈ പ്രോജക്ട് ഞാൻ ചെയ്യുന്നുണ്ടെങ്കിൽ തന്നെ അതിന് എനിക്ക് നിന്റെ ആവശ്യമില്ല.
ഷാനൂ പ്ലീസ് .. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് . എനിക്ക് കഴിയുന്നതുപോലെ ഒക്കെ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവൾ വരുന്നില്ല എന്ന് പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.
ഒരുപാട് ആളുകളുടെ സ്വപ്നമല്ലേ നമുക്ക് വലുത് . അതെന്താ നീ മനസ്സിലാക്കാത്തത് .
എനിക്കൊന്നും കേൾക്കണ്ട നിന്നോട് ഇവിടെ നിന്നും പോകാനാ പറഞ്ഞത് ഞാൻ.
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നിച്ചു ഞങ്ങളുടെ അടുത്തേക്ക് കയറി വന്നത്.
അവനെ കണ്ടതും കൂടെ അവനോടൊപ്പം പുറപ്പെട്ട ഷഹാനയെ കാണാതിരുന്നപ്പോൾ ഞാൻ ആകെ ടെൻഷനിലായി.
നിച്ചുവിന്റെ മുഖത്തും എന്തോ ഒരു ടെൻഷൻ ഒക്കെ കാണുന്നുണ്ടായിരുന്നു.
ടാ നിച്ചു … ഷാന എവിടേ .എത്ര നേരമായി നിങ്ങൾ പോയിട്ട് . എൻറെ വീട്ടിൽ അവളുടെ കാക്കു അടക്കം എല്ലാവരും കാത്തിരിക്കുന്നുണ്ടാവും. എന്ത് പണിയാ നിങ്ങളീ ചെയ്തത്.
ഫെബീ നീയെന്താ പറഞ്ഞേ ഷാനയോ. ഇതല്ലല്ലോ നീ നേരത്തെ പറഞ്ഞ നിൻറെ ഫ്രണ്ടിൻറെ പേര്.
അള്ളാ… പണിപ്പാളിയല്ലോ റബ്ബേ . ഷാനു … അത് പിന്നേ .. നീ ഇത് വരേ ഇവിടേ ഏതോ ഷാനയുടേ കാര്യം പറഞ്ഞില്ലേ . അ പേര് തന്നേയായിപ്പോയി എന്റേ മനസ്സിൽ . ഇത്രേം നേരം ഞാൻ അത് ആരാ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതാ പെട്ടെന്ന് ഇവനേ കണ്ടപ്പോൾ അങ്ങനെ ചോദിച്ചു പോയത് .
ടാ എവിടേ നിച്ചൂ അവള്.
ഫെബീ. ഓള് വീട്ടിലേക്ക് പോയി . നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
വീട്ടിലേക്ക് പോയെന്നോ .അത് എന്തു പണിയാ അവൾ ചെയ്തത്.
ആ അതൊന്നും അറിയില്ല . നിന്നോട് അങ്ങോട്ട് ചെല്ലാൻ വേണ്ടി പറഞ്ഞു.
നീ എങ്ങോട്ടാ അവളെയും കൂട്ടി കൊണ്ട് പോയത് .
ഞാൻ എങ്ങോട്ടും പോയിട്ട് ഒന്നും ഇല്ല . അവൾ അപ്പോൾ തന്നെ വീട്ടിലോട്ടു പോയി
ആണോ . ഓ കെ. ഓ.കെ . ഷാനൂ .. ഞാൻ ന്നാൽപ്പോയി. അമ്മായിനോട് പറഞ്ഞേക്ക് .
നിച്ചൂ. ഞാൻ നിന്നേ പിന്നേ വന്ന് കാര്യായിട്ട് കാണുന്നുണ്ട്. ഒന്നുല്ലെങ്കിലും കുറച്ച് നേരം ഇവിടേ ഞങ്ങളെയെല്ലാരേയും തീ തീറ്റിച്ചതല്ലേ. ആദ്യം ഞാൻ വീട്ടിൽ പോയി നോക്കട്ടേ.
അവരൊക്കെ പറഞ്ഞയച്ചിട്ട് ഇങ്ങോട്ട് തന്നേ വരുന്നുണ്ട്.
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission