Skip to content

എയ്ഞ്ചൽ – പാർട്ട് – 43

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T-4⃣ 3⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

നീ എങ്ങോട്ടാ നിച്ചൂ അവളെക്കൂട്ടി കൊണ്ടു പോയത് .

എങ്ങോട്ടുമില്ലടാ . അത് അവളോട് ഒരു കാര്യം ചോദിക്കാൻ പോയതാ . അതു കഴിഞ്ഞപ്പോൾ തന്നെ ഓള് ഫെബിയുടെ വീട്ടിലോട്ടു പോകാ എന്ന് പറഞ്ഞു പോയി.

അങ്ങനേ ചോദിച്ചപ്പോ തന്നേ ഇങ്ങോട്ട് വരാതേ വീട്ടിലേക്ക് പോകണമെങ്കിൽ അതിന് മാത്രം എന്താണാവോ നിനക്ക് ചോദിക്കാൻ ഉണ്ടായത്.

അതൊന്നുമില്ലടാ . പിന്നേ പറയാ എല്ലാം . നീ അതൊക്കെ വിട് . ഷാനയെവിടേ മിൻഹാ .

ഷാന വന്നില്ലാ പോലും .

വന്നില്ലേ . അതെന്താ .

നിച്ചൂ. നീയെങ്കിലും ഒന്നും പറയുന്നത് മനസ്സിലാക്ക് . ഷാനയോട് ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞു നോക്കി. അവൾ എന്തായാലും പങ്കെടുക്കില്ല പ്രോജക്ടിൽ .അതുകൊണ്ട് തന്നേ ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്.പിന്നെ എനിക്ക് എന്ത് ചെയ്യാൻ പറ്റും.

അവൾ വരുന്നില്ലെങ്കിൽ നീ പിന്നെ എന്തിന് ഇങ്ങോട്ടേക്ക് വന്നു മിൻഹാ .അവളില്ലാതെ നിന്നോട് വരണ്ട എന്നു പറഞ്ഞതല്ലേ ഞാൻ .

ഷാനു . . . അവളുടെ വാശി കാരണം നീ നിൻറെ നല്ലൊരു ലൈഫ് ഇല്ലാതാക്കരുത്. പ്ലീസ് . ഈ പ്രൊജക്ട് നമുക്ക് മൂന്നു പേർക്കും കൂടി ചെയ്യാം. (മിൻഹാ )

ഷാനൂ . അവൾ പറഞ്ഞതിലും കാര്യമുണ്ടടാ . അത് എന്താ നീ മനസ്സിലാക്കാത്തത് . ഷാന പങ്കെടുക്കുന്നില്ല എന്ന് വിചാരിച്ചിട്ട് പ്രോജക്ട് നിർത്തിവെക്കാൻ ആണോ നിന്റെ ഉദ്ദേശ്യം .

നമ്മുടെ സ്കൂളിലെ എല്ലാവരോടും നീ എന്തു പറയും.

സജാദ്ക്കയോട് യോട് എന്തുപറയും

എല്ലാവരോടും നീ തന്നെയാ പറഞ്ഞത് ഷാനക്ക് പകരം മിൻഹ പങ്കെടുക്കുമെന്ന് . അത് മറക്കണ്ട .

നിങ്ങളൊക്കെ എന്തു പറഞ്ഞാലും ശരി ഷാന ഇല്ലാതെ ഞാൻ ഈ പ്രോജക്ട് നടത്തുന്നില്ല.

ഷാനൂ . നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബാക്കിയൊക്കെ നിൻറെ ഇഷ്ടം പോലേ . എല്ലാവരോടും എന്താണെന്ന് വെച്ചാൽ നീ തന്നെ പറഞ്ഞോ.

ഉം. ഞാൻ തന്നേ പറഞ്ഞോളാം. അതിൻറെ പേരിൽ ഇനി നിങ്ങൾക്ക് ആർക്കും ഒരു പ്രശ്നവും വരില്ല.

മിൻഹാ നിനക്ക് പോകാം . ഇവിടേ നിന്ന് സമയം കളയണ്ടാ.

ഷാനു . എന്താടാ പ്രശ്നം. കൊറേ നേരായല്ലോ കേൾക്കിന്ന്. ഒരു വീട്ടിലേക്ക് ക്ഷണിച്ചിട്ട് വന്നവരേ പറഞ്ഞയക്കാണോ നീ.
മോള് വാ അകത്തേക്ക് കയറ് .

ഉമ്മച്ചിയേ. ഇങ്ങളെന്തറിഞ്ഞിട്ടാ അവളെ ക്ഷണിച്ചു അകത്തേക്ക് കയറ്റുന്നത്

ഒന്നും അറിഞ്ഞിട്ടൊന്നുമല്ല മോനേ . എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നേ പറഞ്ഞു തീർക്ക എന്നല്ലാതെ ക്ഷണിച്ച അധിതികളെ വീട്ടിൽ പോലും കയറ്റാതേ പുറത്താക്കുകയാണോ വേണ്ടത്.

അവിടേ പുറത്ത് നിൽക്കാതേ എല്ലാവരും കൂടേ അകത്തേക്ക് കയറിയിരിക്ക്. വാ മോളേ

എന്നും പറഞ്ഞു ഉമ്മ മിൻഹയുടെ കൈയും പിടിച്ച് അകത്തേക്ക് കയറി .

മോളീ സോഫയിൽ ഇരിക്ക്ട്ടോ ഞാൻ പായസ്സം എടുത്തിട്ട് വരാം.

എന്നും പറഞ്ഞു ഉമ്മ അടുക്കളയിലേക്കു പോയി.

ഷാനൂ ആകെ പ്രഷർ കയറി നിൽക്കായിരുന്നു.

കിട്ടിയ ചാൻസല്ലേ ഞമ്മക്ക് ഇന്ന് . മാക്സിമം ഇവനേ ഇന്ന് കയ്യിലെടുത്തല്ലേ പറ്റൂ. ചെക്കനാണേൽ അണിഞ്ഞൊരുങ്ങിക്കൊണ്ട് എന്ത് മൊഞ്ചാ അറിയോ ഇപ്പോ കാണാൻ .

ഓൻക്കാണേൽ എന്നെ കടിച്ച് കീറാനുള്ള ദേഷ്യം ഉണ്ട്താനും.

ഷാനൂ … ടാ … വാ …. ഇവിടെ ഇരിക്ക് … ന്നിട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ . വെറുതേ ആവശ്യല്ലാതേ പ്രഷർ കയറാതേ .

എന്നും പറഞ്ഞ് ഓന്റേ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സോഫയിലേക്ക് ഇരുത്തി.

വലിച്ചതിന്റേ വേഗത കൊണ്ട് ചെക്കൻ ദാ കിടക്കുന്നു ന്റെ മടിയിൽ .

പിന്നേ ന്റെ കാര്യം പറയണ്ടല്ലോ. അ സമയം എന്തൊക്കെ ചെയ്യാൻ പറ്റോ . അതൊക്കെ ഞാൻ ചെയ്ത് .

തൽക്കാലം ഇങ്ങക്ക് വിശദീകരിച്ച് തരാൻ മ്മക്ക് ഇന്ന് മൂഡില്ല..

പെട്ടന്ന് ഓൻ എന്നിൽ നിന്നും മാറിയിരുന്ന് കൊണ്ട്

ഹ വിടടി ന്റെ കൈ.

ഇല്ലാ ഷാനൂ . ഞാൻ വിടില്ല. എനിക്ക് പറയാനുള്ളത് കൂടി കേൾക്ക് . എന്നിട്ട് നീ തീരുമാനിക്ക് . അത് വരേ ഇവിടേ ഇരുന്നേ പറ്റൂ.

നീ പറയുന്നത് ഇത്രയും ദിവസം ഞാൻ കേട്ടു. ഇനി എനിക്ക് കേൾക്കാൻ മനസ്സില്ല .

അള്ളാ ഈ ചെക്കന്റെ മുഖത്തേ ദേഷ്യം കാണുമ്പോൾ അ ഷാനയേ പിടിച്ച് ചുട്ടെരിക്കാനാ തോന്നണേ.

ഇത്രേം അടുത്ത് ഇവനേ ഇങ്ങനേ കിട്ടിയിട്ടും എനിക്ക് സ്വന്തമാക്കാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് .

എപ്പോഴും ഷാന ഷാന എന്ന ഒറ്റ വിചാരം മാത്രമേയുള്ളൂ. എങ്ങനെയാണൊന്ന് ഇവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക .

എങ്ങനെയെങ്കിലും എനിക്ക് ഈ പ്രോജക്ടിൽ കയറിപ്പറ്റിയേ തീരൂ. അതിനൊരു വഴിയും തെളിയുന്നില്ലല്ലോ എന്റെ മുമ്പിൽ .

ഷാന പ്രൊജക്റ്റിൽ പങ്കെടുക്കേണ്ട എന്ന് ഇവനെക്കൊണ്ട് പറയിപ്പിക്കണമെങ്കിൽ എങ്ങനെയെങ്കിലും ഇവൻ തന്നേ ഷാനയേ വെറുത്തേ പറ്റൂ.

അതിനാണേൽത്തന്നേ പ്രോജക്ടിന് രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളൂ.

ഈ രണ്ട് ദിവസം രണ്ടാളും രണ്ട് ദിക്കിൽ ആയാൽ എങ്ങനെ നടക്കും .

ദാ മോളേ പായസ്സം . മോള് കുടിക്ക് ആദ്യം .

താക്യൂ ഉമ്മച്ചീ.

നിച്ചൂ… മോനേ .. . ഇവിടേ വാ.

ഇവരെ രണ്ടാളെതും ആണല്ലോ ഇപ്പോഴത്തേ പ്രശ്നം. അത് കൊണ്ട് ഇവരോട് ഞാൻ ചോദിക്കുന്നില്ല . നീ പറയ് . എന്താ സംഭവംന്ന്. ന്നിട്ട് ഈ ഉമ്മച്ചിയെടുക്കാം നല്ലൊരു തീരുമാനം.

പടച്ചോനേ ഞാനോ. ഞാനെന്ത് പറയാന . ഉമ്മച്ചിയെ അവരോട് തന്നെ ചോദിച്ചോ.

ഹ. പറയടാ ചെക്കാ .

അപ്പൊ പിന്നെ ഞാൻ ചിന്തിച്ചപ്പോൾ ഒരു കണക്കിന് കുറെ ദിവസമായിട്ട് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആയതുകൊണ്ട് ഇതിന് ഇന്ന് തന്നേ ഒരു തീരുമാനം ആകണം എന്നെനിക്കും തോന്നി .

ഇതുവരെ ഉണ്ടായതെല്ലാം ഉമ്മച്ചിയോട് പറഞ്ഞു കൊടുത്തു.

അപ്പോ അതാണ് ഷാനുവിന്റേ പ്രശ്നംല്ലേ.
എടാ മോനേ.ആ കുട്ടി പ്രോജക്ടിൽ പങ്കെടുക്കുന്നില്ലെങ്കിൽ അതിന് അവൾക്ക് അതിന്റേതായിട്ടുള്ള എന്തെങ്കിലും ഒക്കെ കാരണങ്ങളും ഉണ്ടാകും. അല്ലാതെ ഇത്രയും വലിയ ഒരു മത്സരത്തിലേക്ക് ചാൻസ് കിട്ടിയിട്ട് അവൾ പങ്കെടുക്കാതിരിക്കുമോ .

നീയെന്തിനാ അവൾ തന്നെ വേണം എന്ന് വാശി പിടിക്കുന്നത്. ഈ മോള് റെഡിയാണെങ്കിൽ പ്രോജക്ട് നിങ്ങൾ മൂന്നുപേരും ചെയ്യുന്നതിൽ ഷാനൂ നിനക്കെന്താ പ്രശ്നം.

അത് പിന്നേ ഉമ്മച്ചിയേ ഇവൻക് ഓളേ ഇഷ്ടമാണെന്ന് ഇപ്പോ ഇങ്ങളോട് പറയാൻ പറ്റോ ഞങ്ങക്ക്. എന്താ ഇപ്പോ അള്ളാ ഒരു വഴി. അതങ്ങനെയാലോചിച്ചപ്പോയായിരുന്നു മിൻഹയുടെ സംസാരം.

ഉമ്മച്ചീ. ഞാനും നിച്ചുവും റെഡിയാണ് ഈ പ്രോജക്ടിന് . പക്ഷേ അത് ഇവന് മാത്രം പറഞ്ഞിട്ട് തലേൽ കയറണില്ല. ഉമ്മച്ചി ഒന്ന് പറഞ്ഞു മനസ്സിലാക്കി ഇവനെ .

അവൾക്കും ഞങ്ങൾ മത്സരിക്കുന്നത് തന്നെയാണ് ഇഷ്ടം . ഓൾ എന്തായാലും പങ്കെടുക്കില്ല ഉമ്മച്ചി . അ ഹിജാബ് അതവൾ എന്തായാലും അഴിച്ചു വെക്കില്ല. മത്സരത്തിനാണേൽ ജഡ്ജസിന് മുന്നിൽ പ്രസന്റ് ചെയ്യുന്ന ആളുടെ മുഖം വ്യക്തമാക്കേണ്ടിയും വരും. അപ്പൊ പിന്നെ എന്തു ചെയ്യാൻ പറ്റും. അത് എത്ര പറഞ്ഞിട്ടും ഇവനാണേൽ മനസ്സിലാകുന്നുമില്ല.

എന്ന് പറഞ്ഞപ്പോഴേക്കും ഷാനു എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു.
ഞാൻ പിന്നെ അതൊന്നും മൈൻഡ് ചെയ്യാനേ പോയില്ല. ഓൻറെ ഉമ്മച്ചിയെ കൂട്ടുപിടിച്ച് ട്ടാണെങ്കിലും എനിക്ക് ഈ പ്രൊജക്റ്റിൽ എങ്ങനേയെങ്കിലും കയറിപ്പറ്റിയേ പറ്റൂ.

ഷാനൂ . ഇവളേം കൂട്ടി മുകളിൽ പോയി ബാക്കി കാര്യങ്ങൾ ചെയ്യാൻ നോക്ക് നീ. ഈ പ്രോജക്ട് എന്തായാലും വേണ്ടെന്നു വെക്കാൻ ഉമ്മച്ചി സമ്മതിക്കില്ല. പറഞ്ഞേക്കാം.

പിന്നേ സജ്ജാദിന്റേയൊന്നും മുഖത്ത് വരേ നോക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്രയും ഓനേ കഷ്ടപ്പെടുത്തിയിട്ടാ നിനക്ക് ഇതിന് വേണ്ടി എല്ലാം ചെയ്ത് തന്നത് അ ചെക്കൻ.

നിച്ചൂ. ദേയ് ഇവളേം കൂട്ടി മുകളിലേക്ക് പൊക്കോ. ഇവൻ വന്നോളും പുറകേ . ചെല്ല് മോളേ .

ശരി ഉമ്മച്ചി .

എന്നും പറഞ്ഞ് ഞാൻ വേഗം നിച്ചുവിന്റെ കൂടെ മുകളിലേക്ക് പോയി.

ഷാനൂ നോക്ക് . അ കുട്ടിക്ക് ഈ പ്രോജക്ട് നോട് നല്ല ആത്മാർത്ഥത ഉണ്ട് . അങ്ങനെയുള്ളവരെ ഒക്കെ കൂട്ടി ചെയ്താൽ അല്ലേ ഇത് വിജയിക്കൂ. അല്ലാതെ ആരെങ്കിലേയുമൊക്കെ പിടിച്ചുവലിച്ചു കൊണ്ടുവന്ന് ചെയ്യിപ്പിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ . മോന്റേ ഉമ്മച്ചി അല്ലേ പറയണേ . പോയി ചെയ്യാൻ നോക്ക്.

എന്നും പറഞ്ഞു ഉമ്മച്ചി അടുക്കളയിലേക്ക് പോയി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അള്ളാ ഫെബീ.

ഡി ഷാന നീ എന്ത് പണിയാ ചെയ് …

എന്ന് പറഞ്ഞപ്പോഴേക്കും ഞാൻ ഓടിപ്പോയി അവളുടെ വാ പൊത്തി.

ഫെബി പ്ലീസ് പ്ലീസ് മിണ്ടല്ലേ . അതേയ് ചക്കരേ കാര്യങ്ങളൊക്കെ ഞാൻ നിന്നോട് വിശദമായി പറഞ്ഞു തരേണ്ട് .

ഇവരോടൊക്കെ നിന്നെ ഞാൻ അവിടെ നിന്നും വിളിച്ചിട്ട് നീ വരാഞ്ഞിട്ട് ഞാൻ ഇങ്ങോട്ടേക്ക് തനിച്ച് പോന്നൂ എന്നാ പറഞ്ഞേ. അത് നീയായ്ട്ട് മാറ്റരുത്. പ്ലീസ്

എന്ത് . എടീ ഭദ്രകാളീ

ഹീ. സോറി മുത്തേ . എനിക്കങ്ങനൊരു പ്രത്യേക സാഹചര്യത്തിൽ അവിടേ നിന്നും മുങ്ങേണ്ടി വന്നു. നീ വാ അകത്തേക്ക് . ഞാൻ പറഞ്ഞെരാ എല്ലാം നിനക്ക് .

എന്നും പറഞ്ഞു ഞങ്ങൾ രണ്ടുപേരും തോളിൽ കയ്യിട്ട് അകത്തേക്ക് കയറിയതും

നീയെന്താ ഫെബി . ഇവളേം കൂട്ടി കൊണ്ടുപോയിട്ട് ലാസ്റ്റ് തനിച്ച് തിരിച്ച് വിട്ടത്.

ഫെബി എന്നെ നോക്കിക്കൊണ്ട് .

നിനക്ക് സമാധാനമായില്ലേ ദുഷ്ട്ടീ :

ഞാനൊരു ഇളിയും പാസാക്കിക്കൊണ്ട്

മോളേ ഫെബീ ചതിക്കല്ലേ . പ്ലീസ് .

അത് ഇക്കാ. ഞാൻ അമ്മായിക്ക് ഒരു ഹെൽപ്പ് ചെയ്ത് കൊടുക്കായിരുന്നൂ. അപ്പോപ്പിന്നേ ഷാനക്ക് ബോറടിച്ചപ്പോൾ ഓളിങ്ങോട്ടേക്ക് പോന്നൂ.

എങ്ങനേ … ആർക്ക് ഫെബീ… ഷാനക്കോ . ഓൾക്ക് ബോറടിക്കാനോ . നല്ല കഥ

അതെന്താ ഇക്കാക്കാ ഓൾക്കെന്താ ബോറടിക്കാൻ പറ്റൂലേ.

ഓൾക്ക് അവിടേ പ്പോയിട്ട് ബോറടിച്ചു എന്നു പറഞ്ഞാൽ അത് ഞാൻ വിശ്വസിക്കൂല ഫെബീ … നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ശരി .

അതെന്താ ഇക്കാക്കാ.

ഹ ഹ അത് ഫെബീ . ഇവളെ രണ്ടു ശത്രുക്കൾ ഇല്ലായിരുന്നോ അ വീട്ടിൽ പോയപ്പോ . ഓളേ ക്ലാസ്സിൽ പഠിക്കുന്നേ. ഇല്ലേ ഷാന.

ശത്രുക്കളോ . ആര് ഷാനുവും നിച്ചുവോ. അതെപ്പോഴാ ഇക്കാക്കാ ഇവളേ ശത്രുക്കൾ ആയത് അവര് . അങ്ങനേ ആണോടീ ഷാന.

ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.

അപ്പോ ചുമ്മാതല്ലാ നീ നിന്റേ പേര് അവന്മാരോട് പറയരുതെന്ന് പറഞ്ഞതല്ലേ.
അങ്ങനെ വഴിക്ക് വാ മോളേ .

പടച്ചോനേ അവന്മാരേ ശത്രുവിനേയാണോ ഞാൻ അപ്പോ ഇത് വരേ കൊണ്ട് നടന്ന് അവരേ മാളത്തിൽത്തന്നേ കൊണ്ട് പോയി മുന്നിലിട്ട് കൊടുത്തത്. ഹാവൂ. രക്ഷപ്പെട്ടതെന്നേ ഭാഗ്യം . അല്ലെങ്കിൽ കടിച്ചു കീറിയേനേ.

ഒന്ന് പോടീ ഫെബീ. ഇനിയിപ്പോ ഞാൻ ആണെന്ന് അറിഞ്ഞാൽ തന്നെ അവന്മാർ എന്നെ ഒരു ചുക്കും ചെയ്യില്ല.

അത് ശരി. അപ്പോ അവിടേ പോയിട്ട് അവന്മാർക്ക് ഇവള് പിടി കൊടുത്തില്ലേ ഫെബീ .

അതിന് ഇക്കാക്ക അ പൊട്ടന്മാർ ഇവളെ ഈ കോലത്തിൽ ആദ്യമായിട്ടല്ലേ കാണുന്നത്. ഇത്രയും ദിവസം ഇവള് ഹിജാബിട്ടല്ലേ ക്ലാസ്സിൽ പോയത്. പിന്നെയെങ്ങനെ മനസ്സിലാകാനാ .

അല്ലാ അതൊക്കെപ്പോട്ടേ അവന്മാർ ഇവളെ ക്ലാസ്സിൽ ആണെന്നും ഇവളെ ശത്രുക്കളാണെന്നും ഇക്കാക്കാക്ക് എങ്ങനേ അറിയാ .

എനിക്കെങ്ങനേ അറിയാന്ന് നീ ഷാനയോട് തന്നേ ചോദിച്ച് നോക്ക്. അവൾ തന്നെ പറയല്ലോ.

ഓഹോ… അത് ശരി അപ്പോ നീ എന്നേ പൊട്ടത്തിയാക്കായിരുന്നല്ലേ ഷാന. ഇവിടേയുള്ള ന്റെ കാക്കാക്ക് വരേ അറിയാ . ന്നിട്ട് നീ എന്നോട് ഈ ചതി .

ഹ. മിണ്ടല്ലടീ ഫെബീ. നീ ഇതെന്തറിഞ്ഞിട്ടാ തുള്ളണേ . നിന്നോട് ഞാൻ ഒക്കെ പറയാം പറഞ്ഞില്ലേ പെണ്ണേ . അവന്മാരാ അവിടേ എന്നറിഞ്ഞാൽ ഞാൻ വരായിരുന്നോ അവിടേക്ക് . അവിടേ എത്തിയപ്പോൾ അല്ലേ അവന്മാരെ വീടാണെന്നറിഞ്ഞത്.

അല്ലാടാ സജാദേ. അപ്പോ ഞങ്ങളേ വീട്ടിൽ ഈ ഷാനുവും നിച്ചുവും ഒക്കെയാണോ ഇപ്പോ താമസിക്കുന്നത്.

ഹ. അതല്ലേ ഷാനിബേ ഞാൻ വരുമ്പോൾ നിങ്ങളോട് പറഞ്ഞത് ഷാനുവിന്റേ ഉപ്പ വിളിച്ചിട്ട് വീട് വേണം എന്നു പറഞ്ഞപ്പോൾ ഞാനാണ് അവർക്ക് ഒരു വീട് റെഡിയാക്കി കൊടുത്തതെന്ന് . നീയല്ലേടാ എന്നെ ആ വീട് വിൽക്കാൻ ഏൽപ്പിച്ചത് ഷാനിബേ.

പിന്നേ രാവിലേ ഇവന്മാർ ആണ് നിങ്ങളുടെ വീട് എടുത്തതെന്ന് പറയാഞ്ഞത് ഞാൻ അത് ഷാനക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചിട്ടായിരുന്നു. അപ്പോഴേക്കും നിങ്ങളോട് ആരാ എടുത്തുചാടി അവിടേക്ക് പോകാൻ പറഞ്ഞത്. എല്ലാം നശിപ്പിച്ചില്ലേ ഫെബീ.

ഹ. ന്നെപ്പറഞ്ഞിട്ടെന്താ ഇക്കാക്ക. ഞാനറിയോ ഇങ്ങനൊരു ട്വിസ്റ്റ് ഉള്ള കാര്യം.

സജ്ജാദേ എന്നാൽപ്പിന്നേ ഇവൾമാർ അവിടേ പോയി വന്ന സ്ഥിതിക്ക് നമുക്കൊന്ന് അ വീട് വരേ പോയാലോ. അവന്മാരേ വീടായത് കൊണ്ട് വല്യ കുഴപ്പവുമില്ല. എനിക്കാണേൽ അ വീട് കാണലും ആയി . എനിക്കും അ വീട് കാണാൻ നല്ല ആഗ്രഹം ഉണ്ടടാ .

ഓഹ്. അതിനെന്തടാ പോകുന്നതിന് . നീ വാ.

കാക്കൂ കാക്കൂ . പ്ലീസ് കാക്കൂ അവിടേക്ക് പോണ്ട . ഇനി കാക്കു പോയാൽ പിന്നേ ഞാൻ ആണ് നേരത്തേ ഇവളേ കൂടേ പോയതെന്ന് അവർക്ക് മനസ്സിലാകും. പ്ലീസ്

ഹ . അതിനെന്താ ഷാന . അവർക്ക് നിന്നേ മനസ്സിലായാൽത്തന്നേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ .

അത് സജ്ജാദേ, അവള് ഈ മുഖം മറ്റുള്ളവർക്ക് മുമ്പിൽ കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഹിജാബ് ധരിക്കാറ്. അപ്പോപ്പിന്നേ ഹിജാബ് ധരിക്കാൻ കാരണം ഈ മുഖത്തേ പാടുകളാണെന്ന് അവന്മാർക്ക് മനസ്സിലായി കഴിഞ്ഞാൽ അവരേ ക്ലാസ്സിലേ എല്ലാവരും അറിയും. അതോടേ എല്ലാവരും പിന്നേ അതിന്റേ കാരണങ്ങൾ തിരക്കാൻ തുടങ്ങും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് ഇവള് ഇങ്ങനേ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.

അള്ളാ … പടച്ചോനെ അതായിരുന്നോ അപ്പോ നീ അവന്മാരോട് പേര് പറയണ്ട എന്ന് പറഞ്ഞത് ഷാന.

ഇതിപ്പോ നിന്നേ ഇങ്ങനെ കണ്ട സ്ഥിതിക്ക് അവന്മാർക്ക് ഒക്കെ ഇതിൻറെ കാരണവും അറിയാം. ഞാനാണെങ്കിൽ ഈ വീട് ആദ്യം നിൻറെതായിരുന്നു എന്ന് അബദ്ധത്തിൽ അവിടേ നിന്നും പറയുകയും ചെയ്തു. സോറി ടീ .

ഏയ്. അതൊന്നും കുഴപ്പമില്ലടോ . കഴിഞ്ഞത് ഒക്കെ കഴിഞ്ഞീലേ . ഇനി അവന്മാർ ഇന്നവരുടേ വീട്ടിലേക്ക് നിന്റെ കൂടേ വന്നത് ഷാനയാണെന്നത് അറിയാതിരുന്നാൽ മാത്രം മതി.

ക്ലാസ്സിൽ എത്തിയാൽ പിന്നേ പ്രശ്നം ഒന്നുമില്ല . എന്നേ ഈ കോലത്തിൽ എന്തായാലും അവിടേന്ന് അവന്മാർ കാണാനും പോണില്ല. പ്രത്യേകിച്ച് എന്റെ ഈ മുഖം ഹിജാബിനുള്ളിലായിരിക്കും.

ഉം. ഓ. കെ. ഓ. കെ

പിന്നേ എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയാനിണ്ട് കാക്കുമാരേ . പക്ഷെ അത് ഒരിക്കലും ഷാനുവിന്റേ വീട്ടിലുള്ള ഒരാളും ഒരിക്കലും അറിയരുത്. ആരും
അറിയില്ലാന്ന് ഞാൻ നിച്ചുവിന് വാക്ക് കൊടുത്തതാണ് .

എന്താടീ കാന്താരി .

അത് സജ്ജാദ്ക്ക. നിച്ചു ഇന്ന് അവിടെ വെച്ച് കുറച്ച് സീൻ ആക്കി ………

എന്നും പറഞ്ഞ് അവിടേ നിന്നും സംഭവിച്ചതെല്ലാം ഞാൻ എല്ലാവരും കേൾക്കേ പറഞ്ഞു കൊടുത്തു.

എന്താ നീ പറയ്ണത് ഷാന .അത് നിച്ചുവിന്റേ വീടായ്രുന്നെന്നോ. അവന്റെ ഉപ്പയാണ് ഇതെല്ലാം ചെയ്തതെന്നോ . അവനും എല്ലാത്തിനും സാക്ഷിയാണെന്നോ .

അതേ കാക്കൂ . എല്ലാം സത്യമാണ്. അവൻറെ സാഹചര്യങ്ങൾ കൊണ്ട് , അവൻറെ ഉമ്മയെ ഓർത്ത് ഒരു ഭീരുവിനേ പോലേ എല്ലാം കണ്ടു കൊണ്ട് നിൽക്കാനേ ഓൻക് കഴിഞ്ഞുള്ളൂ.

അവസാനം അവൻക്ക് എല്ലാവരും നഷ്ടപ്പെട്ടപ്പോൾ , സഹായത്തിന് ആരോരുമില്ലാതെയായപ്പോൾ പിന്നീടുള്ള അവൻറെ ജീവിതം അവൻറെ ഉപ്പ ജയിലിൽനിന്നും ഇറങ്ങുന്നതും കാത്തു കൊണ്ട് മാത്രമായിരുന്നു. അവന് എല്ലാം നഷ്ടപ്പെടാൻ കാരണക്കാരനായ സ്വന്തം ഉപ്പയെ കൊല്ലുക എന്ന ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രം.

അതിനിടയിൽ ഈ നടന്നതൊക്കേ തുറന്ന് പറയാൻ വേണ്ടി ഓൻ രാപ്പകലില്ലാതെ നമ്മളെ അന്വേഷിച്ചു നടന്നു.

പക്ഷേങ്കിൽ എവിടെന്നും നമ്മളെ കണ്ടുപിടിക്കാൻ അവനു കഴിഞ്ഞില്ല.

അതിനിടക്കാണ് നമ്മുടെ വീട്ടിൽ പുതിയ താമസക്കാർ വരുന്നുണ്ടെന്ന് അറിഞ്ഞു നമ്മളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്ന് അറിയാൻ വേണ്ടി ഷാനുവിന്റേ വീട്ടുകാരുമായി ചങ്ങാത്തം കൂടുന്നത്.

അവസാനം അവൻറെ ജീവിതത്തിൽ ഒരിക്കൽ പോലും കിട്ടാതെ പോയ സ്നേഹവും വാത്സല്യവും ഒക്കെ അവരിൽ നിന്നും കിട്ടി തുടങ്ങിയപ്പോൾ ഇതൊന്നും അവരെ അറിയിക്കാൻ അവനു മനസ്സു വന്നില്ല .

എങ്കിലും അവൻ അവർ പോലുമറിയാതെ നമ്മളെ കണ്ടു പിടിക്കാൻ പല ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു. ഇന്ന് പ്രതീക്ഷിക്കാതെ അവൻറെ മുമ്പിൽ ഞാൻ ചെന്ന് പെട്ടപ്പോൾ എല്ലാം എന്നോട് തുറന്ന് പറഞ്ഞ് മാപ്പിരക്കായിരുന്നു അ പാവം.

യാ അള്ളാ . എന്തൊക്കെയാ ഞാനീ കേൾക്കുന്നത്.

സാരല്ലാക്കാക്ക. കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ . നമ്മള് കാരണം അവന് അ വീട്ടിലെ സ്നേഹവും വാത്സ്യവും ഒന്നും കുറയരുത്. അല്ലെങ്കിലും ഒരു കണക്കിന് ആലോചിച്ചാൽ അവൻ എന്ത് തെറ്റ് ചെയ്തിട്ടാ . അവൻറെ സാഹചര്യങ്ങൾ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു. അല്ലേക്കാക്കാ.

ഉം. ശരിയാ മോളേ .

എന്തായാലും ഇതും കൂടേ ആയ സ്ഥിതിക്ക് മോളാണ് അവരെ ക്ലാസ്സിൽ ഉള്ളതെന്ന് അറിയാത്തത് തന്നേയാ എന്ത് കൊണ്ടും നല്ലത്.

അത് ഒരു പക്ഷേ നിന്റെ ലൈഫിൽ സംഭവിച്ചതിനൊക്കെ നിച്ചുവിന്റേ പങ്ക് കൂടേ ഷാനുവിന് മനസ്സിലായി കഴിഞ്ഞാൽ ഓൻക് ഒരു അനിയത്തിക്കൂടി അ വീട്ടിൽ വളർന്നു വരുന്ന സ്ഥിതിക്ക് നിച്ചു തീർച്ചയായും അവിടേ നിന്നും പുറത്താക്കപ്പെടാനൊക്കെ സാധ്യതയേറെയാണ്.

സാഹചര്യങ്ങളാണ് അവനേ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് എന്നൊക്കെ നമ്മൾ പറഞ്ഞാലും മറ്റുള്ളവരൊക്കെ അവനെ ഒരു തെറ്റുകാരൻ ആയിട്ട് മാത്രമേ കാണൂ.

ഇപ്പോ മോള് തന്നെ അവൻ ചെയ്ത തെറ്റിനേ കാര്യമായി എടുക്കാതേ അവന്റേ ലൈഫ് സംരക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിൽ അതു തീർച്ചയായും മോളുടെ വലിയ മനസ്സാ .

അന്നൊരു പക്ഷേ കുളിച്ച് കൊണ്ടിരുന്ന നിന്റേ വസ്ത്രം അവിടെ നിന്നും നിച്ചു മാറ്റിയിരുന്നില്ലാ എങ്കിൽ നിനക്കൊരു പക്ഷേ ഈ ഗതി വരില്ലായിരുന്നൂ. നിന്റെ ഡ്രസ്സ് കാണാതേ പോയ കാരണത്താലേയല്ലേ മോളേ അയാളേ കൂടെ ആ വീട്ടിലേക്ക് പോകേണ്ടി വന്നത്.

അതൊക്കേ പോട്ടേ കാക്കൂ . കഴിഞ്ഞത് ഒക്കെ കഴിഞ്ഞില്ലേ . അവിടേ നിച്ചു അവന്റേ ഉമ്മയുടേ ജീവിതം രക്ഷിക്കാൻവേണ്ടി നോക്കി.
മറ്റൊന്നും അവൻ ചിന്തിച്ചില്ല.

എന്തായാലും എല്ലാം തുറന്ന് പറയാൻ അവൻ കാണിച്ച അ മനസ്സെങ്കിലും നമ്മള് കാണാതേ പോകരുതല്ലോ കാക്കൂ.

അല്ലാ അവിടേവരേപ്പോയിട്ട് ഷാനുവിന്റേ പ്രോജക്റ്റിന്റെ കാര്യങ്ങൾ ഒക്കെ എന്തൊക്കെയായി ആവോ.

നിങ്ങളേ ക്ലാസിലെ ആരെങ്കിലും വന്നിട്ടുണ്ടോ ഷാന അവിടെ. ഇന്നാരൊക്കെയോ വരുമെന്നു പറഞ്ഞിരുന്നു അവൻ .

ഹ. അത് നല്ല കഥയാ കാക്കൂ അവിടേ നടക്കുന്നത് . ചിരിച്ച് മടുക്കും ഇരുന്നാലോചിച്ചാൽ . (ഫെബി)

അതെന്താ ഇങ്ങനേ ചിരിക്കാൻ മാത്രം അവിടേ .

ഹാ അതോ … ആ പൊട്ടൻ അവിടെ അവൾക്കു വേണ്ടി 2 ദിവസം മുമ്പ് തുടങ്ങിയിട്ടുണ്ട് ഒരുക്കങ്ങൾ. അവൻറെ റൂമിലേക്ക് ഒന്നും ഞങ്ങളെ കയറ്റുന്നു പോലുമില്ല. ദേയ് ഇവള് അങ്ങോട്ട് കയറാൻ നോക്കിയിട്ട് ടോപ്പ് തമാശയായിരുന്നു. അല്ലേ ഷാന.

അയ്യേ . മിണ്ടല്ലേടീ. അവിടെ നടന്നതൊക്കെ പറഞ്ഞു കൊടുത്ത് ഇവളിപ്പോ എന്നെ നാറ്റിക്കും എന്നാ തോന്നുന്നേ. ഫെബീ പ്ലീസ് ചതിക്കല്ലേ. നീ അവിടെത്തെ അ കാന്താരി യെക്കാളും കഷ്ടമായാലോ. ഞാൻ കാലു പിടിക്കാം.

ന്നാ ഷാനാ പറയണ്ടേൽ എനിക്ക് മഞ്ച് വേണം.

എന്തോന്ന്.

മഞ്ച്.

അയ്യേ . ചെറിയ കുട്ടിയങ്ങാനും അല്ലേ അതിന്. ഒന്ന് പോടി.

ന്നാ ഞാൻ പറയും. അത് പിന്നേ കാക്കൂ .

ടീ . കൊരങ്ങത്തി . ശരി ഞാൻ വാങ്ങിച്ച്ത്തരാം. നാണം കെടുത്തല്ലേ.. പ്ലീസ്

ഉറപ്പാണോ .

ഉം. തരാടീ മഞ്ഞത്തവളേ.

അതേയ് അവിടേ നിന്നും അമ്മായിന്റെ മുന്നിൽ ന്ന് ഞാൻ ഇങ്ങനേ കാന്താരി കാരണം ലോക്കായപ്പോ നിന്ന് ചിരിക്കല്ലായിരുന്നോ. അപ്പോ നിനക്ക് വെച്ച പണിയാണിത്. പിന്നേ എനിക്ക് നിന്റേ മഞ്ച് കിട്ടിയിട്ട് ഇരുന്ന് തിന്നാനൊന്നുമല്ല. നീ തന്നിട്ട് വേണം കാന്താരിക്ക് കൊടുക്കാൻ . ഇല്ലേ ഓള് അമ്മായിനോട് ഒക്കെ പറയും. അപ്പോപ്പിന്നേ നീ ഇവിടെന്ന് പോകും ചെയ്യും ഞാൻ അവിടേ നാണം കെടും ചെയ്യും . ഓന്റെ കൂടേ നല്ലോണം നീ കിടന്ന് സുഖിച്ചിട്ട് അതിന് ഞാൻ ന്റെ കൈയ്യിൽന്ന് പൈസ മുടക്കി മഞ്ച് വാങ്ങി കാന്താരിക്ക് കൊടുക്കാ എന്നു പറയുമ്പോൾ ചെറിയ ഒരു പ്രയാസം ഒക്കെ ഉണ്ട് മോളേ.

ഓഹോ. അപ്പോ അത്താണ് .നിന്നെ ഞാൻ പിന്നേ എടുത്തോളാ ഫെബീ.

അപ്പോ കാക്കൂ ഞമ്മളെവിടെ പറഞ്ഞു നിർത്തിയത്.

ആ ഷാനുവിന്റേ കാര്യംല്ലേ .

അങ്ങനേ അവര് വരും എന്നും പറഞ്ഞ് അമ്മായിനെ കൊണ്ട് ഷാനു നിർബന്ധിപ്പിച്ച് പായസവും ബിരിയാണിയും ഒക്കെ ഉണ്ടാക്കിച്ച് .

ലാസ്റ്റ് ഒരുത്തി അവിടേ കയറി വന്നപ്പോ ഷാനൂ കാത്തിരുന്ന ആള് അവളേ കൂടേ വന്നിട്ടില്ല എന്നും പറഞ്ഞ് അവിടെ വൈങ്കര പ്രശ്നാ .

അ വന്ന കുട്ടിയോട് കട്ട റഫ് ഷാനൂ . അവളോട് ഇറങ്ങിപ്പോകാൻ ഒക്കെ പറയുന്നുണ്ട്. ഷാന പിന്നേ ഇങ്ങോട്ട് വന്നു എന്നു നിച്ചു പറഞ്ഞപ്പോ ഞാൻ പിന്നെ കൂടുതൽ നേരം അവിടെ നിന്നില്ല. ഞാനും ഇങ്ങോട്ട് പോന്നു.

ഇന്നവിടെ എന്തെങ്കിലുമൊക്കെ നടക്കും മോളെ . അവൻ പ്രതീക്ഷിച്ചിരുന്ന അ പെൺകുട്ടിയെ വരവേൽക്കാൻ വേണ്ടി അത്രയും ഒരുക്കങ്ങൾ അവിടെ നടത്തിയിട്ടുണ്ട്. അതെല്ലാം വെറുതെ ആയതിന്റെ ദേഷ്യം അവൻറെ മുഖത്ത് തന്നേ നന്നായിട്ട് കാണാം.

നീ എന്തൊക്കെയോ ഫെബി ഈ പറയുന്നത്.

അവൻ കാത്തിരുന്ന പെൺകുട്ടി തന്നെയാണല്ലോ അവിടെ വന്നത്. ഇത്രയും ദിവസം ഓളെ തലയിൽ വെച്ച് കൊണ്ട് നടക്കുകയായിരുന്നല്ലോ അവൻ .
പിന്നെ ഇപ്പൊ എങ്ങനെ അവളല്ലാതെയായി.

ആ … അതൊന്നും എനിക്കറിയില്ലാ മോളേ . അല്ലാ … അത് പറഞ്ഞപ്പോയാ .

നിന്റെ ക്ലാസ്സിൽ നീയല്ലാതെ വേറെ ഷാനയുണ്ടോ ഷാന .

ഇല്ലാ . ഞാൻ തന്നേയുള്ളൂ. നീയെന്താ അങ്ങനേ ചോദിക്കാൻ കാരണം.

അല്ലാ അവളോട് അവൻ അത്രയും ഒരുക്കങ്ങൾ ഒക്കെ നടത്തി കാത്തിരുന്നത്, ഏതോ ഷാനക്ക് വേണ്ടിയാണെന്നൊക്കെ പറയുന്നത് കേട്ടു .

വാട്ട് . നീയെന്താ പറഞ്ഞേ ഫെബീ…

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!