💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣4⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
അവൻ കാത്തിരുന്ന പെൺകുട്ടി തന്നെയാണല്ലോ അവിടെ വന്നത്. ഇത്രയും ദിവസം ഓളെ തലയിൽ വെച്ച് കൊണ്ട് നടക്കുകയായിരുന്നല്ലോ അവൻ .
പിന്നെ ഇപ്പൊ എങ്ങനെ അവളല്ലാതെയായി.
ആ … അതൊന്നും എനിക്കറിയില്ലാ മോളേ . അല്ലാ … അത് പറഞ്ഞപ്പോയാ .
നിന്റെ ക്ലാസ്സിൽ നീയല്ലാതെ വേറെ ഷാനയുണ്ടോ ഷാന .
ഇല്ലാ . ഞാൻ തന്നേയുള്ളൂ. നീയെന്താ അങ്ങനേ ചോദിക്കാൻ കാരണം.
അല്ലാ അവളോട് അവൻ അത്രയും ഒരുക്കങ്ങൾ ഒക്കെ നടത്തി കാത്തിരുന്നത്, ഏതോ അവന്റേ ഷാനക്ക് വേണ്ടിയാണെന്നൊക്കെ പറയുന്നത് കേട്ടു .
വാട്ട് . നീയെന്താ പറഞ്ഞേ ഫെബീ…
… *തുടർച്ച* ……
💘💘💘💘💘💘💘💘💘💘
ഹ . ബെസ്റ്റ് … നിനക്കെന്താ ചെവി കേൾക്കില്ലേ ഷാന … ദേയ് കാക്കുമാരേ. .. നിങ്ങളൊക്കെ കേട്ടില്ലേ ഞാൻ പറഞ്ഞത് .
ഹ ഹ ഹ ഹ ഹ ഹ ഹ
ഇതെവിട്ന്നാ വൃത്തികെട്ടൊരു കോളിംഗ് ബെല്ല് .
എന്ന് ആലോചിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും.
ഹ … ഇവിടെന്നായിരുന്നോ . എന്തോന്നാ കാക്കൂ വട്ടായാ .
അത് പിന്നേ വട്ടാകാതിരിക്കോ ഷാനാ …
അയ്യോ തമാശ . എന്താണാവോ കാക്കൂ ഇതിനുമാത്രം ഇരുന്ന് കിണിക്കാൻ ..
ദേയ് ഫെബീ… ഇപ്പോ നിനക്ക് ഷാനയുടേ ഈ എക്സ്പ്രഷൻ കണ്ടിട്ടെന്താ തോന്നണേ. ഞാൻ ഇരുന്ന് കിണിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടോ . നീ പറയ്.
അത് ശരിയാ കാക്കൂ … കാത്തുവെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടോ കോ എന്ന ഒരു ടെൻഷൻ ഈ മുഖത്ത് ഇല്ലാ ന്നില്ലാ.
ഹ. അത്താണ് . ഹ ഹ ഹ .
ഒന്ന് പോടീ ഫെബീ…ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടേയില്ല… അല്ലെങ്കിലും അ പ്രോജക്ടിൽ പങ്കെടുക്കാനൊട്ടും പോകുന്നു മില്ല.
ഹ ഹ ഹ . കാക്കൂ എന്താ ഇവളേ പൂതി ഒന്ന് നോക്ക്. അവൻ ഏതോ ഷാനയേ ആണ് കാത്തിരിക്കുന്നത് എന്നെ ഞാൻ പറഞ്ഞുള്ളൂ. അത് ഇവളാണെന്ന് പറഞ്ഞിട്ടേയില്ല . പക്ഷേ അപ്പോഴേക്കും പ്രോജക്ടിൽ പങ്കെടുക്കുന്നില്ല എന്നുവരെ ഉറപ്പിച്ചു കഴിഞ്ഞു ഈ പെണ്ണ്, ന്നാലും ന്റെ ഷാനാ ….
ഹ. അത് ഞാൻ പറഞ്ഞെരാ ഫെബീ… സജാദേ നീയും കേൾക്കണം. രാവിലെ ചോദിച്ചില്ലായിരുന്നോ . ഇവർ എങ്ങനെ ശത്രുക്കളായെന്ന് . അതിനുള്ള മറുപടിയാട്ടോ…
എന്നും പറഞ്ഞു കാക്കു അവരോട് ഒരു ദിവസം ഷാനുവും നിച്ചുവും അമ്മദ്ക്കാന്റേ കടയുടെ അവിടേ വെച്ച് ഞങ്ങളുടെ ബുള്ളറ്റിന്റെ ബാക്കിൽ ഓടി വന്ന് കെട്ടി മറിഞ്ഞ് വീണ കഥയും , സ്ക്കൂൾ പരിസരത്ത് വെച്ച് കാക്കു അവരേ വിളിച്ചു സംസാരിച്ചതും , അതിനുശേഷം പാർക്കിൽ അവരോട് കാക്കു വരാൻ പറഞ്ഞതും അവിടെ വെച്ച് നടന്ന സംഭവങ്ങളും ഒക്കെ വിവരിച്ചുകൊടുത്തു.
പക്ഷേങ്കിൽ എനിക്കതല്ല ഫെബീ … ഞാൻ പലപ്പോഴും ഈ പറയുന്ന ഷാനുവിനെ ശ്രദ്ധിച്ച സമയത്ത് ഇവളോട് അവന് പ്രത്യേക ഒരു അട്രാക്ഷൻ ഒക്കെ ഉണ്ട് എന്ന് എനിക്കുറപ്പു തന്നേയായിരുന്നു.
ഞാൻ അത് അവന്മാരോട് ഒരിക്കൽ ചോദിച്ച സമയത്ത് ഈ പ്രൊജക്ടിന് വേണ്ടിയാണ് ഇവളുടെ പുറകെ ഇങ്ങനെ നടക്കുന്നത് എന്നായിരുന്നു അവരിൽ നിന്നും എനിക്ക് കിട്ടിയ മറുപടി.
പിന്നേ ഇവളോട് ഇതിനേക്കുറിച്ച് ചോദിച്ചാൽ എപ്പോ എൻറെ മുന്നിൽ നിന്നും മുങ്ങിയെന്ന് ചോദിച്ചാൽ മതിയല്ലോ .അല്ലേ ഷാന.
ഓഹോ അപ്പൊ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടല്ലേ ഇതിനിടയിൽ .
അപ്പൊപ്പിന്നേ കാക്കൂവിനോടടക്കം വന്ന് ഇവളേ പ്രോജക്ടിലേക്ക് ക്ഷണിച്ച സ്ഥിതിക്ക് ഓൻ അവിടേ വന്ന ആ കുട്ടിയോട് അന്വേഷിക്കുന്ന ഷാന നീ തന്നെയാ മോളെ . ഇപ്പോ ഞാനുറപ്പിച്ചു എന്തായാലും . അപ്പോ എങ്ങനേ മോളേ ഷാന… വിട്ടാലോ നിന്നെ കാത്തിരിക്കുന്ന അ രാജകുമാരന്റേ കൊട്ടാരത്തിലേക്ക് .
എന്നേയാണ് അനേഷിച്ചതെങ്കിൽ വല്യ കാര്യായി പോയി , നീയൊന്ന് പോയേ ഫെബീ.
എന്നിട്ട് നീ എന്താ ഷാന ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നത് . ഷാനിബേ നല്ല പ്രോജക്ട് അല്ലേടാ ഇത്. ഞാൻ കണ്ടു പിടിച്ചത് കൊണ്ടൊന്നും പറയുകയല്ല. ഒരുപക്ഷേ വേൾഡ് റെക്കോർഡ് വരെ നേടാൻ ചാൻസ് ഉള്ള ഒരു എക്സ്പിരിമെന്റാ, നല്ലൊരു ചാൻസ് വെറുതേ കളയണോ മോളേ.
അവന് ഇനിയിപ്പോ നിന്നോട് മറ്റെന്തെങ്കിലും അട്രാക്ഷൻ ഉള്ളത് കൊണ്ടാണ് നീ പങ്കെടുക്കാത്തതെങ്കിൽ അത് ഞാൻ അവനോടു സംസാരിച്ചു കൊള്ളാം. മേലിൽ അങ്ങനേ നിന്നേ കാണരുതെന്ന് . ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല .
ഇക്കാക്ക ഇങ്ങളൊന്ന് പോയേ.. ഇങ്ങളും ഇവളെ പോലെത്തന്നെയായാലോ… ദേയ് … ഇവൾക്കാ ശരിക്കും വട്ട് . ഇനിയിപ്പോ ഓൻക് ഇഷ്ടാണേൽ തന്നേ ഇവൾക്കെന്താ . അല്ലെങ്കിലും ഓൻക്കെന്താ പ്രശ്നം . നല്ല മൊഞ്ചനല്ലേ . അവന്റേ സ്വഭാവവും അടിപൊളിയാ .. അത് നേരത്തേ ഈ ഷാനക്ക് തന്നേ നന്നായിട്ട് മനസ്സിലാക്കി കൊടുത്തതുമാണ്. ഇല്ലേ ഷാന ..
പോടീ പട്ടീ ..
അ അത്താണ് … പോരാത്തതിന് നല്ല സ്നേഹമുള്ള വീട്ടുകാരുമാണ്. പിന്നെന്താ പ്രശ്നം.
ഒന്ന് പോടീ ഫെബീ . എന്നാൽ നീ പോയി കെട്ടിക്കോ ഓനെ .
എന്ത് ചെയ്യാനാടീ. ഞാൻ കെട്ടിയേനേ. പക്ഷേങ്കിൽ ന്റെ ബ്രോ ആയിപ്പോയില്ലേ ഓൻ .
ല്ലേ കാക്കൂ .
വല്യ കാര്യായിപ്പോയി. സഹിച്ചോ
ഹേയ് ഫെബി . അവന്റേ വിഷയം വിട് നീ. ഷാനാ മോള് ഈ പ്രൊജക്റ്റിന്റെ കാര്യം ഒന്നുകൂടെ ചിന്തിച്ചുനോക്ക്.
സെക്കൻഡ് ലെവലിലോട്ട് സെലക്ഷൻ കിട്ടി അതിൽ വിജയിച്ചാൽ വേൾഡ് റെക്കോർഡ് നേടുകയും ചെയ്യും. 50 ലക്ഷം രൂപയോളം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
എഞ്ചിനീയറിംഗ് വരേ പഠിച്ച ഞങ്ങൾക്ക് കിട്ടാത്ത അത്രയും വലിയ ഒരു ഭാഗ്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ഒരു ഓഫർ ഒക്കെ ഞങ്ങൾക്ക് കിട്ടുകയാണെങ്കിൽ എപ്പോൾ നേടിയെടുത്തു എന്ന് ചോദിച്ചാൽ മതി.
അതുമാത്രമല്ല മോളേ . നിന്റേ ആഗ്രഹമാണ് നിങ്ങളെ ആ പഴയവീട് തിരിച്ചെടുക്കണം എന്നത് ഷാനിബ് ന്നോട് പറഞ്ഞിരുന്നൂ നേരത്തേ . ഇത് കിട്ടിയാൽ അ വീട് തിരിച്ചെടുക്കുകയും ചെയ്യാലോ നമുക്ക്. .
ഹ. ഇക്കാക്ക … അതിന് അ വീട് ഇവൾക്ക് തിരിച്ചെടുക്കാൻ അതിൻറെയൊന്നും ആവശ്യമൊന്നുമില്ല . ദേയ് ഇവള് അ പൊട്ടനേ കെട്ടിയാൽ മാത്രം മതി.
ഫെബീ..നീയൊന്നു പോകുന്നുണ്ടോ … വെറുതെ എൻറെ കയ്യിൽ നിന്നും വാങ്ങിച്ച് കൂട്ടാതെ .
ഓഹ് പിന്നേ… ഓനേ പറയുമ്പോൾ പെണ്ണിൻറെയൊരു ദേഷ്യം കണ്ടില്ലേ.
ഹാ … മിണ്ടല്ലേ ഫെബീ. ഇവിടെ കാര്യായിട്ട് ഒരു കാര്യം പറയുമ്പോഴാ നിൻറെ വക ഇനി …
ഹാ … അതന്നേ. അങ്ങനേ പറഞ്ഞുകൊടുക്ക് ന്റെ സജാദ്ക്ക…
അവളോട് പറഞ്ഞ് കൊടുക്കുന്നതല്ലാ ഇപ്പോഴത്തേ പ്രശ്നം . ഷാനാ നീയാ പറയണ്ടേ . ഷാനുവും ആ പ്രോജക്ടിന് വേണ്ടി നിന്നെയാണ് കാത്തിരിക്കുന്നതെങ്കിൽ മോള് ഒന്ന് ചിന്തിക്ക് . നീയാകുമ്പോ അവനും ജയിക്കണമെന്ന ഒരു വാശി ഒക്കെ ഉണ്ടാകും. അപ്പോ നിങ്ങൾ എന്തായാലും ജയിക്കാതിരിക്കില്ല.
ശരിയാ ഇവരൊക്കെ പറയുന്നത്. എല്ലാവർക്കും ഞാൻ മത്സരിക്കുന്നതാണ് ഇഷ്ടമെങ്കിൽ പ്രോജക്ടിൽ മത്സരിക്കാമെന്ന് തന്നെ പറഞ്ഞാലോ .
പ്രത്യേകിച്ച് ഇതിന്റേ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സജാദ്ക്ക തന്നെയായിരിക്കും . കാരണം ഈ വിജയം മൂപ്പരേ ഏറ്റവും വലിയ സ്വപ്നമാണ്.
ഷാനുവിന്റേ കൂടെ ഞാനാണ് മത്സരിക്കുന്നതെങ്കിൽ അവൻ എന്തായാലും വിജയിക്കാൻ അവനേക്കൊണ്ട് കഴിയും വിധം ഒക്കേ ശ്രമിക്കും.
അതാകുമ്പോ സജാദ്ക്ക പറഞ്ഞത് പോലേ ഞാൻ കാരണം നഷ്ടപ്പെട്ട ന്റെ സ്വപ്ന വീട് എനിക്ക് തന്നേ തിരിച്ചെടുക്കാനും കഴിഞ്ഞെന്നു വരാം.
സ്ക്കൂളിലും എന്നെ കുറ്റപ്പെടുത്തിയവരൊക്കെ തിരിച്ചു പറഞ്ഞെന്നു വരാം.
എങ്ങനേ നോക്കിയാലും എന്ത് കൊണ്ടും നല്ലത് തന്നേ….
അത് പോലേ ന്റെ ഷാനുവിനെയും എനിക്ക് സ്വന്തമാക്കാൻ പറ്റും.
അല്ലാ അത് പറഞ്ഞപ്പോഴാ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം . അവൻ ഇനി എന്തിനാ എന്നേ അവന്റേ വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത് .
എനിക്കുവേണ്ടി തന്നെയാണോ അപ്പോ ഇനി അവൻ ആ വീട്ടിൽ അത്രയും ഒരുക്കങ്ങൾ ഒക്കെ നടത്തിയത്.
ഇവിടേ വന്ന് റോസ് ഒക്കെ പറിച്ച് ഞാൻ നേരത്തേ കണ്ടപ്പോലെ അവന്റേ റൂമൊക്കെ അലങ്കരിക്കണമെങ്കിൽ അത് എന്തായാലും അവൻറെ പ്രിയപ്പെട്ടവൾക്ക് വേണ്ടിയിട്ട് തന്നേയാണ്. ആ കാര്യത്തിൽ സംശയമില്ല.
പക്ഷേ അവൻറെ പ്രിയപ്പെട്ടവൾ മിൻഹ യാണെന്നാണല്ലോ അവൾ പറഞ്ഞത്. മാത്രമല്ല അവളാണ് പ്രോജക്ടിൽ എനിക്ക് പകരം മത്സരിക്കുന്നതെന്ന് എല്ലാവരും കേൾക്കെ ഷാനു തന്നെ ടീച്ചറോട് പറയുകയും ചെയ്തു.
അതിനുശേഷം അവർ ലാബിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും അവർ ഒന്നിച്ച് നടന്നുവരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അതിനൊക്കെ അർത്ഥം മിൻഹ തന്നെയാണ് അവൻറെ പ്രിയപ്പെട്ടവൾ.
പിന്നെ എന്തിന് ഷാനു എനിക്കുവേണ്ടി അവിടെ കാത്തിരിക്കണം.
എന്തായാലും അപ്പോ ഫെബി അവിടേ ഒരു ഷാനയേയാണ് ഷാനു കാത്തിരിക്കുന്നത് എന്ന് പറയുന്ന കേട്ട സ്ഥിതിക്ക് ഓനും കൂടേ അറിഞ്ഞുകൊണ്ട് തന്നെയാണ് മിൻഹ എന്നെ ആ വീട്ടിലേക്ക് ക്ഷണിച്ചത് എന്നുള്ള കാര്യവും ഉറപ്പാണ്.
പോരാത്തതിന്ന് ഞങ്ങൾ ആ വീട്ടിൽ ഇരുന്ന സമയത്ത് നിച്ചു ഉമ്മയോട് ഷാന ഒക്കെ വന്നോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ അള്ളാ … സത്യത്തിൽ ഇതിൻറെയൊക്കെ അർത്ഥം എന്താണ് . എന്തൊക്കെയാണ് ഈ നടക്കുന്നത്. ഒരു പിടിയും കിട്ടണില്ല.
ഇതിപ്പോ ഇതൊക്കെ അറിഞ്ഞതിന് ശേഷമാണ് നിച്ചുവിനേ ഞാൻ കണ്ടതെങ്കിൽ ഓനോട് മാത്രം എല്ലാ തുറന്ന് പറഞ്ഞു കൊണ്ട് എന്തൊക്കെയാണ് ഈ നടക്കുന്നത് എന്ന് ചോദിച്ചു നോക്കാമായിരുന്നു.
അള്ളാ … അത് പറഞ്ഞപ്പോഴാ … ഇനിയിപ്പോ ഷാനു പ്രോജക്ടിലേക്ക് എനിക്ക് വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത് എന്ന് തന്നെ ഇരിക്കട്ടേ. എങ്കിലും ഞാനൊരിക്കലും അതിൽ പങ്കെടുക്കാൻ പാടില്ല .
കാരണം ഞാനാണ് അവരുടേ ക്ലാസ്സിലേ ഷഹന എന്നറിഞ്ഞ് കഴിഞ്ഞാൽ അത് ഒരു പക്ഷേ നിച്ചുവിന് അ വീട്ടിൽ കിട്ടുന്ന സ്നേഹവും പരിഗണനയും അവന്റേ സന്തോഷവും സമാധാനവും ഇരിക്കക്കൂരയും എല്ലാം നഷ്ടമാകാൻ സാധ്യതയേറെയാണ് .
ഞാൻ കാരണം അങ്ങനേ ഒരിക്കലും സംഭവിക്കാൻ പാടില്ല.. അ വീട്ടിലുള്ള ആരും എൻറെ ജീവിതത്തിൽ സംഭവിച്ചതിന് നിച്ചുവിനുള്ള പങ്ക് ഒരിക്കലും അറിയില്ല എന്ന് ഓൻക് വാക്കു കൊടുത്തതാണ് .
ഈ പ്രോജക്ടിൽ പങ്കെടുത്താൽ തന്നേ എൻറെ ഈ മുഖം മിൻഹ പറഞ്ഞത് പോലേ എന്തായാലും വിധി നിർണയിക്കുന്നവരുടെ മുന്നിൽ പ്രദർശിപ്പിക്കേണ്ടി വരും.
അപ്പോ ഇന്ന് അവരുടെ വീട്ടിൽ പോയ ഞാനാണ് ഷാനയെന്നത് എല്ലാവർക്കും വ്യക്തമാകും. അത് പിന്നേ എങ്ങനേയെങ്കിലും നിച്ചുവിന്റേ ജീവിതത്തേ ബാധിക്കാതിരിക്കില്ല.
അത് മാത്രമല്ല . ഷാനു എനിക്ക് വേണ്ടിയാണ് ഇന്ന് ആ വീട് അങ്ങനേ ഒരുക്കിയതെങ്കിൽ, അവൻറെ മനസ്സിൽ ഇന്നും എന്നോട് ഇഷ്ടം തന്നെയാണെങ്കിൽ അത് എന്റെ ഈ മുഖം കാണുന്നതോടേ ഇല്ലാതെയാവും.
പ്രത്യേകിച്ച് അവൻ ഇനി എന്നെ കണ്ടാൽ ,
എൻറെ ജീവിതത്തിൽ കഴിഞ്ഞതെല്ലാം ഇന്ന് അവന് മനസ്സിലായ സ്ഥിതിക്ക് ,
അവൻ ഇത്രയും നാൾ മനസ്സിൽ എന്നേ കൊണ്ടുനടന്നിട്ടുണ്ടെങ്കിൽ തന്നേ ആ ഷഹനയെന്ന ഒരു പരിഗണനയും തുടർന്ന് തന്നെന്ന് വരില്ല.
സോ. ഒരു കണക്കിന് ചിന്തിച്ചാൽ ഞാൻ ഒരിക്കലും ഇതിൽ മത്സരിക്കാൻ പാടില്ല. ഞാൻ കാരണം നിച്ചുവിന്റേ ജീവിതം കൂടേ ഇല്ലാതാകരുത്.
ഇന്നത്തെ ഷാനുവിന്റെ എന്നോടുള്ള പ്രതികരണം വെച്ച് ഇനി ഞാൻ ഷാന ആണെന്ന് അറിഞ്ഞാൽ തന്നെ അവന് എന്നെ ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല. അതെനിക്കുറപ്പാ …
ഹലോ … ഷാന … അതേയ് ..ഏതു ലോകത്താ നീ … ഇത്രയും നേരം ഞങ്ങൾ ചോദിച്ചത് വല്ലതും നീ കേട്ടോ …
എന്നും പറഞ്ഞു അവർ എന്നെ പിടിച്ചു തള്ളി…
അപ്പോഴാണ് നമ്മൾ ശരിക്കും സ്ഥിരകാല ബോധത്തിലേക്ക് വന്നത് .
ഏ.. എങ്ങനേ … നിങ്ങൾ അതിന് എന്താ ചോദിച്ചേ ..
ആഹാ ബെസ്റ്റ് … കണ്ടോ ഫെബി ഞാൻ നിന്നോട് പറഞ്ഞില്ലേ അവൾ ഈ ലോകത്ത് ഒന്നുമല്ല എന്ന് . ഇപ്പോ എങ്ങനെയുണ്ട്…
അത് കാക്കൂ … അവള് ഇവിടെ ഇങ്ങനേ നിന്നുകൊണ്ടു തന്നെ ഷാനുവിനെ സ്വപ്നം കാണട്ടെന്നേയ് … നിങ്ങൾ ഇപ്പോൾ എന്തിനാ അവളെ പിടിച്ചു തള്ളിയേ.. അവളുടെ സുന്ദരമായ സ്വപ്നവും ഇല്ലാതെയാക്കി ഈ കാക്കുമാർ … അല്ലേ ഷഹനാ…
എന്നും പറഞ്ഞ് അവൾ എന്നെ കളിയാക്കി.
ആ സമയം എല്ലാവരും ചിരിക്കുകയായിരുന്നു..
ഞാൻ ദേഷ്യം പിടിച്ചിട്ട് അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.
മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ … അവളെ ഒരു തമാശ .
എടാ …സജ്ജാദേ… അവൾ ചിന്തിക്കുന്നത് വേറൊന്നുമല്ലടാ . അവൾക്കു പറയാനുള്ളതൊക്കെ എന്നോട് പറഞ്ഞിരുന്നു അന്ന് പാർക്കിൽ വച്ച് തന്നേ .
എനിക്കും അവൾ പങ്കെടുക്കുന്നതിനോട് തന്നെയാ താല്പര്യം.
പക്ഷേ ഇത്രയും കാലം അവൾ അവളുടെ ഈ മുഖം മറ്റാരുടെ മുമ്പിലും കാണിക്കേണ്ട ഒരു സിറ്റുവേഷൻ വരാതെ തന്നേ കൊണ്ടു നടന്നു. ഇതിപ്പോ അങ്ങനെയല്ലല്ലോടാ. ഇതിൽ പങ്കെടുത്താൽ എല്ലാവരും കാണില്ലേ. അതാണ് ഇവൾ പങ്കെടുക്കാത്തതിന് കാരണം എന്നോട് പറഞ്ഞത്. നമ്മളും ആലോചിച്ചാൽ അത് ഒരു കണക്കിന് ശരിയല്ലേ .
ആണോ ഷഹന…
അപ്പൊ പിന്നെ ഞാനും വേറെ ഒന്നും ചിന്തിക്കാൻ നിന്നില്ല. അതേ എന്ന് തന്നേ മൂളി കൊടുത്തു.
ഉം. കാക്കു.. അപ്പോ ഇതവൾ പറഞ്ഞതിലും കാര്യമുണ്ട്ട്ടോ. ഇനി ഇതിൽ അങ്ങാനും കഷ്ടകാലത്തിന് വിജയിച്ചിട്ട് ലാസ്റ്റ് നമുക്ക് പോലും ഇവളേ പിടിച്ചാൽ കിട്ടാത്ത അത്രയും വലിയ നിലയിൽ എത്തിക്കഴിഞ്ഞാൽ ഇൻറർവ്യൂസിലൊക്കെ എന്തായാലും ചോദിക്കും ഈ മുഖത്ത് ഒക്കെ എന്തു പറ്റിയതാണ്. അപ്പോ പിന്നേ അതിൽ ഇവൾ നുണ പറഞ്ഞാൽ പിന്നെ നമ്മളെ ഒക്കെ മുഖത്തു നോക്കണ്ടേ .അതുകൊണ്ടായിരിക്കും. അല്ലേ ഷഹനാ.
ഈ പെണ്ണിനേ ഞാൻ… ഇനി ഫെബി നീ മിണ്ടിയാൽ നിന്നേ ഞാൻ കൊല്ലും എന്നു പറഞ്ഞു അവളേയും പിടിച്ച് തിരിഞ്ഞ് നിന്ന് കൊണ്ട് തള്ളിയതും ഞങ്ങൾ രണ്ട് പേരും പോയി വീണ ആളേ കണ്ടതും … ഒരു നിമിഷം സ്ഥംഭിച്ചു നിന്ന് പോയി എന്ന് തന്നേ പറയാലോ .
പടച്ചോനേ പണിയായല്ലോ.. ഈ സാധനം എപ്പോ ഇങ്ങോട്ട് കെട്ടിയെടുത്ത് … അപ്പോൾ ഞങ്ങൾ ഇതുവരെ സംസാരിച്ചത് ഒക്കെ കേട്ടിട്ടുണ്ടാകുമോ . എന്നാ ഇന്നത്തോടേ കഴിഞ്ഞ് … എന്നും ചിന്തിച്ച് കൊണ്ട് എല്ലാവരേയും നോക്കിയതും.
ആഹാ .. അപ്പോ…ഞാൻ മാത്രമല്ല എല്ലാവരും എന്നെ പോലെ ഷോക്ക് ആയിട്ടുണ്ട്. എന്തൊക്കെ എക്സ്പ്രഷൻസാ ഓരോരുത്തരേ മുഖത്ത് ..
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
ഹലോ ചങ്ക്സ് . എന്റേ ഈ സ്റ്റോറിക്ക് കുഴപ്പമില്ലാത്ത അഭിപ്രായം ഒക്കെ അറിയിക്കാറുണ്ട് എല്ലാവരും . ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
ഞാൻ ഇതെഴുതി തുടങ്ങിയപ്പോൾ സത്യത്തിൽ ഇങ്ങനെയൊക്കെ ഈ കഥ ആയിത്തീരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടേയില്ല .
എല്ലാദിവസവും എങ്ങനെയെങ്കിലും കുറച്ചെങ്കിലും പോസ്റ്റ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. ജോബിന്റേ ഇടയിൽ കിട്ടുന്ന സമയം കൊണ്ടാണ് ഇത്രയെങ്കിലും ഒക്കെ എഴുതാൻ കഴിയുന്നത്. കുറച്ച് കുറച്ച് മാത്രമേ പോസ്റ്റാറുള്ളൂ , എല്ലാദിവസവും കുറച്ചു കൂടെ കൂടുതൽ എഴുതണം എന്ന് പറഞ്ഞത് കൊണ്ടാണ് ഇത് ഇപ്പോ പറയാൻ കാരണം.
*എന്ന് നിങ്ങളുടെ സ്വന്തം*
*ഫർഷാദ് ഷ വയനാട്*
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission