💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣8⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഈ പറയുന്നത് നീയല്ലാതെ നിച്ചു പോലും അറിയാനും പാടില്ല… അ ഒരു വാക്കും എനിക്ക് തരണം …
കെ. വാക്ക് .. ഇത് നമ്മൾ രണ്ടും അല്ലാതെ മറ്റൊരാളും അറിയില്ല…
എന്നാ ഞാൻ ആ കതക് അടച്ചോട്ടേ ഷാനൂ …
അതെന്തിനാ കതക് ഒക്കെ അടക്കുന്നത്….
ന്റെ ഷാനൂ … ഞാൻ അന്നേ ഒന്നും ചെയ്യാനൊന്നും പോണില്ല … ആരും ഇങ്ങോട്ട് വരാതിരിക്കാനാ … അല്ലേലും അന്നേ എന്തെങ്കിലും ചെയ്യുണങ്കിൽ ൻക് ഇപ്പോ കതക് അടക്കണോ …
എന്നും പറഞ്ഞ് ഒരു വളിഞ്ഞ ഇളിയും പാസ്സാക്കി ഞാൻ അവിടേന്ന് എണീറ്റു….
വാട്ട് …
ഒന്നുല്ലടോ… ഞാൻ കതക് അടക്കാണ്…
ഏയ് … അതിൻറെ ആവശ്യമൊന്നുമില്ല മിൻഹാ.
അത് നിനക്ക് … പക്ഷേ കതക് അടക്കേണ്ട ആവശ്യം എനിക്കുണ്ട്.. സോ.. ഞാൻ അടച്ചു ട്ടോ ..
തുടർച്ച……
💘💘💘💘💘💘💘💘💘💘
മിൻഹാ വേണ്ട…. അങ്ങനെയെങ്കിൽ നമുക്ക് ഫുഡ് കഴിച്ചിട്ട് സംസാരിക്കാ….
അല്ലേൽ ആരേലൊക്കെ കയറി വരും ഇങ്ങോട്ട് …
ഓ..കെ. അങ്ങനേ വഴിക്ക് വാ മോനേ … എണീറ്റ് വാ വേഗം ….ഫുഡ് കഴിക്കാലോ…
അങ്ങനേ ഞങ്ങൾ രണ്ടും ഫുഡ് ലക്ഷ്യമാക്കി താഴേക്ക് ഇറങ്ങി നടന്നു….
വന്നല്ലോ വനമാലകൾ ….ടാ … ഷാനൂ … ഞാൻ കഴിക്കാൻ തുടങ്ങി… നിങ്ങളെ കാത്ത് നിൽക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ട് …
ടാ .. കുറച്ച് വെള്ളം കുടിക്കടാ … ഇല്ലേൽ തൊണ്ടേൽ കുടുങ്ങും….
നീ പോടീ മിൻഹാ ….
മക്കളെ ഇരിക്ക്… ന്നിട്ട് നിങ്ങൾക്ക് വേണ്ടത് വിളമ്പി കഴിച്ചോളീൻ….
മിൻഹാ … കേട്ടല്ലോ…. ആവശ്യത്തിന് മാത്രം…ബാക്കി കഴിക്കാൻ ഞാനുണ്ട്ന്ന്……
നീ പോടാ ചെക്കാ…. മോളതൊന്നും കാര്യമാക്കണ്ട … ഓൻ അങ്ങനെത്തന്നെയാ …
ഇൻകറിയാ ഉമ്മച്ചിയേ , ക്ലാസ്സിലേ എല്ലാ കുട്ടികളുടേയും ദേയ് ഈ നിച്ചുവാ കഴിക്കാറ്.. ഇങ്ങളോട് ഷാനു പറയാറില്ലേ ഉമ്മാ നിച്ചുവിന്റേ കാര്യങ്ങളൊന്നും … ഇല്ലെടാ ഷാനു …
ടാ …
എന്തടീ …
ന്റെമ്മോ… ഒന്നുല്ലാ….നല്ല ആളോടാ അല്ലേലും ചോദിച്ചേ … ചൂടൻ ,..
എന്താ മോളേ ഇവന്റേ ഗൗരവം ഇപ്പോഴും വീട്ടില്ലേ….
ഉമ്മച്ചിന്റെ മുന്നിൽന്ന് വല്യ ആളാവാ ഉമ്മച്ചിയേ ഓൻ… ഞങ്ങളേ പ്രശ്നങ്ങളൊക്കേ എപ്പൊഴേ തീർന്നതാ…
ഓനേ ഞാൻ തന്നേ മെരുക്കി എടുത്തോണ്ട് . സമയമുണ്ടല്ലോ…
അതേയ് മിൻഹാ … ഓവറാക്കല്ലേ …. ഓനേ മെരുക്കാൻ നീ ഒത്തിരി കഷ്ടപ്പെടേണ്ട … അതിന്ന് വേറേ ആള് വരും..: അല്ലേ ഷാനൂ …
അതാര മോനേ അങ്ങനൊരാൾ …..
അതൊക്കെയുണ്ട് … ഉമ്മച്ചിയോട് പറയാൻ ഓൻക് സമയം ആയിട്ടില്ല ഉമ്മച്ചിയേ…
ടാ ..നിച്ചു….മിണ്ടാതിരുന്ന് കഴിച്ച് എണീറ്റ് പോടാ …
അതെന്നേ…. അങ്ങനേ പറഞ്ഞ് കൊടുക്ക് ഷാനു …. (മിൻഹാ)
എന്താ .. എന്താ മിൻഹാ ..നീ പറഞ്ഞത് … ശരിക്ക് കേട്ടില്ലാ ഞാൻ…
എന്ത് …. അ …. അത് പിന്നേ …. ആ പ്ലൈറ്റെങ്കിലും ബാക്കി വെക്കണേ …. എന്ന് പറഞ്ഞതാ നിച്ചു അന്നോട് ….
അങ്ങനെയല്ലല്ലോ മോളേ ഞാൻ കേട്ടത് … അല്ലേലും ചിലത് ചിലർക്ക് പറഞ്ഞാൽ പണ്ടേ പിടിക്കില്ല….. അല്ലേ ഉമ്മച്ചിയേ….
ഒന്ന് പോടാ …..
എന്ന് നമ്മൾ കണ്ണും ഉരുട്ടി ആങ്യ ഭാഷയിൽ നിച്ചുവിനോട് പറഞ്ഞു…
അങ്ങനേ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ച് കാന്താരിയേയും കൂട്ടി ആ വീടൊക്കെ ഒന്ന് ചുറ്റിക്കണ്ട് ഷാനുവിന്റേ ഉമ്മച്ചിയോട് സംസാരിച്ച് സംസാരിച്ച് അവരേയും ഞാൻ കൈയ്യിലെടുത്തു . പിന്നീട് മുകളിലോട്ട് കയറി പോയി….
ഇനിയല്ലേ കലാശക്കൊട്ട് നടക്കാൻ പോകുന്നത് …
അള്ളാ ….. ഷാനുവിനോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞ് കഴിയുമ്പോൾ ഷാനു ഷാനയേ വേണ്ടാ എന്ന് തന്നേ പറയണേ …..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷാനാ …. നീ എന്താ കരയാണോ ഇവിടേ വന്നിരുന്നിട്ട് … എന്ത് പറ്റീ
ഞാൻ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അത് ഫെബി ആയിരുന്നു…
ഏയ് … ഇല്ലടി … ഞാൻ ചുമ്മാ കിടന്നതാണ്… ഫുഡ് ഒക്കെ കഴിച്ചതിന്റേ ക്ഷീണം…
അതേയ് ഷാനാ … നീ എന്നോട് കള്ളം ഒന്നും പറയാൻ നിൽക്കണ്ട .. നിൻറെ കണ്ണ് കണ്ടാൽ എനിക്ക് അറിയാം..എന്നോട് പറയ് എന്താ പ്രശ്നം എന്ന്…
ഒന്നുല്ല ഫെബീ…. ഞാൻ കഴിഞ്ഞു പോയ ഓരോ കാര്യങ്ങൾ ചിന്തിച്ചു ചിന്തിച്ചു കാടുകയറി പോയതാണ്. എന്ത് മനോഹരമായ ജീവിതമായിരുന്നു അല്ലേ നമ്മുടേത് … ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എത്ര സുന്ദരമായ നാളുകളായിരുന്നു….
കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ഷാനാ … അത് ഇങ്ങനെ ആലോചിച്ച് ടെൻഷൻ ആയിട്ട് എന്താ …
ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട് ….
ഉം
നിനക്ക് ഷാനുവിനെ സത്യത്തിൽ ഇഷ്ടമാണോ … അവരുടെ ആ പ്രോജക്ടിൽ പങ്കെടുക്കാൻ നിനക്ക് ആഗ്രഹമില്ലേ ഷാനാ … നീ മറ്റുള്ളവർക്ക് വേണ്ടി നിൻറെ സ്വപ്നങ്ങളെ സ്വയം ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത് …
ഏയ് … ഒരിക്കലുമല്ല …ഇപ്പോ ഞാൻ ചെയ്യുന്നതൊക്കെ തന്നെയാണ് ശരി ഫെബീ…. അങ്ങനെയൊക്കെ ആണ് എൻറെ മനസ്സ് എന്നോട് പറയുന്നത്…
പിന്നീട് ഞാൻ ഷാനുവിനേ കണ്ടതു മുതൽ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അവളോട് സംസാരിച്ചു.
ഓഹോ…. അപ്പോൾ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങൾ …. അപ്പോ നിങ്ങൾക്കിടയിൽ ഈ മിൻഹയാണ് പ്രശ്നക്കാരിയല്ലേ ..
ഛെ … ഇത് കുറച്ചു നേരത്തെ അറിയുകയാണെങ്കിൽ മിൻഹയേ കണ്ട സമയം തന്നെ അവൾക്കുള്ള പണി ഞാൻ കൊടുത്തേനെ … നഷ്ടമായല്ലോ ഷാനാ….
അതൊന്നും വേണ്ടടി …. അല്ലെങ്കിലും ആ പ്രോജക്ട് എനിക്ക് വിധിച്ചിട്ടില്ല ഫെബീ… പ്രത്യേകിച്ച് ഷാനുവിനേയും …
ഞാൻ ഇതുരണ്ടും എത്രത്തോളം നേടാൻ വേണ്ടി ശ്രമിക്കുന്നുവോ , അതിനേക്കാൾ ഇരട്ടി വേദന നിച്ചുവിന് ആ വീട്ടിൽനിന്നും അനുഭവിക്കേണ്ടിവരും… എനിക്കതുറപ്പാ …
അതുമാത്രമല്ല ഫെബീ..ഞാനാണ് ഷാന എന്ന് ഷാനൂ അറിയുന്നതോട് കൂടി അവസാനിക്കാവുന്നതേയുള്ളൂയെല്ലാം .
എൻറെ ആഗ്രഹങ്ങൾ എൻറെ മനസ്സിൽ തന്നെ അലിഞ്ഞു ഇല്ലാതെയായാൽ മതി… ആഗ്രഹിക്കാൻ പോയിട്ട് അതിനെകുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് അവകാശമില്ല ഈ ലോകത്ത്….
അതൊക്കെ പോട്ടേ….വേറെന്തൊക്കെയാ നിന്റെ വിശേഷങ്ങൾ ഫെബീ…
ഹാ … എൻറെ വിശേഷങ്ങൾ പറയാനാണെങ്കിൽ ഈ ഒരു ദിവസം ഒന്നും പോരാ മോളേ …
അതേയ് ചക്കരേ നിനക്ക് നാളേ പോയാൽ പോരേ….
അള്ളോ…. അത് പറ്റില്ല… ഉമ്മച്ചി പാവം വീട്ടിൽ ഒറ്റക്കാ…….
അതിന് കാക്കു പൊക്കോട്ടേ ഉമ്മച്ചിന്റെയടുത്തേക്ക് ….
അയ്യ ടീ ..ന്റെ കാക്കൂനേ വിട്ടിട്ട് ഈ ഷാന എങ്ങോട്ടും വരണില്ല.
പ്ലീസ് … ഒരൊറ്റ ദിവസമല്ലേ ഞാൻ ചോദിക്കുന്നുള്ളൂ….
അങ്ങനേ അത് മാത്രം ഞാൻ സമ്മതിക്കില്ല എന്ന് ഫെബിക്ക് അറിയാവുന്നതു കൊണ്ട് എന്നോട് പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ ഓള് കാക്കുവിനേയും സോപ്പിട്ട് കാര്യം സാധിച്ചെടുത്തു…
കാക്കു നാളേ ഞങ്ങളെ ഉമ്മച്ചിയേയും കൂട്ടി ഇവിടേക്ക് വരാം എന്നും പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോയി…
ഉമ്മച്ചിയേ ഇങ്ങോട്ടേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ഞാനും ഫെബിയുടേ ആഗ്രഹത്തിന് സമ്മതം മൂളി കൊടുത്തു…
ഒരുപാട് വർഷങ്ങൾക്കു ശേഷം ആദ്യമായാണ് എൻറെ കാക്കുവിനേ വിട്ടുനിൽക്കുന്നത് …
അതിൻറെതായിട്ടുള്ള സ്നേഹപ്രകടനങ്ങളും കരച്ചിലും ഒക്കെ കഴിഞ്ഞിട്ടാണ് കാക്കു ആ വീടിൻറെ പടിയിറങ്ങിയത്…….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കാന്താരി …. നിച്ചുക്ക എവിടേ …
ഉമ്മച്ചിന്റെടുത്ത് ണ്ട് ഷാനുക്കാ…
ന്നാ ഇജ് താഴേ പോയി കളിച്ചോ…
ഞാൻ പോകൂല … ഞാൻ ഈ താത്താന്റേ കൂടേയിരിക്കാണ്….
കാന്താരിക്കുട്ടീ …. ഞങ്ങൾക്ക് രണ്ടാൾക്കും കുറച്ച് പണിയുണ്ട് ഇവിടേ … താത്ത അത് കഴിഞ്ഞ് താഴേക്ക് വരാട്ടോ … മോള് ചെല്ല്…
ന്റെമ്മോ … ഞാൻ പോകാവേ… ഇപ്പോ കീരിയും പാമ്പും സെറ്റ് … നമ്മള് പുറത്ത് … നടക്കട്ടേ നടക്കട്ടേ…
കാന്താരി പുറത്തേക്ക് പോകേണ്ട താമസം മിൻഹാ ഡോർ അടച്ചു…
മിൻഹാ … എല്ലാവരും താഴെയാണ് ഉള്ളത്… പിന്നെ നീ എന്തിനാ ഡോർ ലോക്ക് ചെയ്യുന്നത്…
ഹാ …പേടിക്കല്ലേ ന്റെ ഷാനൂ ….
എനിക്ക് ഒരു പ്രൈവസി തോന്നണ്ടേ … ഇതിനൊക്കേ ….
അതിനുമാത്രം നിനക്കെന്താ പറഞ്ഞു തൊലക്കാനുള്ളത് മിൻഹാ…
അതൊക്കേ പറയാം… ഒന്ന് ക്ഷമിക്ക് മാഷേ … സമയമുണ്ടല്ലോ…
ന്നാ ഡോർ ലോക്ക് ചെയ്യണ്ടാ….
അടച്ചാൽ മതീ…
ന്റെ ഷാനു ..അന്റെ ഒരു കാര്യം.. ഓക്കെ അങ്ങനെങ്കിൽ അങ്ങനേ
എന്നും പറഞ്ഞ് ബെഡിൽ കിടക്കുകയായിരുന്ന ഷാനുവിന്റ മുകളിലൂടെ മ്മള് ചാടിക്കയറി ആ ബെഡിന്റെ ഒരു കോണിൽ പോയിരുന്നൂ. . . .
നീ ഇതെങ്ങോട്ടാ മിൻഹ ചാടിക്കയറി പോകുന്നത് …
ഞാൻ എങ്ങോട്ടുമില്ല മോനേ …. ദാ ഇവിടെ ഇരുന്നു…
അതേയ് … നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ വേഗം പറഞ്ഞിട്ട് ആ ഡോർ ഒന്ന് തുറന്ന് വെക്ക് … താഴെ നിന്നും ആരെങ്കിലും കഷ്ടകാലത്തിന് ഇങ്ങോട്ട് കയറി വന്നാൽ അവർ എന്താ വിചാരിക്കുക…
അവരെനി എന്ത് വിചാരിച്ചാലും എനിക്ക് ഒരു കുഴപ്പവും ഇല്ല മോനെ…
അതെന്താ … നീയൊര് പെണ്ണെന്നെയല്ലേ .. പേടിയും ഇല്ലാത്തൊരു സാധനം…
അല്ലാടാ … ഞാൻ നിന്നേപ്പോലേ ഒരാണാ… നിനക്ക് എന്താ സംശയമുണ്ടോ ആ കാര്യത്തിൽ …. ഉണ്ടെങ്കിൽ പറയ്ന്നേയ്…
ന്റെ പൊന്നോ …ഞാൻ ഒന്നും പറഞ്ഞില്ലേ … നിനക്കെന്താ ന്റെ ഷാനയേ കുറിച്ച് പറയാനുള്ളത് എന്ന് വെച്ചാൽ അതങ്ങ് പറഞ്ഞു തീർത്തിട്ട് ഒന്ന് പോടീ …
നിന്റേ ഷാനയോ… അതേത് വകുപ്പിൽ …
അത് നീയറിയണ്ടാ തൽക്കാലം…. നിനക്ക് പറ്റുമെങ്കിൽ എന്താണെന്ന് വെച്ചാൽ പറയ്… ഇല്ലേ ഇവ്ട്ന്ന് ഒന്ന് ഇറങ്ങിപ്പോ …
ന്റെ ഷാനൂ … പറയാം പറഞ്ഞില്ലേ ..നീയൊന്നു ക്ഷമിക്ക് …
ഇനി കൂടുതൽ നേരം ഇവനെ ഇങ്ങനെ പിടിച്ചുനിർത്താൻ കഴിയില്ല എന്ന് മനസ്സിലായി കഴിഞ്ഞപ്പോൾ ഷാനയെ കുറിച്ച് എനിക്ക് പറയാനുള്ളതൊക്കെ കുറച്ച് ഉപ്പും പുളിയും ഒക്കെ ചേർത്തങ്ങ് പറഞ്ഞു കൊടുത്തു….
എല്ലാം ഒരു അത്ഭുതം പോലെ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടേയിരുന്നു……
ഷാനൂ …. ടാ …. നീയെന്താ ഒന്നും മിണ്ടാത്തേ… ടാ ചെക്കാ ….നിന്നോടാ ഞാൻ ചോദിക്കുന്നേ…
അള്ളാ .. ഏറ്റൂന്നാ തോന്നണേ… ചെക്കൻ ആകെ ഡൗൺ ആയിക്ക്ണല്ലോ… ഓന്റെ ഇപ്പോഴത്തെ മുഖലക്ഷണം കണ്ടിട്ട് എന്തായാലും എനിക്ക് ലോട്ടറിയടിച്ചെന്നാ തോന്നണേ…
ഷാനാ ..നിന്റേ കാര്യം കഴിഞ്ഞടി മോളെ ….
ടാ .. പൊട്ടാ
നമ്മള് ഓനേ പിടിച്ച് കുലുക്കിയതും ഓൻ മ്മളേയും കൂടേ ചേർത്ത് ഒറ്റക്കെട്ടിപ്പിടിക്കലായിരുന്നു…
ആ ഒരു നിമിഷം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു… ഞാൻ അങ്ങോട്ട് ഒരുപാട് ആഗ്രഹിച്ചത് ഇപ്പോൾ ദേ പ്രതീക്ഷിക്കാതെ തന്നെ ഒരു സ്വപ്നമെന്നോണം എന്നെ തേടിയെത്തിയിരിക്കുന്നു…… അവൻ എന്റേ മേത്ത് നിന്നും എണീക്കുന്നേയില്ല…
പക്ഷേ … ഇതിന് മാത്രം എന്താണിപ്പോൾ സംഭവിച്ചത്… എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ…
എന്തായാലും തൽക്കാലം ഇപ്പോ ഒന്നും അങ്ങട് ചോദിക്കാൻ നിൽക്കണ്ട ..അതായിരിക്കും ബുദ്ധി …. ഇനിയിപ്പോ കഷ്ടകാലത്തിന് ചോദിക്കുന്നത് കൊണ്ടങ്ങാനും എണീറ്റ് പോയാലോ ഈ പഹയൻ …
കിട്ടിയ ചാൻസ് മാക്സിമം അങ്ങ് മുതലാക്കാം.
അല്ല പിന്നേ…
നമ്മള് ഷാനുവിനെ ഇരു കൈകളും ചേർത്ത് മുറുക്കിയങ്ങ് കെട്ടിപ്പിടിച്ച് ….
ആഹാ എന്താ സുഖം…എൻറെ ഒരുപാട് നാളത്തെ ആഗ്രഹം ഇത്രയും പെട്ടെന്ന് പൂവണിയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതേയില്ല…
ഒരുമ്മ കൂടിയങ്ങ് പാസ്സാക്കിയാലോ മൊഞ്ചന് …
ഏയ് … അല്ലെങ്കിൽ വേണ്ട… ആദ്യം ഇവന്റെ ഉദ്ദേശം എന്താണെന്ന് അറിയാം… ഇനിയിപ്പോ ഉമ്മയൊക്കെ ചോദിക്കാതെ തന്നെ കിട്ടിയാലോ …എന്തുകൊണ്ടും ഇപ്പോൾ എൻറെ സമയമല്ലേ …..
അങ്ങനെ ഓരോന്ന് ആലോചിച്ച് ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് ….
ഡോർ പുറത്ത് നിന്നും തുറക്കപ്പെട്ടത്….
ആ സമയം എന്റെ നെഞ്ചിൽന്നൊരു കാളൽ ആയിരുന്നു…. ന്റെ റബ്ബേ.
ടാ … ഷാനൂ .. ടാ … നീ എന്താ ഈ കാട്ടുന്നേ… എണീറ്റ് പോടാ .. ടാ … ദേയ് വാതിൽ തുറന്നിട്ടിക്ക് …
എന്നും പറഞ്ഞ് പുറത്തേക്ക് നോക്കിയതും
ഓ…ഇവനായിരുന്നോ … മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ …
അതേയ് ഷാനൂ… നീ എണീക്കണ്ടാട അവിടേ തന്നേ കിടന്നോ …. ഇവനൊന്ന് ഇതൊക്കെ മര്യാദക്ക് കാണട്ടേ ….
എന്നും പറഞ്ഞു അവനെ നോക്കിയതും …..
നിച്ചു എന്താ റബ്ബേ… ആകെ ഷോക്ക് ആയി നിൽക്കുന്നു ഞങ്ങളേ തന്നേ നോക്കിക്കൊണ്ട്. ചെക്കനിഷ്ടപ്പെട്ടില്ലേ ഇനിയങ്ങാനും.. ഓന്റെ മുഖമൊക്കെ ചുവക്കുന്നുണ്ടല്ലോ… അള്ളാ പണിയാകോ …
ടാ … ഷാനു … ഒന്ന് എണീറ്റ് പോയേ….
നിച്ചു… ടാ … അവിടേ നിൽക്ക് … ടാ .. പറയുന്നത് കേൾക്ക് … അള്ളാ .. ഓൻ പോയല്ലോ…..
എന്താ …..എന്താ നീ കാറുന്നേ മിൻഹ …
ഒലക്ക – …. നീ എന്ത് പണിയാ ചെയ്തത്… ദേയ് നിച്ചു എല്ലാം കണ്ട് ഇവിടേ നിന്നും മുഖമൊക്കെ ചുവപ്പിച്ച് താഴേക്ക് പോയി…
അതിനു മാത്രം ഇവിടെ ഇപ്പോ എന്താ സംഭവിച്ചത്… നീയെന്തിനാ ഇങ്ങനെ ചൂടാവുന്നത്…
ഷാനൂ ….നീയെന്താ ഈ പറയുന്നത്… അവൻ പോയി ഇതെല്ലാം ഉമ്മച്ചിയോട് പറഞ്ഞു കൊടുത്താലോ …
പറഞ്ഞു കൊടുത്താൽ ?…. അതിനെന്താ നിനക്ക് പ്രശ്നം ? …..ഞാൻ നിന്നേ കെട്ടിപ്പിടിച്ചു .അത് ഇത്ര വലിയ തെറ്റാ ? ആണോ …
ബെസ്റ്റ് … നല്ല ആളോടാ അല്ലെങ്കിലും ചോദിച്ചത്… പടച്ചോനെ എനിക്ക് കയ്യും കാലും വിറക്കുന്നുണ്ടല്ലോ… ഇന്ന് ഇപ്പോ എല്ലാരും കൂടെ എന്നേ ചവിട്ടി പുറത്താക്കും എന്നാ തോന്നുന്നേ….
ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഒരു കൂസലും ഇല്ലാത്ത ഒരു കഴുത. ഇരിക്കുന്ന ഇരിപ്പു കണ്ടില്ലേ…
മിൻഹാ … എന്താ നിൻറെ പ്രശ്നം.
ഒലക്കാ … നീ ഇപ്പോ എന്തിനാ എന്നേ വന്ന് കെട്ടിപ്പിടിച്ചത്….
ഹ…ഹ അത് പിന്നേ ഇത്രയും സന്തോഷമുള്ള ഒരു കാര്യം നീ വന്ന് ന്നോട് പറഞ്ഞാൽ പിന്നേ ……
ഈ സന്തോഷ വാർത്ത കേട്ടിട്ട് എൻറെ ഭാഗത്തുനിന്നും അത്രയേ സംഭവിച്ചുള്ളൂ എന്ന് വിചാരിച്ച് സമാധാനിച്ചോ തൽക്കാലം മോള്…
സന്തോഷമുള്ള കാര്യമോ … ഞാൻ പറഞ്ഞതിൽ എന്താണ് ഇത്രമാത്രം സന്തോഷിക്കാൻ ഉള്ളത് ഷാനൂ ….:
അതൊക്കെയുണ്ട് മോളേ…. അവളെ ലൈഫിൽ സംഭവിച്ചത് ഓർക്കുമ്പോൾ എനിക്ക് നല്ല സങ്കടമുണ്ട്… പക്ഷേ കഴിഞ്ഞതിനെ ഓർത്ത് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല മോളേ …
നീ വിചാരിക്കും ഞാൻ എന്താ ഇപ്പോ നീ പറഞ്ഞത് ഒക്കേ കേട്ടിട്ട് ഇത്രയും കൂൾ ആയതെന്ന് ….
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിട്ടും എനിക്കെന്താ ഒരു കൂസലും ഇല്ലാത്തതെന്ന് …
ഞാൻ ഞെട്ടില്ലാ മിൻഹാ … കാരണം എന്റേ ഷാന ആരാണെന്നത് എനിക്ക് ഇന്ന് രാവിലേ തന്നേ ചില സൂചനകൾ കിട്ടിയതാണ് .
ആ സൂചനകൾ ഒക്കെ ശരിയാണെന്നത് മനസ്സിലാക്കാൻ നീ പറഞ്ഞതൊക്കെത്തന്നേ ധാരാളം….
വാട്ട് … നീ എന്തൊക്കെയാ ഈ പറയുന്നത് ഷാനു ..എനിക്കൊന്നും മനസ്സിലാവുന്നതേയില്ല ..
തൽക്കാലം അത്രയൊക്കെ മനസ്സിലാക്കിയാൽ മതി. പിന്നേ എന്റേ സന്തോഷം എന്താണെന്നല്ലേ നീ ചോദിച്ചത്…
എന്നാൽ കേട്ടോ നീ…. ഷാനയേ ഈ പ്രോജക്ടിലേക്ക് കൊണ്ടുവരാൻ ഇനി എനിക്ക് നിൻറെ ആവശ്യമില്ല മിൻഹാ … അവളെന്റെ കൈയ്യെത്തും ദൂരത്ത് തന്നേയുണ്ട്…
അവളേ നാളേ എന്റെ ഈ വീട്ടിലേക്ക് ഞാൻ തന്നേ കൊണ്ട് വരും… നീ കണ്ടോ …
പടച്ചോനേ പണി ഞാൻ തന്നേ ചോദിച്ച് വാങ്ങിയോ … എല്ലാം കൈവിട്ടു പോകോ ?
അതെങ്ങനേ ഷാനൂ ….
അതൊന്നും തൽക്കാലം നീ ഇപ്പോൾ അറിയണ്ടാ മിൻഹാ.
പിന്നേ …ഞാൻ നിന്നേ കെട്ടിപ്പിടിച്ചത് എന്തിനാണന്നല്ലേ….
അതിന്റേ കാരണം തൽക്കാലം നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി…
ഷാനയുടേ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് ഞാനറിഞ്ഞിട്ടും അവളേ എനിക്ക് സ്വന്തമാക്കാൻ കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ മിൻഹാ ….
ഇല്ലാ … ഒരിക്കലും ഇല്ല …അവളേ എനിക്ക് സ്വീകരിക്കാൻ കഴിയില്ല ..
അപ്പോപ്പിന്നേ നീ നേരത്തേ ഷാനയേ കുറിച്ച് എന്നോട് പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം കൂടേ എനിക്ക് വ്യക്തമായിരുന്നു..
ഞാൻ ഇപ്പോൾ ഇവിടേ വെച്ച് നിന്റെ ഈ മുഖത്തേക്ക് ഇങ്ങനെ നോക്കി എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ ഇരു കൈകളും നീട്ടി എന്നേ സ്വീകരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം… എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ മിൻഹാ….നിനക്ക് എന്നേ ഇഷ്ടമല്ലേ ….
ഷാനൂ …. അത് പിന്നേ..:
യെസ് ഓർ നോ മിൻഹാ …
എന്താ നിനക്ക് മറുപടി ഒന്നും ഇല്ലേ ..ഇല്ലങ്കിൽ വേണ്ടാ …. anyway മിൻഹാ … ഐ. ലവ്. യൂ
ആ ഒരു നിമിഷം മിൻഹയുടേ മുഖത്തേ തിളക്കം കാണണമായിരുന്നു…
ഷാനൂ … സത്യായ്ട്ടും
യെസ്… ഞാൻ നിന്നേ സ്നേഹിക്കുന്നു മിൻഹാ …
അത് പറയേണ്ട താമസം …എനിക്ക് ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നു . ഞാൻ ഷാനുവിനേ ആ നിമിഷം പരിസര ഭോദം വരേ മറന്ന് കെട്ടിയങ്ങ്പ്പിടിച്ച് ഒരു ലോഡ് മുത്തവും വാരി വിതറി….
ഞാൻ അങ്ങനേ അവന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് തന്നേ അവനോട് ചോദിച്ചു…
ഷാനൂ ….
ഉം ..പറയ്
അപ്പോപ്പിന്നേ കാര്യങ്ങൾ ഇത്രത്തോളം ആയ സ്ഥിതിക്ക് നാളെ എന്തിന് ഷാനയേ നീ ഇങ്ങോട്ട് കൊണ്ടുവരും എന്ന് പറഞ്ഞു… ഇനി അതിൻറെ ആവശ്യം എന്താ … നമുക്ക് തന്നേ ചെയ്താൽ പോരേ…
ഉം. പ്രോജക്ട് ചെയ്യാം…. പക്ഷേ അതിന് മുമ്പ് എനിക്ക് ചെറിയൊരു പ്രതികാരം ചെയ്യണം മിൻഹാ … ഇല്ലെങ്കിൽ ഇന്ന് മുതൽ എനിക്ക് ഉറക്കില്ലാത്ത രാത്രികളാകും … മാത്രമല്ല …. ആ പ്രതികാരം പൂർണ്ണതയിൽ എത്തണമെന്നുണ്ടെങ്കിൽ നാളേ അതിന് ഷാന ഇവിടേ വേണം … നമ്മൾ രണ്ട് പേരുടേയും സ്നേഹപ്രകടനങ്ങൾ കണ്ട് കൊണ്ട് ആസ്വദിക്കാൻ ….
ഒന്നില്ലെങ്കിലും എന്നേ ഇത്രത്തോളം കൊണ്ടെത്തിച്ചതല്ലേ …..
അപ്പോപ്പിന്നേ വേണ്ടേ മിൻഹാ …
ഉം .. വേണം ഷാനു ..
ഗുഡ്… വേണം… അപ്പോ നാളേ അവളേ ഇവിടേക്ക് കൊണ്ട് വരുന്ന കാര്യം ഞാനേറ്റു …
ഇന്ന് നീ വീട്ടിലേക്ക് പോകാൻ നോക്കിക്കോ മിൻഹാ … എന്നിട്ട് നാളേ രാവിലേ ഇവിടേക്ക് വാ..
ഉം.കെ.
പിന്നേ ഒരു കാര്യം കൂടേ പറയാം …. നമ്മുടേ സ്നേഹപ്രകടനം നിച്ചൂ നേരത്തേ ഒരു വട്ടം കണ്ടതാണ്… അതിന് അവനുള്ള മറുപടി ഞാൻ തന്നേ കൊടുത്തോളാം… നീയായിട്ട് ഒന്നും പറയാൻ നിൽക്കണ്ട …
ശരി ഷാനു… ഞാൻ പൊക്കോട്ടേന്നാൽ …
അള്ളാ ..ഈ ഷാനുവിന് ഇത്ര പെട്ടന്ന് എന്താ സംഭവിച്ചേ …എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ലല്ലോ…
മോളേ ഷാനാ … ഷാനൂ നിന്നിൽ നിന്നും ഞാൻ ആഗ്രഹിച്ചത് പോലേത്തന്നേ എന്നെന്നേക്കുമായി കൈ വിട്ട് പോയടീ… ഇനിയല്ലേ നീ കാണാൻ പോകുന്നത്…
നാളേ നിന്റേ ചങ്ക് പൊട്ടും മോളേ ഞങ്ങളുടേ സ്നേഹ പ്രകടനങ്ങൾ കണ്ടിട്ട്…. നീ കാത്തിരിക്ക്….
കാര്യങ്ങൾ ഇത്ര പെട്ടന്ന് കറങ്ങിത്തിരിഞ്ഞ് ഒടുക്കം എൻറെ അടുത്തു തന്നെ ഷാനു വരും എന്നുണ്ടെങ്കിൽ എല്ലാം കുറച്ചു നേരത്തെത്തന്നേ തുറന്നു പറയാമായിരുന്നു….
ആ …..ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ…
എന്തായാലും ഷാനു അങ്ങനേ അവളുടെ അധ്യായം അങ്ങ് ക്ലോസ് ചെയ്തു.. ഇനി മുതൽ മിൻഹയുടേ സ്വന്തം ഷാനു …
ഹ..ഹ…ഹ…ഹ…
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission