✍✍ *രചന – ഫർഷാദ് ഷ വയനാട്*
📢📣🎤 Welcome back to The World Royal Scientific Fest 2020 .
ഇവിടേ നമുക്ക് മുന്നിലുള്ള ഈ ക്യാബിനുകളിലെല്ലാം നിരന്ന് നിൽക്കുന്ന
നമ്മളെയെല്ലാം അമ്പരപ്പിക്കാൻ പോകുന്ന ,
കൊച്ചു കൊച്ചു ജല കണികയേപ്പോലും പേമാരിയാക്കി മാറ്റാൻ കഴിവുള്ള
എല്ലാ ജൂനിയർ സൈന്റിസ്റ്റ് എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന
യുവ തലമുറയുടേ ഭാവി വാഗ്ദാനങ്ങൾക്ക് ഒരിക്കൽ കൂടി ഈ വേദിയിലേക്ക് സ്വാഗതം …
ഇവിടേ നമുക്കറിയാം … നിമിഷ നേരം കൂടേ കഴിഞ്ഞാൽ വേൾഡ് റെക്കോർഡ് അടക്കം പ്രഖ്യാപിക്കാൻ പോകുന്ന ,
ഒരു ടീമിലേ തന്നേ 3 പേരുടേ തലവര വരേ മാറ്റിയെഴുതപ്പെടാൻ പോകുന്ന …
വലിയൊരു കർത്തവ്യത്തിന് സാക്ഷ്യം വഹിക്കാനാണ് ഈ വേദിയിൽ നമ്മളെല്ലാവരും എത്തിച്ചേർന്നിരിക്കുന്നത്…
നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെസ് കോഡിന്റേ അടിസ്ഥാനത്തിൽ ഓരോ ടീമിനും ഇവിടേ ഈ വേദിയിൽ നിങ്ങളുടെ പ്രവർത്തനം കാഴ്ച്ച വെക്കാവുന്നതാണ്…
തുടർച്ച
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
തുടർന്ന് തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന ടീമിനെ കാത്തിരിക്കുന്നു GBS AMERICAN SCIENTIFIC RESEARCH CENTER റെക്കോർഡ് പുരസ്ക്കാരവും 50 ലക്ഷം രൂപയും…
ജൂനിയർ സൈന്റിസ്റ്റുകളേ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇവിടേ വിധി കർത്താക്കളായി ഈ സൈന്റിഫിക് കമ്പനിയെ റെപ്രസന്റ് ചെയ്തുകൊണ്ട് എത്തിയിരിക്കുന്നത് ജോൺ പോൾ , എലീന രാജി , മാർക്കസ് ബർഗ് , ഷൈൻ ഷോൾ , സിയാന മിത്ലി എന്നിവരാണ് ..
ആദ്യമായി നമുക്ക് സ്വാഗതം ചെയ്യാം നമ്മുടെ വിധികർത്താക്കളെ .
അത് പോലേ തന്നേ ഇവിടേ ക്ഷണം സ്വീകരിച്ചു കൊണ്ട് എത്തി ചേർന്ന എനിക്ക് മുന്നിൽ ആകാംക്ഷയോടെ ഇരിക്കുന്ന എല്ലാ ശാസ്ത്ര സാമൂഹിക സാങ്കേതിക രാഷ്ട്രീയ സൈന്റിഫിക് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളേയും മറ്റു ആളുകളേയും പ്രത്യേകം സ്വാഗതം ചെയ്യുന്നു.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു കാര്യം മത്സരാർത്ഥികൾ പ്രത്യേകം ഓർക്കുക ….
ആദ്യമായി നിങ്ങൾ സ്റ്റേജിന്റേ മുൻവശത്തായ് കാണുന്ന സീറ്റുകളിൽ എല്ലാവരും തന്നേ ചെന്നിരിക്കണമെന്ന് അറിയിക്കുകയാണ്…
ഈ സമയം ഞങ്ങൾക്ക് നിശ്ചയിച്ച ക്യാബിന്റെ അടുത്തുനിന്നും ആ സീറ്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി…
ടാ … നിച്ചു… എത്ര ജനങ്ങളാ ഒന്ന് നോക്കിയേ… എനിക്ക് പേടിയാകുന്നു…
അതേയ് …. മിണ്ടല്ലടാ … നീ പറഞ്ഞു പറഞ്ഞു എന്നെക്കൂടി ടെൻഷൻ ആക്കാൻ നിക്കല്ലേ …
ടാ … ഇത്രേം ജനങ്ങൾക്കിടയിൽ അവരൊക്കേ എവിടേ എന്ന് വെച്ചിട്ടാ ….എല്ലാം കൊളമാകോ അവസാനം,
ഇല്ലടാ …ദേയ് …. ടീച്ചറൊക്കേ അതാ അവിടേ … നീ പേടിക്കല്ലേ…. അവരൊക്കേയില്ലേ… പിന്നേ നമ്മളെന്തിനാ ഇങ്ങനേ ടെൻഷൻ ആവണേ … അവരും കണ്ടോണ്ടിരിക്കയല്ലേ…
പിന്നേ … മിൻഹയുടേ കാര്യം ടീച്ചർ നോക്കിക്കോളും … ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് … അതുകൊണ്ടുതന്നെ ടീച്ചർ പറഞ്ഞാൽ അവൾക്കു കേൾക്കാതിരിക്കാൻ കഴിയില്ലടാ.
ഇതൊക്കേ കഴിഞ്ഞ് വിജയിച്ചിട്ട് വേണം മിൻ ഹക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കാൻ എന്നാ ടീച്ചർ അവസാനം പറഞ്ഞത് തന്നേ…
അതല്ലടാ ….ന്നാലും അവസാനം വിചാരിച്ചത് പോലേയൊന്നും നടന്നിട്ടില്ലായെങ്കിൽ ഒരു മുൻകരുതലെന്നോണം മിൻഹയോട് സ്കാനറിൽ കയറിക്കിടക്കുമോ എന്ന് ചോദിച്ച് നോക്കണോ …
ഏയ് … വേണ്ടടാ … ഒരു കുഴപ്പവുമില്ലാതേ തന്നേ നടക്കും … അതൊക്കേയെനിക്ക് കുറച്ച് നേരത്തേ ഉറപ്പ് തന്നിട്ടുമുണ്ട്… പിന്നേ ടീച്ചറും ട്രൈ ചെയ്തോളും….
കെ.ന്നാ വാ ..നമുക്കിവിടേയിരിക്കാം…
അങ്ങനേ ഞങ്ങൾ അവിടെ സീറ്റിൽ സ്ഥാനമുറപ്പിച്ചു.
📢📣 🎤നിങ്ങളുടേ ഓരോ ടീമിലേയും ചെസ് നമ്പർ ഇവിടേ അനൗൺസ് ചെയ്യുന്ന നിമിഷം…
നിങ്ങളുടേ എക്സ്പിരിമെന്റിനേ കുറിച്ച് വിധികർത്താക്കൾക്ക് മുമ്പിൽ പ്രസന്റ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ഓരോ ടീമിലേയും ക്യാപ്റ്റൻസ് മാത്രം സ്റ്റേജിലേക്ക് കയറി വരണ്ടേതാണ്….
👨💼 ടാ … മൂന്നാളും ഒന്നിച്ചല്ല ഷാനൂ… ഫസ്റ്റ് നീ മാത്രാ കയറിപ്പോകേണ്ടതെന്ന് …
ഉം. കേട്ട് മോനേ …എന്തായാലും വരുന്നോട് ത്ത് വെച്ച് കാണാം… ഇനിയെന്തായാലും പിന്നോട്ടില്ല…. ജയിച്ചേ മതിയാകൂ…
📢📣🎤തുടർന്ന് നിങ്ങൾ കാഴ്ച്ച വെക്കാൻ പോകുന്ന നിങ്ങളുടേ പ്രോജക്ടിന്റേ വിഷയത്തേ കുറിച്ച് 5 മിനിറ്റിൽ കവിയാതേ ചെറിയ രീതിയിലെ ഒരു ഉള്ളടക്കമെന്നോണം നിങ്ങളുടേ ആശയത്തേ കുറിച്ചു സംസാരിക്കേണ്ടതാണ്…
അതിന് ശേഷം മത്സരത്തിന്റേ ഫസ്റ്റ് സ്റ്റെപ്പെന്നോണം വിധികർത്താക്കളുടേ 10 ചോദ്യങ്ങൾക്ക് ടീം ക്യാപ്റ്റൻസ് മറുപടി നൽകേണ്ടതുണ്ട്..
👨💼10 ചോദ്യമോ ടാ നിച്ചൂ ..
ടെൻഷനാവണ്ടെടാ … നമ്മളേ പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നെ ആയിരിക്കില്ലേ… പിന്നെന്തു പേടിക്കാൻ ….
ടാ …ഇതൊന്നുമല്ല മോനേ കോമഡി … നീ ആ മിൻഹയുടെ മുഖത്തേക്കൊന്ന് നോക്കിയേ …
ഇന്നലെ രാത്രി പ്രോജക്ട് പ്രസന്റ് ചെയ്യാൻ വാശി പിടിച്ച ആളാ … 10 ചോദ്യം എന്നു കേട്ടപ്പോഴേ ഓളേ കാറ്റു പോയി.
എന്നും പറഞ്ഞ് മിൻഹയുടേ നേർക്ക് തിരിഞ്ഞു കൊണ്ട് …
നിനക്കിനി പ്രോജക്ട് പ്രസന്റ് ചെയ്യണമോ മിൻഹാ എന്ന് ആങ്യ ഭാക്ഷയിൽ മ്മള് ചോദിച്ച് …
പെണ്ണിൻറെ കിളി എപ്പോ പോയി എന്ന് ചോദിച്ചാൽ മതിയല്ലോ… അല്ല പിന്നേ…
📢📣 🎤തുടർന്ന് …. എക്സ്പിരിമെന്റിന് വേണ്ടി ഇവിടേ നമുക്ക് മുമ്പിൽ show ചെയ്തിട്ടുള്ള നിങ്ങൾ ഓരോ ടീമും തയ്യാറാക്കി കൊണ്ട് വന്ന നിങ്ങളുടേ ഉപകരണങ്ങൾ സെറ്റ് ചെയ്തിട്ടുള്ള ഓരോ ക്യാബിനും ചെസ് നമ്പർ പ്രകാരം റോബോർട്ട് സിസ്റ്റം നിങ്ങളുടേ അടുത്തെത്തിക്കുന്നതായിരിക്കും.
30 മിനിറ്റ് ആയിരിക്കും ഓരോ ടീമിനും നിശ്ചയിച്ചിട്ടുള്ള പരമാവധി സമയം…
പ്രസന്റേഷന് വേണ്ടി പ്രോജക്ടർ സ്ക്രീൻ ഉപയോഗിക്കുന്ന ടീമുകൾ നിങ്ങളുടേ Datas മുൻകൂട്ടി ഇപ്പോൾ തന്നേ Data Section ൽ ഏൽപ്പിക്കേണ്ടതാണ്…
മത്സരം ആരംഭിച്ച് കഴിഞ്ഞാൽ ഓരോ ക്യാപ്റ്റന്റേയും കൂടെ വന്നിട്ടുള്ള മറ്റു 2 ടീം അംഗങ്ങളേ അവരുടേ സഹായം ആവശ്യമായി വരുന്ന സമയമാകുമ്പോൾ ടീം ക്യാപ്റ്റൻസ് അവരേ നേരിട്ട് തന്നേ സ്റ്റേജിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് അവർക്ക് നിശ്ചയിച്ചിട്ടുള്ള ചുമതല എന്താണെന്ന് വിശദീകരിക്കേണ്ട ഉത്തരവാധിത്വമുണ്ടെന്ന് പ്രത്യേകം ഓർമ്മയിൽപ്പെടുത്തുന്നു …
അപ്പോ നമുക്ക് സ്വാഗതം ചെയ്യാം ടീം ക്യാപ്റ്റൻ ചെസ് നമ്പർ 1 ഓൺ ദ സ്റ്റേജ് …
👨💼 ഞാൻ പതുക്കേ തിരിഞ്ഞു കൊണ്ട് ഞങ്ങളെ ടീച്ചറെ ഒന്നു നോക്കി….
ടീച്ചർ ഓക്കേയല്ലേ ….
ടീച്ചർ ഓക്കേ .. എന്ന് പറഞ്ഞെങ്കിലും എനിക്ക് അതിൽ അത്ര തൃപ്തി തോന്നിയില്ല….
ടീച്ചറുടെ മുഖത്തൊക്കെ നല്ല ടെൻഷൻ കാണുന്നുണ്ട്.
പടച്ചോനേ…. ചതിക്കരുതേ ..എല്ലാം പ്രതീക്ഷിച്ചതു പോലെ തന്നെ നടക്കണേ ….
🎤 എന്റെ പേര് സുഫൈർ …. ഞാനും എന്റേ ടീമും മലപ്പുറം ജില്ലയേ പ്രതിനിധീകരിച്ച് കൊണ്ടാണ് ഇവിടേ നിങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത്……
എന്റേ എക്സ്പിരിമെന്റ് എന്ന് പറയുമ്പോൾ very useful invention for this generation peoples.
അതായത് … ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ….
ടാ … ചെക്കൻ കലക്കുന്നുണ്ടല്ലോ… ഇതുപോലെയൊക്കെ പറയാൻ കയ്യോടാ എനിക്ക് … എന്തോ ഒരു ടെൻഷൻ….
After few hourse ago ..
📢📣🎤 അതിവാശിയും അതിലുപരി നമ്മളെ അത്ഭുതപ്പെടുത്തുകപോലും ചെയ്ത 7 ടീമിന്റേ വ്യത്യസ്ഥമായ വർക്ക് എക്സ്പിരിമെന്റ്സ് നമ്മൾ ഇപ്പോൾ കണ്ടു കഴിഞ്ഞു….
അടുത്തതായി നമുക്ക് സ്വാഗതം ചെയ്യാം welcome to the team leader ചെസ് നമ്പർ 8 on the stage….
ഷാനു … ചെല്ല്… All the best…
അള്ളാ … സന്തോഷത്തോട് കൂടേ ഈ വേദിയിൽ നിന്നും ഇറക്കി വിടണേ ഞങ്ങളേ … ഫലം പരാചയമാകരുതേ …
എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു ….
ടീച്ചറേ ഒന്ന് അവസാനമായി തിരിഞ്ഞുനോക്കിയപ്പോൾ നല്ല ധൈര്യവും തന്നു കയറിച്ചെല്ലാൻ പറഞ്ഞു…
അള്ളാ … മിൻഹയുടേ മുഖം കാണുമ്പോൾ പേടിയാകുന്നു… ഓള് ടീച്ചർ പറയുന്നതൊക്കേ അനുസരിക്കണേ… ഒരു പ്രശ്നവും ഉണ്ടാക്കരുതേ …. ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ തന്നെ കാര്യങ്ങൾ ഭംഗിയായി നടക്കണേ …..
അങ്ങനേ ഞാനിപ്പോൾ സ്റ്റേജിൽ എത്തിക്കഴിഞ്ഞു.
മനസ്സു മുഴുവനും ഇനി മുന്നോട്ട് എന്തൊക്കെ സംഭവിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാതെതന്നെ എൻറെ മുന്നിൽ ഇരിക്കുന്ന എല്ലാവർക്കും നേരെ ഒന്ന് കണ്ണോടിച്ചു…
ഇവരുടേയൊക്കേ മുഖത്ത് ഈ സന്തോഷം അവസാനം വരേ ഇങ്ങനേ തന്നേ കാണണേ …
എന്നും ചിന്തിച്ചു കൊണ്ട് എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി….
🎤 എൻറെ പേര് ഷാനിദ് ഇബിനു ഷാൻ…. ഞാനും എന്റെ ടീമും വയനാട് ജില്ലയേ പ്രതിനിധീകരിച്ചു കൊണ്ടാണ് ഇവിടേ നിങ്ങൾക്ക് മുമ്പിൽ വന്നിരിക്കുന്നത്…
എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛഭാവം മാത്രമായിരുന്നു കാണാൻ കഴിഞ്ഞത് .
വയനാടല്ലേ …. അപ്പോ അത്രയ്ക്കൊക്കേ പ്രതീക്ഷിച്ചാൽ മതി എന്നാകും എല്ലാവരുടെയും മനസ്സിലെ ചിന്ത..
പക്ഷേ എന്റേ മനസ്സിനേ അങ്ങനങ്ങട് തളർത്താൻ എനിക്ക് തോന്നിയതേയില്ല…..
കാരണം… എല്ലാവരുടെയും മുഖത്ത് പുച്ഛ ഭാവം ഒക്കെയായിരുന്നെങ്കിലും പ്രോജക്ട് കാണാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുന്ന പല മുഖങ്ങളും എന്റേ ശ്രദ്ധിയിൽപെട്ടു…
പോരാത്തതിന് മറ്റു രാജ്യങ്ങളിൽ നിന്നു മെത്തിയ വിധികർത്താക്കൾക്ക് എന്ത് വയനാട് വന്നിരിക്കുന്നു .. അവർക്കെല്ലാവരും തുല്യമാണ്….
എന്ന് ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു കൊണ്ട് സംസാരം തുടർന്നു…..
🎤 ഇപ്പോ ഇവിടേ പല ആളുകളുടേയും മനസ്സിൽ ഉയർത്തെഴുന്നേറ്റ ഒരു ചോദ്യമാകും….
ഈ വയനാട് ജില്ലയിൽ നിന്നും വന്ന് കൊണ്ട് നീ എത്ര മാത്രം വലിയ ഒരു കണ്ടുപിടിത്തം നടത്താനാണെന്ന് ….
ക്ഷമിക്കണം ….. എനിക്കത് ഇവിടെ എൻറെ മുന്നിൽ ഇരിക്കുന്ന പല ആളുകളുടെയും മുഖഭാവത്തിൽ നിന്ന് മനസ്സിലായ ഒരു കാര്യം പറഞ്ഞെന്നു മാത്രമേയുള്ളൂ..
എന്നിരുന്നാലും ആ വയനാട് ജില്ലയുടേ മഹത്വം എന്താണെന്നറിയണമെന്നുണ്ടെങ്കിൽ അവിടേ ജനിച്ചു വളരുന്ന ഓരോ നന്മ മരങ്ങളുടേയും ജീവിതം എടുത്ത് തന്നേ നോക്കേണ്ടതുണ്ട്….
ഞാൻ പറഞ്ഞു വരുന്നത്…. ഇന്ന് ഇവിടേ നിങ്ങൾക്ക് മുമ്പിൽ ഞാനിങ്ങനേ നിൽക്കുന്നതിന്റേ ഒരു പ്രധാന കാരണം വയനാട്ടിൽ ജനിച്ചു പോയി എന്നത് തന്നേയാണ്…
കാരണം ഇല്ലാഴ്മകളിൽ നിന്ന് മാത്രമേ ഏതൊരു വസ്ഥുവും കണ്ടുപിടിക്കപ്പെടുന്നുള്ളൂ..:
ഒരു ഉപകരണം പുനർജനിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അത് കണ്ട് പിടിക്കപ്പെടുന്നതിന്റേ മുമ്പേ ഉണ്ടായിരുന്ന ആ ഒരു ഉപകരണത്തിന്റേ ഇല്ലാഴ്മ തന്നേയാണ്.
അങ്ങനൊരു ഉപകരണത്തിന് ജീവൻ നൽകുമ്പോൾ ഉണ്ടായേക്കാവുന്ന അതിന്റേ സാധ്യതകൾ മനസ്സിലാക്കുമ്പോഴാണ് ..
അങ്ങനെയുള്ള കണ്ടുപിടുത്തങ്ങളാണ് ഇന്ന് ഈ നാടിന്റേ വികസനങ്ങൾക്കും , സാമ്പത്തിക മേഖലയിലേക്കും , ഓരോ നാടിന്റേയും ഉയർച്ചയ്ക്കും ഒക്കേ കാരണമായി മാറിയത്.
ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന ഇല്ലാഴ്മകളിലൂടേ കടന്ന് പോയ വയനാട് എന്നറിയപ്പെടുന്ന ജില്ല ഇന്ന് എല്ലാ സാങ്കേതിക വിദ്യകൾ കൊണ്ടും മുൻപന്തിയിലെത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അത് നമ്മളേപ്പോലേയുള്ള പല ആളുകളുടേയും ജീവിതത്തിൽ കഴിഞ്ഞു പോയ അവരുടേ അനുഭവങ്ങളും അത് നൽകിയ പാഠങ്ങളിൽ നിന്നും ഉടലെടുത്ത കണ്ടുപിടിത്തങ്ങളുമൊക്കേയാവാം…
അങ്ങനെയൊരു അനുഭവവും അതിൽ നിന്നും ഉടലെടുത്ത ഒരു കണ്ടുപിടിത്തവും ആണ് ഞാൻ നിങ്ങളുമായിട്ട് ഇവിടേ പങ്കു വെക്കാൻ പോകുന്നത്…
എന്റേ ഒരു ഫാമിലി റിലേറ്റിവ് . അദ്ദേഹത്തിന്റേ പേര് സജാദ് എന്നായിരുന്നു.
പുള്ളിക്ക് ഒരു അടുത്ത സുഹൃത്ത് ഉണ്ടായിരുന്നു… സജാദ്ക്കയുടേ ജീവന്റേ പാതി എന്ന് വേണമെങ്കിൽ പറയാം…
ഒരമ്മക്കുണ്ടായതല്ലെങ്കിലും അവർ ജീവിച്ച് വന്നത് ഒരമ്മയുടേ മക്കളെന്നപോൽ ആയിരുന്നു…
അങ്ങനേ നല്ല സന്തോഷത്തോട് കൂടി ജീവിച്ച് വന്ന സജാദ്ക്കയുടേയും അദ്ദേഹത്തിന്റേ സുഹൃത്ത് ഷാനിബ്ക്കയുടേയും ലൈഫിൽ അവർക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമുണ്ടായി…
ഈ ഷാനിബ്ക്കയുടേ അനിയത്തിയായ ഷഹനക്ക് ഒരു ദിവസം ആ നാട്ടിലുള്ള ഒരു കഴുക കാപാലന്റെ കാമ ഭ്രാന്തിന് പിച്ചിച്ചീന്തിയെറിയപ്പെടേണ്ടി വരുമെന്ന ഒരു അവസ്ഥയുണ്ടായി.
ആരുടേയൊക്കേയോ ഭാഗ്യം കൊണ്ടന്നവൾ അയാളുടേ പീഠനത്തിനിരയാകാതേ രക്ഷപെട്ടങ്കിലും അന്നവർക്കു നഷ്ടപ്പെട്ടത് ആ കാപാലനിൽ നിന്നും അവളേ മോചിപ്പിക്കാൻ വന്ന സ്വന്തം ഉപ്പയുടേ ജീവനായിരുന്നു…
ആ ഉപ്പയുടേ മരണകാരണം ആ കാപാലൻ അവരുടേ ശരീരത്തിലൂടേ ഒഴിച്ച അധികാഠിന്യമേറിയ ആസിഡും …
സ്വന്തം ഉപ്പ അവിടേ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടു നിൽക്കാ എന്നല്ലാതേ ആ മകൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…
കാരണം ഉപ്പയുടേ ശരീരത്തിലൂടേ ഒലിച്ചിറങ്ങിയ ആസിഡ് ഈ മകളുടേ ശരീരത്തിലും അലിഞ്ഞു ചേർന്നിരുന്നു…
പീഡനശ്രമത്തിന് പുറമേ ആസിഡിന്റേ വേദന കൂടിയായപ്പോ ആ മകൾക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു കൊണ്ടയിരുന്നു…
പിന്നീട് മണിക്കൂറുകൾക്ക് ശേഷം അവൾ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ അത്യാവശ്യം എല്ലാ ടെക്നോളജികളുള്ള വയനാട് ജില്ലയിലേ തന്നേ ഒരു പ്രത്യേക ഹോസ്പിറ്റലിലായിരുന്നു….
ആ ആസിഡിന്റേ വീര്യം കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവുകൾ കാരണം 3 മാസത്തേ ഹോസ്പിറ്റൽ വാസം അവസാനിപിച്ചപ്പോൾ അവർക്ക് നഷ്ടമായത് അവരുടേ വീട് വിറ്റ് കിട്ടിയ 40 ലക്ഷം രൂപയായിരുന്നു.
ആ പണമോ വീടോ പോയതിലല്ല … ന്നിട്ടും അവളുടേ ശരീരത്തേ മുറിവുകൾ പൂർണ്ണമായും മാറ്റിയെടുക്കാൻ അവർക്ക് ഇന്ന് വരേ കഴിഞ്ഞില്ല എന്നതാണ് ഏറേ വിഷമം..
ആ മുറിവുണ്ടാക്കിയ ആഴവും ശരീരത്തിലേ ഏതൊക്കേ അവയവങ്ങളേ ഇത് ബാധിച്ചു എന്നതിന്റേ പൂർണ്ണരൂപം വ്യക്തമാകണം എന്നുണ്ടെങ്കിൽ ഇന്ത്യയിൽ തന്നേ ഒരേയൊരു മൾട്ടി നാഷണൽ ഹോസ്പിറ്റലിൽ മാത്രമായിരുന്നു അത് കണ്ടുപിടിക്കാനുള്ള ഏറ്റവും വലിയ ബോഡി സ്കാനിംഗ് സാങ്കേതിക വിദ്യ ഉണ്ടായിരുന്നത്,..
അതിനേക്കാൾ വലിയൊരു വെല്ലുവിളി അവർ നേരിട്ടത് ആ ഹോസ്പിറ്റലിലേ ഡോക്ടർ അവരോട് പറഞ്ഞ വലിയ ഭീമമായ തുകയായിരുന്നു…
അവർക്കുണ്ടായിരുന്ന സാമ്പത്തികമെല്ലാം അതിന് മുമ്പേ നഷ്ടപ്പെട്ടത് കാരണം തുടർ ചികിത്സക്ക് ഒരു വഴിയും ഇല്ലാതേയായപ്പോൾ ഇങ്ങനേയൊരു പ്രശ്നം ഉള്ളത് ആ മകളേ അറിയിക്കാതേ തന്നേ ഇത്രയും കാലം കൊണ്ട് നടന്നു…
അവളുടേ ദാമ്പത്യ ജീവിതത്തിൽ വലിയൊരു നഷ്ടം തന്നേ സംഭവിച്ചേക്കാം എന്ന് ഡോക്ടർ വിധിയെഴുതിയ വലിയൊരു പ്രശ്നത്തേ കുറിച്ച് ഇന്ന് ഈ ഒരു നിമിഷം വരേ അവളേ അറിയിച്ചതേയില്ല…
ഉള്ള കാലം മുഴുവൻ തന്റേ അനിയത്തിക്കുട്ടിയേ നല്ല സ്നേഹത്തോടേയും സന്തോഷത്തോടേയും കൊണ്ട് നടന്ന് ……..
അവളുടേ സന്തോഷത്തിന് വേണ്ടി മാത്രം ജീവിക്കണമെന്ന ആഗ്രഹത്തിൽ
അന്ന് ഉപ്പയുടേ വിയോഗത്തോടേ എഞ്ചിനീയറിംഗ് പഠനം പാതി വഴിയിലാക്കി കുടുംബത്തിന്റേ പ്രാരാബ്ദം താനൊറ്റക്ക് ഏറ്റെടുത്ത് എന്ത് ജോലിയും ചെയ്യാൻ തയ്യാറായപ്പോൾ
കിട്ടിയ വേതനത്തിൽ ഒരു പങ്ക് അവൾക്ക് ഡോക്ടർ വിധിയെഴുതിയ ഭീമമായ തുകയിലേക്ക് അവൾ പോലുമറിയാതെ ഇന്നും മാറ്റിവെച്ചു കൊണ്ടിരിക്കുന്നുണ്ട് ഷാനിബ് എന്ന അവളുടേ ഇക്കാക്ക…
എന്നാൽ എൻജിനീയറിങ് പഠനം തുടർന്നു കൊണ്ടിരുന്ന സജാദ്ക്ക തന്റേ ഉറ്റ സുഹൃത്തിന്റേ അനിയത്തിക്കുട്ടിക്ക് വേണ്ടി ഒരുപാട് നിരീക്ഷണങ്ങളും ഗവേഷണങ്ങളും ഒടുവിൽ പരീക്ഷണങ്ങളും ഒക്കേ നടത്തി കൊണ്ടിരുന്നു……
അല്ലെങ്കിൽ പണത്തിന് മുന്നിൽ ജീവിതത്തിന്റേ പ്രതീക്ഷകളറ്റു പോകുന്ന ഇത് പോലേയുള്ള മറ്റു ജീവിതങ്ങൾക്ക് വേണ്ടി …
കുറഞ്ഞ ചിലവിൽ എങ്ങനേ സ്വന്തമായി ഒരു സ്കാനിംഗ് മെഷിനറി കണ്ടുപിടിക്കാമെന്നും
വളരേ കുറഞ്ഞ ചിലവിൽ നിന്ന് കൊണ്ട് തന്നേ ഇതെങ്ങനെ ഓരോ ജീവിതങ്ങൾക്കും ഉപയോഗപ്രദമാക്കാമെന്നും ഒരുപാട് പഠനങ്ങൾ നടത്തുകയും ..:
തുടർന്ന് ഈ ഒരാശയം ഒരിക്കൽ എന്നോട് പങ്കുവെച്ചു കൊണ്ട് ഇതിന്റേ പ്രവർത്തനം ഞാൻ തുടങ്ങുകയും ചെയ്തു…
അതിന് ശേഷം ഗവേഷണങ്ങൾക്കൊടുവിൽ പരീക്ഷണം വിജയകരമാവുകയും ആ വിജയത്തേ ജനജീവിതങ്ങൾക്കിടയിലേക്ക് യാഥാർത്ഥ്യമാക്കുവാനായിട്ടുള്ള ഒരു വലിയ കടമ്പ കടക്കുന്നതിന്റേ മുന്നോടിയായിട്ടാണ് ഞങ്ങളുടേ പ്രോജക്ട് ഇവിടേ നിങ്ങൾക്ക് മുമ്പിൽ ഇന്ന് അവതരിപ്പിക്കപ്പെടാൻ പോകുന്നത്…
ഇവിടേയാണ് ഞാൻ നിങ്ങളോട് നേരത്തേ പറഞ്ഞത് ഇല്ലാഴ്മകളാണ് പല കണ്ടുപിടിത്തങ്ങൾക്കും വഴി തെളിക്കുന്നതെന്ന് ..
ഒരു പക്ഷേ ഈ ഒരു പ്രോജക്ടിന് ഒരു ജീവന്റേ ……..
അല്ലെങ്കിൽ ഒരിക്കൽ പ്രതീക്ഷകളറ്റു പോയ ഈ കുടുംബത്തിന്റേ വലിയൊരു സ്വപ്നം പൂവണിയാൻ പോകുന്നതിന്റേ ……
അതുമല്ലങ്കിൽ ആ ഒരു കുടുംബത്തേ പോലേ ഇന്നും എന്ത് ചെയ്യും എന്നറിയാതേ വലിയൊരു ചോദ്യ ചിഹ്നത്തിനു മുന്നിൽ അടിപതറി നിലച്ചുപോയ ഇതു പോലേയുള്ള അനേകായിരം കുടുംബങ്ങളുടേ ജീവിതങ്ങൾക്ക് ഒരു ആശ്വാസമേകാൻ ഒരു പക്ഷേ ഇന്ന് ഞങ്ങൾക്ക് സാധിച്ചേക്കാം…
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും നാനാ ഭാഗത്ത് നിന്നും കയ്യടികൾ ഉയർന്നു….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission