Skip to content

എയ്ഞ്ചൽ – പാർട്ട് – 64

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

പിന്നീട് ആഘോഷപ്പെരുമഴ തന്നേ അവിടം അരങ്ങേറുമ്പോൾ ഷാന ഇത് കേൾക്കേണ്ട താമസം അവളുടേ കണ്ണുകൾ ഈറനണിയാൻ തുടങ്ങി…

അവൾ അവളുടേ കാക്കുവിനേ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടേയിരുന്നു…

സജാദ്ക്കയും അവളുടേ തലയിൽ കൈ വെച്ച് അവരുടേ അരികേ തന്നേ നിൽക്കുന്നുമുണ്ട്…

നിച്ചുവും ഫെബിയും പിന്നേ ജനസാഗരങ്ങൾക്കൊപ്പം വമ്പിച്ച ഈരടികളുടേ അകമ്പടിയോടേ ആടിച്ചാടി തിമിർക്കുകയാണ്…

അവരെല്ലാവരും ഈ സുധിനം ആഘോഷമാക്കാൻ തന്നേ തീരുമാനിച്ചു തയ്യാറെടുത്തു കഴിഞ്ഞു…

അതിനിടയിൽ നമ്മളേ ഷാനു ഷാനയുടേ അടുത്ത് തന്നേ കൈ കെട്ടി കൊണ്ട് അവളേയും നോക്കി അങ്ങനേ നിൽക്കുന്നു മുണ്ട്.

എല്ലാം കണ്ടു കൊണ്ട് അവന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിട്ടുണ്ട്…

കാക്കുവിന്റേ മാറിൽ നിന്നും തല പൊക്കാൻ നേരം ഷാന ഷാനുവിനേ കണ്ടതും കുറച്ച് നേരം അവനേ തന്നേ നോക്കി അങ്ങനേ നിന്നു …

പിന്നീട് ഒട്ടും പ്രതീക്ഷിക്കാതേ ഷാനുവിന് നേരേ നടന്നു നീങ്ങുകയും അവനേ കെട്ടിപ്പിടിച്ച് കൊണ്ട് ഒരുപാട് മുത്തവും വാരി വിതറി അങ്ങനേ രണ്ടാളും അവിടേ എല്ലാവരേയും സാക്ഷിയാക്കി കൊണ്ട് ആനന്ദക്കണ്ണീർ പൊഴിക്കാൻ തുടങ്ങി…

ഷാനുവിന്റേ മനസ്സിലാണേൽ ഈ ലോകം തന്നേ പിടിച്ചടക്കിയ പ്രതീതി ആയിരുന്നു അനുഭവപ്പെട്ടത്….

താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച തൻറെ ഷാന ഇപ്പോൾ തന്റേ മാറിൽ ചാഞ്ഞു കൊണ്ട് പരസ്പരം സ്നേഹം പങ്കിട്ടു കൊണ്ടിരിക്കുന്നു….

അവളുടേ കാക്കുമാരുടേ മനസ്സിൽ കിടന്ന് ഇത്രയും കാലം പിടഞ്ഞു കൊണ്ടിരുന്ന ആ ഒരു വലിയ ഭാരം ഇറക്കി വെക്കാൻ ഷാനു കാരണം സാധിച്ചിരിക്കുന്നു…

സജാദ്ക്കയുടെ പ്രോജക്ട് എന്ന വലിയ സ്വപ്പനം വിജയത്തിലെത്തിക്കയിഞ്ഞിരിക്കുന്നു…

ഷാനുവിന്റേ സ്ക്കൂളിനും വലിയ അംഗീകാരങ്ങൾ നേടിക്കൊടുക്കാൻ അവൻ കാരണം സാധിച്ചിരിക്കുന്നു….

ശാസ്ത്ര ലോകത്തിന് വരും നാളുകളിലേക്ക് 3 യുവ ശാസ്ത്ര പ്രതിഭകളെ ലഭിച്ചിരിക്കുന്നു.

ഇവരുടേയൊക്കേ വീടുകളിലുള്ളവരും സ്കൂളിലേ മറ്റു അധ്യാപകരും കുട്ടികളും എല്ലാവരും തന്നേ ടിവിയിൽ ലൈവ് ആയി എല്ലാം കണ്ട് കൊണ്ട് ഇവരുടേ സന്തോഷത്തിൽ അവരും പങ്കാളികളായിരിക്കുകയാണ്…

ആ വേദിയിലേ ആരും തന്നേ പ്രതീക്ഷിക്കാതേയുള്ള ഷാനയുടേ പ്രസൻസ് ഇത്രയും കാലം അവളെ കുറ്റപ്പെടുത്തിയ എല്ലാവർക്കും ….

അവരെല്ലാവരും കാണാൻ ആഗ്രഹിച്ച അതേ വേദിയിൽ ഷാനയേ ഈ നിമിഷം കാണാനിടയായപ്പോൾ ,

അല്ലെങ്കിൽ ഇത്രയും കാലം അവൾ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞതിന്റേ സാഹചര്യങ്ങൾ എല്ലാവർക്കും മനസ്സിലായി കഴിഞ്ഞപ്പോൾ ,

അവർ ഷാനയോട് ചെയ്തതെല്ലാം ഒരു കുറ്റബോധമായി അവളുടേ ക്ലാസ്സിലുള്ളവരുടെയൊക്കെ മനസ്സിൽ വലിയ വേദന തന്നേ സൃഷ്ടിക്കുകയുണ്ടായി..

ഷാനയുടേ ആ വേദിയിലേ പ്രസൻസ് ഏറ്റവും കൂടുതൽ സർപ്രൈസ് ആയി മാറിയത് അവളുടേ സന്തോഷത്തിലും സങ്കടത്തിലുമൊക്കേ എന്നും കൂടേയുണ്ടായ തന്റേ കട്ട ചങ്ക്സ് ആയ പാത്തൂസിനും നാജിക്കും ആയിരുന്നു….

അങ്ങനേ വേദിയിൽ ഒട്ടും പ്രതീക്ഷിക്കാതേ എല്ലാവരും ചേർന്ന് ഷാനുവിനേയും ഷാനയേയും അവരുടേ കൂടേ നിച്ചുവിനേയും പൊക്കിയെടുത്തങ്ങ് ആഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് ഷാനയുടേ കണ്ണുകളിൽ ഇവരുടേ ആഘോഷങ്ങളിലൊന്നും തന്നേ പങ്കാളികളാകാതേ വേറിട്ട് നിൽക്കുന്ന ആ രൂപത്തേ ശ്രദ്ധയിൽപ്പെട്ടത്…

അതേ മിൻഹ തന്നേ…. അവൾ ഒരു ഭ്രാന്തിയേപ്പോലേ …… അല്ലെങ്കിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു കൊണ്ട് മാറ്റി നിർത്തപ്പെട്ടതിന്റേ …….

അതുമല്ലങ്കിൽ അവളുടേ ഷാനുവിനേ അവൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിന്റേ ……

അതിനേക്കാളുപരി അവളുടേ എല്ലാ പ്ലാനിങ്ങും സ്വപ്നങ്ങളും തകർന്നതിന്റേ … ഒരു പ്രത്യേക ഫീലിങ്ങും … ദേഷ്യവും …. എല്ലാം ഉള്ളിലൊതുക്കി കടിച്ചമർത്തിക്കൊണ്ട്….

എല്ലാവരുടേയും മുന്നിൽ വെച്ചൊന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്തതിൻറെ വല്ലാത്തൊരു മാനസിക വിപ്രാന്തിയുടേ തെളിവായി മാറുകയായിരുന്നു മിൻഹയുടേ ആ നരകതുല്യമായ നിമിഷം ….

പക്ഷേ ഇത്രയും കാലം എല്ലാ നീച പ്രവർത്തനങ്ങളും ചെയ്തു കൂട്ടിയ മിൻഹയുടേ ഇന്നത്തേ ഈ ഭ്രാന്തമായ നിമിഷം പോലും നാമേവർക്കും ആഘോഷ മികവ് ഉണ്ടാക്കുമെങ്കിലും നമ്മുടേ ഷാനയുടേ ചിന്ത മാത്രം എല്ലാവരിൽ നിന്നും വേറിട്ടതായിരുന്നു…..

പ്ലീസ് …. പ്ലീസ് എന്നേ ഒന്ന് താഴേ ഇറക്കാവോ …. ടീ ഫെബീ.. പ്ലീസ് … ഒന്ന് ഇറക്ക് ….

എന്നൊക്കെ ഒരുപാട് നേരം പറഞ്ഞുകൊണ്ടലറിയപ്പോൾ അവളേ എല്ലാവരും ഭൂമിയിൽ ലാന്റ് ചെയ്യിച്ചു…

ആ സമയം മിൻഹയേ ലക്ഷ്യമാക്കി ഷാന സ്റ്റേജിൽ നിന്നും നടന്നകന്നു….

ഫെബിയും കാക്കുമാരും ഷാനുവുമൊക്കേ ഇവളുടേ പോക്കെങ്ങോട്ടാണെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു…

പ്രതീക്ഷിക്കാതേയായിരുന്നു അവരുടേ നിരീക്ഷണത്തിനൊടുവിൽ അവൾ ചെന്നെത്തുന്നത് മിൻഹയുടേ നേർക്കാണെന്നത് എല്ലാവർക്കും മനസ്സിലായത് …

ഈ സമയം മിൻഹക്ക് നേരേയുണ്ടാകാൻ പോകുന്ന ഷാനയുടേ ഫസ്റ്റ് അറ്റംറ്റ് കൺകുളിർക്കേ കാണാൻ വേണ്ടി ആകാംഷയോടെ കാത്തിരുന്നവർക്കു മുമ്പിൽ അവരാരും പ്രതീക്ഷിക്കാത്തതായിരുന്നു അവിടം അരങ്ങേറിയത്….

ഷാനയുടേ തൊട്ട് പിറകേയായ് വെച്ചു പിടിച്ച ഷാനുവും നിച്ചുവും ഫെബിയും പിന്നേ കാണുന്നത് അവർക്കെല്ലാം ഏറേ ദേഷ്യമുണ്ടാക്കും വിധത്തിലുള്ള മിൻഹയോടുള്ള ഷാനയുടെ പ്രതികരണമായിരുന്നു.

മിൻഹ ഷാനയേ കണ്ടതും ആ സമയം മിൻഹ യുടേ മുഖത്തേ ദയനീയ ഭാവങ്ങൾ കാണാനിടയായ ഷാന അവൾ ചെയ്തതെല്ലാം ഒരു നിമിഷം കൊണ്ടങ്ങ് മറന്ന് പോയി ……

ഒരിക്കൽ തന്റേ ശത്രുവായിരുന്നെങ്കിൽക്കൂടി ഇന്ന് എല്ലാവർക്കും മുമ്പിൽ ഒറ്റപ്പെട്ടുപോയ ….

അല്ലെങ്കിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുപോയ ……. തന്റേ ആ പഴയ കൂട്ടുകാരി മിൻഹയേ ചേർത്ത് പിടിക്കാനായിരുന്നു ഷാനയുടേ അപ്പോഴത്തേ ശ്രമം….

ഷാനയുടേ ഈ ഭാവമാറ്റങ്ങൾ മിൻഹയിലും ഒരുപാട് പ്രതീക്ഷകളും ചെറു പുഞ്ചിരിയും ഒക്കേ വിടരാൻ കാരണമായി…

ജനസാഗരങ്ങൾ സാക്ഷിയായ ഈ വിജയാഘോഷങ്ങൾക്കിടയിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട്
വാടിത്തളർന്ന് കൊഴിഞ്ഞ് വീഴാൻ വെമ്പൽ കൊണ്ട ആ മുൾച്ചെടിയുടേ ഉയർത്തെഴുന്നേൽപ്പിന് വഴിയൊരുക്കാൻ ഷാന തന്നേ അങ്ങനേ കാരണമായി….

എന്നാൽ പ്രതികാര ഭാവ ചിന്തകളൊന്നും ഇല്ലാതേ തന്നേയുള്ള ഒരു പെരുമാറ്റമാണ് ഷാനയിൽ നിന്നും മിൻഹക്ക് നേരേ ഉണ്ടാകാൻ പോകുന്നതെന്ന് മനസ്സിലാക്കിയ ഷാനു ദേഷ്യത്തിൽ……

ടീ ഫെബീ…. ഷാനയേ ഇവിടേന്ന് വിളിച്ചോണ്ട് പോകാൻ നോക്ക് …. വെറുതേ നമ്മളേ ഇന്നത്തേ സന്തോഷം നഷിപ്പിക്കാതേ …..

ഷാന…. നീ വാ… എന്തൊക്കെയാടീ ഈ കാണുന്നത്… നിന്നേ ഇത്രയും കാലം കരയിപ്പിച്ചത് പോരാഞ്ഞിട്ടാണോ …. ഈ യക്ഷിയേയും ആശ്വസിപ്പിച്ച് വീണ്ടും ഇവളേ അടുത്ത് ഇങ്ങനേ നിൽക്കുന്നത്… ഇവള് നിന്റേ ചോര കുടിച്ചതൊന്നും മതിയായില്ലേ ഷാനാ നിനക്ക് …

ഏയ് … നിക്ക് ഫെബീ….ആളുകളൊക്കെ നോക്കുന്നു…. ഞാൻ ഇപ്പോ വരാം…

ഉം. അതേ … ആളുകളെല്ലാം നോക്കുന്നുണ്ട്… അതിനെന്താ ഷാന…. എല്ലാവരും നോക്കുന്നത് കൊണ്ട് തന്നെയാ നിന്നോട് പറഞ്ഞത്… നീ ഇപ്പോ ഈ കുരിശിന്റേ അടുത്ത് നിന്നും വരുന്നില്ലായെങ്കിൽ ഈ ആളുകളൊക്കേ കാണുന്നത് പിന്നേയിതായിരിക്കില്ല…. പറഞ്ഞേക്കാം…

ഷാനു … പ്ലീസ് … ഞാൻ ഒന്ന് പറയട്ടേ…

നീ ഒന്നും പറയണ്ട ഷാന …

എന്നും പറഞ്ഞ് ഷാനു മിൻഹക്ക് നേരേ തിരിഞ്ഞു നിന്നു…

ടീ മിൻഹാ….വെറുതേ ഇത്രേം ആളുകളേ മുന്നിൽ വെച്ച് ഞങ്ങളേ വാഴിലിരിക്കുന്നതൊക്കേ കേൾക്കാൻ നിൽക്കാതേ ഇറങ്ങി പോകാൻ നോക്കടീ കുരിശേ… നിന്നേയൊക്കേ കാണണ്ടത് പോലെ തന്നേ പിന്നെ വന്ന് മര്യാദക്ക് കണ്ടോളാം… ഇന്നത്തേക്ക് നിനക്ക് ടെൻഷൻ അടിക്കാനുള്ളോട്ത്തോളം കിട്ടിയില്ലേ… വേഗം ഞങ്ങളെ കൺമുമ്പിൽ നിന്നും പോകാൻ നോക്ക്.

ടാ ഷാനു … അവളെങ്ങെനെയെങ്ങോട്ട് പോകാൻ … ഞാനൊന്ന് പറയട്ടേ….പ്ലീസ് …

ഷാനാ …. നിന്നോട് നിന്റേ ഷാനുവാ പറയുന്നത് വെറുതേ നല്ലൊരു ദിവസം നീയായ്ട്ട് തകർക്കാൻ നിൽക്കല്ലേ .അതും ഈ പിശാചിന് വേണ്ടിയിട്ട്…. സമയം കളയാതേ ഇവളേ അടുത്ത് നിന്നും സ്റ്റേജിലേക്ക് കയറി പോകാൻ നോക്ക് .. അതാ നിനക്ക് നല്ലത്. അതോ ഞങ്ങൾ പറയുന്നതൊന്നും കേൾക്കാതേ ഈ കുരിശിനേ വീണ്ടുമെടുത്ത് തലേൽ കേറ്റി വെക്കാനാണോ നിന്റേ ഉദ്ദേശം…..

അതേ … അത് തന്നെയാ ഉദ്ദേശ്യം… എന്തേയ് …

എന്ന് ഒട്ടും പ്രതീക്ഷിക്കാതേയായിരുന്നു ഷാനുവിനേയും നോക്കിക്കൊണ്ടുള്ള ഷാനയുടേ കണ്ണുരുട്ടിക്കൊണ്ടുള്ള മറുപടി….

ആ സമയം ഷാനയുടേ ഭാഗത്ത് നിന്നും ഒരിക്കലും കേൾക്കാൻ പാടില്ലാത്തത് കേൾക്കാനിടയായത്കൊണ്ട് എല്ലാവർക്കും തന്നേ ആകേ വിശമമായി….

ഷാനാ … നോക്ക് നീയെന്താ ഈ പറയണേ മോളേ…നിനക്ക് ഇവള് തന്നതൊന്നും മതിയായില്ലേ….

കാക്കു …. പ്ലീസ് … കുറച്ച് നേരം ഒന്ന് മിണ്ടാതേ നിന്നേയ് ….

ടീ ഷാനാ … എന്താ നിന്റേ ഉദ്ദേശ്യം… ഇപ്പോ എല്ലാം നേടിയെടുത്തപ്പോ നിന്നേ ചതിച്ച ഇവളേ തന്നേ നിനക്ക് മതിയെന്നായോ… ഞങ്ങൾടേ വാക്കിനൊന്നും ഒരു വിലയുമില്ലേ …
(ഫെബി)

ഇത്രേം ദിവസം നിന്നേ ചതിച്ച ഈ മിൻഹയുടേ ഭാഗത്ത് നിന്നും നമ്മുടേ പ്രോജക്ടിന് ഒരു തടസ്സവും ഇല്ലാതിരിക്കാൻ വേണ്ടിയിട്ടാണ് നീ ഇന്ന് ഈ വേദിയിലെത്തുന്നത് വരേ മിൻഹയല്ലാ ഈ ടീമിൽ നമ്മളോടൊപ്പം പങ്കെടുക്കുന്നതെന്നവളേപ്പോലും അറിയിക്കാതേ ഞങ്ങൾ എല്ലാവരും ചേർന്ന് ഇങ്ങനെയൊക്കേ പ്ലാൻ ചെയ്ത് കഷ്ടപ്പെട്ട് ഇവിടം വരേ കൊണ്ടെത്തിച്ചത്…

അവസാനം എന്നിട്ടിപ്പോ എന്തൊക്കെയാ പറയുന്നത് ഷാനാ നീ… ഇത്രേം കഷ്ടപ്പെട്ട ഞങ്ങളെയെല്ലാവരെക്കാളുമൊക്കേ എത്രയോ വലുതാണോ നിന്നേ ചതിച്ച ഇവൾ നിനക്കിപ്പോ… (സജാദ്ക്ക )

നിങ്ങളൊക്കേ എന്തൊക്കേ പറഞ്ഞാലും എത്രയൊക്കേ ഇത് വരേ കഷ്ടപ്പെട്ടാലും ശരി…. ഇതൊന്നും നിങ്ങളോട് ഞാൻ പറഞ്ഞിട്ടല്ലല്ലോ ചെയ്തേ …. ആണോ …

ടീ … ഷാനാ … വേണ്ടാ…. ആരോടാ നി ഈ പറയുന്നത് എന്ന് വല്ല ബോദവും ഉണ്ടോ നിനക്ക്….

ബോധമൊക്കേയുണ്ട് ഫെബി … ആ ബോധമുള്ളത് കൊണ്ട് തന്നെയാ ഈ ഷാനാ നിങ്ങളോടൊക്കേ ഇങ്ങനേ പറയുന്നതും…

എല്ലാവർക്കും ഷാനയോട് ഈ നിമിഷം കലി കയറി തുടങ്ങുകയായിരുന്നു….

ജനങ്ങൾ ഒന്നടങ്കം ഇവരേ നിരീക്ഷിക്കുകയാണ്…

പലർക്കും സംഭവം എന്താണെന്ന് മനസ്സിലാകാതേ പരസ്പരം ചർച്ച ചെയ്യുന്നുമുണ്ട്….

എല്ലാവരുടേയും എല്ലാ സന്തോഷവും ആഹ്ലാദവും ആഘോഷവും ഒക്കേ അണഞ്ഞു തുടങ്ങി…..

മോളേ ഷാന…. ഞാൻ നിന്നോട് ഇത്രയും കാലം ഇങ്ങനെയൊക്കേ ചെയ്തിട്ടും നിനക്ക് എന്നോട് ഇത്രക്ക് സ്നേഹമുള്ളത് ഞാൻ അറിഞ്ഞില്ലല്ലോ ടീ.

ഇവരുടേയൊക്കേ മുമ്പിൽ നീ ഒരാളെങ്കിലും ഈ മിൻഹക്ക് വേണ്ടി ശബ്ദമുയർത്താൻ ഉണ്ടായല്ലോ…. എനിക്കത് മതി തൽക്കാലം …. അതും നീ തന്നേ ശബ്ദമുയർത്തിയതിൽ സന്തോഷം ….

പക്ഷേ … നിന്റേ ഈ സപ്പോർട്ട് എനിക്ക് ഇവിടേ നിന്നും വയനാട് എത്തുന്നത് വരേ മാത്രം മതി മോളേ ….കാരണം എല്ലാവരുടേയും കുറ്റപ്പെടുത്തലുകളും പഴി ചാരലുമൊക്കേ എങ്ങനേ നേരിടുമെന്ന് വിചാരിച്ചിരിക്കുമ്പോഴല്ലേ നിന്റേ ഈ വരവ്….

അല്ലെങ്കിലും എല്ലാവരുടേയും കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷ നേടാൻ നീ തന്നെ എന്റേ കൂടേ നിൽക്കുന്നതാ എന്ത് കൊണ്ടും നല്ലതും….

എന്റേ കൂടേ ഇപ്പോ നിന്ന സ്ഥിതിക്ക് നിന്നേ തന്നേ ഇനി കൈവിടാതേ തുടർന്നും കൂടേ നിർത്താൻ ഞാൻ ശ്രമിച്ചോളാ മോളേ ഷാന ….

പിന്നേ….ബാക്കിയൊക്കേ നാട്ടിൽ എത്തിയിട്ടല്ലേ …. എനിക്ക് നീ കാരണം ഇന്നുണ്ടായ എല്ലാ നഷ്ടങ്ങൾക്കും …. ഇപ്പോ ദാ ഈ കാണുന്ന ജനങ്ങൾക്കു മുമ്പിലെല്ലാം ഒരു പ്രതിയായി നിൽക്കേണ്ടി വന്നതിനുമൊക്കേ നിനക്ക് ഞാൻ കാണിച്ചു തരാമെടീ ഈ മിൻഹ ആരാണെന്ന്…

ഇതിനൊക്കേ നിന്നോട് പ്രതികാരം ചെയ്യാതേ എനിക്കിനിയുള്ള രാത്രികളെല്ലാം ഉറക്കമില്ലാത്ത രാത്രികൾ മാത്രമാണ് മോളേ ….

പിന്നേ….. ഇത്രയും കാലം എന്റേതാക്കി മാറ്റാൻ ഞാൻ ആഗ്രഹിച്ച എന്റേ ഷാനുവും നീയും തമ്മിൽ ഒന്നിക്കുന്നത് എനിക്കൊന്ന് കാണണം… അങ്ങനെ എനിക്ക് കിട്ടാത്ത മൊതല് നീയും തിന്നണ്ട മോളേ ഷാന…… നീ കാത്തിരിക്ക്… ഈ മിൻഹയുടേ തിരിച്ചു വരവിനായ് …

എന്ന് സ്വയം മനസ്സിൽ വിചാരിച്ച് കൊണ്ട് താൽക്കാലികമായി ഷാനയുടേ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി …

ഷാനാ .. ഐയാം സോറി …എന്നോട് ക്ഷമിക്കടി … ഞാൻ ഇത്രയും കാലം നിന്നേ മനസ്സിലാക്കാൻ ശ്രമിച്ചില്ലാ … എന്നേലും ഒറ്റപ്പെടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടായാൽ അന്ന് നീ മാത്രമേ എന്റേ കൂടേയുണ്ടാകൂ എന്ന് മനസ്സിലാക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയടീ ….

എന്നും പറഞ്ഞ് ഷാനയേയും കെട്ടിപ്പിടിച്ച് മിൻഹാ കരയാൻ തുടങ്ങി….

ഷാന അവളുടേ കരങ്ങൾ കൊണ്ട് മിൻഹ യുടേ പുറത്ത് തട്ടി ആശ്വസിപ്പിക്കുകയായിരുന്നു…

ഇത് കണ്ട് കൊണ്ട് നിന്ന ഷാനു അവരുടേ അടുത്ത് നിന്നും ദേഷ്യം പിടിച്ച് കൊണ്ട് സ്റ്റേജിലേക്ക് നടന്ന് നീങ്ങി….

അവന്റേ തൊട്ട് പുറകേ ഫെബിയും ഷാനുവിനേ വിളിച്ച് കൊണ്ട് പോയി….

ഫെബിയുടേ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഷാനു സ്റ്റേജിലേക്ക് കയറിപ്പോകുന്നത് ഷാനയും കണ്ടത്….

അവളും ഷാനു അവിടേ നിക്ക് എന്നും പറഞ്ഞ് അവരുടേ പുറകേ തന്നേ വെച്ച് പിടിച്ചു … കൂടേ മിൻഹയും….

അവരുടേ ബാക്കിലായി നിച്ചുവും കാക്കുമാരും ….

അങ്ങനെ എല്ലാവരും സ്റ്റേജിൽ നിൽക്കുകയാണ്…

ഷാനു …. നീയെങ്ങോട്ടാ ഈ ദേശ്യം പിടിച്ച് പോകുന്നത്…. എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക് നീ ….

എന്താ …എന്താ നിനക്ക് പറയാനുള്ളത്….

ഹ…. എന്തൊരു ചൂടാ ചൂടാ… ഒന്ന് കൂളാവ് മാഷേ…നിച്ചു നീയൊന്ന് പറഞ്ഞ് മനസ്സിലാക്ക് ഓനേ….

അത് ശരി…. അപ്പോ നിങ്ങൾക്കെല്ലാവർക്കും എന്നോട് ദേശ്യാ ….ഇങ്ങനെയൊന്നും കണ്ണുരുട്ടല്ലേട്ടോ നിച്ചൂ… പ്രത്യേകിച്ച് നീ … സത്യായിട്ടും പേടി തോന്നണില്ല ….. ൻക് ചിരിയാ വരണേ..അല്ലേ ഫെബീ…

ഒന്ന് പോടി…

ഓഹോ അപ്പോ നിനക്കും പ്രശ്നാ … നമ്മളേ കാക്കുമാരും പ്രശ്നക്കാരാണല്ലോ…. ശരിക്കും ഇപ്പോ ഇത്ര പെട്ടന്ന് ഞാനാണോ ഒറ്റപ്പെട്ടത് …

അതേയ് വയനാട്ടിൽക്കുള്ള വഴി എനിക്കറിയില്ലാട്ടോ … എല്ലാവരും ദേശ്യം പിടിച്ച് കൊണ്ട് അവസാനം എന്നേ കൂട്ടാതേ പോകരുതേ ….

ഇതെന്താ ആർക്കും തമാശയായി തോന്നിയില്ലേ ഞാൻ പറഞ്ഞത്… എല്ലാവരും നല്ല ചൂടിലാണല്ലോ….

അതേയ് ന്റെ ഷാനു പറ …. എന്താപ്പോ ഇതിന് മാത്രം ഇവിടേ സംഭവിച്ചത്….

എന്നും ചോദിച്ച് ഷാനുവിന്റ തോളിലൂടേ കൈയ്യിട്ട് കൊണ്ട് ഷാന അവനോട് ചേർന്ന് നിന്ന് ….

അവൻ ആ സമയം അവളെ കൈ തട്ടി മാറ്റി കൊണ്ട് മാറി നിന്നു …

ഓഹോ അപ്പോ എല്ലാവരും ചേർന്ന് എന്നേ ഒറ്റക്കാക്കിയല്ലേ….

ന്നാ പിന്നേ മിൻഹാ … ഞാൻ നിന്റേ തോളിൽ കൈയ്യിടാ …. നീ പറ … നമ്മളെങ്ങനേ വയനാടെത്തും… ഇവരെല്ലാം എന്നേയും ഒറ്റക്കാക്കി …..

എന്ന് പറഞ്ഞ് അവളെ തോളിൽ കൈയ്യിട്ടതും എല്ലാവരുടേയും ദേഷ്യം പിന്നേയും കൂടി തുടങ്ങി….

ടാ ഷാനു കൊരങ്ങാ… പിണങ്ങല്ലെടാ നിങ്ങള് … ഞാൻ ഒരു കാര്യം പറയാം….. നിനക്കോർമ്മയുണ്ടോ ഷാനു … ദേയ് നിച്ചു നിനക്കും ഓർമ്മ കാണും …. പിന്നേ നമ്മളേ ടീച്ചർക്കും …

അന്ന് ദേയ് ടീച്ചറേ ഇവിടേ നോക്കിയേ… നിങ്ങള് എന്നേ ഈ പ്രോജക്ടിൽ പങ്കെടുക്കാത്തതിന് ചീത്ത പറഞ്ഞ ആ ദിവസം ഓർക്കുന്നുണ്ടോ ….

ടാ ഷാനു പൊട്ടാ ഇവിടേ നോക്കാനാ നിന്നോട് പറഞ്ഞത്…നീ ഒരാള് കാരണം എനിക്ക് നമ്മുടേ ക്ലാസ്സിലേ എല്ലാ കുട്ടികളുടേയും മുന്നിൽ വെച്ച് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത എന്റേ ഈ ടീച്ചറുടേ അടുത്ത് നിന്നും ചീത്ത കേൾക്കാൻ ഇടയാവുകയും …..

ക്ലാസ്സ് ഒന്നടങ്കം എന്നേ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ നിങ്ങൾ എല്ലാവരുടേയും മുന്നിൽ ശരിക്കും ഒറ്റപ്പെട്ടുപോയ എനിക്ക് ഒരാശ്വാസ വാക്കുകൾ നൽകാൻ പോലും ദേയ് അന്ന് ഈ മിൻഹയാ ന്റെ കൂടേ ഉണ്ടായത്.. പിന്നേ ന്റെ നാജിയും പാത്തുവും….

അന്നത്തേ നമ്മുടേ ക്ലാസ്സിലേ എല്ലാവരുടേയും മുന്നിൽ വെച്ചുണ്ടായ എന്റേ ആ ഒറ്റപ്പെടലിന്റേ വേദന എത്രമാത്രമുണ്ടെന്ന് ഇന്ന് ഈ മിൻഹ ഇത്രേം ജനങ്ങളുടേ മുന്നിൽ വെച്ച് ഒറ്റപ്പെട്ട് പോയപ്പോൾ അവളും തിരിച്ചറിഞ്ഞു കഴിഞ്ഞു…

അന്ന് എല്ലാവർക്കുമിടയിൽ ഒറ്റപ്പെട്ടു പോയ ആ ഒരു നിമിഷം എന്റേ അരികിൽ വന്ന് മിൻ ഹ തന്ന ഓരോ ആശ്വാസ വാക്കുകളും ഒരുപാട് ആശ്വാസം തന്നേയായിരുന്നു….

അത് പോലേ ഇന്ന് ഇത്രേം ജനങ്ങളുടേ മുന്നിൽ വെച്ച് എല്ലാവരും മിൻഹയേ ഒറ്റപ്പെടുത്തിയപ്പോൾ അവളുടേ അരികിലെത്തി കൊണ്ട് ഞാൻ കൊടുത്ത ഓരോ ആശ്വാസ വാക്കുകളും അവൾക്ക് ശരിക്കും ആശ്വാസം തന്നേയാണ് ഉണ്ടായത്….

അല്ലേ മോളേ മിൻഹാ …

എന്ന് പറഞ്ഞതും മിൻഹ ഷാനയേ തല പൊക്കി നോക്കാൻ തുടങ്ങി…. ഷാന ചിരിച്ച് കൊണ്ട് ….

പക്ഷേ മിൻഹാ … ഒരു പ്രശ്നമുണ്ട്…. എന്താന്നറിയോ….. നിനക്ക് നേരത്തേ ഞാൻ തന്ന ആ ആശ്വാസം അത് ഇത്രയും മതി… ഹ…..നീ എന്നേ ഇങ്ങനേ നോക്കല്ലേ മിൻഹാ ….

എന്റേ ജീവിതത്തിൽ നീ എന്നോട് ചെയ്ത ഒരേയൊരു നന്മ എന്ന് പറയാൻ ആകേ ഉള്ളത് അന്നത്തേ നിന്റേ ആ ഒരു ആശ്വാസ വാക്ക് മാത്രമാ… അത് ഇന്ന് ഈ ഞാൻ നിനക്ക് തന്നേ തിരിച്ച് തന്നു കൊണ്ട് ആ കടമങ്ങ് വീട്ടി ….

പക്ഷേ ഇനിയുള്ളത് മുഴുവൻ നീ എന്നോട് ചെയ്ത ചതികളാ …. അതൊക്കെ ഞാൻ എങ്ങനെയാ നിനക്ക് തിരിച്ച് തരേണ്ടത് മോളേ മിൻഹാ ….

എന്ന് ചോദിച്ചതും അത് വരേ ദേഷ്യം പിടിച്ച് നിന്ന എല്ലാവരും തണുത്ത് തുടങ്ങി…

എല്ലാവരിലും ചെറു ചിരിയും മിൻഹയോടുള്ള ദേഷ്യവും ഒക്കേ ആളിക്കത്താൻ തുടങ്ങി….

ജന സാഗരങ്ങൾക്കിടയിൽ ആഘോഷമൊക്കേ കഴിഞ്ഞ് പോയവരിൽ ബാക്കിയുള്ളവർ അവിടേ തന്നേയുണ്ടായിരുന്നു ഇവരേയും നിരീക്ഷിച്ചു കൊണ്ട്….

എങ്കിലും 75 % ആളുകളും അവിടേ നിന്നും പോയില്ല എന്നതാണ് സത്യം….

മിൻഹാ … നിന്നോടാ ഞാൻ ചോദിച്ചത് …. അങ്ങനേ എല്ലാം മറന്ന് കൊണ്ട് ഒരു നിമിഷം കൊണ്ട് നിന്നേയങ്ങ് വീണ്ടും എന്റെ തലേക്കേറ്റി വെക്കാൻ ഞാൻ പൊട്ടത്തിയൊന്നുമല്ലല്ലോ മോളേ ….

ഞാനൊന്നാശ്വസിപ്പിച്ചപ്പോഴേക്കും നീ വിചാരിച്ചോ…എല്ലാം മറന്ന് നിന്നേയങ്ങ് കൂടേ കൂട്ടിയെന്ന് …

മിൻഹാ … എന്താ നിനക്ക് ഞാൻ ചോദിച്ചതിനൊന്നും പറയാനില്ലേ … അല്ലെങ്കിൽ 100 നാവായിരുന്നല്ലോ… എവിടേപ്പോയി നിന്റേ നാവൊക്കേ …

എന്തൊക്കെയായിരുന്നു നിന്റേ ഡയലോഗ് ….നിന്റേ ഷാനു …. പ്രോജക്ടിൽ അവസാനം നീയേ പങ്കെടുക്കൂ… എന്നിട്ടെവിടെടീ നീ പറഞ്ഞതൊക്കേ ….

എന്നും പറഞ്ഞ് മിൻഹയുടേ തോളിൽ കൈയിട്ട് കൊണ്ടിരുന്ന ഷാനയുടേ കൈ അവളുടേ കഴുത്തിലൂടേ പിടിച്ച് മുറുക്കാൻ തുടങ്ങി….

മിൻഹക്ക് ശ്വാസം കിട്ടാതേ പിടയുന്നത് കണ്ടപ്പോൾ എല്ലാവരും കൂടേ ചേർന്ന് പിടിച്ചങ്ങ് മാറ്റി…..

അപ്പോഴും ഷാനയുടേ കലിപ്പ് തീരുന്നില്ലായിരുന്നു…

ഇത്രയും കാലം കണക്കുകൂട്ടി വെച്ചതൊക്കേ ഇത്ര പെട്ടന്ന് കൊടുക്കുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല.

എല്ലാവരും ഒരുപാട് നേരം ഷാനയേ പിടിച്ച് വെച്ച് സമാധാനിപ്പിച്ച് കൊണ്ടേയിരുന്നു….

അതിനിടയിൽ ചുമച്ച് കൊണ്ടിരുന്ന മിൻഹയുടേ മുഖത്ത് നോക്കി നല്ല അഡാറ് അടിയും ഷാനുവിന്റേ വകയും പാസ്സാക്കി…

മിൻഹയുടേ മുഖം ചുവന്ന് തടിച്ചങ്ങ് വന്ന് തുടങ്ങി … അവൾ പൊട്ടി പൊട്ടി കരയുകയാണ്…. എന്നാൽ അവളേ ആശ്വസിപ്പിക്കാൻ ആരും തന്നേയുണ്ടായില്ല…

എല്ലാവരും കളിയാക്കലും കുറ്റപ്പെടുത്തലുകളുമായിരുന്നു അവൾക്ക് സമ്മാനിച്ചത്…

ടീച്ചർ….. ഐയാം സോറി … ഇതവൾ ചോദിച്ച് വാങ്ങിയതാ ഞങ്ങളോട്…. ബാക്കിയെല്ലാം നാട്ടിലെത്തിയിട്ട് കൊടുക്കുന്നുണ്ട്….

എന്നും പറഞ്ഞ് ഷാനു അവിടേ നിന്നും ബാക്കിലോട്ട് മാറി നിന്നു …

അവൾക്ക് കിട്ടേണ്ടത് ആവശ്യമാണെന്ന് അറിയാവുന്നത് കൊണ്ട് ടീച്ചറും ഒന്നും എതിർത്തൊന്നും പറഞ്ഞില്ല.

അങ്ങനെ ഒരു മണിക്കൂറോളം വീണ്ടും ഞങ്ങളെല്ലാം അവിടേ ചിലവഴിച്ചു….

അതിനിടയിൽ അവിടേയുണ്ടായ പല ആളുകളും ഞങ്ങളേ വന്ന് പരിചയപ്പെടുകയും ആശംസകൾ അറിയിക്കുകയും ഒക്കേ ചെയ്തു….

അവാർഡ് സംബന്ധമായ ബാക്കി പേപ്പേഴ്സ് വർക്ക് എല്ലാം പൂർത്തിയാക്കി സംഘാടക സമിതിയോടെല്ലാം നന്ദിയും പറഞ്ഞ് ഞങ്ങൾ അവിടേ നിന്നും യാത്രയായി ….

ടീച്ചർ… നിങ്ങള് പൊക്കോളു… ഷാനുവിനേയും നിച്ചുവിനേയും ഞങ്ങൾ വീട്ടിലാക്കിക്കൊള്ളാം…

എന്ന് സജാദ്ക്ക പറഞ്ഞു…

അവസാനം ടീച്ചർ അത് സമ്മദിച്ച് കൊണ്ട് മിൻഹയേയും കൂട്ടി ടീച്ചറും മാഷും യാത്രയായി …

അവസാനമായി വിട പറയും നേരം മിൻഹയേ നാട്ടിൽ എത്തിയിട്ട് വിശദമായിട്ട് കാണാം എന്ന ഒരു പ്രത്യേക വാണിംഗോട് കൂടേയായിരുന്നു ബാക്കിയെല്ലാവരും അവൾക്കുള്ള യാത്രയയപ്പ് നടത്തിയത് ….

തുടരും

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!