“എന്താ സാറിന്റെ ഉദ്ദേശം? ”
എനിക്കെതിരെ നിന്ന് അവൻ ചോദിച്ചതും അവന് മേൽ ആദ്യപ്രഹരമേറ്റു,. അതവന്റെ അപ്പച്ചന്റെ കൈയ്യിൽ നിന്നായിരുന്നു,…
“പ്ഫാ, കുരുത്തം കെട്ടവനെ,.. നീ പഠിപ്പിക്കുന്ന സാറുമാരെ തല്ലാനായോടാ? ”
കാലിൽ കിടന്ന ചെരിപ്പൂരിയായിരുന്നു,. പിന്നത്തെ പ്രയോഗങ്ങൾ,…
“അയ്യോ തല്ലല്ലേ അപ്പച്ചാ !”
“ഇങ്ങനാണോടാ ഞാൻ നിന്നെ പഠിപ്പിച്ചത് *** മോനെ? ”
അകത്ത് ചായയെടുക്കാൻ പോയ അവന്റെ അമ്മച്ചി പോലും ഓടി വന്നു,..
“നിങ്ങളെന്നാ മനുഷ്യനേ ഈ കാണിക്കുന്നത്? കൊച്ചിനെ വിട്,.. വിടാനല്ലേ പറഞ്ഞേ !”
“ചേട്ടാ അവനെ വിട്,.. ” ഞാനവന്റെ അപ്പച്ചനെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി,…
“സാറ് മാറി നിന്നോ സാറെ,… ഈ ***** മോൻ ചെയ്തത് ശരിയാണോ? “,
അച്ചൻകുഞ്ഞ് അമ്മാതിരി തല്ലു കൊള്ളുമ്പോഴും,. ഇതൊക്കെ കേട്ടും കണ്ടും നിന്ന ഞങ്ങൾക്ക് ചിരി പൊട്ടി,… അപ്പനെക്കാൾ ബേധമാണ് എന്തായാലും മോൻ,…
“ഇനിയെന്നെ തല്ലല്ലേ അപ്പച്ചാ,. ഞാൻ സാറിനോട് ക്ഷമ പറഞ്ഞോളാം !”
അങ്ങനെ അവൻ തന്റെ ദേഷ്യമെല്ലാം മാറ്റി വെച്ച് എന്റെ മുൻപിൽ വന്നു നിന്നു,..
“സാറെന്നോട് ക്ഷമിക്കണം,.. ഞാൻ സാറിനെ തല്ലാൻ പാടില്ലായിരുന്നു,.!”
ഞാനെന്ത് മറുപടി പറയുമെന്ന ആകാംഷയിലായിരുന്നു കുട്ടികൾ,… കാര്യം അവനെ തിരിച്ചെടുക്കാനായി ഞാൻ പ്രിൻസിപ്പാളിനോട് സംസാരിച്ചെന്ന് കരുതി അവനോടുള്ള എന്റെ ദേഷ്യം കുറയുമോ എന്ന കാര്യത്തിൽ അവർക്കൊക്കെ സംശയം ഇപ്പോഴും നില നിൽക്കുന്നുണ്ടായിരുന്നു,…
“സാറിന് വേണെങ്കിൽ എന്നെ ഇനിയും തല്ലിക്കോ,.. ഞാൻ കൊണ്ടോളാം !”
ഞാനവന്റെ ചുമലിൽ പതിയെ തട്ടി,..
“എന്താ അച്ചൻകുഞ്ഞേ ഇത്,. ഞാനതൊക്കെ അപ്പോഴേ വിട്ടു !”
അപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്,..
“നിങ്ങളെന്താ ഈ നോക്കി നിൽക്കണത്,. ദേ ചായ തണുത്ത് പോവും കേട്ടോ !”
അവന്റെ അമ്മച്ചി കൊണ്ട് വെച്ച ചായയിൽ ഒന്നെടുത്ത് ഞാൻ അവന് നേരെ നീട്ടി,..
“എനിക്ക് വേണ്ട സാറെ, സാറ് കുടിച്ചോ !” അവന്റെ മിഴികൾ നിറഞ്ഞു
“അയ്യോ അത് സാറ് കുടിച്ചോ അവന് ഞാൻ വേറെ കൊടുത്തോളാം,.. ” അമ്മച്ചിയും ഇടയ്ക്ക് കയറി,.
“അതേ അമ്മച്ചി നല്ല തല്ല് കൊണ്ടതല്ലേ ക്ഷീണം കാണും !” മിഹേഷ് അവനെ നോക്കി പറഞ്ഞു,.. അച്ചൻകുഞ്ഞ് കുറ്റബോധത്താൽ മുഖം കുനിച്ചു,…
“സാർ അവന്റെ വിവരമില്ലായ്മ പൊറുക്കണം !”
“അതാ പറഞ്ഞത്,.. ഞാനെല്ലാം അപ്പോഴേ മറന്നെന്ന് !”
“സാറെ ഇനി നമ്മള് വന്ന കാര്യം പറയാല്ലേ? ”
“എന്നാ പിന്നെ നിങ്ങള് തന്നെയങ്ങ് പറഞ്ഞോ? ”
“ശരിക്കും? ”
“മ്മ്മ് !”
“എടാ അച്ചൻകുഞ്ഞേ നിന്നെ തിരിച്ചെടുത്തെടാ ” എല്ലാവരും കൂടെ ആവേശത്തിൽ അവനെ പൊക്കിയെടുത്തു,..
പക്ഷേ ഞാൻ പ്രതീക്ഷിച്ച സന്തോഷം അവന്റെ മുഖത്ത് മാത്രം കണ്ടില്ല,.. പകരം ഒരു നിർവികാരത,.
“ഡാ വിട്,.. വിടാൻ !” അവൻ കുതറി നിലത്തിരുന്നു,. എല്ലാവരുടെയും മുഖം മങ്ങിയിരുന്നു,..
“എന്താ തനിക്കൊരു സന്തോഷമില്ലാത്തെ? ”
“ഞാനിനി വരുന്നില്ല സാറെ !”
അവന്റെ ആ തീരുമാനം ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു,…
“പോടാ അവിടന്ന് തമാശ പറയാതെ !”
“സാറെ നമുക്കിവനെ പൊക്കിയെടുത്തു കൊണ്ടോവാം !”
അവൻ ഉണ്ണികൃഷ്ണന്റെ കൈ ബലമായി എടുത്തു മാറ്റി …
“ഞാനില്ലടാ !”
“എന്റെ പൊന്ന് അച്ചൻകുഞ്ഞേ പ്രിൻസിയുടെ കാലുപിടിച്ചിട്ടാ സാർ നിന്നെ തിരിച്ചെടുക്കാൻ പെർമിഷൻ വാങ്ങിയത് !”
പ്രിൻസിയുടെ കാല് പിടിച്ചെന്നോ,. ഞാൻ മനുവിനെ നോക്കി,. ചുമ്മാതാണെന്ന് പറഞ്ഞവൻ എനിക്ക് നേരെ കണ്ണടച്ച് കാട്ടി,. ഇനിയിപ്പോൾ ഞാൻ അവന് വേണ്ടി പ്രിൻസിപ്പാളിന്റെ കാലുപിടിച്ചു എന്ന സെന്റിമെന്റ്സിൽ എങ്കിലും അവൻ വരട്ടെ എന്ന് ഞാനും കരുതി,.
“സാറെന്നോട് ക്ഷമിക്കണം,. ഞാൻ സാറിനെ വേദനിപ്പിച്ചിട്ടേ ഉള്ളൂ,. എന്നിട്ടും സാറെനിക്ക് വേണ്ടി പ്രിൻസിയുടെ കാലു വരെ പിടിച്ചു,.. പക്ഷേ ഈ കാര്യത്തിൽ മാത്രം സാറെന്നെ നിർബന്ധിക്കരുത് !”
“സിബി മിസ്സ് തല്ലിയത് കൊണ്ടാണോടാ? ”
സിബിയുടെ പേര് കേട്ടതും എന്റെ ഉള്ളൊന്ന് കത്തി,.
“അയ്യോ അതൊന്നുമല്ല,.. ശരിക്കും എനിക്കിവിടെ ഇഷ്ടം പോലെ ബിസിനസ് കിട്ടുന്നുണ്ട്,. പിന്നെ വെറുതെ ഒരു ടൈം പാസിന് വേണ്ടിയാ ഞാൻ ക്ലാസ്സിൽ വന്നത്,. എന്നെപ്പോലുള്ളവർക്ക് പറ്റിയ സ്ഥലമല്ലടാ കോളേജ് !”
എത്രയൊക്കെ ഞങ്ങൾ നിർബന്ധിച്ചിട്ടും അവൻ ഞങ്ങൾക്കൊപ്പം വരാൻ തയ്യാറായില്ല,..
“അച്ചൻകുഞ്ഞേ,. സെന്റ് തെരേസ ഐ ടി സിയിലെ 2ന്റ് ഇയർ ഇലെക്ട്രിക്കൽ ക്ലാസ്സ് മുറിയുടെ വാതിൽ ഞാനവിടെ ഉള്ളിടത്തോളം കാലം തുറന്നിട്ടേക്കും തനിക്ക് വേണ്ടി, തന്റെ ഡിസിഷന് എന്നെങ്കിലും ഒരു മാറ്റമുണ്ടായാൽ തനിക്ക് വരാം,. ഇപ്പോൾ ഞങ്ങളിറങ്ങട്ടെ ! ”
അവിടന്ന് ഞങ്ങൾ പടിയിറങ്ങുമ്പോൾ കണ്ണെടുക്കാതെ അവൻ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു,…
“അവൻ വരുമായിരിക്കും അല്ലേ സാറെ? !”
“അറിയില്ല വരുമെന്ന് കരുതാം !”
*********
“സാർ ഇന്നലെ ഉച്ച കഴിഞ്ഞെവിടെ പോയി? ”
രാവിലെ എന്നെക്കണ്ടതും സിബി ചോദിച്ചു,…
“ഒരു സ്ഥലം വരെ !”
“ഇന്നലെ ഉച്ച കഴിഞ്ഞു കണ്ടില്ല,അതാ ചോദിച്ചേ,.. ”
“മ്മ്മ് !”
“അച്ചൻകുഞ്ഞിന്റെ സസ്‌പെൻഷൻ പിൻവലിച്ചു അല്ലേ? ”
“അതേ !” അത് പറയുമ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു,..
“ഞാനവനെ തല്ലിയതിപ്പോൾ വെറുതെയായി അല്ലേ? !” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു
“ഹേയ് !”
“മ്മ്മ്,. നടക്കട്ടെ എന്തായാലും,.. ബെല്ലടിക്കാൻ ടൈം ആയി !”
“ഇന്ന് ഞാനടിക്കാം സിബി? ”
“ഓ ആയിക്കോട്ടെ ! സാറിന്റെ ഇഷ്ടം !” അവൾ പുഞ്ചിരിച്ചു,..
*********
ക്ലാസ്സിൽ അച്ചൻകുഞ്ഞിന്റെ അസാന്നിധ്യം ഞങ്ങൾക്കെല്ലാവർക്കും ശരിക്കും അനുഭവപ്പെട്ടു,.. വരുമെന്നാണ് കരുതിയത്,.. പക്ഷേ അതുണ്ടായില്ല,..
“അവൻ വന്നില്ല സാറെ !”
“മ്മ്മ്,. സാരല്ല്യ,. നമുക്ക് ക്ലാസ്സ് തുടങ്ങാം !” അന്നെനിക്ക് വല്ലാതെ എനർജി നഷ്ടപ്പെട്ടതുപോലെ തോന്നി,. കുട്ടികളും സൈലന്റ് ആയിരുന്നു,.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ പ്രകാശും മനോജുമെല്ലാം എന്നെ അമർഷത്തോടെ നോക്കി,.. പ്ലാനിങ് എല്ലാം തെറ്റിയതിന്റെ എല്ലാ നിരാശയും അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു,..
മറ്റുള്ളവരോടെല്ലാം ചിരിച്ചു കളിച്ചു സംസാരിക്കുമ്പോഴും സിബി എന്നെ അവോയ്ഡ് ചെയ്തത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു,…
“സിബി ഇന്ന് സ്പെഷ്യൽ ഒന്നുമില്ലേ? ” പ്രകാശ് അവളുടെ പാത്രത്തിലേക്ക് ആകാംഷയോടെ നോക്കി,…
“ഇന്നെന്താ പതിവില്ലാതെ ചോദിച്ചിട്ടൊക്കെ? ”
“നീയിന്ന് പാത്രം മാറ്റി വെച്ചില്ലേ?,. ”
” അല്ലായിരുന്നെങ്കിൽ ഇന്നലത്തെ പോലെ തന്നെ സിബി ഇന്നും പട്ടിണിക്കിരിക്കേണ്ടി വന്നേനെ !”
“അതാ മിനി മിസ്സേ,.. പാത്രം ഞാൻ ഒളിപ്പിച്ചു വെച്ചത് !”
“എന്നാൽ പിന്നെ പത്രമെടുത്ത സ്ഥിതിക്ക് ഇങ്ങ് കൊണ്ടാ !” പ്രകാശ് പാത്രത്തിൽ കയ്യിട്ടുവാരാൻ ഒരു ശ്രമം നടത്തിയതും സിബി അയാളുടെ കൈ തട്ടിക്കളഞ്ഞു,..
“ആഹാ നല്ല പൊരിച്ച മീനിന്റെ മണം,. ”
“മാറി നിൽക്ക്,.. ഞാൻ തരാം !”
സിബി ഓരോരുത്തർക്കും മുൻപിൽ പാത്രം നീട്ടി,. ഒടുവിൽ എന്റെ ഊഴമായി,.. സിബിയെ ആകെ വിറയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി,…
“എനിക്ക് വേണ്ടാ !”
എടുത്തടിച്ചതുപോലെയുള്ള എന്റെ മറുപടി സിബിയെ വല്ലാതെ നിരാശപ്പെടുത്തി,…
***—***
“മിലൻ സാറെ,.. ” സിബിയാണ്,.. അവൾ എനിക്ക് പിന്നാലെ ഓടി വരികയാണ്,..
“എന്താ സിബി !”
“ഒന്ന് പതിയെ നടന്നൂടെ സാറിന്,. റോക്കറ്റ് വിട്ടപോലെ ഇതെങ്ങോട്ടേക്കാ? ”
“റൂമിലേക്ക് !”
അവളുടെ മുഖം മങ്ങി,…
“എന്താ സിബി? ”
“സാറിന് ഞങ്ങളോടൊക്കെ ദേഷ്യമാവും അല്ലേ? ”
“എനിക്കാരോടും ഒരു ദേഷ്യവുമില്ല,. നിങ്ങൾക്കൊക്കെയല്ലേ എന്നോട് വെറുപ്പ് !”
“സാറെന്നെയും ആ കൂട്ടത്തിൽ പെടുത്തിയോ? ”
“ആ കൂട്ടത്തിൽ പെടുത്താതിരിക്കാൻ സിബിക്ക് വല്ല്യ പ്രേത്യേകതയൊന്നും ഇല്ലല്ലോ,. സിബിക്ക് എന്നോട് ഒട്ടും ദേഷ്യം തോന്നിയിട്ടില്ലേ? ”
“അത് പിന്നെ ആദ്യമൊക്കെ !”
“ആഹാ,.. ഇപ്പോഴില്ലേ? ”
“ആ ഇപ്പോഴും ഉണ്ട് !”
“അതാ ഞാൻ പറഞ്ഞത്!”
“സാറിനും എന്നോട് ദേഷ്യം തന്നെയല്ലേ?അതുകൊണ്ടാണല്ലോ ഞാൻ മീൻ കൊണ്ടുവന്ന മീൻ വറുത്തത് സാറെടുക്കാഞ്ഞത്? ”
“ഹേയ് അതോണ്ടൊന്നുമല്ല !”
“പിന്നെന്താ കാര്യം? ”
“എനിക്കവരുടെ മുന്നിൽ വെച്ചെടുക്കാൻ എന്തോ ഒരു നാണക്കേട് പോലെ,.. അതാ !”
“അതാണോ? ”
“മ്മ്മ് !”
“എങ്കിൽ,.. ഞാൻ സാറിന് മാത്രമായി ഉണ്ടാക്കിക്കൊണ്ടു വന്നാൽ കഴിക്കുമോ? ”
“അതിനിപ്പോൾ എന്താ! കഴിക്കും !”
“എങ്കിൽ സാറിന് എന്താ വേണ്ടതെന്നു വെച്ചാൽ പറഞ്ഞാൽ മതി ഞാനുണ്ടാക്കിക്കൊണ്ടോരാം,. ”
“ഓ ആയിക്കോട്ടെ !”
“പിന്നെ സാറ്റർഡേ പോലുള്ള ലീവ് ഡേയ്‌സിൽ ആണെങ്കിൽ കുറച്ചു കൂടെ എളുപ്പമായിരിക്കും”
“അതെന്താ? ”
“അതാവുമ്പോൾ മാവൊക്കെ എനിക്ക് തന്നെ അരച്ചെടുത്ത്, ഉണ്ടാക്കിത്തരാലോ !”
അതും പറഞ്ഞു ഒരു പുഞ്ചിരിയും സമ്മാനിച്ചു സിബി നടന്നകന്നു,..
സിബിയുടെ മനസ്സിൽ എന്താണെന്ന് വായിക്കാൻ കഴിയാതെ ഞാൻ നിന്നു,…. എന്തായാലും സിബിക്ക് അന്നത്തെ അടിക്ക് ശേഷം എന്നോടെന്തോ ഒരു സ്പെഷ്യൽ അറ്റാച്ച്മെന്റ് ഉണ്ട്, ആ കാര്യത്തിൽ സംശയമൊന്നുമില്ല !
*******
അന്ന് രാവിലെ സിബിയെ ഞാൻ കണ്ടില്ല,.. ഇനിയിപ്പോൾ മാവരയ്ക്കാൻ നിന്നതാണോ എന്തോ? ഞാൻ ക്ലാസ്സിലേക്ക് പോയി,…
ക്ലാസ്സ് കഴിഞ്ഞു സ്റ്റാഫ് റൂമിൽ വന്നപ്പോഴും സിബി അവിടെ ഉണ്ടായിരുന്നില്ല,..
“പ്രവീണ ടീച്ചറെ ഇന്ന് സിബി വന്നില്ലേ? ”
“സാറെന്തിനാ സിബിയെ അന്വേഷിക്കണത്? ”
“അല്ല,. കണ്ടില്ല അതോണ്ട് ചോദിച്ചതാ !”
“മ്മ്മ്,.. ആയിക്കോട്ടെ !” പ്രവീണ ഒരു ആക്കിയ ചിരി ചിരിച്ചു,…
“മിസ്സേ റെക്കോർഡ്,… ”
“കറക്റ്റ് ചെയ്‌തോ? !”
അവന്റെ നോട്ടം പ്രവീണയുടെ വിയർത്തൊട്ടിയ കഴുത്തിലേക്കും,. പിന്നെ ശരീരത്തിലും കിടന്നു കറങ്ങിക്കൊണ്ടിരുന്നു,…
“കറക്റ്റ് ചെയ്‌തോന്ന്? !”
“ആ മിസ്സേ,… ”
“എന്തോന്നാടാ ഈ വരച്ചു വെച്ചേക്കണത് മുഴുവൻ തെറ്റാണല്ലോ ! ഫുൾ ഡിസോർഡർ ആയിക്കിടക്കുന്നു ”
“മിസ്സിന് അതൊക്കെയങ്ങ് കണ്ണടച്ചൂടെ? ”
പ്രവീണ അവന്റെ നോട്ടത്തിൽ ഒന്ന് പതറി,.. കേറിക്കിടന്ന സാരി വലിച്ചിട്ടു,…
“മ്മ്മ്,.. കൊണ്ടോയി കറക്റ്റ് ആക്കി വരച്ചിട്ട് വാ,.. ”
“ചിലതൊക്കെ ഡിസോർഡർ ആയിക്കിടക്കുന്നത് തന്നെയാ മിസ്സേ കാണാൻ രസം !” അതും പറഞ്ഞവൻ സ്റ്റാഫ് റൂമിൽ നിന്നുമിറങ്ങി,..
പ്രവീണയുടെ മിഴികൾ നിറഞ്ഞു,… എന്ത് തോന്നിവാസവും ആരോടും പറയാമെന്നൊരു തോന്നലാ ഇവിടെയെല്ലാവർക്കും,.. ഞാനവന്റെ പുറകെ ഇറങ്ങി,…
“ഡാ ഒന്ന് നിന്നേ!”
അവൻ എന്നെ പുച്ഛത്തോടെ നോക്കിയൊന്ന് ചിരിച്ചിട്ട് ക്ലാസ്സിലേക്ക് കയറി,.. അവന്റെ ആ പ്രവർത്തി എന്റെ ദേഷ്യം കൂട്ടി,..
പിള്ളസാറായിരുന്നു അവന്റെ ക്ലാസ്സിൽ,…
“പിള്ള സാറെ !”
“എന്താ മിലൻ സാറെ? ”
“സാറിന്റെ ക്ലാസ്സിലേക്ക് ഇപ്പോൾ കേറി വന്ന അവനോട് ഒന്ന് പുറത്തേക്ക് വരാൻ പറ, എനിക്ക് അവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് !”
“ഡാ സുമേഷേ നിന്നെ മിലൻ സാർ വിളിക്കുന്നു !”
“എന്തിനാ സാറെ? ”
“എന്തിനാന്ന് അറിഞ്ഞാലേ നീ വരൂ? ”
അവൻ ക്ലാസ്സിൽ നിന്നറങ്ങി വന്നു,…
“എന്താന്ന് വെച്ചാൽ കാര്യം പറയ് സാറെ,.. ”
“നീയെന്തോന്നാടാ പ്രവീണ മിസ്സിനോട് പറഞ്ഞത്? ”
“അതറിഞ്ഞിട്ടിപ്പോൾ സാറിനെന്തിനാ? !”
ഞാൻ ഇരച്ചു കയറി വന്ന ദേഷ്യമടക്കി,…
“അധ്യാപകരോട് ഇങ്ങനാണോ സംസാരിക്കണത്? ”
“ഞാനെനിക്ക് ഇഷ്ടമുള്ളതുപോലെ സംസാരിക്കും,. സാറിനിത്ര കുരു പൊട്ടാൻ ടീച്ചറതിന് സാറിന്റെ കെട്ടിയോളൊന്നുമല്ലല്ലോ !”
എന്റെ നിയന്ത്രണമെല്ലാം നഷ്ടപ്പെട്ടിരുന്നു,.. അവന്റെ മോന്തയ്ക്കിട്ട് ഞാനൊന്ന് പൊട്ടിച്ചു,.. ബാലൻസ് തെറ്റിയ അവൻ തൊട്ട് താഴെ മുറ്റത്ത് നിരത്തിവെച്ച സൈക്കിളുകൾക്കിടയിലേക്ക് വീണു,….
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission