Skip to content

നിനക്കായ് മാത്രം – ഭാഗം 3

നിനക്കായി മാത്രം

ബില്ല് പേ ചെയ്ത ശേഷം സർ റൂമിലേക്ക് കയറി വന്നു

” ബില്ല് പേ ചെയ്തിട്ടുണ്ട് 15 മിനിറ്റിനുള്ളിൽ ഡോക്ടർ വരും
ഡോക്ടറെ കണ്ടതിനുശേഷം ഡിസ്ചാർജ് ആവും

ഞാൻ തലയാട്ടി

” കൈയുടെ വേദന കുറവുണ്ടോ”

ഡോക്ടർ ചോദിച്ചു

” കുറവുണ്ട്”

” രണ്ടുദിവസം കൂടി ചെറുതായി വേദനയുണ്ടാവും പിന്നെ മാറിക്കോളും

ഞാൻ തലയാട്ടി

ഡിസ്ചാർജ് ആയ ശേഷം സാർ എന്നോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു
ഞാൻ സാറിനോടൊപ്പം കാറിൽ കയറി

” എവിടെയാ വിടേണ്ടത് ഹോസ്റ്റലിലോ റെയിൽവേ സ്റ്റേഷനിലോ

ഗൗരവം ഒട്ടും വിടാതെ സാർ ചോദിച്ചു

” ഹോസ്റ്റലിൽ വിട്ടാൽ മതി”

ഒന്നും മിണ്ടാതെ സാർ വണ്ടി എടുത്തു
യാത്രയിലുടനീളം സാർ ഒന്നും സംസാരിച്ചില്ല
അദ്ദേഹം എന്തോ കാര്യത്തിൽ അസ്വസ്ഥനാണ് എന്ന് എനിക്ക് തോന്നി
അത് എന്താണെന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല

സാർ ഹോസ്റ്റലിന് മുന്നിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി

” നന്നായി റസ്റ്റ് എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത് ശ്രദ്ധിക്കുക ”

അത്രയും പറഞ്ഞ് സാർ വണ്ടിയെടുത്ത് പോയി

ഇയാൾ എന്തൊരു മുരടൻ ആണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു

രണ്ടു ദിവസം വീട്ടിൽ നിൽക്കാൻ പോയ ഞാൻ പിറ്റേന്ന് തന്നെ തിരികെ വരുന്നത് കണ്ട് മീര അത്ഭുതപ്പെട്ടു

” എന്താടി എന്തുപറ്റി നെറ്റിക്ക് നീ വീട്ടിൽ പോയില്ലേ”

ഞാൻ സംഭവിച്ചതെല്ലാം ശ്വാസം വിടാതെ അവളോട് പറഞ്ഞു

” ബെസ്റ്റ് റ
എന്നിട്ട് സാർ ആണോ നിന്നെ ഇവിടെ കൊണ്ടുവന്നു വിട്ടത്?

” അതെ

എൻറെ മനസ്സിൽ സാറിൻറെ മുഖം തെളിഞ്ഞു വന്നു
പക്ഷേ ഒരിക്കലും മീരയോട് പോലും സാറിനെ ഇഷ്ടമാണ് എന്ന് പറയാൻ എനിക്ക് ധൈര്യം തോന്നിയില്ല
അത് എനിക്ക് ധൈര്യം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല
ഇത്തിരി കൂടുതൽ ആണെങ്കിലെ ഉള്ളു
അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്
ഞങ്ങൾ പഠിക്കുന്ന കാലത്ത് പ്ലസ്ടുവിൽ വെച്ച് ഞാൻ ഒരു വീര സാഹിത്യo മുഴക്കിയിരുന്നു
ഞാൻ ഒരിക്കലും പ്രണയിച്ച് വിവാഹം കഴിക്കുകയില്ല എന്ന്
ഒരിക്കലും പ്രണയത്തിൽ വീഴുകയില്ല എന്ന്

ഇത്രയൊക്കെ പറഞ്ഞിട്ട് വീണ്ടും അവളുടെ മുഖത്ത് നോക്കി സർ മനസ്സിൽ നിന്നും പോകുന്നില്ല എന്ന് പറയാൻ എനിക്ക് ധൈര്യം വന്നില്ല

കൈക്ക് നല്ല വേദന ഉള്ളതിനാൽ ഉച്ചയ്ക്ക് മീര മെസ്സിൽ നിന്നും ആഹാരം കൊണ്ടുവന്ന് എനിക്ക് വാരി തരുക ആയിരുന്നു

“എന്താടീ ഒരു അളിഞ്ഞ ചിരി ”

ഭക്ഷണം കഴിക്കുന്നതിനിടയിൽ മീര എന്നോട് ചോദിച്ചു

” ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ കളിയാക്കുമോ?

” അത് കാര്യം കേട്ടിട്ട് പറയാം

” അങ്ങനെ ഞാൻ പറയില്ല കളിയാകില്ല എന്ന് ഉറപ്പു പറഞ്ഞാൽ പറയാം

” എങ്കിൽ ശരി ഞാൻ കളിയാക്കില്ല പറ

” എനിക്ക് ഒരാളെ ഇഷ്ടമാണ്

“എന്നെ ആരിക്കും

“അല്ല

“എന്നെ ഇഷ്ടം അല്ലേ നിനക്ക്

“അതല്ല ഇത് ആ ഇഷ്ടം അല്ല

” നിൻറെ ഇഷ്ടത്തിന്റെ ടൈപ്പ് ഒക്കെ എനിക്ക് മനസ്സിലായി ആൾ ആരാണെന്ന് പറ

“വിശാൽ സർ

ഞാൻ പേര് പറഞ്ഞതു മീര എന്നെ ഞെട്ടി തരിച്ചു നോക്കി

” എന്താടി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നേ

” നീ എന്താ പറഞ്ഞത് കാര്യമായിട്ടു പറഞ്ഞതാണോ

“അതേ

” എടീ അത് നമ്മുടെ സാർ അല്ലേ
നമ്മുടെ അധ്യാപകൻ അല്ലേ
ഗുരു എന്ന് വച്ചാൽ ഈശ്വരന്റെ സ്ഥാനത് ആണ്

” ഭർത്താവ് എന്ന് വെച്ചാലും ഈശ്വര സ്ഥാനത്ത് തന്നെയാണ്

” നീ എന്തൊക്കെയാ പറയുന്നത് നിത്യ

” എഡീ എനിക്ക് സാറിനെ ഒത്തിരി ഇഷ്ടമാണ്
സാർ അടുത്ത് നിൽക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ഫീലാണ്
ഇതുവരെ എനിക്ക് ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല ആദ്യമായിട്ടാ
സർ അടുത്ത ഉണ്ടാകുമ്പോൾ ഞാൻ ഒരുപാട് ഹാപ്പിയാണ്

” ഇപ്പോൾ നിനക്ക് ഇഷ്ടമാണെന്ന് തന്നെ ഇരിക്കട്ടെ ആ ഇഷ്ടം സാറിന് നിന്നോട് തിരിച്ചു തോന്നും എന്ന് തോന്നുന്നുണ്ടോ

” അത് എനിക്കറിയില്ല പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പായിട്ടും പറയാം
ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് സാറിനോടൊപ്പം മാത്രമായിരിക്കും

അത് പറഞ്ഞ് എന്നെ നോക്കി മീര അന്തം വിട്ടു നിന്നു

ഇനി കൂടുതലായി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതിനാൽ ആവാം അവൾ പിന്നീട് ഒന്നും മിണ്ടിയില്ല

രണ്ട് ദിവസം ക്ലാസ്സിൽ പോയില്ല കൈയുടെ വേദന പൂർണമായും മാറിയശേഷം കോളേജിൽ പോകുകയായിരുന്നു

കോളേജിൽ ചെന്നപ്പോൾ ആദ്യം തിരക്കിയത് സാറിനെ ആണ്
സ്റ്റാഫ് റൂമിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരുമിച്ച് ഒരായിരം ലഡ്ഡു പൊട്ടി

സാറും എന്നെ കണ്ടിരുന്നു
ഒരു പുഞ്ചിരി സമ്മാനിച്ചു
അന്നത്തെ ദിവസം മുഴുവൻ അത് മാത്രം ആയിരുന്നു മനസ്സിൽ

ഇടക്ക് കോറിഡോറിൽ വച്ചു കണ്ടപ്പോൾ സർ ചോദിച്ചു

“കൈക്ക് വേദന കുറവുണ്ടോ

“ഉണ്ട് സർ

സർ ചിരിച്ചു കൊണ്ട് പോയി
അടുത്ത അവർ സാറിൻറെ തായിരുന്നു

സാർ ക്ലാസിലേക്ക് വന്നത് എൻറെ ഹൃദയം പെരുമ്പറ കൊട്ടി

ഒരു പ്രണയ കവിതയായിരുന്നു സാർ പഠിപ്പിച്ചു കൊണ്ടിരുന്നത്
ഞാൻ സാറിനെ വായിനോക്കി കൊണ്ടിരുന്നു

” നീയെങ്ങനെ അങ്ങേരെ നോക്കാതെ”

മീര ചെവിയിൽ പറഞ്ഞു

“എന്നാ ഒരു ഗ്ലാമർ ആടീ

“അത് നിനക്ക് പ്രേമം തലക്ക് പിടിച്ചോണ്ട് തോന്നുവാ

“പോടീ ഏപരാച്ചി

ഞാൻ നോക്കുന്നത് സാറും കണ്ടു എന്നു തോന്നുന്നു
പെട്ടെന്നാണ് സാർ മുന്നിലിരുന്ന് സാന്ദ്രയെ ഏഴുനെല്പിച്ചത്

” എന്താണ് സാന്ദ്ര ഇത്?

അവൾ ഒന്നും മനസ്സിലാകാതെ നിന്നു
ക്ലാസിലുള്ള എല്ലാവരും അക്ഷമരായി നിന്നു

” എന്തൊരു വൾഗർ വേഷമാണിത്
ലുക്ക്‌ സാന്ദ്ര എൻറെ ക്ലാസിൽ ഇങ്ങനെ വേഷം ഇട്ട് ഇരിക്കാൻ പറ്റില്ല

ഒരു ജീൻസും ടൈറ്റ് ബനിയനും ആയിരുന്നു അവളുടെ വേഷം

” എല്ലാവരോടും കൂടിയാണ് പറയുന്നത് പ്രത്യേകിച്ച് പെൺകുട്ടികളോട്
എൻറെ ക്ലാസ്സിൽ മാന്യമായി വസ്ത്രം ധരിച്ച് മാത്രം വന്നാൽ മതി
ഈ ജീൻസും ഷർട്ടും ഒക്കെ ഇടുന്ന പെൺകുട്ടികളെ എനിക്ക് കാണരുത്
നിങ്ങൾ മീരയെ നോക്കിക്കേ
അവൾ എത്ര മാന്യമായി ആണ് വസ്ത്രം ധരിച്ചിരിക്കുന്നത്
ഇങ്ങനെ വേണം എന്റെ ക്ലാസ്സിൽ ഇരിക്കാൻ

ജീവിതത്തിലാദ്യമായി എനിക്ക് മീരയോട് അസൂയ തോന്നി
ഒരു ഫുൾസ്ലീവ് അനാർക്കലി ആരുന്നു അവൾ ധരിച്ചത്
പിന്നീട് ഞാൻ ജീൻസ് ആണ് ഇട്ടിരിക്കുന്നത് എന്ന് സർ കാണാതിരിക്കാൻ കുറച്ച് നീങ്ങി ഇരുന്നു

“സോറി സർ ഞാൻ ഇനി ആവർത്തിക്കില്ല

സാന്ദ്ര പറഞ്ഞു

അപ്പോഴേക്കും അടുത്ത അവറിനുള്ള ബെല്ലടിച്ചിരുന്നു സർ ഇറങ്ങിപ്പോവുകയും ചെയ്തു

ക്ലാസ് കഴിഞ്ഞ് പാടെ ഞാൻ മീരയെ കൂട്ടി കോളേജിൽ നിന്നും ഇറങ്ങി

“എങ്ങോട്ടാടി പോകുന്നെ

മീര ചോദിച്ചു

“അതൊക്കെ ഉണ്ട്
നീ വാ

അവളേം കൊണ്ട് ആദ്യം കണ്ട ടെക്സ്റ്റയിൽ ഷോപ്പിലേക്ക് കയറി

“നീ ഇടുന്ന പോലത്തെ മൂന്നു നാല് ചുരിദാർ സെലക്ട്‌ ചെയ്തേ

“എനിക്ക് ഇപ്പോൾ ആവിശ്യത്തിന് ചുരിദാർ ഉണ്ട് നീ വാങ്ങി തെരണ്ട

“അയ്യടാ അങ്ങനെ പറയല്ലേ ഇപ്പോൾ വാങ്ങി തരാം മോൾക്
എടീ പിശാചേ നിനക്ക് അല്ല എനിക്കാ

“നിനക്കോ…….?

അവൾ അത്ഭുതത്തോടെ ചോദിച്ചു

“അതേ

ഞാൻ മറുപടി പറഞ്ഞതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി
അല്ല അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
ഞാൻ ജീവിതത്തിൽ ഇതുവരെ ഈ സാധനം ഇട്ടിട്ടില്ല

” നീയെന്നാ കിടന്ന് അട്ടഹസിക്കുന്നത്

അവൾ പ്രയാസപ്പെട്ട് ചിരി അടക്കി സംസാരിച്ചുതുടങ്ങി

” അല്ല നിന്നെ ചുരിദാർ ഇട്ട് കാണുന്നത് ഓർത്തതാ

” അതെന്താ ഞാനിട്ട കൊള്ളൂല

“വിശാൽ എഫക്ട് കലക്കി

അവൾ ചിരിച്ചു

പിറ്റേന്ന് രാവിലെ കുളികഴിഞ്ഞ് ഞാൻ ചുരിദാറിട്ട നിൽക്കുന്നത് കണ്ടപ്പോൾ അവൾ വീണ്ടും ചിരി തുടങ്ങി

” എന്നാടി എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

” ഒന്നുമില്ല എന്താണെങ്കിലും സാറിനെ കൊണ്ട് ഒരു ഗുണം ഉണ്ടായി

“എന്താ

” നിന്നെ പെണ്ണായിട്ട് ഒന്നു കാണാൻ പറ്റിയല്ലോ

“പോടീ പട്ടി

അവളോട് അങ്ങനെ പറഞ്ഞെങ്കിലും
അന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ പതിവിലും സുന്ദരിയായി എനിക്ക് തോന്നി

അന്ന് കോളേജിൽ ചെന്നപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കി
കാരണം ഈ കോളേജിൽ വന്നതിനുശേഷം ആരും എന്നെ ജീൻസിൽ അല്ലാതെ കണ്ടിട്ടില്ല

സർ ക്ലാസ്സിൽ വന്നപ്പോഴും അന്തം വിട്ട് എന്നെ തന്നെ നോക്കുനുണ്ടാരുന്നു

പിറ്റേന്ന് ഉള്ള ദിവസങ്ങളിൽ എല്ലാം ഞാൻ ചുരിദാറും ആയി ഇണങ്ങി
എല്ലാ ദിവസവും ഞാൻ സർ നേ നോക്കുന്നത് കണ്ട് സാറിന് എന്തോ മനസിലായി എന്ന് തോന്നി
പിന്നെ സർ എന്നെ നോക്കാതെ ആയി
അത് എന്നെ കുറച്ചൊന്നുമല്ല സങ്കടപെടുത്തിയത്
അതുവരെ സാർ നൽകിയിരുന്ന പുഞ്ചിരി പോലും നഷ്ടപ്പെട്ടു

ഒടുവിൽ ഞാൻ എൻറെ മനസ്സ് സാറിന് മുൻപിൽ തുറക്കാൻ തീരുമാനിച്ചു
അതിനായി ഒരു അവസരം കാത്തിരുന്നു

അധികം വൈകാതെ തന്നെ അത് വന്നു

പിറ്റേന്ന് സാറിൻറെ പിറന്നാളായിരുന്നു
സാറിനോടുള്ള ആരാധന മൂത്തപ്പോൾ
ഒരു സീനിയർ ചേട്ടനിൽ നിന്നും
സാറിൻറെ ഫുൾ ഡീറ്റെയിൽസ് ഞാൻ തിരക്കിയിരുന്നു
അങ്ങനെ കിട്ടിയതാണ് ബര്ത്ഡേ ഡേറ്റ്

അന്ന് സാർ കോളേജിൽ വന്നപ്പോൾ ഞാൻ സ്റ്റാഫ് റൂമിൽ ചെന്ന് സാറിൻറെ കസേരയുടെ അരികിൽ നിന്നുകൊണ്ട് സാറിനോട് പറഞ്ഞു

” എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണം”

“എന്താണ് പറഞ്ഞോളൂ

” ഇവിടെവെച്ച് പറ്റില്ല

“അതെന്താ

” ഒക്കെ ഞാൻ നേരിൽ പറയാം ക്ലാസ് കഴിയുമ്പോൾ നമ്മുടെ കോളേജ് ഗ്രൗണ്ടിലെ തണൽ മരത്തിൻറെ അരികിൽ ഞാൻ ഇരിക്കും

” എനിക്കൊരുപാട് തിരക്കുകൾ ഉണ്ട് ഇന്ന്

“പ്ലീസ് സർ ഒരു 5 മിനിറ്റ് മതി

“ഓക്കേ

സർ വരാം എന്ന് പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരില്ലാരുന്നു

ഞാൻ ഒരു ബര്ത്ഡേ കാർഡ് വാങ്ങി അതിൽ ഇങ്ങനെ എഴുതിയിരുന്നു

“ഒരിക്കലും തുറക്കാത്ത നീക്കി വച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും
അതിലെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും”

പറഞ്ഞപോലെ ക്ലാസ്സ്‌ കഴിഞ്ഞു ഉടനെ സർ വന്നു

“എന്താ പറയാൻ ഉള്ളത്

ഗൗരവത്തിൽ സർ ചോദിച്ചു

“ഹാപ്പി ബർത്ത് ഡേ

അത് പറഞ്ഞു കാർഡ് ഞാൻ കൊടുത്തു
സർ അത് വാങ്ങി

“ഇത് താൻ എങ്ങനെ അറിഞ്ഞു

“അതൊക്കെ അറിഞ്ഞു

“ഉം ഇതാണോ പറയാൻ ഉണ്ടാരുന്നത്

മുരടൻ ഞാൻ മനസ്സിൽ പറഞ്ഞു

“അല്ല പറയാം

ഞാൻ ആ കണ്ണുകളിലേക്ക് നോക്കി
ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു

(തുടരും )

Click Here to read full parts of the novel

3.3/5 - (23 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Don`t copy text!