Skip to content

നിനക്കായ് മാത്രം – ഭാഗം 5

നിനക്കായി മാത്രം

വലിയ സന്തോഷത്തോടെ ആണ് ലിന്റചേച്ചിയുടെ വീട്ടിലേക്ക് പോയത്
ചേച്ചി തന്നെ വന്നു പിക് ചെയ്യുകയായിരുന്നു

“നിന്റെ ഫ്രണ്ടിനെ കൂടെ കൊണ്ടുവരത്തില്ലാരുന്നോ

“അവൾ അത്യാവശ്യം ആയി വീട്ടിൽ പോയി
ഇല്ലെങ്കിൽ വന്നേനെ

“ഉം നീ ഇരിക്ക്

“പിള്ളേരും ജോബി ചേട്ടായിയും ഒക്കെ എന്തിയെ ചേച്ചി

“പിള്ളേർ സ്കൂളിൽ പോയി

“ജോബിച്ചൻ ഡ്യൂട്ടി കഴിഞ്ഞു ഇപ്പോൾ വരും

“ഉം പിന്നെ എന്നാ ഉണ്ട് വിശേഷം

“ഓ എന്നാ വിശേഷം ആടീ ഇങ്ങനെ തട്ടിമുട്ടി പോണു

ഞാൻ ചിരിച്ചു
ഇനി പതിയെ കാര്യത്തിലേക്ക് കടക്കാം എന്ന് എനിക്ക് തോന്നി

“ചേച്ചി എനിക്ക് ഒരു ഹെല്പ് ചെയ്യാമോ

“എന്നാടി

“വിശാൽ സാറിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ
ആളിനെ കുറിച്ചു ഒന്ന് പറയാമോ

“അതെന്തിനാ നിനക്ക്

ചേച്ചി സംശയത്തിൽ എന്നെ ഒന്ന് നോക്കി

“അയ്യോ എനിക്ക് അല്ല ചേച്ചി
എന്റെ ഒരു ഫ്രണ്ടിനു വേണ്ടിയാ

“ഫ്രണ്ടിനു എന്തിനാ ഡീറ്റെയിൽസ്

“അവൾക് സാറിനോട് ഒരു ഇഷ്ടം

“ഓ പ്രേമം
നിന്റെ കൂടെ കണ്ട കൊച്ചിനാണോ

“എയ് അവൾക് അല്ല വേറെ ഒരു ഫ്രണ്ടിനാ

“എങ്കിൽ നീ ആ ഫ്രണ്ടിനോട്‌ പറ
അത് മറന്നേക്കാൻ

“അതെന്താ ചേച്ചി

“അത് നടക്കില്ലടി
അവൻ ആരേം സ്നേഹിക്കാൻ കഴിയില്ല

ചേച്ചി പറഞ്ഞു തുടങ്ങി വിശാൽ എന്ന വിശൂനേ കുറിച്ച്

അച്ഛനും അമ്മയ്ക്കും ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ മകൻ
എപ്പഴും പുഞ്ചിരി തൂകുന്ന മുഖത്തോട് നടക്കുന്ന ആൾ
അമ്മയുടെ വിച്ചു കുട്ടൻ
കൂട്ടുകാരുടെ വിശൂ
എപ്പഴും തമാശകൾ പറഞ്ഞു ചിരിക്കുന്ന ഒരു സാധാരണ പയ്യൻ
കോളേജിൽ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യർതി

“പക്ഷെ സാർ ഇങ്ങനെ ഒന്നും അല്ല ഇപ്പോൾ

“അതിനു കാരണം ഉണ്ട്

“എന്ത്

“അമൃത

“അതാരാ

“അവന്റെ ജീവന്റെ പാതി എന്ന് തന്നെ പറയാം
അവന്റെ അമ്മു
ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അവർ തമ്മിൽ പ്രണയത്തിൽ ആകുന്നത്
കാണുന്നവർക്ക് പൊലും അസൂയ തോന്നുന്ന പ്രണയം
ജീവനാരുന്നു അവളെ അവനു

“എന്നിട്ട്?

“അവൾ അവനെ ഉപേക്ഷിച്ചു പോയി
അവൾക് വേണ്ടി മരിക്കാൻ വരെ അവൻ ശ്രെമിച്ചു
അതിൽ പിന്നെ അവൻ ഇങ്ങനെ ആയത്
ഈ അടുത്ത കാലത്ത് അവന്റെ അച്ഛനും മരിച്ചു
അതോടെ അവൻ പാടെ തകർന്നു
ഇപ്പോൾ ആ അമ്മക്ക് വേണ്ടി മാത്രം ജീവിക്കുന്നു

അപ്പോൾ ഞാൻ ഊഹിച്ചതു തന്നെ ആരുന്നു ശരി
ആൾക്ക് നല്ല മുട്ടൻ തേപ്പ് കിട്ടിയിട്ട് ഉണ്ട്
അതാണ് പ്രേമം ഇഷ്ടം അല്ല എന്ന് പറഞ്ഞത്

“നീ എന്താ ആലോചികുന്നേ

“ഒന്നുമില്ല ചേച്ചി

“ഉം നീ ആ കുട്ടിയോട് പറ വെറുതെ ഒന്നും മനസ്സിൽ ഇട്ട് നടക്കണ്ട എന്ന്

“എന്തിന്?

ചേച്ചി മനസിലാകാതെ എന്നെ നോക്കി
അമൃതയെ ഇത്രയും സ്നേഹിച്ച
അവൾക് വേണ്ടി മരിക്കാൻ തീരുമാനിച്ച ആൾക്ക് അവളുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ ആവില്ല ചേച്ചി

ചേച്ചി ഒന്നും മിണ്ടിയില്ല

തിരിച്ചു പോകുമ്പോൾ ഞാൻ സന്തോഷവതി ആരുന്നു
എവിടെയോ ഒരു പ്രതീക്ഷ നാമ്പിട്ടു

പിറ്റേന്ന് കോളേജിൽ വന്നപ്പോൾ വീണ്ടും പഴയപോലെ സാറിനെ നോക്കാൻ തുടങ്ങി
സാർ കണ്ടിട്ടും കാണാതെ നടിച്ചു

അങ്ങനെ സാറിനെ ഓർത്തു ലൈബ്രറിലേക്ക് നടക്കുമ്പോൾ ആണ് ആ സംഭവം നടക്കുന്നത്

നമ്മുടെ ഒരു സീനിയർ അരുൺ വരുന്നത്
അവൻ വന്ന ദിവസം തൊട്ടേ എന്നെ വായിനോട്ടം ആണ്
അവൻ ആൾ അത്ര ശെരിയല്ല എന്ന് മീര പറഞ്ഞിരുന്നു

അവൻ എനിക്ക് കുറുക്ക് കയറി നിന്നു

“എന്റെ നിത്യ മോളെ ഇങ്ങനെ കണ്ണിചോര ഇല്ലാതെ പെരുമാറല്ലേ
ഞാൻ എത്ര നാളായി നിന്നെ ഇഷ്ടം ആണെന്ന് പറയുന്നു
നീ ഇങ്ങനെ പിടി തെരാതിരുന്നാൽ എങ്ങന

“അരുൺ വഴി മാറിക്കെ എനിക്ക് പോകണം

“പൊക്കോ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട്

“വേണ്ട എനിക്ക് കേൾക്കണ്ട

“അങ്ങനെ പറഞ്ഞാൽ എങ്ങനാ മോളെ
അതും പറഞ്ഞു അവൻ എന്റെ കൈയിൽ കയറി പിടിച്ചു

“കൈ വിട് അരുൺ
കൈ വിടാൻ

അവൻ ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി
അത് കണ്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു

വലിയ ശബ്‌ദത്തോടെ എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു

അപ്പോഴേക്കും അവിടെ കുട്ടികളും സാറും ഒക്കെ എത്തിയിരുന്നു

പ്രശ്നം പ്രിൻസിപാളിന്റെ മുന്നിൽ എത്തി
സാർ പപ്പയെ വിളിച്ചു വരുത്തി

പ്രിൻസിപാളിന്റെ മുറി

“എന്ത് ധിക്കാരം ആണ് ഇത് ഒരു ആൺകുട്ടിയെ കൈ നീട്ടി അടിക്കുക എന്ന് വച്ചാൽ
നിനക്ക് എന്താണ് പറയാൻ ഉള്ളത്


“അവൻ എന്റെ കൈയിൽ കേറി പിടിച്ചിട്ടാ

“നിന്റെ കൈയിൽ കേറി പിടിച്ചാൽ ഉടനെ നീ അടിക്കുമോ

“എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്ത് തൊട്ടാൽ ആരാണെങ്കിലും ഞാൻ അടിക്കും

“കേട്ടോ മിസ്റ്റർ മാത്യു
നിങ്ങൾടെ മോൾ പറഞ്ഞത് കേട്ടോ
ഇതാണോ നിങ്ങൾ മോളെ പഠിപിച്ചു വെച്ചേക്കുന്നേ

“അവൾ പറഞ്ഞതിൽ എന്താണ് സാർ ഒരു തെറ്റ്
അവളുടെ അനുവാദം ഇല്ലാതെ ഒരു ആൺകുട്ടി അവളുടെ ദേഹത്തു തൊട്ടു അവൾ റീആക്ട് ചെയ്തു
അതിലെന്താ തെറ്റ്?

“മാത്യു ഇവൾ ഒരു പെൺകുട്ടി അല്ലേ

“അതിനു പെൺകുട്ടികൾക്ക് കൊമ്പുണ്ടോ
വാക്കുകളിൽ മാത്രം സമത്വം ഉണ്ടായാൽ പോരാ സാർ
പെൺകുട്ടി റീആക്ട് ചെയ്തെങ്കിൽ അവളെ അഭിനന്ദനങൾ കൊണ്ട് മൂടുകയാണ് വേണ്ടത്
അല്ലാതെ അവളെ നിരുൽസാഹപെടുത്തുക അല്ല

“എല്ലാം സമ്മതിച്ചു പക്ഷെ അവൻ കൈയിൽ കയറി പിടിച്ചത് ആരും കണ്ടിട്ടില്ല
ഇവൾ അടിക്കുന്നത് മാത്രമേ എല്ലാരും കണ്ടിട്ടുള്ളൂ

“ഞാൻ കണ്ടിരുന്നു സാർ ”

പെട്ടന്ന് ആ ശബ്‌ദം അവിടെ പ്രതിധ്വനിച്ചു

വിശാൽ സാർ

“സാർ എന്ത് കണ്ടു

“അരുൺ ഈ കുട്ടിയുടെ കൈയിൽ കയറി പിടിക്കുന്നത് ഞാൻ കണ്ടു

“എന്നിട്ട് താങ്കൾ എന്തുകൊണ്ട് അവനെ വാണിംഗ് ചെയ്തില്ല മിസ്റ്റർ വിശാൽ

“അതിനുള്ള മറുപടി ആ കുട്ടി തന്നെ കൊടുത്തല്ലോ സർ
കുട്ടികൾ തമ്മിലുള്ള ഇഷ്യു അവർ തന്നെ തീർക്കുന്നതാ നല്ലത്

“സാർ പറഞ്ഞത് പോലെ ചിന്തിക്കാൻ നിങ്ങൾക് കഴിയുന്നില്ലല്ലോ സാർ
നമ്മുടെ പെൺകുട്ടികൾ സ്വയം പരിയാപ്തത്ത കൈ വരികട്ടെ
പോകുന്നടത്തോക്കെ അച്ഛനെയും ആങ്ങളെയും കൊണ്ട് നടക്കാൻ പറ്റുമോ
സ്വന്തം ആയി പ്രതികരികട്ടെ
“ഇനി എന്താണ് സാർ ആക്ഷൻ എടുക്കാൻ താമസം

പപ്പാ ചോദിച്ചു

സാറിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അവന്റെ പേരിൽ ആക്ഷൻ എടുത്തു
അവനെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു
കുറച്ചു ദിവസം അവന്റെ ശല്ല്യം തീർന്ന് കിട്ടി

പോകാൻ നേരം പപ്പാ സാറിനെ നോക്കി ഹൃദ്യം ആയി ഒന്ന് പുഞ്ചിരിച്ചു

സാർ തിരിച്ചുo

തിരിച്ചു ഇറങ്ങിയപ്പോൾ പപ്പാ എന്റെ ചെവിക്ക് പിടിച്ചു

“ആ വിട് പപ്പാ
ഞാൻ പറഞ്ഞില്ലേ അവൻ എന്റെ കൈയിൽ പിടിച്ചോണ്ട ഞാൻ അവനെ തല്ലിയത്

“അതിനല്ല
നീ എന്താണ് പ്രിൻസിപ്പലിന്റെ മുമ്പിൽ മിണ്ടാതെ നിന്നത്

“അത് പപ്പാ സംസാരിക്കാൻ ഉണ്ടല്ലോ എന്ന് ഓർത്താ

“എടി നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ധൈര്യം ആയി ആരോടും മറുപടി പറയാം
അത് ഏതു മഹാരാജവ്വ് ആയാലും
നിന്റെ ഭാഗം പറയേണ്ടത് നീ ആണ്
മനസ്സിലായോ

“ആയി മത്തായിച്ച ”

“നിന്നെ ഞാൻ കാരാട്ടായ്ക്കും കുംഭുവിനും ഒക്കെ വിട്ടത് വെറുതെ ആയി എന്ന് തോന്നുന്നു

“അതൊക്കെ ഞാൻ കെട്ടുന്നവന്റെ അടുത്ത് എടുത്തോളാം

“എന്റെ ഈശോയെ ഏതാണോ ആ ഹതഭാഗ്യൻ

“മത്തായിച്ചൻ വണ്ടി വിടാൻ നോക്ക് ആനീകൊച്ചു കാത്തിരിക്കും

“ഉത്തരവ്വ് മേടം
നിന്റെ ബോഡിഗാർഡ് എന്തിയെ ഇന്ന് കണ്ടില്ല

“അവൾ വീട്ടിൽ പോയി

“നീ വരുന്നോ വീട്ടിൽ

“ഇല്ല പപ്പാ സാറ്റർഡേ വരാം

“ഓക്കേ ഫ്രൂട്സ് സാലഡ് വാങ്ങിക്കോ
അതും പറഞ്ഞു എന്റെ കൈയിൽ കുറച്ചു കാശ് വെച്ച് തന്നു

ഞാൻ പപ്പയെ കെട്ടിപിടിച്ചു കൊച്ചു കുട്ടിയെ പോലെ ഉമ്മ കൊടുത്തു

ഇതൊക്കെ കണ്ടു ഒരാൾ നിൽപ്പുണ്ടാരുന്നു

വിശാൽ സർ

*****************

അങ്ങനെ കോളേജിലെ ഓണം സെലിബ്രേഷൻ വന്നു

എല്ലാരും നല്ല സ്റ്റൈൽ ആയി ഒരുങ്ങി ആരുന്നു വന്നത്

ഞാൻ ഒരു പച്ച ദാവണി ആരുന്നു
സാറിന് ഇഷ്ട്ടം ആകും എന്ന് കരുതി എടുത്തത് ആണ്
അത് എന്നെ ഉടുപിക്കാൻ മീര പെട്ട പാട് അവൾക്കും ദൈവത്തിനും മാത്രേ അറിയൂ

സാർ ആണെങ്കിൽ ഒരു ഗോൾഡ് കസവു മുണ്ടും പച്ച ഷർട്ടും ആരുന്നു

“ഇതെന്നാടി നിങ്ങൾ പറഞ്ഞു ഇട്ടത് ആണോ

മീര ചോദിച്ചു

“അതാണ് മനപൊരുത്തം ”
കണ്ടില്ലേ ഞങ്ങൾ അറിയാതെ ഒരുപോലെ വന്നത്

അവൾ ചിരിച്ചു

എന്നെ കണ്ടപ്പോൾ സാറും ഒന്ന് അത്ഭുതപ്പെട്ടു

പ്രോഗ്രാം എല്ലാം കഴിഞ്ഞപ്പോൾ സാർ ലൈബ്രറിലേക്ക് കയറുന്നതു കണ്ടു ഞാൻ മീരയുടെ അടുത്ത് ഒരു കള്ളം പറഞ്ഞു അങ്ങോട്ട്‌ പോയി

ഞാൻ ചെന്നപ്പോൾ സാർ ഒരു ബുക്ക്‌ എടുത്തു എന്തോ എഴുത്തുകയായിരുന്നു

ഓണം പ്രോഗ്രാം ആയതു കൊണ്ട് ലൈബ്രറിയിൽ ആരും ഉണ്ടാരുന്നില്ല

“”സാർ

തല ഉയർത്തി എന്നെ കണ്ടതും മുഖത്ത് പെട്ടെന്ന് ഒരു ഗൗരവം വന്നു

“എന്താണ്

“താങ്ക്സ്

“എന്തിനാ

” അരുണിന്റെ വിഷയത്തിൽ എന്നെ സപ്പോർട്ട് ചെയ്തതിന്

” ആരു പറഞ്ഞു ഞാൻ തന്നെ സപ്പോർട്ട് ചെയ്തു എന്ന്
ഞാൻ കണ്ട കാര്യം പറഞ്ഞു എന്നേയുള്ളൂ
തൻറെ സ്ഥാനത്തെ ഏതൊരു പെൺകുട്ടി ആണെങ്കിലും ഞാൻ അത് പറയുമായിരുന്നു
അല്ലാതെ എനിക്ക് തന്നോട് പ്രത്യേകമായി ഒരു ഇഷ്ടവും ഇല്ല

” ഇപ്പോൾ ഇല്ല നാളെ ഉണ്ടായിക്കൂടാ എന്നില്ലല്ലോ

” ഉണ്ടാകില്ല നിത്യ
താൻ ഒരു നല്ല കുട്ടിയാണ് മിടുക്കിയാണ്
അതുകൊണ്ട് തന്നെ കാര്യങ്ങൾ പറഞ്ഞാൽ തനിക്ക് മനസ്സിലാകും
നിത്യ നമ്മൾ തമ്മിൽ ഒരു ഗുരുശിഷ്യബന്ധം ആണുള്ളത്
അത് പവിത്രമാണ്
അതിന് താൻ മറ്റൊരർത്ഥം കൊടുക്കരുത്
ഇന്നലെ വരെ സംഭവിച്ചത് എല്ലാം ഞാൻ മറന്നു
താൻ എന്നോട് പറഞ്ഞതൊക്കെ ഞാൻ വിട്ടു
ഇന്ന് മുതൽ താൻ എന്നെ ഒരു ഗുരുവിനെ സ്ഥാനത്തെ കാണാവു

“കഴിയില്ല സാർ
ഇനി ഞാൻ ആഗ്രഹിച്ചാൽ പോലും എനിക്കു സാറിനെ മറക്കാൻ കഴിയില്ല
സാർ അത്രക്ക് എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി

“നിത്യ താൻ എന്തൊക്കെ ആണ് പറയുന്നത്
എനിക്ക് തന്നേക്കാൾ എന്ത് പ്രായം ഉണ്ട് എന്ന് അറിയോ
തനിക് ഇപ്പോൾ പതിനെട്ടു വയസിൽ കൂടുതൽ കാണില്ല

“അത് എനിക്ക് വിഷയം അല്ല സാർ

“എനിക്ക് വിഷയം ആണ്
പിന്നെ അതിനേക്കാൾ ഒക്കെ ഉപരി ആയി എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയില്ല
തന്നെ എന്നല്ല ആരേം സ്നേഹിക്കാൻ എനിക്ക് കഴിയില്ല

“അമൃത എപ്പഴും മനസ്സിൽ ഉണ്ട് അല്ലേ

സാർ ഒരു ഞെട്ടലിൽ എന്നെ നോക്കി

“താ…. താൻ ഇത് എങ്ങനെ അറിഞ്ഞു

“അതൊക്കെ അറിഞ്ഞു

“ആര് പറഞ്ഞു

“പറഞ്ഞത് ആരെങ്കിലും ആവട്ടെ
സത്യം അല്ലേ
സാർ അമൃതയെ എത്രത്തോളം സ്നേഹിച്ചുവോ അതുപോലെ തന്നെ ഞാൻ സാറിനെയും സ്നേഹിക്കുന്നു
സാറിന് അമൃതയെ മറക്കാൻ കഴിയാത്ത പോലെ തന്നെ എനിക്കുo സാറിനെ മറക്കാൻ കഴിയില്ല

“നിത്യ പ്ലീസ്

സാർ അത് പറഞ്ഞതും ഞാൻ ഒന്നും പറയണ്ട എന്ന അർത്ഥത്തിൽ സാറിന്റെ അധരങ്ങളിൽ വിരൽ അമർത്തി

പെട്ടന്ന് എന്റെ ശരീരത്തിൽ ഒരു സ്പാർക്ക് അനുഭവപ്പെട്ടു

പെട്ടന്ന് എന്റെ അധരങ്ങൾ സാറിന്റെ കവിളിൽ സ്പർശിച്ചു
ഞാൻ കൈകൾ കൊണ്ട് സാറിനെ മുറുക്കി പിടിച്ചു

(തുടരും )

Click Here to read full parts of the novel

4.3/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!