Skip to content

ഈ പ്രണയതീരത്ത് – ഭാഗം 25

read malayalam novel

അമ്പലത്തിലേക്ക് ഉള്ള യാത്രയിൽ അവൾ ആകെ അസ്വസ്ത്ഥ ആരുന്നു നന്ദനെ കണ്ടാൽ എന്ത് സംസാരിക്കും എന്ന് അവൾക്കു അറിയില്ലാരുന്നു അതിലുപരി എന്തരിക്കും അവൻ പറയാൻ ഉള്ളത് എന്ന് ഓർത്തു അവളുടെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു

നന്ദിതയുടെ വീടിന്റെ ഡോർ ബെൽ അടിക്കുമ്പോൾ വല്ലാത്ത ഒരു ആകാംഷയിൽ ആരുന്നു നന്ദൻ
രാധിക എന്ത് പറഞ്ഞു എന്നറിയാതെ അവന്റെ മനസ്സ് പ്രക്ഷുബ്ധം ആരുന്നു
ഡോർ തുറന്നത് നന്ദിത ആരുന്നു

“ആഹാ ഏട്ടൻ ഇത്രയും രാവിലെ വരും എന്ന് ഞാൻ ഓർത്തില്ല

“നീ അല്ലേ എന്നെ കാണാഞ്ഞിട്ട് വിഷമിച്ചു നടകുവാണെന്ന് നിന്റെ കെട്ടിയോൻ പറഞ്ഞത്

“അതുകൊണ്ട് ആണോ ഏട്ടൻ കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങു വന്നത്

“പിന്നല്ലാതെ

“അല്ലാതെ ഞാൻ രാധികയെ കണ്ടു എന്ന് കേട്ട് ഓടി വന്നതല്ല

“ഞാൻ ഇപ്പോൾ നേരത്തെ വന്നതാണോ നിന്റെ പ്രശ്നം

“ഞാൻ ഒരു സത്യം പറഞ്ഞെന്നെ ഉള്ളു
ഏട്ടൻ കയറി വാ

നന്ദൻ അകത്തേക്ക് കയറിയപാടെ രാധിക മോൾ ഓടി വന്നു
നന്ദൻ അവളെ വാത്സല്യത്തോടെ വാരി എടുത്തു
അവളുടെ രണ്ടുകൈകളിലും ഫൈവ് സ്റ്റാറും ഡയറിമിൽക്കും കിറ്റ് കാറ്റും ഒക്കെ കൊടുത്തു അവൾ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു

“നന്ദമാമ എന്താ ഇന്നലെ ഒക്കെ വരാഞ്ഞേ ഞാൻ കാത്തിരുന്നു ഒത്തിരി നേരം

“നന്ദൻ മാമൻ കുറച്ച് തിരക്കിലായി പോയി ചുന്ദരി കുട്ടി

അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞു
അവൾ ശബ്ദം ഉണ്ടാക്കി ചിരിച്ചു അവനും ആ ചിരിയിൽ പങ്കുകൊണ്ടു

“ഇനി നന്ദമാമയുടെ മോൾ നല്ല കുട്ടിയായി പോയി ഇരുന്നു കളിക്ക്

അവൾ അത് കേട്ട് അവളുടെ കളിപ്പാട്ടങ്ങൾക്ക് ഇടയിലേക്ക് പോയി

“ഏട്ടൻ ഇങ്ങോട്ട് വരാഞ്ഞപ്പോൾ ഞാൻ വല്ലാതെ ഒറ്റപെട്ടു പോയപോലെ തോന്നി കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഞങ്ങൾക്ക് ആകെ ഉള്ള ബന്ധു ഏട്ടൻ മാത്രം അല്ലേ

“നിനക്ക് ഞാൻ എങ്കിലും ഇല്ലേ എനിക്ക് ആരും ഇല്ലല്ലോ

പാതി തമാശ ആയും പാതി കാര്യം ആയും പറഞ്ഞു

“ഞാൻ കാരണം അല്ലേ ഏട്ടാ

അവൾ കണ്ണുനീർ വാർത്തു

“ഛെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീ എന്തിനാ മോളെ അതിനു ഇങ്ങനെ ഒക്കെ പറയുന്നേ

“ഞങ്ങൾക്ക് ആരും ഇല്ലാതെ ഞാൻ എന്ത് വിഷമിച്ചിട്ടുണ്ടെന്നു അറിയോ ഏട്ടാ മോൾ ഉണ്ടായപ്പോളും ഞാൻ പ്രഗ്നന്റ് ആയപ്പോളും ഒക്കെ ഞാൻ ഓർത്തിട്ടുണ്ട് ഞാൻ ഒറ്റക്ക് ആണല്ലോ എന്ന്
സങ്കടങ്ങൾ പങ്കുവയ്ക്കാൻ അല്ല സന്തോഷങ്ങൾ പങ്കു വയ്ക്കാൻ ആളില്ലാതെ വരുമ്പോൾ ആണ് ശരിക്കും നമ്മൾ ഒറ്റക്ക് ആയി പോകുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട് ഏട്ടാ എനിക്ക്

നന്ദിതയുടെ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ പൊടിഞ്ഞു

“അയ്യേ എന്താടി ഇത് അതൊക്കെ മാറും നീ ഒന്ന് ചുമ്മതെ ഇരുന്നേ ദേ കണ്ണ് തുടച്ചേ അനിയെങ്ങാനം കണ്ടാൽ മോശം ആണ്
അവനു വിഷമം ആകില്ലേ

“അനിയേട്ടൻ ഉറക്കം ആണ്

“ഹമ്മ് എന്താ കഴിക്കാൻ നല്ല വിശപ്പ്

“ഏട്ടൻ വാ ഞാൻ എടുക്കാം

“നീ എടുത്തു വെക്ക് ഞാൻ അനിയെ ഒന്ന് ഉണർത്തട്ടെ

അവൾ നല്ല ചൂട് പുട്ടും കടലകറിയും എടുത്തു ടേബിളിൽ വച്ചപ്പോഴേക്കും അനിയും നന്ദനും എത്തി

നന്ദൻ ഇരുന്ന് ചൂട് പുട്ട് പ്ളേറ്റിലേക്ക് വച്ചു അതിലേക്ക് കടല ഒഴിച്ചു ഒരു വാ കഴിച്ചു

“അനി നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ഒരു ചായ ഉണ്ടാക്കാൻ അറിയാത്തവളെ കൊണ്ടു നീ കുക്കിംഗ്‌ പഠിപ്പിച്ചല്ലോ

“ഇവളുടെ ആദ്യകാല പാചകപരീക്ഷങ്ങൾക്ക് എല്ലാം ഇര ആയത് ഞാൻ ആരുന്നു

അനി പറഞ്ഞു

നന്ദൻ ചിരിച്ചു

“രാധുയെ കണ്ടിട്ട് എന്തായി എന്ന് നീ പറഞ്ഞില്ലല്ലോ

അനി നന്ദിതയോട് ചോദിച്ചു

നന്ദൻ ജിജ്ഞാസയോടെ കാതോർത്തു

നടന്ന സംഭവങ്ങൾ അത്രയും നന്ദിത പറഞ്ഞു
അപ്പോൾ അതാണ് രാധിക ആരോടും പറയാതെ സ്കൂളിൽ നിന്ന്‌ പോകാൻ കാരണം എന്ന് നന്ദൻ ഓർത്തു

“അവൾ ഒരിക്കലും നിന്നെ വെറുക്കില്ല നന്ദാ
ഒക്കെ ഒരു അഭിനയം അല്ലേ

അനി പറഞ്ഞു

“അതിനു അവൾക്ക് പറ്റില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം

നന്ദൻ പറഞ്ഞു

“ചിലത് അങ്ങനെ ആണ് മോളെ
ചവണയിൽ ഇട്ട കല്ല് പോലെ
നെഞ്ചോടു ചേർത്ത് പിടിച്ചതിനേക്കാൾ വേഗത്തിൽ നെഞ്ചിൽ നിന്ന്‌ അകന്ന് പോകും

“എത്രമേൽ അവൾ ഏട്ടനെ അകറ്റി നിർത്തുന്നോ അത്രമേൽ അവൾ ഏട്ടനെ ചേർത്ത് വയ്കുന്ന ഒരു ദിനം വിദൂരമല്ല

നന്ദിത പറഞ്ഞു

നന്ദൻ ഒരു വിഷാധം നിറഞ്ഞ ചിരി ചിരിച്ചു എഴുനേറ്റു

“എനിക്ക് കുറച്ച് സ്ഥലങ്ങളിൽ പോകാൻ ഉണ്ട് ഇറങ്ങട്ടെ

നന്ദൻ അനിയോടും നന്ദിതയോടും യാത്ര പറഞ്ഞു
രാധികമോളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് യാത്ര ആയി

അമ്പലത്തിന്റെ വാതിലിൽ എത്തിയപ്പോൾ വെറുതെ ഒരു പ്രതീക്ഷയുടെ പുറത്ത് ആണ് അവൻ കുളകരയിലേക്ക് പോയത് അവിടെ ഇരിക്കുന്ന ആളെ കണ്ടു അവൻ ഒരു നിമിഷം ഞെട്ടി

“രാധിക ”

അവൻ അവളുടെ അടുത്ത് ഒരു ഓരത്ത് ഇരുന്നു
അവൻ വന്നത് അറിഞ്ഞു അവളിൽ ഒരു ഭയം വന്നെങ്കിലും അവൾ അത് മറച്ചു ഗൗരവത്തിൽ ഇരുന്നു

“വരും എന്ന് അറിയാരുന്നു
ഇന്നലെയും ഞാൻ കാത്തിരിന്നു

അവൻ പറഞ്ഞു

“എന്താ പറയാൻ ഉള്ളത് എനിക്ക് പോയിട്ട് ധൃതി ഉണ്ട്

അവൾ പറഞ്ഞു

“പറയാം
വർഷങ്ങൾ ആയി നിന്റെ മനസ്സിൽ ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾക്ക് ഉള്ള മറുപടി പറയാൻ
എന്താണ് ഞാൻ നിന്നെ ഉപേക്ഷിച്ചത് എന്ന് അറിയണ്ടേ

അവൻ ആ ദിവസം ഓർമയിൽ എടുത്തു

വിവാഹത്തിന്റെ തിരക്കുകളിൽ നിൽകുമ്പോൾ ആണ് അമ്മാവന്റെ മകൾ ശിവാനി ഫോൺ എടുത്തു കൊണ്ടു ഓടി വരുന്നത്

“നന്ദേട്ടന്റെ ഫോൺ ആണ് കുറേ നേരം ആയി അടിക്കുന്നു

“താങ്ക്സ് മോളെ

അതും പറഞ്ഞു ഫോൺ വാങ്ങി

ഡിസ്പ്ലേ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണ്

കാൾ ബട്ടൺ അമർത്തി

“ഹലോ

“ഹലോ നന്ദൻ അല്ലേ

“അതേ

“ഹാപ്പി മാരീഡ് ലൈഫ്

“താങ്ക്സ് എനിക്ക് ആരാണ് എന്ന് മനസിലായില്ല

“ഞാനോ ഞാൻ ഹർഷൻ

“ഹർഷൻ

“ഓർമികണ്ട നമ്മൾ തമ്മിൽ പരിചയം ഇല്ല ഇത് ആദ്യത്തേ സംസാരം ആണ് അവസാനത്തെയും

“താൻ ആരാ

“ഞാൻ ആരാണെന്ന് പറയാം നിന്റെ പെങ്ങളെ കൊണ്ടുപോയ തെണ്ടി ഇല്ലേ അവൻ ഇന്ന് എന്റെ അളിയൻ ആകേണ്ടവൻ ആണ്

നന്ദനിൽ ഒരു നടുക്കം ഉണ്ടായി

“കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാൽ ആ നാറിക്ക് കല്യാണം ആലോചിച്ച പെണ്ണിന്റെ ആങ്ങള

ഉണ്ടായ നടുക്കം മറച്ചു വച്ചു നന്ദൻ ചോദിച്ചു

“താൻ എന്തിനാ എന്നേ വിളിക്കുന്നെ

“പ്ഫാ ചെറ്റേ……..
അവനു ഒളിച്ചോടാൻ എല്ലാ ഒത്താശയും ചെയ്തിട്ട് നിന്ന്‌ ചെലകുന്നോടോ പന്ന************ മോനെ
ഞങ്ങൾ എല്ലാം തിരക്കി അറിഞ്ഞു നീ രജിസ്റ്ററിൽ ഒന്നാം സാക്ഷി ആയി ഒപ്പിട്ടത് ഉൾപ്പടെ എല്ലാം

ചെവിപൊട്ടുന്ന ഒരു ചീത്ത അയാൾ പറഞ്ഞു

“ക്ഷമിക്കണം നിങ്ങളോട് ചെയ്തത് തെറ്റാണ് എന്ന് അറിയാം പക്ഷെ വേറെ വഴി ഇല്ലാരുന്നു

“എന്റെ പെങ്ങളുടെ മാനക്കേടിന് ആര് മറുപടി പറയും ഒരു വിവാഹം മുടങ്ങിയ പെണ്ണിനെ വേറെ ആരേലും കെട്ടുമോ
ഞങ്ങളുടെ നാണക്കേടിനും സാമ്പത്തിക നഷ്ട്ടത്തിനും ആര് ഉത്തരം പറയും

“നിങ്ങൾക്ക് എത്ര രൂപ നഷ്ട്ടം വന്നാലും ഞാൻ തരാം

“അപ്പോൾ എന്റെ പെങ്ങൾക്ക് വന്ന നഷ്ട്ടത്തിനോ അതിന് നീ എന്ത് പകരം തരും അവളെ നീ കെട്ടുമോ

പെട്ടന്ന് എന്ത് പറയണം എന്ന് അറിയാതെ നന്ദൻ കുഴഞ്ഞു

“എന്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞു
ഞങ്ങളുടെ ബന്ധത്തിൽ തന്നെ ഉള്ള ഒരു പയ്യൻ അവളെ വിവാഹം ചെയ്തു
പക്ഷെ കുറച്ച് നേരം അവൾ അനുഭവച്ചതിന് നീ സമാധാനം പറയണം
എന്റെ പെങ്ങളെ കരയിച്ചിട്ട് പ്രേമിച്ച പെണ്ണിനെ കെട്ടി സുഖം ആയി വാഴാം എന്ന് നീ കരുതിയോ
നിന്റെ പെങ്ങളും ആ തെണ്ടിയും ഇപ്പോൾ യാത്ര ചെയ്യുന്ന ട്രെയിനിൽ എന്റെ ആളുകൾ ഉണ്ട് നീ ഞാൻ പറയും പോലെ ചെയ്തില്ല എങ്കിൽ അവനും അവളും ജീവനോടെ ഇരിക്കില്ല

“പ്ലീസ് അവരെ ഒന്നും ചെയ്യരുത് ഞാൻ നിങ്ങൾ പറയുന്നത് എന്തും കേൾകാം

“അവൾക്കും അവനും ഒത്താശ ചെയ്തത് ഓർത്തു നീ ജീവിതകാലം മുഴുവൻ ഉരുക്കണം കൈകുമ്പിളിൽ നിന്ന്‌ ജീവിതം നഷ്ട്ടം ആകുന്നത് നീ അറിയണം എന്റെ പെങ്ങൾ അറിഞ്ഞത് പോലെ
അതിനു നിന്റെ ആലോചിച്ചു ഉറപ്പിച്ച വിവാഹം മുടങ്ങണം

“പ്ലീസ് മറ്റെന്തും പറഞ്ഞോളൂ ഇത് മാത്രം പറയല്ലേ

നന്ദൻ കേണു

“നാളെ പൊതിഞ്ഞു കെട്ടിയ രണ്ടു ശവചാക്കുകൾ ഏതേലും റെയിൽപാളത്തിൽ നിന്നും കിട്ടണ്ട എങ്കിൽ മാത്രം ഞാൻ പറഞ്ഞത് കേട്ടാൽ മതി

അതും പറഞ്ഞു കാൾ കട്ട്‌ ആയി

നന്ദൻ പറഞ്ഞു തീർന്നതും രാധിക അവനെ തന്നെ നോക്കി നിന്നു

അന്ന് എനിക്ക് അങ്ങനെ ഒരു തീരുമാനം എടുത്തേ പറ്റുവുള്ളരുന്നു
സ്വന്തം കൂടപിറപ്പിനെ മരണത്തിലേക്ക് തള്ളി വിട്ടിട്ട് ആഗ്രഹിച്ച ജീവിതം ആസ്വദിക്കാൻ എനിക്ക് മനസ്സ് വന്നില്ല അവിടെ ഞാൻ നിന്റെ മനസ്സ് കണ്ടില്ല ഒക്കെ നിന്നോട് പറയാൻ ഉള്ള സാവകാശം പൊലും എനിക്ക് കിട്ടിയില്ല പിന്നീട് പറഞ്ഞാൽ നിനക്ക് എന്നെ മനസിലാകും എന്ന് കരുതി പക്ഷെ നീ പിന്നീട് എന്നേ കേൾക്കാൻ ഉള്ള ക്ഷമ കാണിച്ചില്ല
പക്ഷെ നിനക്ക് പുറകെ ഞാൻ ഉണ്ടാരുന്നു എന്നും ഒരു നിഴലായി
കോളേജിൽ ആ പയ്യനെ തല്ലാൻ വന്നതും ഒക്കെ ഞാൻ നിന്റെ ഒപ്പം ഉണ്ടെന്ന് നിനക്ക് ബോധ്യം വരാൻ ആരുന്നു
നീ ബി എഡ് നു പോയപ്പോൾ ഞാൻ സ്പോർട്സ് കോട്ടയിൽ സ്കൂളിൽ കയറി
അത് ആ സ്കൂളിൽ തന്നെ നിന്നെ ജോലിക്ക് കയറ്റാൻ ആരുന്നു
നിനക്ക് ഈ ജോലി കിട്ടിയത് എന്റെ പ്ലാൻ പ്രകാരം ആണ്

രാധിക നന്ദനെ അമ്പരപ്പിൽ നോക്കി

(തുടരും )

Click Here to read full parts of the novel

4/5 - (20 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!