നീ എന്റെ ജീവിതത്തിൽ നിന്ന് പോയശേഷം എന്റെ ലൈഫ് തികച്ചും യാന്ത്രികമായി സിറ്റി ലൈഫും ജോലിയുടെയും സ്ട്രെസ്സും എന്നേ വീർപ്പുമുട്ടിച്ചു പിന്നെ നിന്റെ ഓർമകളും അവിടെ നിന്നാൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ വിബ്രോയിലെ ജോലി റിസൈൻ ചെയ്ത് കുറേ കാലം വീട്ടിൽ വന്നു നിന്നു
ആയിടക്ക് ആണ് എന്റെ ഒരു കസിൻ നിന്റെ കോളേജിൽ പഠിക്കുന്നത് അവനു നമ്മൾ തമ്മിൽ ഉണ്ടാരുന്ന ഇഷ്ട്ടം ഒക്കെ അറിയാരുന്നു അവൻ ആണ് ആ പയ്യൻ നിന്നെ ശല്ല്യം ചെയ്യുന്ന കാര്യം പറഞ്ഞത് ആദ്യം ഒക്കെ കുറേ നിയന്ത്രിക്കാൻ ശ്രമിച്ചു എങ്കിലും അവൻ നിന്റെ കൈയ്യിൽ കയറി പിടിച്ചു എന്ന് അറിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു പോയി അങ്ങനെ ആണ് കോളേജിൽ വരുന്നത് പിന്നീട് നീ ബി എഡിന് ചേർന്നപ്പോൾ ഒരു സുഹൃത്ത് വഴി സ്പോർട്സ് കോട്ടയിൽ ഒരു സ്കൂളിൽ കയറി കൂടി ഒരിക്കൽ നിന്നെ ഏതേലും സ്കൂളിൽ വച്ചു കണ്ടുമുട്ടാം എന്ന് കരുതിനിന്നെ മാത്രം മനസ്സിൽ ധ്യാനിച്ച എന്റെ ഭ്രാന്തൻ മനസിന്റെ ചിന്തകൾ ആയിരിക്കാം അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്
അങ്ങനെ ഇരിക്കെ ആണ് നിന്റെ കൂട്ടുകാരിയെ ഹോസ്പിറ്റലിൽ വച്ചു കാണുന്നത്
അവൻ ആ സംഭവം ഓർമയിൽ എടുത്തു
ഒരു ദിവസം കൂട്ടുകാരന്റെ ഒപ്പം ഹോസ്പിറ്റലിൽ നിൽകുമ്പോൾ ആണ് ഒരു പെൺകുട്ടി ഓടി വന്നു സംസാരിക്കുന്നത്
“ഹായ് സൂപ്പർ സ്റ്റാർ
നന്ദൻ മനസിലാകാതെ അവളെ നോക്കി
“എനിക്ക് മനസിലായില്ല
“ഞാൻ രാധികയുടെ ഫ്രണ്ട് ആണ് അമല അന്ന് കോളേജിൽ വന്നപ്പോൾ കണ്ടിരുന്നു
പിന്നെ അവൾ ആ പഴയ ലവ് ഫ്ലാഷ് ബാക്ക് കഥ പറഞ്ഞു
നന്ദൻ ചിരിച്ചു
“അപ്പോൾ കഥകൾ ഒക്കെ അറിയാം
അവൻ ചിരിയോടെ പറഞ്ഞു
അവളും ചിരിച്ചു
“എങ്കിലും മാഷേ ആ പന്തലിൽ എന്താ സംഭവിച്ചത് അന്ന് എന്തിനാണ് കല്യാണം വേണ്ടാന്ന് പറഞ്ഞത്
പെട്ടന്ന് അവന്റെ മുഖം മങ്ങുന്നത് അവൾ കണ്ടു
“പേർസണൽ ആണെങ്കിൽ വേണ്ടാട്ടോ സോറി
അവൾ പറഞ്ഞു
“പറയാം പക്ഷെ ഇപ്പോൾ അല്ല
അവൻ പറഞ്ഞു
“ഓക്കേ ഞാൻ പോകട്ടെ
“മ്മ്മ് തന്റെ കോൺടാക്ട് നമ്പർ തരാമോ
അവൾ അത് പറഞ്ഞു അവൻ സേവ് ചെയ്തു
അവൾ പോയിക്കഴിഞ്ഞപ്പോൾ അവൻ ഓർത്തു രാധികയുടെ അടുത്തേക്ക് തന്നെ വീണ്ടും എത്തിക്കാൻ ആണ് വിധി വീണ്ടും അമലയെ തനിക്ക് മുന്നിൽ യാദർച്ചികമായി എത്തിച്ചത് എന്ന് അവൻ ഓർത്തു
ഒരുപക്ഷെ തന്റെ മനസ്സറിയുന്ന ദൈവങ്ങൾ കൊണ്ടെത്തിച്ചത് ആകും
പിന്നീട് അമലയുമായി നല്ല സൗഹൃദത്തിൽ ആയി അമലയോട് എല്ലാം തുറന്നു പറഞ്ഞു താനും രാധികയും ഒരുമിച്ചു ഒരു ജീവിതം ഉണ്ടാകാൻ എന്ത് സഹായത്തിനും ഒപ്പം ഉണ്ടാകും എന്ന് അമല ഉറപ്പ് തന്നു
അങ്ങനെ ഇരിക്കെ ആണ് തന്റെ സ്കൂളിൽ ഒരു വേക്കൻസി വരുന്നതും അതിൽ അമലയോട് ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പറയുന്നതും അമല വഴി പുറകെ നിന്നെ അവിടെ കയറ്റാൻ ആരുന്നു അത് കൂടുതൽ അടുത്ത് ഇടപഴകുമ്പോൾ എല്ലാം എപ്പോഴെങ്കിലും നിന്നോട് തുറന്നു പറയാം എന്ന് കരുതി
അമല ജോയിൻ ചെയ്തു കഴിഞ്ഞു വന്ന വേക്കൻസിയിൽ നിന്നോട് അപേക്ഷ കൊടുക്കാൻ അമല വഴി പറഞ്ഞത് പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടു ഒരു പോസ്റ്റിനു വന്നത് 40 അപേക്ഷകൾ അതിൽ നിനക്ക് കിട്ടും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാരുന്നു പക്ഷെ ദൈവം അവിടെയും എന്നോട് ഒപ്പം നിന്നു അമല വിളിച്ചു നിനക്ക് ആ ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ ഒട്ടും വിശ്വാസം വന്നില്ല
നീ എന്നോട് അകലം കാണിച്ചപ്പോൾ ഒക്കെ ഞാൻ കരുതിയത് നിനക്ക് എന്നോട് ദേഷ്യവും വെറുപ്പും ഒക്കെ ആണെന്ന് ആണ് അതുകൊണ്ട് ആണ് ഞാൻ നിന്നോട് ഒന്നും പറയാൻ നിർബന്ധിക്കാഞ്ഞത്
“ആര് പറഞ്ഞു ഇല്ലന്ന് എനിക്ക് ദേഷ്യവും പിണക്കവും ഒക്കെ ഉണ്ട്
അവൾ പറഞ്ഞു
“ഉണ്ടാരിക്കാം പക്ഷെ ഉള്ളിന്റെ ഉള്ളിൽ നീ എന്നേ സ്നേഹിക്കുന്നില്ല എന്ന് പറയാൻ കഴിയുമോ
അവൾ മിണ്ടാതെ നിന്നു
“ഉണ്ട് എനിക്ക് അറിയാം നിന്റെ കണ്ണുകളിൽ എനിക്ക് കാണാം എന്നോട് ഉള്ള പ്രണയം
പിന്നെ ഈ സത്യങ്ങൾ ഒക്കെ അമലയെ കൂടാതെ മറ്റു ഒരാൾക്ക് കൂടെ അറിയാം
“ആർക്ക്
“രഘു മാഷ്……
ഇത്തവണ അവൾ ശരിക്കും ഞെട്ടി
“അച്ഛനോ
“അതേ ഒരിക്കൽ നിന്റെ അച്ഛൻ എന്നേ കാണാൻ വന്നിരുന്നു അപ്പോൾ എനിക്ക് എല്ലാം തുറന്നു പറയേണ്ടി വന്നു
“അച്ഛൻ ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ല
“പറയില്ല അത്രക്കും നിന്നെ സ്നേഹിക്കുന്നുണ്ട് നിന്റെ അച്ഛൻ
അത് മനസിലാക്കിയത് കൊണ്ടാണ് ഞാൻ എല്ലാം അദ്ദേഹത്തോടെ തുറന്നു പറഞ്ഞത്
നീ എന്റെ കൂടെ ആണ് ജോലി ചെയ്യുന്നത് എന്നും മാഷിന് അറിയാം
ഇത്തവണ ശരിക്കും രാധിക ഞെട്ടി
താൻ ഇതുവരെ അത് അച്ഛനോട് പറഞ്ഞില്ല അവൾക്കു അവളോട് തന്നെ പുച്ഛം തോന്നി നന്ദനെ വച്ചു നോക്കുമ്പോൾ താൻ എത്ര ചെറുതായി പോയി എന്ന് അവൾ ഓർത്തു
“ഇനി തീരുമാനം നിന്റെ ആണ് നിനക്ക് തീരുമാനിക്കാം എന്നോട് ക്ഷമിക്കാൻ പറ്റുമോന്ന്
അങ്ങനെ ആണ് എങ്കിൽ നമ്മൾ ഒരിക്കൽ സ്വപ്നം കണ്ട ജീവിതം ആണ് ഞാൻ നിനക്ക് മുന്നിൽ വച്ചു നീട്ടുന്നത്
അത് സ്വീകരിക്കണോ തിരസ്‌കരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം
തീരുമാനം എന്താണെങ്കിലും ഞാൻ അത് സ്വീകരിക്കാം വേണ്ടങ്കിൽ ഞാൻ പിന്നീട് നിന്നെ ഒരിക്കലും ശല്ല്യപെടുത്തില്ല അതല്ല തീരുമാനം അനുകൂലമാണെങ്കിൽ ഞാൻ ആണ് ഈ ലോകത്തിൽ വച്ചു ഏറ്റവും വല്ല്യ ഭാഗ്യവാൻ ഞാൻ ആരിക്കും
“പെട്ടന്ന് ഒരു തീരുമാനം എനിക്ക് പറയാൻ പറ്റില്ല
“പതുകേ ആലോചിച്ചു പറഞ്ഞാൽ മതി പക്ഷെ ഒരുപാട് വൈകരുത് എന്ന് മാത്രം
അവൾ ഒന്നും മിണ്ടിയില്ല
“നേരം ഒരുപാട് ആയി ഞാൻ പോകുന്നു
അവൾ പറഞ്ഞു
“മ്മ്മ് ഞാൻ കൊണ്ടു വിടാം
“വേണ്ട ഞാൻ പൊക്കോളാം
അവന്റെ മറുപടിക്ക് കാക്കാതെ അവൾ നടന്നു അവനെ ഒന്ന് പിന്തിരിഞ്ഞു നോക്കാതെ
പ്രിയപ്പെട്ട എന്തോ ഒന്ന് അകന്നു പോകുന്നത് പോലെ അവന്റെ മനസ്സ് മന്ത്രിച്ചു
അകാരണമായ ഒരു ഭയം അവനെ വലയം ചെയ്തു
അവൾ മുറിയിൽ ചെന്നപാടെ കതക് അടച്ചു കട്ടിലിൽ കിടന്നു എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ഉഴറി
ഇടക്ക് പല പ്രാവിശ്യം രേവതി വിളിച്ചെങ്കിലും അവൾ തലവേദന ആണ് എന്ന് പറഞ്ഞു ഡോർ തുറന്നില്ല നന്ദുവേട്ടൻ എന്ത് പറഞ്ഞു എന്ന് അറിയാൻ ആണ് അവൾ വിളിക്കുന്നത് എന്ന് രാധികക്ക് അറിയാം
കുറേ നേരം കഴിഞ്ഞപ്പോൾ അവൾ ഒരു തീരുമാനം എടുത്തു
അവളുടെ മനസാക്ഷിക്ക് അനിയോജ്യമായ ഒരു തീരുമാനം
(തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission