“രാധേ നീ തമാശ പറയല്ല്
ഇടറിയ ശബ്ദത്തോടെ നന്ദൻ അത് പറയുമ്പോൾ അവന്റെ വാക്കുകളിലെ സങ്കടം അവൾക്കു മനസിലാക്കാൻ കഴിയുന്നുണ്ടാരുന്നു
“ഞാൻ ഒരിക്കൽ പറഞ്ഞത് ആണ് എന്റെ പേര് രാധിക എന്നാണ് എന്ന്
നിങ്ങളെ പോലെ ജീവിതം വച്ചു എനിക്ക് തമാശ കളിച്ചു പരിചയം ഇല്ല
“എന്റെ അപ്പോഴത്തെ അവസ്ഥ നിനക്ക് ഊഹിക്കാൻ കഴിയുന്നില്ലേ
“ഇല്ല എന്തിന്റെ പേരിൽ ആണെങ്കിലും എനിക്ക് നഷ്ട്ടപെട്ടത് നിങ്ങളോടുള്ള വിശ്വാസം ആണ് ഒരിക്കൽ നഷ്ട്ടപെട്ടാൽ പിന്നീട് തിരിച്ചു കിട്ടാത്ത ഒന്നാണ് വിശ്വാസം
വിവാഹം കഴിഞ്ഞു ആരേലും വിളിച്ചു ഭീഷണിപെടുത്തിയാൽ എന്നേ ഉപേക്ഷിച്ചു പോവില്ല എന്ന് എങ്ങനെ ഉറപ്പ് പറയാൻ കഴിയും
ഒരു പെണ്ണ് ഒരു പുരുഷനിൽ ആഗ്രഹിക്കുന്ന ഒന്നാണ് ഏത് സാഹചര്യത്തിലും കൂടെ നില്കാൻ ഉള്ള ഒരു മനസ്സ് അവിടെ നിങ്ങൾ ബിഗ് സീറോ ആണ്
എനിക്ക് വേണെങ്കിൽ നിങ്ങൾ കാണിച്ചപോലെ പന്തലിൽ വരെ എത്തിച്ചു വിവാഹം വേണ്ടാന്ന് പറയാരുന്നു പക്ഷെ ഞാൻ അങ്ങനെ ചെയ്താൽ ഞാനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതെ ആകും
“മതി നിർത്തു
ഇനി ഒന്നും പറയണ്ട
നിനക്ക് ഇഷ്ട്ടം ഉള്ള ആളോടൊപ്പം സന്തോഷം ആയി ജീവിച്ചോ ഞാൻ ഇനി ശല്ല്യപെടുത്തില്ല
അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നനവ് പടരുന്നത് അവൾ കണ്ടിരുന്നു
അവളുടെ ഹൃദയത്തിൽ എവിടെയോ അത് ഒരു വിങ്ങൽ ആയി
“നന്ദൻ…..
ഹരിയുടെ വിളി കേട്ട് നന്ദൻ നിന്നു
“രാധികയെ ആലോചിച്ചു ലൈഫ് കളയരുത്
ഞങ്ങൾ ഒരു ലൈഫ് തുടങ്ങുമ്പോൾ ഒരു കല്ല് കടിയായി താൻ ഉണ്ടാകരുത്
ഞാൻ ഫ്രാങ്ക് ആയി പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്
നിങ്ങൾ തമ്മിൽ ഉണ്ടാരുന്ന അഫൈർ എനിക്ക് വിഷയം അല്ല
പക്ഷെ എന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണിനെ ഒരു അന്യ പുരുഷൻ മനസ്സിൽ വച്ചോണ്ട് നടക്കുന്നത് ആത്മാഭിമാനം ഉള്ള ഒരു പുരുഷൻ സഹിക്കാൻ കഴിയില്ലല്ലോ
“ഇല്ല ഹരി
തന്റെ ടെൻഷൻ എനിക്ക് മനസിലാകും നിങ്ങൾക്ക് ഇടയിൽ ഞാൻ ഒരു പ്രോബ്ലം ആകില്ല
അതും പറഞ്ഞു നന്ദൻ നടന്നു നീങ്ങി
ഹൃദയത്തിൽ നിന്നും പ്രിയപ്പെട്ട എന്തോ ഒന്ന് അകന്നു പോകുന്നത് രാധിക അറിയുന്നുണ്ടാരുന്നു
അവളുടെ മിഴികളും ഈറനണഞ്ഞു
” ആർ യു ഓക്കേ?
ഹരി തിരക്കി
“എനിക്ക് കുഴപ്പം ഒന്നും ഇല്ല സാർ
നമ്മുക്ക് പോയാലോ
രാധിക പറഞ്ഞു
“ഒക്കെ പോകാം
ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം വീട്ടിൽ
“വേണ്ട സാർ ഞാൻ ബസ്റ്റോപ്പിൽ ഇറങ്ങിക്കോളാം
“ഒക്കെ
വഴിപാട് കൗണ്ടറിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ആണ് തനിക്കു എതിരെ നടന്നു വരുന്ന ആളെ നന്ദിത കണ്ടത്
“ശ്രീദേവി ”
“അമ്മേ
അറിയാതെ അവളുടെ അധരങ്ങൾ മന്ത്രിച്ചു
അപ്പോഴാണ് ശ്രീദേവി അവളെ കണ്ടത്
നന്ദിതയെ കണ്ടു അവരുടെ മുഖം വലിഞ്ഞു മുറുകി
ശരിക്കും ഒരു വീട്ടമ്മ ആയി ഉള്ള അവളുടെ മാറ്റം അവരെ അത്ഭുതപെടുത്തി
അവർ അവളെ നോക്കാതെ നടന്നു നീങ്ങാൻ തുടങ്ങി
“അമ്മേ
ഒരിക്കൽ കൂടെ അവൾ വിളിച്ചു
അത് അവരുടെ മാതൃഹൃദയത്തെ പൊളിച്ചു
“ആരുടെ അമ്മ
രോഷത്തോടെ തന്നെ അവർ തിരക്കി
“അമ്മക്ക് എന്നോട് ദേഷ്യം ആണെന്ന് എനിക്ക് അറിയാം ഞാൻ ചെയ്തത് അത്രക്ക് വല്ല്യ തെറ്റാണ്
പക്ഷെ അപ്പോൾ എനിക്ക് മറ്റൊരു വഴിയും ഇല്ലാരുന്നു അത് മാത്രേ എന്റെ മുന്നിൽ ഉള്ളാരുന്നു
“നിനക്ക് പറയാമായിരുന്നു ഞങ്ങളോട്
“ഒരുപാട് വട്ടം ആലോചിച്ചു
പക്ഷെ അപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ പറഞ്ഞാൽ ആരും സമ്മതിക്കില്ല എന്ന് ഉറപ്പാരുന്നു
ഇഷ്ട്ടപ്പെട്ട ആളെ മറന്നു മറ്റൊരു വിവാഹം ചെയ്ത് അതിന്റെ കുറ്റബോധം പേറി ജീവിതകാലം മുഴുവൻ ജീവിക്കുന്നത്തിലും നല്ലത് ഇഷ്ട്ടപ്പെട്ട ആളോട് ഒപ്പം ജീവിക്കുന്നത് ആണ് എന്ന് തോന്നി പോയി അല്ലാതെ അച്ഛനേം അമ്മയുമൊന്നും മറന്നിട്ടല്ല
ഇത് കണ്ടോ എന്റെ മോൾ ആണ്
മുത്തശ്ശിയുടേം മുത്തശ്ശന്റേം ഒക്കെ സ്നേഹം അനുഭവിക്കാൻ ഇവൾക്ക് ഇതുവരെ ഭാഗ്യം കിട്ടീട്ടില്ല
അനിയേട്ടന്റെ അമ്മയും ഞങ്ങളോട് പിണക്കത്തിൽ തന്നെ ആണ്
“ഒക്കെ നിങ്ങൾ കാരണം ആണ്
ശ്രീദേവി മറുപടി പറഞ്ഞു
നന്ദിത മിണ്ടിയില്ല
“ഞാൻ പോകുന്നു
അവർ നടക്കാൻ ഒരുങ്ങി
“അമ്മേ എന്റെ കുഞ്ഞിനോട് എന്തേലും ഒന്ന് പറഞ്ഞിട്ട് പോ
നന്ദിത കണ്ണുനീരോട് പറഞ്ഞു
അവർ ഒന്ന് നിന്ന് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി
അവളുടെ നിഷ്കളങ്ക മുഖം കണ്ടു അവർക്ക് പിടിച്ചു നില്കാൻ കഴിഞ്ഞില്ല
അവർ അവളെ വാരിപുണർന്നു
ഉമ്മകൾ കൊണ്ടു മൂടി
“അമ്മമ്മയുടെ മോളെ
ഒരു തേങ്ങൽ അവരിൽ ഉണ്ടായി
“ഞാൻ പോവാ നന്ദേ അച്ഛൻ തിരക്കും
അതും പറഞ്ഞു അവർ നടന്നു
ഒരുപാട് വർഷങ്ങൾക്ക് ശേഷം നന്ദിതയിൽ മനസ്സറിഞ്ഞു ഒരു ചിരി വിടർന്നു
“ആരാ അമ്മേ അത്
രാധികമോൾ നിഷ്കളങ്കതയോടെ ചോദിച്ചു
“അത് മോൾടെ അമ്മമ്മ
“അമ്മമ്മയോ
“അതേ എന്റെ അമ്മ
മോൾടെ അമ്മ അല്ലേ ഞാൻ അപ്പോൾ എനിക്കും ഒരു അമ്മ ഉണ്ടാകില്ലേ ആ അമ്മ ആണ് അത്
“അമ്മമ്മ എന്തിനാ കരഞ്ഞേ
“വിഷമം വന്നിട്ടാ മോളെ
“എന്തിനാ വിഷമം വന്നേ
“അത് അമ്മ അനുസരണകേട് കാണിച്ചിട്ട്
“അമ്മ എന്തിനാ അനുസരണകേട് കാണിച്ചേ
“അത് അമ്മ വീട്ടിൽ ചെന്നിട്ട് പറയാംട്ടോ
അവളുടെ ചോദ്യങ്ങൾ ഇങ്ങനെ നീണ്ടു പോകും എന്ന് ഉറപ്പായ നന്ദിത പറഞ്ഞു
അവിടെ നിന്നും അവൾ നേരെ പോയത് അനിയുടെ വീട്ടിലേക്ക് ആരുന്നു
ഡോർ ബെൽ കേട്ട് ആണ് അനിയുടെ അമ്മ കുളിമുറിയിൽ നിന്നും വരുന്നത്
വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവർ ഞെട്ടി
നന്ദിത
“അമ്മ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലേ
അവർ എന്ത് പറയണം എന്ന് അറിയാതെ നിന്നു
“എന്നോട് ദേഷ്യം ആരിക്കും അമ്മക്ക് അല്ലേ.
നന്ദിത വീണ്ടും ചോദിച്ചു
“എന്തിനാ കുട്ടിയോട് എനിക്ക് ദേഷ്യം
“അപ്പോൾ പിന്നെ അനിയേട്ടനോട് ആണോ ദേഷ്യം
“എന്റെ ഭർത്താവിനെ കൊന്നവനോട് പിന്നെ എനിക്ക് ദേഷ്യം കാണാതെ ഇരിക്കുമോ
പെട്ടന്ന് നന്ദിതക്ക് വാക്കുകൾ കിട്ടിയില്ല
“ഒന്നും മനപ്പൂർവം അല്ലല്ലോ അമ്മേ സംഭവിച്ചു പോയതല്ലേ
അതിന്റെ പേരിൽ എത്ര വർഷം ആയി അനിയേട്ടൻ ഉരുകി ജീവിക്കുന്നത് എന്ന് അമ്മക്ക് അറിയോ
ഈ കാരണം പറഞ്ഞു ഒരു കൊച്ചുകുഞ്ഞിനെ പോലെ അനിയേട്ടൻ എന്റെ മുന്നിൽ ഇരുന്നു പൊട്ടി കരഞ്ഞിട്ട് ഉണ്ട്
“കുട്ടി ഇപ്പോൾ എന്താ വന്നത്
“അമ്മയെ ഒന്ന് കാണാൻ
അനിയേട്ടന്റെ മോൾ ആണ് ഇത്
നന്ദിത കുഞ്ഞിനെ നോക്കി പറഞ്ഞു
“ഇവൾ ഈ വീട്ടിൽ വളരേണ്ടവൾ അല്ലേ അമ്മേ അമ്മയുടെ കഥകളും ലാളനകളും ഏറ്റ്
അമ്മയ്ക്കും ആഗ്രഹമില്ലേ കൊച്ചുമകളെ കൊഞ്ചിക്കാന്
അത് അവളുടെം അമ്മയുടേം അവകാശം അല്ലേ
അമ്മ ഇനി ഇങ്ങനെ പിണങ്ങി നിൽക്കരുത്
കഴിഞ്ഞതൊക്കെ മറക്കണം
ഒന്നും
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അമ്മയുടെ മകൾ ആയി അനിയേട്ടന്റെ ഭാര്യ ആയി ഈ വീട്ടിൽ ജീവിക്കാൻ
അതിനായ് കാത്തിരിക്കുവാ ഞാൻ
ഞാൻ ഇറങ്ങട്ടെ അമ്മേ
മോളെ അച്ഛമ്മയോട് ടാറ്റാ പറ
നന്ദിത പറഞ്ഞു
“ടാറ്റാ
അവൾ പറഞ്ഞു
“മോളെ
അവർ വിളിച്ചു
“ഞങ്ങൾ എന്നും അമ്മയുടെ ഒരു വിളിക്കായി കാത്തിരിക്കുന്നുണ്ടാകും
അമ്മ വന്നു ഞങ്ങളെ ഈ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരണം
അമ്മ വരും എനിക്ക് അറിയാം
അതും പറഞ്ഞു നന്ദിത പുഞ്ചിരിച്ചു അവരോട് യാത്ര പറഞ്ഞു
രണ്ടു ദിവസം രാധിക സ്കൂളിൽ പോയില്ല
നന്ദനെ ഫേസ് ചെയ്യാൻ വയ്യാഞ്ഞിട്ടു ലീവ് എടുത്തത് ആരുന്നു
പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ നന്ദൻ സീറ്റിൽ തന്നെ ഉണ്ട്
അമല തന്നെ കണ്ടു ദേഷ്യത്തിൽ എഴുനേറ്റ് പോയി
“അമ്മു
അവൾ അമലയുടെ പിറകിൽ പോയി നിന്ന് വിളിച്ചു
“രാധു നീ ഇത്ര ക്രൂര ആണെന്ന് ഞാൻ അറിഞ്ഞില്ല ആ നന്ദൻ സാറിനോട് ഇത്രയും വേണ്ടാരുന്നു
നഷ്ട്ടപെട്ടതിന്റെ വില ഓർത്തു നീ ഒരിക്കൽ ദുഖിക്കും രാധു
രാധിക മറുപടി പറയാതെ നിന്നു
നന്ദൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൾ കണ്ടു
“രാധിക എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല ഒരിക്കലും ഉണ്ടാകില്ല
നിന്റെ മനസാക്ഷിക്ക് യോജിക്കുന്ന ഒരു തീരുമാനം നീ പറഞ്ഞു
അത് അംഗീകരിക്കാൻ എന്റെ മനസ്സ് ഒരുപാട് സമയം എടുത്തു എന്ന് മാത്രം
എങ്കിലും യഥാർത്യവുമായി ഞാൻ പൊരുത്തപെട്ടു
ഇനി ഞാൻ നീ ബുദ്ധിമുട്ട് ആകില്ല
സ്നേഹം ചോദിച്ചു വാങ്ങുന്നതിലും ദയനീയമായി എന്ത് ഉണ്ട്
അന്ന് നിന്നെ വേണ്ടാന്ന് വയ്ക്കാൻ എനിക്ക് ഒരു കാരണം ഉണ്ടാരുന്നു
പക്ഷെ നിനക്ക് ഒരു കാരണവും ഇവിടെ ഇല്ല
അവൻ നടന്നു നീങ്ങി
ഒന്ന് നിന്നു അവളെ നോക്കി പറഞ്ഞു
“പറയാൻ മറന്നു എന്റെ വിവാഹം ആണ്
അടുത്ത മാസം 8 നു
വധു എന്റെ ഒരു പഴയ സുഹൃത്ത് ആണ്
“ദേവിക”
ഒരിക്കൽ നിനക്ക് വേണ്ടി വേണ്ടാന്ന് വച്ചത് ആണ് അവളെ
ഭൂമി രണ്ടായി പിളർന്നു പോകുന്ന പോലെ തോന്നി രാധികക്ക്
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission