Skip to content

ഈ പ്രണയതീരത്ത് – ഭാഗം 29

read malayalam novel

എന്ത് പറയണം എന്ന് അറിയാതെ അവൾ നിന്നു

നന്ദൻ ഒന്ന് നിന്ന്‌ തിരിഞ്ഞു നോക്കി പറഞ്ഞു

“രാധിക ഹരിയെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലേ ഇങ്ങനെ ഒരു തീരുമാനം എടുത്തത്

“എന്ത് അറിഞ്ഞൊന്ന്?

അവൾ ചോദിച്ചു

“ഹരി ഹര്ഷന്റെ അനിയൻ ആണ്
എന്ന് വച്ചാൽ എന്നേ വിളിച്ചു ഭീഷണിപെടുത്തിയവന്റെ അനിയൻ
അത് നിനക്ക് അറിയാരുന്നോ
അത് അറിഞ്ഞു കൊണ്ടാണ് എങ്കിൽ കുഴപ്പമില്ല
അതല്ല അവൻ നിന്നെ വാശി തീർക്കാൻ ഉള്ള ഒരു ഉപകരണം ആയി ആണ് കാണുന്നത് എങ്കിൽ എന്നോട് ഉള്ള വാശിയിൽ സ്വന്തം ജീവിതം നശിപ്പിച്ചു കളയല്ലേ

അതും പറഞ്ഞു അവൻ നടന്നു.
ലോകം കീഴ്മേൽ മറിഞ്ഞു തന്റെ തലയിൽ വീഴുന്നത് പോലെ അവൾക്കു തോന്നി

താനറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് അവൾക്കു മനസിലായി

അവൾ ഓർത്തു…..

“എന്താണ് രാധികക്ക് പറയാൻ ഉള്ളത് മുഖവര ഇല്ലാതെ പറ

“പറയാം
എനിക്ക് ഒരാളെ ഇഷ്ട്ടം ആരുന്നു
ഒരു സ്കൂൾ ടൈം തൊട്ട്
അവൾ എല്ലാം അവനോട് തുറന്നു പറഞ്ഞു

“ഇതിൽ ഇപ്പോൾ എന്റെ എന്ത് ഹെല്പ് ആണ് തനിക്കു വേണ്ടത്?

“ഞാൻ അനുഭവിച്ച സങ്കടം ഒക്കെ ആൾ ഒന്ന് അറിയണം ഞാൻ ഇത്രയും വർഷങ്ങൾ കുടിച്ച കണ്ണുനീർ ആൾ കുറച്ച് ദിവസം കൊണ്ടു കുടിക്കണം ഒരു സ്വീറ്റ് റീവഞ്ച്

“ഇപ്പഴും എന്റെ റോൾ പറഞ്ഞില്ല

“ഞാൻ നന്ദുവേട്ടനോട്‌ പറയട്ടെ നമ്മൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ് എന്ന്

“അതുകൊണ്ട് എന്താണ് തനിക്കു ഗുണം

“കൈയ്യിൽ നിന്ന്‌ ജീവിതം വഴുതിപോകുമ്പോൾ എത്രത്തോളം വേദന ഉണ്ടാകും എന്ന് ആളും ഒന്ന് മനസ്സിലാക്കട്ടെ

“നന്ദൻ ഇത് കേട്ട് തന്നെ തന്റെ വഴിക്ക് വിട്ടാലോ
തനിക്കു സമ്മതം അല്ലെങ്കിൽ ഇനി ബുദ്ധിമുട്ടിക്കില്ല എന്നല്ലേ അയാൾ പറഞ്ഞിരിക്കുന്നത്?

“അങ്ങനെ ഒരിക്കലും നന്ദുവേട്ടന് ചെയ്യാൻ കഴിയില്ല

“എന്താണ് ഉറപ്പ്

“എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെൽ അങ്ങനെ എന്നേ മറക്കാൻ പറ്റില്ല
മറക്കാൻ ആരുന്നേൽ ഈ 4 വർഷകാലം അത് കഴിയുമായിരുന്നില്ലേ
അത് തന്നെ ആണ് എന്റെ ഉറപ്പ്

“തനിക്കു ആളെ അത്രക്ക് വിശ്വാസവും ആണ് ഇഷ്ട്ടവും ആണ് പിന്നെന്തിനാ ഇങ്ങനെ ഒരു നാടകം

“ഞാൻ പറഞ്ഞില്ലേ സാർ ഞാൻ അനുഭവിച്ച ദുഖം ഒരിക്കൽ എങ്കിലും ആൾ അറിയണം
അതിനു വേണ്ടി ആണ്

“ഓക്കേ രാധിക ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ പെട്ടന്ന് ഒരു തീരുമാനം എങ്ങനെ ആണ് പറയുന്നത് ജീവിതം അല്ലേ

“രാധിക ടീച്ചർക്ക് ക്ലാസ്സ്‌ ഇല്ലേ

ബാല ടീച്ചറിന്റെ ചോദ്യങ്ങൾ ആണ് രാധികയെ ഓർമകളിൽ നിന്ന്‌ ഉണർത്തിയത്

“ഉ…ഉണ്ട് ടീച്ചർ

“എങ്കിൽ ചെല്ല് ബെൽ അടിച്ചു
ഇതുവരെ ബാഗ് പൊലും കൊണ്ടുവച്ചില്ലല്ലോ

അവൾ യാന്ത്രികമായി നടന്നു
ഹരിയുടെ സീറ്റിലേക്ക് നോക്കി
അവിടെ ഹരി ഉണ്ടാരുന്നില്ല
അവൾ പിയൂൺ ശിവൻ ചേട്ടനോട്‌ ഹരിയെ കുറിച്ച് തിരക്കിയപ്പോൾ ഹരി കുറച്ച് ദിവസം ലീവ് ആണ് എന്ന് അറിഞ്ഞു
അവൾ പെട്ടന്ന് ഫോൺ എടുത്തു ഹരിയുടെ നമ്പറിൽ വിളിച്ചു ഒരു ഫുൾ ബെൽ അടിച്ചിട്ടും ഒരു റെസ്പോൺസ് ഉണ്ടായില്ല
എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്നു

***************

വിശ്വനാഥനുള്ള ചായയുമായി വന്നത് ആരുന്നു ശ്രീദേവി

“എന്താ ദേവി പറയാൻ ഉള്ളത്

അവരുടെ നിൽപ്പ് കണ്ടു അയാൾ തിരക്കി

“എന്തേ അങ്ങനെ ചോദിച്ചേ

“പതിവില്ലാതെ സമയത്ത് ചോദിക്കാതെ ചായ പണ്ട് മുതലേ തന്റെ പതിവ് അല്ലേ എന്തേലും പറയാൻ ഉണ്ടേൽ ഈ ചായ പരുപാടി

“അത് പിന്നെ നന്ദന്റെ കാര്യത്തിൽ ഒരു തീരുമാനം ആയ സ്ഥിതിക്ക് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു

“എന്താടോ പറ

“പറയാം പക്ഷെ മുഴുവൻ കേൾക്കും മുൻപ് എഴുന്നേറ്റു പോകല്ല്

“അപ്പോൾ എന്തോ ഗൗരവം ഉള്ള കാര്യം ആണ്

“അതേ

“എങ്കിൽ പറ

“ഞാൻ നന്ദമോളെ കണ്ടിരുന്നു

അയാളുടെ മുഖത്ത് കോപം പടരുന്നത് അവർ കണ്ടു

“ദേവി മതി നിർത്തിക്കോളൂ
ഈ വിഷയം എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല

“ഇതാ ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കണം എന്ന്

“നമ്മളെ നാണംകെടുത്തിയവളെ കുറിച്ച് ഇനി എന്താണ് ഞാൻ കേള്കണ്ടത്

“ഒക്കെ കഴിഞ്ഞു പോയില്ലേ ഏട്ടാ
നന്ദയെ മാത്രം കുറ്റം പറയാൻ ഒക്കുമോ കഴിഞ്ഞ ദിവസം നന്ദൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടില്ലേ ഒക്കെ അവനും അറിഞ്ഞോണ്ട് ആരുന്നു എന്ന്
സ്വന്തം പെങ്ങൾക്ക് വേണ്ടി അവൻ ചെയ്ത ത്യാഗം പൊലും നമ്മൾ അവൾക്കു ചെയ്തിട്ടുണ്ടോ
ഒക്കെ മറന്നൂടെ ഏട്ടാ
നമ്മുടെ മോൾ അല്ലേ
പിന്നെ ഞാൻ അവളെ അമ്പലത്തിൽ വച്ചു കണ്ടിരുന്നു
കൂടെ അവളുടെ മകളും ഉണ്ടാരുന്നു
നമ്മുടെ പേരക്കുട്ടി അല്ലേ ഏട്ടാ അവൾ അവളെ കൊഞ്ചിക്കാനും ലാളിക്കാനും നമ്മുക്ക് അവകാശം ഇല്ലേ
എനിക്ക് ആ കുഞ്ഞിനെ കണ്ടിട്ട് ഒന്ന് എടുക്കാൻ പൊലും പറ്റാതെ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ

കുറേ നേരം അയാൾ മിണ്ടാതെ ഇരുന്നു

“ഏട്ടാ…..

“ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ ദേവി

അയാളുടെ മനസ്സിലും മഞ്ഞു ഉരുകി തുടങ്ങി എന്ന് അവർക്ക് മനസിലായി

************

രാധിക മോൾക്ക് ഒപ്പം ആന കളിക്കുക ആരുന്നു അനി
പെട്ടന്ന് ആണ് ഡോർ ബെൽ കേട്ടത് അവൻ ചെന്നു ഡോർ തുറന്നു
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൻ ഞെട്ടി

“അമ്മ ”

“അമ്മേ

അവൻ അറിയാതെ വിളിച്ചു

“മോനേ

വർഷങ്ങൾ ആയി മനസ്സിൽ ഒളിപ്പിച്ചു വച്ച സ്നേഹം അവരും പുറത്തു എടുത്തു

“എന്നോട് ക്ഷമിക്കണം അമ്മേ
ഒന്നും അറിഞ്ഞോണ്ട് അല്ല അച്ഛന്റെ ആത്മാവിനോട്‌ ഒരു നൂറു വട്ടം ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്

അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു
അവർ അവനെ പുണർന്നു
അമ്മയും മകനും തമ്മിൽ ഉള്ള ഈ സ്നേഹനിർഭര നിമിഷങ്ങൾ കണ്ടാണ് നന്ദിത അങ്ങോട്ട്‌ വന്നത്
അവളുടെ ചുണ്ടിൽ ഒരു ചിരി ഊറി

“മോനേ നിങ്ങൾ ഇനി ആരും ഇല്ലാത്തവർ ആയി ജീവിക്കാൻ പാടില്ല ഞാൻ നിങ്ങളെ വീട്ടിലേക്ക് വിളിക്കാൻ വന്നതാ
എന്റെ കൂടെ ഇപ്പോൾ തന്നെ വീട്ടിലേക്ക് വരണം

അവർ രാധിക മോളെ വാരി എടുത്തു
നന്ദിതയുടെ കണ്ണും നിറഞ്ഞിരുന്നു

നിലവിളക്ക് നല്‌കി ആരതി ഉഴിഞ്ഞു ആണ് അവർ രാധികയെ വീട്ടിലേക്ക് കയറ്റിയത്

.”വലതു കാല് വച്ചു കയറ് മോളെ

.നിറഞ്ഞ മനസ്സോടെ അവൾ വിളക്ക് വാങ്ങി വലത് കാല് വച്ചു അകത്തേക്ക് കയറി
നല്ലൊരു ജീവിതത്തിന്റെ തുടക്കം എന്നോണം

.

*************

വീട്ടിൽ ചെന്നപ്പോഴും രാധിക അസ്വസ്ഥ ആരുന്നു
അവൾ ഹരിയുടെ നമ്പറിൽ വിളിച്ചു നോക്കി കൊണ്ടേ ഇരുന്നു
അവളുടെ ടെൻഷൻ കണ്ടു രഘു മാഷ് കാര്യം തിരക്കി
അവൾ എല്ലാ കാര്യവും അയാളോട് പറഞ്ഞു

“അപ്പോൾ നന്ദന് മോളോട് അത്രക്ക് സ്നേഹമേ ഉണ്ടാരുന്നുള്ളൂ

അവൾ അച്ഛന്റെ മാറിലേക്ക് വീണു കരഞ്ഞു

“സാരമില്ല മോളെ പോട്ടെ ന്റെ മോൾ അത് മറന്നേക്ക്
അത് മോൾക്ക് ഉള്ളത് അല്ല അതുകൊണ്ട് ആണ് ഒരിക്കൽ ഉള്ളം കൈയിൽ വരെ എത്തിയിട്ട് അത് നഷ്ട്ടപെട്ടത്
പ്രയാസം ആണെന്ന് അറിയാം എങ്കിലും മോൾ അതൊക്കെ മറന്നേക്ക്

.അയാൾ അവളേ ആശ്വാസിപ്പിച്ചു
ഉള്ളിൽ ഒരു സങ്കടകടൽ ഇരമ്പുന്നത് അവൾ അറിഞ്ഞു
എങ്കിലും നന്ദന് എങ്ങനെ കഴിഞ്ഞു ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ
അവൾ ഓർത്തു
ഒരിക്കൽ കൂടെ അയാൾ തെളിയിച്ചു രാധിക അയാൾക്ക് ആരും അല്ല എന്ന്
അവൾ വേദനയോടെ ഓർത്തു

***********

നന്ദിതയും സുമംഗലയും കൂടെ അടുക്കളയിൽ തകൃതി ആയ പണിയിൽ ആണ് ഒപ്പം രാധിക മോളും
അനി ആ കാഴ്ച്ച കണ്ടു മനസ്സ് നിറഞ്ഞു നിൽക്കുക ആണ്
ഒരിക്കൽ നഷ്ട്ടപ്പെട്ട സന്തോഷം തിരികെ എത്തുന്നത് അനി അറിഞ്ഞു
എങ്കിലും നന്ദനും രാധികയും ഒരു വിങ്ങൽ ആയി മനസ്സിൽ എവിടെയോ ഉണ്ടെന്ന് അവൻ ഓർത്തു
ഇല്ല തങ്ങളുടെ ജീവിതത്തിനു വേണ്ടി അവരുടെ ജീവിതം നശിപ്പിക്കാൻ പാടില്ല രാധികയെ ഒന്ന് കാണാൻ അനി ഉറപ്പിച്ചു

*************

ക്ലാസ്സ് ഇല്ലാത്തത് കൊണ്ടു കുട്ടികളുടെ നോട്ട്സ് നോക്കുക ആരുന്നു രാധിക.
അപ്പുറത്തെ ബെഞ്ചിൽ നന്ദൻ ഉണ്ട് അവൾ നന്ദനെ മൈൻഡ് ചെയ്തില്ല
ഇടയ്ക്ക് ഇടയ്ക്ക് അവളിലേക്ക് എത്തുന്ന നന്ദന്റെ നോട്ടം അവൾ പാടെ അവഗണിച്ചു
ഉടനെ ഒരു ബ്ലൂ ഇയോൺ കാർ വന്നു നിന്നു
അതിൽ നിന്നും ഒരു 24 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി
ഹാഫ് ടൈപ്പ് ലെഗ്ഗിൻസ്സും വൈറ്റിൽ റെഡ് പ്രിന്റ് ഉള്ള ഒരു വൈറ്റ് കുർത്തയും ആരുന്നു അവളുടെ ഡ്രസ്സ്‌
സ്ട്രൈറ്റ് ചെയ്ത മുടി
കാതിൽ ഒരു വൈറ്റ് സ്റ്റോൺ കമ്മൽ
കഴുത്തിൽ ഒരു സിമ്പിൾ ഗോൾഡൻ ചെയിൻ അതിൽ ഒരു ലവ് പെൻഡന്റ്
കാഴ്ച്ചയിലെ അറിയാം ആൾ സിമ്പിൾ ആണ് എന്ന്
അവൾ അകത്തേക്ക് കയറി സ്റ്റാഫ്‌ റൂമിൽ എത്തി

“നന്ദുവേട്ട

ആ വിളി കേട്ടാണ് നന്ദനും രാധികയും അങ്ങോട്ട്‌ നോക്കിയത്

“ദേവിക താൻ ഇവിടെ

നന്ദൻ ആകാംഷയോട് തിരക്കി

അതിൽ നിന്നും ഇതാണ് ദേവിക എന്ന് രാധികക്ക് മനസ്സിൽ ആയി
ഉള്ളിൽ ഒരു അസൂയ മുള പൊട്ടുന്നത് അവൾ അറിഞ്ഞു

“നന്ദുവേട്ടൻ നല്ല ആൾ ആണ് ഇന്ന് എന്റെ ഫ്രണ്ട്സിനു ചെലവ് ചെയ്യാൻ വരാം എന്ന് പറഞ്ഞിട്ട് ഞാൻ എത്രനേരം കാത്തിരുന്നു എന്ന് അറിയോ

“സോറി ദേവിക
ഞാൻ ഇറങ്ങാൻ പോകുവാരുന്നു

അവളുടെ നന്ദുവേട്ട എന്ന വിളി രാധികയിൽ അസ്വസ്ത്ഥത ഉണ്ടാക്കി
പണ്ട് നന്ദൻ പറഞ്ഞത് അവൾ ഓർത്തു നന്ദുവേട്ട എന്ന വിളി രാധികക്ക് മാത്രം സ്വന്തം ആണ് എന്ന്
ദേഷ്യത്താൽ രാധികയുടെ മുഖം ചുവന്നു
അവൾ സീറ്റിൽ നിന്നും എഴുനേറ്റ് പോകാൻ ഒരുങ്ങി

“രാധിക

നന്ദൻ വിളിച്ചു

“ഇത് എന്റെ ഫിയാൻസി ദേവിക
അവൻ ദേവികയേ പരിചയപെടുത്തി

രാധിക അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി

“ദേവിക ഇതാണ് രാധിക

“ഹായ് രാധിക
ഞാൻ രാധികയെ കാണാൻ ഇരിക്കുക ആരുന്നു
താൻ കാരണം ആണ് എനിക്ക് നന്ദുവേട്ടനെ കിട്ടിയത് തന്നെ മാത്രം മതി എന്ന് പറഞ്ഞു വാശി പിടിച്ചു ഇരുന്ന ആൾ ആണ്
എനിക്ക് പണ്ട് തൊട്ടേ ആളോട് ഒരു ക്രഷ് ഉണ്ട് ബട്ട്‌ ആൾ മൈൻഡ് ചെയ്തിട്ടില്ല
ഒരിക്കൽ ഒരു വിവാഹആലോചന വരെ വന്നത് ആണ് അപ്പോൾ തന്റെ കാര്യം പറഞ്ഞു

“നമ്മുക്ക് കിട്ടണ്ടത് ആണെങ്കിൽ എത്ര കാലം കഴിഞ്ഞാലും നമ്മുക്ക് തന്നെ കിട്ടും ദേവിക
ഇല്ലങ്കിൽ എത്ര മുറുക്കി പിടിച്ചാലും നഷ്ട്ടപെടും ആൾ ദേവികക്ക് ഉള്ളത് ആണ് അതാണ്

അതു പറയുമ്പോൾ അവളുടെ കണ്ണുകളിലെ നനവ് നന്ദൻ തിരിച്ചുഅറിഞ്ഞിരുന്നു

നഷ്ട്ടം ആകുമ്പോൾ മാത്രം ആണ് പലതിന്റേം സൗന്ദര്യം നാം തിരിച്ചു അറിയുന്നത് രാധിക മനസ്സിൽ ഓർത്തു

കുറച്ച് കഴിഞ്ഞപ്പോൾ ദേവികയും നന്ദനും കാറിൽ കയറി പോകുന്നത് കണ്ടു
മനസ്സിൽ ഒരു വേദന പടരുന്നത് രാധിക അറിഞ്ഞു

ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ ആണ് ബാല ടീച്ചർ പറയുന്നത് ഒരു വിസിറ്റർ ഉണ്ടെന്ന്
ഉടനെ അങ്ങോട്ട് പോയി രാധിക

അവിടെ കണ്ട ആളെ കണ്ടു അവൾ ഞെട്ടി

“അനിരുദ്ധൻ ”

“രാധു എന്നോട് പിണക്കം ആണോ നിനക്ക്

“എന്തിനാ അനിയേട്ട
എനിക്ക് എന്നോട് മാത്രേ പിണക്കം ഉള്ളൂ എന്റെ ഈ നശിച്ച വിധിയോടും

“മോളെ നീ വാശി മാറ്റി വയ്ക്കണം എന്ന് പറയാൻ ആണ് ഞാൻ വന്നത്

“എനിക്കെന്ത് വാശി

“നീ നന്ദനോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു
മോളെ നിന്നോട് പറയാൻ ഒരു അർഹതയും ഇല്ലാത്ത ആൾ ആണ് ഞാൻ പക്ഷെ പറയാതെ ഇരിക്കാൻ കഴിയുന്നില്ല
മോൾ എല്ലാം മറന്നു നന്ദന് ഒപ്പം ഒരു ജീവിതം തുടങ്ങണം എല്ലാരും ആഗ്രഹിക്കുന്നത് അതാണ്

“ഒന്ന് നഷ്ട്ടം ആയാൽ ഉടനെ മറ്റൊന്ന് എന്ന് കരുതുന്ന ആളെകുറിച്ച് ആണോ അനിയേട്ടൻ പറയുന്നത്

“എന്താണ് നീ പറയുന്നത്

അവൾ ദേവികയുടെയും നന്ദന്റെയും കാര്യം അനിയോട് പറഞ്ഞു

“എനിക്ക് ഇത് വിശ്വാസം ആകുന്നില്ല
നിന്നെ മറന്നു മറ്റൊരു വിവാഹം കഴിക്കാൻ അവനു കഴിയില്ല മോളെ
അത് ആകാമെങ്കിൽ നേരത്തെ ആയികൂടാരുന്നോ
ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് അവനു നിന്നോട് ഉള്ള സ്നേഹം

“ഇപ്പോൾ തോന്നി കാണും ഒക്കെ വെറുതെ ആരുന്നു എന്ന്
എനിക്ക് ക്ലാസ്സിൽ കയറണം അനിയേട്ട

“മ്മ്മ് എങ്കിൽ നീ ചെല്ല്

“അനിയേട്ടൻ നന്ദയെയും കുഞ്ഞിനേം കൂട്ടി വീട്ടിലേക്ക് ഇറങ്ങു

“ഞങ്ങൾ ഇപ്പോൾ വീട്ടിൽ ആണ്

“വല്യമ്മ പിണക്കം മാറ്റിയത് ഒക്കെ ഞാൻ അറിഞ്ഞു
ഒരുപാട് സന്തോഷം ആയി

“ഞാൻ ഇറങ്ങാം മോളെ

“ശരി ഞാൻ ചെല്ലട്ടെ

സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഫോണിൽ ഹരിയുടെ മിസ്കാൾ ഉണ്ടാരുന്നു
അവൾ ഉടനെ തിരിച്ചു വിളിച്ചു

“ഹലോ

“രാധിക പറ ഞാൻ അമ്മയും കൊണ്ടു ഹോസ്പിറ്റലിൽ ആരുന്നു അതാണ് വിളിക്കാഞ്ഞത്

“അമ്മക്ക് എന്ത് പറ്റി

“ഒന്ന് കാലിടറി ഇപ്പോൾ കുഴപ്പമില്ല

“മ്മ് താൻ എന്താണ് വിളിച്ചത്

“ഒരു കാര്യം ചോദിക്കാൻ ആണ്

“ചോദിക്കു

“സാറിന്റെ സിസ്റ്ററിനെ ആണോ അനിയേട്ടന് വിവാഹം ആലോചിച്ചത്

കുറേ നേരം നിശബ്ദത ആരുന്നു മറുപടി

“സാർ

“രാധിക സത്യത്തിൽ ഞാൻ അത് തന്നോട് പറയാൻ ഇരികുവരുന്നു
അത് സത്യം ആണ്

“ഞാൻ സാറിനെ വിശ്വസിച്ചു തുറന്നു പറഞ്ഞത് എന്റെ ജീവിതം മുഴുവൻ ആരുന്നു പക്ഷെ സാർ എന്നോട് വല്ല്യ ഒരു രഹസ്യം മറച്ചു വച്ചു
സാറിനെ ഞാൻ നല്ല ഒരു സുഹൃത്ത് ആയി ആണ് കണ്ടത്
സാർ എന്നെ തിരിച്ചു അങ്ങനെ കണ്ടിട്ടില്ല എന്ന് മനസ്സിൽ ആയി

“അങ്ങനെ അല്ല രാധിക ഞാൻ പറയാൻ ഇരികുവാരുന്നു സോറി

“ഈ നാടകം നമ്മുക്ക് അവസാനിപ്പിക്കാം സാർ

“എന്നേ വിശ്വാസം ഇല്ലാത്തോണ്ട് ആണോ

“അല്ല ഇനി അതിന്റെ ആവിശ്യം ഇല്ല

“അതെന്താ

“നന്ദുവേട്ടന്റെ വിവാഹം ആണ്

“താൻ എന്തൊക്കെ ആണ് പറഞ്ഞത്

ഒക്കെ നേരിൽ പറയാം സാർ ക്ലാസ്സ് ഉണ്ട് പിന്നെ വിളിക്കാം

“ഓക്കേ

അവൾ ഫോൺ കട്ട്‌ ചെയ്തു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു

തിരിച്ചു വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു ഒരു കാർ കിടക്കുന്നത് കണ്ടു
അമ്മ പെട്ടന്ന് എന്നേ പിന്നാമ്പുറത്ത് കൂടെ വിളിച്ചു അകത്തേക്ക് കയറ്റി

“എന്താ അമ്മേ

“നിന്നെ കാണാൻ വന്ന ഒരു കൂട്ടർ ആണ് വേഗം മുഖം കഴുകി വന്നു ഇത് അവർക്ക് കൊടുക്ക്

ചായയുടെ ട്രേ രാധികക്ക് നേരെ നീട്ടി അവർ പറഞ്ഞു

“എന്നോട് ഒരു വാക്ക് ചോദിക്കാതോ

“ഞങ്ങളും അറിഞ്ഞില്ല പെട്ടന്ന് വന്നതാ
നിന്നെ കണ്ടു ഇഷ്ട്ടം ആയി വന്നതാന്ന് പറഞ്ഞത്
നീ ഇത് കൊണ്ടു കൊടുക്ക് ബാക്കി ഒക്കെ പിന്നെ

“എനിക്ക് വയ്യ

“രാധു നീ വീട്ടിൽ വരുന്നവരെ അപമാനിച്ചു അച്ഛന്റെ പേര് കളയാതെ ചെല്ല്

ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ അവർക്ക് അരികിലേക്ക് ചെന്നു

“ഇതാണ് പയ്യൻ

ആരോ പറഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി

ആളെ കണ്ടതും അവൾ ഞെട്ടി

“ഹരി മാഷ് ”

(തുടരും )

Click Here to read full parts of the novel

4.5/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ പ്രണയതീരത്ത് – ഭാഗം 29”

Leave a Reply

Don`t copy text!