Skip to content

ഈ പ്രണയതീരത്ത് – ഭാഗം 30

read malayalam novel

ഹരിയെ കണ്ടതും അവൾ ഞെട്ടി

“മോൾക്ക് മാഷേ അറിയില്ലേ

രഘു ചോദിച്ചു

“മ്മ്മ് അറിയാം

എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ രാധിക നിന്നു

“കുട്ടികൾ എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ

ഹരിയുടെ കൂടെ ഉണ്ടാരുന്ന ഒരാൾ പറഞ്ഞു

. “ആയിക്കോട്ടേ

രഘു മാഷ് അനുവാദം നല്‌കി

ഹരിയും രാധികയും തൊടിയിലേക്ക് ഇറങ്ങി

“എന്താണ് സാർ ഇതൊക്കെ എനിക്ക് മനസിലാകുന്നില്ല

രാധിക ചോദിച്ചു

“ഞാൻ പറയാം രാധിക
എന്താണ് എങ്കിലും നന്ദന്റെ വിവാഹം ഉറപ്പിച്ചു ഇനി താൻ അയാൾക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടെന്ന് തോന്നുന്നില്ല
എന്താണെങ്കിലും താൻ ഒരു പെൺകുട്ടി ആണ് അധികം നാൾ വിവാഹം വേണ്ടാന്ന് പറഞ്ഞു നില്കാൻ തനിക്കു കഴിയില്ല
ഏതേലും ഒരാളെ കൊണ്ടു തന്റെ വീട്ടുകാർ തന്നെ വിവാഹം കഴിപ്പിക്കും
അതിലും നല്ലത് അല്ലേ ഞാൻ
നമ്മൾ പരസ്പരം മനസിലാക്കിയവർ അല്ലേ
എനിക്ക് ഇപ്പോൾ ഒരു വിവാഹം ആവിശ്യം ആണ് അമ്മക്ക് വയ്യാതെ ഇരിക്കുന്നു നിർബന്ധിച്ചു പറയുന്നു
തനിക്കു പൂർണ്ണമായും എന്നേ സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രം നമ്മുടെ വിവാഹം താൻ അംഗീകരിച്ചാൽ മതി
അതുവരെ ഒരു മ്യുച്ചൽ അണ്ടർസ്റ്റാൻഡിൽ പോകാം
താൻ ആലോചിക്ക്

“ഇല്ല സാർ പറ്റില്ല
ഞാൻ സമ്മതിക്കില്ല
ഈ ജന്മം എനിക്ക് നന്ദുവേട്ടന്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ കഴിയില്ല
ഇത് നടക്കില്ല

“രാധിക പ്ലീസ് ഞാൻ ഒന്ന് പറയട്ടെ…

“അതേ മതി സംസാരിക്കാൻ ഇനി ഒരുപാട് സമയം ഉണ്ട്

ഹരിയുടെ ഫ്രണ്ട് പറഞ്ഞു

അവർ അകത്തേക്ക് ചെന്നു

“അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെ ആണ്

ഹരിയുടെ ഫ്രണ്ട് ചോദിച്ചു

“ഞങ്ങൾ അറിയിക്കാം

രഘു മാഷ് പറഞ്ഞു

“എങ്കിൽ ശരി

അവർ യാത്ര പറഞ്ഞു ഇറങ്ങി
പോകും മുൻപ് ഹരി പ്രതീക്ഷയോടെ രാധികയെ നോക്കി
അവൾ ദേഷ്യപ്പെട്ടു അകത്തേക്ക് പോയി

**************

കാലത്ത് നന്ദിത അനിക്ക് പോകാൻ ഉള്ള ഡ്രസ്സ്‌ ഇസ്തിരി ഇടുക ആയിരുന്നു
സുമംഗല രാധികമോളുടെ കുഞ്ഞു വായിലേക്ക് ഇഡ്ഡലി മുറിച്ചു ചട്നിയിൽ മുക്കി കൊടുക്കുക ആണ് അപ്പോൾ ആണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്
അത് കണ്ടു സുമംഗല ഇറങ്ങി ചെന്നു
കാറിൽ നിന്ന്‌ വിശ്വനാഥനും ദേവിയും ഇറങ്ങി
സുമംഗല അവരുടെ അടുത്തേക്ക് ചെന്നു
ശ്രീദേവി ഹൃദ്യം ആയി ചിരിച്ചു
വിശ്വനാഥൻ ഒന്ന് പുഞ്ചിരിച്ചു

“വരു കയറി വരു

സുമംഗല ക്ഷണിച്ചു

അവർ അകത്തേക്ക് കയറി
വിശ്വനാഥനും ശ്രീദേവിയും രാധികമോളെ തന്നെ നോക്കി നില്കുവരുന്നു

“ഇരിക്ക്
ഞാൻ മോളെ വിളിക്കാം
മോളെ നന്ദേ ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കിയേ

അവർ പറഞ്ഞു

അവിടേക്ക് വന്ന നന്ദിത അച്ഛനേം അമ്മയെയും കണ്ടു ഞെട്ടി

സന്തോഷം കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു

“അമ്മേ

അവൾ ഓടി ചെന്നു ശ്രീദേവിയെ കെട്ടിപിടിച്ചു

മോളെ എന്ന് വിളിച്ചു അവരും അവളെ തിരികെ പുണർന്നു
വിശ്വനാഥനും അനിയും സുമംഗലയും രാധികമോളും ഒക്കെ ഈ അസുലഭനിമിഷങ്ങൾക്ക് സാക്ഷി ആയി നിന്നു
എത്ര സമയം അങ്ങനെ നിന്നു എന്ന് അവർക്ക് തന്നെ അറിയില്ല

“അച്ഛാ

അവൾ അയാളുടെ അടുത്തേക്ക് ചെന്നു
അവളെ ചേർത്ത് പിടിക്കാതെ ഇരിക്കാൻ ആ പിതൃസ്നേഹത്തിനു കഴിഞ്ഞില്ല
അവൾ അയാളെ കെട്ടിപിടിച്ചു കരഞ്ഞു
ശേഷം അയാളുടെ കാലിൽ വീണു

“എന്നോട് ക്ഷമിക്കണം അച്ഛാ
ഞാൻ ചെയ്തത് തെറ്റാണു എനിക്ക് അറിയാം

“പോട്ടെ എല്ലാം കഴിഞ്ഞല്ലോ

അയാൾ പറഞ്ഞു
അയാളിൽ നിന്നും അങ്ങനെ ഒരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല

അനി അയാളുടെ അടുത്തേക് ചെന്നു

“ചെയ്തത് തെറ്റാണ് എന്ന് അറിയാം
ക്ഷമ ചോദിക്കാൻ അർഹത ഉണ്ടോന്ന് അറിയില്ല

അനി പറഞ്ഞു

അവൻ അത് അങ്ങേയറ്റം ആത്മാർത്ഥമായി ആണ് പറഞ്ഞത് എന്ന് അയാൾക്ക് മനസിലായി

“സാരമില്ലടോ

അയാൾ അനിയെ ചേർത്ത് പിടിച്ചു

പല വാശികൾക്കും ഒരു തുറന്നു പറച്ചിലിന്റെയോ ഒരുമിച്ചു ഒന്ന് കാണലിന്റെയോ ഒക്കെ ദൈർഖ്യ മേ ഉള്ളൂ പക്ഷെ ആർക്കും അത് വാശി കൊണ്ട് കഴിയുന്നില്ല എന്ന് മാത്രം
അനി ചിന്തിച്ചു

ശ്രീദേവിയും സുമംഗലയും നന്ദിതയും അടുക്കളയിൽ പാചകം തകർത്തപ്പോൾ
അനിയും വിശ്വനാഥനും രാധികമോളുടെ കൊച്ചുവർത്തമാനങ്ങളിൽ പങ്കുകൊണ്ടു

“അപ്പോൾ നാലുപേരും വിവാഹത്തിന് മുൻപ് അങ്ങോട്ട് എത്തിയേക്കണം

വിശ്വനാഥ മേനോൻ പറഞ്ഞു ഇറങ്ങും മുൻപ്

“ശരി അച്ഛാ

അനി പറഞ്ഞു

എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി
തന്റെ ജീവിതത്തിൽ സന്തോഷം തിരികെ വരുന്നത് നന്ദിത അറിഞ്ഞു
അവൾ എല്ലാ ഈശ്വരൻമാർക്കും നന്ദി പറഞ്ഞു

**************

രാത്രിയിൽ അത്താഴത്തിനു രാധിക ഒന്നും കഴിക്കാതെ മുറിയിൽ തന്നെ ഒതുങ്ങി കുറേ കഴിഞ്ഞപ്പോൾ രഘു മാഷ് വന്നു വിളിച്ചു

“എന്താ മോളെ ഭക്ഷണം കഴിക്കാഞ്ഞത്

“വിശപ്പ് ഇല്ലാരുന്നു അച്ഛാ

“എനിക്ക് മോൾടെ അവസ്ഥ മനസിലാകും പക്ഷെ ഞാൻ ഒരു അച്ഛൻ അല്ലേ
ഹരി മാഷ്ടെ കാര്യത്തിൽ ഞാൻ എന്താണ് തീരുമാനം എടുക്കേണ്ടത്

“എനിക്ക് കഴിയില്ല അച്ഛാ നന്ദുവേട്ടന്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ

അവൾ പൊട്ടിക്കരഞ്ഞു അയാളുടെ നെഞ്ചിലേക്ക് വീണു

“മോളെ അച്ഛൻ ഒരു കാര്യം പറയട്ടെ
നന്ദനു നിന്നെ മറക്കാൻ കഴിഞ്ഞതു കൊണ്ടല്ലേ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്

“ആയിരിക്കും പക്ഷെ എന്നേ കൊണ്ടു പറ്റുന്നില്ല അച്ഛാ

“അച്ഛനു മനസ്സിലാകുന്നുണ്ട് മോളെ
പക്ഷെ ഒരു കാര്യം പറയട്ടെ
അച്ഛനു പണ്ട് ഒരാളെ ഇഷ്ട്ടം ആരുന്നു ആൾക്ക് തിരിച്ചും
പക്ഷെ അച്ഛനു ജോലി ഒക്കെ ആകും മുൻപ് അവളുടെ കല്യാണം ശരി ആയി ഇനി എന്താണ് ചെയ്യണ്ടത് എന്ന് അവൾ എന്നോട് ചോദിച്ചു വിവാഹ പ്രായമായ മൂന്നു സഹോദരിമാരും നല്ല ജോലി ഇല്ലാത്ത അവസ്ഥയും അച്ഛനെ അവളോട് ഉള്ള ഇഷ്ട്ടത്തിൽ നിന്നും പിന്തിരിപ്പിച്ചു
വീട്ടുകാർ ആലോചിച്ച വിവാഹത്തിന് സമ്മതിക്കണം എന്ന് അച്ഛൻ പറഞ്ഞു അവൾക്കു അന്ന് ഭയങ്കര സങ്കടം ആരുന്നു എങ്കിലും അവൾ സമ്മതിച്ചു
ഇപ്പോഴത്തെ കുട്ടികൾ എന്താ ഇതിനു പറയാ തേപ്പ് എന്ന് അല്ലേ
പക്ഷെ അതുകൊണ്ട് എന്തുണ്ടായി അവൾ ഇന്ന് സുഖായി കഴിയാണ്
ആദ്യം ഒക്കെ സങ്കടം ഉണ്ടായിട്ടുണ്ടാകും
പിന്നെ എന്നേ ഓർത്തിട്ട് കൂടെ ഉണ്ടാകില്ല
അതുപോലെ തന്നെ ഞാനും ആദ്യം ഒക്കെ കുറേ സങ്കടപെട്ടിട്ടുണ്ട് പിന്നെ നിന്റെ അമ്മ വന്നതിനു ശേഷം ആ കാര്യം ഒരു ചിരിയോടെ ഓർമിക്കും എന്നേ ഉള്ളൂ
ആദ്യപ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് അച്ഛനും അറിയാം പക്ഷെ അത് നമ്മുക്ക് ലഭിക്കണം എന്ന് നമ്മുക്ക് വാശി പിടിക്കാൻ കഴിയില്ല മോളെ
ഒരു നഷ്ട്ടപ്രണയം ഇല്ലാത്തവർ ആരാണ് ഉള്ളത്
പ്രണയം വിജയിക്കുന്നവർ ഉണ്ട്
പക്ഷെ ആദ്യപ്രണയം വിജയിക്കുന്ന കുറച്ചുപേരെ ഉണ്ടാകു ഭാഗ്യം ഉള്ളവർക്ക് മാത്രേ അത് കഴിയു മോളെ
മോൾക്ക് ഇപ്പോൾ അതിനുള്ള ഭാഗ്യം ഇല്ല എന്ന് കരുതിയാൽ മാത്രം മതി
അച്ഛനും അമ്മയ്ക്കും പ്രായം ആകുന്നു ഇനി അച്ഛനെ കൊണ്ടു കൂട്ടിയാൽ കൂടില്ല
ഇത് അച്ഛന്റെ സാഹചര്യത്തിൽ നിൽക്കുന്ന ബന്ധം ആണ്
നന്ദൻ പറയും പോലെ പക തീർക്കാൻ നിന്നെ ഉപോയോഗിക്കുവൊന്നും അല്ല ഹരി
ഒരിക്കൽ അച്ഛൻ നാണംകേട്ട് നിന്നതാ ഒരുപാട് പേരുടെ മുന്നിൽ ഇനി അങ്ങനെ ഉണ്ടാവാതെ ഇരിക്കാൻ ആണ്
മോൾ ഇത് സമ്മതിക്കണം

“അച്ഛനും എന്നേ മനസിലാക്കാൻ പറ്റുന്നില്ല എങ്കിൽ വല്ല്യ കഷ്ട്ടം ആണ്

അവൾ വേദനയോടെ പറഞ്ഞു

“ഞാൻ പറഞ്ഞത് ഒന്നും മോൾക്ക് മനസിലാകുന്നില്ല എങ്കിൽ അച്ഛൻ ഇനി ഒന്നും പറയുന്നില്ല

“അച്ഛാ

“ഇപ്പോൾ ഒരുപാട് സങ്കടപ്പെടുന്നത് നാളെ ഒരുപാട് സന്തോഷിക്കാൻ ആണ് മോളെ

“അച്ഛാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചു എന്ന് ഇരിക്കട്ടെ എനിക്ക് സന്തോഷം ആയി ജീവിക്കാൻ കഴിയുമെന്ന് അച്ഛനു തോന്നുന്നുണ്ടോ

“ഉണ്ട് തീർച്ചയായും ഉണ്ട്
അച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ എന്റെ കുട്ടി ഇനി അച്ഛനെ വിഷമിപ്പിക്കല്ലേ അച്ഛൻ മോളോട് അപേക്ഷിക്കുന്നു

“അച്ഛാ പ്ലീസ്
എനിക്ക് സമ്മതം ആണ്
ബാക്കി കാര്യം അച്ഛൻ തീരുമിച്ചോളൂ

“മതി ഇത് കേട്ടാൽ മതി
അച്ഛന്റെ തീരുമാനം കൊണ്ടു എന്റെ കുട്ടിക്ക് ഒരിക്കലും സങ്കടപെടേണ്ടി വരില്ല
ഇത് അച്ഛൻ മോൾക്ക് തരുന്ന ഉറപ്പ് ആണ്

അയാൾ മുറി വിട്ടു പോയപ്പോൾ അവൾ കുറേ നേരം പൊട്ടി കരഞ്ഞു
അന്നത്തെ രാത്രി മുഴുവൻ കരഞ്ഞു തീർത്തു
അച്ഛൻ തന്നോട് അപേക്ഷിക്കുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് സമ്മതിച്ചത് പക്ഷെ ഒരിക്കലും തനിക്കു ഇതിനു സമ്മതിക്കാൻ കഴിയില്ല.
മരിച്ചാലോ എന്ന് പൊലും രാധിക ചിന്തിച്ചു പക്ഷെ അത് അച്ഛനെ തോൽപ്പിക്കുന്നത് പോലെ ആണെന്ന് അവൾക്കു തോന്നി
തന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി വീണ്ടും തന്റെ അച്ഛനെ തോൽപ്പിക്കാൻ അവൾക്കു മനസ്സ് വന്നില്ല
ഒന്നല്ല ഒരുപാട് വട്ടം താൻ അദ്ദേഹത്തെ തോൽപിച്ചു അവൾ ഓർത്തു
രാവിലെ എഴുനേറ്റ് അടുക്കളയിൽ ചെന്നപ്പോൾ കേട്ടു ഉമ്മറത്തെ സംസാരം

“എന്തിനാ ഏട്ടാ വീട് ലോൺ വയ്ക്കുന്നത് അവർ പ്രേതെകിച്ചു ഒന്നും കൊടുക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ

സുധ പറഞ്ഞു

“എങ്കിലും നമ്മൾ മാന്യമായി കൊടുക്കണം

“അതിന് വീട് ലോൺ വയ്കാണോ

“പിന്നെങ്ങനെ ആണ് സുധേ കാര്യങ്ങൾ സ്വർണ്ണം എടുക്കണം കല്യാണചിലവ് എല്ലാം കൂടെ നല്ല ഒരു തുക ആകും ആകെ ഉള്ള നീക്കിയിരുപ്പ് എന്റെ പി എഫ് മാത്രം ആണ് അതിനു കല്യാണചിലവ് നടത്താം എന്ന് വയ്ക്കാം എങ്കിലും സ്വർണ്ണം വാങ്ങണ്ടേ ഇപ്പോഴത്തെ സ്വർണ്ണവില അനുസരിച്ചു 25 പവന് എത്ര രൂപ ആകും

“അവൾക്കു വേണ്ടി ഞാൻ 35 പവൻ മാറ്റി വച്ചിട്ടുണ്ട്

.സുധ അഭിമാനത്തോടെ പറഞ്ഞു

“നീ തമാശ പറയുവാണോ സുധേ

അയാൾ വിശ്വസിക്കാൻ ആവാതെ ചോദിച്ചു

“അല്ല സത്യം ആണ്
എന്റെ വിവാഹത്തിന് വീട്ടിൽ നിന്ന്‌ തന്നതും പിന്നെ ചിട്ടിയും ഒക്കെ ആയി ഞാൻ പലപ്പോൾ ആയി അവൾക്കായി സ്വരുക്കൂട്ടി വച്ചു കുറേ സ്വർണ്ണം വാങ്ങിട്ടുണ്ട്
എങ്ങനെ നോക്കിയാലും 35 ൽ കൂടിയാലേ ഉള്ളൂ

സുധ പറഞ്ഞത് കേട്ട് അയാൾ ഞെട്ടി
പലപ്പോഴും അവൾ ചിട്ടിക്കും മറ്റു ആവിശ്യങ്ങൾക്കും ഒക്കെ കാശ് ചോദിക്കുമ്പോൾ കളിയാക്കിയിട്ടുണ്ട് നിന്റെ ചിട്ടി ഒന്നും അടികുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു അതൊക്കെ ഇതിനായിരുന്നു എന്ന് അറിഞ്ഞില്ല
സ്വന്തം ഭാര്യയെ കുറിച്ച് ഓർത്തു അയാൾക്ക് അഭിമാനം തോന്നി
അയാൾ അവരെ വാരിപുണർന്നു
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു

“അയ്യേ എന്താ രഘുവേട്ട ഇത് കുട്ടികളെ പോലെ

സുധ കളിയാക്കി

“എങ്കിലും എനിക്ക് തോന്നാത്തത് നിനക്ക് തോന്നിയില്ലേ സുധേ

“അച്ഛനെ പോലെ അമ്മക്കും കടമ ഇല്ലേ മക്കളുടെ കാര്യത്തിൽ
ഞാൻ ജീവിക്കണത് പോലും നിങ്ങൾക്ക് മൂന്നാൾക്കും വേണ്ടിയല്ലേ രഘുവേട്ട
അവളുടെ വിവാഹം എന്റെ സ്വപ്നം ആണ്

സുധ പറഞ്ഞു

അച്ഛനും അമ്മയും എത്രത്തോളം ഈ വിവാഹത്തിന് ആഗ്രഹിക്കുന്നു എന്ന് അവൾക്കു മനസ്സിലായി
അച്ഛൻ പറഞ്ഞത് ശരി ആണ് ആദ്യപ്രണയം അത് ഭൂരിപക്ഷം ആളുകൾക്കും ഒരു നഷ്ട്ടപ്രണയം തന്നെ ആയിരിക്കും
പിന്നീട് ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ ഓർക്കാൻ ഉള്ള ഒരു സുഖം ഉള്ള നൊമ്പരം
അവർക്ക് വേണ്ടി നന്ദനെ മറക്കാൻ അവൾ മനസ്സിൽ ഉറപ്പിച്ചു

പിന്നീട് എല്ലാം പെട്ടന്ന് ആരുന്നു
വിവാഹനിശ്ചയം ആർഭാടം ഒഴിവാക്കി മതി എന്നത് കൊണ്ടു
രാധികയുടെ വീട്ടിൽ നിന്ന്‌ കുറച്ചുപേര് ചെറുക്കന്റെ വീട്ടിലേക്ക് പോയി വാക്കുറപ്പിച്ചു ജാതകം കൈമാറി
അതിനാൽ വിവാഹനിശ്ചയത്തിൽ രാധിക പങ്ക് എടുത്തിരുന്നില്ല
രാധിക സ്കൂളിൽ നിന്നും ലീവ് എടുത്തു
അമല അവളോട് പിണക്കം തുടർന്നു

വിവാഹസാരി എടുക്കുന്ന കാര്യം സംസാരിക്കുക ആരുന്നു സുധയും രാധികയും രേവതിയും

രാധിക മിണ്ടാതെ ഇരുന്നതേ ഉള്ളൂ

“ചേച്ചിക്ക് ഏത് കളർ ആണ് ഇഷ്ട്ടം

“എനിക്ക് പ്രേതെകിച്ചു ഒരു ഇഷ്ട്ടവും ഇല്ല
അലമാരയിൽ ഇരിക്കുന്ന ആ പഴയ സാരി മതി

“അയ്യേ അത് തീരെ ലക്ക് ഇല്ലാത്ത സാരീ ആണ്
അതാണ് ആ കല്യാണം നടക്കാഞ്ഞത്

രേവതി തമാശ പറഞ്ഞു

സുധ അവളെ ശാസനഭാവത്തിൽ നോക്കി
അപ്പോൾ ആണ് പറഞ്ഞതിന്റെ അബദ്ധം അവൾക്കു മനസിലായത്

“ലക്ക് ഇല്ലാത്തതു സാരിക്ക് അല്ല എനിക്ക് ആണ്

രാധിക പറഞ്ഞു

“ചേച്ചി സോറി ഞാൻ അങ്ങനെ പറഞ്ഞതല്ല

രേവതി സോറി പറഞ്ഞു

“മതി നിർത്തിക്കെ രണ്ടും

സുധ പറഞ്ഞു

“മോളെ രാധു ഒന്ന് വന്നേ

രഘു വിളിച്ചു

“എന്താണ് അച്ഛാ

“അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോൾ ക്ഷമയോടെ കേൾക്കണം

“പറ അച്ഛാ

“ഈ മാസം ഒരു മുഹൂർത്തമേ ഉള്ളു ഉത്തമം ആയി
ഈ മാസം തന്നെ വിവാഹം വേണം എന്ന് ഹരിയുടെ വീട്ടുകാർക്ക് നിർബന്ധം ആണ്
കാരണം അടുത്ത മാസം ഹരിയുടെ ജന്മമാസം ആണ്
പിന്നെ വരുന്നത് മോൾടെ ജന്മമാസം ആണ്

“ഈ മാസം ഉള്ള മുഹൂർത്തത്തിൽ നടത്തു അച്ഛാ

“നടത്താം പക്ഷെ ഒരു പ്രശ്നം ഉണ്ട് അച്ഛൻ ക്ഷേത്രത്തിൽ പോയിരുന്നു
ഈ മുഹൂർത്തത്തിൽ മറ്റൊരു വിവാഹം കൂടെ അവിടെ നടക്കുന്നഉണ്ട്
ഒരു മുഹൂർത്തത്തിൽ രണ്ടു പന്തലിൽ വച്ചു വിവാഹം നടത്തണം

“അങ്ങനെ ചെയ്യൂ അച്ഛാ

അവൾ യാന്ത്രികമായി പറഞ്ഞു

“മോളെ നടക്കുന്ന മറ്റൊരു വിവാഹം നന്ദന്റെ ആണ്

ഹൃദയം പൊട്ടി പോകും പോലെ രാധികക്ക് തോന്നി

(തുടരും )

Click Here to read full parts of the novel

4.2/5 - (39 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!