Skip to content

ഈ പ്രണയതീരത്ത് – ഭാഗം 21

read malayalam novel

ഉടനെ തന്നെ ബസ് വന്നു രണ്ടുപേരും ബസിൽ കയറി യാത്രയിൽ ഉടനീളം നന്ദൻ രാധികയെ തന്നെ നോക്കുക ആയിരുന്നു അവൾ അത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു
സ്കൂളിൽ അമല രാധികയെ കാത്ത് നില്പുണ്ടാരുന്നു രാധികയും നന്ദനെയും കണ്ട് അമല പകച്ചു നിന്നു

“എന്താ അമല ടീച്ചർ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ

നന്ദൻ ചോദിച്ചു

“ഹേയ് ഒന്നുമില്ല

“അമലേ നീ വരുന്നുണ്ടോ

രാധിക ദേഷ്യത്തിൽ ചോദിച്ചു

അവൾ രാധികയുടെ അടുത്തേക്ക് ചെന്നു

“എന്താടി നിങ്ങൾടെ പിണക്കം ഒക്കെ മാറിയോ

“അതെന്താ അങ്ങനെ

“അല്ല രണ്ടുപേരും ഒന്നിച്ചു വന്നത് കൊണ്ടു ചോദിച്ചു എന്നേ ഉള്ളു

“ബസിൽ ആരൊക്കെ ഒരുമിച്ചു വരുന്നു

“സാർ ബസിൽ ആണോ വന്നേ

“മ്മ്മ്

“അപ്പോൾ അത് നിന്നെ കാണാൻ വേണ്ടി തന്നെ ആണ്

“ആ ആർക്ക് അറിയാം നീ വാ

സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ നന്ദൻ അവിടെ ഉണ്ടാരുന്നു
അവളെ നോക്കി ഒന്നു ചിരിച്ചു അവൾ മൈൻഡ് ചെയ്തില്ല

അവൾ ക്ലാസ്സിലേക്ക് പോയി

ക്ലാസ്സ്‌ എടുത്തു കൊണ്ടു ഇരിക്കുമ്പോൾ അപ്പുറത്തു ഗ്രൗണ്ടിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന നന്ദനെ അവൾക്കു കാണാമായിരുന്നു നോക്കണ്ട എന്ന് കരുതി എങ്കിലും അറിയാതെ അവളുടെ കണ്ണുകൾ അങ്ങോട്ട് ചെന്നു എപ്പോഴോ നോട്ടങ്ങൾ പരസ്പരം ഉടക്കി
പിന്നീട് എങ്ങനെ ഒക്കെയോ ക്ലാസ്സ്‌ എടുത്തു തീർത്തു
ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ ചെല്ലുമ്പോൾ ആരും ഉണ്ടാരുന്നില്ല നെക്സ്റ്റ് പീരീഡ് രാധികക്ക് ഫ്രീ ആരുന്നു ആ അവർ നന്ദൻ സ്റ്റാഫ്‌ റൂമിൽ വരരുതേ എന്ന് അവൾ പ്രാർത്ഥിച്ചു
എപ്പോഴൊക്കെയോ അവൾക്കു അവളെ കൈവിട്ടു പോകുന്നത് ആയി അവൾ അറിയുന്നുണ്ടാരുന്നു അവൻ തന്നെ നോക്കുമ്പോൾ അടുത്ത് നിൽകുമ്പോൾ ഒക്കെ എപ്പോഴോക്കെയോ അവളുടെ മനസ്സ് ആ പഴയ പതിനേഴുകാരിയിലേക്ക് പോകുന്നത് അവൾ അറിയുന്നുണ്ടാരുന്നു

“ടീച്ചർക്ക് ഈ അവർ ഫ്രീ ആണോ

അവൾ ഓർമകളിൽ നിന്ന്‌ ഉണർന്നു
നോക്കിയപ്പോൾ ഹരി സാർ ആണ്

“അതേ നെക്സ്റ്റ് അവറും

“എനിക്കും ഈ അവർ ഫ്രീ ആണ്

അവൾ ചിരിച്ചു

അവൻ ചിരിച്ചു ബാഗിൽ നിന്ന്‌ ഒരു പുസ്തകം എടുത്തു വായിച്ചു

“സാർ വായിക്കുമോ

അവൾ ഹരിയോട് ചോദിച്ചു

“ഉവ്വ് വായിക്കും അത്യാവശ്യം എഴുതും രണ്ടുമൂന്നു ബുക്ക്‌ ഒക്കെ ഇറങ്ങിട്ടുണ്ട്

“ആഹാ അപ്പോൾ വല്ല്യ ആൾ ആണല്ലേ

“ഹേയ് ഞാൻ ഒരു പാവം സ്കൂൾ മാഷ് ആണ്
എനിക്കു ഓഷോയുടെ കൃതികൾ ആണ് ഇഷ്ട്ടം
പിന്നെ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ ലൈബ്രറി ഉണ്ട്

“ആണോ

“അതേ

അവൻ ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്തു അവൾക്കു നീട്ടി
ഞാൻ എഴുതിയതാണ് താല്പര്യം ഉണ്ടെങ്കിൽ വായിച്ചോളു

അവൾ അത് വാങ്ങി നോക്കി

അതിന്റെ പേര് വായിച്ചു

“ഈ പ്രണയതീരത്ത്… ”

എൻ.വി. എമ്

“ആരാണ് ഈ എൻ. വി. എമ്

“ഞാൻ ആണ് എന്റെ തൂലിക നാമം ആണ്
എന്നേ വീട്ടിൽ നാലവട്ടം വിഷ്ണു മാധവ്
നാലവട്ടം എന്റെ വീട്ടുപേരാണ്
വിഷ്ണു എന്ന് അമ്മ വിളിക്കുന്ന പേര്
മാധവൻ പിന്നെ അച്ഛൻ ആണ്
വായിച്ചിട്ടു അഭിപ്രായം പറയണം കേട്ടോ

“തീർച്ചയായും

“ടീച്ചർടെ വീട്ടിൽ ആരൊക്കെ ഉണ്ട്

“അച്ഛനും അമ്മയും അനിയത്തിയും

“സാറിന്റെ വീട്ടിലോ

“അമ്മ, ഞാൻ

“സാർ കല്യാണം കഴിച്ചിട്ടില്ലേ

“ഇല്ല

ബെൽ അടിച്ചപ്പോൾ ഹരി ക്ലാസ്സിലേക്ക് പോയി
വീണ്ടും അവൾ ഒറ്റക്ക് ആയി
അപ്പോൾ ആണ് നന്ദന്റെ വരവ്
അവൾ ഉടനെ അവനെ നോക്കാതെ ഹരി തന്ന പുസ്തകം തുറന്നു
അവൻ അവൾക്കു അഭിമുഖം ആയി ഉള്ള അവന്റെ സീറ്റിൽ ഇരുന്നു
അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു
അത് കണ്ട ഉടനെ അവൾ പുസ്തകം തുറന്നു അതിൽ തുടക്കത്തിൽ ഇങ്ങനെ എഴുതിയിരുന്നു

“ഒരു അടയാളം എങ്കിലും ബാക്കി വയ്ക്കാതെ ഒരു പ്രണയവും അപ്രത്യക്ഷമായിട്ടില്ല ”

അത് ശരി ആണ് എന്ന് അവൾക്കു തോന്നി
തന്റെ പ്രണയത്തിനും അടയാളങ്ങൾ ഉണ്ടാരുന്നോ അവൾ ഓർത്തു
അതേ ഈ വേദനിപ്പിക്കുന്ന ഓർമകൾ തന്നെ ആണ് തന്റെ പ്രണയത്തിന്റെ അടയാളങ്ങൾ

നന്ദനും ആലോചിച്ചത് തങ്ങളുടെ പ്രണയത്തേ കുറിച്ചു ആരുന്നു ഇനി എന്നാണ് പെണ്ണെ നീ ഈ പ്രണയതീരത്തേക്ക് തിരിച്ചു വരുന്നത്
ഇനി എന്നാണ് നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വയ്ക്കുന്നത്
തേടിവരില്ല എന്നറിഞ്ഞിട്ടും നിനക്കായ് മാത്രം ഉള്ള കാത്തിരിപ്പുകൾ ആണ് എന്റെ പകലുകൾ എന്ന് നീ അറിയുന്നുണ്ടോ
അവൻ അവളെ തന്നെ നോക്കി
ഒരു ചുവന്ന സാരീ ആണ് അവളുടെ വേഷം പണ്ടത്തേകാളും അല്പം കൂടെ വണ്ണം വെച്ചു
മുഖത്ത് ചമയങ്ങൾ ഒന്നും ഇല്ല നെറ്റിയിൽ ഒരു ചുവന്ന പൊട്ട് അതിന് മുകളിൽ ചന്ദനകുറി
കണ്ണ് രണ്ടും ഭംഗി ആയി എഴുതിയിട്ടുണ്ട് ചുവന്ന അധരങ്ങൾ
കൈയിൽ പഴയ പോലെ നിറച്ചു ചുവന്ന കുപ്പിവളകൾ
പെട്ടന്ന് ആണ് അവൻ ഓർത്തത് അവൻ അവളുടെ കാലിൽ നോക്കി
ഇപ്പോഴും പാദസരം ഇടുന്ന ശീലം അവൾക്കു ഉണ്ട്
കാലിൽ ഒരു വെള്ളിപാദസരം ഉണ്ട്
അവളുടെ മുഖത്തേക്ക് തന്നെ നോക്കി
ബെൽ അടിച്ചപ്പോൾ ആണ് അവൻ നോട്ടം പിൻവലിച്ചത്
അത് കണ്ടു കൊണ്ടാണ് അമല വന്നത്

ലഞ്ച് ടൈംമിൽ എല്ലാരും സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോൾ ആണ് ബാല ടീച്ചർ നന്ദനോട്‌ ചോദിച്ചത്

“സാർ അങ്ങനെ സ്റ്റാഫ്‌ റൂമിൽ ഇരുന്ന് കഴിക്കാറില്ലല്ലോ ഇന്ന് എന്താ പതിവില്ലാതെ

“വെറുതെ ഒരു ചേഞ്ച്‌

അമല രാധികയെ തോണ്ടി

രാധിക അങ്ങോട്ട്‌ ശ്രേദ്ധികാതെ ഇരുന്നു
രാധിക വീട്ടിൽ ചെന്നു ഹരിയുടെ പുസ്തകം വായിച്ചു
വീണയുടെയും ഹർഷന്റെയും പ്രണയം ആരുന്നു കഥ വായിച്ചപ്പോൾ അവൾക്കു തന്റെ ജീവിതം ആയി എന്തോ ബന്ധം തോന്നി
ശരിക്കും വീണ അവൾ ആണെന്ന് തോന്നി
വീണയും ഹർഷനും പ്രണയിച്ചു വേർപ്പിരിയുന്നത് ആരുന്നു കഥ

ഒരു മാസം പെട്ടന്ന് പോയി നന്ദന്റെ സാനിധ്യം ഒഴിച്ചാൽ രാധികക്ക് ഈ ജോലി തൃപ്ത്തകരം ആരുന്നു
ഇതിനിടയിൽ ഹരിയും രാധികയും നല്ല സൗഹൃദത്തിൽ ആയിരുന്നു ഹരിയുടെ രാധികയോടുള്ള ഇടപെടൽ പലപ്പോഴും നന്ദനെ അസ്സ്വസ്ഥൻ ആകിയിരുന്നു അത് മനസ്സിലാക്കിയ രാധിക കുറച്ച് കൂടെ നന്നായി ഹരിയോട് അടുത്ത് ഇടപഴകാൻ തുടങ്ങി

സ്കൂൾ കഴിഞ്ഞു ബസ്സ്റ്റോപ്പിലേക്ക് അമലയോടൊപ്പം നടക്കുമ്പോൾ ആണ് ഹരി കാർ നിർത്തിയത്

“കയറുന്നോ ഞാൻ ആ വഴിക്ക് ആണ്
എനിക്കു അവിടെ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്

“വേണ്ട സാർ പൊയ്ക്കോളൂ

“ഓക്കേ

“എടി ഹരിസാറിന് നിന്നോട് എന്തോ ഒരു പ്രതേകത ഉണ്ട് എനിക്കു തോന്നുന്നു ആൾക്ക് നിന്നെ ഇഷ്ട്ടം ആണ് എന്ന്

അമല പറഞ്ഞു

“പൊടീ സാർ ആ ടൈപ്പ് അല്ല

“നമ്മുക്ക് കാണാം
ഞാൻ നാളെ ലീവ് ആണ് കേട്ടോ

“അതെന്താ

“നാളെ എന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്

“ഓ പെണ്ണുകാണൽ ആണോ

“അങ്ങനെ പറയാം

“എന്നിട്ട് നീ നേരത്തെ പറഞ്ഞില്ലല്ലോ

“ഇന്നലെ വൈകിട്ട് ആണ് എല്ലാം ഓക്കേ ആയത്

“ഞാൻ ചുമ്മാ പറഞ്ഞതാടി

പിറ്റേന്ന് അമല ഇല്ലാത്തത് കൊണ്ട് ആകെ മൂഡ് ഓഫ്‌ ആരുന്നു
ആകെ ഉള്ള ആശ്വാസം നന്ദൻ അന്ന് ലീവ് ആണ് എന്ന് അറിഞ്ഞത് മാത്രം ആരുന്നു
അങ്ങനെ ഒരു ഫ്രീ പീരീഡീൽ ആണ് ഹരിസർ വന്നത്

“രാധികടീച്ചർക്ക് ക്ലാസ്സ്‌ ഇല്ലേ

“ഇല്ല

അവൻ രാധികയുടെ മുഖത്ത് തന്നെ നോക്കി നിന്നു
അവൾക്കു പെട്ടന്ന് അമല പറഞ്ഞ കാര്യം ഓർമ വന്നു

“പുസ്തകം വേണ്ടേ

അവൾ അവന്റെ ശ്രെദ്ധ തിരിക്കാൻ ആയി ചോദിച്ചു

“വായിച്ചോ

“ഉവ്വ്

“എങ്ങനെ ഉണ്ടാരുന്നു

“നന്നായിരുന്നു സാർ

അയാൾ ചിരിച്ചു

“ഈ കുപ്പിവളകൾ എന്നും മാറ്റി മാറ്റി ഇടാറുണ്ടല്ലോ ഇഷ്ട്ടം ആണോ ഒരുപാട്

“ഒരുപാട് ഇഷ്ട്ടം ഉള്ള ഒന്നാണ് സാർ
അവൾ പറഞ്ഞു

“ഇന്നത്തെ കാലത്ത് ഇതൊക്കെ ഇഷ്ട്ടം ഉള്ള കുട്ടികൾ വിരളം ആണ് അതുകൊണ്ട് ചോദിച്ചതാ

“കുട്ടികാലം മുതലേ ഇഷ്ട്ടം ആണ്

“എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് കുപ്പിവള ഇടുന്ന പെൺകുട്ടികളെ
അതുപോലെ പഴമയെ ഇഷ്ട്ടപെടുന്നവരെ

പെട്ടെന്ന് ബാല ടീച്ചർ കയറി വന്നു
അത് ഒരു കണക്കിന് നന്നായി എന്ന് രാധികക്ക് തോന്നി

പിറ്റേന്ന് അമല വന്നപ്പോൾ അടുത്ത സൺ‌ഡേ അവളുടെ മനസമ്മതം ആണ് എന്ന് എല്ലാരോടും ആയി പറഞ്ഞു

അപ്പോൾ ആണ് ബാല ടീച്ചർ പറഞ്ഞത്

“ഇനി നമ്മുടെ ഹരി സാറും നന്ദൻ സാറും രാധിക ടീച്ചറും കൂടെ ഉള്ളു എൻഗേജ്ഡ് ആകാൻ ഉള്ളു

നന്ദൻ അത് കേട്ട് രാധികയെ ഒന്ന് നോക്കി അവളും അത് കേട്ട് പെട്ടന്ന് നോക്കിയത് നന്ദനെ ആണ്

“ഹരി സാറിന്റെ സങ്കല്പം ഒന്ന് പറഞ്ഞെ

ബാല ടീച്ചർ വിടാൻ ഭാവം ഇല്ല

“ഹേയ് എനിക്ക് അങ്ങനെ പ്രത്യേകിച്ചു സങ്കൽപ്പം ഒന്നുമില്ല ടീച്ചർ
നല്ല കുട്ടി ആയിരിക്കണം എന്റെ അമ്മയെ സ്നേഹിക്കാൻ കഴിയണം അത്രേ ഉള്ളു

അത് പറയുമ്പോൾ ഹരി രാധികയെ പാളി നോക്കുന്നത് അമല കണ്ടു

“ഇനി നന്ദൻസാർ പറ

ബാല ടീച്ചർ പറഞ്ഞു

“നമ്മളെ വിട്ടേക്ക് ടീച്ചറെ

“അത് പറ്റില്ല പറ സാറേ

“എന്റെ സങ്കൽപത്തിന് അനുസരിച്ചു ഉള്ള എന്നെ കടലോളം സ്നേഹിച്ച ഒരു പെൺകുട്ടിയ ഞാൻ കണ്ടു പിടിച്ചിരുന്നു പക്ഷെ……

“എന്താ പക്ഷെ…?

ഹിസ്റ്ററി ടീച്ചർ മീര ചോദിച്ചു

“കടലോളം എന്നെ സ്നേഹികുന്നു എന്നറിഞ്ഞിട്ടും ഉപേക്ഷിക്കണ്ടി വന്നു
ഒരിക്കൽ
ഇഷ്ട്ടം ഇല്ലാത്തോണ്ട് അല്ല
ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം….

രാധികയെ നോക്കി ആണ് അവൻ അത് പറഞ്ഞത്

എന്തോ ഈ സംസാരം അവൾക്കു അരോചകം ആയി തോന്നി പെട്ടന്ന് അവിടെ നിന്ന്‌ പോകാൻ അവൾ ആഗ്രഹിച്ചു

“സോറി സാർ

ബാല ടീച്ചർ പറഞ്ഞു

“ഹേയ് അത് സാരമില്ല

“ഇനി നമ്മുടെ രാധിക ടീച്ചറിന്റെ സങ്കല്പം ഒന്ന് പറഞ്ഞെ

ബാല ടീച്ചർ അത് പറഞ്ഞപ്പോൾ ഹരിയും നന്ദനും ആകാംഷയോടെ രാധികയുടെ മറുപടിക്ക് കാതോർത്തു

(തുടരും )

Click Here to read full parts of the novel

3.9/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!