പാതി
മതി ഉണ്ണിയേട്ടാ ടീ.വി കണ്ടത്
മോളെയും വിളിച്ച് പോയി കിടക്ക്..
അപ്പോൾ നീ വരുന്നില്ലേ
ഈ പാത്രങ്ങൾ കഴുകി ഞാൻ വരാം
ഉണ്ണിയേട്ടാ മോൾ ഉറങ്ങിപോയോ?
പാവം കുട്ടി. കൂട്ട് കൂടാൻ ആരുമില്ലാത്തതിൽ ഒത്തിരി സങ്കടമുണ്ട്…
നിനക്ക് അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം ഇച്ചിരി നേരം കളിയ്ക്കാൻ വിടത്തില്ലേ അതാകുമ്പോൾ
അവൾക്കും സന്തോഷമാകും..
അത് വേണ്ട ഉണ്ണിയേട്ടാ അവൾക്ക് കുറച്ചു സങ്കടം വന്നാലും കുഴപ്പമില്ല എന്റെ കൺവെട്ടത്ത് എന്നെ കണ്ടുള്ള കളികൾ കളിച്ചാൽ മതി അവൾ
അവൾ ഒരു പെണ്ണാണ്..
ഒരു കമ്പിൽ സ്ത്രിവേഷം കെട്ടിയാൽ അതിനെവരെ വേട്ടയാടാൻ ശ്രമിക്കുന്ന കഴുകാന്മാരാണ് നമ്മുക്ക് ചുറ്റുമുള്ളത്
ഞാൻ ഒന്നും പറയുന്നില്ലേ എല്ലാം എന്റെ മായക്കുട്ടിയുടെ ഇഷ്ട്ടം..
ലൈറ്റ് ഓഫാക്കി നീ ഇങ്ങു വാ…
അവൾക്കു പുതിയ കൂട്ടിനെ പറ്റി നമ്മുക്കൊന്ന് ആലോച്ചിയ്ക്കാം..
പോടാ കള്ളാ തത്ക്കാലം ലൈറ്റ് ഓഫാക്കുന്നില്ല
ഇന്ന് ഉഷ ടീച്ചറിന്റെ ക്ലാസ്സിൽ ടീച്ചർ എല്ലാ കുട്ടികളോടും അവർക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആളുടെ പേര് എഴുതാൻ പറഞ്ഞു
മോൾ എഴുതിയത് കണ്ടോ
ഉണ്ണിയേട്ടൻ എന്ന്
എന്റെ പൊന്നു മായക്കുട്ടി
എന്തിനാണ് ഈ കള്ളകളി
ഇത് മോളുസിന്റെ കൈയക്ഷരം അല്ലല്ലോ
ഇത് എന്റെ മായ കുഞ്ഞിന്റെ കൈയക്ഷരം ആണല്ലോ
പേരാത്തതിന് റബ്ബറുകൊണ്ട് മായിച്ച പാടും
മോളു എഴുതിയത് എന്റെ മായ കുഞ്ഞിന്റെ പേരല്ലേ അതിന് എനിയ്ക്കു എന്തിനാണ് അസൂയ ,സങ്കടം..
കൃത്യമായ ഉത്തരമല്ലേ മോൾ എഴുതിയത് പെറ്റമ്മയേക്കാൾ വലുതായി മറ്റൊന്നും ഈ ലോകത്തില്ലടോ
ഉണ്ട് ഉണ്ണിയേട്ടാ ഒരു സ്ത്രിയേ നല്ല അമ്മയാക്കുന്ന ചുറ്റുപാടുകൾ, വ്യക്തികൾ
മോൾ ഇന്ന് എന്റെ പേര് എഴുതിയെങ്കിലും ഞാൻ അത് മായിച്ച് ഉണ്ണിയേട്ടന്റെ പേര് എഴുതി ചേർത്തത്.. ഉണ്ണിയേട്ടനെ സന്തോഷിപ്പിക്കാനല്ല
എന്റെ മന:സാക്ഷിയ്ക്കു ശരിയെന്ന് തോന്നിയത് കൊണ്ടാണ്..
ഉണ്ണിയേട്ടാ ഞാൻ നിങ്ങളുടെ ആരാണ്
എന്റെ പാതി ,എന്റെ പ്രാണൻ
പക്ഷേ നിങ്ങൾ എനിയ്ക്കു ഈശ്വരന് തുല്ല്യമാണ്..
എന്നാൽ ഈശ്വരൻ പറയുന്ന കേട്ട് ലൈറ്റ് ഓഫാക്കി കിടക്കാൻ നോക്ക്..
ലൈറ്റ് ഓഫാക്കാം പക്ഷേ ഉറക്കില്ല ആ നെഞ്ചിൽ കിടന്ന് എനിയ്ക്കു ഒത്തിരി സംസാരിക്കണം…
ഉണ്ണിയേട്ടാ ഉണ്ണിയേട്ടന്റെ പെണ്ണായതിന് ശേഷമാണ് ഞാൻ ജീവിതത്തിൽ സന്തേഷം ,,സ്നേഹം,ജീവിതം തന്നെ എന്താണന്ന് അറിയുന്നത്…
ഉണ്ണിയേട്ടൻ എന്റെ കൈ പിടിച്ചപ്പോൾ ആണ് അന്നുവരെ കിട്ടാത്ത സുരക്ഷിതത്വം എനിയ്ക്കു കിട്ടിയത്….
രാത്രിയിൽ ഈ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ ഒന്നിനോടും ഭയമില്ല..
ഇപ്പോൾ ഇതെല്ലാം പറയാൻ എന്റെ മായക്കുഞ്ഞിന് എന്താ പറ്റിയത്…
ഇന്ന് ഒത്തിരി സന്തേഷം വന്നു ഞാൻ ഒരു നല്ല അമ്മയാണ് അല്ലേ ഉണ്ണിയേട്ടാ..
നല്ല അമ്മ മാത്രമല്ല നല്ല പാതി കൂടിയാണ്..
മോളുസിന്റെ പ്രായത്തിൽ ഇതുപ്പോലെ അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കാൻ എനിയ്ക്കു ഭാഗ്യം ലഭിച്ചിട്ടില്ല…
വൈകുന്നേരങ്ങളിൽ നാലു കാലിൽ വന്ന് അമ്മയേയും എന്നെയും അനിയനേയും ഉപദ്രവിക്കുന്ന ഒരാൾ മാത്രമായിരുന്നു എന്റെ അച്ഛൻ..
തിന്നു കുടിച്ച് വരുന്ന അയാൾക്കു അടുക്കളയിലെ ആഹാരപത്രം വലിച്ചെറിയുന്നതായിരുന്നു ഇഷ്ട്ടം..
അമ്മയുടെ, ഞങ്ങളുടെ രക്തം, കണ്ണുനീര് കാണാതെ അയാൾക്കു ഉറക്കം വരില്ലായിരുന്നു..
വീട്ടിലേയ്ക്കു ആഹാരം സാധനങ്ങൾ വാങ്ങാൻ അയാൾ മടിച്ചതോടെ ഞങ്ങളുടെ വിശപ്പിന്റെ നിലവിളി സഹിക്കാൻ കഴിയാതെ അമ്മ ചെറിയ ചെറിയ പണികൾക്ക് ഇറങ്ങി..
അമ്മയുടെ അധ്വാനത്തിൽ കൊണ്ടുവരുന്ന ആഹാര സാധനങ്ങളും വലിച്ചെറിയാൻ അദ്ദേഹത്തിന് സന്തോഷമായിരുന്നു…
ആ മനുഷ്യന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് അമ്മയുടെ ഒരു കൂട്ടുകാരി ഞങ്ങളെ പട്ടണത്തിലെയ്ക്കു കൊണ്ടുപോയത്..
മനോഹരമായ ഒരു വീട്ടിൽ ഞാനും അനിയനും അമ്മയും ആന്റിയും താമസിച്ചു..
ഞങ്ങൾക്കവിടെ ഇഷ്ട്ടംപ്പോലെ ഭക്ഷണങ്ങൾ കിട്ടി..
ആരും ഉപദ്രവിക്കാൻ വന്നില്ല..
രാത്രിയിൽ ഒത്തിരി അങ്കിളുമാർ വരും അവർ അമ്മയും ആന്റിയുമായി സംസാരിക്കും..
രാത്രി അമ്മ ഞങ്ങൾക്കൊപ്പം കിടന്നിരുന്നില്ല..
വർഷങ്ങൾ കഴിയുംതോറും വന്നു പോകുന്ന അങ്കിളുമാർ
എന്നെയും തുറിച്ച് നോക്കാൻ തുടങ്ങി…
ഒരു നാൾ അമ്മ എന്നോട് പറഞ്ഞു ഇന്നു മുതൽ മോൾ ഒറ്റയ്ക്കു കിടന്നാൽ മതി മോൾ വലിയ കുട്ടിയായില്ലേ..
ഒറ്റയ്ക്കു കിടക്കാൻ തുടങ്ങിയതിന്റെ മൂന്നാം ദിനം അമ്മയുടെ സമ്മതതോടെ ഒരു അങ്കിൾ എനിയ്ക്കു കൂട്ടുകിടക്കാൻ വന്നു..
അയാളെ കണ്ടു നിലവിളിച്ച എന്റെ കരച്ചിൽ കേട്ടിട്ടും അമ്മയും ആന്റിയും തിരിഞ്ഞു നോക്കിയില്ല…
റൂമിൽ നിന്നു അയാൾ പോയപ്പോൾ എന്റെ കൈയിൽ സമ്മാനമായി നോട്ടുകൾ തന്നു.. ഇനിയും വരാമെന്ന് പറഞ്ഞ് അയാൾ യാത്രയായി..
അയാൾക്കു പുറമേ മറ്റു പലരും വന്നുപോയി..
അമ്മയ്ക്കും ആന്റിയ്ക്കും ഒപ്പം ഞാനും വന്നതോടുകൂടി വീട്ടിൽ നിന്ന് അത് പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്കു മാറി…
ഈ രംഗത്തും ഉണ്ടല്ലോ മത്സരം വാശി, പക
ഒടുവിൽ
ഉണ്ണിയേട്ടൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് എന്നെയും ഒരാണിനേയും പോലിസ് പിടിയ്ക്കുന്നത്…
അന്ന്
പ്രായപൂർത്തിയാക്കാത്തതിനാൽ എനിയ്ക്കു ശിക്ഷയൊന്നും ലഭിച്ചില്ല പക്ഷേ പ്രായപൂർത്തിയാകും വരെ എന്റെ സംരക്ഷണം ഗവൺമെന്റിനായിരുന്നു..
പ്രായപൂർത്തിയായി പുറത്തിറങ്ങണമെങ്കിൽ
എന്നെ സംരക്ഷിക്കുന്ന ഒരാൾ എന്നെ എറ്റെടുക്കണമെന്ന് കോടതി പറഞ്ഞിരുന്നു..
അമ്മയ്ക്കു ഒപ്പം എന്നെ പറഞ്ഞയ്ക്കാൻ കോടതി അനുവദിച്ചിരുന്നില്ല..
പിന്നെയുള്ളത് അച്ഛനാണ് ആ മനുഷ്യൻ എന്നെ ഇനി സ്വീകരിക്കില്ലന്ന് എനിയ്ക്കു ഉറപ്പായിരുന്നു..
പക്ഷേ ആ മനുഷ്യനാണ് എന്നെ സ്വീകരിക്കാൻ വന്നത്… ആ മനുഷ്യന് എന്റെ മുഖത്ത് നോക്കാനോ എനിയ്ക്കു ആ മനുഷ്യന്റെ മുഖത്തു നോക്കാനോ ധൈര്യം ഉണ്ടായിരുന്നില്ല…
കോടതിയിൽ നിന്ന് അച്ഛനോപ്പം പുറത്തിറങ്ങുമ്പോൾ ആന്റിയും ,അമ്മയും എന്നെ കാത്തിരിപ്പുണ്ടായിരുന്നു…
ഒന്നു മാത്രം അച്ഛൻ പറഞ്ഞു എല്ലാം അച്ഛൻ കാരണം സംഭവിച്ചതാണ് മോൾക്കു പറ്റിയ തെറ്റിന്റെ പാവ ഭാരം മുഴുവൻ ഈ അച്ഛന്റെ നെഞ്ചിലാണ്..
മോളെ ഈ നിമിഷം മുതൽ നിന്റെ മുന്നിൽ രണ്ടു വഴികളുണ്ട് ഒന്ന് തെറ്റിന്റെ പഴയ വഴിയും..
പുതിയ ജീവിതത്തിന്റെ പുതുവഴിയും എന്താണ് വേണ്ടതെന്ന് തീരുമാനിക്കണ്ടത് മോളാണ്..
അതു കണ്ടോ നിന്നെയും അമ്മയേയും തെറ്റിലെയ്ക്കു കൊണ്ടുപോയ സ്ത്രി നിന്നെ കാത്തു നില്ക്കുന്നത്…
വെറെ ഒരാളെ കണ്ടോ അങ്ങുമാറി..
അച്ഛാ അത് എന്നെ പിടിപ്പിച്ച ഹോട്ടലിലെ ജോലിക്കാരനല്ലേ…
അതെ മോളെ മോളുടെ എല്ലാ അവസ്ഥകളും അറിഞ്ഞ് നിന്നെ സ്വീകരിക്കാൻ അയാൾ തയ്യാറാണ്…
ഉണ്ണിയെന്നാണ് അയാളുടെ പേര്
അനാഥനാണ് …
തെറ്റിന്റെ പഴയ വഴിയെ സഞ്ചരിക്കാൻ എനിയ്ക്കു താത്പ്പര്യമില്ലായിരുന്നു…
രക്ഷിക്കാനാണങ്കിലും കൊല്ലാനാണങ്കിലും അച്ഛൻ കൈ പിടിച്ചു തന്ന ആൾക്കൊപ്പം ഞാൻ പോന്നു..
ഞാനോ അവളോ ഇനി നിന്റെ ജീവിതം തകർക്കാൻ വരില്ല..
എന്ന് അച്ഛൻ വാക്കു തന്നു..
പരിചയക്കാർക്കു മുന്നിൽ പിഴച്ചവൾ ആയതുകൊണ്ടാണ് ഞാൻ ആരും അറിയാത്ത ഈ നാട്ടിലെയ്ക്കു ഉണ്ണിയേട്ടനൊപ്പം വന്നത്…
ഈ ഒമ്പതു വർഷത്തിടയിൽ ഒരു തവണപ്പോലും ഈ നാവിൽ നിന്ന് എന്നെ പിഴച്ചവൾ എന്ന് വിളിച്ചിട്ടില്ല…
ചെറിയ അസുഖങ്ങൾ വരുമ്പോൾ, കുഞ്ഞുസിനെ ഗർഭണിയായപ്പോൾ എന്നെ പരിചരിച്ചതും സംരക്ഷിച്ചതും സ്നേഹിച്ചതും കൊഞ്ചിച്ചതും എനിയ്ക്കു മറക്കാൻ കഴിമോ…
ഞാൻ പിഴച്ചവൾ ആയിരുന്നിട്ടും എന്തിനാണ് ഉണ്ണിയേട്ടാ എന്നെ സ്വീകരിച്ചത് എന്നെക്കാൾ എത്രയോ നല്ല പെണ്ണിനെ ഉണ്ണിയേട്ടന് കിട്ടിയേനെ…
എടി പെണ്ണേ ആരുമില്ലാത്ത ഈ അനാഥ ചെക്കന്റെ ജീവിതത്തിലെയ്ക്കു നീ വന്നതിൽ പിന്നെയാണ് ഞാൻ അനാഥനല്ല എന്ന തോന്നൽ മനസ്സിൽ വന്നത്…
ഏട്ടാ എന്നു വിളിയ്ക്കാൻ..
സങ്കടങ്ങൾ പറഞ്ഞ് എന്റെ നെഞ്ചിൽ കിടക്കാൻ
നീ വന്നപ്പോളാണ് ഈ ജീവിതത്തിന് ഒരു അർത്ഥമുണ്ടായത്….
പരിചയമില്ലാത്ത ഒരാണിനോപ്പം നിന്നെ ഹോട്ടലിൽ കണ്ടപ്പോൾ നിന്റെ മിഴികളിൽ കണ്ടിരുന്നു കണ്ണുനീർ തുള്ളികൾ
ഈ മുഖത്ത് കണ്ടിരുന്നു ഭയം…
ഞാൻ തന്നെയാണ് പോലിസിനെ വിളിച്ചത്
അന്ന് തന്നെ ഞാൻ സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ നിയമങ്ങളും സമൂഹവും എന്നെയും നിന്നെയും തെറ്റുകാരാക്കും..
അമ്മയ്ക്കും അച്ഛനും വേണ്ടാത്ത പ്രായപൂർത്തിയാകാത്ത പെണ്ണിനോട് എനിയ്ക്കു കരുണ തോന്നിയാൽ അത് തിരിച്ചറിയാൻ ഈ സമൂഹത്തിന് കഴിഞ്ഞന്നു വരില്ല…
തന്നെയും ആയാളെയും പോലിസിൽ ഏല്പിച്ചതിന്റെ ഫലമായി എന്റെ ജോലി പോയി പക്ഷേ നിനക്കു പ്രായപൂർത്തിയാകുന്ന മൂന്നു വർഷം ഞാൻ നിനക്കു വേണ്ടി കാത്തിരുന്നു..
നിയമവും നിയമസംവിധാനങ്ങളും നിന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു..
നീ പുറത്തിറങ്ങുമ്പോൾ നിന്നെ എന്റെ സ്വന്തമാക്കണമെന്ന് എനിയ്ക്കു വാശിയായിരുന്നു..
ജന്മം കൊണ്ട് അനാഥനായ ഞാനും സാഹജര്യങ്ങൾകൊണ്ട് അനാഥയായ നീയും ഒന്നിച്ചു ചേർന്നപ്പോൾ
ഈ ലോകത്ത് നമ്മൾ അനാഥരല്ലാതായി..
നമുക്ക് ഒരു മോളെ കിട്ടി…
ഉണ്ണിയേട്ടാ തെറ്റിൽ നിന്ന് തെറ്റിലേയ്ക്കു സഞ്ചരിക്കേണ്ട എന്നെ ഒരു വലിയ ശരിയുടെ കൈപിടിച്ചു നടത്താൻ ഉണ്ണിയേട്ടൻ കാണിച്ച മനസ്സാണ് ഇന്ന് എന്നെ ഒരു നല്ല ഭാര്യയും, അമ്മയും ആക്കിയത് !
ഉണ്ണിയേട്ടൻ എന്റെ പാതിയല്ല ഞാൻ ഭൂമിയിൽ കണ്ട ദൈവമാണ്!
രചന : ജോസ്ബിൻ കുരിയാക്കോസ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission