Skip to content

ഒരു വടക്ക് കിഴക്കൻ യാത്ര

  • by
ഒരു വടക്ക് കിഴക്കൻ യാത്ര

കമ്പനിയുടെ വടക്ക് കിഴക്കൻ സംസഥാനങ്ങളുടെ ചുമതലയുള്ള ഹോങ്‌സാ ചാങ്ങിന്റെ നിർദേശപ്രകാരം, രാവിലെ 4 തന്നെ തയ്യാറായി, ഹോട്ടൽ ലോബിയിൽ ബില്ലുമൊക്കെ അടച്ച്, ചെക്ക് ഔട്ട് കഴിഞ്ഞ്‌ റെഡി ആയി നിന്നു.

ദിമാപുരിൽ നിന്ന് ട്യുൺസംഗിലേക്ക് 300 കി.മി മാത്രമേ ഉള്ളുവെങ്കിലും 14 – 15 മണിക്കൂർ സമയം എടുക്കും.നാഗാലാൻഡിലെ മിക്ക റോഡുകളും വളരെ മോശമാണ് .കല്ലും മണ്ണും പൊടി പറക്കുന്ന ,ടാർ കാണാത്ത റോഡുകളാണ്. ഹൈവേ പോലും ഒരു മാറ്റവും ഇല്ല. പുലർച്ചെ 4 ആണങ്കിലും ഒരു 7 മണിയുടെ പ്രകൃതം. ഇവിടെ സൂര്യന്റെ വരവിനും പോക്കിനും ഇത്തിരി വേഗത കൂടുതലാണ് .രാവും,സന്ധ്യ നേരത്തെ ആകും .

റോഡിലൊക്കെയും ആൾക്കാർ ,പല സ്ഥലങ്ങളിലേക്ക് പോകാനുള്ളവർ, കച്ചവടക്കാർ,സാധനം വാങ്ങാൻ വന്നവർ അങ്ങനെ ഒരു പട്ടണത്തിന്റെ എല്ലാ ഉണർവും പുലർച്ചെ തന്നെ കാണാമായിരുന്നു. ജനുവരി മാസം ആയതിനാൽ നല്ല തണുപ്പും ഉണ്ടായിരുന്നു. തണുപ്പിന്റെ മൂടതയും , പൊടിക്കാറ്റും , അവിടെ ഇവിടെ ഒക്കെ തണുപ്പ് മാറ്റാൻ കത്തിക്കുന്ന വിറകിന്റെ പുകയും ഓക്ക് ആയി അന്തരീഷത്തിന് ഒരു മൂഢത തന്നെ ആയിരുന്നു .

അന്തരീഷം എന്നപോലെ ആൾക്കാർ എല്ലാവരും ജാക്കറ്റും , മാസ്കും,ഷോളും ഒക്കെയായി മൂടി പൊതിഞ്ഞ ചുറ്റുപാട്.അടുത്തുള്ള എ.ടി.എം.ഇൽ പോയി കുറച്ച് കാശ് എടുക്കണം ,ഹോൺസാ പറഞ്ഞിട്ടുണ്ടായിരുന്നു ട്യുൻസാങ്ങിൽ എല്ലാത്തിനും കാശ് തന്നെ കൊടുക്കണം. ക്രെഡിറ്റ് കാർഡും ,ഡെബിറ്റ് കാർഡും ഒന്നും എടുക്കില്ല ,പെട്രോൾ പമ്പിലും ഹോട്ടലിലും ഒക്കെ കാശ് തന്നെ കൊടുക്കണം.

കൈയിൽ കുറച്ച് കാശ് ഉണ്ട് .എന്നാലും ഒരു ധൈര്യത്തിന് കുറച്ച് കൂടെ എടുത്തേക്കാം എന്ന് കരുതി ഞാൻ ഹോട്ടലിന്റെ എതിർ വശത്തുള്ള എ.ടി.എംഇൽ പോയി .എ.ടി.എംന്റെ മുന്നിൽ ഒരു പട്ടാളക്കാരൻ കാവൽ . അതും നല്ലയിനം തോക്കും ഒക്കെ ആയി നിൽക്കുന്നു.ഒരു ചെറിയ ഭയം എന്റെ മനസ്സിൽ പെട്ടന്ന് വന്ന് പോയി . ക്യാഷ് എടുത്ത് എണ്ണാൻ ഒന്നും നിൽക്കാതെ ഞാൻ പെട്ടന്ന് ഹോട്ടലിനെ ലക്ഷ്യം വച്ച് നടന്നു. അപ്പോളേക്കും ഹോൺസായും,വണ്ടിയും വന്നിരുന്നു.എന്റെ ബാഗും പെട്ടിയും എടുത്ത് ജീപ്പിന്റെ പിന്നിലിട്ട് , ഞങ്ങൾ യാത്ര ആരംഭിച്ചു.

ഞങ്ങളുടെ ഡ്രൈവർ നാഗാലാ‌ൻഡ് കാരനല്ല , അത് കണ്ടാൽ തന്നെ മനസിലാകും .പുള്ളിക്കാരൻ ബംഗാളിയാണ് . പൂർവികർ മുതലേ ഇവിടെ താമസമാക്കിയതിനാൽ അയാൾക്ക് നാഗ ഭാഷ നന്നയിട്ട് അറിയാം ,പിന്നെ ഹിന്ദിയും , കുറച്ച് ഇംഗ്ലീഷും മനസിലാകും .

ദിമാപുരിൽ നിന്ന് രണ്ട് മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ ആസ്സാം അതിർത്തി എത്തും .ഹോങ്‌സാ യോട് ഇൻലാൻഡ് പാസ്സിന്റെ കാര്യം ഡ്രൈവർ ഓർമിപ്പിച്ചു . നാഗാലാ‌ൻഡ് ഇന്ത്യൻ സംസ്ഥാനം ആണെങ്കിലും , ഞാൻ ഇന്ത്യക്കാരൻ ആണങ്കിലും , നാഗാലാൻഡിൽ യാത്ര ചെയ്യാൻ നാട്ടുകാർ അല്ലാത്തവർ പാസ്സ് എടുക്കണം . ഹോങ്‌സാ കഴിഞ്ഞ ദിവസം തന്നെ എന്റെ ഐഡി കാർഡും ,ആധാറും ,ഫോട്ടോയും ഒക്കെ ഇതിനായി വാങ്ങിയിരുന്നു .

ഞങൾ കുറച്ച് കഴിഞ്ഞപ്പോൾ ആസ്സാം അതിർത്തിക്കടുത്തുള്ള ഒരു ചന്തയ്ക്കടുത്തെത്തി. ചന്ത നല്ല സജീവമാണ്. പച്ചക്കറികളും , കോഴിയും , പന്നിയും , തവളയും പിന്നെ പ്രാവും ഒക്കെ വിൽക്കുന്ന ചന്ത . പച്ചക്കറികളെക്കാൾ മാംസങ്ങൾ വിൽക്കുന്ന കടകൾ ആണ് കൂടുതലും . അതിലും പന്നിയുടെ മാംസം വിൽക്കുന്ന കടകൾ .എല്ലാം ഒരു മുറുക്കാൻ പീടികയുടെ വലുപ്പമുള്ള കടകൾ .ഒന്ന് ഒന്നനായി നീണ്ട നിര .പ്രാവിനെ കൂട്ടിലിട്ടു വിൽക്കുന്നത് കണ്ടപ്പോൾ ഒരു മനപ്രയാസം . സമാധാനത്തിന്റെ പക്ഷിയെയും ഇറച്ചിക്കായി വില്കുന്നതിന്റെ ഒരു വിരോധാഭാസം എന്റെ മനസ്സിലൂടെ കടന്ന് പോയി.

അടുത്തുള്ള പെട്രോൾ ബങ്കിൽ നിന്ന് പെട്രോൾ അടിച്ച് ഞങ്ങൾ ആസ്സാം അതിർത്തികടന്നു . അതിർത്തിയിൽ കാര്യമായ പരിശോധന ഒന്നും ഇല്ലായിരുന്നു .നാഗാലാ‌ൻഡ് റെജിട്രേഷൻ വണ്ടി ആയതിനാൽ പോലീസ് ഒന്ന് വന്ന് നോക്കി അത്രമാത്രം.ആസ്സാം അതിർത്തികടന്നതോട് കൂടി റോഡ് കുറച്ച് നന്നാണ് .നാഷണൽ ഹൈവേ ആണെങ്കിലും വലിയ വീതി ഒന്നും ഇല്ല.എങ്കിലും ഡ്രൈവർ വണ്ടിയുടെ വേഗം കൂട്ടി ഓടിച്ചു മുന്നോട്ട് നീങ്ങി.

റോഡിന്റെ ഇരുവശങ്ങളിലും മുളങ്കാടുകൾ , അവിടെയും ഇവിടെയുമായി ചെറിയ വീടുകൾ . വീടുകളുടെ മുറ്റത്ത് മുല്ല, തേയിലച്ചെടികൾ വെട്ടി നിർത്തിയിരിക്കുന്നു .വീടുകൾ മുളകൾ കൊണ്ട് കെട്ടിയവ .കാട് നിബിഢമായി തുടങ്ങി. പട്ടാളക്കാരുടെ വണ്ടിയല്ലാതെ വേറെ വണ്ടി ഒന്നും കടന്ന് പോകുന്നത് കണ്ടില്ല . ഈ കാട് കാസിരംഗ വൈൽഡ് സാഞ്ചുറി യുടെ ഭാഗമാണെന്നും , ഉള്ളിൽ നിറയെ മൃഗങ്ങൾ ഒക്കെ ഉണ്ട് എന്നും ഹോൺസാ ചാങ് പറഞ്ഞു . ചാങ് എന്നത് ഒരു ആദിവാസി ഗോത്രത്തിന്റെ പേരാണ് .ഇവിടെ മൊത്തം 16 പ്രേമുഖ ഗോത്രങ്ങൾ ഉണ്ട്. ആവൊ ,അംഗാമി ചാഖേസങ് , ചാങ് , കുക്കി , ലോധ ,ഫോമ ,രംഗമാ ,സമാ അങ്ങനെ പല ഗോത്രങ്ങൾ .ഓരോ ഗോത്രങ്ങൾക്കും ഉപ ഗോത്രങ്ങളും ഉണ്ട് .ഓരോ ഗോത്രത്തിനും അവരുടേതായ ഭാഷാ, വസ്‌ത്രധാരണ രീതികൾ ,സംസ്കാരം .

ഇപ്പോൾ ഭൂരിഭാഗം ആൾക്കാരും ക്രിസ്തു മത വിശ്വാസികളാണ് .പള്ളിയും സഭയും എല്ലാം ഗോത്രത്തിന്റെ അടിസ്ഥാനത്തിലാണ് . എന്നാലും ഇപ്പോളും ഗ്രാമ നേതാവും,ഗോത്ര സമിതിയും ഒക്കെ നിലനിൽക്കുന്നു .നാഗാലാൻഡിലെ ഗോത്രങ്ങൾക്കായി പ്രേത്യക നിയമങ്ങളും ഉണ്ട് . ഹോങ്‌സായും മാറ്റ് ഗോത്രക്കാരെ കണ്ടാൽ തന്നെ തിരിച്ചറിയാം.പണ്ട് എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ വസ്ത്ര അലങ്കാരങ്ങൾ , നിറങ്ങൾ , ചിഹ്നങ്ങൾ ഒക്കെ ധരിക്കുമായിരുന്നു . എപ്പോൾ പട്ടണത്തിൽ മാത്രാമല്ല , ഗ്രാമങ്ങളിൽ പോലും പാശ്ചാത്യ വസ്ത്രങ്ങൾ ആണ് എല്ലാവരും ധരിക്കുന്നത് . ഹോങ്‌സായിക്ക് അവരുടെ മുഖം കണ്ടാൽ തന്നെ തിരിച്ചറിയാം.

ഇപ്പോൾ സമയം ഏകദേശം ഏഴര -എട്ട് ആയിക്കാണും , ഒരു ചായ എങ്കിലും കുടിക്കണം എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു . ഹോങ്‌സായും ഡ്രൈവറും നാഗാമീസിൽ എന്തോ സംസാരിച്ചു .എന്നിട്ട് എന്നോട് പറഞ്ഞു ഇനി ഒരു മൂന്ന്-നാല് കിലോമീറ്റർ കഴിഞ്ഞാൽ ഒരു സ്ഥാലത്ത് നിർത്താം .പറഞ്ഞതുപോലെ ഒരു ചെറിയ കവല എത്തി. മുള കൊണ്ട് ഉണ്ടാക്കിയ കുറെ ചായ കടകൾ . മിക്കവയും അടഞ്ഞു കിടക്കുന്നു .ഒന്നോ രണ്ടോ കടകൾ മാത്രം തുറന്നിട്ടുണ്ട് , ഡ്രൈവർ ഒരു കടയുടെ മുന്നിൽ നിർത്തി .പുറത്ത് നല്ല തണുപ്പ് ആണ്. , കടയുടെ മുന്നിൽ തന്നെയാണ് അടുപ്പ് .അടുപ്പിന്റെ ചൂടും ,പുകയും, ചായയുടെ ഗന്ധവും എല്ലാമായി ഒരു പ്രത്യേക സുഖം .പട്ടാള ക്യാമ്പ് അടുത്ത ഉണ്ടന്ന് തോന്നുന്നു ,ഉള്ള ആൾക്കാർ ഒക്കെ പട്ടാളക്കാരും, അവരുടെ വാഹനങ്ങളും മാത്രം . ഞാനും,ഡ്രൈവറും പൂരിയും, കിഴങ് കറിയും ഒരു ചായയും പറഞ്ഞു . ഹോങ്‌സാ ചായമാത്രം പറഞ്ഞു . പുള്ളിക്കാരൻ പ്രാതൽ കഴിക്കാറില്ല !ദിവസവും രണ്ടു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക .പ്രാതൽ പതിനൊന്നു മണിക്ക് , പിന്നെ ആറ് ഏഴ് മണിക്ക് അത്താഴം . നാഗാലാൻഡിൽ മിക്കവരും ഇങ്ങനെ തന്നെയാണ്.


ആസാമിലെ ചായക്കട

ചൂട് ചായയും, പൂരിയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു. ഞാൻ ചായ കുടിച്ചതിന്റെ ഉണർവിൽ കൂടതൽ സംസാരിക്കാൻ തുടഞ്ഞി .എനിക്ക് വിഷയത്തിന് ഒരു ദാരിദ്ര്യവും ഉണ്ടായിരുന്നില്ല . ഭീകരവാദം ,ഗോത്ര സംസ്കാരം ,രാഷ്ട്രീയം അങ്ങനെ പല വിഷയങ്ങൾ.

ഹോങ്‌സയുടെ നാട് മൊക്കോകോച്ചോങ്ങിലെ ഒരു ഗ്രാമത്തിലാണ്.പണ്ട് ഭീകരവാദം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അച്ഛനെ തട്ടികൊണ്ട് പോയിട്ടുണ്ട് . ഗോത്ര സമിതി ഇടപെട്ട് രക്ഷിച്ച കഥയും , ഗ്രാമത്തിൽ ഒരിക്കൽ ഒരു ഭീകരൻ വന്ന് ആൾക്കാരെ പേടിപ്പിക്കാനായി ആകാശത്തേക്ക് വെടിവെച്ചിട്ട പോയി ,അന്ന് തെന്നെ അയാളെ നാട്ടുകാർ തല്ലിക്കൊന്ന കാര്യവും ഒക്കയായി ഓരോ കഥകൾ .

ഇപ്പോൾ നാഗാലാ‌ൻഡ് പൊതുവെ ശാന്തമാണ് . നാഗകളുടെ സംസ്കാരം ,ഭാഷാ ,നാഗാലാ‌ൻഡ് എന്ന് ഒരു പ്രേത്യകം രാജ്യം ഇങ്ങനെ ഒക്കെ ഉള്ള ഒരു മുഖ്യ വാദം .പക്ഷെ ഈ ലഷ്യത്തിന്റെ പേരിൽ ഇപ്പൊ എണ്ണമറ്റ സംഘടനകൾ ഉണ്ട്.പേരുകൾക്ക് മാത്രം മാറ്റം .ഇപ്പൊ എല്ലാവരും ചേർന്ന് ഒരു കുടകീഴിലാണ് .അലിഖിതമായ ഒരു ധാരണ. ആരും ആരെയും ഉപദ്രവിക്കില്ല . ഇപ്പോൾ എല്ലാത്തിനും ഒരു വ്യവസ്ഥ ഉണ്ട് .ഇവിടെ എല്ലാവരും കരം അടക്കണം , നാഗാലാൻഡിൽ ഓടുന്ന ഓരോ വണ്ടിയും ,ജോലിക്കാരും ,വ്യവസായിയും , കടക്കാരും കരം അടക്കണം .വർഷത്തിൽ ഒരിക്കൽ കരം അടച്ചാൽ മതി.അതിന് രസീതും കിട്ടും ,പിന്നെ ഒരു ഭീകരനും നിങ്ങളെ ശല്യം ചെയ്യില്ല .രസ്സീത് കാണിച്ചാൽ നിങ്ങളുടെ വണ്ടിക്ക് നാഗാലാൻഡിൽ എവിടെ വേണമെങ്കിലും ഓടിക്കാം .എല്ലാം ശാന്തം !ഒരുതരത്തിൽ ഒരു കൈക്കൂലി പക്ഷെ, എല്ലാത്തിനും രസീത് കിട്ടും എന്ന്മാത്രം .

ഹോങ്‌സായുടെ ഭീകര കഥകൾ കേട്ടുകൊണ്ട് ഇരുന്നപ്പോൾ കാട് കഴിഞ്ഞിരുന്നു . ആസ്സാം ഗ്രാമങ്ങൾ നല്ല ഭംഗിയാണ് , റോഡിൻറെ ഇരു വശങ്ങളിലുമായി മിക്ക പാടങ്ങളും കൊയ്ത്ത് കഴിഞ്ഞു കിടക്കുന്നു.പാടത്തിന്റെ നടുവിലായി അവിടെയും ഇവിടെയും ചെറിയ ഏറു മാടങ്ങൾ. പാടത്തിന്റെ അതിരുകൾ പോലെ മുളങ്കാടുകൾ.തീരെ പൊക്കം കുറഞ്ഞ ചന്ദമുള്ള ആടുകൾ.ആട്ടുംകുട്ടികളെ കാണാൻ നല്ല ഓമനത്തം ഉണ്ട്. ചില ഇഷ്ടിക കളങ്ങളും , ചുടുകട്ടകളുടെ ഗന്ധവും,പുകയും , കുറച്ച് അകലെ ഉള്ള കൽക്കരി പാടങ്ങൾ , അങ്ങോട്ട് മാത്രം പോകാനുള്ള കറുത്ത മൺവഴികൾ ,റോഡിൻറെ ഒരുവശത്ത് ഖനനം ചെയ്തിട്ടിരിക്കുന്ന കൽക്കരി കൂമ്പാരങ്ങൾ . ഞാൻ എത്രയോ അകലെ , എന്റെ രാജ്യത്ത് തന്നെ , പക്ഷെ ഒരു വിദേശത്ത് പോയ ഒരു വിദേശിയുടെ മനസ്സ് പോലെ .എല്ലാം വ്യത്യസ്തം. ആൾകാർ , ഭൂപ്രകൃതി , സംസ്കാരം…

ഞങ്ങൾ ഇപ്പോൾ മാറാനി എന്ന ഒരു ചെറിയ പട്ടണത്തിൽ എത്തി .ഇവിടെ കഴിഞ്ഞാൽ ആസ്സാം തീരും . നാഗാലാ‌ൻഡ് വീണ്ടും തുടങ്ങും .വണ്ടി നിർത്തി . ഇപ്പോൾ ഏകദേശം നൂറ് കിലോമീറ്റർ കഴിഞ്ഞിരുന്നു . ഞാൻ വീണ്ടും ഒരു ചായ കുടിക്കാം എന്ന് കരുതി .റോഡിൻറെ ഒരു വശത്ത് മുറുക്കാൻ കട പോലെ പന്നി ഇറച്ചികടകൾ. വെളുത്ത പന്നികളുടെ തല അറുത്ത് വച്ചിരിക്കുന്നു .ഒരു ദയനീയ ഭാവമുള്ള രക്തം പുരണ്ട വെളുത്ത പന്നിത്തല ,പിങ്ക് നിറമായി . ഹോങ്‌സാ അതിലൊരു തുണ്ട് ഇറച്ചി വാങ്ങി മടങ്ങി വന്നു . ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.ഞങ്ങൾ പിന്നെയും പല ചെറിയ ഗ്രാമങ്ങൾ കടന്ന് പോയി . ഓരോ ഗ്രാമത്തിന്റെയും ആരംഭത്തിലും ഒരു കവാടം ഉണ്ടാകും. നാഗാലാൻഡിലെ ജനങ്ങൾ പൊതുവെ നല്ല വൃത്തിയും വെടിപ്പും ഉള്ള ആൾക്കാർ അന്ന് .നല്ല വസ്ത്രദാരാണം, പണത്തിന്റെയോ , ഉച്ചനീചത്തിനേറ്റയോ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും ഇല്ല .എല്ലാവരും വെറ്റിലയും ചുണ്ണാബും ചേർത്ത് മുറുക്കും .എല്ലാരുടെയും ചുണ്ട് ലിപ്സ്റ്റിക്ക് ഇട്ടപോലെ . എല്ലാവരും കാണാൻ നല്ല ഭംഗി ഉള്ളവർ. കുറച്ച് കഴിഞ്ഞിട്ട് ഞങ്ങൾ നാഗാലാൻഡിംന്റെ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ എത്തി. പട്ടാളക്കാർ വണ്ടി നിർത്തി വണ്ടി പരിശോദിച്ചു. വണ്ടി വീണ്ടും മുന്നോട്ട് പോയി .

ഇപ്പോൾ സമയം ഏകദേശം പതിനൊന്നര ആയി. ഹോങ്‌സായിക്ക് കലശലായ വിശപ്പുണ്ട് .കുറച്ച് കഴിഞ്ഞാൽ അടുത്ത ഒരു ചെറിയ ഒരു ഗ്രാമത്തിന്റെ കവല എത്തും – ലെങ്തോ എന്നാണ് ഗ്രാമത്തിന്റെ പേര് എന്ന് തോന്നുന്നു .മുന്നോട്ട് പോയാൽ ഇന്ത്യൻ സ്റ്റൈൽ ഭക്ഷണം കിട്ടില്ല .ഇവിടെ ഒരു ചെറിയ ഹോട്ടൽ ഉണ്ട്. ചോറും,റൊട്ടിയും ഒക്കെ കിട്ടും . ഞാൻ ചോറും , പരിപ്പും പറഞ്ഞു.ഹോട്ടലുടമ ഒരു പ്ലേറ്റിൽ കുറച്ച് ഉള്ളിയും , പിന്നെ നീളമുള്ള ഒരു പച്ച നാരങ്ങാ അരിഞ്ഞതും , കുറച്ച് പച്ചമുളകും തന്നു . ചോറിനും പരിപ്പിനും ഒരു സ്വാദ് തോന്നിയില്ല .ഞാൻ നാരങ്ങാ പിഴിഞ്ഞ്, ഉള്ളിയും , പച്ചമുളകും കൂടി ചേർത്ത് ചോറ് കഴിച്ചപ്പോൾ നല്ല സ്വാദ് തോന്നി.ഞാൻ ജീവിതത്തിൽ ആദ്യമായി പച്ചമുളക് പച്ചയ്ക്ക് തന്നെ കഴിക്കുന്നത് .എനിക്ക് എരിവ് ഒന്നും തോന്നിയില്ല .ഹോങ്‌സാ അടുത്തുള്ള വേറെ ഒരു ഹോട്ടലിൽ പോയി പന്നിയിറച്ചിയും ചോറും കഴിച്ചിട്ട് വന്നു.

ഞങ്ങൾ പിന്നെയും യാത്ര തുടങ്ങി . റോഡ് നല്ലതാണെങ്കിലും മലയുടെ അടിവാരത്തിലൂടെയാണ് പോകുന്നത് . താഴെ കൊക്കയും , മലമുകളിൽ നല്ല ഇടതൂർന്ന കാടുകൾ .റോഡ് പൊതുവെ വിജനമാണ് ,പണ്ട് ഈ വഴിയിലൂടെ ആളുകൾ പോകാൻ പേടിയായിരുന്നു .ഒരുപാട് കൊള്ളക്കാരും പിടിച്ചുപറിക്കാറും ഒക്കെ ഉണ്ടായിരുന്നു . ഹോങ്‌സായുടെ ഈ വെളിപ്പെടുത്തൽ എന്നെ കുറച്ച് കൂടി ഭയപെടുത്തിയുരുന്നു . മുന്നോട്ടു പോകും തോറും നല്ല കൊടും കാട് . ഹോങ്‌സാ പറഞ്ഞപോലെ ഇപ്പോൾ എല്ലാം ശാന്തം . കാടും ശാന്തം . ഒരു പക്ഷി പോലും പറക്കുന്നില്ല , ചിലക്കുന്നില്ല. നാഗാലാൻഡിൽ ഇപ്പോളും വേട്ട നടക്കാറുണ്ട് . പറക്കുന്നതും, ഓടുന്നതും ,ഇഴയുന്നതും എല്ലാം വേട്ടയാടി കഴിഞ്ഞു .ഒരു ബസ് സ്റ്റോപ്പ് പോലെ ഒരു ഷെഡ് , അവിടെ മരപ്പട്ടി പോലെ ഒരു മൃഗത്തെ കെട്ടി തൂക്കി ഇട്ടിരിക്കുന്നു.അതിന്റെ വേട്ടക്കാരൻ അവിടെ എവിടെയോ ഉണ്ട് . ഉപഭോക്താക്കൾ വന്നാൽ വിലപറഞ്ഞു കൊടുക്കും. എഴുതുമ്പോൾ തോന്നുന്നു ഫോട്ടോ എടുക്കേണ്ടതായിരുന്നു എന്ന്. ഒരു നഷ്ടബോധം എന്നെ ഇപ്പോൾ അലട്ടുന്നു.


മോകകചോങ് ഒരു ദൂര കാഴ്ച്ച

ഇപ്പോൾ ഏകദേശം രണ്ട് മണിയായി കഴിഞ്ഞു .ഞങ്ങൾ മോകകചോങ് അടുക്കാറായി. പട്ടണത്തിൽ കേറുന്നില്ല .അതിനു മുമ്പുള്ള ഒരു കാട്ടുവഴിയിലൂടെയാണ് പോകുന്നത് .ഈ വഴി പോയാൽ ഏകദേശം മുപ്പത് കിലോമീറ്റർ ലാഭിക്കാം, പക്ഷെ റോഡ് തീരെ മോശമാണ്, കാട്ട് കല്ലുകൾ നിറഞ്ഞ കുണ്ടും കുഴിയും നിറഞ്ഞ വഴി . റോഡിൻറെ വീതിയും നീളവും കുണ്ടിന്റെ ആഴവും ഒക്കെ അളന്ന് ഞങ്ങൾ കാട്ട് വഴിയിലൂടെ മുന്നോട്ട് പോയി.സമയം ഏകദേശം രണ്ട് കഴിഞ്ഞു എന്നാൽ നാലഞ്ച് മണിയുടെ പ്രതീതി .

ഭീകരരുടെയും പിടിച്ചുപറിക്കാരുടെയും , കൊള്ളക്കാരുടെയും ഒക്കെ കഥ ഒരു സിനിമ പോലെ എന്റെ മനസിലൂടെ കടന്നുപോയി. കാട്ടുപാത കഴിഞ്ഞു ഒരു പുഴയുടെ അടുത്തെത്തി . പുഴയ്ക്ക് കുറുകെ ഉള്ള പാലം കടക്കണം ,കരയിൽ നിന്ന് നോക്കുമ്പോൾ പുഴ ഒരുപാട് താഴെ ആണ് .പുഴയിൽ അധികം വെള്ളമില്ല. പുഴ കടന്ന് മുന്നോട്ടുള്ള പാത വളഞ്ഞുപുളഞ്ഞു പെരുംപാമ്പ് പോലെ ആണ് . എപ്പോഴോ പെയ്ത മഴയിൽ റോഡുമുഴുവൻ ചള്ള. റോഡിൻറെ മറുവശം ആഴമുള്ള കൊക്ക.ജീപ്പിന്റെ ശക്തിയിലും , ഡ്രൈവറിന്റെ പ്രാഗല്ഭ്യത്തിലും വണ്ടി തെന്നി തെന്നി മുന്നോട്ട് പോയി . വഴി മദ്ധ്യേ എപ്പോളോ അപകടത്തിൽ പെട്ടാ ലോറി കണ്ടു .ഓരോ വളവിലെത്തുമ്പോഴും താഴ്‌വാരം കാണാൻ പറ്റാതെപോലെ മരങ്ങൾ , മരങ്ങളെ മൂടിയ മൂടൽ മഞ്ഞ് .വളരെ വളരെ മനോഹരമാണ് ഈ കാഴ്ച .എതിർ വശത്തുകൂടി റ്റാറ്റാ സുമോ യാത്രക്കാരെ ആയി പോകുന്നുണ്ടായിരുന്നു , ട്യുൺസങിലെ നാട്ടുകാർ ദിമാപുരിലേക്ക് പോകുന്നതാണ് ,മറ്റന്നാൾ ഉച്ചക്ക് ദിമാപുരിൽ എത്തും.

 

 

നാട്ടുകാർ സൈക്കിളുകളിൽ വിറക് തുണ്ടം തുണ്ടമായി വെട്ടി കെട്ടിക്കൊണ്ട് പോകുന്നു. എന്റെ ഭയം ഒന്ന് അകന്ന് മാറി . ഏതോ ഗ്രാമം അടുക്കാറായി എന്ന് എനിക്ക് തോന്നി. ഒന്ന് രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ ഒരുഗ്രാമം എത്തും എന്നും വേണമെങ്കിൽ ഒരു ചായ കൂടി കുടിക്കാം എന്ന് ഡ്രൈവർ പറഞ്ഞു . പറഞ്ഞപോലെ ഒരുഗ്രാമം എത്തി . വണ്ടി ഓരത്ത് നിർത്തി , അടുത്ത ഒരു ചെറിയ വീടും , കടയും , ചായക്കടയും ഒക്കെ ചേർന്ന ഒരു വീട് . കട വീടിന്റെ മുന്നിലേക്കായി പണിതിരിക്കുന്നത് .ചെറിയ ഇരുമ്പു കമ്പികൾ കൊണ്ട് ഭദ്രം ആക്കിയിരുന്നു . സാധനങ്ങൾ വാങ്ങാനും തരാനുമായി മാത്രം ഒരു ചെറിയ കവാടം. പക്ഷെ ചായക്കടയിലേക്കുള്ള വാതിൽ മുള കൊണ്ടുണ്ടാക്കിയ കതക് , അത് മാറ്റി വച്ചിരിക്കുന്നു . ചായക്കട മലയുടെ ചെരുവിൽ ആയതിനാൽ ,വലിയ തൂണിന്റെ മുകളിൽ പലക അടിച്ച് ഉണ്ടാക്കിയതാണ് .കടയുടെ താഴത്തെ ചെരിവിൽ , ചെറിയ കൃഷിയും ,പന്നിയും ,പന്നിക്കൂടും ഉള്ളത്. മരക്കട്ടകൾ വിറകിനായി അടിക്കി വച്ചിരിക്കുന്നു .ചായ കടയുടെ മുന്നിൽ ,പച്ചക്കറികൾ നിരത്തി വച്ചിരിക്കുന്നു , പലതും ഞാൻ കാണാത്തവാ .

ചായകുടിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനി ട്യൂൺസിങ്ങിലേക്ക് മുപ്പത് – മുപ്പത്തിയഞ്ച് കിലോ മീറ്റർ മാത്രമേ ഉള്ളു . എന്നാൽ ഇനി രണ്ടുമണിക്കൂർ എങ്കിലും എടുക്കും . അന്തരീഷം മൂടൽ മഞ്ഞും , ഇരുട്ടും കൊണ്ട് പതുക്കെ പതുക്കെ ഉറക്കത്തിലേക്ക് പോകുന്നപോലെ , ഇടക്ക് ഇടക്ക് ഓരോ വളവുകൾ കടക്കുന്ന ജീപ്പിന്റെ ഹെഡ്‍ലൈറ് വീശിക്കൊണ്ടിരുന്നു . ഞാൻ ഇതിനിടയിൽ ഉറങ്ങിപ്പോയി .ഞങ്ങൾ ഏകദേശം നാല് -നാലര ആയപ്പോഴേക്കും ട്യുൻസാങ്ങിൽ എത്തി . മിക്ക കടകളും അടഞ്ഞു കിടന്നു. ഒന്നോ രണ്ടോ കടകൾ പൂട്ടുന്നതിന്റെ തിരക്കിലാണ് . പട്ടണത്തിലെ ടവർ ക്ലോക്കിന്റെ മുകളിലെ വെട്ടവും , കവലയിലെ വലിയ തെരുവ് വിളക്കും ഞങ്ങൾക്ക് വഴികാട്ടുന്നത്പോലെ തോന്നി . തെരുവിൽ ആരും തന്നെ ഇല്ല . ഇവിടെ സാധാരണ മിക്കാവാറും കടകൾ രണ്ട് മണിക്ക് തന്നെ അടക്കും .കുറച് കാലമായിട്ടേ ഉള്ളു നാല് മാണി വരെ തുറക്കുന്നത് . തണുപ്പായതിനാൽ ആൾക്കാർ അധികം പുറത്ത് വരില്ല.നമ്മുടെ എട്ടുമണി പോലെ.

ഡ്രൈവർ എനിക്ക് താമസിക്കാനുള്ള ഗസ്റ്റ് ഹൗസിൽ, എന്റെ പെട്ടിയും ബാഗും ഇറക്കിവച്ചു. മുറിയുടെ താക്കോൽ വാങ്ങി , എന്നെ മുറിയിൽ എത്തിച്ചിട്ട് ,ഹോങ്‌സാ യും ഡ്രൈവറും താഴേക്ക് പോയി . ഹോങ്‌സാ , അയാളുടെ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.ഡ്രൈവർ ഹോങ്‌സയെ വിടാൻ പോയി . നല്ല തണുപ്പും , വിശപ്പും .നേരത്തെ അത്താഴം പറഞ്ഞതിനാൽ തയാറാക്കി വച്ചിരുന്നു. ഗസ്റ്റ് ഹൗസിലെ പയ്യൻ നൂഡിലീസും , പിന്നെ സൂപ്പും ,ഉച്ചക്കത്തെ പോലെ തന്നെ വലിയ നാരങ്ങാ , സബോള , പച്ചമുളക്ക് . സ്വാദ് കൂട്ടാൻ ഉച്ചക്കത്തെ നാരങ്ങാ പച്ചമുളക് കോമ്പിനേഷൻ വീണ്ടും പരീക്ഷിച്ചു . എന്തൊരു സ്വാദ് . തണുപ്പ് കൊണ്ടാണോ , എരിവില്ലാത്തതിനാലാണോ എന്ന് എനിക്ക് അറിയില്ല , പച്ചമുളക്ക് പച്ചക്ക് തന്നെ ഒരുപാട് കഴിച്ചു .പിന്നെ അധികം വൈകിയില്ല ,ജാക്കറ്റ്റ് ഊരാതെ തന്നെ കമ്പളി പുതപ്പിന്റെ ചൂടിൽ ഞാൻ നിന്ദ്രയിലാണ്ടു .

മീറ്റിംഗ് ഒമ്പത് മണിക്കാണ്.രാവിലെ ഏഴു മണിക്ക് എണിറ്റു ,നല്ല തണുപ്പ് ! ഊഷ്മാവ് ഏകദേശം അഞ്ച് ആറ് ഡിഗ്രി മാത്രം കാണും . പുറത്ത് നല്ല മൂടൽ മഞ്ഞ് .ഒരു വിധത്തിൽ കമ്പളി മാറ്റി , ജാക്കറ്റ് ഊരിയപ്പോൾ തന്നെ തണുക്കാൻ തുടങ്ങി !ഒരുവിധത്തിൽ കുളിച്ച്, പിന്നെ ചായ കുടിക്കണം എന്നുണ്ടായിരുന്നു , ട്യുൺസങ്ങിൽ പാൽ ഇല്ല . കാരണം ഇവിടെ നല്ല കീഴ്ക്കാൻ തൂക്കമായ മലച്ചേരുവായതിനാൽ ആരും പശുവിനെ വളർത്താറില്ല . പാൽപൊടി ഇട്ട ചായ വേണ്ടാത്തതിനാൽ , കട്ടൻ ചായയിൽ ഒതുക്കി . ബ്രെഡും ബട്ടറും കൊണ്ട് ബ്രേക്ക് ഫാസ്റ്റും ഒതുക്കി .രാവിലെ തന്നെ സിറ്റി ഉണർന്നു . ആരും കട തുറന്നിട്ടില്ല , പക്ഷെ അവിടെയും ഇവിടെയുമായി പല ആൾക്കാർ റോഡ് വൃത്തിയാക്കുന്നു , ചിലർ ഭിത്തികൾ ഒക്കെ ചൂലുകൊണ്ട് പായലും ചെളിയും ഒക്കെ മാറ്റുന്നു . ചിലർ ഓടകൾ വൃത്തിയാക്കുന്നു . രാത്രിയിൽ കണ്ടതിനേക്കാൾ സിറ്റി മാറിപോയപോലെ എനിക്ക് തോന്നി . ഇവിടുന്നു ഏകദേശം മുപ്പത് -നാപ്പത് കിലോമീറ്റർ പോയാൽ ബർമ്മ യുടെ അതിർത്തി ഗ്രാമം ഉണ്ട് , ഡ്രൈവർ ഒരിക്കൽ അവിടെ പോയിട്ടുണ്ട് .രണ്ട്‌ രാജ്യത്തെയും ആൾക്കാർ അവിടെ വരും .സാധനം വാങ്ങാനും ഒക്കെയായി . ബര്മയിലും നാഗകൾ ഉണ്ട് .അവരുടെയും സംസ്കാരം ഒക്കെ ഏകദേശം ഒരുപോലെ എന്ന് പറയാം.ഇപ്പോളും അവിടെ മിക്ക ഭീകരരുടെയും താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാ പറയുന്നേ . എന്റെ ഈ വിവരങ്ങൾ ഓക്ക് ഡ്രൈവറും ഹോങ്‌സായും പറഞ്ഞുള്ള അറിവാ , എത്ര ആദികാരിത ഉണ്ട് എന്ന് എനിക്ക് അറിയില്ല .പക്ഷെ നല്ല കൗതുകം ഉള്ളതും പുതുമയും ഉണ്ട് . അവിടെ വരെ ഒന്ന് പോകണം എന്ന് തോന്നി. ദൂരം കുറവാവാണെകിലും, അവിടെ വരെ പോകാൻ ഒരുപാട് സമയം എടുക്കും .

Dr.ചിങ് മാക് ചാങ് തന്നെ സ്വികരിക്കാൻ വന്നു . ചൂരലൽ കൊണ്ട് നിർമ്മിച്ച ഒരു കൂടയും , ഒരുഗോത്രത്തിന്റെ തനിതയായ പട്ടിന്റെ പുതപ്പ് ഇട്ടുള്ള ഒരാദരവ് .നാട്ടിലെ പൊന്നാട പോലെ. ആദിത്യ മര്യാദയും,സ്വീകരണം എല്ലാ കഴിഞ്ഞു. ഇ.സി.സ്സ് എന്ന് പ്രസ്ഥാനനവും , അവർ നടത്തുന്ന ഹോസ്പിറ്റലും അതിനോട് അനുബന്ധിച്ച പല സ്ഥാപനവും ഒക്കെ കാണിച്ചു തന്നു .അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ ഒന്ന് രണ്ട് സ്കൂളുണ്ട് .പല പരിശീലന കേന്ദ്രങ്ങൾ – പന്നി , തേനീച്ച , ജൈവകൃഷി ,ഇഞ്ചി ,രാജ്മ പരിപ്പ് അങ്ങനെ പലതും. Dr.ചിങ് മാക് ചാങ്, ചാങ് ഗോത്രത്തിന്റെ അറിയപ്പെടുന്ന നേതാവാണ് .അദ്ദേഹം പല നല്ലകാര്യങ്ങളും അവിടുത്തെ ആൾക്കാർക്കായി ചെയ്യുന്നുണ്ട് .ഒരു ഓൺലൈൻ സംഭരംഭം കൂടി ഉണ്ട് , ഇവിടുത്തെ പല കാർഷിക ഉത്പന്നങ്ങൾ പ്രമുഖ കമ്പനികളുമായി ബന്ധപ്പെട്ട് കർഷകർക്ക് നല്ല വില വാങ്ങി കൊടുക്കും . ഇവിടുത്തെ ഇഞ്ചിയ്ക്ക് നാര് തീരെ ഇല്ല.കറുത്ത അരി ,കാട്ട് ചെറിയുടെ തേൻ ,പിന്നെ പല തിന വർഗത്തിൽപ്പെട്ട ധാന്യങ്ങൾ ,ഓർക്കിഡ്‌സ് അങ്ങനെ പല കാർഷിക വിഭവങ്ങൾ . ഇവ ഒന്നും ആദ്ദേഹം ലാഭം ഉണ്ടക്കാൻ വേണ്ടിയല്ല .

ഇവിടുത്തെ ഭീകരർക്ക് പോലും അദ്ദേഹത്തോട് ബഹുമാനം ആണ്.അവിടുത്തെ വേറെ കുറെ വേണ്ടപ്പെട്ട ജോലിക്കാരെയും (അസോൺ , കാംച്ചില്ല, മറിന്റോക് …) ചിങ്ങമാക് പരിചയപ്പെടുത്തി തന്നു .ഞാൻ ചിങ്ങമാക് നെ മുമ്പും കണ്ടിട്ടുണ്ട് , അപ്പോൾ ഒക്കെയും അദ്ദേഹം ദിമാപുരിലേക്ക് വന്ന് എന്നെ കാണുമായിരുന്നു . ഇ. സി. എസ് ന്റെ തലസ്ഥാനം ട്യുൻസാങ് ആണേലും ഇത് ആദ്യമായിട്ടാണ് ഞാൻ ഇവിടെ വരുന്നത് .ഏകദേശം പതിനൊന്നു മണിയായപ്പോൾ ഊണിനുള്ള സംവിധാനം ഒരുക്കി . അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന പല സാധനങ്ങളും കുറേശ്ശ പൊതിഞ് എനിക്കായി വെച്ചിട്ടുണ്ടായിരുന്നു. രാജ്മ പരിപ്പ് , കറുത്ത അരി,തിന ,തേൻ. ഊണ് കഴിഞ്ഞതും ഇവ എല്ലാം എന്റെ ജീപ്പിൽ കയറ്റി വച്ചു. വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു. ഇത്രയും ഭാരം കൂടി ചുമക്കണം .ഞാൻ മാറാനിയിൽ നിന്ന് ഗൗഹാട്ടിക്ക് ട്രെയിനിലാണ് യാത്ര . അവർ എന്ത് വിചാരിക്കും എന്ന് കരുതി ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞില്ല .

ഊണ് കഴിഞ്ഞപ്പോൾ , സിറ്റി കാണിക്കാൻ അസോണിനെയും കംച്ചില്ലയെയും ഏർപ്പെടുത്തി ചിങ്ങമാക് യാത്ര പറഞ്ഞു .ഞങ്ങൾ ജീപ്പ് സ്റ്റാർട്ട് ചെയ്ത് നീങ്ങി .സിറ്റിയിൽ ഗോത്ര സഭയുടെ യുവജന സംഘടനയുടെ ഒരു പരിപാടി ഉണ്ടായിരുന്നു .അസോൺ ഞങ്ങടെ അവിടേക്ക് കൊണ്ടുപോയി . അവിടെ പല ഗോത്രങ്ങളുടെ കുടിലിന്റെ മാതൃക ഒരുക്കിവച്ചിട്ടുണ്ടായിരുന്നു.എല്ലാം കട്ടി പുല്ലുകൊണ്ട് ഉണ്ടാക്കിയവ .കാഴ്ച്ചയിൽ എല്ലാം ഒന്നുപോലെ തോന്നും. പല കുടിലിന്റെയും മുന്നിൽ പോത്തിന്റെയും , ചില വേറെ മൃഗങ്ങളുടെയും കൊമ്പും ,പിന്നെ പല ഗോത്ര അടയാളങ്ങളും , ചിഹ്നങ്ങളും ഒക്കെ ഉണ്ട് . ഇത് എല്ലാം ഒരിക്കിരിക്കുന്നത് ഒരു മൈതാനത്തിന്റെ ചുറ്റിലും ആണ് .


നാഗ ഗോത്ര കുടിലുകളുടെ മാതൃക

മൈതാനത്തിന്റെ താഴെ മനോഹരമായ ഒരു പള്ളി .നാഗാലാഡിൽ മിക്കവരും ബാപിസ്ററ് ക്രിസ്ത്യൻ ആണ്. പള്ളിയിൽ വരുന്ന സ്ത്രീകൾ മുണ്ട് പോലെ ഒരു വസ്ത്രം അണിഞ്ഞിരിക്കുന്നു. കാണാൻ നല്ല ഭംഗിയുണ്ട് . പിന്നെ അവിടുന്ന് സിറ്റിക്ക് അടുത്തുള്ള ഒരു സ്മാരകം,പഴയ ഒരു കോടതി എന്ന് പറയാം . പണ്ട് പല തർക്കങ്ങളും ഇവിടെയായിരുന്നു തീർപ്പുകല്പിച്ചുരുന്നത്.വള്ളത്തിന്റെ തലയെടുപ്പ് പോലെ ഒരു ആകൃതി .ഒരു ചെറിയ മ്യുസിയം .


പഴയ കോടതി യുടെ മാതൃക

സിറ്റി നന്നായിട്ട് വൃത്തി ആക്കിയിരിക്കുന്നു . കളക്ടർ പറഞ്ഞതനുസരിച് മാസത്തിൽ ഒരിക്കൽ സിറ്റിയിലുള്ളവർ സിറ്റി വൃത്തി ആക്കണം. എനിക്ക് വളരെ അത്ഭുദം തോന്നി . ഒരു സിറ്റിയിലുള്ള മിക്ക ആൾക്കാരും ഒന്നിച്ച് ചേർന്ന് സേവനം ചെയ്യുക . ഇതും എന്റെ രാജ്യം തന്നെ അല്ലെ .നമ്മുടെ എല്ലാ പട്ടണങ്ങളും ,സിറ്റികളിലും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി .ഒരിടത്തും ചപ്പോ ചവറോ ഇല്ല , സിറ്റിയുടെ പലഭാഗങ്ങളും പെയിന്റ് അടിച്ച് വൃത്തിയാക്കിയിരിക്ക്കുന്നു. ഈ കാഴ്ചയാണ് ഞാൻ ഉണർന്നപ്പോൾ കണ്ടത്. പ്ലാസ്റ്റിക് പൂർണമായും ഇവിടെ നിരോദിച്ചിരിക്കുന്നു .ജനങ്ങൾ കളക്ടർ പറഞ്ഞത് അതെ പടി അനുസരിക്കുക .അത്ഭുദം എന്നേ പറയാനുള്ളു .അതെ ഞാൻ ഇന്നെലെ രാത്രി ഒരുകുപ്പി വെള്ളം വാങ്ങാൻ പുറത്തു വന്നിരുന്നു.ഒരു കട മാത്രം പാതി തുറന്നിരുന്നു.കട അടക്കാൻ പോകുവായിരുന്നു . കടക്കാരനും എന്നോട് കളക്ടറെ കുറച്ച് വളരെ മതിപ്പോട് പറഞ്ഞിരുന്നു . പ്ലാസ്റ്റിക് നിരോധിച്ചതിൽ പിന്നെ ഇവിടെ ആരും കുപ്പി വെള്ളം വിൽക്കാറില്ല . കളക്ടറുടെ ഫോട്ടോയും എന്നെ മൊബൈലിൽ കാണിച്ചു .എനിയ്ക്കു ഭയകര മതിപ്പുതോന്നി . ഇത്രയും അകലെ മാറികിടക്കുന്ന ഒരു ചെറു പട്ടണം , ഇവിടുത്തെ ആൾക്കാർ പരിപാലിക്കുന്ന രീതികൾ .കടകൾ മിക്കവയും മാർവാടികളോ , ബംഗാളികളോ ആണ് നടത്തുന്നത് .കഥകൾ കേട്ടപോലെ ഒരു പ്രശനവും ഞാൻ കണ്ടില്ല. പൊതുവെ എല്ലാം ശാന്തം .. അസോണിന്റെ വീട്ടിൽ മിഥുൻ എന്ന് പറയുന്ന ആജാന വലുപ്പമുള്ള രണ്ട് കാളകൾ ഉണ്ട് .മിഥുൻ നാട്ടിലെ ആന പോലെയാണ്.ഓരോരുത്തരുടെയും പ്രൗഢി അറിയിക്കാനുള്ളതാണ് .അവൾ അത് വളരെ പ്രൗഢിയോട് കൂടിയാണ് ചോദിക്കാതെ തന്നെ പറഞ്ഞത് . സ്ത്രീകൾക്കാണ് സ്വത്തിന്റെ അധികാരം. പുരുഷരെക്കാൾ കൂടുതൽ അദ്വാനിക്കുന്നതും ,കാര്യങ്ങൾ നടത്തുന്നതും സ്ത്രീകൾ ആണ്. അപ്പോളേക്കും സമയം മൂന്ന് കഴിഞ്ഞു , അസോണിന്ന് വീട്ടിൽ പോകാൻ സമയമായി. ഞങ്ങളേ ഗസ്റ്ഹൗസിൽ ഇറക്കിയിട്ട് ഡ്രൈവർ അസോണിനെയും കംചിലയെയും സിറ്റിയുടെ മറ്റൊരുഭാഗത് ഇറക്കിവിടാൻ പോയി .

പള്ളിയിലേക്ക്‌ പോകുന്നു നാഗ സ്ത്രീ

മഞ്ഞ് വീഴാൻ തുടങ്ങി ! ഞാൻ സിറ്റിയുടെ കവലയിൽ കൂടി ഒന്ന് നടന്നു .ഇപ്പൊ സിറ്റി പൂർണമായും ശാന്തമാണ് ഒരു വണ്ടിയോ , ആൾക്കാരോ ഇല്ല. വഴിവിളക്കുകളും ,അവിടെ അകലെ ആയി വീടുകളിലെ വെട്ടവും, ഞാനും ഒഴിച്ചാൽ വേറെ ആരും ഇല്ല . തണുപ്പ് അധികം ആയിതുടഞ്ഞി , എനിക്ക് നാളെ രാവിലെ മൂന്ന് മണിക്ക് എണീക്കണം. എന്നാലേ നാളെ ഒന്നരക്ക് ഉള്ള ഗൗഹാട്ടിയ്ക്കുള്ള ഉള്ള ട്രെയിൻ കിട്ടു . ട്രെയിൻ മാറാനി എന്ന് സ്ഥലത്തുനിന്നാണ്.വിശപ്പ് ഉണ്ടായിരിക്കുന്നെങ്കിലും ഗസ്റ്ഹൗസിൽ പറയാൻ മറന്നതിനാൽ അത്താഴം കിട്ടാൻ സാധ്യത ഇല്ല . ഞാനും പതുക്കെ നാഗാലാ‌ൻഡ് കാരൻ ആയോ എന്ന് ഒരു സംശയം . എന്നാലും ബിസ്‌ക്കറ് എങ്കിലും കഴിക്കണം .കഴിഞ്ഞ ദിവസം വാങ്ങിയ ബിസ്ക്കറ്റും ,കുറച് ജ്യൂസും ഉണ്ട് .വെള്ളം കിട്ടാത്തതിനാൽ വാങ്ങിയതാ. അങ്ങനെ എന്റെ ആ സന്ദർശനത്തിന് ഏതാണ്ട് സമാപ്തി കുറിക്കാരായി .

രാവിലെ വന്ന അതെ കാട്ടുവഴിയിലൂടെ വീണ്ടും പോണം , കൊള്ളക്കാരുണ്ടായിരുന്ന , ഭീകരുണ്ടായിരുന്ന ,പിടിച്ചുപറിക്കാറുണ്ടായിരുന്ന .അതെ വഴി !! എനിക്ക് ഇപ്പൊ നല്ല ധൈര്യം !! ഒന്നും പേടിക്കാനില്ല എന്നാ തോന്നൽ !! അല്ല സത്യം !നമ്മൾ പറഞ്ഞു കേൾക്കുന്നതിലും , പത്രങ്ങളിൽ വായിച്ച അറിയുന്നതിലും , കണ്ട് അനുഭവിച്ചറിഞ്ഞപ്പോൾ ,തൊട്ട് അറിഞ്ഞപ്പോൾ എത്ര മനോഹരം , സുന്ദരം , വൈവിദ്യം എന്റെ ഈ രാജ്യം !!എനിക്ക് കൂടുതൽ അഭിമാനം തോന്നി !! ഇനി ഒരിക്കൽ കൂടി !! വീണ്ടു വരും എന്ന് പ്രതീക്ഷയോടെ ….

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!