Skip to content

ഗൗരി – ഭാഗം 23

gouri-aksharathalukal-novel

ആർച്ച തിരഞ്ഞു നോക്കി

ഗൗരിയാണെന്ന് കണ്ടപ്പോൾ അവൾ തല വെട്ടിച്ചു

ആർച്ചേ ….. ഒന്നുകൂടി വിളിച്ചു ഗൗരി
ആർച്ച കേട്ട ഭാവം നടിച്ചില്ല, ഗൗരിയുടെ കൈ തട്ടിമാറ്റി

ഗൗരി അവളുടെ അടുത്ത കസേരയിൽ ഇരുന്നു

ആർച്ച വിഷമിക്കണ്ടാ ,ആന്റിക്ക് പെട്ടെന്ന് സുഖമാവും, ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് ആന്റിക്ക് വേണ്ടി,

എന്തിന് എന്റെ മമ്മീ മരിക്കാനോ അതിന് വേണ്ടിയാണോ എല്ലാവരും പ്രാർത്ഥിക്കുന്നത്
പ്രാർത്ഥിച്ചോ എല്ലാവരും പ്രാർത്ഥിക്ക്

ആർച്ച … ഇങ്ങനെയൊന്നും പറയരുത് ,ഇങ്ങനത്തെ പല അവസ്ഥയിൽ കൂടി കടന്ന് പോയവരാണ് ഞങ്ങൾ ഒരിക്കലും ഞങ്ങൾ ഓരൾക്ക് ആപത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കില്ല

എന്റെ മമ്മീയല്ലേ എല്ലാവരുടെയും ശല്യം ,ഇപ്പോ എല്ലാവരും സന്തോഷിക്കുയായിരിക്കും ,എന്റെ മമ്മീ നിങ്ങൾക്കൊക്കെ ഒരു ഭീകരത്തി ആയിരിക്കും ,എനിക്ക് വേണ്ടിയാണ് എന്റെ മമ്മീ ഇങ്ങനെയൊക്കെ ആയത്
ആർച്ച കുറച്ച് ഉറക്കെയാണ് സംസാരിച്ചത്

ആർച്ചയുടെ സംസാരം കേട്ട് ശരത്ത് അവരുടെ അടുത്തേക്ക് വന്നു

എന്താ … ആർച്ചേ ഇത് ,ആശ്വാസിപ്പിക്കാൻ വന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് ,അതുമാത്രമല്ല ഇതൊരു ഹോസ്പിറ്റലാണ് പിന്നെ അകത്ത് കിടക്കുന്നത് നിന്റെ മമ്മീ യാ ണ് അത് നിനക്ക് ഓർമ്മ വേണം ,ഈ സമയത്ത് മറ്റുള്ളവരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കാതെ മമ്മിക്ക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്ക് ,ആന്റിക്ക് ഒന്നു വരുത്തല്ലെന്ന് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിരിച്ചു വരാനായിട്ട്

ആർച്ച കോപത്തോടെ ശരത്തിനെ നോക്കി

ഗൗരി ശരത്തിനോട് പോകാനായിട്ട് കണ്ണു കൊണ്ടു കാണിച്ചു ,ആർച്ചയുടെ അവസ്ഥ ഗൗരിക്ക് മനസ്സിലായി ,മമ്മിക്ക് പറ്റിയ അപകടത്തിൽ ആർച്ച ആ കെ ഒന്നുലഞ്ഞിട്ടുണ്ട് ,അവൾ ദേഷ്യത്തിലാണ് സo സാരിച്ചതെങ്കിലും അവളുടെ സങ്കടമാണ് ദേഷ്യമായി പുറത്ത് വന്നത് ,ഗൗരിക്ക് ആർച്ചയോട് ഒരു ദേഷ്യവും തോന്നിയില്ല
അവളുടെ സ്ഥാനത്ത് താനായിരുന്നാലും ഇങ്ങനെ ആയിരിക്കും പെരുമാറുക

ഗൗരി കുറച്ച് നേരം കൂടി ആർച്ചയുടെ അടുത്തിരുന്നിട്ടാണ് ഗൗരി പോയത്

തനിക്ക് വിഷമമായോ ആർച്ചയുടെ പെരുമാറ്റത്തിൽ
പോകാൻ നേരം ശരത്ത് ഗൗരിയോട് ചോദിച്ചു

ഏയ് ഇല്ല സാർ ,
ആർച്ചയെ എനിക്ക് മനസ്സിലാവും ,അവളുടെ ലോകം അവളുടെ അമ്മയാണ് ,അമ്മക്ക് ഇങ്ങനെ വന്നപ്പോൾ ആള് ആ കെ പേടിച്ചു, അത് അവള് ദേഷ്യപ്പെട്ട് തീർക്കുന്നതാണ്

ഉവ്വ് ഇതുപോലെ ചിന്തിക്കാൻ തനിക്ക് മാത്രമേ കഴിയൂ

*

അണ്ണാ …… അണ്ണൻ ഇന്നലെ എവിടെ ആയിരുന്നു ഞാൻ എത്ര വട്ടം വിളിച്ചു

നീ എന്തിനാ വിളിച്ചത്

അണ്ണൻ എവിടെ ആയിരുന്നു ,അമ്മ ഒരു പാട് വട്ടം എന്നെ വിളിച്ചു

എന്നിട്ട് നീയെന്താ പറഞ്ഞത് ,

ഞാൻ പറഞ്ഞു അണ്ണൻ ഇന്നലെ രാത്രി വന്നിട്ടില്ലായെന്ന്

എടാ പോത്തേ … നിനക്ക് വേറെ എന്തെങ്കിലും പറയമായിരുന്നില്ലെ

ഞാൻ വേറെ എന്താ പറയാ …

ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ എന്നിട്ട് നിനക്ക് തരാട്ടോ

ഗുപ്തൻ അമ്മയെ വിളിച്ചു, കുറച്ച് നേരം സംസാരിച്ചിട്ട് തിരികെ വന്നു

നീ അമ്മയോട് എന്താടാ പറഞ്ഞത് ,

ഞാനൊന്നും പറഞ്ഞില്ല ,അണ്ണൻ എവിടെക്കാണ് പോയതെന്നറിയില്ലാന്ന് പറഞ്ഞു

നീ അതു മാത്രം പറഞ്ഞൂ ള്ളൂ ഒന്ന് ഓർത്ത് നോക്കിയെ ഞാൻ ആർച്ചയെ കെട്ടുന്ന് പറഞ്ഞ കാര്യം നീ അമ്മയോട് പറഞ്ഞില്ലേ

ആ …. അത് ഞാൻ പറഞ്ഞു
പിന്നെ പറയണ്ടേ ,അമ്മ അറിയണ്ടേ കാര്യങ്ങളൊക്കെ

എന്തായാലും അമ്മ വെറൊന്നും പറഞ്ഞില്ല

അപ്പോ അമ്മക്കും സമ്മതം
അത് പോട്ടെ അണ്ണൻ ഇന്നലെ എവിടെയായിരുന്നു

സുധയാന്റി ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ്
ഉണ്ടായ കാര്യങ്ങൾ ഗുപ്തൻ പറഞ്ഞു

അയ്യേ ….. മോശം അവള് കൈയ്യിൽ പിടിച്ചപ്പോൾ അണ്ണൻ അവിടെ ഇരുന്നു അവൾക്ക് കൂട്ടായി ,ഒന്നില്ലെങ്കിലും അണ്ണൻ അണ്ണന്റെ നിലയും വിലയും നോക്കണ്ടേ ,ഒരു പെണ്ണ് കൈയ്യിൽ തൊട്ടപ്പോഴെക്കും അണ്ണൻ അവിടെ ഫ്ലാറ്റ് ആയി ,എന്നോട് പറഞ്ഞത് പറഞ്ഞു അവരോട് പറയരുത് അവര് അണ്ണനെ കളിയാക്കി കൊല്ലും

പോടാ ……

എന്റെ അണ്ണാ അവള് ഒരു നമ്പർ ഇറക്കി നോക്കിയതായിരിക്കും ,അണ്ണൻ കോഴിയാണോന്നറിയാൻ ,അതിൽ അണ്ണൻ നൂറിൽ നൂറ് മാർക്കോടെ പാസ്സായി ,എന്നാലും അണ്ണാ ഒരു പെണ്ണ് തൊട്ടപ്പോഴെക്കും ..
അത് മുഴുമിപ്പിക്കാൻ ഗുപ്തൻ അവനെ അനുവദിച്ചില്ല ,ഗുപ്പതൻ അവനെ തല്ലാനായി ഓടിച്ചു

അവൻ ഗുപ്തനെ വെട്ടിച്ച് ഓടിപ്പോയി

ഗുപ്ത ന് ആകെ ഒരു ചമ്മൽ അനുഭവപ്പെട്ടു, ശ്ശേ …. നാണക്കേടായി

അവള് കൈയ്യിൽ പിടിച്ചപ്പോൾ ….വേണ്ടായിരുന്നു എണീറ്റു പോരമായിരുന്നു .പക്ഷേ ഒറ്റക്കാക്കി പോരാൻ തോന്നിയില്ല, അവൻ പറഞ്ഞപ്പോലെ ആയിരിക്കുമോ കാര്യങ്ങൾ,

ഇനി ഹോസ്പിറ്റലിലേക്ക് പോവണ്ട ,കാര്യങ്ങൾ ശരത്തിനോടോ വരുണിനോടോ വിളിച്ച് ചോദിക്കാം
അതുമതി
*
ആർച്ചേ…..അങ്കിള് വന്നു

ആർച്ച കണ്ടു ഡാഡി തന്റെ അടുത്തേക്ക് നടന്നു വരുന്നത്

അവൾ ഓടി ചെന്ന് ഡാഡിയെ കെട്ടി പിടിച്ചു

ഡാഡി……

ദേവൻ അവളെ ചേർത്തു പിടിച്ചു

മമ്മീ ……
ഡാഡി എനിക്ക് മമ്മീ നെ കാണണം

കണാം …
ഡാഡി ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് ,മമ്മീ ഇന്നലത്തെക്കാളും ബെറ്റർ ആയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത് ,മമ്മിയെ കണ്ട് കഴിഞ്ഞിട്ട് മോള് വീട്ടിലേക്ക് പോക്കോ ,എന്നിട്ട് വൈകീട്ട് വന്നാൽ മതി ഇന്നലെ തുടങ്ങി ഇങ്ങനെയിരിക്കുന്നതല്ലേ ,ഇനി ഡാഡി ഇവിടെയുണ്ടല്ലോ

നമ്മുക്ക് നമ്മള് മാത്രമുള്ളൂ
ഡാഡി ഇവിടെ തന്നെ ഉണ്ടാവണം

അത് മോള് പറയണ്ട ,ഞാനിവിടെ തന്നെ ഇരുന്നോളാം

കുറച്ച് കഴിഞ്ഞ് ആർച്ചക്കും ദേവനും സുധയെ കാണാൻ അനുവാദം കിട്ടി

മമ്മിയെ കണ്ടപ്പോൾ ആർച്ചയുടെ കണ്ണുകൾ നിറഞ്ഞു

ആർച്ച പതിയെ സുധയുടെ കൈയ്യിൽ തൊട്ടു ,
മനസ്സ് കൊണ്ട് മമ്മിയോട് സോറി പറഞ്ഞു
തന്റെ മമ്മി ഈ അവസ്ഥയിൽ ആയത് താൻ കാരണമാണെന്ന് ആർച്ചക്ക് നല്ല ബോധ്യമുണ്ടായിരുന്നു
തന്റെ നടക്കാത്ത കുറെ ആഗ്രഹങ്ങൾക്ക് വേണ്ടി ബലിയാടായത് മമ്മിയാണ്

സുധയെ കണ്ട് കുറച്ച് കഴിഞ്ഞപ്പോൾ വരുൺ ആർച്ചയെ വീട്ടിൽ കൊണ്ടുവിട്ടു

*
എന്റെ അപ്പൂ … നീ വീട്ടിലേക്ക് വന്നിട്ടിപ്പോ എത്ര നാളായി അമ്മയെ ഒന്നു കണാൻ വരാൻ പോലും നിനക്കിപ്പോ സമയമില്ല

അമ്മേ …. ഞാനമ്മയെ കണാൻ ഓടി വന്നതല്ലേ

നിന്റെ സോപ്പിട ലൊന്നും എന്റെ അടുത്ത് വേണ്ട എനിക്കറിയാം എന്റെ മോനിപ്പോ വല്യ ആളായി ,അമ്മയെ ഓർക്കാൻ പോലും സമയമില്ലാത്ത അത്രയധികം തിരക്കുള്ള ആൾ

അയ്യോ സെന്റി …
എന്റെ അമ്മയെ ഞാൻ ഓർക്കാതിരിക്കാ

ഗുപ്തൻ അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു

സുധ ചേച്ചിക്കെങ്ങനെയുണ്ട് ഇപ്പോ

റൂമിലേക്ക് മാറ്റി ആള് ഉഷാറായി വരുന്നു

നീ ആർച്ചയെ കണാറുണ്ടോ

ഇല്ലമ്മേ ഞാൻ പിന്നെ ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല ,ഞാൻ വരുണിനെ വിളിച്ച് ചോദിക്കും ,ഹോസ്പിറ്റലിൽ അന്ന് പോയതാ

അപ്പോ നീ പിന്നെ ആശുപത്രിയിലേക്ക് പോയില്ലേ

ഇല്ലമ്മാ ….

എന്താ അപ്പൂ
അവളെ ഒന്ന് വിളിക്കാമായിരുന്നില്ലേ നിനക്ക്, നീ ഒരു കാര്യം ചെയ്യ് അവളെ ഒന്നു വിളിക്ക് എനിക്കും ഒന്ന് സംസാരിക്കാമല്ലോ

അത് വേണോ അമ്മേ

വേണം നീയൊന്ന് വിളിക്ക്

ഗുപ്തൻ ആർച്ചയെ വിളിച്ചു

ഹലോ

ഞാൻ ഗുപ്തനാണ് ,സുധയാന്റിക്ക് ഇപ്പോ എങ്ങനെയുണ്ട്
അമ്മ അടുത്ത് നിൽക്കുന്ന കാരണം ഗുപ്തൻ വളരെ മയത്തിലാണ് ചോദിച്ചത്

സുധയാന്റിയുടെ കാര്യങ്ങൾ അറിയാൻ അത്ര ആഗ്രഹമുണ്ടെങ്കിൽ ഹോസ്പിറ്റലിൽ വന്നാണ് അന്വഷിക്കണ്ടത് ,അല്ലാതെ ഫോൺ വിളിച്ചല്ല അന്വഷിക്കണ്ടത്,
എന്ന് പറഞ്ഞ് ആർച്ച ഫോൺ കട്ട് ചെയ്തു

ഇവള് ഇങ്ങനെ ആണെങ്കിൽ തല്ല് ഒരു പാട് കൊളളും

എന്താ മോനെ
ആർച്ച എന്താ പറഞ്ഞത് ,

അവിടെ ചെന്ന് അന്വഷിക്കാൻ അല്ലാതെ ഫോണിലൂടെ പറയില്ലാന്ന്
ഇനാം പേച്ചീക്ക് മരപട്ടിയിലുണ്ടായവൾ, ചെന്ന് രണ്ട് പെട കൊടുക്കണം അവളുടെ ചെകിടത്ത്

നിനക്ക് പോയി അന്വഷിക്കാമായിരുന്നല്ലോ ,അവള് പറഞ്ഞതിൽ ഒരു തെറ്റുമില്ല

അമ്മ അവളുടെ സൈഡാണല്ലേ

ഞാനാരുടെയും സൈഡ് പറഞ്ഞതല്ലപ്പൂ ..
നമ്മള് ചെയ്യെണ്ട കാര്യങ്ങൾ നമ്മൾ ചെയ്യണം ,സുധയുടെ വീട്ടുക്കാര് നമ്മാളാണ് ,നിനക്കവ ളു ടെ കാര്യങ്ങൾ പോയി അന്വഷിക്കാനുള്ള ഒരു കടമയുണ്ട്

ശരി അമ്മേ ..
മതി പറഞ്ഞത് നാളെ ഞാൻ ഹോസ്പിറ്റലിൽ പോയി കണ്ടോളാം

പെട്ടെന്ന് ഗുപ്ത ന്റെ ഫോൺ റിംഗ് ചെയ്തു

ഗുപ്തന്റെ അനുയായി കണ്ണൻ ആയിരുന്നു,

എന്താടാ …

അണ്ണാ …. അത്

എന്താടാ … നിന്റെ സ്വരമെന്താ പതറിയിരിക്കുന്നത്

അണ്ണാ ..ഞാൻ അണ്ണന്റെ വീട്ടിലെത്തി ,അണ്ണൻ കതക് തുറക്ക്

നീയെന്തിനാ ഇവിടെ ക്ക് വന്നത്, നിന്നെ അവിടത്തെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോന്നത്

അതൊക്കെ പറയാം അണ്ണൻ ഒന്ന് വാതിൽ തുറക്ക്

എന്തോ പ്രശ്നമുണ്ടെന്ന് ഗുപ്ത ന് മനസ്സിലായി

ഗുപ്തൻ വേഗം ചെന്ന് വാതിൽ തുറന്നു

കണ്ണൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു ,കൂടെ ഉണ്ടായിരുന്ന ആളെ കണ്ട് ഗുപ്തൻ ഒന്നു പകച്ചു

ആർച്ചയുടെ അച്ഛൻ ദേവൻ ആയിരുന്നു കണ്ണന്റെ കൂടെയുണ്ടായിരുന്നത്

എന്താ ഗുപ്താ … ഇങ്ങനെ നോക്കുന്നത് ,എന്റെ വരവ് ഇയാള് ഒട്ടും പ്രതീക്ഷിച്ചില്ലാല്ലേ

ഞാൻ ….

എനിക്ക് അകത്തോട്ട് കയറാമോ

അങ്കിള് വരൂ ….. ഗുപ്തൻ ദേവനെ അകത്തേക്ക് ക്ഷണിച്ചു

അങ്കിളിരിക്കൂ .. ഞാൻ അമ്മയെ വിളിക്കാം

ഗുപ്താ എനിക്ക് തന്നോടാണ് സംസാരിക്കേണ്ടത് ,സംസാരിച്ച് കഴിഞ്ഞിട്ട് നമ്മുക്ക് അമ്മയെ കണാം ,അതുമാത്രമല്ല എനിക്ക് പെട്ടെന്ന് തിരിച്ച് പോകണം

ദേവന് സംസാരിക്കാനുള്ളത് എന്താണെന്ന് ഗുപ്ത ന് മനസ്സിലായി

ഇവിടെയിരുന്നു സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെനിക്ക് നമ്മുക്ക് മറ്റെവിടെയെങ്കിലും …
കണ്ണൻ നിൽക്കുന്നത് കൊണ്ടാണ് ദേവൻ അങ്ങനെ പറഞ്ഞത്

ഗുപ്പതൻ ദേവനെ മുകളിലേക്ക് കൊണ്ടു പോയി

എനിക്ക് പറയാനുള്ളതെന്താണെന്ന് നിനക്കറിയാം

അറിയാമെന്ന് ഗുപ്തൻ തലയാട്ടി

നീ ചെയ്തത് ഒട്ടും ശരിയായില്ലാന്നാണ് ഞാൻ പറയുക ,നിന്റെ ഭാഗത്ത് നിന്ന് കുറെ ന്യായീകരണങ്ങൾ ഉണ്ടാവും ,പക്ഷെ ഒരച്ഛനെന്ന നിലയിൽ എന്റ കാഴ്ചപാടിൽ നീ ചെയ്തത് ശുദ്ധ പോക്രിത്തരമാണ്

അങ്കിളെ … ഞാൻ

എനിക്കറിയാം ഗുപ്താ ….. തല്ലിയത് അത് ഞാൻ ക്ഷമിക്കുകയാണ് കാരണം അത് അവർ അർഹിക്കുന്നുണ്ട് ,ചെറുപ്പത്തിലെ ഞാനങ്ങനെ വളർത്തിയിരുന്നെങ്കിൽ ആർച്ച ഇങ്ങനെയൊന്നും ആവില്ലാർന്നു ,ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഒരു കാര്യം ഞാൻ തുറന്നു പറയാം എന്റെ മകൾ എത്ര അഹംങ്കാരിയും നിക്ഷേധിയുമയാലും എന്റെ മകളെ ഒരു ഗുണ്ട വിവാഹം കഴിക്കുന്നത് എനിക്കിഷ്ടമല്ല

അത് കേട്ടപ്പോൾ ഗുപ്തന്റ മുഖമൊന്ന് വിളറി

ഇന്നലെയാണ് സുധ ഒന്ന് സംസാരിച്ചത് ,അവൾ പറഞ്ഞത് മുഴുവൻ ആർച്ച യെ കുറിച്ചായിരുന്നു, അവൾ പറഞ്ഞപ്പോഴാണ്
കാര്യങ്ങൾ ഇത്രയേറെ ഗൗരവമുള്ളതാണെന്ന് മനസ്സിലായത്

ഗുപ്തൻ ഒന്നും മിണ്ടാതെ ദേവൻ പറയുന്നത് കേട്ടിരുന്നു

ഒരു മകൾ ഉണ്ടായാൽ അവളെ നല്ല രീതിയിൽ വളർത്തി പഠിപ്പിച്ച് അവളെ സുരക്ഷിതമായ കൈലേൽപ്പിക്കണം അതാണ് എതൊരു അച്ഛനമ്മമാരുടെയും ആഗ്രഹം ,അവളെ സുരക്ഷിതമായ കൈകളില്ല എൽപ്പിക്കുന്നതെങ്കിൽ പിന്നെ ജീവിതകാലം മുഴുവനും അവർക്ക് അവളെയോർത്ത് വേവലാതി ആയിരിക്കും
ഞാൻ പറയുന്നത് ഗുപ്ത ന് മനസ്സിലാവുന്നുണ്ടോ

ഗുപ്തൻ തലയാട്ടി
ആർച്ച തന്റെ കൈയ്യിൽ പിടിച്ചത് ഗുപ്ത ന്റെ മനസ്സിലേക്കോടി വന്നു

ഞങ്ങൾക്കും ഞങ്ങളുടെ മകളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം ,ഗുപ്തനെ പോലൊരു ആളുടെ കൈയ്യിൽ എന്റെ ആർച്ച സുരക്ഷിത ആയിരിക്കില്ല

ഗുപ്ത ന് മനസ്സിലൊരു നീറ്റലുണ്ടായി

നീ നിന്റെ വാശിയൊക്കെ കളഞ്ഞ് എന്റെ മകളുടെ ജിവിതം തിരിച്ച് തരണം, എന്റെ ഒരപേക്ഷയായി കരുതണം
എന്റെ മകളുടെ വിവാഹ കാര്യത്തിലെങ്കിലും എനിക്ക് മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തി നിൽക്കണം

ഞാനിറങ്ങാ ….
ഞാൻ പറഞ്ഞ കാര്യങ്ങൾ ഗുപ്ത ന് മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതുന്നു

താഴെ വന്നപ്പോഴെക്കും ഗുപ്തന്റെ അമ്മ ചായ എടുത്തു വച്ചിട്ടുണ്ടായിരുന്നു

ദേവേട്ടാ ……

സുഖാണോ സുമേ …

അതെ ദേവേട്ടാ …..
ചായ എടുത്തു വച്ചിട്ടുണ്ട് ,ദേവേട്ടൻ വായോ ചായ കുടിക്കാം

ചായക്ക് നിക്കണില്ല സുമേ .. അതിന് പറ്റിയ സാഹചര്യമല്ല ഇപ്പോൾ ,ഒക്കെ ഒന്നു ശരിയാവട്ടെ അന്ന് വന്ന് ഞാൻ ചായ കുടിക്കും
എന്ന് പറഞ്ഞ് ദേവൻ ഇറങ്ങി പോയി

എന്താടാ ഗുപ്താ ….. എന്തെങ്കിലും പ്രശ്നമുണ്ടോ ,നീയെന്താ ഒപ്പിച്ചു വച്ചിരിക്കുന്നത്

ഒന്നുമില അമ്മേ …
ഞാൻ ആർച്ചയുടെ കൈയ്യിൽ മോതിരമിട്ടിട്ടുണ്ടായിരുന്നു

എന്റെ ദേവി … നീയെന്തൊക്കെയാണ് ചെയ്ത് വച്ചിരിക്കുന്നത്

അമ്മ പേടിക്കണ്ട ഞാൻ ചെയ്ത തെറ്റ് തിരുത്താൻ എനിക്കറിയാം
എന്ന് പറഞ്ഞ് ഗുപ്തൻ ബാഗെടുത്തു

നീ പോകാണോ എന്താ പെട്ടെന്ന് പോണേ
എന്തെങ്കിലും പ്രശ്നം ഉണ്ടോ ,ദേവേട്ടൻ എന്താ പറഞ്ഞത്

ഒന്നൂലാ അമ്മേ …. ഞാനിനി വിടെ നിന്നാൽ ശരിയാവില്ല
അങ്കിള് പറഞ്ഞത് ആർച്ചയെ കെട്ടാനുള്ള അർഹത എനിക്കില്ലാന്നാണ് കാരണം പറഞ്ഞത് എന്റെ കൈയ്യിൽ ആർച്ച സുരക്ഷിതയല്ലെന്ന്

അത് പറയുമ്പോൾ ഗുപ്തന്റെ മുഖത്ത് ഒരു വിഷാദം നിഴലിച്ചിരുന്നു

*
അണ്ണാ … ദേ ആ ആർച്ച അണ്ണനെ വിളിക്കുന്നുണ്ട്, നല്ലത് പറഞ്ഞ് കൊടുക്ക്
ഫോൺ ഗുപ്ത ന് കൊടുത്തിട്ട് കണ്ണൻ പറഞ്ഞു

ഹലോ ….

എന്താ ഗുണ്ടാതലവന്റെ ശബ്ദം പതിറകരിക്കുന്നത് ആർച്ച കളിയാക്കി ചോദിച്ചു

നിനക്കിപ്പോ എന്താ വേണ്ടത്

എനിക്കിപ്പോ ഒന്നും വേണ്ട ,ഡാഡി എന്റെ കൈയ്യിലെ മോതിരമൊക്കെ ഊരി കളഞ്ഞു ,ഞാൻ പറഞ്ഞതാ മോതിരം ഊരിയാൽ ഗുപ്തൻ തല്ലുമെന്ന്
അതൊക്കെ ഡാഡി പറഞ്ഞോ

എന്തു പറയാൻ
എന്തൊക്കെയോ പറഞ്ഞു
പറഞ്ഞ കാര്യങ്ങൾ നല്ല പച്ച മലയാളിൽ ആയിരുന്നു

ഓ തലവൻ ദേഷ്യത്തിലാണ് ,എനിക്ക് തന്നോട് സംസാരിക്കണം താനെപ്പോഴാ ഫ്രീ ആവുക

അതൊന്നും പറയാൻ പറ്റില്ല

എന്നാലും എനിക്ക് ഒരഞ്ചു മിനിട്ട് മതി ,അതുകൂടാതെ എനിക്ക് തന്റെ ഹെൽപ്പും വേണം

ഇന്ന് പറ്റില്ല,നാളെ നോക്കം

മ്മ് ശരി ,നാളെ താൻ ഫ്രീ ആവുമ്പോൾ തനെന്നെ വിളക്ക്

ശരി

ആർച്ച കോള് കട്ട് ചെയ്തു

എന്താ അണ്ണാ അവൾ പറഞ്ഞത്

അത് ഞാനിട്ട മോതിരം അവളുടെ ഡാഡി ഊരി കളഞ്ഞു ,പിന്നെ അവൾക്ക് എന്നോട് സംസാരിക്കണവെന്ന് ,എന്റെ ഹെൽപ്പ് വേണമെന്ന്

എന്തു ഹെൽപ്പ് വേണന്ന് ,ആ കല്യാണവീടിന് ബോംബ് വക്കാനാണോ അവളായത് കൊണ്ട് പറയാൻ പറ്റില്ല

പോടാ … അവള് അത്രക്ക് ദുഷ്ടാ അല്ലാ .. അവള് ആ കെ മാറായിട്ടുണ്ട്

മാറിയിട്ടുണ്ട് അവളല്ല അണ്ണൻ ,അവള് അന്ന് കൈയ്യിൽ പിടിച്ചതിൽ പിന്നെ അണ്ണൻ അവളുടെ മാന്ത്രിക വലയത്തിൽ ആണ്

നീ എന്റെ കൈയ്യിൽ നിന്നും വാങ്ങും

അല്ലെങ്കിൽ പിന്നെ ആർച്ചയെ കെട്ടും എന്ന് പറഞ്ഞ അണ്ണൻ പിന്നെന്താ കെട്ടണ്ടാ ന്ന് വച്ചത്

അത് അങ്കിള് പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നി ഞാൻ ചെയ്യുന്നത് ശരിയല്ലാന്ന്

ഉവ്വ് ….

കല്യാണ വീട്ടിൽ പ്രശ്നമില്ലാതെ നോക്കിയാൽ മതിയില്ലേ ,പിന്നെ ആർച്ചക്കൊന്നും ഞാൻ ശരിയാവില്ല ,അങ്കിള് പറഞ്ഞ പോലെ എന്റെ കൂടെയുള്ള അവളുടെ ജീവിതം സുഖകരമായിരിക്കില്ല
ഗുപ്തന്റെ മനസ്സിൽ ചെറു നീറ്റൽ പടരുന്നുണ്ടായിരുന്നു
*

ശരത്തേ …. നീ
വീട്ടിലാണോ

അതെ അങ്കിളെ ഞാൻ ലീവാണ് ഇന്നലെ തുടങ്ങി ലീവാണ്, ഇനിയിപ്പോ കല്യാണം കഴിഞ്ഞിട്ടെ പോകുന്നുള്ളു

ഞാനതാലോചിച്ചില്ല

എന്താ അങ്കിളെ എന്താ കാര്യം

എനിക്ക് ഗൗരിയുടെ വീട് വരെ ഒന്നു പോകണമായിരുന്നു ,സുധക്ക് ഗൗരിയെ ഒന്നു കാണണമെന്ന്

അതു കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി ,അടുത്ത കുതന്ത്രമാണോ
ഇത്രയുമായിട്ട് ആന്റി പഠിച്ചില്ലേ

ശരത്തേ …. നീയെന്താ ഒന്നും മിണ്ടാത്തത് രണ്ടു ദിവസമായി എന്നോട് പറയുന്നു

പറ്റില്ല എന്ന് പറയണമെന്നുണ്ടായിരുന്നു ശരത്തിന് പക്ഷേ അങ്കിളിനോട് അങ്ങനെ പറയാനും വയ്യാ

ഞാൻ വരാം അങ്കിളെ

എന്നാ ശരത്തൊരു കാര്യം ചെയ്തോ ,റെഡിയായി നിന്നോ ഞാനിപ്പോ വരാം

ദേവനും ശരത്തും ചെല്ലുമ്പോൾ മാഷും ഭാര്യയും ഉണ്ടായിരുന്നില്ല വീട്ടിൽ

ഗീതേച്ചി ഉണ്ടായിരുന്നു വീട്ടിൽ

ശരത്താണ് കാര്യം പറഞ്ഞത്

ഗംഗക്ക് ഗൗരിയെ അവരുടെ കൂടെ വിടാൻ താൽപര്യമുണ്ടായിരുന്നില്ല

തള്ളയുടെ നമ്പർ ആയിരിക്കുമെന്നാണ് ഗംഗ പറഞ്ഞത്

ഗൗരി .. മാഷിനെ വിളിച്ച് പറഞ്ഞിട്ട് നീ പോയിട്ട് വായോ മോളെ വയ്യാതെ കിടക്കുന്ന ഒരാളുടെ ആഗ്രഹമല്ലേ
ഗീതേച്ചി പറഞ്ഞു

ഗംഗ ഗീതേച്ചിയെ ഒന്നു നോക്കി

ഗയുടെ നോട്ടത്തിന്റെ അർത്ഥം ഗീതക്ക് മനസ്സിലായി

ഗൗരി ഫോൺ ചെയ്യാൻ പോയപ്പോൾ ഗംഗ ഗൗരിയുടെ കൂടെ പോയി

ചേച്ചീ നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ

എന്ത്
നീയെന്തൊക്കെയാണ് പറയുന്നത്

എന്തിനാ അവരെ കണാൻ പോകുന്നത്

ഗംഗേ നീ ഇത്ര ക്രൂരത്തിയാവരുത്ട്ടോ ,വയ്യാതിരിക്കുന്ന ആളല്ലേ ,ആന്റി കാണണമെന്ന് പറയുന്നതിന് മുൻപ് പോയി കാണേണ്ടതായിരുന്നു

ഓ … നല്ല കാര്യം പോയി കണ്ടിട്ടുവയോ ,വരുമ്പോ ഈ കോലത്തിലായിരിക്കോ വരുന്നതെന്ന് കണ്ടറിയണം

എന്ന് പറഞ്ഞ് ഗംഗ അവളുടെ റൂമിലേക്ക് പോയി

മാഷോട് ചോദിച്ചപ്പോൾ മാഷ് സമ്മതിച്ചു

ഗൗരി അവരോടൊപ്പം ചെന്നു

അവര് ചെല്ലുമ്പോൾ വരുണിന്റെ അമ്മ ആയിരുന്നു സുധയുടെ അടുത്ത് ഉണ്ടായിരുന്നത്

ഗൗരിയെ കണ്ടപ്പോൾ വരുണിന്റെ അമ്മ സുധയോട് പറഞ്ഞു ഗൗരി വന്നിട്ടുണ്ടെന്ന്
എന്നിട്ട് ഗൗരിയെ പിടിച്ച് സുധയുടെ അടുത്തിരുത്തി

സുധ പതുക്കെ കൈയെടുത്ത് ഗൗരിയുടെ കൈയ്യിൽ പിടിച്ചു

സുധയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു

ഗൗരി രണ്ടു കൈകൾ കൊണ്ട് സുധയുടെ കൈപ്പത്തി പൊതിഞ്ഞു പിടിച്ചു

സുധേ …..
ദേ ഗൗരിയെ കൊണ്ടു വന്നിരിക്കുന്നു
നീയല്ലേ പറഞ്ഞത് ഗൗരി വരില്ലാന്ന്

ഗൗരി സുധയെ നോക്കുകയായിരുന്നു

മുഖഛായ ആകെ മാറി ,മുഖം വീർത്ത് കരിവാളിച്ചിരിക്കുയായിരുന്നു ആ കെ ഒരു ഭീകരരൂപം

സുധയുടെ ചുണ്ടുകൾ വിറക്കുന്നത് ഗൗരി കണ്ടു

എന്തോ തന്നോട് പറയാനാണെന്ന് ഗൗരി ക്ക് മനസ്സിലായി

ആന്റി ….. സംസാരിക്കാൻ വയ്യെങ്കിൽ ആന്റി സംസാരിക്കണ്ട

അവർ ഗൗരിയുടെ കൈയ്യിൽ അമർത്തി

സുധേ.. നിനക്ക് പറയാനുള്ളത് ഗൗരിയോട് പറഞ്ഞോ
ദേവൻ സുധയോട് പറഞ്ഞു

ഗൗരി സുധയുടെ മുഖത്തേക്ക് നോക്കി

മാ….. പ്പ് ….
സുധ പറഞ്ഞൊപ്പിച്ചു ,അവർ കരയുന്നുണ്ടായിരുന്നു

*
വിവാഹത്തിനുള്ള ഡ്രസ്സ് എടുത്തു കൊണ്ടുവന്നത് നോക്കുകയായിരുന്നു അഭിയും അമ്മയുമൊക്കെ

ഇനി രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ നമ്മുടെ വീട്ടിലേക്ക് പുതി യാ ആള് വരും

അഭി ശരത്തിനെ നോക്കി പറഞ്ഞു

വന്നിട്ട് വേണം എല്ലാവരെയും ഒന്നു ശരിയാക്കാൻ

പോടാ ..ഗൗരി ഞങ്ങളുടെ സെറ്റ് ആയിരിക്കും

നോക്കാലോ

നോക്കാനൊന്നുമില്ല ഗൗരി ഞങ്ങളുടെ സെറ്റാണ്

അതിന് ഗൗരി വന്ന് കുറച്ച് കഴിയുമ്പേൾ അഭിവീട്ടിലേക്ക് പോകുമല്ലോ
ശ്യാം പറഞ്ഞു

ശരിയാണ്
അഭി ഒരു വിഷമത്തോടെ പറഞ്ഞു

അഭി എവിടെക്ക് പോണ് ,എ വി ടെക്കും പോണില്ല ,അവളെ ഞാൻ പറഞ്ഞയക്കില്ല ചടങ്ങ് കഴിച്ചിട്ട് ഇവിടെ ക്ക് തന്നെ തിരിച്ച് കൊണ്ടുവരും
അമ്മ പറഞ്ഞു

ശ്യാമിന്റെ മുഖത്തൊരാശ്വാസം കണ്ടു

ശരത്തേ .. ദേ നിന്റെ ഫോണടിക്കുന്നുണ്ട്

മ്മ് ഗൗരിയയിരിക്കും ,സാരിയുടെ ഫോട്ടോയൊക്കെ ഞാൻ സെന്റ് ചെയ്തിട്ടുണ്ടായിരുന്നു ,എത്ര വട്ടം വിളിച്ചതാ ഡ്രസ്സ് എടുക്കാൻ വരാൻ പറഞ്ഞ് ,വന്നെങ്കിൽ അവൾക്കിഷ്ടമുള്ളത് എടുക്കാമായിരുന്നു

അത് സാരമില്ല എന്റെ ഏട്ടത്തി എടുക്കണത് എന്താണോ അത് എന്റെ പെണ്ണ് ഇട്ടാൽ മതി

അത് പറഞ്ഞിട്ടാണ് ശരത്ത് ഫോണെടുക്കാൻ പോയത്

വരുണാ യി രു ന്നു

എന്താടാ …

ശരത്തേ ഒരു പ്രശ്നമുണ്ട്

എന്ത് പ്രശ്നം നീ കാര്യം പറ

ആർച്ചയെ കണാനില്ല….

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

രജിത പ്രദീപ് എടയാട്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!