മരണമെന്ന യാഥാർഥ്യം

6688 Views

death story

കുറച്ച് ദിവസങ്ങളായി ശരീരമാകെ ഒരു തളർച്ച… വീട്ടിലായിരുന്നുവെങ്കിൽ ഉമ്മച്ചീടെ നാരങ്ങ ഉപ്പിലിട്ട വെള്ളം കുടിക്കാമായിരുന്നു. ഇവിടിപ്പൊ ആരാ അതൊക്കെ ചെയ്തേരാനുള്ളത്… ശരീരമാകെ ദിവസം തോറും ശോഷിച്ച് പോകുന്നുമുണ്ട്! എന്തിപ്പൊ അൻക്ക് പറ്റിയത്? മനസ്സും ശരീരവും ഒരുപോലെ ചോദിക്കാൻ തുടങ്ങി പോകാനായൊ മോനെ! ഇടവേളകളിൽ പലപ്പോഴും ആറടി മണ്ണിന്റെ ചിത്രമിങ്ങനെ മനസ്സിൽ പതിയാൻ തുടങ്ങി മിഴികളിൽ ജലം നിറഞ്ഞു ഹ്രദയമിടുപ്പും കൂടി.

എല്ല എവിടേക്കാ ഇപ്പൊ ഈ പോണത് ? ഈ ചെറിയ യാത്രയിൽ ഇണ്ടാക്കി വെച്ച കടബാധ്യതകൾ തീർത്ഥിറ്റാണൊ ഈ ചിന്തിക്കണത്? കുടുംബങ്ങളോടും നാട്ടുകാരോടും ജീവിത വഴിയരികിൽ കണ്ട മനുഷ്യരോടൊക്കെ നാവിട്ടിളക്കി കുറേ വെറുപിച്ചിറ്റുണ്ടായിരുന്നല്ലൊ അതൊക്കെ പൊരുത്ത പെടീച്ചൊ ? ആത്മാവിന്‍റെ ലോകത്ത് നിന്ന് ഇന്ത്രിയ തുള്ളിയിലൂടെ ഗര്‍ഭലോകത്തേക്ക് എത്തിയ എനിക്ക് ഭക്ഷണം തന്ന് ജീവിതത്തിന്‍റെ തുടിപ്പ് നിലനിര്‍ത്തിതന്ന ഉമ്മാനോട് ചെയ്ത പാപങ്ങളൊക്കെ റബ്ബിനോട് ഏറ്റ്പറഞ്ഞ് നീ പശ്ചാതപിച്ചുവോ?

പോട്ട്പാ എല്ലൊ ശരിയാകും മാത്രോല്ലാ നാളെ ഡ്യൂട്ടിക്കും പോകാനുള്ളതാണ് ഇതും ചിന്തിച്ചോണ്ടങ്ങന നിന്നാ ശോപ്പിന്ന് മയക്കം വരും! മൊതലാളിന്റെ വെട്ട് കേൾക്കാനും വയ്യ എല്ലങ്കിലെ കസ്റ്റമറില്ല! ഇതും മനസ്സില് വായിച്ചോണ്ടങ്ങനെ ഞാനങ്ങ് മയങ്ങി. നേരം പുലർന്നു സുബഹിന്റെ അലറാമങ്ങന അടിയാൻ തുടങ്ങി കൂടെയുള്ളവരൊക്കെ എണീറ്റു അവർപറയാൻ തുടങ്ങി “ാ അലറാം ഓഫാക്ക് ചങ്ങായി” എന്റെ കാലും കയ്യുമൊക്കെ തളർന്ന് കിടക്കുന്നു ഞാൻ ഉറക്കെ വിളിച്ചു ആരും കേൾക്കുനില്ല കുറേ വിളിച്ചു അവസാനം ആരൊ നിസ്കാരം കഴിഞ്ഞു വന്ന് എന്നെ തട്ടി തട്ടി വിളിക്കുന്നുണ്ടായി… ആരൊക്കൊയൊ എന്റെ വേണ്ടപെട്ടവരൊയൊക്കെ വിളിച്ച് എന്തൊക്കയൊ പറയുന്നുണ്ടായി, എന്നെ എല്ലാരും കൂടി ഒരു വണ്ടീകേറ്റി എവിടൊ കൊണ്ടു പോകുന്നു ഞാൻ കുറേ അലറി എവിടയാണന്നെ കൊണ്ട് പോകുന്നത് ആരും ജവാബ് തരുനില്ല, അപ്പളാണ് ഞാൻ ശ്രദ്ദിച്ചത് എന്റെ അരികിൽ ഇരുന്നുകൊണ്ട് ബിലാലിക്ക കരയുന്നുണ്ടായി ഇന്നലെ വരെ ബിലാലിക്കയുമായി വെറുപ്പും വിദ്ദ്വേശം കൊണ്ട് പരസ്പരം നടന്നവരായിരുന്നു ഞങ്ങൾ. എന്നെ നാട്ടിലേക്ക് അയക്കുന്നത്രെ അവർ.

കഴിഞ്ഞാഴ്ച്ച വീട്ടിന് ഉമ്മ വിളിച്ചപ്പളും ചോദിച്ചിരുന്നു “നീ എപ്പാ മോനെ വരുന്നത് നിനക്ക് എന്നെ കാണാൻ പൂതിയില്ലേലും അൻക്കിന്നെ കാണാൻ പൂതിയില്ലേന്” അതൊന്നും ഞാൻ ചെവി കൊണ്ടില്ല; രണ്ടര വർഷത്തിന്റെ പ്രവാസ ജീവിതത്തിന് ശേഷാണ് നാട്ടില് പോന്നത് ആഗ്രഹിച്ചപോലെ കുടുംബങ്ങൾക്കുള്ള പെട്ടിയോ ഉമ്മാക്ക് വാങ്ങാനുദ്ദേശിച്ച മാലയൊ ഒന്നുമില്ല,

മാഷാ അള്ളാഹ്, എന്റെ വീട് പെയിന്റും അറ്റകുറ്റപണികളൊക്കെ കഴിഞ്ഞു നല്ല ഭംഗി ആയിറ്റിണ്ട്. മുറ്റത്തെ പന്തല് കാരണം മുഴുവനായി കാണാനും കഴിയുനില്ല, നാട്ടാര് എല്ലാരുമുണ്ടല്ലൊ ചിലർ വിങ്ങി കരയുന്നതും കാണുന്നു… ഏ അതാരാ അവിടെ നിന്ന് കരയുന്നത് ജബ്ബാർക്കയല്ലെ ജബ്ബാർക്ക എന്തിനാ കരയുന്നെ ഞാനയാളെ സംഘടനാ വിദ്ദ്വേഷം കൊണ്ട് നല്ലോണം ഉപദ്രവിച്ചതായിരുനല്ലൊ റബ്ബെ, ജബ്ബാർക്ക എന്നോട് പൊറുക്കണം എന്ന് വാതോരാതെ പറഞ്ഞ് കൊണ്ടേയിരുന്നു അവരും അത് കേൾകുനില്ല, കൌമാരത്തിൽ ജീവിത പര്യവേഷണ ചെയ്യുന്നതിനിടയിൽ എന്റെ തെറ്റുകൾ കണ്ട് എന്റെ നന്മക്ക് വേണ്ടി പ്രവർത്തിച്ച ആളുകളോടൊക്കെ ഞാൻ ഉടക്കിയിരുന്നു എന്നാൽ ഇന്നല്ലാവരുമുണ്ട് എന്റെ വീട്ട് മുറ്റത്ത്. ഞാൻ അലറി കൊണ്ടെ യിരുന്നു… പ്രവാസ ജീവിതത്തിനിടയിൽ എനിക്ക് സന്ദേശങ്ങളയച്ച് ഒരു റീപ്ലെക്ക് വേണ്ടി കൊതിച്ച എന്റെ കൂട്ടുകാരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ…
റബ്ബേ ഒരു അവസരമെനിക്കു താ റബ്ബേ ഞാനെനി നിന്നെ വയിപെട്ടു ജീവിച്ചോളാം അല്ലാഹ… എന്ന് കരഞ്ഞ് പ്രാർത്ഥിച്ചു.

പെട്ടന്ന് മുഖത്ത് വെള്ളം തെറിച്ചു ഞാൻ ചാടി എണീറ്റു… ഹോ മഹ്മൂദ് ബായി സുബഹിക്ക് എണീറ്റില്ലാങ്കില് മഹ്മൂദ്ക മുഖത്ത് വെള്ളമടിക്കും!എല്ലാം ഒരു സ്വപ്നമായിരുന്നു ലോകത്തുള്ള ഏത് മനുഷ്യനും അനുഭവിക്കേണ്ട മരണമെന്ന യാഥാർഥ്യത്തിന്റെ സ്വപ്നം. മറ്റൊരാൾക്ക് ലഭിച്ചു എന്ന് അസൂയപ്പെടാൻ പറ്റാത്ത ഒരേയൊരു സംഭവം മരണം മാത്രമാണ്. നാളെ എവിട വെച്ച് മരിക്കുമെന്നരാൾക്കും അറിയില്ല മരണമെന്നത് ഒരു കവാടമാണ് ആ വാതിലിലൂടെ പ്രവേശിക്കാത്ത ഒരു മനുഷ്യനുമുണ്ടാകില്ല ഖബറെന്ന് പറീനത് ഒരു വീടും ആ വീട്ടിൽ താമസിക്കാത്ത ആരും തന്നെ ഇല്ലത്രെ, അത് കൊണ്ട് എന്റെ മരണമെന്റെടുത്തുണ്ട് നമ്മളിട്ട ചെരുപ്പിന്റെ വാറിനെക്കാളുമടുത്ത് നമ്മൾ തുറക്കുന്ന വാതിലിനപ്പുറത്ത്!

മരണം വന്ന് മാടി വിളിക്കും മുമ്പേ ചിലകാല സ്വപ്നങ്ങൾ നീ നിറവേറ്റി തരണേ റബ്ബേ, അതോടപ്പം ആരെയും വെറുപ്പ് സംമ്പാദിച്ച് കൊണ്ട് മരിക്കുന്ന ഒരവസ്ഥ നീ ഞങ്ങൾക്ക് വരുത്തല്ല റബ്ബേ …

‎آمیـــــــــــــن یارب العالمین

✍🏻അനീസ് വി.പി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മരണമെന്ന യാഥാർഥ്യം”

Leave a Reply