Skip to content

മിഴിനിറയാതെ – ഭാഗം 34 (അവസാനഭാഗം)

aksharathalukal-pranaya-novel

വിജയുടെ ഫോണിൽ ഒരു കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്തശേഷം വിജയുടെ മുഖഭാവം മാറി,

കാൾ കട്ട് ചെയ്ത ശേഷം ആദി ചോദിച്ചു,

” എന്താടാ? എന്തുപറ്റി ?

“അത് ഒരു ബാഡ് ന്യൂസ് ഉണ്ടെടാ

” എന്താ

“അത് പിന്നെ അഷറഫ് ആണ് വിളിച്ചത്,
വേണു…………

” വേണു ആത്മഹത്യചെയ്തതെന്ന്,

” വാട്ട്……?

” ഒരു നിയമത്തിനു മുന്നിലും കീഴടങ്ങാൻ തനിക്ക് മനസ്സില്ല എന്നും പറഞ്ഞ്, അകത്തെ മുറിയിലേക്ക് കയറിപ്പോയി പെട്രോളൊഴിച്ച് തീ കത്തിച്ചെന്ന്, പോലീസുകാരുടെ കൺമുൻപിൽ വെച്ച് ,

“ച്ചെ…..

“ഒരുകണക്കിന് അയാൾ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ തന്നെയാണിത്,
ഒരുപക്ഷേ നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷ നൽകിയാലും അത് ഇത്രത്തോളം ആകില്ല,

” പക്ഷേ മരണത്തിലും നമ്മളെ അയാൾ തോൽപ്പിച്ചു, അയാൾ തന്നെ ജയിച്ചു,

ആദി പറഞ്ഞു

“അങ്ങനെയല്ല ആദീ, അയാൾക്കുള്ള ശിക്ഷ അയാൾ തന്നെ വിധിച്ചു എന്ന് പറ,

” ഉം,
ഇനി ദത്തനേം സുജിത്തിനെയും ഇനി എന്ത് ചെയ്യും?

” അത് അഷ്റഫ് നോക്കിക്കോളും,ദത്തനെ എന്താണെങ്കിലും ഒരു ജീവപര്യന്തം എങ്കിലും കിട്ടും, ഉറപ്പാ, സുജിത്തും ഏതാണ്ട് അത്ര തന്നെ കിട്ടും,

” സ്വാതിയുടെ ജീവിതത്തിൽ ഇനി ഒരു കനലായി ഒരു ദത്തനും ഉണ്ടാകാൻ പാടില്ല,

” അങ്ങനെയൊന്നും ഇനി സംഭവിക്കില്ല,

**************

വിജയും ആദിയും വീട്ടിലെത്തുമ്പോൾ സ്വാതിയും പാർവതി അമ്മയും ഹാളിൽ ഇടുന്ന് ടിവി കാണുകയായിരുന്നു,
വേണുവിനെക്കുറിച്ചുള്ള ന്യൂസ് ടിവിയിൽ കൂടി കാണിക്കുന്നുണ്ടായിരുന്നു, സ്വാതീടെ കരഞ്ഞുകലങ്ങിയ മുഖത്തുനിന്നും കാര്യങ്ങളെല്ലാം അവൾ അറിഞ്ഞിരുന്നു എന്ന് വിജയിക്ക് വ്യക്തമായി,

” സ്വാതി

വിജയ് വിളിച്ചു

ഒഴുകിവന്ന കണ്ണുനീർ നിയന്ത്രിക്കാൻ അവൾ വല്ലാതെ പാടുപെട്ട് വിജയ് നോക്കി,

“എന്നെ പറ്റി ഒന്നും പറയുന്നില്ല, പക്ഷേ വേണീടെ അച്ചൻ ഉപദ്രവിച്ചത് എന്നെ ആണെന്ന് എനിക്ക് മനസ്സിലായി,
അതിൽ ഒന്നും എനിക്ക് വിഷമം ഇല്ല,പക്ഷേ എന്റെ വേണി അവൾ ഇപ്പോൾ ഒരുപാട് വിഷമിക്കുന്നുണ്ട്, കാരണം അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അവളുടെ അച്ഛനെ, അവളുടെ അച്ഛൻ അങ്ങനെയൊന്നും ചെയ്യുമെന്ന് അവൾ ഒരിക്കലും വിശ്വസിക്കില്ല, ഞാൻ കാരണം അവൾ ഒരുപാടു ദുഃഖിക്കുന്നുണ്ടാകും അത് മാത്രം ആണ് എന്റെ സങ്കടം,

ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു ഞാൻ വന്നതുകൊണ്ടാണ് എല്ലാവരും വിഷമിക്കുന്നത്,

“അങ്ങനെയൊന്നും പറയണ്ട സ്വാധി

വിജയ് ആശ്വസിപ്പിച്ചു,

“സ്വാതി യോട് എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്,

വിജയ് ശാന്തമായി പറഞ്ഞു,

” മോള് വിഷമിക്കാതെ,

പാർവതി അമ്മ സങ്കടത്തോടെ പറഞ്ഞു .

“അതിൽ കുറെ കാര്യങ്ങൾ കൂടി നിങ്ങൾ അറിയാനുണ്ട്, എല്ലാം ഞാൻ പറയാം,

വിജയ് അത് പറഞ്ഞതും ആദി ആരോടും ഒന്നും സംസാരിക്കാതെ മുകളിലേക്ക് കയറിപ്പോയി,

വിജയ് നടന്ന കാര്യങ്ങളെല്ലാം പാർവതി അമ്മയോടും സ്വാതിയോടും വിശദീകരിച്ചു.
ആദീ പറഞ്ഞതുപോലെ അവന് ഓർമ്മ ലഭിച്ചു എന്നത് ഒഴികെ ബാക്കി എല്ലാം അവൻ അവരോടു പറഞ്ഞു,

” ഇവിടെ വന്നപ്പോൾ പോലും അവനെപറ്റി എനിക്ക് മറിച്ച് ഒന്നും തോന്നിയിരുന്നില്ല,

പാർവതി അമ്മ വിലപിച്ചു,

” എനിക്ക് അച്ഛനെ കാണണം

സ്വാതിയുടെ വായിൽ നിന്നും ആ ഒരു വാക്കു മാത്രമേ വീണുള്ളൂ,

“നാളെ തന്നെ നമുക്ക് അവിടേക്ക് പോകാം,

“അതിനു മുൻപ് ഒരു കാര്യം കൂടി തീരുമാനിക്കണം

പാർവതി അമ്മ പറഞ്ഞു

” എന്താണ്

വിജയ് ചോദിച്ചു

“സ്വാതിയുടെയും ആദിയുടെയും വിവാഹം,

” അതിന് ആദിയേട്ടന് എന്നെ ഓർമയില്ലല്ലോ

സ്വാതി വേദനയോടെ പാർവതി അമ്മയോട് പറഞ്ഞു,

“അത് സാരമില്ല, ഇനി ഓർമ്മവരുന്നത് നോക്കിയിരുന്നിട്ട് കാര്യമില്ല,
അതുകൊണ്ട് വിവാഹം എത്രയും പെട്ടെന്ന് ഉറപ്പിക്കണം,

“ആദിയോട് ഞാൻ സംസാരിച്ചു കൊള്ളാം,

” അങ്ങനെ ഇഷ്ടം ഇല്ലാതെ സമ്മതിപ്പിച്ചൊരു വിവാഹം വേണ്ട അമ്മേ,
ഞാൻ ആദിയേട്ടനേ കാണാനേ പാടില്ലായിരുന്നു ,എന്നെ സ്നേഹിച്ച നിമിഷം മുതലാണ് ആദീയേട്ടനും കഷ്ടകാലം തുടങ്ങിയത്,

“അത് ഞാൻ തീരുമാനിച്ചോളാം

അവരുടെ തീരുമാനം അന്തിമം ആയിരുന്നു,

അവർ മുകളിൽ ആദിയുടെ മുറിയിലേക്ക് കയറിപ്പോയി ,

“ആദി

പാർവതി അമ്മ വിളിച്ചു

” എന്താ അമ്മേ,

” അമ്മ ഒരു ഗൗരവമുള്ള കാര്യം പറയാനാണ് വന്നത്, വിജയ് ദേവനെ പറ്റി എന്നോട് പറഞ്ഞു, അവൻ വയനാട്ടിലുണ്ട്,ഞാൻ കാരണം ആണ് അവന് ഒരു ജീവിതം മുഴുവൻ ഇല്ലാതായത്, അതിനു പരിഹാരം എനിക്ക് ചെയ്യണം,

“അമ്മ എന്താണ് ഉദ്ദേശിക്കുന്നത്,

“ദേവന്റെ മകളെ വിവാഹം നീ കഴിക്കണം ,
ഇത് എന്റെ തീരുമാനമാണ്,

“അമ്മ എന്താ ഈ പറയുന്നത്… ഇപ്പോൾ പെട്ടെന്ന് ഒരു വിവാഹം, അത് വേണ്ട,
അത് ശരിയാകില്ല,
അത് മാത്രമല്ല അവൾ ചെറിയ കുട്ടിയല്ലേ ,പഠിക്കട്ടെ, അതിനുശേഷം നമുക്ക് അതിനെ പറ്റി ചിന്തിക്കാം,

‘”പറ്റില്ല ആദീ,
വിജയോട് ദേവൻ അപേക്ഷിച്ച് ഒരു കാര്യമാണത്,

” എന്ത്?

“സുമംഗലിയായ മകളെ കണ്ട് അവനു കണ്ണ് അടക്കണം എന്ന്, മകളുടെ വിവാഹത്തിനു വേണ്ടി ആയിരിക്കണം അവൻ ഈ വീട്ടിൽ വരാൻ,
അവളെ നിന്റെ കയ്യിൽ പിടിച്ചു നൽകാൻ വേണ്ടി,
ഒരുപാട് ആർഭാടം ഒന്നും വെണ്ട,
ചെറിയ ഒരു ചടങ്ങ്,
നല്ലൊരു മുഹൂർത്തം നാളെത്തന്നെ ഞാൻ കുറിപ്പിക്കും, എൻറെ മോൻ അതിനു തടസ്സം നിൽക്കരുത്

മറുപടി ഒന്നും പ്രതീക്ഷിക്കാതെ അവർ മുറിയിൽ നിന്നും തിരിച്ചു പോയി ,

എന്ത് ചെയ്യണം എന്നറിയാതെ ആദീ കുഴങ്ങി,

പിറ്റേന്നുതന്നെ പാർവതി അമ്മ ഒരു ജ്യോത്സ്യനെ വിളിച്ച് മുഹൂർത്തം കുറച്ചു,
മുഹൂർത്തം കുറച്ചു,
വന്നപ്പോൾ ആ മുഹൂർത്തത്തിന് കഷ്ടിച്ച് 12 ദിവസം ബാക്കി ഉണ്ടായിരുന്നുള്ളൂ,
ആ മുഹൂർത്തത്തിൽ തന്നെ ക്ഷേത്രത്തിൽ വച്ച് ചെറിയ ചടങ്ങായി വിവാഹം നടത്താൻ തീരുമാനിച്ചു.

പിറ്റേന്ന് തന്നെ വിജയ് പോയി ദേവനാരായണനെ ശ്രീമംഗലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു,

ദേവനാരായണന് കണ്ടപാടെ പാർവതി ഓടിച്ചെന്ന് ഉമ്മകൾ മൂടി,

” മോനേ ദേവാ…….

തൻറെ ചേച്ചിയുടെ സ്നേഹത്തിൽ അയാളും സംതൃപ്തനായിരുന്നു,

അച്ഛനെ കണ്ട് സ്വാതി പുറകിൽ മാറിനിന്നപ്പോൾ കൈകൾ ചേർത്ത് അയാൾ അവളെ വിളിച്ചു,
ഒരു തലോടൽ ആഗ്രഹിച്ചിരുന്ന അവൾ അയാളുടെ അടുത്തേക്ക് ഓടി ചെല്ലുകയായിരുന്നു,
അയാൾ അവളെ വാത്സല്ല്യപൂർവ്വം മാറിലണച്ചു,

അച്ഛനും മകളും പരാതികൾ പറയാതെ പറഞ്ഞു,
എത്ര നേരം അങ്ങനെ നിന്നുെവന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു,

പലപ്രാവശ്യം സ്വാതി അറിയാതെ ആദി വിവാഹം ഉടനെ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും, പാർവതിഅമ്മ അത് മുഖവിലക്കെടുത്തില്ല, ഇതിനിടയിൽ ഒരിക്കൽ പോലും ആദി ഒന്ന് സ്വാതിയോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല എന്നത് അവളെ സങ്കടത്തിൽ ആഴ്ത്തി,

വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പാർവതി അമ്മയെ നിർബന്ധിച്ചാണ് സ്വാതിയെ കൊണ്ടുപോയത്,
എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തു സ്വാതി മാറിയിരുന്നു,
ആഭരണങ്ങൾ മുഴുവൻ പാർവ്വതി അവൾക്കായി നൽകി,
അതിനാൽ പ്രത്യേകിച്ച് ഒന്നും വാങ്ങേണ്ടതില്ലായിരുന്നു,താലിമാല മാത്രമാണ് വാങ്ങിയത്, ആദിക്ക് വലിയ മാല ഇഷ്ടമല്ലാത്തതിനാൽ ചെറിയ നൂൽ പോലെയുള്ള ഒരു സിമ്പിൾ ചെയിൻ ആയിരുന്നു താലിമാല ആയി എടുത്തത്, കഷ്ടിച്ച് ഒന്നര പവൻ വരുന്നത് ,
സ്വാധിക്കും അത് തന്നെ ആയിരുന്നു ഇഷ്ടം, അത് ആദി തന്നെയാണ് സെലക്ട് ചെയ്തത്,

വലിയമ്മയെ വിവാഹം ക്ഷണിക്കാൻ പോകണമെന്ന ആഗ്രഹം സ്വാതി വിജയ് അറിയിച്ചു ,
അവളുടെ നിർബന്ധപ്രകാരം വിജയ് സ്വാതിയെ കൊണ്ട് അവളുടെ നാട്ടിലേക്ക് യാത്ര തിരിച്ചു,
ആദ്യം പോയത് വേണിയുടെ വീട്ടിലേക്കാണ്,
ഭയന്ന് ഭയന്നാണ് സ്വാതി അവിടേക്ക് ചെന്നത്, ഡോർബെൽ മുഴക്കിയപ്പോഴും അവളുടെ ഉള്ളിൽ വല്ലാത്ത ഭയമായിരുന്നു, വേണി എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവൾ കുഴഞ്ഞു, വാതിൽ തുറന്നത് വേണിയായിരുന്നു,

സ്വാതി ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു,

” ദേഷ്യം ആയിരിക്കും എന്ന് എനിക്കറിയാം,
നിനക്ക് നിൻറെ അച്ഛനെ നഷ്ടപ്പെടുത്തിയത് ഞാനല്ലേ, ആ തെറ്റിന് നീ എന്നോട് ക്ഷമിക്കില്ലേ മോളെ,
എന്നെ ശപിക്കല്ലേ..

സ്വാതി വേണിയുടെ കാലിൽ പിടിച്ച് പറഞ്ഞു ,

“എന്താടി ഇത്, ഞാനും അമ്മയും ഒരിക്കലും നിന്നെ ശപിച്ചിട്ടോ കുറ്റപ്പെടുത്തിയിട്ടോ ഇല്ല, നീ കാരണമാണ് ഇങ്ങനെ സംഭവിച്ചത് ഞങ്ങൾ വിശ്വസിക്കുന്നതും ഇല്ല, എൻറെ അച്ഛൻ നിന്നെ ഒരുപാട് ദ്രോഹിച്ചു ,
എന്നിട്ട് അതൊക്കെ നിന്റെ തെറ്റാണെന്ന് പറയാൻ നീ കാണിച്ചത് വലിയ മനസ്സാണ്, ഞങ്ങൾ ഒരിക്കലും നിന്നെ ശപിക്കില്ല, നീ വിഷമിക്കാതെ ഇരിക്ക്,

“എൻറെ വിവാഹം ക്ഷണിക്കാൻ ആണ് ഞാൻ വന്നത്,

സ്വാതി വേണിയുടെ അമ്മയോടു പറഞ്ഞു,

” എന്താണെങ്കിലും ഞങ്ങൾ വരും മോളേ

“അച്ഛനെ പറ്റിയുള്ള ദുഃഖം ഒന്നും ഞങ്ങൾക്കില്ല, കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും
ആ സത്യങ്ങളുമായി പൊരുത്തപ്പെട്ടതാണ്, ഇത്തരമൊരു ദുഷ്ട മനസ്സോടെയാണ് അച്ഛൻ ജീവിച്ചിരുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല, ഞങ്ങളോട് വേണം നീ ക്ഷമിക്കാൻ

വേണി പറഞ്ഞു

” അതേ മോളേ

അവളുടെ അമ്മ അതിനെ പിന്താങ്ങുകയും ചെയ്തു,

“വിവാഹത്തിന് ഞങ്ങൾ രണ്ടാളും അവിടെ ഉണ്ടാകും, സന്തോഷമായി ഇരിക്കുകയാണ് ഇപ്പൊൾ വേണ്ടത്,

അവർ അവളെ ആശ്വസിപ്പിച്ചു.

വല്യമ്മയും അപ്പുവിനെയും വീട്ടിൽ ചെന്ന് കാര്യമായി വിളിച്ച് വിവാഹത്തിന് വരണം എന്ന് പറഞ്ഞതിനു ശേഷമാണ് സ്വാതി വിജയ് യോടൊപ്പം തിരിച്ചു പോയത്, മുത്തശ്ശിയുടെ അസ്ഥി തറയിൽ ചെന്ന് അവരോട് പറയാനും സ്വാതി മറന്നില്ല,

“മുത്തശ്ശി ഏറ്റവും കൂടുതൽ ആഗ്രഹിച്ച സമയമാണ് ഇത് എന്ന് എനിക്കറിയാം,മുത്തശ്ശിയുടെ ആത്മാവ് എന്നോടൊപ്പം ആ നിമിഷം ഉണ്ടാകും എന്നറിയാം,

അവൾ കണ്ണുനീരോടെ പറഞ്ഞു.

അങ്ങോട്ടുള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു,

“ആദിയേട്ടൻ ഒരിക്കലും ഈ വിവാഹം മനസ്സുകൊണ്ട് ആഗ്രഹിക്കുന്നില്ല എന്ന് എനിക്കറിയാം, എന്നെ ഒരിക്കലും അംഗീകരിക്കാൻ ഇപ്പോഴത്തെ മനസ്സിൽ ആദിയേട്ടന് കഴിയുകയില്ല, അതുകൊണ്ടുതന്നെ ഈ വിവാഹം വേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞതുമാണ്,

“അങ്ങനെയൊന്നും സ്വാതി ചിന്തിക്കേണ്ട കാര്യമില്ല, എന്താണെങ്കിലും ഒരിക്കൽ ആദി സ്വാതിയെ സ്നേഹിച്ചതാണ്, അതുകൊണ്ടുതന്നെ ഓർമ്മ വരുമ്പോൾ സ്വാതിയെ ആദി സ്വീകരിക്കില്ല എന്ന പേടി ഒന്നും വേണ്ടല്ലോ, പൂർണ്ണ മനസ്സോടെ തന്നെ വിവാഹത്തിനു സമ്മതിക്കുക, അത്രമാത്രം,
ഇപ്പോൾ അഥവാ ആദി കാണിക്കുന്ന ഇഷ്ടക്കേട് എല്ലാം അവൻറെ രോഗത്തിൻറെ ഭാഗമായി മാത്രം സ്വാധി കരുതിയാൽ മതി, ഓർമ്മകൾ നഷ്ടപ്പെട്ടത് ആദിക്ക് മാത്രമാണ് സ്വാധിക്കല്ല,
ഓർമ്മയുണ്ടല്ലോ നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു ജീവിതമാണ് ഇപ്പോൾ കൈകളിലേക്ക് വരാൻ പോകുന്നത്,

വിജയ് അവളോട് പറഞ്ഞു,

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കൂടി കഴിഞ്ഞാൽ സ്വാദിയുടെ എൻട്രൻസ് എക്സാം ആയിരുന്നു,
അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായിരുന്നു വിവാഹം നടത്തിയിരുന്നത്,

വിവാഹത്തിന് നീലനിറത്തിലുള്ള പട്ട് സാരിയിൽ സ്വാതി തിളങ്ങി, അധികം ചമയമൊന്നും അവളുടെ മുഖത്തിന് ആവശ്യമുണ്ടായിരുന്നില്ല, എങ്കിലും തലയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി പാരമ്പര്യമായ ആഭരണങ്ങളും അണിഞ്ഞു സ്വാതി പന്തലിൽ എത്തി,

ആഭരണങ്ങളെല്ലാം അണിയുമ്പോൾ പാർവതി അമ്മ അവളുടെ കഴുത്തിൽ കിടന്ന മാലയൂരി മറ്റൊരു നെക്ലേസ് ധരിക്കാൻ അവളോട് ആവശ്യപ്പെട്ടു,

എന്തുകൊണ്ടോ ആദി കെട്ടിയ മാല ഊരാൻ അവൾക്ക് മനസ്സ് വന്നിരുന്നില്ല,
അതിനാൽ അവൾടെ മുഖം സങ്കടത്താൽ നിറഞ്ഞു, അതിനാൽ പിന്നീട് അവർ അവളെ നിർബന്ധിക്കാൻ പോയില്ല, സ്വാതി സുന്ദരിയായി പന്തലിലേക്ക് വന്നു,

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആദി സ്വാതിയുടെ കഴുത്തിൽ താലിചാർത്തി,അവളുടെ സീമന്തരേഖയിൽ അവൻറെ ചുവപ്പ് രാശി തെളിഞ്ഞു,
മകളെ ആദിയുടെ കൈകളിലേക്ക് കന്യാദാനം നൽകുമ്പോൾ ദേവൻ കണ്ണുനീർ ഒപ്പി, ആ പിതൃഹൃദയം നിറഞ്ഞു, ശ്രീ മംഗലത്തെ വീട്ടിലേക്ക് എഴുതിരിയിട്ട നിലവിളക്കുമായി സ്വാതി വലം കാൽ വെച്ച് കയറി,
വിവാഹത്തിരക്കുകൾ എല്ലാം കഴിഞ്ഞ് മണിയറയിൽ ആദിക്കായി കാത്തിരിക്കുമ്പോൾ സ്വാതി കഴിഞ്ഞ കാലങ്ങൾ മുഴുവൻ ഓർക്കുകയായിരുന്നു,
അവളുടെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ആദി മുറിയിലേക്ക് കടന്നുവന്നു,

ആദിയെ കണ്ടുകൊണ്ട് സ്വാദി എഴുന്നേറ്റു,

” വേണ്ട ഇരുന്നോളൂ,

ആഭരണങ്ങളെല്ലാം അഴിച്ചുവച്ച് വളരെ സിമ്പിൾ ആയി, ഒരു സെറ്റ് സാരിയും താൻ കെട്ടി കൊടുത്ത താലിമാലയും, ഒപ്പം താൻ ആദ്യമായി അവളുടെ കഴുത്തിലണിഞ്ഞ മാലയും മാത്രമേ അവൾ അണിഞ്ഞിരുന്നുള്ളൂ, കഴുത്തിൽ അവൻ ആദ്യമായി കെട്ടികൊടുത്ത മാല അവൾ അകത്തേക്ക് കയറ്റി ഇട്ടിരിക്കുന്നത് ആദി ശ്രദ്ധിച്ചു.

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്,
നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ ഉള്ള സമയം ഇനിയും ആയിട്ടില്ല,
അത് എനിക്ക് തന്നെ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല, എനിക്ക് ഇനിയും കുറച്ചു സമയം കൂടി ആവശ്യമാണ്,

“എനിക്ക് മനസ്സിലാകും ആദിയേട്ടാ, അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്,

” അങ്ങനെയല്ല സ്വാതി,
സ്വാതി അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ടെന്നു കൂട്ടിക്കോ,
അത് എന്താണെന്നോ എങ്ങനെയാണെന്നോ ചോദിക്കാൻ സ്വാതി നിന്നില്ല ,

“കിടക്കാം

ആദി പറഞ്ഞു

അവൾ തലയാട്ടി

ലൈറ്റണച്ച് ഒരു കട്ടിലിൽ രണ്ടുവശങ്ങളിലായി അവർ കിടന്നു,

5 ശേഷം….

നാളെയാണ് ആദിയുടെയും സ്വാതിയുടെയും അഞ്ചാം വിവാഹവാർഷികം,
സ്വാതി ഒന്നാം റാങ്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കി,
പക്ഷേ ഈ വർഷങ്ങൾക്കിടയിൽ ആദിയും സ്വാതിയും തമ്മിൽ സംസാരിച്ചത് വളരെ വിരളമായി ആയിരുന്നു, ഇപ്പോൾ ആദിയുടെ ആ ജീവിതരീതിയോടെ പൊരുത്തപ്പെട്ടുപോകാൻ സ്വാതി പഠിച്ചുകഴിഞ്ഞു,
ആകെയുള്ള ആശ്വാസം ദേവനും പാർവതി അമ്മയും മാത്രമായിരുന്നു,
ഇത്രനാളും ലഭിക്കാതെപോയ ദേവൻറെ സ്നേഹം അറിയുകയായിരുന്നു ആ കാലങ്ങളിൽ സ്വാതി,
വിജയ് ആദിയുടെ വിവാഹം കഴിഞ്ഞതോടെ കോർട്ടേഴ്സിലേക്ക് മാറി,
പ്രിയയും കിരണും ഹാപ്പിയായി ആയി ജീവിക്കുന്നു,
അവരുടെ സന്തോഷത്തിന് ഇരട്ടിമധുരമായി അവരുടെ മകൾ നിധിയും,
വേണിയോടുള്ള തൻറെ ഇഷ്ടം വിജയ് തുറന്നുപറഞ്ഞു,
വേണിക്കും വിജയെ ഇഷ്ടമാണ് വേണിയുടെ അമ്മയ്ക്കും എതിർപ്പുകൾ ഒന്നുമില്ല ,
വേണി ഒരു സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ്,
ഉടനെ തന്നെ ഇരുവരുടെയും വിവാഹം നടത്താനാണ് പാർവ്വതിയമ്മ തീരുമാനിച്ചിരിക്കുന്നത്,
ഗീതയും അപ്പുവും സുഖമായി ജീവിക്കുന്നു,, ദത്തൻ ജയിലിൽ ആയതിനാൽ മറ്റു പേടികൾ ഇല്ലാതെ അവർ സമാധാനത്തോടെ ജീവിക്കുന്നു ,ഗീത അമ്മുവിനേയും ഭർത്താവിനെയും അംഗീകരിക്കാൻ തയ്യാറായി .

പാർവ്വതി അമ്മയുടെ നിർബന്ധപ്രകാരം ആദിയുടെയും സ്വാതിയുടെയും അഞ്ചാം വിവാഹവാർഷികം ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്,

പിറ്റേന്ന് വിവാഹ വാർഷികത്തിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞപ്പോൾ വൈകുന്നേരമാണ് ആദി സ്വാതിയോട് പറയുന്നത്,

“ഒരിടം വരെ പോകാനുണ്ട്,

“എവിടെ?

” അതൊക്കെ പറയാം താൻ വേഗം റെഡിയായി വാ,
പിന്നെ ഇത് ഞാൻ തനിക്കായി വാങ്ങിയതാണ്,

ആദീ ഒരു കവർ സ്വാതിയുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു,

” ഇത് ഞാൻ സെലക്ട് ചെയ്തത് ആണ്, ഇത് അണിഞ്ഞു വരണം,

അവൾക്ക് അത്ഭുതം തോന്നി, അഞ്ച് വർഷങ്ങൾക്കിടയിൽ ആദി ഇങ്ങനെ സംസാരിക്കുന്നത് ആദ്യമായാണ്,

അവൾ മുറിയിൽ പോയി ആ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു പീച്ച് കളർ സാരി ആയിരുന്നു,
അവളത് അണിഞ്ഞ് വരുമ്പോൾ ആ കളർ ഷർട്ട് ഇട്ട് ആദി അവളെ കാത്തുനിൽപ്പുണ്ടായിരുന്നു,

എങ്ങോട്ടാണെന്ന് അവൾ ചോദിച്ചില്ല,

“ഈ സമയത്ത് നിങ്ങൾ എവിടെ പോവുകയാണ്?

പാർവതി അമ്മ ചോദിച്ചു,

“ചെറിയ ഒരു യാത്രയാണ് നാളെ രാവിലെ തിരിച്ചെത്തും,

ആദി മറുപടി പറഞ്ഞു,

” നാളെ പരിപാടി തുടങ്ങുന്നതിന് മുൻപ് വരണം,

“അപ്പോഴേക്കും ഞങ്ങൾ ഇവിടെ ഉണ്ടാകും,

ഒരു ചെറിയ യാത്രയാണെന്നാണ് താൻ കരുതിയത്,
പക്ഷെ ഇത് പിറ്റേന്ന് എത്തുന്ന യാത്ര,
എന്തായിരിക്കാം ആദിയുടെ മനസ്സിൽ എന്ന് സ്വാതി ചിന്തിച്ചു,

പക്ഷേ ആദിയോടെ ചോദിച്ചില്ല,

വണ്ടി സിറ്റിയിൽ നിന്നും ദൂരെ കുറെ ദൂരം ഓടി

” നമ്മൾ എങ്ങോട്ടാണ് പോകുന്നത്,

ഒടുവിൽ മൗനത്തിന് വിരാമമിട്ടുകൊണ്ട് സ്വാതി ചോദിച്ചു,

“പൊന്മുടി

ആദി മറുപടി പറഞ്ഞു,

” അവിടെന്താ?

“അവിടെ ചെന്നിട്ട് പറയാം,

അവൾ പിന്നീട് മിണ്ടിയില്ല, അവൾ ഓർമ്മകളിലേക്ക് മുഴുകി,ആദിക്ക് ഒാർമ്മ നഷ്ട്ടപെട്ട അഞ്ചുവർഷങ്ങൾ,
ഇനി എന്നാണ് ആദിയേട്ടൻറെ മനസ്സിൽ തന്റെ രൂപം തെളിയുന്നത്, അവൾ അറിയാതെ കഴുതിലെ താലിയിൽ പിടിച്ചു,
അത് മാത്രമാണ് ഇപ്പോൾ ഉള്ള കൂട്ട് ,

കുറേ നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി 22 ഹെയർപിൻ വളവുകൾ കഴിഞ്ഞ് പൊന്മുടി എന്ന് സ്വർഗ്ഗത്തിലേക്ക് കയറി,
പൊന്നു കാക്കുന്ന ഒരു കുന്നാണ് പൊന്മുടി,
ആരെയും മയക്കുന്ന സൗന്ദര്യം ,
പഞ്ഞിക്കെട്ടുപോലെ കോടമഞ്ഞ് പാറിക്കളിക്കുന്ന സ്വർഗ്ഗം ,
ഇടയ്ക്ക് ഒരു ചായകടയുടെ മുൻപിൽ വണ്ടി നിർത്തിയിട്ട് ആദി അവളോട് ഇറങ്ങാൻ പറഞ്ഞു,

അവൾ ഇറങ്ങി
ആദി രണ്ടു ചൂടുള്ള ചായയും വടയും വാങ്ങി, ഒന്ന് അവൾക്കു നീട്ടി ,

കാറ്റിൻറെ വേഗത കൂടുതൽ ഉള്ള സമയം ആയതുകൊണ്ട് മിനിറ്റുകൾ കൊണ്ട് കോടമഞ്ഞ് അവരെ തഴുകി അപ്രത്യക്ഷമായി,
ആ സമയം അടുത്തുള്ള ആളെ പോലും കാണാൻ സാധിക്കില്ല, മഴയുള്ള സമയം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട ,
അവൾ ചിറി കോട്ടുന്നത് കണ്ട് അവൻറെ ബ്ലാങ്കറ്റ് കാറിൽ നിന്നും എടുത്ത അവൾക്ക് അണിയാൻ കൊടുത്തു, അതിശയത്തോടെ അവൾ അത് നോക്കി,

” നല്ല തണുപ്പുണ്ട്

അവൻ പറഞ്ഞു ,

ചായ കുടിച്ചതിനുശേഷം അവളെ ചേർത്തു പിടിച്ച് അവൻ കാറിലേക്ക് കയറി,ഇത് എല്ലാം സ്വാതിക്ക് പുതിയ അനുഭവങ്ങളായിരുന്നു,

ചുരത്തിലെ പകുതിഭാഗം എത്തി കഴിഞ്ഞപ്പോഴേക്കും അവരെ സ്വാഗതം ചെയ്യാനായി കോടമഞ്ഞ് തയ്യാറായി നിൽപ്പുണ്ടായിരുന്നു ,
അവിടുന്നുള്ള യാത്ര കോടയോടും കാറ്റിനോടും മല്ലിട്ടു ഉള്ളത് ആയിരുന്നു.

“ഇത് ഒരു പ്രത്യേക അനുഭവമാണ് അല്ലേ? ഈ സുഖം വേറെ എവിടെ പോയാലും കിട്ടില്ല

ആദി അവളോട് ചോദിച്ചു,
മറുപടിയായി അവൾ ഒരു നിറഞ്ഞ പുഞ്ചിരി നൽകി,

ഒരുപാട് വർഷങ്ങൾക്ക് ശേഷം അന്നാണ് അവൾ മനസ്സ് തുറന്ന് ചിരിക്കുന്നത്,

വണ്ടി ഒരു റിസോർട്ടിൽ മുൻപിൽ നിന്നു,
ആദി അവളോട് ഇറങ്ങാൻ പറഞ്ഞു ,
അവൾ അനുസരണയോടെ കാറിൽ നിന്നും ഇറങ്ങി,
“കെ.ടി.ഡി.സി ഗോൾഡൻ പീക്ക് പൊന്മുടി”
അവള് റിസോർട്ടിന്റെ പേര് വായിച്ചു .
റിസപ്ഷനിൽ എത്തിയ ആദി റിസപ്ഷനിസ്റ്റിനോട് പറഞ്ഞു.

” ആദിത്യവർമ്മ ഇന്നലെ ബുക്ക് ചെയ്തിരുന്നു ,

“അറിയാം സാർ റൂം തയ്യാറാണ്

റൂം ബോയ് വന്ന് അവരുടെ ലഗേജ് എടുത്ത് റൂമിലേക്ക് പോയി,
അപ്പോഴാണ് ആദി കരുതിയിരുന്ന ലഗേജ് സ്വാതി കണ്ടത്,
ചെറിയ ഒരു ബാഗ് ,

റൂമിലെത്തി കഴിഞ്ഞപ്പോൾ ആദി പറഞ്ഞു,

” വേണമെങ്കിൽ ഒന്ന് ഫ്രഷ് ആയി വാ

ഒന്നും മനസ്സിലാവാതെ സ്വാധി ആദിയെ നോക്കി,

” ചൂടുവെള്ളം കിട്ടും ഒന്ന് ഫ്രഷ് ആയിട്ട് വാ,
നമുക്ക് ഒന്ന് കറങ്ങാം,
അത്ഭുതപ്പെടേണ്ട നിൻറെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇന്ന് ലഭിക്കും,
ഈ ബാഗിൽ എനിക്കിഷ്ടമുള്ള ഒരു ഇളം പച്ച കളർ ചുരിദാർ ഉണ്ട് ,അത് ഇട്ട് കൊണ്ടുവാ,

അവൾ അനുസരണയോടെ ബാഗ് തുറന്ന് ചുരിദാർ എടുത്ത് കുളിക്കാനായി പോയി,
കുളി കഴിഞ്ഞ് റിസോർട്ടിലെ ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു അവർ യാത്രയ്ക്കായി ഒരുങ്ങി,

” എങ്ങോട്ടാ ആദിയേട്ടാ യാത്ര

അവൾ ചോദിച്ചു “പൊൻമുടിയുടെ സൗന്ദര്യത്തെ തൊട്ടറിയാൻ വേണ്ടി,

അത്രയും പറഞ്ഞ് അവൻ ചിരിയോടെ കാറിലേക്ക് കയറി, അവളും അവനോടൊപ്പം കയറി, അവൻ ഇളം പച്ചനിറമുള്ള അവളുടെ ചുരിദാറിന് ചേർന്ന് ഷർട്ട് ആയിരുന്നു അണിഞ്ഞിരുന്നത്,

താഴെ വണ്ടി നിർത്തി കുന്നിലേക്ക് നടന്നു കയറാമെന്ന് ആദി അവളോട് പറഞ്ഞു, ഇരുവരും നടന്നു തന്നെ കുന്ന് കയറി,

കോട മഞ്ഞു പൊതിയുന്ന ആ തണുപ്പിൽ ആദി അവളെ ചേർത്തു പിടിച്ചിരുന്നു,

വിശാലമായി കിടക്കുന്ന കുന്നിൻ ചെരിവിൽ മുട്ടോളം നിൽക്കുന്ന പച്ചപ്പുല്ലും അതിനെ തഴുകി തലോടി പോകുന്ന കോടമഞ്ഞും സ്വാതിക്ക് പുതിയ അനുഭവമായിരുന്നു .
ചുണ്ട് കോട്ടി പോകുന്ന ആ തണുപ്പിൽ അവൻ സ്വാതിയെ ഇറുകെ പുണർന്നു,
ആ തണുപ്പിലും അവളുടെ ശരീരത്തിൽ വിറയൽ കയറുന്നത് അവനറിഞ്ഞു, വർഷങ്ങൾക്കുശേഷം ആദിയേട്ടൻ തന്നെ ചേർത്തു പിടിച്ചപ്പോൾ
അവളുടെ കണ്ണുകൾ അറിയാതെ നനഞ്ഞു,

“എന്താ എൻറെ ഡോക്ടർ പേടിച്ചു പോയോ ?
മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഏതെങ്കിലും വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്യേണ്ട ഒരു ഡോക്ടറാണ് ഇങ്ങനെ നിന്ന് വിറക്കുന്നത്,

ആദി തമാശയായി പറഞ്ഞു,

സ്വാതി ഒന്നും മനസ്സിലാകാതെ അവനെ നോക്കി ,

“എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ നിൻറെ ആദിയേട്ടൻ തന്നെയാണ്,
എനിക്ക് നിന്നെ മനസ്സിലായില്ല എന്നാണോ കരുതിയത്?
അഞ്ചു വർഷങ്ങൾക്ക് മുൻപ് നീ ആദ്യമായി ശ്രീ മംഗലത്ത് വന്നപ്പോൾ തന്നെ നിന്നെ ഞാൻ മനസ്സിലാക്കിയിരുന്നു, അപ്പോഴേക്കും എൻറെ ഓർമ്മകൾ എൻറെ പ്രിയപ്പെട്ടവളെ ഓർത്തെടുത്തിരുന്നു, ഒന്നും പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല
നീ നല്ലൊരു നിലയിൽ എത്താൻ വേണ്ടി, എൻറെ പ്രണയവും വിവാഹവും ഒന്നും നിൻറെ കരിയറിനെ ബാധിക്കാതെ ഇരിക്കാൻ വേണ്ടി, ഒന്നാംറാങ്കോടെ നീ എംബിബിഎസ് പാസായ അന്ന് തന്നെ പറയണം എന്ന് വിചാരിച്ചതാ, പിന്നെ വിചാരിച്ചു ഏതായാലും നമ്മുടെ വിവാഹ വാർഷികം ഉടനെ തന്നെ ഉണ്ടല്ലോ, അന്ന് പറയാം എന്ന്, ഇത്രനാളും നിന്നെ ചേർത്ത് പിടിക്കാതെ മാറിനിന്നത് മറ്റൊന്നും കൊണ്ടല്ല ,
ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാ,
അന്ന് തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു നീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രാത്രിയില്ലേ, അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ നല്ല ഒരു നിലയിൽ എത്തിക്കണമെന്ന് ,
ഞാൻ അന്ന് നിനക്ക് ഒരു വാക്ക് തന്നിരുന്നില്ല ,
നിന്നെ ഞാൻ പഠിപ്പിക്കും എന്ന് അത് ഞാൻ പാലിച്ചു ,

ഒരുപാട് പേരുടെ നിന്ദകൾ സഹിച്ചവളാണ് നീ, ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു നിസ്സഹായയായ പെണ്ണിനെ മുതലെടുത്ത ഒരുപാട് ആളുകളുണ്ട്, അവരുടെയൊക്കെ മുൻപിൽ നിനക്ക് നിവർന്നുനിന്ന് പറയാം, ഞാൻ ഒരു ഡോക്ടറാണ് എന്ന്,
എൻറെ ഭർത്താവ് ഒരു ഡോക്ടർ ആണെന്ന് പറയുമ്പോൾ അല്ല, മറിച്ച് ഞാൻ ഒരു ഡോക്ടർ ആണെന്ന് പറയുമ്പോഴാണ് ഒരു പെണ്ണിനെ അന്തസ്സ് കൂടുന്നത്,
ആ ഒരു ദിവസത്തിന് വേണ്ടി എൻറെ പ്രണയത്തെ, എൻറെ ഇഷ്ടത്തെ, നിന്നോടുള്ള എൻറെ എല്ലാ വികാരങ്ങളെയും ഞാൻ കൂട്ടിലിട്ട് വളർത്തുകയായിരുന്നു,

അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ആദി അത് പറഞ്ഞതും, അവൾ അവനെ ഇറുകെ പുണർന്നു അവന്റെ മുഖത്തും ശരീരത്തും ഉമ്മകൾ കൊണ്ട് മൂടി,
ഇത്ര വർഷങ്ങൾ ആയി കാത്തു വെച്ചിരുന്ന സ്നേഹം മുഴുവനും നൽകുകയായിരുന്നു അവൾ,

“എങ്കിലും ഞാൻ എത്ര വിഷമിച്ചു എന്ന് അറിയോ, എന്നെ ഓർമ്മയില്ല എന്ന് അറിഞ്ഞ നിമിഷം മുതൽ ഉരുകി ജീവിക്കുകയായിരുന്നു ഞാൻ, മരണത്തെപ്പറ്റി വരെ ഞാൻ ചിന്തിച്ചിട്ടുണ്ട് ,

“എനിക്ക് അറിയാം മോളെ പക്ഷേ എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു,
ഇനി നമ്മൾ ജീവിക്കാൻ പോവല്ലേ? നമ്മൾ സ്വപ്നം കണ്ട നമ്മുടെ ജീവിതം,

ആദി അവളുടെ ചുണ്ടുകൾ കവർന്നുകൊണ്ട് പറഞ്ഞു ,

“കോട ഇറങ്ങി തുടങ്ങി, ഇനി ഭയങ്കര പാടായിരിക്കും നമുക്ക് തിരിച്ചുപോകാം സന്ധ്യ ആകുന്നു,
അവിടെ നിനക്ക് ഞാൻ വലിയൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്,

” സർപ്രൈസോ?

“അതൊക്കെ ഉണ്ട്,

രണ്ടുപേരും കുന്ന് ഇറങ്ങി കാറിൽ കയറി റിസോർട്ടിലെത്തി, റൂമിൽ ചെന്ന്
ആദി കുളിച്ച് ഫ്രഷായി വന്നു, ബാഗിൽ നിന്നും ഒരു കരിമ്പച്ചക്കരയുള്ള സെറ്റുമുണ്ടും എടുത്തു നൽകി ,

“ഇത് അണിഞ്ഞ വാ ,

അവൻ പറഞ്ഞു

അവൾ കുളിച്ചു വന്ന് അവളുടെ നീണ്ട മുടിയിഴകൾ
തോർത്തി,
അതിൽ നിന്നും വെള്ളത്തുള്ളികൾ താഴേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു,
അവൻ ബാഗിൽ കരുതിയ സിന്ദൂരച്ചെപ്പ് എടുത്ത് അവളുടെ സീമന്തരേഖയിൽ ഒരു നുള്ളു കുങ്കുമം തൊട്ടു,
കണ്ണാടിയിലേക്ക് നോക്കി അവൾ കണ്ണിമയ്ക്കാതെ അവളുടെ പ്രതിബിംബത്തിൽ നോക്കിനിന്നു, സീമന്തരേഖയിലെ കുങ്കുമം അവളെ പൂർണ്ണ ആക്കിയത് പോലെ,
സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു. അവൾ ഒന്നുകൂടി അവനോട് ചേർന്നുനിന്നു,
അവൻ ഒരു കരിമ്പച്ച കളർ ഷർട്ടും അതിന് മാച്ചായ ഒരു മുണ്ടും ആയിരുന്നു,

” വാ ഒരു സർപ്രൈസ് ഉണ്ട്,

അവൻ അവളുടെ കൈകളിൽ പിടിച്ചു,
അവളോടൊപ്പം നടന്നു, ഇരുവരും റിസോർട്ടിന് പുറത്തിറങ്ങി നടന്നപ്പോൾ
ഏറുമാടം ആകൃതിയിലുള്ള ഒരു മുറി അവൾ കണ്ടു,
അതിനു മുകളിലേക്ക് കോണികൾ ഇട്ടിരിക്കുന്നു,

” കയറി വാ

അവൻ അവളോട് പറഞ്ഞു,

അവൻ അവളുടെ കൈകൾ പിടിച്ച് കോണിപ്പടികൾ കയറി,

ആ ഏറുമാടം ഇളംചുവപ്പ് വെട്ടത്തിൽ കാണപ്പെട്ടിരുന്നു,
അവളുടെ കണ്ണുകൾ പൊത്തിക്കൊണ്ട് ആദി കുഞ്ഞു മുറി പോലെ ഉള്ളതിന് അകത്തേക്ക് കയറി,
ആ മുറിയാകെ ചുവന്ന റോസാ പൂക്കളും ചെറിയ മെഴുകുതിരിപോലെ ഇളംചുവപ്പ് ഇലക്ട്രിക് ബൾബുകളും കൊണ്ട് അലങ്കരിച്ചിരുന്നു,

അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു, അവൾ അത്ഭുതത്തോടെ അവനെ നോക്കി,
അവിടെ ടേബിളിൽ വച്ചിരുന്ന പാൽ ഗ്ലാസ് എടുത്ത് അല്പം കുടിച്ചതിനുശേഷം അവൻ അവൾക്ക് നൽകി കൊണ്ട് പറഞ്ഞു,

” കുടിക്ക്

ശേഷം അവിടെ ടേബിളിൽ വച്ചിരുന്ന ഒരു കുഞ്ഞു ബോക്സ് എടുത്ത് അവളുടെ കൈയിൽ നൽകിയതിനുശേഷം, അത് തുറക്കാൻ അവളോട് ആവശ്യപ്പെട്ടു.
അവള് തുറന്നതും അതിൽ നിറയെ മുല്ലപ്പൂക്കൾ കൊണ്ടുള്ള മാല ആയിരുന്നു,
അവൻ ആ മുല്ലപ്പൂമാല അവളുടെ മുടിയിൽ അണിയിച്ചു കൊടുത്തു,

“ഇതെവിടുന്ന് വാങ്ങി,

അവൾ അത്ഭുതത്തോടെ ചോദിച്ചു.

” അത് ഞാന് റൂംബോയ് കൊണ്ട് വാങ്ങിപ്പിച്ചു,

അവൻ പറഞ്ഞു

താൻ ആഗ്രഹിച്ച സ്വാതിയെ മുന്നിൽ കണ്ട സന്തോഷത്തിൽ അവൻ അവളെ ഇറുകെ പുണർന്നു.
അവളുടെ അധരങ്ങളിൽ പതിയെ ചുംബിച്ചു,
ശേഷം അവളെ കോരി എടുത്ത് കട്ടിലിൽ കിടത്തി അതിൽ റോസാപ്പൂവിതളുകൾ വിതറിയിരിന്നു ,

അവളെ മെല്ലെ ചരിച്ചു കിടത്തി കൊണ്ട് അവളുടെ നെറ്റിയിൽ ഉണ്ടായിരുന്ന പൊട്ട് അവൻ കടിച്ചെടുത്തു,
അവൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു,
വികാരവിചാരങ്ങൾ ഉച്ചിയിൽ എത്തിയതും അവൻ അവളിലേക്ക് അലിയാൻ തുടങ്ങി,
മുല്ലപ്പൂക്കൾ പ്രണയത്തിൻറെ സാക്ഷിയായി ഞെരിഞ്ഞമർന്നു,

റോസാപ്പൂക്കള് ചുവന്ന വെളിച്ചത്തിൽ ഒന്നുകൂടി തെളിഞ്ഞു,
വർഷങ്ങളായി തന്നിൽ അടക്കി പിടിച്ചിരുന്ന സ്നേഹം മുഴുവൻ തുള്ളിതുള്ളിയായി അവളിൽ അവൻ പകർന്നു,
വികാരങ്ങളുടെ കൊടുമുടിയിലെത്തിയപ്പോൾ അവൻ അവളുടെ ശരീരത്തിൽ അലിഞ്ഞു,

തളർന്ന ശരീരങ്ങൾ അകറന്നു മാറവേ
വിണ്ണിലെ ശോഭയാർന്ന ചന്ദ്രൻ പോലും നാണത്താൽ മാറി നിന്നു,
അവരുടെ പ്രണയ സാക്ഷാത്കാരത്തിന് പ്രതീകമെന്ന് പോലെ

(ശുഭം)

എന്നത്തേയും പോലെ എനിക്കായി ഒരു വരി കുറിക്കാൻ മറക്കരുത്, ഇനി ഉടനെ ഒരു കഥ ഇല്ല ,
എങ്കിലും ഒരു ഫാൻറസി കഥയുമായി ഞാൻ നിങ്ങളുടെ മുൻപിൽ എത്തുന്നതാണ് അധികം വയ്കാതെ,,
ഇൻബോക്സിൽ ഇന്നലെ കുറെ പേർ ചോദിച്ചു സുജിത്തിനെ പറ്റി കഥയിൽ പരാമർശിച്ചിട്ടില്ല എന്ന് 12 , 23 ഭാഗങ്ങളിൽ കൃത്യമായി സുജിത്തിനെ പറ്റി പറഞ്ഞിട്ടുണ്ട്,

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (32 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

8 thoughts on “മിഴിനിറയാതെ – ഭാഗം 34 (അവസാനഭാഗം)”

  1. Adipowli aayirunnu story. Oru part polum miss cheyyathe full vaayichu. Helo app poyappo engane story vaayikkum ennulla confusion indayirunnu. Athinum solution Aksharathalukal thannu. orupad eshttapettu story. Thanks Aksharathalukal

  2. അക്ഷരത്താളുകൾ

    ഒത്തിരി സ്നേഹം ❤️റിൻസിയുടെ മറ്റു നോവലുകൾ എല്ലാം വായിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ വായിച്ചോളൂ 😍എല്ലാം സൂപ്പർ ആണ് ❤️നാളെ തൊട്ട് അടുത്ത അടിപൊളി ത്രില്ലിംഗ് നോവൽ വരുന്നുണ്ടേ 😍❤️ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍❤️ഇനി നമ്മുടെ മനം കവരാൻ പോകുന്നത് പുതിയ കഥാപാത്രങ്ങൾ 😍കാത്തിരുന്നോളു ❤️

  3. ദിവസവും ഉള്ള തിരക്കുകൾക്കിടയിലും തെല്ലൊരാശ്വാസം വായിക്കുന്ന സമയങ്ങളിൽ ആണ്. റിൻസിയുടെ എല്ലാ നോവലുകളും വായിക്കാൻ സാധിച്ചു എന്നത് അഭിമാനം ഉളവാക്കുന്നതാണ്.എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണ്. ചില സമയങ്ങളിൽ മനസ്സിലെ ഏകാന്തതയെ ഇല്ലാതാക്കുന്നത് ഒരു പിടി നല്ല കഥാപാത്രങ്ങളും,രംഗങ്ങളുമാണ് അതിലേക്ക് ഇനി ആദിയും സ്വാമിയും. ഇനിയും ഇതുപോലെ നല്ല അനുഭവങ്ങൾ ഉണ്ടാക്കുന്നവയുമായി എത്രയും വേഗം തിരിച്ചു വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤❤💖💖💖💖

  4. Best story from hands of Rincy….Frankly speaking, I’m reading this story 4th time …. A magnetic power which tempting me to read this story again and again 😃

Leave a Reply

Don`t copy text!