Skip to content

പരിണയം – ഭാഗം 11

parinayam-story

നിരഞ്ജന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുകയാണ് ആദിത്യൻ..

ഡാ സച്ചു നിനക്കെങ്ങനെ ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ പറ്റും….. നിനക്കു താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തിനാ നീ ആ കുട്ടിക്ക് താലി ചാർത്തിയത്..

ആദിയുടെ ചോദ്യങ്ങൾക്ക് ഒന്നും നിരഞ്ജൻ മറുപടി പറഞ്ഞില്ല..

ദിയ അപ്പോൾ അങ്ങോട്ട് വന്നു…അവരുടെ അടുത്തെത്തും മുൻപ് രേണു വിള്ിക്കുന്നത് കേട്ട് അവൾ തിരിച്ചു പോയി …

ടാ നമ്മൾ ആണുങ്ങൾക്ക് എപ്പോളും നാട്ടിന്പുറത്തുള്ള ഒരു ഗ്രാമീണത നിറഞ്ഞ പെണ്കുട്ടിയെ വിവാഹം കഴിക്കുവാൻ അല്ലെ ആഗ്രഹം… ആദി പറയുകയാണ്..

ഞാൻ അമേരിക്കയിൽ ആണ് പഠിച്ചതും വളർന്നതുമെല്ലാം… പക്ഷെ എനിക്ക് ഈ നാട്ടിൽ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയുവാൻ ആയിരുന്നു താല്പര്യം..

നമ്മുടെ ഈ നാട്ടിൽ എത്രയോ പഠിപ്പും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികൾ ധാരാളം ഉണ്ടായിരുന്നു… അമ്മക്ക് അപ്പോൾ അതൊന്നും ഇഷ്ടമല്ല.. നിന്റെ ഫ്യുചർ…. ഇത് മാത്രം അമ്മയുടെ വായിൽ നിന്നു വരത്തൊള്ളൂ… അങ്ങനെ ഞാൻ ദിയയെ കെട്ടിയത്.. അവർ അമേരിക്കയിൽ വന്നിട്ട് വര്ഷം കുറെ ആയതല്ലേ.. അവിടെ ഉള്ള പെൺകുട്ടികൾ എല്ലാം എടി… എന്ന് ഹസ്ബൻഡ് വിളിച്ചാൽ എന്താടാ… എന്ന് ചോദിക്കുന്ന ടൈപ്പ് ആണ്… ആദിത്യൻ ഓരോ കാര്യങ്ങളും പറയുകയാണ്…

നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. നിങ്ങൾക്കിടയിൽ എന്തേലും പ്രോബ്ലം ഉണ്ടോ.. നിരഞ്ജൻ ചോദിച്ചു..

ഏയ്.. നെവർ മാൻ.. ഞങ്ങൾ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്തു പോകും… ബട്ട് വഴക്കൊക്കെ ഇടാറുണ്ട് കെട്ടോ.. ദാറ്റ്സ് നാച്ചുറൽ… എന്നാലും ദിയ അങ്ങനെ ഒരു പ്രോബ്ളവും ഇല്ലടാ.. ആദി പറഞ്ഞു..

പിന്നെന്താ നീ അമേരിക്കയിൽ വളർന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ശരിയാകില്ല എന്ന് പറഞ്ഞത് … നിരഞ്ജൻ അവന്റെ മുഖത്തേക്ക് നോക്കി

ഓഹ് എന്ത് പറയാനാടാ.. അതൊക്കെ അങ്ങനെ തന്നെ പോകട്ടെ.. ആദി വിഷയം മാറ്റാൻ ശ്രമിച്ചു..

നീ കാര്യം പറ ആദി.. എന്തോ നിന്റെ മനസിനെ അലട്ടുന്നുണ്ട്.. നീ എന്നോട് ഷെയർ ചെയ്യാത്ത എന്ത് കാര്യമാണ് നിനക്കുള്ളത്… നിരഞ്ജൻ അവന്റെ അടുത്തേക്ക് ചെന്നു..

സച്ചു നീ ഇത് ഇപ്പോൾ ആരോടും പറയണ്ട കെട്ടോ.. നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി.. ‘അമ്മ അറിഞ്ഞാൽ പിന്നെ പ്രോബ്ലം ഉണ്ടാക്കും.. ആദി പതിയെ അവനോട് പറഞ്ഞു…

നിരഞ്ജൻ ആകാംക്ഷയോടെ അവന്റെ മുഖത്തേക് നോക്കി..

സച്ചു ദിയക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല… പല പല ഡോക്ടർസനെ കണ്ടു നോക്കി.. ഒരുപാട് ചികിത്സ നടത്തി.. ബട്ട് എല്ലാവരും പറയുന്നത് അവൾക്ക് ഒരു അമ്മയാകാൻ ഉള്ള കഴിവില്ലെന്നാണ്… അവൾ ചെറുപ്പം മുതലേ ന്യൂഡിൽസും ഫ്രൈഡ്‌റൈസും ഒക്കെ അല്ലെ കഴിച്ചു വളർന്നത്.. ഈ ഫാസ്റ്റഫുഡ് ഒക്കെ കഴിക്കുന്നത് പെൺകുട്ടികൾക്ക് ഒരുപാട് ദോഷം ചെയ്യും…. എല്ലാവര്ക്കും ഇല്ല കെട്ടോഡാ, എന്തായാലും ദിയക്ക് അത് ഏറ്റു…. വിവാഹം കഴിഞ്ഞപ്പോൾ അവൾ ആദ്യം എന്നോട് പറഞ്ഞത് ഉടനെ ഒരു കുഞ്ഞു വേണ്ടാ, നമ്മൾക്ക് ലൈഫ് എന്ജോയ് ചെയണം, ആഫ്റ്റർദാറ്റ് ഇതൊക്കെ മതി എന്നാണ്… ഞാനും ഓക്കേ പറഞ്ഞു… ടു ഇയർ കഴിഞ്ഞു ആണ് അമ്മയുടെ ബഹളം കാരണം ഞങ്ങൾ ഇതിനെ കുറിച്ച് ചിന്തിച്ചത്.. അപ്പോളേക്കും വൈകി പോയിരുന്നു.. മെയ്ബി ഞങ്ങൾ ആദ്യം ശ്രമിച്ചായിരുന്നെങ്കിൽ അവൾ പ്രഗ്നൻറ് ആകുമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു….. ആദിത്യൻ പറഞ്ഞു നിർത്തി…

നീ വിഷമിക്കാതെ എല്ലാം റെഡി ആകും..നിരഞ്ജൻ അവനെ ആശ്വസിപ്പിച്ചു..

നീ ഇതാരോടും പറയല്ലേ പ്ലീസ്.. ആദി വീണ്ടും പറഞ്ഞു..

നോ നെവർ… നിരഞ്ജൻ അവനുമായിട്ട് എഴുനേറ്റു കൊണ്ട് പറഞ്ഞു..

ദിയ വരുന്നുണ്ട് ഇങ്ങോട്ട് കെട്ടോ.. ആദി പറഞ്ഞു..

ആഹ് ഇവിടെ ഇരുന്നു സൊറ പറയുവാ രണ്ടാളും.. ദേ സച്ചൂന്റെ ഫോൺ റിങ് ചെയ്തുന്നു രേണു പറയുന്നത് കേട്ടു….

നിരഞ്ജൻ വേഗം മുറിയിലേക്ക് പോയി.. 11മിസ്ഡ് കാൾ.. എല്ലാം ബാലാജി ഹോസ്പിറ്റലിൽ നിന്നാണ്.. അവൻ തിരിച്ചു വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി…

പ്രിയമോൾക്ക് എന്നാൽ കഞ്ഞിയും ചമ്മന്തിയും കൊടുക്കാം അല്ലെ ഏടത്തി.. ഭാമ അരുന്ധതിയോട് ചോദിച്ചു..

അതാ നല്ലത്.. പദ്മിനി അതു ശരിവെച്ചു.

പ്രിയ വിശപ്പില്ല എന്ന് പറഞ്ഞു ഒന്നും കഴിക്കാതെ മുറിയിൽ ഇരിക്കുകയാണ്.. അരുന്ധതി നിർബന്ധിച്ചു അവളെ കൂട്ടികൊണ്ടു വന്നു..

രണ്ട്സ്പൂൺ കഞ്ഞി കുടിച്ചിട്ട് അവൾ വീണ്ടും റൂമിലേക്ക് പോയി..

പ്രിയേ ഇയാൾക്ക് സുഖമില്ലാത്ത കൊണ്ടാണ് ഞാൻ ഇങ്ങോട്ട് കയറി വരാഞ്ഞത് കെട്ടോ.. നാളെ കാണാം എന്നും പറഞ്ഞു ദിയ അവളുടെ മുറിയിൽ വന്നിട്ട് പുറത്തേക്ക് പോയി….

ദിയ ഒരു പാവം കുട്ടിയാണെന്ന് പ്രിയ ഓർത്തു..

നിരഞ്ജൻ പുതപ്പിച്ച ബെഡ്ഷീറ് എടുത്തു അവൾ മടക്കി വെച്ചു.. അത് അവന്റെ ബെഡ്ഷീറ് ആയിരുന്നു, തന്നെ അതെടുത്താണല്ലോ ഏട്ടൻ പുതപ്പിച്ചതെന്നു അവൾ ഓർത്തു..

പെട്ടന്ന് നിരഞ്ജൻ ഫോണുമായിട്ട് അകത്തേക്ക് വന്നു… ഫോൺ മേശയിൽ വച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് വന്നു..

പനി എങ്ങനെ ഉണ്ട് ഇപ്പോൾ…മെഡിസിൻ മേടിക്കാൻ പോകാം ന്നു പറഞ്ഞിട്ട് ഇയാൾ എന്താ വരാഞ്ഞത്.. അവൻ ചോദിച്ചു..

ഇപ്പോൾ കുറവുണ്ട് ഏട്ടാ.. അതാണ് ഞാൻ പോകണ്ടാന്നു പറഞ്ഞത്.. അവൾ നിരഞ്ജനോട് മറുപടി പറഞ്ഞു..

വല്യേട്ട ഫുഡ് കഴിക്കാൻ വരുന്നില്ലേ എന്ന് പറഞ്ഞു കൊണ്ട് രേണു അകത്തേക്ക് വന്നു..

ഇയാൾ കഴിച്ചോ.. നിരഞ്ജൻ പ്രിയയോട് ചോദിച്ചു..

ആദ്യമായിട്ടാണ് തന്നോട് കഴിച്ചോ എന്നൊരു വാക്ക് ഏട്ടൻ ചോദിക്കുന്നതെന്നു ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി..

ഏടത്തി കഞ്ഞിയും ചമ്മന്തിയും കഴിച്ചതാ.. ഏട്ടൻ പോയിട്ട് വരൂ എന്നും പറഞ്ഞു രേണു അവനെ ഉന്തി തള്ളി മുറിയിൽ നിന്ന് പുറത്തിറക്കി..

എന്നിട്ടവൾ പ്രിയയുടെ അരികത്തായി വന്നിരുന്നു..

പനി ഒക്കെ കുറഞ്ഞോ ഏടത്തി… ഏടത്തിക്കൊരു പനി വന്നപ്പോൾ എന്തൊരു എന്തൊരു ബഹളം ആയിരുന്നു അമ്മയും, vവല്യമ്മയും ഒക്കെ കൂടി ഇവിടെ.. ഞാൻ കഴിഞ്ഞ വെക്കേഷന് ഡ്രൈവിംഗ് പഠിക്കാൻ പോയി കെട്ടോ, എന്നിട്ട് സ്കൂട്ടിയിൽ നിന്ന് മറിഞ്ഞു വീണിട്ട് ഇവർക്ക് ആർക്കും ഒരു കൂസലും ഇല്ലായിരുന്നു പോലും…

പ്രിയ അവളുടെ സംസാരം കേട്ടിരിക്കുകയാണ്

പെട്ടന്ന് തന്നെ രേണു പോയി വാതിൽ ചാരിയിട്ടിട് അവളുടെ അടുത്ത് വന്നിരുന്നു..

പ്രിയേടത്തി ഞാൻ ഒരു കാര്യം ചോദിച്ചാൽ ചെയ്തു തരുമോ..രേണു പ്രിയയെ നോക്കി.

ഏടത്തിയുടെ മുടിയിൽ എന്ത് എണ്ണയാ തേയ്ക്കുന്നത്… നല്ല മുടിയാണല്ലോ.. കാച്ചെണ്ണ ആണെങ്കിൽ എനിക്ക് കൂടി പറഞ്ഞു തരുമോ.. അവൾ ചോദിച്ചപ്പോൾ പ്രിയ ചിരിച്ചു പോയി

ഇതാണോ കാര്യം.. നാളെ ഞാൻ എണ്ണ മുറുക്കി തരാം കെട്ടോ.. മുടി വളരാൻ ഉള്ള സൂത്രം ഞാൻ പിന്നെ പറഞ്ഞു തരാം.. ആരോടും പറയണ്ട എന്നും പറഞ്ഞു പ്രിയ അവളെ കണ്ണിറുക്കി കാണിച്ചു…

ഏടത്തിയുടെ മുഖത്തു ഒരു പുള്ളിയോ പാണ്ടോ ഒന്നും ഇല്ലാലോ… എന്തേലും തേയ്ക്കുന്നുണ്ടോ രേണു അടുത്ത ചോദ്യം ചോദിച്ചത് കേട്ടുകൊണ്ടാണ് നിരഞ്ജൻ അകത്തേക്ക് വന്നത്….

ഏടത്തി എന്താ തേയ്ക്കുന്നതെന്നു നിന്നോട് ഞാൻ പിന്നെ പറഞ്ഞു തരാം.. നിരഞ്ജൻ അവളുടെ ചെവിയിൽ നോവിക്കാതെ ഒരു കിഴുക്ക് കൊടുത്തു..

വല്യേട്ടൻ ഇത്ര പെട്ടന്ന് കഴിച്ചോ അവൾ ചോദിച്ചു..

മ്.. നിന്നെ അപ്പച്ചി വിളിക്കുന്നുണ്ട് കെട്ടോ..നിരഞ്ജൻ പറഞ്ഞു.

ഓക്കേ ഏടത്തി നാളെ മറ്റേ കാര്യം മറക്കണ്ട കെട്ടോ എന്നും പറഞ്ഞു രേണു പുറത്തേക്ക് പോയി..

നിരഞ്ജൻ പ്രിയയെ നോക്കി…. എല്ലാവര്ക്കും പ്രിയയെ വല്യ കാര്യമാണ്… തനിക്കോ… അവൻ ഒരു ആത്മപരിശോധന നടത്തി..

പ്രിയ അപ്പോൾ വാഷ്‌റൂമിൽ പോയിരുന്നു … വെളിയിൽ ഇറങ്ങി വന്നപ്പോൾ ആരോടോ അവൻ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു… എങ്ങോട്ടോ യാത്ര പോകേണ്ടതിനെ കുറിച്ചാണ് അവൻ പറയുന്നത്.

പെട്ടന്നാണ് അവൾ ഓർത്തത് നിരഞ്ജൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ഒക്കെ.. തന്നെ ഒരിക്കലും അദ്ദേഹത്തിന് സ്നേഹിക്കാൻ സാധിക്കില്ല, എന്നാണ് മുൻപ് ഏട്ടൻ പറഞ്ഞത്. ഊണിലും ഉറക്കത്തിലും ഏട്ടനെ മാത്രം ചിന്തിച്ചു ഒരു പെണ്കുട്ടി ഉണ്ടെന്നു, അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്നു… അതുകൊണ്ട് താൻ ഒരു പ്രാരബ്‌ധം ആണെന്ന് ഏട്ടന്..തന്നോട് താലി വരെ അദ്ദേഹം തിരിച്ചു ചോദിച്ചതാണ്… . എല്ലാം താൻ മറന്നിരിക്കുന്നു…

പ്രിയേ…. അവൻ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

ഇയാൾ എന്തിനാ ഇത്രയ്ക്കും പേടിക്കുന്നതെന്നു ചോദിച്ചു അവൻ പ്രിയയെ വഴക്കു പറഞ്ഞു…

ഇയാൾ ഇനി മുതൽ നിലത്തു കിടക്കേണ്ട കെട്ടോ..കട്ടിലിൽ വന്നുകിടന്നോ…പനിയും ഉള്ളതല്ലെ. , അവൻ പ്രിയേ നോക്കികൊണ്ട് പറഞ്ഞപ്പോൾ ഓണനിലാവ് ഉദിച്ചതുപോലെ അവളുടെ മുഖം തെളിഞ്ഞു വന്നു. .

ഒരു നിമിഷം മുൻപ് ചിന്തിച്ചത് എല്ലാം അവൾ മറന്നു കഴിഞ്ഞു…

താൻ ടാബ്ലറ്റ് കഴിച്ചോ ?അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി…

ഓക്കേ എങ്കിൽ ലൈറ്റ് ഓഫ് ചെയ്തേക്കാം എന്നും പറഞ്ഞു അവൻ ലൈറ്റ് ഓഫ് ചെയ്തു.. എന്നിട്ട് അവൻ ഒരു തലയിണയും ബെഡ്ഷീറ്റും ആയിട്ട് സെറ്റിയിൽ പോയി കിടന്നു..

പ്രിയ കട്ടിലിൽ ഇരുന്നു.. അവളുടെ മനസ് വിങ്ങി.. അവൾക്ക് താൻ നിലത്തു കിടന്നോളാം എന്ന് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ നാവ് പൊന്തിയില്ല..

ഗുളിക കഴിച്ചത് കൊണ്ട് കിടന്നത് അറിയാതെ അവൾ ഉറങ്ങി പോയി..

ഇടക്ക് ഒരു തണുത്ത കരസ്പർശം അവളുടെ നെറ്റിയിൽ പതിച്ചപ്പോൾ അവൾ വേഗം കണ്ണ് തുറന്നു…

നിരഞ്ജൻ അവളെ പനിക്കുന്നുണ്ടൊന്നു നോക്കിയതായിരുന്നു.. അവൾ അനങ്ങാതെ കിടന്നു.. അവൻ വീണ്ടും സെറ്റിയിൽ പോയി കിടന്നത് അവൾ അറിഞ്ഞു…

എന്തിനാ എന്റെ കണ്ണാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.. എല്ലാ ഏകാദശിയും നോറ്റവൾ അല്ലേ ഈ പ്രിയ… ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനു തരില്ലേ കണ്ണാ നീ എന്റെ ഏട്ടനെ.. ഈ പ്രിയ ആദ്യമായി തന്റെ സ്വന്തമായി സ്നേഹിച്ചത് അല്ലെ.. എന്തെല്ലാം സ്വപ്‌നങ്ങൾ നെയ്തു ഞാൻ.. എത്ര വട്ടം നിന്നോട് ചോദിച്ചു കണ്ണാ ഈ ഉള്ളവൾക്ക് ആഗ്രഹിക്കാനും സ്വന്തമാക്കാനും സാധിക്കുമോ എന്ന്.അപ്പോളൊന്നും നീ എനിക്ക് ഒരു മറുപടി തന്നില്ലാലോ… എന്നിട്ട് .നീ എന്തിനു എന്നെ ചതിച്ചു കണ്ണാ… എല്ലാവരും ചതിച്ചു ഈ പ്രിയയെ… അരുന്ധതി ‘അമ്മ സ്വന്തംഅമ്മയെ പോലെ വന്നു സ്നേഹിച്ചപോൾ ഞാൻ വിശ്വസിച്ചു പോയി… എന്റെ എല്ലാ സങ്കടങ്ങളും എന്റെ ഗുരുവായൂരപ്പൻ ഇല്ലാതാക്കാൻ വിട്ടതാണെന്നു ഓർത്തുപോയി… എന്നിട്ട് ഇപ്പോൾ താലികെട്ടിയ പുരുഷനും വേണ്ടതായിരിക്കുന്നു.. എല്ലാം കൂടി ഓർത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി..

ഏങ്ങൽ അടിക്കുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങിട്ട് കുറേ സമയം ആയി.. ഉറക്കത്തിൽ ആയതിനാൽ നിരഞ്ജൻ ആദ്യമൊന്നുംശ്രദ്ധിച്ചില്ല.. . അവൻ എഴുനേറ്റ് ലൈറ്റ് ഇട്ടപ്പോൾ പ്രിയ കരയുകയാണ്.

അവൻ വേഗം അവളുടെ അടുത്തേക്ക ചെന്ന് ഇരുന്നു..

എന്ത് പറ്റി… എന്താ പ്രിയേ കരയുന്നത്.. അവൻ ചോദിച്ചപ്പോൾ ആണ് പ്രിയ കാണുന്നത് നിരഞ്ജൻ അവളുടെ ചാരത്തായി ഇരിക്കുന്നത്..

അവൾ വേഗം എഴുനേറ്റ് കണ്ണുനീർ തുടച്ചു..

എന്താ പറ്റിയത് അവൻ ചോദിച്ചു.

ഒന്നുമില്ല ഏട്ടാ..മരിച്ചുപോയ അച്ഛനെ സ്വപ്നം കണ്ടതാ അവൾ കളവ് ആണ് പറയുന്നതെന്ന് അവനു മനസിലായി.

കൂടുതലൊന്നും ചോദിക്കാതെ അവൻ പോയി കിടന്നു..

നിരഞ്ജനും ഒരുപാട് വിഷമം തോന്നി..എന്തായാലും എല്ലാം പ്രിയ അറിയണം..അവൾക്ക് ഒരു പുതിയ ജീവിതം ഉണ്ടാക്കണം എന്ന് അവൻ തീരുമാനിച്ചു.. പ്രിയയെ അവളുടെ വീട്ടിൽ നിന്നു കൂട്ടികൊണ്ട് വരുമ്പോൾ തീരുമാനിച്ചതാണ് ഈ കാര്യം.. പക്ഷെ പലപ്പോളും അത് മറന്നുu പോകുന്നു..

രാവിലെ നേരത്തെ തന്നെ പ്രിയ എഴുനേറ്റു.. അവളുടെ പനി ഒക്കെ മാറിയിരുന്നു..

നിരഞ്ജൻ സെറ്റിയിൽ കിടന്നുറങ്ങുന്നു.. അവൾ കുളി കഴിഞ്ഞു വന്നിട്ട് അവനെ വിളിച്ചുണർത്തി കട്ടിലിൽ കിടത്തി..എന്നിട്ടാണ് അവൾ പുറത്തേക്ക് പോയത്..

ആഹ് മോൾ ഉണർന്നു അല്ലേ…എന്തിനാ ന്റെ കുട്ടി രാവിലെ കുളിച്ചത്.. ഇന്നലെ അത്രയും പനിച്ചതല്ലേ അരുന്ധതി വാത്സല്യത്തോടെ ചോദിച്ചു..

പനി കുറഞ്ഞു അമ്മെ അവൾ പറഞ്ഞു..പദ്മിനി അപ്പോൾ അങ്ങോട്ട് വന്നു..

രാവിലെ കുളിച്ചു സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു നിക്കുന്ന പെൺകുട്ടികളെ കാണുന്നത് തന്നെ ഐശ്വര്യം ആണ് അല്ലെ.. പദ്മിനി അവളെ പുകഴ്ത്തി പറഞ്ഞു..

മറുപടിയായി പ്രിയ ചിരിച്ചു. .

കാപ്പിയും ആയിട്ട് അവൾ നിരഞ്ജന്റെ മുറിയിലേക്ക് പോയി… അവൻ ആരോടോ ഫോണിൽ സംസാരിക്കുകയിരുന്നു…

അഹ് ചെറിയച്ഛ.. പ്രിയ വരുന്നുണ്ട് ഞാൻ കൊടുക്കാം കെട്ടോ എന്ന് അവൻ പ്രിയയെ നോക്കി പറഞ്ഞു…

ചെറിയച്ഛൻ എന്ന് കേട്ടതും പ്രിയ ഓടി അവന്റെ അടുത്തേക്ക് വന്നു ഫോൺ അവന്റെ കൈയിൽ നിന്നും മേടിച്ചു…

ഹലോ ചെറിയച്ഛ, സുഖം ആണ്…അവിടെയോ..ചെറിയമ്മ എന്ത് പറയുന്നു…. അങ്ങനെ അവളുടെ സംഭാഷണം നീണ്ട് പോയി.. ദേവനുമായിട്ടുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് അവൾ തിരികെ ഫോൺ നിരഞ്ജന് കൈമാറി.. അയാളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾ അതീവ സന്തോഷവതി ആണെന്ന് അവൻ കണ്ടു..

പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് വേണുഗോപാൽ നിരഞ്ജന്റെ കൈ ശ്രദ്ധിച്ചത്..

സച്ചു.. ഭാമ മേടിച്ചു തന്ന ചെയിൻ എവിടെ ?അയാൾ ചോദിച്ചു…

പ്രിയ നടുങ്ങി പോയി.. എല്ലാവരും ഇപ്പോൾ തന്നെ അറിയുമോ ദൈവമേ…. അവൾ മനമുരുകി പ്രാർത്ഥിച്ചു…

അത് അവിടെ ഉണ്ട്.. എനിക്ക് ഇതൊന്നും താല്പര്യം ഇല്ല.. നിരഞ്ജൻ അങ്ങനെ പറഞ്ഞു കൊണ്ട് പ്രിയയുടെ മുഖത്തേക്ക് പാളി നോക്കി..

ആശ്വാസം എന്ന ഭാവം ആയിരുന്നു അവളുടെ മുഖത്തു ഒളിഞ്ഞു നിന്നത്…

കുറച്ചു കഴിഞ്ഞു നിരഞ്ജൻ പുറത്തേക്ക് പോകാനായി റെഡി ആയി വന്നു..

മോനെ നീ പ്രിയമോളെയും കൂടി കൊണ്ട് പോകു.. പദ്മിനി ആണ് പറയുന്നത്..

എന്നിട്ട് അവർ പ്രിയേ എന്ന് ഉറക്കെ വിളിച്ചു..

രേണുവിനും ദേവികയ്ക്കും കൂടി എണ്ണ കാച്ചി കൊടുത്തിട്ട് കൈ കഴുകുക ആയിരുന്നു അവൾ..

പദ്മിനിയുടെ വിളി കേട്ടുകൊണ്ട് അവൾ അങ്ങോട്ട് വന്നു..

മോള് വേഗം പോയി റെഡി ആയി വരൂ.. ഒന്ന് പുറത്തേക് പോകണം സച്ചുമോന്റെ കൂടെ..

അവൾ അനുവാദത്തിനായി നിരഞ്ജനെ നോക്കി..അവൻ വേഗം റെഡി ആകുവാൻ പറഞ്ഞു അവളോട്..

പ്രിയ അഞ്ചു മിനിറ്റ് കൊണ്ട് വന്നു.. അവന്റെഒപ്പം കാറിൽ കയറി പോയി..

നിരഞ്ജന്റെ കാർ പോയി നിന്നത് ഒരു ജുവല്ലറി ഷോപ്പിന്റെ മുൻപിൽ ആണ്. അവൾ വണ്ടിയിൽ നിന്ന് ഇറങ്ങാതെ മടിച്ചു നിന്ന്..

ഇറങ്ങി വാടോ അവൻ ക്ഷണിച്ചു..

അങ്ങനെ അവർ രണ്ടുപേരും കൂടി അകത്തേക്ക് കയറി..

നിരഞ്ജൻ നേരെ പോയത് ചെയിൻ സെക്ഷനിൽ ആയിരുന്നു.. അവന്റെ കൈയിൽ ഉണ്ടായിരുന്ന അതെ മോഡൽ ചെയിൻ ആണ് അവൻ മേടിച്ചത്…അതിനു ശേഷം അവൻ പ്രിയക്ക് രണ്ട് വളയും കൂടി മേടിച്ചു.. അവളുടെ കൈകളിൽ ഇട്ടുകൊടുത്തു..

തിരിച്ചു കാറിൽ വന്നു കയറിയ പ്രിയയുടെ കണ്ണുകൾ ഈറനായി..

എന്ത് പറ്റി.. നിരഞ്ജൻ അവളോട് ചോദിച്ചു..

ഏട്ടൻ സ്നേഹിക്കുന്ന കുട്ടി എവിടെ ആണ് ഉള്ളത്.. ആ കുട്ടിയോട് ഞാൻ പോയി ചോദിച്ചോട്ടെ എനിക്ക് തന്നുടെ എന്ന്.. നിക്ക് വേറാരും ഇല്ല… അവളുടെ ചുണ്ടുകൾ വിറച്ചു ഇത് പറയുമ്പോൾ..

അവൾ അവന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു അവൾ ഒരുപാട് കരഞ്ഞു..എന്നിട്ട് അവന്റെ കൈകളിൽ അവൾ അവളുടെ അധരങ്ങൾ അമർത്തി…

തുടരും.

(കഥ വായിച്ചിട്ട് അഭിപ്രായം പറയണമ്… ..നിങ്ങളുടെ കമന്റ് വായിക്കുമ്പോൾ എഴുതുവാൻ ഉള്ള ഇൻസ്പിരേഷൻ കൂടുകയാണ് കെട്ടോ )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പരിണയം – ഭാഗം 11”

Leave a Reply

Don`t copy text!