Skip to content

ശ്രീലക്ഷ്മി – പാർട്ട്‌ 8 (അവസാന ഭാഗം)

sreelakshmi-novel

ആരായിരിക്കാം അത്? മനോജ് അതോ വിനോദ് ആണോ ?

തുടർന്ന് വായിക്കൂ …..

“മോളേ ശ്രീ എന്തു പറഞ്ഞു ? ” അപ്പച്ചിയാണ്.

“എന്തോ പറയാൻ വന്നു, പിന്നെ അധികം സംസാരിപ്പിക്കണ്ടെന്ന് നഴ്സ് പറഞ്ഞു. ”

“നീയാണ് മോളേ അവനെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത്. “ശ്രീയുടെ അമ്മ അതു പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.

” ഞാൻ കാരണമല്ലേ ശ്രീയേട്ടന് ഇങ്ങനെ സംഭവിച്ചത് എന്നിട്ടും എന്നോട് ഒന്നു ദേഷ്യപ്പെടും കൂടി ചെയ്യാത്തതെന്തേ അമ്മേ” അവൾ ദേവകിയുടെ കൈയ്യിൽ പിടിച്ചു കരഞ്ഞു.

“എല്ലാം അവന്റെ വിധിയാണ് മോളെ ” ആ അമ്മ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“അതെ വിധിയാണ് പക്ഷേ അത് എന്റെ ആയിപ്പോയി .

ഈ സമയം മഹി അവിടേക്കു വന്നു ലക്ഷ്മിയെ അവിടെ കണ്ടവൻ അത്ഭുതപ്പെട്ടു.

” ലക്ഷ്മീ ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“മഹിയേട്ടൻ , അവനോട് എന്തുപറയണമെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അവരുടെ പ്രണയത്തെ ഏറ്റവും അധികം സപ്പോർട്ട് ചെയ്തത് അവനായിരുന്നു .

കുറ്റബോധത്താൽ ഉള്ളം നീറുകയായിരുന്നു അവൾക്കപ്പോൾ .
ഒരിക്കൽ മഹി പറഞ്ഞതും കൂടിയാണ് ശ്രീയുടെ പോക്കത്ര ശരിയല്ലെന്ന് .വല്ലപ്പോഴും ഒരു ബിയർ മാത്രം കഴിച്ചിരുന്ന അവനിന്ന് മുഴുകുടിയനായെന്ന്. അന്ന് താൻ അത് ചെവിക്കൊണ്ടില്ല തന്നെ എങ്ങനെയെങ്കിലും മറന്നോട്ടെ എന്നു കരുതിയാണ് അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാതിരുന്നത് .തന്റെ വിവാഹം കഴിഞ്ഞാലെങ്കിലും ശ്രീയേട്ടൻ നന്നാവുമെന്നും വേറൊരു വിവാഹം കഴിക്കുമെന്നും വിചാരിച്ചു. അതുകൊണ്ട് മാത്രമാണ് മനോജേട്ടന്റെ ആലോചന വന്നപ്പോൾ ഇഷ്ടമില്ലാതിരുന്നിട്ടും സമ്മതം മൂളിയത് .

“ലക്ഷ്മി ഇവിടെ വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ”

“ഞാനല്ലെങ്കിൽ പിന്നെ ആരാ മഹിയേട്ടാ ഇവിടെ വരേണ്ടത്?”

“ഓ അവന്റെ പതനം കണ്ടു സന്തോഷിക്കാൻ വന്നതായിരിക്കും അല്ലേ അതോ വിവാഹം ക്ഷണിക്കാനോ ?അവൻ പുച്ഛത്തിൽ ചോദിച്ചു

മഹിയേട്ടൻ എന്തു വേണമെങ്കിലും പറഞ്ഞോളൂ അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ് എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും ഞാൻ ചെയ്തത് തെറ്റല്ലാതാകുകയില്ല. പക്ഷേ ആത്മാർഥമായി പറയുകയാണ് ഈ ലച്ചുവിന്റെ ജീവൻ ഉള്ളടത്തോളം കാലം ശ്രീയേട്ടനെ ഇനി ഞാൻ മരണത്തിനുപോലും വിട്ടുകൊടുക്കില്ല.അഥവാ ദൈവം അത്രയ്ക്ക് ക്രൂരനാവുകയാണെങ്കിൽ ഒരു നിമിഷം മുമ്പ് ഞാനായിരിക്കും ഈ ലോകം വിട്ടു പോകുന്നത് . ”
അവൾ പൊട്ടി പൊട്ടി കരഞ്ഞു.

ലച്ചൂ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല എന്റെ വിഷമം കൊണ്ട് പറഞ്ഞതാ അത് കാണാൻ എനിക്ക് വയ്യ ,ഈ ലോകത്ത് വേറെ എന്തിനേക്കാളും അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്. നീയും സ്നേഹിക്കുന്നുണ്ടെന്ന് അറിയാം എന്നിട്ടും ”

” ഇനിയും എന്റെ മോളെ വിഷമിപ്പിക്കല്ലേ മഹീ , ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ട ദുഃഖങ്ങൾ കുറച്ചുനാൾ കൊണ്ട് അവൾ അനുഭവിച്ചു കഴിഞ്ഞു. ” അപ്പച്ചി മഹിയോടായി പറഞ്ഞു.

അപ്പച്ചി പറഞ്ഞത് ശരിയാണ് കുറച്ച് നാളുകൾ കൊണ്ട് ഒരു പാട് അനുഭവിച്ചിട്ടുണ്ടിവൾ . മഹി ചിന്തിച്ചു.

“നിന്റെ ജീവിതത്തിലെ ഒരു ദുഃഖം തീർന്നു ലച്ചൂ ”

മഹി പറഞ്ഞത് മനസ്സിലാക്കാതെ പകച്ചു നിന്നവൾ

” വിനോദ്, അവനല്ലേ നിന്റെ ഏറ്റവും വലിയ ദുഃഖം? ശ്രീയെ അപകടപ്പെടുത്തിയത് അവനാണ്. അവനെ ഇന്ന് പോലീസ് പൊക്കി … പഴയ കുറേ കേസ് ഉള്ളതുകൊണ്ട് ഇനി കുറേ നാളത്തേക്ക് അവന്റെ ശല്ല്യം നിനക്കുണ്ടാകില്ല. ”

മനസ്സിൽ ഒരു കുളിർ മഴ പെയ്യുന്ന പോലെ തോന്നിയെങ്കിലും ഞാൻ കാരണമാണല്ലോ ശ്രീയേട്ടൻ ഈ നിലയിൽ കിടക്കുന്നത് എന്നാലോചിച്ചപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ .

ദിവസങ്ങൾ കൊഴിഞ്ഞു പോയി എന്തിനും ഏതിനും ശ്രീയുടെ കാര്യങ്ങൾ നോക്കാൻ ലക്ഷ്മി ഹോസ്പിറ്റൽ തന്നെ ഉണ്ടായിരുന്നു അവളെ ആരും തടഞ്ഞില്ല.. ശ്രീയുടെ നില ഭേദപ്പെട്ടു തുടങ്ങി. എല്ലാത്തിനും ലക്ഷ്മി ഉണ്ടായിരുന്നെങ്കിലും ശ്രീയ്ക്ക് ഒരു അകൽച്ച അവളോട് ഉണ്ടായിരുന്നു. എന്നാലും ഒരു പരിഭവവും കൂടാതെ അവൾ എല്ലാ കാര്യവും തെറ്റാതെ ചെയ്തു കൊണ്ടിരുന്നു.

ഇടയ്ക്ക് ഒരു ദിവസം മനോജ് ഹോസ്പിറ്റലിലേക്ക് വന്നു.

മനോജിനെ കണ്ടതും അവൾ മൗനം പൂണ്ടു .

ശ്രീഹരിക്ക് ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട്. ഒരുപാട് വർഷം ഞാനും മനസ്സിൽ കൊണ്ടു നടന്നതാ ലക്ഷ്മിയെ അതുകൊണ്ട് തന്നെയാണ് നാട്ടിൽ വന്നപ്പോൾ അവളെ വിവാഹം ആലോചിച്ച് ചെന്നതും. ഒന്നും അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിത് പ്രായശ്ചിത്തം കൂടിയായിരുന്നു ഈ വിവാഹാലോചന.നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് എനിക്കറിയില്ലായിരുന്നു. അതാ ഞാനും അന്നങ്ങനെ പെരുമാറിയത്.

” അതൊന്നും സാരമില്ല മനോജേ നീ പണ്ടത്തെ കാര്യം വെച്ച് അവളോട് പ്രതികാരം ചെയ്യാൻ വന്നതാണെന്നാണ് ഞാനും കരുതിയത് .അതുകൊണ്ടാ ഞാനും അങ്ങനെയൊക്കെ പറഞ്ഞത്. നീ ഒന്നും മനസ്സിൽ വെയ്ക്കരുത്. ”

” ഏയ് ഞാനതൊക്കെ എപ്പഴേ മറന്നു. ശ്രീ ,താൻ ഭാഗ്യം ചെയ്തതാണെടോ ലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടണമെങ്കിൽ പൂർവ്വജന്മത്തിലെങ്കിലും പുണ്യം ചെയ്യണം ” ഈ വിവാഹം വേണ്ടെന്ന് വയ്ക്കാൻ നിങ്ങൾ തമ്മിൽ ശരീരം കൊണ്ട് വരെ ഒന്നായെന്ന് കള്ളം പറഞ്ഞവളാണ്. ഇങ്ങനെയൊരാൾ ഇവൾ മാത്രമേ ഉണ്ടാകൂ .ലക്ഷ്മിയെ നോക്കിയാണവൻ പറഞ്ഞത്. ആ വാക്കുകളിലെവിടെയോ നിരാശ കലർന്നിട്ടുണ്ടായിരുന്നു.

ലക്ഷ്മി മനോജിന് മുഖം കൊടുക്കാതെ നിന്നു .

“ലക്ഷ്മീ , നിനക്ക് ശ്രീയെ ഇഷ്ടമായിരുന്നെങ്കിൽ ഈ ആലോചന കൊണ്ടുവന്നപ്പോൾ തന്നെ പറയാമായിരുന്നു. ഞാൻ വെറുതെ വിഡ്‌ഢി വേഷം കെട്ടില്ലായിരുന്നു ”

അതിനവൾക്ക് ഉത്തരമില്ലായിരുന്നു.

“എല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ അടഞ്ഞ അധ്യായം ഇനി തുറന്നിട്ട് കാര്യമില്ലല്ലോ?” മനോജ് പറഞ്ഞു.

“ശരിയാണ് മനോജ് അടഞ്ഞ അധ്യായം ഇനി തുറന്നിട്ട് കാര്യമില്ല ” ശ്രീ പുഞ്ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

രണ്ടു പേരുടെയും സംസാരം കേട്ടപ്പോൾ ലക്ഷ്മിക്ക് അത്ഭുതം തോന്നി. ശ്രീയേട്ടൻ ഒരു പാട് മാറിയിരിക്കുന്നു. സൗമ്യമായ പെരുമാറ്റം ,ഈ അപകടം ഒരു തരത്തിൽ ഗുണം ചെയ്തിരിക്കുന്നു.

” ലച്ചൂ നീ കുറച്ച് സമയം പുറത്തിരിക്കോ എനിക്ക് മനോജിനോട് മാത്രമായി സംസാരിക്കാനുണ്ട് “ശ്രീ അതു പറഞ്ഞപ്പോൾ ലക്ഷ്മി മനസ്സില്ലാമനസോടെ പുറത്തേക്കിറങ്ങി.

” ഞാനറിയാത്ത എന്തു കാര്യമാണ് ശ്രീയേട്ടന് പറയാനുള്ളത് ” അവൾക്ക് സംശയമായി.

കുറച്ച് കഴിഞ്ഞപ്പോൾ മനോജ് പുറത്തേയ്ക്ക് വന്നു.

“ശ്രീയേട്ടൻ എന്താ പറഞ്ഞത്?”

“ഒന്നുമില്ല ലക്ഷ്മി ,പിന്നെ കാണാം ” അതും പറഞ്ഞ് മനോജ് ധൃതിയിൽ പോയി.

എന്തൊക്കെയോ തനിക്കു ചുറ്റും നടക്കുന്നതായി അവൾക്കു തോന്നി. ശ്രീയ്ക്കും മാറ്റം വന്നിരിക്കുന്നു.

ഊണും ഉറക്കവും ഇല്ലാതെ ശ്രീയെ പരിപാലിച്ചിട്ടും ഒരിക്കൽ പോലും പഴയ പോലെ സംസാരിക്കുന്നില്ല. പെരുമാറുന്നില്ല.. ശ്രീബാല വരെ തന്നോട് സ്നേഹത്തോടെ പെരുമാറുന്നുണ്ട്. അതാണ് തന്നെ അമ്പരിപ്പിച്ചത്.

മാധവൻ ഇടയ്ക്ക് വരും. എന്തെങ്കിലും സംസാരിക്കാൻ വന്നെങ്കിലും അവൾ ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഒറ്റയ്ക്ക് കിട്ടിയാൽ ഒന്നു ചുംബിക്കാതെ ശ്രീയേട്ടൻ തന്നെ വിടാറില്ലായിരുന്നു. ഇപ്പോൾ മുഖത്തു പോലും നോക്കുന്നില്ല.താൻ അത്രയ്ക്ക് വേദനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം അതിൽ നിന്നും ശ്രീയേട്ടന് പെട്ടെന്നൊരു മോചനം കിട്ടിയിട്ടുണ്ടാകില്ല. കാത്തിരിക്കാൻ തയ്യാറാണ് എത്ര നാൾ വേണമെങ്കിലും …

ഇതിനിടയിൽ വിനോദിന് ജാമ്യം കിട്ടി എന്നു മഹി വന്നു പറഞ്ഞപ്പോൾ അവളുടെ നെഞ്ചിടിപ്പു കൂടി..അല്ലെങ്കിലും എത്ര തെറ്റു ചെയ്താലും ഇന്നത്തെ കാലത്ത് പുഷ്പം പോലെ ഇറങ്ങി വരാലോ .

“മോളേ, ഞാനൊന്ന് വീടുവരെ പോയിട്ട് വരാം നാളെ ഇവനെ ഡിസ്ചാർജ്ജ് ചെയ്യുമല്ലോ റൂമൊക്കെ ഒന്നു വൃത്തിയാക്കണമെന്ന് ദേവകി പറഞ്ഞപ്പോൾ ഒരു തരത്തിൽ അവൾക്ക് സന്തോഷം തോന്നി. കുറച്ചു ദിവസമായി ശ്രീയേട്ടനെ ഒറ്റയ്ക്ക് കിട്ടാൻ അവൾ കാത്തിരിക്കുന്നു.

“അമ്മ പോയിട്ടു വന്നോളൂ ഇവിടെ ഞാനുണ്ടല്ലോ ”

“വേഗം വരാം മോളേ”
ദേവകി പോയപ്പോൾ ലക്ഷ്മിയും ശ്രീയും റൂമിൽ ഒറ്റയ്ക്കായി.

“ശ്രീയേട്ടന് ഇപ്പോഴും എന്നോട് ദേഷ്യമാണോ ”

” എനിക്കെന്തിനാ ലക്ഷ്മീ നിന്നോട് ദേഷ്യം അതിനുമാത്രമുള്ള ബന്ധമൊന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ ”

” ഇല്ലേ ശ്രീയേട്ടാ, ഒരു ബന്ധവും ഇല്ലേ ഈ മുഖത്ത് നോക്കി പറയാമോ ഇല്ലെന്ന് ”

“ഉണ്ടോ ലക്ഷ്മീ , അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ മറ്റൊരാളുടെ മുന്നിൽ നീ അണിഞ്ഞൊരുങ്ങി നിന്നത് ?”

“ശരിയാണ്, എന്റെ തെറ്റാണ്. അതിന് ഒരായിരം വട്ടം ഈ കാൽക്കൽ വീണ് ഞാൻ മാപ്പു പറയുന്നു. ” അവൾ അവന്റെ കാലിൽ വീണു കരഞ്ഞു.

“അന്നു ഞാൻ മരിച്ചെങ്കിൽ നീ ആരോട് മാപ്പ് പറയുമായിരുന്നു ലക്ഷ്മീ ”

ആ ചോദ്യം അവളുടെ ഹൃദയത്തിൽ കൊണ്ടു.. അവൾക്ക് മറുപടിയില്ലായിരുന്നു.

“നീ വേറെ ഒരാളുടേതാകുന്നത് എനിക്ക് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ വേണ്ടിയാ പോയത്. പക്ഷേ അതിനും സാധിച്ചില്ല.. അതൊരു തിരിച്ചറിവായി ലക്ഷ്മീ ,നമ്മൾ എത്ര സ്നേഹിച്ചാലും നമ്മളെ തിരിച്ചവർ സ്നേഹിച്ചില്ലെങ്കിൽ പിന്നെ ആ സ്നേഹത്തിന് ഒരു അർത്ഥമില്ലാതാകും…”

“ശ്രീയേട്ടാ ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. നിങ്ങളെ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് പക്ഷേ ഇഷ്ടമില്ലാഞ്ഞിട്ടല്ല …എന്റെ അമ്മയ്ക്ക് കൊടുത്ത അവസാന വാക്ക് പാലിക്കാൻ മാത്രമാണ് ”

” നീയെത്ര എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം അപ്പോൾ പിന്നെ നിന്റെ സന്തോഷമല്ലേ എനിക്ക് വലുത് നീ കൊടുത്ത സത്യത്തെ പാലിക്കേണ്ടത് എന്റെ കടമ കൂടിയല്ലേ ?” അവൻ പറഞ്ഞു.

“ശ്രീയേട്ടൻ എന്താ പറഞ്ഞു വരുന്നത്?”

“ഞാൻ പറയുന്നത് നിനക്ക് മനസ്സിലായില്ലേ? അതോ മനസ്സിലാകാത്തതായി അഭിനയിക്കുന്നതോ ?”

“എന്നെ ഒഴിവാക്കുകയാണോ ?”

“ഒഴിവാക്കുകയില്ല, ഒഴിഞ്ഞു പോവുകയാണ് . നിനക്ക് ഞാൻ ചേരില്ല ലക്ഷ്മി എന്നേക്കാൾ നന്നായി നിന്നെ മനോജ് സ്നേഹിക്കും അതുകൊണ്ട് ”

” അതുകൊണ്ട് ?ബാക്കി പറയ് ശ്രീയേട്ടാ, ഞാൻ മനോജേട്ടനെ വിവാഹം കഴിക്കണമായിരിക്കും. എന്നെ ഒഴിവാക്കണമെങ്കിൽ അതു പറഞ്ഞാൽ മതി ഞാൻ പൊയ്ക്കോളാം വിവാഹം കഴിക്കണോ വേണ്ടേയോ എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത് ”

“നീയാണ് തീരുമാനിക്കേണ്ടത്. ഒറ്റയ്ക്ക് എന്തായാലും നിന്നെ പോലെ ഒരാൾക്ക് ജീവിക്കാൻ പറ്റില്ലല്ലോ?”

“ഒറ്റയ്ക്ക് ജീവിച്ച ഒരമ്മയുടെ മകളാ ഞാൻ ഇനിയങ്ങോട്ടും അമ്മയുടെ ഓർമ്മകളുമായി ഞാൻ ജീവിച്ചോണ്ട് . ജീവിക്കാനുള്ള തൊഴില് എന്റെ അമ്മ എനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഇനി അതല്ല ഒരു പിഴച്ചവളായി ജീവിക്കാനാണ് വിധിയെങ്കിൽ അങ്ങനെ ”

” ലച്ചൂ ” അവന്റെ ആ വിളിയിൽ അവൾ പതറിയില്ല.

“ആ പേര് മറന്നിട്ടില്ലാല്ലേ ?” ഒരു പാട് സന്തോഷമുണ്ട് ഒരിക്കൽ കൂടി അങ്ങനെ വിളിച്ചതിൽ .. അവൾ ശ്രീയോടത് നെഞ്ചുപൊട്ടി കൊണ്ടാണ് ചോദിച്ചത്..

അവന്റെ മുഖം വിളറി…. അവളുടെ മുഖത്ത് നോക്കാനുള്ള ശക്തി ശ്രീയ്ക്കില്ലായിരുന്നു.

” അകത്തോട് വരാമോ ഡോറ് തുറന്നു കൊണ്ട് അപരിചതമായ ഒരു പെൺകുട്ടി വന്നു ചോദിച്ചു. ജീൻസും സ്ലീവ് ലെസ്സ് ടോപ്പും അണിഞ്ഞ് തനി മോഡേൺ ആയവൾ .

“അതിനെന്താ, മേഘ , ചോദിക്കാതെ തന്നെ നിനക്ക് ഇങ്ങോട്ട് വരാമല്ലോ ”

” ഇപ്പോൾ എങ്ങനെയുണ്ട് ശ്രീ ?” കൈയ്യിലുള്ള റോസാപൂ ബൊക്ക അവനു കൊടുത്തു കൊണ്ട് അവൾ ചോദിച്ചു.

“നാളെ ഇവിടെ നിന്നും പോകാം ”

അവർ തമ്മിൽ എന്തൊക്കെയോ ചോദിക്കലും പറയലും ഉണ്ടായി.
താനവിടെ ഒരു അധികപറ്റാണെന്നു മനസ്സിലായതും ലക്ഷ്മി പുറത്തേക്ക് പോകാനൊരുങ്ങി.

“ഏയ്, ഒന്നു നിന്നെ “മേഘ വിളിച്ചപ്പോൾ ലക്ഷ്മി ഒന്നു നിന്നു.

“ലക്ഷ്മി അല്ലേ?, ”

“ഉം ”

“അപ്പോ എന്റെ ഊഹം തെറ്റിയില്ല.
ശ്രീ പറഞ്ഞിരുന്നു തന്നെ പറ്റി. പറഞ്ഞതിനേക്കാൾ സുന്ദരിയാണു ട്ടോ . തനി നാടൻ പെൺകുട്ടി. ”

അവൾ ശ്രീയെ നോക്കി. അവനൊരു ഭാവ വ്യത്യാസവും ഇല്ല.

“ഞാൻ ആരാണെന്നറിയേണ്ടെ ലക്ഷ്മിക്ക്. ”

ലക്ഷ്മി സംശയരൂപേണ അവളെ നോക്കി.

“ഞാൻ മേഘ ജഗന്നാഥൻ, കുറച്ചു നാൾ കഴിഞ്ഞാൽ മേഘ ശ്രീഹരിയാകും. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ ശ്രീ ഒന്നു എഴുന്നേറ്റ് കിട്ടിയിട്ട് വേണം അല്ലേ ശ്രീ”

ലക്ഷ്മിക്കത് നടുക്കുന്ന വാർത്തയായിരുന്നു.

“മേഘ എന്റെ കൂടെയുണ്ടെങ്കിൽ ഞാനെപ്പോ എഴുന്നേറ്റന്ന് നോക്കിയാൽ മതി ”

” അതിനെന്താ ഇനി ഈ ശ്രീയുടെ കൂടെ ഞാൻ എപ്പോഴും ഉണ്ടാകും”

പിന്നീടൊന്നും കേൾക്കാനുള്ള ശക്തി ലക്ഷ്മിക്കില്ലായിരുന്നു. ഒരു തരം മരവിപ്പായിരുന്നവൾക്ക്.

“മേഘ ഇവിടെയുണ്ടാകുമോ ?” കരച്ചിൽ നിയന്ത്രിച്ച് ഒരു വിധേനയാണ് ലക്ഷ്മിയത് ചോദിച്ചത്

“അവളിന്നു മുഴുവൻ ഇവിടെയുണ്ടാകും ലക്ഷ്മിക്ക് വീട്ടിലേക്ക് പോകണമെങ്കിൽ പൊയ്ക്കോളൂ ” ശ്രീയുടെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് മനസിലായി തന്നെ ഒഴിവാക്കാൻ ശ്രീ ശ്രമിക്കുകയാണെന്ന്.

“ഞാൻ പോകുന്നു ശ്രീയേട്ടാ അപ്പച്ചി വരുമ്പോൾ പറഞ്ഞാൽ മതി ”

മറുപടിക്ക് കാത്തു നിൽക്കാതെ അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി പോയി..

ഹൃദയം വേദനിച്ചാണവൾ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്ക് പോയത്. അവൾക്ക് പിന്നാലെ ആ രണ്ടു കണ്ണുകളും ഉണ്ടായിരുന്നു.

എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും കണ്ണുനീർ ധാരയായി പുറത്തേക്കു വന്നു.

ശ്രീയേട്ടനെ കുറ്റം പറയാൻ പറ്റില്ല അത്രയ്ക്ക് വേദനിപ്പിച്ചിട്ടുണ്ട്. താനും മറ്റൊരാളിന്റെ മുമ്പിൽ നിന്നു കൊടുത്തതല്ലേ ? പക്ഷേ മേഘ അതാരാണ്? ഇനി ശ്രീയേട്ടൻ സ്നേഹം അഭിനയിച്ചതാണോ ?

ഓരോന്ന് ചിന്തിച്ച്‌ നടന്നപ്പോൾ മുന്നിലേക്ക് വന്ന ആംബുലൻസിനെ കണ്ടില്ല.. ആരോ തന്നെ പിടിച്ചു മാറ്റിയപ്പോൾ .

ചീറി പാഞ്ഞു പോകുന്ന ആംബുലൻസ് കണ്ടപ്പോൾ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ താനും ഇല്ലാതാകുമായിരുന്നു. അതായിരുന്നു നല്ലത്..
ശ്രീയേട്ടന്റെ അവഗണന സഹിക്കാൻ പറ്റുന്നില്ല.

അപ്പോഴാണ് പിടിച്ചു മാറ്റിയ ആളെ ശ്രദ്ധിച്ചത്.

“അച്ഛൻ ” അറിയാതെയാണെങ്കിലും ആ സമയത്ത് അങ്ങനെയാണ് നാവിൽ വന്നത്.

“എവിടെ നോക്കിയാ നടക്കുന്നത് ?” ശ്വാസനയുടെ രൂപത്തിലാണദ്ദേഹം ചോദിച്ചത്.

ഒന്നും മിണ്ടാതെ ദൃഷ്ടികൾ ദൂരേക്കു പായിച്ചു.

“നീയെവിടേക്കാ….?”

“വീട്ടിലേക്ക് ”

“ശ്രീ ഒറ്റയ്ക്കല്ലേ?”

“അവിടെ ആളുണ്ട് ,മേഘ ”

“മേഘയോ, അവളെന്താ ഇവിടെ ?” അയ്യാൾക്ക് അത്ഭുതമായി.

“മേഘയെ അറിയോ ? വെറുതെ ഒന്നറിയാൻ വേണ്ടിയാണവൾ ചോദിച്ചത്.

“ശ്രീയുമായി വിവാഹം നിശ്ചയിച്ചിരുന്ന കുട്ടിയാ എം ടി ഗ്രൂപ്പിന്റെ ഉടമ ജഗന്നാഥിന്റെ മകൾ ”

കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാണെന്ന് അവൾക്ക് മനസ്സിലായി കൂടുതലൊന്നും ചോദിക്കാൻ അവൾ നിന്നില്ല. വേഗം നടന്നകന്നു.

ലക്ഷ്മിയുടെ ആ പോക്ക് കണ്ട് മാധവന് വിഷമമായി. രാധയെ പോലെ തന്നെ ഒരു പാവം. ഒരു പാട് പേരെ ചതിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ രാധയുടെ അത്രേം വരില്ല. സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും എല്ലാവരെക്കാളും മുൻപന്തിയിലാണവൾ . തന്റേടിയായ ലതികയെ ആണ് നോട്ടമിട്ടതെങ്കിലും കൈയ്യിൽ കിട്ടിയത് രാധയെ ആയിരുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് അവളുമായി അടുത്തത്. പക്ഷേ അതിനിടയിലാണ് ശ്രീദേവിയെ കണ്ടുമുട്ടിയത് ചോര തിളപ്പിന്റെ ആവേശത്തിൽ രാധയെ മന:പൂർവ്വം മറന്നു.

ലക്ഷ്മിക്കായി എന്തെങ്കിലും ചെയ്തേ പറ്റൂ. രാധയുടെ ആത്മാവെങ്കിലും അത് കണ്ട് സന്തോഷിക്കട്ടെ.

വീട്ടിലെത്തിയതും ലക്ഷ്മി തലയിലൂടെ കുറേ തണുത്ത വെള്ളം കോരിയൊഴിച്ചു..

തന്റെ മനസ്സിലെ ചൂട് കുറയ്ക്കാൻ അതുകൊണ്ടൊന്നും സാധിക്കില്ലെന്നറിയാം.

മനസ്സും ശരീരവും ഒരു പോലെ വെന്തുനീറുകയാണ്.

എന്താ തനിക്ക് പറ്റിയത്.?
ശ്രീയെ വേണ്ടാന്ന് പറഞ്ഞതല്ലേ വേറൊരു വിവാഹത്തിനായി മനസ്സിനെ പാകപെടുത്തിയതല്ലേ എന്നിട്ടും ശ്രീയേട്ടനോടൊപ്പം മേഘയെ കണ്ടപ്പോൾ ദേഷ്യമാണോ സങ്കടമാണോ അതോ അവളോട് അസൂയയോ ?

ഈറനോടെ തന്നെയാണ് അകത്തേക്ക് കടന്നതും.

റൂമിലേക്ക് കടന്നതും മുന്നിൽ ഒരു രൂപം. അവൾ പേടിച്ചു വിറച്ചു.

റൂമിലേക്ക് കടന്നതും മുന്നിൽ ഒരു രൂപം . അവൾ പേടിച്ചു വിറച്ചു.

തുടർന്ന് വായിക്കൂ

“വിനോദ് ”

അവൾ ഞെട്ടി വിറച്ചു. പുറത്തേയ്ക്കിറങ്ങാൻ ശ്രമിച്ച അവളെ കട്ടിലിലേക്ക് വലിച്ചിട്ട് അവൻ കതകടച്ചു.

“എന്നെ ഒഴിവാക്കി അവനുമായി സുഖിച്ചു ജീവിക്കാമെന്ന് നീ കരുതിയോ ? അതിനു നിന്നെ ഞാൻ അനുവദിക്കില്ല. ”

“ഇറങ്ങി പോടാ നായേ എന്റെ വീട്ടിന്ന് ”

“ഞാൻ പോകാൻ തന്നെയാടീ വന്നത് അതിനു മുമ്പ് നിന്നെ ഞാനൊന്ന് ശരിക്കും കാണട്ടെ”

അവൾക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കൈയ്യിൽ കിട്ടിയതെല്ലാം അവൾ അവനു നേരെ വലിച്ചെറിഞ്ഞു.

നീ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. ഇന്നത്തെ ദിവസം എന്റേതാ . അന്ന് നിന്റെ മറ്റവൻ എന്നെ കൈ വെച്ചപ്പോൾ ഞാൻ തീരുമാനിച്ചതാ നിങ്ങൾക്കുള്ളത്.. കണ്ടല്ലോ അവൻ കിടക്കുന്നത്. അതു പോലെ നീയും കിടക്കും ഇന്ന് പിച്ചിചീന്തിയ നിന്റെ ശരീരവുമായി.

“നിനക്കൊരു ചുക്കും ചെയ്യാൻ പറ്റില്ല. ഞാനിപ്പോൾ ആളെ വിളിച്ചുകൂട്ടും..”

” വിളിക്കെടീ നീ വിളിച്ചു കൂട്ട്. ആരൊക്കെയാണെന്ന് വെച്ചാൽ വിളിച്ചു നോക്ക്. വരുന്നവരോട് ഞാൻ പറയാം ..നിന്റെ കാമുകൻ ചാവാൻ കിടക്കുന്നതു കൊണ്ട് പകരത്തിന് എന്നെ വിളിച്ചതാണെന്ന്. അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു….

അതു കേട്ടതും ലച്ചു ചാടിയെഴുന്നേറ്റ് അവന്റെ ചെകിടത്തൊന്നു കൊടുത്തു….

പെട്ടെന്നുള്ള അടിയിൽ വിനോദിന്റെ കരണം പുകഞ്ഞു.

“എടീ, നിനക്കുള്ളത് ഞാനിപ്പോൾ തന്നെ തരാം.”

അവൻ അവളുടെ നേർക്ക് പാഞ്ഞടുത്തു. ബലമായി അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി ….

ലക്ഷ്മി അലറി വിളിച്ചു കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു..

അവളുടെ ശബ്ദം ആ നാലു ചുമരുകൾക്കുള്ളിൽ തന്നെ ഒതുങ്ങി.

എങ്ങനെയെങ്കിലും അവനിൽ നിന്നും രക്ഷപ്പെടണമെന്നുണ്ടായിരുന്നു. അവൾ സർവ്വ ശക്തിയും എടുത്തു അവനെ തട്ടിമാറ്റാൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിഫലമായി..
ആ ബലിഷ്ഠമായ കരങ്ങൾ തന്നെ ഉടച്ചു തകർക്കുമെന്ന് അവൾക്കു മനസ്സിലായി. എങ്ങനെയെങ്കിലും അവനിൽ നിന്നും രക്ഷപ്പെടണം ആ ചിന്ത മാത്രമേ അവൾക്കുണ്ടായുള്ളൂ

ശ്രീയേട്ടനെ നഷ്ടപെട്ടു കഴിഞ്ഞു ഇനി തന്റെ ജീവിതത്തിന് അർത്ഥമില്ല.

വിനോദിന് കീഴടങ്ങുന്നതിലും നല്ലതാണ് അവനെ കൊന്ന് ജയിലിൽ പോകുന്നത്.

ലക്ഷ്മിയുടെ നേർക്കടുപ്പിച്ച അവന്റെ ചെവിയിൽ തന്നെ അവൾ ശക്തിയായി കടിച്ചു വലിച്ചു.

വേദന കൊണ്ടവൻ അവളിൽ നിന്നും അടർന്നു മാറാൻ ശ്രമിച്ചു.. പക്ഷേ അവൾ വിട്ടില്ല.

വായിൽ രക്തത്തിന്റെ ചവരപ്പുരസം പടർന്നു.

വിനോദ് അവളെ തള്ളി മാറ്റി .. ആ തക്കത്തിന് അവൾ എഴുന്നേറ്റു മേശയിൽ കിടന്നിരുന്ന തുണി മുറിക്കുന്ന കത്രിക എടുത്ത് ആഞ്ഞവനെ കുത്തിയെങ്കിലും വിനോദ് ഒഴിഞ്ഞുമാറി.

നിനക്ക് ഇത്രക്ക് അഹങ്കാരമോ? അവൻ വീണ്ടും അവളിലേക്കടുത്തു. അവന്റെ ചെവിയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

“വേണ്ട, അടുത്തു വരണ്ട വന്നാൽ നിന്റെ അവസാനം കണ്ടേ ഞാൻ പിന്മാറൂ ” അവളുടെ ഭാവം മാറി.

” അതിനു മുമ്പ് നീ എന്റേതാവുമെടീ എന്നും പറഞ്ഞ് വിനോദ് അവളുടെ കൈയ്യിൽ പിടിച്ച് കത്രിക തട്ടികളയാൻ ശ്രമിച്ചു.

പെട്ടെന്നാണ് രണ്ടുപേരെയും അമ്പരിപ്പിച്ചു കൊണ്ടു മുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ വീണത്.

ലക്ഷ്മി ഉറക്കെ നിലവിളിച്ചു..
വിനോദും ഞെട്ടിപ്പോയി.

വാതിൽ തകർത്ത് മുന്നിൽ വന്ന ആളെ കണ്ടപ്പോൾ ലച്ചുവിന് സമാധാനമായി.

ഒരിക്കലും പ്രതീക്ഷിക്കാതെ തന്റെ തൊട്ടുമുന്നിൽ അച്ഛൻ.

ഇത്ര നാളും വെറുപ്പോടെ മാത്രം കണ്ടിരുന്ന മാധവനെ ആ സമയം കണ്ടപ്പോൾ അവൾക്കൊരു പ്രതീക്ഷ കൈ വന്നു.

ഓടി അയാൾക്കരുകിൽ നിന്നവൾ കരഞ്ഞു..
അവളെ പിന്നിലേക്ക് നിർത്തി അഴയിൽ നിന്നൊരു തുണിയെടുത്തവൾക്ക് നേരെ നീട്ടി മാധവൻ വിനോദിനു നേരെ തിരിഞ്ഞു.

“അഴകത്ത് മാധവന്റെ മകളെ ദ്രോഹിക്കാൻ മാത്രം വളർന്നോ നീ,
ധൈര്യമുണ്ടെങ്കിൽ നീ ഇവളെ ഒന്നുകൂടി തൊട്ടു നോക്കട്ടാ ” അയ്യാൾ ദേഷ്യത്തോടലറി.

മാധവനെ കണ്ടതും വിനോദ് ഭയപ്പെട്ടു.

അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് വിനോദ് ആദ്യം നോക്കിയത്. വാതിൽ പടിയിലാണ് അയ്യാൾ നിൽക്കുന്നത്.

മാധവൻ ചുവടുകൾ മുന്നോട്ട് വെച്ചു. വിനോദും ചുവടുകൾ പിന്നിലേക്ക് വെച്ചു കൊണ്ടിരുന്നു. ഇനിയും പിന്നിലേക്ക് പോകാൻ സാധിക്കില്ല എന്നറിഞ്ഞപ്പോൾ വിനോദ് നിന്നു.

പിന്നെ മാധവൻ ഒന്നും നോക്കിയില്ല. അവന് കൊടുക്കേണ്ടതെല്ലാം ഒട്ടും സമയം കളയാതെ തന്നെ കൊടുത്തു..

ടാ നീ ഒന്നറിഞ്ഞോ ആരുമില്ലാത്തവളല്ല ഈ ലക്ഷ്മി. ഈ അഴകത്ത് മാധവന്റെ മകളാ ഇനി നിന്റെ ദൃഷ്ടിയെങ്ങാനും എന്റെ മോളുടെ ദേഹത്തെങ്ങാനും പതിഞ്ഞെന്നറിഞ്ഞാൽ ഇപ്പോ പെരുമാറിയത് പോലെ ആവില്ല. കൊന്നു കളയും.. പറഞ്ഞാൽ പറഞ്ഞ പോലെ ഞാൻ ചെയ്യും കേട്ടോടാ നായേ”

അയ്യാളവനെ പുറത്തേക്ക് കൊണ്ടുപോയി തള്ളി..

ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വിനോദവിടെന്ന് രക്ഷപ്പെട്ടു.

മാധവൻ അകത്തേക്ക് ചെന്നപ്പോൾ ലക്ഷ്മി ലതികയുടെ ഫോട്ടോയ്ക്ക് മുന്നിലിരുന്നു കരയുകയായിരുന്നു…

“മോളോ, ഇനിയിവിടെ നിൽക്കണ്ട. ഈ വേഷമൊക്കെ മാറി എടുക്കാനുള്ളതൊക്കെ എടുത്തോളൂ ”

“ഇല്ല ഞാനെങ്ങോട്ടും വരുന്നില്ല. ”

“വെറുതെ വാശി പിടിക്കല്ലേ മോളേ, ഈ അച്ഛൻ നിന്നോടും നിന്റെ അമ്മയോടും ഒരു പാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. അതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം ”

എന്റെ അമ്മ ഉറങ്ങുന്ന മണ്ണാണിത്. ഇവിടം വിട്ട് ഞാനെങ്ങോട്ടും ഇല്ല. എനിക്കെന്തു സംഭവിച്ചാലും ആരും ഒന്നും അന്വേഷിക്കണ്ട. അതെല്ലാം എന്റെ വിധിയാണെന്ന് കരുതി ഞാൻ സമാധാനിച്ചോളാം ” അവൾ വീണ്ടും കരഞ്ഞു.

“അങ്ങനെ നിന്നെ ഇവിടെ വിട്ടിട്ടു പോകാനല്ല ഞാൻ വന്നത്. നിന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തിരുന്നു. നീ എന്തെങ്കിലും കടും കൈ ചെയ്യുമെന്ന് പേടിച്ചാണ് ഞാൻ നിന്റെ പിന്നാലെ വന്നത്. ”

“ആത്മഹത്യ ചെയ്യുമെന്ന് കരുതി തന്നെയാ വന്നത്. എന്തിനാണ് ഞാൻ ജീവിക്കുന്നത് ? പൊയ്ക്കോളൂ എനിക്ക് ആരേയും കാണണ്ട ” അവൾ വീണ്ടും കരഞ്ഞു.

“നിന്നോട് വരാനല്ലേ പറഞ്ഞത് ” അയ്യാൾ ദേഷ്യപ്പെട്ടു.

മാധവന്റെ ഭാവമാറ്റത്തിൽ അവളും ഒന്നു പകച്ചു.

“പത്തു മിനിട്ട് ഞാൻ സമയം തരും അതിനുള്ളിൽ എടുക്കാനുള്ളതൊക്കെ എടുത്തിട്ട് ഇറങ്ങിക്കോണം. അതല്ല നിന്റെ തീരുമാനം മാറിയില്ലെങ്കിൽ ഇവിടെന്ന് എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്കറിയാം ”
മാധവൻ പുറത്തേക്കിറങ്ങി.

എന്തും മടിക്കാത്തവനാണ് മാധവൻ കൊണ്ടുപോകും എന്നു പറഞ്ഞാൽ കൊണ്ടുപോയിരിക്കും.

അവൾ ഡ്രസ്സ് മാറി. എടുക്കാവുന്ന തൊക്കെ എടുത്തു പുറത്തേക്കിറങ്ങി.

അവളിറങ്ങി വന്നപ്പോൾ മാധവന് മനസ്സ് നിറഞ്ഞു .

അമ്മയുടെ കുഴിമാടത്തിലേക്ക് നോക്കി നിറ കണ്ണോടെ അവൾ അയ്യാളോടൊപ്പം ഇറങ്ങി.

ഈ സമയത്താണ് രമണി ചേച്ചി ഓടി വന്നത്.

“മോളേ, ലച്ചൂ , എവിടെ പോകാ?”

“നിങ്ങളൊക്കെ എന്ത് അയൽക്കാരാ ഒരു പെൺകുട്ടിയെ ഒരാൾ ഉപദ്രവിക്കുന്നതു പോലും അറിയാതെ വീടും പൂട്ടി ഇരിക്കുന്നത് ” മാധവൻ രമണിയോട് കയർത്തു.

“എന്തൊക്കെയാ ഇയ്യാൾ പറയുന്നേ? മോളെ ആരാ ഉപദ്രവിച്ചത്.

“അത് , ചേച്ചീ ആ വിനോദ് ഇന്നിവിടെ … അവൾ മുഴുവനാക്കിയില്ല.

ഞാനിവിടെ ഇല്ലായിരുന്നു ലച്ചൂ , കുറച്ച് ദിവസമായി മോൾടെ വീട്ടിലോട്ട് പോയിട്ട്. അവിടെ വരെ പോയതാ . വഴിയിൽ കാറ് കിടക്കുന്നതു കണ്ട് കേറിയതാ. ഇത് ശ്രീദേവിയുടെ കെട്ട്യോൻ അല്ലേ അയ്യാളെന്താ ഇവിടെ “അവർ ശബ്ദം താഴ്ത്തി ചോദിച്ചു.

” ഞാനിവളുടെ അച്ഛനാ ഇവളെ കൊണ്ടുപോകുന്നു. നാലാൾ അറിയെ എന്റെ മകളായി അംഗീകരിക്കാൻ . വാ മോളേ പോകാം ”
മാധവൻ ധൃതി കൂട്ടി.

നിറഞ്ഞ വന്ന കണ്ണുകൾ തുടച്ച് രമണിയോടവൾ യാത്ര ചോദിച്ച് അവിടെ നിന്നും ഇറങ്ങി.

അവരെയും കൊണ്ട് കാർ ചെന്നു നിന്നത് വലിയൊരു ബംഗ്ലാവിന്റെ മുമ്പിലായിരുന്നു.

” ഇറങ്ങുമോളേ, വീടെത്തി. “മാധവൻ പറഞ്ഞു.

വണ്ടിയിൽ നിന്നിറങ്ങി അവൾ ആ വീട്ടിലേക്ക് കയറി.

“ദേവീ, ഇതാരാ വന്നതെന്നു നോക്കിയേ” അയ്യാളുടെ വിളിയിൽ ശ്രീദേവി പുറത്തേക്കു വന്നു.

ലക്ഷ്മിയെ മുന്നിൽ കണ്ടപ്പോൾ ശ്രീദേവിക്ക് അത്ഭുതമായി.

ഓടി ചെന്നവളെ കെട്ടിപ്പിടിച്ചു.

ഇന്നുമുതൽ ഇവൾ ഇവിടെ നിൽക്കും നമ്മുടെ മകളായി. നിനക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം”

ശ്രീദേവിക്ക് വിശ്വസിക്കാൻ പറ്റിയില്ല മാധവന്റെ ഈ മാറ്റം.

“എതിരഭിപ്രായമോ എനിക്കോ”

സന്തോഷം കൊണ്ട് ശ്രീദേവിയുടെ കണ്ണു നിറഞ്ഞു .

“എന്നാലും ഇതെങ്ങനെ സംഭവിച്ചു?

“ഇപ്പോളതൊന്നും ചോദിക്കണ്ട . അവൾക്കെന്തെങ്കിലും കഴിക്കാൻ കൊടുക്ക്. എന്നിട്ട് രണ്ടു പേരും റെഡിയായി ഇരിക്കണം. മോൾക്ക് നല്ല ഡ്രസൊക്കെ വാങ്ങണം. ഞാനൊന്നു പുറത്തോട്ട് പോയിട്ട് വരാം. ഒന്നു രണ്ടുപേരെ കാണാനുണ്ട്. “അയ്യാൾ എന്തൊക്കെയോ നിശ്ചയിച്ചാണ് പുറത്തേക്ക് പോയത്.

ലക്ഷ്മി വന്ന സന്തോഷത്തിൽ ശ്രീദേവി മതിമറന്നു. അവൾക്ക് വേണ്ടതെല്ലാം അവർ നൽകി.

പിറ്റേന്ന് ശ്രീയുടെ ഡിസ്ചാർജ് ആയിരുന്നു. ശ്രീദേവിയും മാധവനും അങ്ങോട്ട് പോകുന്ന തിരക്കിലായിരുന്നു.

രാവിലെ പത്രം വായിക്കുകയായിരുന്നു ലക്ഷ്മി.പത്രത്തിലെ ഒരു വാർത്തയിലാണ് അവളുടെ കണ്ണുടക്കിയത്. കത്തി കരിഞ്ഞ പാതി ശരീരം നഗരത്തിലെ അഴുക്കുചാലിൽ നിന്നും കിട്ടിയെന്ന്.

“എന്തെല്ലാം മനം മടുപ്പിക്കുന്ന വാർത്തകളാണ് പത്രങ്ങളിൽ ഉള്ളത് ” അവൾ സ്വയം പറഞ്ഞു.

“മനം മടുപ്പിക്കുന്നതല്ല മനം കുളിർക്കുന്ന വാർത്തയാണ് മോളേ”

പിന്നിൽ നിന്ന് മാധവനത് പറഞ്ഞപ്പോൾ അവൾ സംശയത്തോടെ അയ്യാളെ നോക്കി.

“എന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചവൻ ഇനി ജീവിച്ചിരിക്കണ്ടാന്ന് ഞാൻ നിശ്ചയിച്ചു. “അയ്യാൾ പുഞ്ചിരിച്ചു.

“അപ്പോൾ എന്റെ അമ്മയെ നശിപ്പിച്ച നിങ്ങളെ എന്തു ചെയ്യണം ?” അവളുടെ ആ ചോദ്യത്തിന് അയ്യാളുടെ പക്കൽ ഉത്തരമില്ലായിരുന്നു.

ശിരസ്സു കുനിച്ച് നിന്ന മാധവനോട് ലച്ചു പറഞ്ഞു.

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എന്റെ അമ്മയ്ക്ക് സംഭവിച്ചത് ഒരു നിമിഷം ഓർത്തു പോയി. ” അവൾ പറഞ്ഞു.

“ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം കൂടിയാണ് മോളേ അച്ഛനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ”

“അല്ലാ, അച്ഛനും മോളും കൊച്ചു വർത്തമാനം പറഞ്ഞിരിക്കാണോ നമ്മുക്ക് പോകണ്ടേ ?”

“ഞാൻ വരുന്നില്ലമ്മേ ” ലച്ചു പറഞ്ഞു.

“നീയല്ലേ മോളേ അവിടെ വേണ്ടത്. നിന്നെ നിന്റെ അച്ഛനരുകിലെത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ശ്രീയാ ”

“നിങ്ങൾ പോയാൽ മതി ഞാൻ വരുന്നില്ല. “അതും പറഞ്ഞ് ലക്ഷ്മി അകത്തേക്ക് പോയി.

അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ശ്രീദേവിക്ക് മനസ്സിലായി.എത്ര ചോദിച്ചിട്ടും അവൾ കൂടുതലൊന്നും പറഞ്ഞില്ല.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ശ്രീയോടും ചോദിചു.
ശ്രീയും അങ്ങനെ തന്നെ. രണ്ടു പേരും എന്തൊക്കെയോ ഒളിക്കുന്നതായി മനസ്സിലായി.

ദിവസങ്ങൾ കൊഴിഞ്ഞു പോയി ശ്രീ പഴയ പോലെ ഉന്മേഷവാനായി.

ലക്ഷ്മി വീണ്ടും പഠിക്കാൻ പോയി. ലക്ഷ്മിക്കു സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ തന്നെ കാവ്യയ്ക്ക് സങ്കടം തോന്നിയെങ്കിലും അവൾക്കുണ്ടായ ഭാഗ്യത്തെ ഓർത്ത് സന്തോഷം തോന്നി. ബാലയും അവർക്കൊപ്പം ചേർന്നു.

ശ്യാമിനു ശ്രീബാലയോടുണ്ടായ വിരോധം ലക്ഷ്മി പറഞ്ഞു തീർത്തു. അവരുടെ ഇടയിൽ പ്രണയത്തിന്റെ വല്ലരികൾ പൂത്തു തുടങ്ങി. ശ്രീദേവിയോട് പറഞ്ഞ് അവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുപ്പിച്ചു. പഠിത്തം കഴിഞ്ഞ് ശ്യാമിനൊരു ജോലിയായിട്ട് വിവാഹം എന്നവർ ഉറപ്പിച്ചു.

ശ്രീ പുറത്തേക്കിറങ്ങി തുടങ്ങി.ആദ്യം ചെന്നത് അപ്പച്ചിയുടെ വീട്ടിലേക്കാണ്.

വാതിൽ തുറന്നതു കൊടുത്തത്. ലക്ഷ്മിയായിരുന്നു. ശ്രീയെ മുന്നിൽ കണ്ടപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒരു പാട് മാറിയിരിക്കുന്നു. പഴയ ആ പ്രസന്നത അവനില്ല. താടിയൊക്കെ വെച്ച് വല്ലാതെ മാറി പോയി.

ആ നെഞ്ചിൽ വീണ് ഒന്നു കരയാൻ അവളാഗ്രഹിച്ചു.

“മാറി നിൽക്കെടി , ഓരോന്ന് വേഷം കെട്ടി മുന്നിൽ വന്നു നിന്നോളും നാശം” അവൻ ദേഷ്യപ്പെട്ടു.

അവന്റെ ആ പെരുമാറ്റത്തിൽ അവളുടെ നെഞ്ചുപൊട്ടി. അവനായി വഴി മാറി കൊടുത്ത് അവളുടെ റൂമിലേക്ക് ഓടി.

ശ്രീയെ കണ്ടപ്പോൾ ശ്രീദേവി ഒരു പാട് സന്തോഷിച്ചു.

“എന്റെ മോന് ഒരാപത്തും കൂടാതെ വന്നല്ലോ ”

“അപ്പച്ചിയുടെ പ്രാർത്ഥന എന്നും എന്നോടൊപ്പം ഉണ്ടല്ലോ “അവൻ പറഞ്ഞു.

എന്റെ അല്ല മോനേ ലച്ചുവിന്റെ . അല്ലാ നീ ലച്ചുവിനെ കണ്ടില്ലേ ? ലച്ചൂ അവർ അവളെ വിളിച്ചു.

ശ്രീദേവിയുടെ വിളി കേട്ടതും മനസ്സില്ലാമനസ്സോടെയാണവൾ വന്നത്.

കരഞ്ഞു കലങ്ങിയ അവളുടെ മുഖം കണ്ടപ്പോൾ തന്നെ ശ്രീദേവിക്കു മനസ്സിലായി അവർ തമ്മിലുള്ള പിണക്കത്തിന്റെ ആഴം.

“എന്തായാലും മോൻ ഇന്നുതന്നെ വന്നതു നന്നായി. ഇന്നു ഇവളുടെ പിറന്നാളാണ്. ഞങ്ങളുടെ മോളായിട്ടുള്ള ആദ്യ പിറന്നാൾ ആണ് പക്ഷേ ആഘോഷമൊന്നും ഇല്ല . ലതിക മരിച്ചിട്ട് ഒരു വർഷം പോലും ആയില്ലല്ലോ. അതാ നിന്നോടു പോലും പറയണ്ടാന്ന് ഇവൾ പറഞ്ഞത്. ചെറിയൊരു സദ്യ ഒരുക്കിയിട്ടുണ്ട് മാധവേട്ടനും കൂടി വന്നിട്ട് ഒരുമിച്ച് കഴിക്കാം ട്ടോ നിങ്ങൾ സംസാരിക്ക് ” അതും പറഞ്ഞ് ശ്രീദേവി മന:പൂർവ്വം അവിടെ നിന്നും പോയി.

രണ്ടു പേരും പരസ്പരം മിണ്ടിയില്ല. ഒരു ആശംസയെങ്കിലും അവൻ പറയുമെന്ന് ലച്ചു കരുതി. പക്ഷേ ഒന്നും പറഞ്ഞില്ല. അവിടെ നിന്നു വീർപ്പുമുട്ടൽ അനുഭവിച്ചപ്പോൾ ലക്ഷ്മി ശ്രീദേവിയുടെ അരികിലേക്ക് പോകാനൊരുങ്ങി.

” ലക്ഷ്മീ ” ശ്രീയുടെ ആ വിളിയിൽ അവൾ സന്തോഷിച്ചു.

“ശ്രീയേട്ടാ, എന്നെ വിഷമിപ്പിച്ചത് മതിയായില്ലേ?

” മനോജിനെ കണ്ടിരുന്നു. നിന്നെ ഇപ്പോഴും അവനിഷ്ടമാണ്. നിനക്ക് സമ്മതമാണെങ്കിൽ അപ്പച്ചിയോട് ഞാൻ പറയാം”

അതു കേട്ടപ്പോൾ തന്നെ അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു.

“എന്റെ വിവാഹം നടത്താൻ എന്താ ധൃതി. എന്നിട്ട് വേണമായിരിക്കും മേഘയുമായുള്ള വിവാഹം നടത്താനല്ലേ ? നിങ്ങളുടെ ഇടയിൽ ഞാനൊരിക്കലും ശല്ല്യമാകില്ല ”

” നിനക്കു താത്പര്യം ഇല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞെന്നേയുള്ളൂ ” ശ്രീ ഗൗരവത്തിലതും പറഞ്ഞ് അവിടെ നിന്നും പോയി..

അവന്റെ മനസ്സിൽ തനിക്കൊരിക്കലും സ്ഥാനമില്ലെന്ന് അവൾക്ക് മനസ്സിലായി. ഇനി ഒരിക്കലും ശ്രീയെ ഓർത്ത് കരയില്ലെന്ന് അവൾ ശപഥമെടുത്തു.

ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്. രണ്ടു പേരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.

“ലച്ചു ഉണ്ടാക്കിയതാ നീ കഴിച്ചു നോക്ക് എന്നും പറഞ്ഞ് കറികൾ ശ്രീയ്ക്ക് വിളമ്പി ശ്രീദേവി

“അപ്പച്ചിക്കെങ്ങാനും ഉണ്ടാക്കിയാൽ പോരായിരുന്നോ ഒന്നും വായിൽ വെയ്ക്കാൻ കൊള്ളില്ല. അറിയാൻ പാടില്ലാത്തവരെ ഈ പണി ഏൽപ്പിക്കണോ ” ശ്രീ അതുപറഞ്ഞപ്പോൾ ലക്ഷ്മിക്ക് ദേഷ്യം വന്നു.

“നിങ്ങളെ ആരെങ്കിലും ക്ഷണിച്ചോ ഇങ്ങോട്ടു വരാൻ ഇഷ്ടമില്ലെങ്കിൽ കഴിക്കണ്ട അമ്മ ഉണ്ടാക്കിയ കറികളുണ്ടല്ലോ അത് കഴിച്ചാൽ പോരേ ? അവൾ ദേഷ്യത്തോടെ പറഞ്ഞു.

“എന്റെ അപ്പച്ചിയുടെ വീട്ടിൽ വരാൻ നിന്റെ ക്ഷണകത്തൊന്നും എനിക്ക് വേണ്ട ” ശ്രീയും വിട്ടു കൊടുത്തില്ല.

“എന്നാലേ ഇനി മുതൽ അത് വേണം ഇതെന്റെ അച്ഛന്റെ വീടാണ് അഴകത്ത് മാധവന്റെ . എന്റെ അവകാശം കഴിഞ്ഞിട്ടേ ചിറയ്ക്കൽ ശ്രീഹരിക്ക് ഇവിടെ സ്ഥാനമുള്ളൂ. ” അവളുടെ സകല നിയന്ത്രണങ്ങളും വിട്ടു കഴിഞ്ഞിരുന്നു.

“എന്താ ലച്ചൂ ഇത് നല്ലൊരു ദിവസമായിട്ട് ” ശ്രീദേവി സ്നേഹത്തോടെ അവളെ ശ്വാസിച്ചു.

“സഹിക്കുന്നതിലും ഒരു പരിധി ഉണ്ടമ്മേ ഇഷ്ടമില്ലെങ്കിൽ വേണ്ടാന്നു വെച്ചൂടെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് ” അവൾ കരച്ചിലിന്റെ വക്കിലെത്തി.

എന്തിനാ ശ്രീ എന്റെ മോളെ കരയിപ്പിച്ചേ ? ഇവളെ പഴയലച്ചു ആക്കിയെടുത്തു വരികയായിരുന്നു. ”

“ഞാനായിട്ട് ആരേയും കരയിപ്പിക്കുന്നില്ല ” പുച്ഛത്തിലുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ ലക്ഷ്മി കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു .

“മോളേ നീ ഒന്നും കഴിച്ചില്ലല്ലോ? അതുവരെ മിണ്ടാതിരുന്ന മാധവൻ പറഞ്ഞു.

“എനിക്ക് വയറു നിറഞ്ഞു . ശ്രീയുടെ മുഖത്തു നോക്കിയാണവൾ പറഞ്ഞത്.

ലക്ഷ്മി മുറിയിലേക്ക് പോയപ്പോൾ മാധവൻ ശ്രീയോടായി പറഞ്ഞു.

“മതി ശ്രീ മോനേ നാടകം കളിച്ചത്. ഇനിയും അവളെ വേദനിപ്പിക്കണോ ?”

” കുറച്ചെങ്കിലും ലച്ചു വേദനിച്ചില്ലെങ്കിൽ പിന്നെ ഞാനവളെ പ്രണയിച്ചതിൽ വല്ല അർത്ഥവുമുണ്ടോ അമ്മാവാ ഇതെന്റെ ഒരു മധുര പ്രതികാരമല്ലേ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശ്രീദേവിക്ക് കാര്യം മനസ്സിലായില്ല.

“ദേവീ നീ ആലോചിച്ച് തലപുണ്ണാക്കണ്ട ഇത് വെറുമൊരു നാടകമാ”

“നിങ്ങളും അറിഞ്ഞു കൊണ്ടാണല്ലേ എന്റെ മോളെ കരയിപ്പിച്ചത്. ”

“എല്ലാം നല്ലതിനല്ലേ അപ്പച്ചീ ,ഞാനേ എന്റെ പെണ്ണിനൊരു പിറന്നാൾ സമ്മാനം കൊടുത്തിട്ട് വരാം ” അവൻ വേഗം എഴുന്നേറ്റു.

ലക്ഷ്മിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു.

അവളുടെ അരികിലേക്ക് ചെന്നവളെ കോരിയെടുത്തപ്പോൾ ലക്ഷ്മിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

കൈ വീശി ആദ്യം അവളൊന്നു കൊടുത്തു ശ്രീയ്ക്ക് .

“ഇത് ഞാൻ അർഹിക്കുന്നതാ ലച്ചൂ ” എന്നും പറഞ്ഞ് ശ്രീ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിനക്കെന്നോട് ഒന്നും പറയാനില്ലേ ? കുറച്ച് മുമ്പ് വരെ ദേഷ്യം കൊണ്ട് വഴക്കു പറഞ്ഞിട്ട് ”

“എന്തിനാ ശ്രീയേട്ടാ എന്നെ ഇങ്ങനെ …..”

“നീ എന്നോട് ചെയ്തതിനുള്ള മധുര പ്രതികാരം ” അവൻ ചിരിച്ചു കൊണ്ടു
പറഞ്ഞു.

“അപ്പോൾ മേഘ ”

” അവളുമായുള്ള ആലോചന ഞാൻ പണ്ടേ മുടക്കിയതാ. നിന്നെ കുറിച്ച് അവളോട് പറഞ്ഞിരുന്നു. അന്ന് വന്നത് ഞാൻ ആക്സിഡന്റായി എന്നറിഞ്ഞത് കൊണ്ടാ . ഞങ്ങൾ ഒരുക്കിയ ഒരു നാടകം മാത്രമായിരുന്നു അത്. പിന്നേയ്
പിറന്നാൾ കുട്ടിയ്ക്ക് സമ്മാനമൊന്നും വേണ്ടേ ?

“എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ശ്രീയേട്ടൻ ”

അവൾ ശ്രീയോട് പറ്റി ചേർന്നു ആ നെറ്റിയിൽ ചുംബിച്ചു.

ആ നിമിഷം തന്നെ അവളുടെ അധരങ്ങളവൻ കരസ്ഥമാക്കിയിരുന്നു.

പരസ്പരം കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തിന് മാധുര്യം ഏറി.

“ലച്ചൂ നീ കണ്ണൊന്നടച്ചേ ”

“എന്തിനാ ”

“അടയക്ക് ”

അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ കൈയിലേക്ക് ശ്രീ പിറന്നാൾ സമ്മാനം കൊടുത്തു.

കണ്ണു തുറന്നു നോക്കിയ അവൾക്ക് സന്തോഷം അടക്കാനായില്ല.

“ശ്രീഹരി “എന്നെഴുതിയ താലിമാല

” ഇത് ഇപ്പോൾ നിനക്ക് സ്വന്തമല്ല. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞാൻ നിന്നെ അണിയിക്കുന്നതാണ്. ”

അവന്റെ നെഞ്ചിലേക്ക് ചേർന്നവൾ കിടന്നപ്പോൾ കണ്ണിൽ നിന്നും ഉതിർന്നു വീണ മിഴിനീർ അവൻ തുടച്ചു. ഇനിയെന്റെ ലച്ചു ഒരിക്കലും കരയരുത്.

ശ്രീഹരി പറഞ്ഞതു പോലെ തന്നെ തൊട്ടടുത്ത മുഹൂർത്തത്തിൽ അവനാ താലി അവളെ അണിയിച്ചു.

സുന്ദരമായ ആ നിമിഷത്തിനു വേണ്ടിയാണവർ കാത്തിരുന്നത്.

ആദ്യരാത്രിയെ മനോഹരമാക്കി കൊണ്ട് പൂർണ്ണ നിലാവായിരുന്നു അന്ന് .

ശ്രീഹരി പറഞ്ഞതു പോലെ തന്നെ തൊട്ടടുത്ത മുഹൂർത്തത്തിൽ എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും അവനാ താലി അവളെ അണിയിച്ചു. അന്നവൾ അപ്സരസിനെ പോലെ സുന്ദരിയായിരുന്നു..
അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈയ്യും പിടിച്ച് വലം വയ്ക്കുമ്പോൾ സ്വർഗം നേടിയതുപോലെയായിരുന്നു ശ്രീയ്ക്ക്. സീമന്തരേഖയിൽ ശ്രീയുടെ കൈയാൽ കുങ്കുമം ചാർത്തിയപ്പോൾ അവളുടെ കണ്ണ് ഈറനണിഞ്ഞു. മനസു കൊണ്ട് അമ്മയോട് മാപ്പുപറഞ്ഞവൾ .
*********************
അവരുടെ ആദ്യരാത്രിയെ മനോഹരമാക്കി കൊണ്ട് പൂർണ്ണ നിലാവായിരുന്നു അന്ന് .

കൈയ്യിലൊരു പാൽ ഗ്ലാസ്സുമായി ലച്ചു അവന്റെ മുറിയിലേക്ക് കാലെടുത്തു വെച്ചു. അവളെയും കാത്ത് പ്രണയ പരവശനായി ഒരു കള്ള ചിരിയോടെ ശ്രീ കാത്തിരിക്കുന്നുണ്ടായിരുന്നു. അതു കണ്ടവൾ നാണത്തോടെ മുഖം കുനിച്ചു.

(ബാക്കി നിങ്ങൾ ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് ഊഹിച്ചാൽ മതീട്ടോ )

ശുഭം

അനീഷ സുധീഷ്

(ഇത്രയും നാൾ എനിക്ക് തന്ന സപ്പോർട്ടിന് ഒരു പാട് നന്ദി. തുടർക്കഥ ഇല്ലെങ്കിലും ചെറുകഥയുമായി നിങ്ങൾക്കു മുമ്പിലുണ്ടാകും.)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ശ്രീലക്ഷ്മി – പാർട്ട്‌ 8 (അവസാന ഭാഗം)”

Leave a Reply

Don`t copy text!