കോവിഡ് അപൂർവ്വത

2451 Views

covid kavithakal

                          കവിത

ഈ ഒരു കാലം കടന്നുപോകും

ഇരുളിൻറെ പകലുകൾ നീങ്ങിപ്പോകും

ഓഖിയും, നിപ്പയും തീണ്ടലും താണ്ടിയ

നമ്മളി മാരിയേം  താണ്ടിടും

സംശയം ലേശമില്ല .

കൈകൾ കഴുകിടാം, മാസ്ക് ധരിച്ച് ഇടാം

മന: അകലം കുറച്ചൊന്നായ്

സാമൂഹ്യ അകലം പാലിച്ചിടാം

ശാസ്ത്രസത്യങ്ങളെ സത്യമായ് കാണുകിൽ

സത്യമായ്  ജീവിക്കും

സംശയം ലേശമില്ല

നരിയും,പുലിയും റോഡിറങ്ങി

മർത്യനഹന്തയും മുറിയിൽ പൂട്ടി

ചേരയേം, തെളിനേം ഭോജിച്ച

ചീനക്കാരൻ വരെ

ചാരമായ്  തീരുന്ന കാഴ്ച കണ്ടോ

ഓരോ ദുരന്തവും ഓരോന്നായ് ചൊല്ലുന്നു

ഭൂമി മർത്യൻ ഒരുവനു മാത്രമല്ല

ചുണ്ടോടു ചുംബിച്ച  ചുംബന നായകൾ ചുംബിക്ക  വയ്യാതെ

ചുണ്ടു വരളുന്ന കാഴ്ച കണ്ടു

വേളി കോമാളികൾ ആളിയോടാടിയോർ

ആളാരവംമില്ലാതെ

വേളി കൊണ്ടാടുന്ന കാഴ്ച കണ്ടു.

തൂക്കിയിടുന്നു പിണങ്ങൾ കുഴികളിൽ അന്ത്യകർമ്മങ്ങളോ  കൂദാശയോയില്ലാതെ

ആചാരം തെറ്റുന്ന കാഴ്ച്ച കണ്ടോ ആർക്കും പരിഭവം ലേശമില്ല.

ബലിയിട്ടുയീയാണ്ടു വീടുകളിൽ

ബലി കാക്കയ്ക്കും പരിഭവം ലേശമില്ല

ആചാരം തെറ്റുന്ന കാഴ്ച്ച കണ്ടോ ആർക്കും പരിഭവം തല്ലുമില്ല.

ആരോ പുലമ്പുന്നു പിന്നേം ചിലയ്ക്കുന്നു

ദൈവങ്ങളെന്നത്  മിഥ്യ തന്നെ

കോവിഡ്  കാലത്ത് ഗോവിന്ദ  പാടിയ

ദൈവങ്ങൾ എന്നത് മിഥ്യ തന്നെ.

ഉണ്ടെന്ന് ചൊല്ലിലും, ഇല്ലെന്ന് ചൊല്ലിലും                                  ചൊല്ലാതെചൊല്ലുന്നുദൈവങ്ങളും

മർത്യാ നിനക്കീ കോവിഡ്കാലം കാലത്തിൻ കാവ്യ നീതി തന്നെ. നിസ്കാരപ്പായിലും, നാഗത്തറയിലും, മേടക്കു മുന്നിലും

പേടിച്ചു കേഴുന്നു ബാലികമാർ

മാനത്തിനായ് പേടിച്ചു കേഴുന്നു

ബാലികമാർ.

ഉണ്മയാം സോദരേ

വെട്ടിനുറുക്കിനി

ഉണ്ടെന്നറിയാ  ദൈവങ്ങൾക്കായ്

വിറ്റു തരാതരം

ദൈവങ്ങളോരോന്നും

വിഷ വർഗീയ രാഷ്ട്രീയ ചന്തകളിൽ

ആശാ പ്രത്യാശകൾ ലേശമില്ലെങ്കിലും

ആശിച്ചുപോകുന്നു ദൈവങ്ങളും ഈയൊരു കാലം കടന്നുപോകും

മർത്യ മനസ്സിൻറെ ഇരുളുകൾ

നീങ്ങുന്ന കാലം വരും.

രചന:രതീഷ്പാലോട്ടുവിള

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply