Skip to content

ഒരു അഡാർ പെണ്ണുകാണൽ – 16

Izah-Sam-oru-adar-penukanal

എനിക്കൊരുപാട് സന്തോഷം തോന്നി…കാശി എങ്ങനെ എടുക്കും എന്നുള്ളത് എനിക്ക് സംശയമുണ്ടായിരുന്നു. അവന്റെ പ്രായം അവന്റെ കൂട്ടുകാർ….അവൻ എന്നെ ഉൾക്കൊള്ളുമോ…

“അപ്പൊ ഞങ്ങൾ പോയി എസ്. ഐ യെ കണ്ടിട്ട് വരാം.” അച്ഛനും ,കാശിയും,രാഹുലും ഇറങ്ങി.

“ഒരു മിനിറ്റ് അച്ഛാ.”…ഞാൻ വേഗം പോയി മുഖം കഴുകി. അമ്മയെയും വിളിച്ചിട്ടു വന്നു.

“അപ്പൊ ഞാൻ നേരത്തെ പറഞ്ഞ പരിപാടിക്ക് സമയമായി……..എല്ലാരും റെഡി അല്ലേ….”

ഞാൻ അച്ഛന്റെ മൊബൈൽ എടുത്തു. അച്ഛനും അമ്മയും കാശിയും രാഹുലും അന്തം വിട്ടു നോക്കുന്നുണ്ട്.

“ഒന്നുമില്ല അച്ഛാ…ഈ സൈബർ ആക്രമണങ്ങളെ അങ്ങനെ തന്നെ നേരിടണം. നമുക്കൊന്നു ഫേസ്ബുക് ലൈവ് ചെയ്യാം. നിങ്ങളെല്ലാം എന്റൊപ്പം നിന്നാൽ മതി…”

“വേണ്ട …..ശിവാ….നീ ഇനി അതിന്റെ അകത്തു കയറിയിരുന്നു കരയാനോ…വേണ്ടാ….” അച്ഛനാണ്.

“അങ്ങനല്ല അച്ഛാ… ഇത് ശെരിക്കും സൈബർ ആക്രമണം ആണ്…ഒരു പോലീസ് കംപ്ലൈന്റ്റ് മാത്രം പോരാ.”

കാശിയാണ്.

ഞാൻ അമ്മയെ നോക്കി. ” ചെയ്യാം അരവിന്ദേട്ടാ….ഞാനും കണ്ടിട്ടുണ്ട്…കുറച്ചു പേരെങ്കിലും നമ്മളെ വിശ്വസിക്കില്ലേ?…. “

അച്ഛൻ കുറച്ചു നേരം ആലോചിച്ചു. ഒടുവിൽ “ശെരി അതും നോക്കാം….”

അങ്ങനെ ആദ്യമായി ഞാൻ ഫേസ്ബുക് ലൈവിൽ.

“അമ്മേ മീറ്റിംഗ് കഴിഞ്ഞു ഞാൻ തിരിച്ചിട്ടുണ്ട് പത്തു മണിയോടെ എത്തും . ” ആദി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അമ്മയെ വിളിച്ചു പറഞ്ഞു. ഇനി ഒരു മണിക്കൂർ കൂടെ യാത്രയുണ്ട് വീടെത്താൻ. ഇന്നത്തെ ദിവസം മുഴുവൻ യാത്ര ആയിരുന്നു. അപ്പോഴേക്കും അശ്വിന്റെ കാൾ വന്നു.

“ഡാ..ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു. നീ ഇന്ന് വീട്ടിൽ പോവണ്ട..ഞാൻ ഇപ്പൊ എത്തും.”

“ഓ.കെ ..ആദിയേട്ടാ…അതല്ലാ ..ഞാൻ വേറെ ഒരു കാര്യം പറയാനാ വിളിച്ചതു …ശിവ വിളിച്ചിരുന്നോ?” അശ്വിന്റെ ശബ്ദത്തിലെ ആകുലത എന്നെ അസ്വസ്ഥതപ്പെടുത്തി. …. ഇവൻ എന്താ അങ്ങനെ ചോദിച്ചത്.

“ഇല്ലടാ…ഞാൻ അവളെ വിളിച്ചിട്ടു രണ്ടു ദിവസം ആവുന്നു. നിനക്കറിയാലോ അന്നത്തെ കേസ് ഭയങ്ക ര ഇഷ്യൂ ആയല്ലോ.. …അങ്ങനെ അന്ന് തന്നേ തിരുവനന്തപുത്തോട്ടു പോവേണ്ടി വന്നു. പിന്നെ ഈ രണ്ടു ദിവസം അമ്മയെ പോലും ഒന്നു ജസ്റ്റ് വിളിച്ചിട്ടേയുള്ളൂ. എന്താടാ ?”

“മ്മ്…ഫേസ്ബുക്കിലും വാട്സാപ്പിലും ഒന്നും കേറീലാ….”

“ഒന്ന് പറ ചെക്കാ…..ഞാൻ ഒഫീഷ്യൽ പർപ്പസ്സിനു മാത്രമേ അതൊക്കെ ഉപയോഗിക്കാറുള്ളൂ… നിനക്കറിയില്ലേ?”

“ഞാൻ ഒരു രണ്ടു വീഡിയോ അയക്കാം…ഒന്ന് നോക്കൂ…വണ്ടി ഒതുക്കിക്കൊ….”

വീഡിയോയോ….ശിവയുടെ കാര്യവും പറഞ്ഞല്ലോ….ഇത് രണ്ടും ചേർന്നാൽ അപകടമാണലോ….എന്റെ ശിവകോച്ചിനു വല്ല പണിയും കിട്ടിയോ…

അശ്വിന്റെ മെസ്സേജ് വന്നു. അതൊരു ലിങ്കായിരുന്നു. ക്ലിക്ക് ചെയ്തപ്പോൾ ദാ എന്റെ ശിവകോച്ചിന്റെ ലൈവ്.മൂന്ന് മണിക്കൂർ മുന്നേ നടന്നത്. ഞാൻ ക്ലിക്ക് ചെയ്തു.

“എല്ലാപേരോടും നമസ്കാരം…ഞാൻ ശിവാനി. ഞാൻ ഇന്ന് രാവിലെ തൊട്ടു വൈറൽ ആയ ഒരു വീഡിയോയിലെ പ്രധാന കഥാപാത്രം ആണ്. ഞാൻ തൃശൂർ ലോ കോളേജിലെ വിദ്യാർത്ഥിയാണ്. എന്റെ കോളജിൽ നടന്ന ഒരു സെമിനാറിന്റെ ഭാഗമായി ലിപ്ലോക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഞാൻ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഡെമോ ക്ലാസ് അതായത് ഞങ്ങൾക്ക് ഒരൂ വിഷയത്തിനും ആസ്പദമാക്കി ഒരൂ കേസ് തരും ..അതിനു അനുകൂലമായി വാദിക്കുക. ഇതൊക്കെ പഠനത്തിന്റെ ഭാഗമാണ്. ആ സന്ദർഭത്തെ ദുരുപയോഗം ചെയ്തു ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. തീർച്ചയായും അത് എന്റെ കോളേജിൽ ഉള്ള ആരോ ചെയ്തതാണ്. ഞാൻ പോലുമറിയാതെ എടുത്ത കുറച്ചു ഫോട്ടോസും ഉണ്ട് ആ വിഡിയോയിൽ. എന്റെ ഫോൺ നമ്പർ പേര് എല്ലാം ഉണ്ട്. “ലിപ്ലോക്ക് ശിവാനി ഈസ് ആൽവേസ് അവൈലബിൾ എന്ന തലക്കെട്ടും . നിങ്ങൾ നോക്കു 150 കാളുകളാണ് ഈ അവസാന ഒരുമണിക്കൂറിൽ എനിക്ക് വന്നിരിക്കുന്നത്.” അവൾ മൊബൈൽ എടുത്തു ക്യാമെറയിലേക്കു കാണിച്ചു. ശെരിയാ 150 മിസ്സഡ് കാൾ…. അവൾ തുടർന്നു

“അനാവശ്യമായ ചോദ്യങ്ങളും….ഇപ്പൊ ഫ്രീ ആണോ?…ലിപ്ലോക്ക് കിട്ടുമോ?…എത്രയാ റേറ്റ്? …നിന്റെ തൊലിക്കട്ടി അപാരം തന്നെ?…..എന്നീ ചോദ്യങ്ങളും കാരണം ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്തു വെച്ചിരിക്കുവായിരുന്നു. ഇങ്ങനെയുള്ള വീഡിയോസ് കണ്ടപാടെ സ്വന്തം ഫോൺ എടുത്തു കുത്തുന്ന ചേട്ടന്മാരെ എനിക്ക് മനസ്സിലാവും…അവരുടെ സൂക്കേടും…പക്ഷേ ഇതുപോലൊരു വീഡിയോ കാണുമ്പോ..അതിന്റെ സത്യാവസ്ഥ പോലും മനസ്സിലാക്കാതെ അത് ഷെയർ ചെയ്യുകയും അതിന്റയൊക്കെ താഴേ വന്നു എന്നെയും എന്റെ ഈ അച്ഛനെയും അമ്മയെയോ വരെ ചീത്ത വിളിക്കുന്ന കമന്റ്‌സ് ഇടുന്ന ഈ സുഹൃത്തുക്കളെ അല്ലെങ്കിൽ ചേട്ടന്മാരെ ചേച്ചിക്കിമാരെ അനിയന്മാരെ ഒന്നും എനിക്ക് മനസ്സിലാവുന്നില്ല…നിങ്ങൾ ഈ കാണിക്കുന്ന ശുഷ്‌കാന്തി ഒരു നന്മ ഷെയർ ചെയ്‌ത വീഡിയോക്ക് കാണിച്ചു കൂടെ. എന്റെ യൂട്യുബിലെ ഫേക്ക് വീഡിയോ കണ്ട കുറെ ആക്ടിവിസ്റ് ചേച്ചിമാർ സദാചാരചേട്ടന്മാർ അവരൊക്കെ അത് നേരിട്ട് കണ്ട പോലെ സംസാരിക്കുന്നു. എന്നെ എന്നെ ഒന്ന് കണ്ടിട്ടു പോലുമില്ലാത്ത ആൾക്കാരാണ് ഏറ്റവും നീചമായി കമന്റ്‌സ് ഇടുന്നതു. നിങ്ങൾകൊക്കെ എന്ത് ഗുണമാണ് കിട്ടുന്നത്….ഇനിയും ഇനിയും ഇവിടെ ശിവാനിമാർ ഉണ്ടാവും…അവരെ സൃഷ്ടിക്കുന്നത് നിങ്ങളെപ്പോലുള്ളവരാണ്….ഞാൻ ഈ ലൈവിൽ വന്നതു ഈ ചുവരെഴുത്തുകാരെ ചീത്തപറയാനല്ല…..എന്നെ പോലുള്ള സൈബർ ആക്രമണങ്ങൾക്കു വിധേയരാവുന്ന ഒരുപാട് പെൺകുട്ടികൾ ഇനിയും ഉണ്ടാവും. നിങ്ങൾ ഈ ചുവരെഴുത്തുകാരുടെ കമന്റുകളും അഭിപ്രായങ്ങളും ഭയന്ന് തിരിഞ്ഞു ഓടരുത്. നമ്മൾക്ക് വേണ്ടത് നമ്മുടെ വീട്ടുകാരാണ്. നമ്മളെ മനസ്സിലാക്കുന്ന സഹോദരങ്ങളും കൂട്ടുകാരുമാണ്. അവരാണ് നമ്മുടെ ശക്തി. ദാ നോക്ക് ഈ അച്ഛനും അമ്മയും സഹോദരങ്ങളും എന്റെ ഈ കൂട്ടുകാരുമാണ് എനിക്ക് ഇങ്ങനെ പ്രതികരിക്കാനുള്ള ശക്തി സമ്മാനിച്ചത്. ഇവരെ പോലെ തന്നെ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു സൈബർ സമൂഹവും ഉണ്ടാവണം. സത്യത്തിന്ന് കൂടെ നിൽക്കുന്ന ഒരു സൈബർ സമൂഹം ശക്തിപ്പെടട്ടെ….അതിനായി എന്റെ ഈ ഫേസുബുക് ലൈവ് ഉപകാരപ്പെടട്ടെ…..കണ്ടവർക്കെല്ലാം ഒരുപാട് നന്ദി….എന്നെ ഒറ്റപ്പെടുത്താതെ എന്റൊപ്പം നില്ക്കു പ്ലീസ്……” എന്ന് പറഞ്ഞു കൈകൂപ്പി വീഡിയോ അവസാനിക്കുന്നു. വീഡിയോ അവസാനിക്കുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആദിയുടെയും.

അവൻ സീറ്റിലോട്ടു ചാരി ഇരുന്നു. അവൻ അടുത്ത വീഡിയോ ക്ലിക്ക് ചെയ്തു. ഞാനും ശിവയും കൂടെയുള്ള ഫോട്ടോ കണ്ടപ്പോൾ ശെരിക്കും ഞെട്ടി പോയി. വീണ്ടും ഒരു തവണയും കൂടെ അവൻ വീഡിയോ നോക്കി. അപ്പോഴേക്കും അശ്വിൻ വിളിച്ചിരുന്നു.

“കണ്ടോ ഏട്ടാ……”

“മ്മ്….”

“മൂളിക്കൊണ്ടിരുന്നോ….നിങ്ങളുടെ ഒരു പണി…സത്യം പറഞ്ഞോ നിങ്ങളുടെ കറുത്ത കാര്യങ്ങൾ ഉണ്ടോ?” അവൻ ഒരു കൃത്രിമ ഭീഷണി സ്വരത്തിൽ ചോദിച്ചു.

“ദേ….ഫോണായിപ്പോയത് നിന്റെ ഭാഗ്യം.”

“ഏട്ടാ….എന്തായാലും ശിവാനി ചേട്ടനെ സംശയിക്കുള്ളൂ…. ചേട്ടൻ തന്നെ എടുത്ത സെമിനാർ…ചേട്ടൻ കൊടുത്ത ടോപ്പിക്ക്…അതും ലോകത്താരും കൊടുക്കാത്തെ ടോപ്പിക്ക്…ഇപ്പൊ അത് തന്നെ ഒരു ഫേക്ക് വീഡിയോ ആയി യൂട്യൂബായി…ഫേസ്ബുക് ലൈവ് വരെ ആയി….”

ഇവൻ എന്നെ മൂപ്പിക്കുവാണോ?..ഇവൻ എങ്ങനാ ഇതൊക്കെ അറിഞ്ഞത്. ഇല്ല….ശിവ ഒരിക്കലൂം ‌ എന്നെ സംശയിക്കില്ല….എന്റെ ഫോൺ ബെല്ലുകൾ മാത്രം കേട്ട് കേട്ട് എന്നെ പ്രണയിച്ചവളാണ്. ഞാൻ അവളുടെ കണ്ണുകളിലും ശബ്‌ദത്തിലും തിരിച്ചറിഞ്ഞതാണ്…..

“കണ്ടോ കണ്ടോ കുട്ടി മിണ്ടുന്നില്ല…..പണി പാളി അദ്വൈത്‌ കൃഷ്ണാ…” അശ്വിനാണ്…അവൻ വീണ്ടും ….

“ഡാ… നീ ഇന്ന് അമ്മക്ക് കൂട്ടു കിടക്കാൻ പോണം കേട്ടോ…ഞാൻ ലേറ്റ് ആവും.”

“അതെന്താ ഇപ്പൊ വീട്ടിൽ എത്തും എന്നല്ലേ പറഞ്ഞെ. ?” അവന്റെ ശബ്ദത്തിൽ അതിശയം.

“എനിക്കൊരു സ്ഥലം വരെ പോവാനുണ്ട്.”

“എവിടെ?…..ശിവയെ കാണാനൊന്നും പോയേക്കല്ലേ? ചിലപ്പോ ആദിയേട്ടനാവും ഇതൊക്കെ ചെയ്തത് എന്ന് വിചാരിച്ചിരിക്കയാവും?”

എന്താ ശുഷ്‌കാന്തി ….ഞാൻ ചിരിച്ചു….”ഇന്ന് ഞാൻ അവളെ കാണാൻ ചെന്നില്ലെങ്കിൽ അവൾക്ക് ഒരുപാട് വേദനിക്കും……അവളെ കണ്ടില്ലെങ്കിൽ എനിക്കും…”

“ഇതൊക്കെ എപ്പോ…..നിങ്ങൾ ഇഷ്ടം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോ..ശിവ പറഞ്ഞോ ആധിയേട്ടനെ ഇഷ്ടാണ് എന്ന്.” അവന്റെ ശബ്ദം കേട്ടാലറിയാം അവന്റെ കിളികളെല്ലാം പറന്നു എന്ന്. അവൻ എന്റെ കുഞ്ഞിലെയുള്ള കൂട്ടാണു. എന്റെ സ്വന്തം അനിയനെ പോലെ.

ഞാൻ ചിരിച്ചു….”നീ വേഗം വീട്ടിൽ പോവാൻ നോക്ക്…..ഞാൻ ഡ്രൈവിങ്ങിലാ…”

ഞാൻ വേഗം ശിവയുടെ നാട്ടിലേക്ക് വിട്ടു.

ഇന്നത്തെ ദിവസം നൽകിയ സംഘര്ഷവും വേദനയും എല്ലാം കൊണ്ടും അച്ഛനും അമ്മയും ഞാനും കാശിയും പാറുവും ക്ഷീണിച്ചു. രാഹുലും അമ്മുവും ലൈവും അതിന്റെ കമന്റ്സും കണ്ടിട്ട് ഉടനെ പോയി.. അച്ഛനും കാശിയും പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുത്തിട്ടു വന്നു. എന്റെ മൊബൈൽ ഓൺ ചെയ്തില്ല…പിന്നെ ഫോണിൽ ചില ബന്ധുക്കൾ അപ്പച്ചി ഒക്കെ വിളിച്ചിരുന്നു. ഫേസ്ബുക് ലൈവിന്റെ സ്വാധീനം കൊണ്ടാവും ആരും കുറ്റപ്പെടുത്തീല…..സുഗതാന്റിയും അമ്മുവിന്റെ അച്ഛനും വന്നിരുന്നു.. ഒരുപാടാശ്വസിപ്പിച്ചു അമ്മയെ…..എന്റെ മനസ്സു ആരെയോയോ തേടിക്കൊണ്ടിരുന്നു…. വെറുതെ…..എന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു അച്ഛൻ വാങ്ങി വെച്ചു. പിന്നെ ആരൊക്കയോ ലാൻഡ് ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷണമായി.. അച്ഛന്റെ പരിചയക്കാർ…അമ്മയുടെ ബന്ധുക്കൾ…അങ്ങനെ ഫോണും മാറ്റിവെച്ചു….. എല്ലാരും പത്തു മണിആയപ്പോഴേക്കും കിടന്നു. ‘അമ്മ കൂടെ കിടക്കാൻ വന്നു..ഞാൻ നിർബന്ധിച്ചു തിരിച്ചു പറഞ്ഞയച്ചു. കാരണം എനിക്കെന്തായാലും ഇന്ന് ഉറങ്ങാൻ പറ്റില്ല.

ആദിയേട്ടൻ എന്നെ വിളിച്ചിട്ടുണ്ടാവും..ഫോണില്ലാലോ….എന്നാലും ലാൻഡ്ഫോൺ ഉണ്ടായിരുന്നുല്ലോ…ഇപ്പോഴല്ലേ മാറ്റി വെച്ചത്. അമ്മു പോകാൻ നേരം പറഞ്ഞത് ഓർമ്മ വന്നു….”ശിവാ…..ആ അദ്വൈത കൃഷ്ണ ആയിരിക്കുമോ എന്നെനിക്കു സംശയം ഉണ്ട്….അയാൾ അന്ന് നിനക്ക് തന്ന കേസ് അത് ഒരു പണി ആയിരുന്നില്ലേ….അതേ സംഭവം തന്നെ..എങ്ങനെ വീഡിയോ ആയി….അയാൾ നിന്നെ ഇഷ്ടാണ് എന്ന് ഒന്നും പറഞ്ഞിട്ടില്ലലോ….ഒരുപാടിഷ്ടമുള്ളവരെ… ആരെങ്കിലും ഇങ്ങനെ വേദനിപ്പിക്കുമോ? മാത്രമല്ല അയാളിത് വരെയും നിന്നെ വിളിച്ചില്ലലോ?”

ഞാൻ പലതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇല്ലാ…ആധിയേട്ടൻ ഒരിക്കലും ഇങ്ങനൊന്നും ചെയ്യില്ല..എനിക്ക് പണിയൊക്കെ തന്നു ശെരിയാ… പക്ഷേ ഇങ്ങനെ ഒരു പെണ്ണിനോടും ചെയ്യില്ല…എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു….ഇന്ന് ഒരുപാട് തവണ നിറഞ്ഞിരുന്നു….എന്തിനാ പിടിച്ചു വെക്കുന്നെ അത് ഒഴുകട്ടെ…ഇവിടാരുമില്ലലോ….ആദിയേട്ടന് എന്നെ ഫോണെങ്കിലും ചെയ്യാമായിരുന്നു…ഒരു ഫ്രണ്ടിനെ പോലായെങ്കിലും…ഒരു പരിചയക്കാരിയെ പോലെയെങ്കിലും….എനിക്കാശബ്ദം ശിവകോച്ചേ…എന്ന വിളി കേൾക്കാൻ കൊതിയാവുന്നു…..ഞാൻ ആ ജന്നൽ കമ്പിയിൽ തലവെച്ചു കിടന്നു ഞാൻ പലതും ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇല്ലാ…ആധിയേട്ടൻ ഒരിക്കലും ഇങ്ങനൊന്നും ചെയ്യില്ല..എനിക്ക് പണിയൊക്കെ തന്നു ശെരിയാ… പക്ഷേ ഇങ്ങനെ ഒരു പെണ്ണിനോടും ചെയ്യില്ല…എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു….ഇന്ന് ഒരുപാട് തവണ നിറഞ്ഞിരുന്നു….എന്തിനാ പിടിച്ചു വെക്കുന്നെ അത് ഒഴുകട്ടെ…ഇവിടാരുമില്ലലോ….ആദിയേട്ടന് എന്നെ ഫോണെങ്കിലും ചെയ്യാമായിരുന്നു…ഒരു ഫ്രണ്ടിനെ പോലായെങ്കിലും…ഒരു പരിചയക്കാരിയെ പോലെയെങ്കിലും….എനിക്കാശബ്ദം ശിവകോച്ചേ …എന്ന വിളി കേൾക്കാൻ കൊതിയാവുന്നു…..ഞാൻ ആ ജന്നൽ കമ്പിയിൽ തലവെച്ചു കിടന്നു പെട്ടന്നാരോ വാതിലിൽ മുട്ടി…കാശിയാണ്….”ചേച്ചീ …ചേച്ചീ …..”

ഞാൻ പെട്ടന്ന് വാതിൽ തുറന്നു.”എന്താ കാശി ?”

“അമ്മുചേച്ചീ വിളിക്കുന്നു. ദാ …..ഞാൻ കിടക്കുവാ….ഫോൺ ചേച്ചി പിന്നെ തന്നാൽ മതി.”

അവന്റെ ഫോണും തന്നിട്ട് അവൻ പോയി. ഞാൻ സംശയത്തോടെ ഫോൺ വാങ്ങി ചെവിയിൽ വെച്ച്….

“ഡി ശിവാ….നീ പറഞ്ഞത് പോലെ…ഞാൻ പോസ്റ്റ് ആവുമോ…?”

ദേഷ്യവും കരച്ചിലും എലാം കൂടെ കലർന്ന ശബ്ദം. ഇവൾ എന്താ പറയുന്നേ….”എന്താ അമ്മു? എന്ത് പറ്റി?നിന്റെ ശബ്ദം എന്താ ഇങ്ങനെ….?”

“ആനന്ദേട്ടൻ വിളിച്ചിരുന്നു…..ഇപ്പൊ…..” അവൾ ഒന്ന് നിർത്തി.

“ആണോ…എന്നിട്ട്?” എന്റെ കിളികളെല്ലാം പോയി. കാരണം മറ്റൊന്നുമില്ല ആനന്ദേട്ടനും അമ്മുവുമായതു കൊണ്ട് തന്നെ….

“എന്നിട്ടെന്താ നിന്നോട് ബാൽക്കണിയിൽ ഇറങ്ങി നിൽക്കാൻ പറയാൻ പറഞ്ഞു. കാശിയുടെ നമ്പറും വാങ്ങി.” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“അത് എന്തിനാ ഞാൻ ഇറങ്ങി ചെല്ലുന്നേ…..ഞാനെങ്ങും പോവില്ലാ…” ഞാൻ അന്തം വിട്ടു പോയി..ഈശ്വരാ എന്റെ അമ്മു ഇന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്യുമോ..

“മര്യാദക്ക് ഇറങ്ങി പോയി അയാള് എന്താ പറയുന്നേ എന്ന് എന്നോട് പറഞ്ഞോളണം….കാണിച്ചു കൊടുക്കുന്നുണ്ട് അയാൾക്ക്‌ ഞാൻ… ബാൽക്കണിയിൽ അല്ലേ…അപ്പോൾ പേടിക്കാൻ ഒന്നുമില്ല…നീ പോയേ…ഞാൻ വെക്കുന്നു.”. എന്റമ്മോ ഇതാരാ തഗ് അമ്മുവോ…

ഞാൻ ഫോണുമായി ബാൽക്കണിയിലേക്കു ചെന്നു. പുറത്തു നിന്ന് സ്റ്റെപ് ഒന്നുമില്ല. ഞാൻ മുൻവശത്തെ ഗേറ്റിലേക്ക് നോക്കി. അവിടെ ഒരു വെള്ള ഡിസൈർ കാർ ആണ് തോന്നുന്നു ഒതുക്കി നിർത്തിയിരിക്കുന്നു. അതിൽ ചാരി ഒരു മൊബൈലുമായി ഒരു ചെറുപ്പക്കാരൻ..താടിയുണ്ടല്ലോ……..ഞാൻ ഒന്ന് കൂടെ മുന്നോട്ടു വന്നു. ആദിയേട്ടനല്ലേ…. പെട്ടന്ന് മൊബൈൽ റിങ് ചെയ്തു…നമ്പർ സേവ് ചെയ്തിട്ടില്ല..ഞാൻ വേഗം കാൾ എടുത്തു.

“ഹലോ”

“എന്റെ ലിപ്ലോക്ക് ശിവാനിയാണോ…..മ്മ് ….” ആർദ്രമായ കുസൃതി നിറഞ്ഞ ശബ്ദം..എനിക്ക് ചിരിയും കരിച്ചിലും ഒരുമിച്ചു വന്നു. അണക്കെട്ടു പൊട്ടിയത് പോലെ എന്റെ കണ്ണീരും…..

“അയ്യോ എന്റെ ശിവകോച്ചിന്റെ ശബ്ദം എവിടെപ്പോയി….കേൾക്കുന്നില്ലലോ…ഒരു ലിപ്ലോക്ക് കിട്ടുവോ….”

ഞാൻ കരിച്ചിലിനിടയിലും ചിരിച്ചുപോയി..”പോടാ….ഗജപോക്കിരി …”

ആദിയുടെ കണ്ണുകളും നിറഞ്ഞു മനസ്സും സ്വയമറിയാതെ ചിരിച്ചു പോയി…..ഒരുപാട് വർഷങ്ങള്ക്കു ശേഷം ആ വിളി കേട്ടപ്പോൾ.

(കാത്തിരിക്കുമല്ലോ)

കാത്തിരുന്നവരോട് ഒരുപാട് നന്ദിയും സ്നേഹവും. എല്ലാപേരും തുടർന്നും കമന്റ്സ് ഇടുക.നിങ്ങളുടെ അഭിപ്രായങ്ങളെ അനുമാനങ്ങളെ അക്ഷമയെ എനിക്ക് കൊറോണ വരുത്തും, ചൈന ബോര്ഡറില് കൊണ്ടു നിർത്തും,എന്നു തുടങ്ങിയ എല്ലാ കമന്റുകളെയും ഞാൻ ഒരുപാട് ആസ്വദിക്കുന്നു. നന്ദി

ഇസ സാം

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒരു അഡാർ പെണ്ണുകാണൽ – 16”

Leave a Reply

Don`t copy text!