“ഞാൻ വിളിച്ചത് ഒരു കാര്യ ചോദിക്കാനാ….”
“ടെക്സ്റ്റ് ബുക്കിലെ സംശയമാണോ….. അത് ഗൂഗിൾ ചെയ്‌താൽ മതി.” രക്ഷപ്പെടുവാ…വിടില്ല മോനെ….
“അതൊന്നുമല്ല…..” ഞാൻ ശബ്ദം താഴ്ത്തി പതുക്കെ മെല്ലെ
“പിന്നെ”
“അതേ….” ഞാൻ നല്ല കൊഞ്ചലോടെ പറഞ്ഞു
“ഒന്ന് ചോദിക്കു എന്റെ കൊച്ചേ…”അവിടെയും ശബ്ദത്തിൽ അസ്സല് പഞ്ചാര.
ഞാൻ അങ്ങ് വേഗത്തിൽ ചോദിച്ചു.
“ഈ വിസ്കിയും വോഡ്കയും തമ്മിലുള്ള വ്യെത്യാസം എന്താ…ഏതാ നല്ലതു.?”
ആദിയുടെ കിളികളെല്ലാം പറന്നു പോയി….
“മോളെ ശിവേ…നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് ചേട്ടന് നന്നായി മനസ്സിലാവുന്നുണ്ട് കേട്ടോ….. ?”
ഞാൻ ചിരിച്ചു…..ആദിയേട്ടനും……
ഞങ്ങൾ ഒരുപാട് സംസാരിച്ചു……ആധിയേട്ടന് കേൾക്കാനായിരുന്നു ഇഷ്ടം…പക്ഷേ ഞാൻ പലതും ചോദിച്ചു .ആധിയേട്ടന്റെ കുട്ടിക്കാലം അച്ഛൻ ‘അമ്മ അങ്ങനെയൊക്കെ പലതും പറയിപ്പിച്ചു….പുള്ളിക്ക് ആരംഭിക്കാനേ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നുള്ളു… പറഞ്ഞു തുടങ്ങിയപ്പോൾ ഒരുപാടുണ്ടായിരുന്നു.പുള്ളിയുടെ സംസാരത്തിൽ നിന്ന് തന്നെ അങ്ങനെ ആരോടും ഒന്നും ഇതൊന്നും പറഞ്ഞിട്ടില്ലാ എന്ന് എനിക്ക് തോന്നി. ഒരു വായാടിയിൽ നിന്ന് ഞാൻ ഒരു നല്ല കേൾവിക്കാരി ആയി മാറുവായിരുന്നു. എനിക്ക് അത്ഭുതം തോന്നി…ഈ കഴിഞ്ഞ രണ്ടു വർഷക്കാലം ഞങ്ങൾ വെറുതെ പാഴാക്കി കളഞ്ഞല്ലോ എന്ന്. എല്ലാ ദിവസവും വിളിക്കില്ലാട്ടോ…ഞാൻ ചോദിക്കുമ്പോ പറയുന്നതു
“എല്ലാ ദിവസവും വിളിച്ചാൽ അതൊരു ശീലമായിപ്പോവും…..പിന്നെ എനിക്കും പണിയാകും നിനക്കും പണിയാവും.”
“ഞാൻ വിളിക്കും…എന്നും….” ഞാൻ ദേഷ്യത്തോടെ പറയും.
“വിളിച്ചോ..ഞാൻ കട്ട് ചെയ്യും…ആൾട്ടർനേറ്റ ഡേയ്സിലെ എടുക്കുള്ളൂ….. ” മുരടൻ.
“എനിക്ക് ഭയങ്കരമായ ഒരു പ്രശ്നം ഉണ്ട് അതുകൊണ്ടു വിളിച്ചതാണെങ്കിലോ….അപ്പൊ കട്ട് ചെയ്‌താൽ…”
ഞാൻ തർക്കിക്കും. അപ്പൊ പറയും…..” നിന്നെ ഞാൻ കെട്ടീലല്ലോ…അതുകൊണ്ടു പോയി അച്ഛനോട് പറഞ്ഞു സോൾവ് ചെയ്യാൻ….” ഒരു കൂസലുമില്ലാതെ പറയും.
ഇത്രയും ആവുമ്പൊ ഞാൻ കുറേ ചീത്തയും പറഞ്ഞു ഫോൺ വെക്കും. ആദ്യമൊക്കെ ഒരു പത്തുമിനുട്ടുകഴിഞ്ഞു തിരിച്ചു വിളിക്കുംപിന്നെപിന്നെ അതു അഞ്ചായി മൂന്നായി…..
“നിന്നോടാരാടീ ഫോൺ വെയ്ക്കാൻ പറഞ്ഞെ…..”
ഞാൻ മിണ്ടില്ല….അപ്പോ പറയും….”പിണങ്ങല്ലേടി ശിവകോച്ചേ…നീ ഒരു കാര്യം ചെയ്യൂ മെസ്സേജ് അയച്ചോ”……. അങ്ങനെ ഞാൻ വാട്സ്ആപ് തുടങ്ങി. അങ്ങനെ എന്നും വാട്സാപ്പ് മെസ്സേജും ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺവിളിയുമായി എന്റെ പ്രണയം വളരെ പെട്ടന്ന് തന്നെ പൂത്തുലഞ്ഞു…പാവം അമ്മു…സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ നിൽപ്പുണ്ട്.
പോലീസ് കംപ്ലയിന്റ്നെ പറ്റി പിന്നെ ഞങ്ങൾ അന്വേഷിച്ചില്ല…ഞാൻ പരീക്ഷക്ക് മാത്രം കോളേജിൽ പോയി. അല്ലാതെ അങ്ങനെ പുറത്തൊന്നും പോയില്ല…കാരണം ആ വീഡിയോക്ക് നല്ല കവറേജ്ണ്ടായിരുന്നു. രാഹുലും ഫ്രണ്ട്സും യാമിയുടെ മൊബൈൽ പൊക്കി…ഞങ്ങൾ എങ്ങനയൊക്കെ നോക്കീട്ടും ഞാനും ആധിയേട്ടനുമായുള്ള ഫോട്ടോയും ഞാനും രാഹുലും ഉള്ള ഫോട്ടോയും മാത്രമേ അവളുടെ ഫോണിൽ എടുത്തിട്ടുള്ളു… അവൾ കോളെജിൽ പരീക്ഷ എഴുതാൻ വരും..ആരോടും സംസാരിക്കില്ല വേഗം പോവും…അവൾക്കു നല്ല കള്ള ലക്ഷണമുണ്ടായിരുന്നു.ആധിയേട്ടൻ രണ്ടു ദിവസമായി മെസ്സേജ് മാത്രമേയുള്ളു…യാത്രയിലാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു.ഞാൻ അങ്ങോട്ട് വിളിച്ചിട്ടും ഔട്ട് ഓഫ് റേഞ്ച് എന്ന പറയുന്നത്. ഞാൻ ആദിയേട്ടന്റെ വിളിയും പ്രതീക്ഷിച്ചിരുന്നു…എല്ലാ ദിവസവും ഇരിക്കാറുണ്ട്…ആ ശിവകോച്ചേ എന്നുള്ള വിളി എന്നിൽ നിറക്കുന്ന പ്രണയവും ഊർജ്ജവും അത് പറഞ്ഞറിയിക്കാൻ കഴിയില്ല…ആ വിളി കേൾക്കാൻ അത് മാത്രം…ഒടുവിൽ ഒരു രാത്രി.. ഞാൻ ഒന്ന് ഉറങ്ങി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…ആ വിളികൾ എന്നെ തേടിയെത്തി.
“എന്റെ ശിവകോച് ഉറങ്ങിയോ….” എന്നിൽ നിറയുന്ന സന്തോഷത്തെയും പ്രണയത്തെയും ഞാനാടക്കി….
“ഇല്ലാ….കുളിക്കുവായിരുന്നു….” അല്ല പിന്നെ… നട്ടപാതിരാക്ക് ചോദിക്കുവാ…ഉറങ്ങുവാനോ എന്നു .
“നീ ഒന്ന് ബാല്കണിയിലോട്ടു ഇറങ്ങി വരുവോ ശിവാ?” ശാന്തമായ ശബ്ദം….എനിക്ക് ആധിയേട്ടനിൽ പരിചയമില്ലാത്ത ശബ്ദം.
“പുറത്തു വന്നിട്ടുണ്ടോ…?” ഞാൻ വേഗം ജനൽ തുറന്നു നോക്കി. അന്ന് നിന്ന അതേ സ്ഥലത്തു നിൽപ്പുണ്ട്. ഞാൻ വേഗം മുറി തുറന്നു…എല്ലാരും കിടന്നു. പതുക്കെ വാതിൽ തുറന്നു ബാൽക്കണിയിൽ എത്തി.
“എന്താ ആധിയേട്ടാ …എന്താ വന്നത്? എന്താ വിളിക്കാതിരുന്നത്? എന്ത് പറ്റി ശബ്ദം വല്ലാതിരിക്കുന്നതു?” എന്റെ ആകാംശ കാരണം ഞാൻ എല്ലാം കൂടെ ഒരുമിച്ചു ചോദിച്ചു.
ആധിയേട്ടൻ ചെറുതായി ചിരിച്ചു. “കുറെ ചോദ്യം ഉണ്ടല്ലോ ശിവകോച്ചേ….?” വേദനയുള്ള ചിരിപോലെ….എനിക്ക് എന്തോ ഒരു ഭയം.
“ഞാൻ എന്റെ ശിവയെ ഒന്ന് കാണാൻ വന്നതാ…കാണണം എന്ന് തോന്നി.പക്ഷേ നിഴൽ മാത്രമേ കാണാൻ പറ്റുള്ളൂ…വെട്ടത്തു നിന്റെ ചിരി കാണണം എന്നുണ്ടായിരുന്നു…അധികവും ഞാൻ കേട്ടിട്ടല്ലേയുള്ളൂ….”
ആധിയേട്ടന്റെ ഈ സ്വരം എനിക്കപരിചിതമായിരുന്നു.
“എന്താ ആധിയേട്ടാ?എന്തെങ്കിലും പ്രശ്നം ഉണ്ടോ?” എനിക്കറിയാൻ വ്യഗ്രതയായി.
“ഇല്ലാന്ന് പറഞ്ഞാൽ നുണയാവും…” ഞാൻ ചെവിയോർത്തു..
“ശിവാ നിനക്ക് എന്നെ വിശ്വാസമാണോ…?”
എന്തോ പ്രശ്നമുണ്ടല്ലോ.
“വിശ്വാസമാണ്……കരുണയുള്ള സഖാവിനെ ആർക്കാണ് വിശ്വാസമില്ലാത്തതു.” ഞാൻ ഒരു ഹാസ്യത്തോടെയു എന്നാൽ ഗൗരവമായും പറഞ്ഞു.
“നിന്റെ ആധിയേട്ടനെ വിശ്വാസമുണ്ടോ?” അതൊരു ഉറച്ച ശബ്ദമായിരുന്നു.
“ഉണ്ട്…എന്താണെങ്കിലും ഒന്ന് പറയ് ആധിയേട്ടാ…”
“ശിവാ…ആ വീഡിയോസ് നിനക്കുള്ള പണിയല്ല…..എനിക്കുള്ളതായിരുന്നു.” എനിക്കൊന്നും മനസ്സിലായില്ല…..ആധിയേട്ടൻ എന്താ പറഞ്ഞത്. ആദിയേട്ടനുള്ള..പണിയോ?.അതെങ്ങനെ..
“നീ പിടിച്ചുനിൽക്കോ മോളെ….എന്നെ വിട്ടിട്ടു പോവുമോ….” ആ ചോദ്യത്തിലൊരുപാട് വേദനയുണ്ടായിരുന്നു.
“ഞാനൊരുപാട് വേദനിക്കുമായിരിക്കാം…ആധിയേട്ടനെ ചിലപ്പോൾ തെറ്റുധരിച്ചെന്നും വരാം വഴക്കിടുവായിരിക്കും പിണങ്ങുവായിരിക്കും…പക്ഷേ എനിക്ക് ഈ അലമ്പനെ വിട്ടിട്ടു പോവാൻ പറ്റില്ല…ബികോസ് ഐ യാം ട്രാപ്പ്ഡ്……….വിത്ത് യുവർ ലൗ “….എന്റെ കണ്ണുകൾ നിറഞ്ഞു..ശബ്ദം ഇടറി…അവിടെയും അനക്കമൊന്നുമുണ്ടായിരുന്നില്ല…
“ബി പ്രിപയേർഡ്…ഞാൻ പറയാതെ കേസ് പിനവലിക്കരുത്…..നമ്മൾ സ്ട്രോങ്ങായി നിന്നാൽ ഒരു കുടുമ്പം രക്ഷപ്പെടും.”
“ആധിയേട്ടാ എനിക്കൊന്നും മനസ്സിലാവുന്നില്ല…എന്നാലും ഞാൻ ശ്രമിക്കാം. “
ഞാൻ സമയം നോക്കി .ഒന്നര. “ആധിയേട്ടൻ പൊയ്ക്കോളൂ…ഒരുപാട് വൈകി…”
“നീ കേറിപോക്കോ….എന്നിട്ടു ഞാൻ പോവാം…”
ഞാൻ അകത്തു കയറി വാതിലടച്ചു.വേഗം ജന്നലിൽ വന്നു നോക്കി. ഫോണും വെച്ച് അവിടെ തന്നെ നിൽക്കുന്നു. ഇങ്ങോട്ടും നോക്കി. ഞാൻ ഫോണെടുത്തു അങ്ങോട്ട് വിളിച്ചു.
“വായും നോക്കി നിൽക്കാതെ വീട്ടിൽ പോടാ ഗജപോക്കിരി…നട്ട പാതിരായ്ക്കാ….വായിനോട്ടം….”
ഉടനെ ചിരിക്കുന്നു…”ഇപ്പോഴാ ഞാൻ ഒന്ന് ചാർജായത്…അപ്പൊ എന്റെ ശിവകൊച്ചു പോയികിടന്നുറങ്ങിക്കോ?”
ആധിയേട്ടൻ പോയിട്ടും ഞാൻ ആ വഴിയിൽ നോക്കി നിന്നു. അതെങ്ങനെ ആധിയേട്ടനുള്ള പണിയാകും…..പലതും ആലോചിച്ചു ഞാൻ നേരം വെളുപ്പിച്ചു…ഒപ്പം ദൈവത്തോടെ പ്രാർത്ഥിച്ചു…എനിക്കൊരിക്കലും ആധിയേട്ടനെ നഷ്ടപ്പെടുത്തല്ലേ എന്ന്. രാവിലെ എണീറ്റ് ..കോളേജ് അവധിയായിരുന്നു. അമ്മയെ സഹായിച്ചു. കാശിയെയും പാറുവിനെയും വെറുതെ നേരത്തെ എണ്ണീപ്പിച്ചു . വെറുതെ ഒരു സുഖം. അച്ഛൻ വേഗം വന്നു ടി വി ഇട്ടു.
“നന്ദിനീ…ശിവാ…..ഇങ്ങു വന്നേ….” ആ വിളി അത്ര പന്തി ആയി തോന്നീല.
ഞങ്ങൾ വേഗം ചെന്നു. വാർത്തയാണ്.. നിയമ വിദ്യാർത്ഥിനിയുടെ വ്യാജ വീഡിയോ പ്രചാരണം പുതിയ വഴിത്തിരിവിലേക്ക്. യുവ അഭിഭാഷകനായ അദ്വൈത കൃഷ്ണയുടെ മൊബൈലിൽ നിന്നാണ് വീഡിയോ നിർമിച്ചതും ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതും. പണ്ട് വിവാഹം ആലോചിക്കുകയും പെൺകുട്ടി നിഷേധിക്കുകയും ചെയ്തതിന്റെ വ്യെക്തി വൈരാഗ്യം തീർക്കാനായിരുന്നു അദ്വൈത കൃഷ്ണ ഇങ്ങനെ ചെയ്തത്……….എന്ന് വേണ്ടാ……..അദ്ദേഹത്തിന്റെ ഇഗിതത്തിനു വഴങ്ങാത്ത കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് വരെ വാർത്തയിൽ പറഞ്ഞു…. ഞങ്ങളുടെ കിളികളെല്ലാം കൂട്ടമായി ജില്ലാ വിട്ടു. ‘അമ്മ തളർന്നു കസേരയിലിരുന്നു. അച്ഛന്റെ മൊബൈൽ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി…ഈശ്വരാ…വീണ്ടും ഞാൻ പരീക്ഷിക്ക പെടുകയാണല്ലോ…ആധിയേട്ടൻ പറഞ്ഞത് ശെരിക്കും എനിക്കിപ്പോഴാണ് മനസ്സിലായതു. ലാൻഡ് ഫോണും ബെല്ലടിക്കാൻ തുടങ്ങി…പാറു വേഗം ചെന്ന് ഫോൺ മാറ്റി വെച്ച്…കാശി അച്ഛന്റെ ഫോൺ സൈലന്റിലാക്കി.
“അപ്പോഴേ ആ പ്രിൻസിപ്പൽ പറഞ്ഞതാ…അവനൊരു തലതിരിഞ്ഞ ചെറുക്കാനായിരുന്നു..എന്ന്…ഇപ്പൊ ശെരിയായില്ലേ…..ഭാഗ്യം…അന്ന് ഇവൾ ഓടിച്ചു വിട്ടത്….” അച്ഛനാണ്.
ഞാൻ ഞെട്ടി തകർന്നു പോയി. അച്ഛൻ ഇങ്ങനയാണോ ധരിച്ചു വെച്ചിരിക്കുന്നത്. ഞാൻ ഓടിച്ചു വിട്ടന്നോ…അച്ഛാ അത് അന്ന്…ഇന്നെനിക്കു ആധിയേട്ടനില്ലാതെ പറ്റില്ല…എന്റെ മനസ്സാണെ
“ആധിയേട്ടൻ ആയിരിക്കില്ല….പ്രിൻസിപ്പൽ പറഞ്ഞല്ലോ ഒത്തിരി ശത്രുക്കൾ ഉണ്ടെന്നു….”ഞാനാണ്. പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശെരിയാ….അച്ഛനെ വിളിച്ചിരുന്നല്ലോ….എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ പറഞ്ഞില്ലേ?” കാശിയാണ്.
“പഠിച്ച കള്ളന്മാർ അങ്ങനെ പല വഴിയും നോക്കും…ഞാൻ കാരണമാണല്ലോ എന്റെ കുട്ടിക്ക് ഈ ഗതി വന്നത്…ആ സീതമ്മായിയും അവരുടെ ഒരു ശുദ്ധജാതകവും….” അമ്മയാണ്..എന്നെ കരുണയോടെ നോക്കുന്നു. ഈശ്വരാ ഇതാണോ പതിനാറിന്റെ പണി….. ഞാൻ പെട്ടോ…..ശെരിക്കും ആ വർത്തയേക്കാളും എന്നെ ഉലച്ചത് എന്റെ അച്ഛന്റെയും അമ്മയുടെയും നിഗമനങ്ങളായിരുന്നു.
ആധിയിട്ടൻ നേരത്തെ അറിഞ്ഞിട്ടുണ്ടാവും…ഞാൻ എങ്ങനെയാ ഇവരോട് പറയുക ആധിയേട്ടൻ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല എന്ന്….ഞാൻ വേഗം മുറിയിൽ വന്നു .മൊബൈലിൽ ആധിയേട്ടന്റെ മെസ്സേജ് ഉണ്ടായിരുന്നു…ശിവാ ബി സ്ട്രോങ്ങ്….എന്നോട് പറയാതെ പരാതി പിൻവലിക്കരുത്.. ഞാൻ വേഗം ആദിയേട്ടനെ വിളിച്ചു.
“ശിവകൊച്ചേ…പേടിച്ചോ …..” നല്ല ഉന്മേഷമുള്ള ശബ്ദം.
“ഇയാളാരാണെന്ന വിചാരം… ഒരു സസ്പെൻസ് ത്രില്ലറും കൊണ്ട് വന്നിരിക്കുന്നു…ഇന്നലെ പറയാമായിരുന്നില്ലേ….” എനിക്ക് ശെരിക്കും ദേഷ്യം വന്നിട്ടുണ്ടായിരുന്നു. എന്റെ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും മാത്രമേ ഉള്ളു…അപ്പോഴാ ഒരു …
“ഇന്നലെ പറഞ്ഞാൽ നീ ഉറങ്ങില്ലലോ… എന്തിനാ നിന്റെ ഉറക്കം കളയുന്നെ…” എന്താ സ്നേഹം….
നട്ട പാതിരായ്ക്ക് വന്നു ശോക ഡയലോഗ് അടിച്ചു എന്റെ ഉറക്കവും കളഞ്ഞിട്ടു… പറയുന്നേ കേട്ടില്ലേ .
“ഒരുപാട് സ്നേഹിക്കല്ലേ…എന്താ പ്രശ്നം…” ഞാനാ…ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
“എന്നെ എസ്.പി വിളിച്ചിരുന്നു… ചർച്ചക്ക് പോവാണ്…. വിശദമായി പിന്നെ പറയാം. വാർത്തകൾ ഒന്നും കേൾക്കണ്ട…അവർക്കെന്താ പറയാൻ പറ്റാത്തത്.”
“മ്മ്….” ഞാനൊരു തൃപ്തിയുമില്ലാതെ മൂളി. “ന്നാലും എന്നോട് പറയില്ലേ?”
“എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു….ആധിയുടെ ജീവിതം ഇങ്ങനെയൊക്കയാ……രക്ഷപ്പെടുന്നെങ്കിൽ ഇപ്പോഴേ വിട്ടോ….”
ഞാൻ ദേഷ്യത്തിൽ ഫോൺ വെച്ചു.
വേദനയുള്ള ഒരു ചിരിയോടെ ആദി ആ മൊബൈലിൽ തലോടി.. സ്‌ക്രീനിൽ ശിവാനിയുടെ ചിത്രമാണ്…ആദി പെൻസിൽ വരച്ച ചിത്രം.
ആദി ഓഫീസിലെ തിരക്കുകളിൽ മുഴുകിരിക്കുവായിരുന്നു. പെട്ടന്ന് ജോസഫ് കടന്നു വന്നു.
“സറിന്റെ കൂട്ടുകാരൻ വന്നിട്ടുണ്ട്….ആ പൊലീസിലെ സാർ ….”
“വിളിക്കു…” അത് എന്റെ അപൂർവം കൂട്ടുകാരിൽ ഒരാൾ.വിനോദ്. ഒരുപാട് ക്ലോസ് ഒന്നുമല്ലെങ്കിലും പലപ്പോഴും എന്നെ പല കേസകളിലും സഹായിച്ചിട്ടുണ്ട്. വിശ്വസ്തൻ.
അല്പസമയത്തിനുള്ളിൽ ഒരു ചെറുപ്പക്കാരൻ കടന്നു വന്നു.
“എന്താ വക്കീലെ തിരക്കാണോ….” വിനോദ് കൈ നീട്ടി .
“ഇല്ല വിനോദ്…നിന്നെ ഇപ്പൊ കാണാറില്ലലോ….?”
“വക്കീൽ ആവശ്യമുണ്ടെങ്കിൽ അല്ലേ എന്നെ വിളിക്കുള്ളു…”അവന്റെ വരവും മുഖഭാവവും വെറുതെ അല്ല.
ഞാൻ ചിരിച്ചു.”ഞാൻ പറഞ്ഞ കാര്യം എന്തായി അന്വേഷിച്ചോ?”
അതേ എന്നവൻ തലയാട്ടി.”നിന്റെ സംശയം ശെരി ആയിരുന്നു ആദി. ആ വീഡിയോസ് ആ കുട്ടിക്ക് വേണ്ടി മാത്രമുള്ള പണിയല്ല….അവരുടെ ടാർജറ്റു നീയാണ്..ബികോസ് ആ വീഡിയോ ഉണ്ടാക്കിയതും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതും നിന്റെ മൊബൈലിൽ നിന്നാണ്.”
ഞാൻ പ്രതീക്ഷിച്ചതു പോലെ അത് അവൾക്കുള്ള പണി ആയിരുന്നില്ല…മനപ്പൂർവം അത് സോഷ്യൽ മീഡിയകളിൽ വീണ്ടും പോസ്റ്റ് ചെയ്തു ചർച്ച ചെയ്യുപ്പിക്കുകയായിരുന്നു.
“നീ പറഞ്ഞത് പോലെ അത് പിന്നീട് ഷെയർ ചെയ്തതും പല ഗ്രൂപുകളിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഫേക്ക് അക്കൗണ്ടുകളായിരുന്നു…. നിന്റെ മൊബൈൽ എങ്ങനെ അവർക്കു കിട്ടി….”
ഞാൻ സാധാരണയായി കേസുകളിൽ കോടതിയിൽ കയറുമ്പോൾ മാത്രം മൊബൈൽ മാറ്റി വെക്കാറുണ്ട്.
“അപ്‌ലോഡ് ചെയ്ത സമയം…എപ്പോഴായിരുന്നു…..” ഞാൻ ചോദിച്ചു.
“രാവിലെ പതിനൊന്നര…. “
രാവിലെ പതിനൊന്നര……..അപ്പൊ അതാണ്…ഞാൻ വേഗം ഫോണെടുത്തു ജോസഫിനെ വിളിച്ചു.
“വിനോദേ…ആൾ ഇപ്പൊ എത്തും…” അപ്പൊ തന്നെ എത്തീലോ ജോസഫേട്ടൻ ചായയുമായി..
“എനിക്കറിയാം സാറിഇപ്പൊ വിളിക്കുമെന്ന്. ഞാൻ ചായ വാങ്ങി വരുവായിരുന്നു….” ഞാനും വിനോദും ജോസഫിനെ നന്നായി ക്രുദ്ധിച്ചു നോക്കി. ആശാൻ പരുങ്ങി തുടങ്ങുന്നുണ്ട്.
“എന്താ സാറേ…. ചായ വേണ്ടേ…..” നന്നായി വിയർക്കുന്നുണ്ട്. അധികം കസർത്തിന്റെ ആവശ്യം ഒന്നും വേണ്ടി വന്നില്ല. മാണി മാണി ആയി ജോസഫ് പറഞ്ഞു തുടങ്ങി.
“സാറേ അന്ന് സാറിന്റെ വാദം നടക്കുമ്പോ രണ്ടു കോളേജ് പിള്ളേരു വന്നായിരുന്നു. എന്നോട് ഭയങ്കര കമ്പനി ആയിരുന്നു സാറിന്റെ കൂടെ പ്രാക്ടീസ് ചെയ്യണം എന്ന് പറഞ്ഞിരുന്നു…പിന്നെ എനിക്ക്
കുറച്ചു കൈമടക്കും ഒരു കുഞ്ഞു ബോട്ടിൽ മദ്യവും ഒക്കെ തന്നു..”
“അപ്പൊ എന്റെ ഫോൺ അവരുടെ കയ്യിൽ താൻ കൊടുത്തോ….?”
“ഇല്ല സാറേ…അവര് ഭയങ്കര തമാശക്കാര അവർ മൊബൈലിൽ എന്തൊക്കയോ കാണിച്ചു തന്നു…ഞാനും അവരും ടിക് ടോക് ഒക്കെ എടുത്തു…അപ്പൊ എനിക്കൊര്മയില്ല സാറേ…”
എനിക്ക് എന്റെ സർവ്വ നിയന്ത്രണവും വിട്ടു..ഓർമ്മ വന്നില്ല പോലും കൈവീശി ഒരെണ്ണം കൊടുത്തു. ആശാൻ തലകറങ്ങി കസേരയിലിരുന്നു…” ഇത് എന്തിനാന്നറിയാവൂ…ഇനി ഒരിക്കലും ഓർമ്മക്കുറവുണ്ടാവാതിരിക്കാൻ.”
ജോസഫ് യാന്ത്രികമായി തലയാട്ടി..”ഇവിടുന്നു പറഞ്ഞു വിടാത്തത് തന്റെ വീട്ടിലെ കഷ്ടപ്പാടോർത്തിട്ടാ….”
“അവറേതു കോളേജിലെ കുട്ടികളെന്നാ പറഞ്ഞത്….?” വിനോദ് ചോദിച്ചു.
“അത്?…പിന്നേ….?” ജോസെഫ് ആലോചിക്കുവാ…വിക്കുന്നുമുണ്ട്…ഞാനവനെ ഒന്ന് ഇരുത്തി നോക്കി.
“ലോ കോളേജ്…..തൃശ്ശൂർ …..” ഞാൻ ആലോചനയോടെ പറഞ്ഞു.
ഞാൻ വേഗം ഫോണെടുത്തു ഋഷിയെ ഡയല് ചെയ്തു. കുറച്ചു റിങ്ങുകൾക്കു ശേഷം അവൻ എടുത്തു.
“ഹലോ….ഋഷീ ….നീ ആധുനിക സഖാവോ…രാഷ്ട്രീയക്കാരനോ….” എന്റെ ചോദ്യ കേട്ട് അവൻ ചിരിച്ചു.
“ഹലോ…..ആധിയേട്ടാ…..ഞാൻ കാത്തിരിക്കുവായിരുന്നു ഈ വിളിക്കായി.അപ്പൊ എന്താ നമുക്ക് കാണണ്ടേ……”
“വേണം…..എവിടെ ?…എപ്പോ ?”
(കാത്തിരിക്കണം കേട്ടോ…)
കമന്റസ് ഇടുന്ന ചങ്കുകളെ ഒരുപാട് സ്നേഹം. വായിച്ചവരോടും ലൈക് ചെയ്തവരോടും ഒരുപാട് നന്ദി.
ഇസ സാം
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Appo rishiyettanaanooo😳😳Veruthe vidanda🤬🤬🤬Adipoli😍😍😍🔥🔥😘❤️ Waiting for next part😘😘😍
Oww pwoli…👌🏻♥️ Katta waiting for next part………