ഒരു അഡാർ പെണ്ണുകാണൽ – 20

10165 Views

Izah-Sam-oru-adar-penukanal

“അവറേതു   കോളേജിലെ  കുട്ടികളെന്നാ  പറഞ്ഞത്….?” വിനോദ്  ചോദിച്ചു .

“അത് ?…പിന്നേ ….?”  ജോസെഫ് ആലോചിക്കുവാ…വിക്കുന്നുമുണ്ട്…ഞാനവനെ  ഒന്ന്  ഇരുത്തി  നോക്കി.

“ലോ  കോളേജ്…..തൃശ്ശൂർ …..” ഞാൻ  ആലോചനയോടെ  പറഞ്ഞു.

ഞാൻ  വേഗം  ഫോണെടുത്തു  ഋഷിയെ  ഡയല്  ചെയ്തു. കുറച്ചു  റിങ്ങുകൾക്കു  ശേഷം അവൻ  എടുത്തു.

“ഹലോ ….ഋഷീ ….നീ  ആധുനിക  സഖാവോ…രാഷ്ട്രീയക്കാരനോ ….”  എന്റെ  ചോദ്യ  കേട്ട്  അവൻ  ചിരിച്ചു.

“ഹലോ…..ആധിയേട്ടാ…..ഞാൻ  കാത്തിരിക്കുവായിരുന്നു  ഈ  വിളിക്കായി.അപ്പൊ  എന്താ  നമുക്ക് കാണണ്ടേ……”

“വേണം …..എവിടെ ?…എപ്പോ ?”

ഋഷി പറഞ്ഞതനുസരിച്ചു ഞാൻ ഗസ്റ്റ് ഹൗസിലേക്കു തിരിച്ചു. ഞാൻ വിനോദിനോട് കാര്യം പറഞ്ഞിട്ടുണ്ട്… കാരണം ഗസ്റ്റ് ഹൗസിൽ പുലികൾ എല്ലാരു ഉണ്ടാവും…ഞാനാണെങ്കിൽ ഒറ്റയ്ക്ക്. തിരിച്ചു വന്നില്ലെങ്കിൽ അന്വേഷിച്ചെത്താൻ ആരെങ്കിലും വേണ്ടേ….ആർക്കെങ്കിലും എവിടെയാണ് എന്നെങ്കിലും അറിയണ്ടേ…മെസ്സേജ് ബീപ്പ് അടിച്ചു…ശിവയാണ്. തിരിച്ചു വിളിച്ചാലോ…വേണ്ടാ…ഭയങ്കര കള്ളിയാണ്…എനിക്ക് ടെൻഷൻ ഉള്ളപ്പോ ഞാൻ അവളെ വിളിക്കാറില്ല…അപ്പോഴേ കണ്ടു പിടിക്കും. ഒരല്പം പറഞ്ഞാൽ ഞാൻ പോലും വിചാരിക്കാത്ത സംഭവമായി സങ്കൽപ്പിച്ചു കൂട്ടും . പിന്നെ സത്യം പറഞ്ഞാലും വിശ്വസിക്കത്തില്ലാ….ശെരിക്കും ഞാനും അവളും നേരിട്ട് മൂന്ന് തവണ കണ്ടിട്ടുള്ളൂ . നേരിട്ട് മര്യാദയ്ക്ക് സംസാരിച്ചിട്ടുകൂടെ ഇല്ല…എങ്കിലും അവൾക്കു സ്വരത്തിലെ നേരിയ വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റും.പലതും ചിന്തിച്ചു ഞാൻ ഗസ്റ്റ് ഹൗസിലെത്തി. കാര് പാർക്ക് ചെയ്തു. ഋഷിയുണ്ടായിരുന്നു. ഞാൻ ചുറ്റും നോക്കി. വല്ല ഗുണ്ടകളോ കൊടേഷൻ ടീമുകളോ ആരെങ്കിലും ഉണ്ടോ….മ്മടെ തടി നോക്കോണോലോ….

ഒന്ന് കരുതിഇരിക്കലോ

.

“ഞാൻ  ലേറ്റ്  ആയോ…..” ഞാൻ  ചോദിച്ചു. 

“ഇല്ല  ആദിയേട്ടാ …” .ഋഷി  എനിക്ക് നേരെ  കൈനീട്ടി. ഞാൻ  ചിരിച്ചു  കൊണ്ട്  തടഞ്ഞു.

“നിന്നിൽ  ഞാൻ  നല്ലൊരു  സഖാവിനെ  കണ്ടിരുന്നു ഋഷി.”

ഋഷിയുടെ  മുഖത്തു  ഒരു  ചിരി  വിരിഞ്ഞു…..ആ  ചിരിയിൽ  അവൻ  കഷ്ടപ്പെട്ട്  അവന്റെ  ചമ്മൽ  മറച്ചു  വെചു .

“ഞാൻ  പാർട്ടി  പറഞ്ഞതെ  ഞാൻ  അനുസരിച്ചിട്ടുള്ളു…..”  ഋഷിയാണ്. ഞാനതു  കേട്ട്  ചിരിച്ചു…..

.”പാർട്ടി   പറഞ്ഞതോ …അതോ നിനക്ക്  മോഹനവാഗ്ധാനങ്ങൾ തന്ന  പ്രമുഖ വ്യെക്തി  പറഞ്ഞതോ….. ?”

അവൻ  നന്നായി  വിളറി….”.നീയൊക്കെ   ചെയ്യുന്ന  തെമ്മാടിത്തരം  പാർട്ടിയുടെ  തലയിൽ  കൊണ്ട്  വെക്കെല്ലേടാ………..൦൦൦൦ &&&&&&൦൦൦൦൦  മോനെ.”

അവനും  ഞാനും  ഒരു വാതിലിനു  മുന്നിൽ എത്തി. ഞങ്ങൾ    ഒന്ന്  നിന്നു . ഞാൻ  അവന്റെ  വിളറിയ  മുഖത്തേക്ക്  നോക്കി.” അകത്തേയ്ക്കു  നിനക്ക്  പ്രവേശനം  ഉണ്ടോ?”

“ഇല്ല…” ഞാൻ  അവനെ  ഒന്ന്  പുച്ഛം  വാരി വിതറി  നോക്കി.

“നീ  എന്തിനാ  ഇതൊക്കെ  ചെയ്തത്  എന്നെങ്കിലും  അറിയാവോ ?” ഞാനാണ്.

“ഇല്ലാ…പാർട്ടിക്ക്  ആധിയേട്ടനെ  പോലൊരാളുടെ  സപ്പോർട്  വേണം….അതുകൊണ്ടു  ആധിയേട്ടനെ  പാർട്ടിയുടെ  വരുതിയിലാക്കാൻ ….അങ്ങനെ  പറഞ്ഞപ്പോ…പാർട്ടിക്ക്  വേണ്ടി….” അവൻ  പരുങ്ങി  നിൽപ്പുണ്ട്.

വീണ്ടും   പാർട്ടി. ഇവനോട്  പറഞ്ഞാലും  മനസ്സിലാവില്ല….അവന്റെ  നിൽപ്പ് കാണും തോറും  ഞാൻ  എന്റെ  ക്രോധം   മുഷ്ടിയിൽ  ആവാഹിച്ചു ഒന്ന്  കൊടുത്തു. മൂക്കിൽ  നിന്ന്   രക്തം വരുന്നുണ്ട്.

“ഇത്  എന്തിനാന്നറിയാവോ …നിന്നെ  പോലെ  നല്ല  സമർഥ്യമുള്ളവൻ  വല്ലവരും  പറയുന്നത്  കേട്ട്  ചിന്തിക്കാതെ  എടുത്തു  ചാടിയതിനു.”….

അവൻ  മൂക്കും  പൊതി നിൽക്കുന്നു.കയ്യിലെ  വള  നീക്കി   ഒരെണ്ണം  കൂടെ  കൊടുത്തു….വളയുടെ  പ്രിന്റ് അതുപോലെ  മുഖ് ത്തുണ്ടു.

“ഇത്  എന്തിനാന്നറിയോ  മേലിൽ നിന്റെ  സ്വാർത്ഥലാഭത്തിനു  വേണ്ടി  സ്ത്രീകളെ  കരുവാക്കരുത്….”

അവന്റെ  രക്തം  എന്റെ  കയ്യിലായി. ഞാനതു  തൂവാലയെടുത്തു  തുടച്ചു.  വാതിൽ  തുറക്കാനായി  തിരിഞ്ഞതും….

“എനിക്ക്  ശിവയെ  ഇഷ്ടമായത്  കൊണ്ടാ….എന്ത്  വിഡിയോ  വന്നാലും  വാർത്ത  വന്നാലും  ഞാൻ  അവളെ  കെട്ടും  എന്ന്  ഉറപ്പുള്ളത് കൊണ്ടാ…..അവൾക്കു  ഈ   പ്രോബ്ലെംസ്  ഒക്കെ  ഹാൻഡിൽ   ചെയ്യാൻ  പറ്റും   എന്നെനിക്കു  ഉറപ്പുള്ളത്  കൊണ്ടാ…ഞാൻ   ഇങ്ങനൊരു  പണി  അവളെ  വെച്ച്  വീഡിയോ  ഉണ്ടാക്കി  ചെയ്തത്.”

ഇല്ല..ഇവൻ  ഇന്ന്  ഇനിയും  കൊണ്ടു കൊണ്ടേ   പോവുള്ളു……ഞാൻ തലയാട്ടി  തിരിഞ്ഞു  അവനെ  നോക്കി…ഒരു  പത്തടി പിന്നോട്ട്  മാറി  നില്പുണ്ട്  ആശാൻ. അവന്റെ  പേടി  കണ്ടപ്പോ…എന്റെ  കലിപ്പ്  കുറച്ചു  കുറഞ്ഞു.

“ശെരിക്കും  ഞങ്ങൾ ഇഷ്ടത്തിലാണ്.” ദാ   വീണ്ടും….

ഞാൻ മുന്നോട്ടു  നടന്നു….അവൻ  പിന്നോട്ടും….ഒടുവിൽ  ഞാൻ  ഒരു  ചവിട്ടും കൂടെ  കൊടുത്തു….അവൻ  തലയിടിച്ചു താഴേ  വീണു….ഞാൻ  അവന്റെ  അടുത്തേക്ക്  വന്നിട്ട്  അവനെ  ഷർട്ടിൽ

പിടിച്ചു എഴുന്നേൽപ്പിച്ചു .

“ആത്മാർത്ഥമായി  സ്നേഹിച്ചിരുന്നെങ്കിൽ  ഒരിക്കലും  നീയിങ്ങനെ  ചെയ്യില്ലായിരുന്നു …ഋഷി….” അവന്റെ  തല കുമ്പിട്ടു…”നീ  തുടങ്ങുന്നതേയുള്ളൂ….. എല്ലാപേർക്കും  കണ്ണീരൊപ്പാനോന്നും പറ്റില്ലായിരിക്കാം …പക്ഷേ   ആരുടെയും  കണ്ണീരിനു  കാരണം ആവാതിരിക്കാനെങ്കിലും  പറ്റും …..” അവൻ  താഴേക്കു  നോക്കി  നിൽക്കുന്നുണ്ട്.അവന്റെ  രണ്ടു  കൂട്ടുകാർ  ഓടി  വരുന്നുണ്ടായിരുന്നു.

“നിന്റെ  അണികൾ വരുന്നുണ്ട്…ഞാൻ  നിക്കണോ  പോണോ ….”….ഞാൻ  അവനെ  നോക്കി.അവൻ  വേഗം  മുഖം  തുടച്ചിട്ട്  തിരിഞ്ഞു  നടന്നു…ഞാനും  തിരിഞ്ഞു  ആ അടഞ്ഞ   വാതിൽക്കലേക്കു  നടന്നു. ഞാൻ കോളേജിൽ  നിന്നിറങ്ങീട്ടും   എനിക്ക്  കോളേജുമായി ബന്ധമുണ്ടായിരുന്നു…യൂണിയന്റെയും  മറ്റും  മീറ്റിംഗുകൾക്കു  ഞാൻ  പോവാറുണ്ടായിരുന്നു.അങ്ങനെയാണ്  ഞാൻ  പുതിയതായി  വന്ന  കുട്ടികൾടൊപ്പം  ഋഷിയെ  ആദ്യമായി  കാണുന്നത്…അവന്റെ  ആശയങ്ങൾക്കും  പ്രവർത്തനങ്ങൾക്കും  ഒരു   നീതിയും പുതുമയും  ഉണ്ടായിരുന്നു…ആ  അവനാണ് ഇപ്പൊ  …..

ഞാൻ  വാതിലിൽ മുട്ടി….കദർ ധാരിയായ  ഒരുവൻ  വന്നു  തുറന്നു…ഞാൻ  അകത്തേക്ക്  കയറി….ഒരു  സോഫ  യുണ്ടായിരുന്നു…അതൊരു  സ്വീകരണ  മുറിയായിരുന്നു….

“സാർ …ഇപ്പൊ  എത്തും…” ഞാൻ  അവിടിരുന്നു….ഒരു  അഞ്ചു  മിനിറ്റ്  കഴിഞ്ഞപ്പോ   കദർധാരി   ഓടിപിടിച്ചു വന്നു  മൊബൈൽ  കട്ട്  ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു…”സാറെത്തി .”  അവൻ  വാതിൽ  തുറന്നു….നല്ല  വെളുത്ത  വസ്ത്രവു  നല്ല പവന്റെ  നിറവുമുള്ള  നമ്മുടെ  ബഹുമാനപ്പെട്ട  മന്ത്രി  പ്രമുഖൻ അകത്തോട്ടു  കയറി….ഞാൻ  എണീറ്റു …

“നമസ്കാരം  അദ്വൈത് ……ഒത്തിരി  നേരമായോ  വന്നിട്ട്….”

എനിക്ക്  കൈനീട്ടി കൊണ്ടദ്ദേഹം  ചോദിച്ചു..ഒപ്പം  അദ്ദേഹത്തിന്റെ  പി .എ  യും  ഉണ്ട്.

“സാർ  നേരത്തെ  ആണലോ…ഇത്രക്ക്  ധിറുതി   വേണ്ടായിരുന്നു…” ഞാനാണേ …ഋഷിയെ   നേരിട്ടത്  പോലെ ഇവിടെ  പറ്റില്ലാട്ടോ….ഇവരൊക്കെ  വലിയ  പുള്ളികളാണ്…. ഞാനൊരു  പാവം  അഭിഭാഷകൻ.. ഒരു  ഫോൺ

കാൾ മതിയേ  പാവം  എന്റെ  ‘അമ്മ  ഒറ്റക്കാവാൻ.

“ധിറുതി   പെട്ടല്ലേ   പറ്റുള്ളൂ   തലതെറിച്ച  മക്കളുണ്ടെങ്കിൽ . അവന്റെ  ‘അമ്മ  ചെറുതിലെ  പോയതാ…അതുകൊണ്ടു  പല  ഹോസ്റ്റലിലും  മറ്റും  നിന്ന  അവൻ  വളന്നതു….അതിന്റേതായ  എല്ലാ  പ്രശ്നവും  ഉണ്ട്…എന്താ  ചെയ്യാ….സഹിച്ചല്ലേ   പറ്റുള്ളൂ….”

പാവം  ഒരച്ഛന്റെ  ദീനരോദനം  കേട്ടില്ലേ …..എനിക്ക്  കണ്ട്രോൾ  തരണമേ   …….ഞാൻ  ഒന്ന്  മനസ്സാൽ  പ്രാർത്ഥിച്ചു…അങ്ങനെത്തെ  ശീലമൊന്നുമില്ലാ…..പിന്നെ  ഇങ്ങനത്തെ  അവസരങ്ങളിൽ  ആരുമറിയാതെ….

“തീർച്ചയായും  സാർ  സഹിച്ചേ പറ്റുള്ളൂ….എന്നുവെച്ചു  നാട്ടുകാര്  സഹിക്കണോ … അതും   കഷ്ടിച്ച്  പത്തുവയസ്സുള്ള  ഒരു  കൊച്ചു  പെൺകുട്ടി…..നിങ്ങൾക്കു  കേൾക്കണോ  നിങ്ങളുടെ  ചെറുമോന്റെ  കാമത്തെ ……ആ  കൊച്ചിന്റെ  ഭാഷയിൽ …എന്റെ  കയ്യിലുണ്ട്  റെക്കോർഡിങ്…..ഇപ്പൊ  തന്നെ  പ്ലേയ്  ചെയ്തു  തരാം…എങ്കിലേ   നിങ്ങൾക്കും  ആസ്വദിക്കാൻ  പറ്റുള്ളൂ…നിങ്ങളത്  ആസ്വദിക്കണം…”

ഞാൻ  അപ്പോൾ തന്നെ  എന്റെ  മൊബൈലിൽ   ആ  ഓഡിയോ  പ്ലേയ് ചെയ്തു  ….ഒരു  മിനിറ്റ്  കഴിഞ്ഞിട്ടുണ്ടാകും…..

“സ്ടോപ്പിട്   അദ്വൈത് ……സ്റ്റോപ്പ്.”  പുള്ളി  വിയർത്തു …വല്ലാതായി…

“ഒരു  മിനിറ്റ്  കേട്ടപ്പോൾ  തളർന്നുപോയോ….അപ്പൊ  ആ  മോളെ  പറ്റി   ചിന്തിച്ചിട്ടുണ്ടോ ?”

“അദ്വൈത…..ഞാൻ  ന്യായീകരിക്കാൻ  വന്നതല്ല….നീ  അവരെ  സംരക്ഷിക്കുകയാണ്  എന്നും  ഒളിപ്പിച്ചിരിക്കുകയാണ്  എന്നും  അറിയാം  …ഞാൻ  ഒരു  കോംപ്രമൈസിന്  വന്നതാണ്.”

അദ്ദേഹം   എന്റെ  മുഖത്തേക്ക്  ഉറ്റ  നോക്കുന്നു…പ്രതീക്ഷയോടെ…ഞാനൊന്ന്  ചിരിച്ചു….

“എന്ത്  കോമ്പ്രമൈസ് ….?”  ഞാൻ  ചെറുചിരിയോടെ  ചോദിച്ചു.

“ഞങ്ങൾ   നീ  പറയുന്ന ക്യാഷ്  തരാം”

വഞ്ചി  കരയ്ക്കടുക്കുന്ന്നുണ്ട്. “ഞങ്ങൾ?”  ഞാൻ  ഒന്ന്  നിറുത്തിയിട്ട്  ചിരിച്ചു …..”.അപ്പൊ  നിങ്ങളുടെ  ചെറുമകന്  മാത്രം  ഒഴുവാക്കാനല്ലേ ……”

അയാൾ  ഒന്ന്  പരുങ്ങി…”അല്ലാ ?…ഈ  കേസ്  ഒരിക്കലും പൊങ്ങി  വരരുത്. ആരും   പിടിക്കപ്പെടരുത്…. നീ  പിൻമാറണം .”

“എത്ര  തരും …?”  അയാളുടെ  കണ്ണുകൾ  വിടർന്നു.

“ടെൻ  ലഖ്സ് “

“ഹ..ഹാ…….” ഞാൻ  പൊട്ടിവീണ്ടും  ചിരിച്ചു.  പുള്ളി എന്നെ  ഒന്ന്  പഠിക്കും   പോലെ  നോക്കി.

“ഞങ്ങൾ  എന്ന്  പറഞ്ഞില്ലേ …..ക്രൈം  പാർട്ണറിനോട്  വിളിച്ചു  ചോദിക്കു…..അദ്ധ്വാഇതിനു  എത്രയാ  ഓഫർ  ചെയ്യേണ്ടത് എന്ന്…..ഞാൻ  വെയിറ്റ്  ചെയ്യാം…”

അയാൾ എന്നെ  ഒന്ന്  നോക്കീട്ടു  പെട്ടന്ന്  ഉള്ളിലേക്ക്  പോയി…ഒരു  ഇരുപതു  മിനിറ്റ്  എടുത്തിട്ടുണ്ടാവും…പുറത്തേക്കു  വന്നു….

ഒരു കനത്ത   മുഖത്തോടെ അയാളെത്തി.

“നിന്റെ  വിരട്ട്  കണ്ടു  ഭയന്നിട്ടൊന്നുമല്ല   ….നീ   എനിക്ക്  ഒന്നുമല്ല…..ഞാനൊന്ന്  വിചാരിച്ചാൽ   നിന്നെ  എനിക്ക്  ഒഴുവാക്കാവുന്നതേയുള്ളു….പിന്നെ നിന്റെ  അച്ഛനെ  ഓർത്തിട്ടാ…..നിനക്ക്  പണ്ടും   ഞങ്ങള് തന്ന  പണി  ഓർമ്മയില്ലേ……” എന്നെ  നന്നായി  വിരട്ടാനുള്ള  പാഴ്ശ്രമമാണെ…ഞാൻ  ഒന്ന്  സോഫയിലോട്ടു  ചാഞ്ഞിരുന്നു…ചെറുതായി ചിരിച്ചു.

“ഞങ്ങൾ  നിനക്ക്  50   ലക്ഷം   തരും  അതും  നിന്റെ  അച്ഛനെ  ഓർത്തിട്ടു. എന്താ  അപ്പൊ  സമ്മതമല്ലേ …”

എനിക്ക്  എന്തോ  മഹാകാര്യം  ചെയ്തു  തന്നത്  പോലെ  ബഹുമാന്യൻ  ഇരിക്കുന്നു.

“ഭീഷണി   ബോധിച്ചു…പക്ഷേ  എനിക്കെന്തെങ്കിലും  സംഭവിച്ചാൽ  നിങ്ങളുടെ  ചെറുമോനെ   പണിയാനുള്ള  കോട്വാഷൻ   കൊടുത്തിട്ടാ….ഞാനിവിടെ  ഇരിക്കുന്നേ…ഈ  പുലിമേടയിലേക്കു  വെറും  കയ്യോടെ  ഒരു  പൂച്ച  കയറി  വരുമോ  സാറേ …..” ഞാനൊന്ന്  അദ്ദേഹത്തെ   നോക്കി.

നിശബ്ദം…വീക്ഷണം   തന്നെ  പുള്ളിയുടെ  പരുപാടി  നടക്കട്ടെ….

“അപ്പൊ  കോടതിയിൽ  കാണാം ….” അതും  പറഞ്ഞു  ഞാനെണീറ്റു.

“അദ്വൈത്   എത്രയാ  നിനക്ക്  വേണ്ടത് ?”  എത്തീലോ വഞ്ചി..

“എനിക്കത്രക്കൊന്നും  വേണ്ടാ…ഒരു  കോടി…….തട്സ്  ഓൾ …നിങ്ങൾ  ഒറ്റയ്ക്കല്ലലോ ….?”

അയാളുടെ  കണ്ണ്  തള്ളിപ്പോയി.

“ഒരു  പത്തു  വയസ്സുകാരിക്ക് …ഒരു  കൊടിയോ …അതും  ഒരു  ഗതിയും ……”

അയാൾ  പൂർത്തിയാക്കീല….എന്റെ  ഭാവവ്യത്യാസമായിരിക്കാം…..ഞാൻ  എന്റെ   മുഷ്ടി  ചുരുട്ടിപിടിച്ചു .. ഒരു  ദീർഘനിശ്വാസമെടുത്തു.

“എനിക്ക്  ഒരു  നിർബന്ധവുമില്ല…നമുക്ക്  കോടതിയിൽ  കാണാം …..”

“അദ്വൈത് …..ഈ  ഓഫർ  സ്വീകരിച്ചില്ല  എങ്കിൽ  നാണക്കേടിന്റെ  സ്വാദ്  നീ  നാളെ  അറിയും…നാളെ  മീഡിയ മുഴുവൻ  നിന്റെ പുറകിലായിരിക്കും .”

“ആയിക്കോട്ടെ  സാറേ …”

അതും  പറഞ്ഞു  ഞാനവിടന്നു  ഇറങ്ങി.കാറിലേക്ക്  നടക്കുമ്പോഴും  ഞാൻ  ചുറ്റും  കണ്ണോടിക്കുന്നുണ്ടായിരുന്നു.ഇരുട്ടടി  വല്ലതും  കിട്ടുമോ  ഈശ്വര…ഈ  യാഥാർഥ്യത്തിലെ  എല്ലാ  സഖാക്കളും  ഹീറോകളും  ശെരിക്കും  ഭയത്തിന്റെ  രുചി  നന്നായി  അറിഞ്ഞവർ  തന്നെയാ…പക്ഷേ  ഭയം  അവരെ  കീഴടക്കാറില്ലാ  എന്ന്  മാത്രം.

ആകപ്പാടെ  മനസ്സ്  അസ്വസ്ഥത  പെട്ട്  കൊണ്ടിരുന്നു. അവർ  ആ  പൈസ  തന്നിട്ടുവേണം  എനിക്ക്  ആ  മോളെയും  അമ്മയെയും  അവരുടെ  ഭാവിയും  സുരക്ഷിതമാക്കാൻ. ഒരു   വിചാരണയും  വാദവും ഒന്നും  ആ  കുട്ടി താങ്ങില്ല..അവളുടെ  മനസ്സിനെ  അതൊരുപാട്  സ്വാധീനിക്കും…..പലതും  ആലോചിച്ചു  മനസ്സൊരുപാട് അസ്വസ്ഥമായപ്പോളാണ്…മ്മടെ  ശിവാനിടെ  മെസ്സേജ്. ന്താ  വിളിക്കാത്തെ …ഫോൺ  എടുക്കാതെ……എനിക്ക്  ചിരി  വന്നു…എനിക്കെതിരെ  കേസ്  കൊടുക്കും  എന്ന്  പറഞ്ഞവളാ….ഇപ്പൊ  ശെരിക്കും  അത്  തന്നെയാ  നടക്കാൻ  പോണെ …എന്റെ   മൊബൈലിൽ  നിന്നാണ്  വീഡിയോ  പോസ്റ്റ്  ചെയ്തത്  എന്ന്  ഇവന്മാർ  നാളെ  മീഡിയക്കു  കൊടുക്കും…..ശിവ  അവൾ   വിശ്വസിക്കുമോ….ഇല്ലാ….വിശ്വസിക്കില്ലായിരിക്കും…അവളുടെ വീട്ടുക്കാർ  വിശ്വസിക്കും….അവളെ  എന്നിൽ  നിന്ന്  പിരിക്കുമോ….ഒരു  വേദന  പോലെ….ഒരുപാടുകാലം  ആരും  അറിയാതെ  ഞാൻ  എന്റെ  ഉള്ളിൽ  കൊണ്ട്  നടന്ന  പ്രണയം….വര്ഷങ്ങളുടെ  പഴക്കമുണ്ടതിനു …..അവൾ  എന്നെ  ഇട്ടിട്ടു   പോവുമോ…എനിക്ക്  ശിവയെ  കാണണം   എന്ന്  തോന്നി……ഞാൻ  വേഗം  അവളുടെ  വീട്ടിലേക്കു വിട്ടു….ഒന്നുമറിയാത്ത  ശിവയെ  ഒന്ന്  കാണാൻ…ചിലപ്പോൾ  നാളെ  നേരം  വെളുക്കുമ്പോ…അവൾക്കു  എന്നെ  പഴയതുപോലെ  കാണാൻ  പറ്റില്ലെങ്കിലോ….ഇല്ലാ  എന്റെ  ശിവകോച്  ഇടിവെട്ടാണ് …അവൾ  എന്നെ  എന്നും  അത്ഭുതപ്പെടുത്തിട്ടേയുള്ളൂ ….അന്ന്  അവളെ   കാണാൻ  നിന്ന  അതേ  പോസ്റ്റ് ഇന്റെ  താഴേ  ചെന്നു .  സംശയിച്ചു    ഫോൺ  ചെയ്തതു .  അവളെങ്ങാനും  ഉറങ്ങി  പോവുമോ..എനിക്കവളെ  കണ്ടേ  പറ്റുള്ളൂ…ശോ   ഞാൻ  ഈ  മതിൽ  ചാടേണ്ടി  വരുമോ…എങ്കിൽ  പിന്നെ  പൂർത്തിയായി…പത്രക്കാർക്ക്  പിന്നെ  ഇതുംകൂടെ  ഒരു  പൊൻതൂവലായി  കിട്ടും. കാൽ  പോവുന്നുണ്ട്…പക്ഷേ  എടുക്കുന്നില്ല…. പിന്നെ  ഞാൻ  മതില്  ചാടുന്നതും  നോക്കിയല്ലേ  പത്രക്കാരിരുക്കുന്നതു. മതിൽ  ചാടിയാലും  ഇവളുടെ  മുറിയെവിടാ…..ഏതായാലും  ഞാൻ  ചാടാം എന്ന്  തന്നെ  തീരുമാനിച്ചു…..ഭാഗ്യം…അപ്പോൾ  തന്നെ  അവൾ  ഫോണെടുത്തു…നല്ല  ഉറക്കമായിരുന്നു തോന്നുന്നു….”എന്റെ  ശിവകോച്  ഉറക്കമായിരുന്നോ ?”

അന്ന്  പിന്നെ  ഞങ്ങൾ  ഒത്തിരി  സംസാരിച്ചു  അവളുടെ  ശബ്ദം  തന്നെ എനിക്കൊരുപാട്  ആത്മവിശ്വാസം  പകർന്നു…കാര്യം  അതൊക്കെയാണേലും  അവളിൽ  നിന്നും  ഒന്നും  മറക്കാൻ  പറ്റില്ല  എന്ന  അപകടകരമായ  സത്യം  ഞാൻ  മനസ്സിലാക്കി. എന്തായാലും  അവൾ  എന്നെ  വിട്ടു  പോവില്ല എന്നൊരു  വിശ്വാസം  വന്നു… ആ  ധൈര്യത്തിൽ  തന്നെ ഞാൻ തിരിച്ചു  വീട്ടിലെത്തി…വേഗം  ഉറങ്ങുകയും ചെയ്തു.

രാവിലെ  നേരത്തെ എണീറ്റ്  ഇന്ന്  എനിക്കിട്ടു   പൊങ്കാലയിടുന്ന  ദിവസാണല്ലോ …രാവിലെ  കാളുകൾ   വന്നു  തുടങ്ങി. “അദ്വൈത്   ന്യൂസ്  കണ്ടില്ലേ ?”

“ആദി  എന്താ  ഇതു ?”

“സൂക്ഷിച്ചും  കണ്ടും  പണി  കൊടുക്കണം  എന്ന്  മനസ്സിലായില്ലേ/” ….എന്നു  തുടങ്ങി  പോസിറ്റീവും  നെഗറ്റീവുമായ  ഒരുപാട്  കാളുകൾ  വന്നു. 

അമ്മയെ  മാത്രം   കാണുന്നില്ല…..  ഭവതി  ഒന്നും  അറിയാതെ  വരില്ല….ശിവയുടെ  അനക്കവുമില്ല…ഞാൻ  പതുക്കെ  എണീറ്റ്  കുളിച്ചു  റെഡി  ആയി…പത്രസമ്മേളനം  വേണോ  വേണ്ടേ…ചാനൽകാരു   വിളിക്കുമോ….അപ്പോഴേക്കും  വാതിൽ  മുട്ട്  കേട്ടു. അമ്മയറിഞ്ഞു …….ഞാൻ  വേഗം  വാതിൽ  തുറന്നു.

“നീ   ഇതിനകത്തിരുന്നോ ….ഈ  പുറത്തു നടക്കുന്നത്  എന്തെങ്കിലും  അറിഞ്ഞോ….?” ‘അമ്മ  കിളി പോയ   മട്ടാണ് .

ഞാൻ  ചിരിച്ചു  കൊണ്ട്  അമ്മയെ ചേർത്ത്  പിടിച്ചു….”‘അമ്മ  ഞാൻ  അന്ന്  പറഞ്ഞ  കേസില്ലേ .അതിന്റെ   ഭാഗമായിട്ടുള്ള  വിരട്ടാന്…പേടിക്കണ്ട  കേട്ടോ ….”

അമ്മാ  എന്നെ  ഒന്ന്  നോക്കി….”ആ  കുട്ടി  നിന്നെ  വിശ്വസിക്കുമോ?. അവൾക്കറിയാമോ?  നീ  പറഞ്ഞിട്ടുണ്ടോ?”

അമ്മയെയും ചേർത്ത്  പിടിച്ചു  ഞാൻ  താഴേ  എത്തി.  ‘അമ്മ  എനിക്ക്  ചായ  എടുത്തു  തന്നു….

.”നീ  പറഞ്ഞിട്ടില്ല..അല്ലേ ?”  എന്നെ  നോക്കി  നിൽക്കുന്നു..ഞാൻ  ഇല്ല  എന്ന്  തലയാട്ടി.

“അവൾ  എന്നെ   വിശ്വസിക്കും .”

‘അമ്മ  ഒന്ന് നെടുവീർപ്പെട്ടു.  “ആദി  അവൾ  നിന്നെ  വിശ്വസിച്ചാലും  അവളുടെ  വീട്ടുകാർ  വിശ്വസിക്കില്ല .”

ഞാനും  തലയാട്ടി.  “അവളെ ഞാൻ  നിര്ബന്ധിക്കില്ലാ   അമ്മാ.”

എന്റെ  മൊബൈലിലേക്ക്  ഒരു  കാൾ   വന്നു.  “ഹലോ   അദ്വൈത് …..ഇപ്പൊ  എങ്ങനെയുണ്ട് ….”

മന്ത്രിയുടെ  പി എ   ആണ്.  “നിങ്ങളുടെ  തീരുമാനത്തിന്  എന്തെങ്കിലും  മാറ്റമുണ്ടോ…ഈ  വീഡിയോ  കേസ്  എളുപ്പത്തിൽ തന്നെ പിൻവലിപ്പിക്കാം…നിങ്ങള്ക്ക്  പെട്ടന്ന്  സ്കൂറ്റാവാനും    പറ്റും … എന്താ….?”

“ആര്  പറഞ്ഞു  പിൻവലിപ്പിക്കാൻ…ഈ  കേസ്  മന്ത്രിയുടെ  ചെറുമകന്റെ   കേസിനു  ബലം  കൊടുക്കാകയേ യുള്ളൂ …..ഞാൻ  ഈസി  ആയി  തന്നെ  സ്ക്കൂട്ടായിക്കൊള്ളും.”

പെട്ടന്ന്  ഫോൺ  കട്ട് ആയി…ഇത്ര പെട്ടന്ന്  വെക്കൂ…അരമണിക്കൂർ  കഴിഞ്ഞപ്പോ  സ്.പി.  ഓഫീസിൽ  നിന്ന്  കാൽ വന്നു.    പഴയ  ഗസ്റ്റ്  ഹൗസിലേക്കു  ചെല്ലാൻ.

“എനിക്ക്  മന്ത്രിയെ  കാണണ്ട….ദി  റിയൽ  മാന്  ബെഹ്യ്ന്ദ്  ദിസ്  ഗെയിം …..എനിക്കയാളെ  ആണ്  കാണേണ്ടത്.”

“ഹി ആൾസോ  വാണ്ട് ടു  സീ യൂ .”

ഞാൻ  അമ്മയോട്  പറഞ്ഞു  വേഗം  ഇറങ്ങി…അപ്പോഴേക്കും   വിളിക്കുന്നു  എന്റെ  കഥാനായിക. ഇവളിത്രയും  നേരം  എവിടെ പോയിരുന്നു .

(കാത്തിരിക്കുമല്ലോ )

പലരും  ഒരു  തമാശക്കഥയായിആണ്  ഇത്  വായിച്ചു  തുടങ്ങിയത്.  അതുകൊണ്ടു തന്നെ  ഈ കഴിഞ്ഞ  ഭാഗങ്ങളിൽ  അവർക്കതു  മിസ്  ചെയ്തു  എന്ന്  പറഞ്ഞു. തമാശകൾ സന്ദര്ഭങ്ങൾക്കനുസരിച്ചു ഇഴുകിച്ചേർന്നു  വരുമ്പോഴല്ലേ  സുഖമുണ്ടാവുള്ളു….ഈ  സന്ദർഭങ്ങൾ  ഇങ്ങനെ  എഴുതാനേ  കഴിയുന്നുള്ളു…. സഹിക്കുക….തമാശകൾ  വരും കെട്ടോ …തുടർന്നും  വായിക്കുക…..ഒരുപാട്  സ്നേഹവും  നന്ദിയും എന്റെ  ചങ്കുകളോട്.

ഇസ സാം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഒരു അഡാർ പെണ്ണുകാണൽ – 20”

  1. Adipoli😍😍😍😍😍Oru variety love story😘😘😘😘😘💖💖💖💖Orupaaad ishtaaa ee story😍😍😍😍😍😍😍❤️❤️❤️❤️
    ❤️AADI❤️SHIVA❤️

Leave a Reply