Skip to content

ഒരു അഡാർ പെണ്ണുകാണൽ – 26

Izah-Sam-oru-adar-penukanal

“അങ്ങനെ  ഇന്നു  ആദിയേട്ടനും  ശിവകോച്ചും  ഡേറ്റിംഗിന്  പോവല്ലേ……..ഫസ്റ്റ്  ഡേറ്റിംഗ്…..” അമ്മുവാനെ….

ഞാൻ ചിരിച്ചു  കൊണ്ടു   പുറത്തേക്കു  നോക്കി…ഇന്ന്  ഈ  ക്യാമ്പസ്സിന്  പ്രത്യേക  ഭംഗിയുള്ളതു  പോലെ…..കാറ്റിനു  പോലും  പൂക്കളോടും  ഇലകളോടും പ്രണയമുള്ളതുപോലെ…. ഉച്ചവരെ  എന്റെ  ശരീരം  മാത്രമേ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ ……….മനസ്സ്   കോളേജിന്റെ  മുന്നിലായിരുന്നു……വന്നോ …… വന്നോ ……….ഈ  കാത്തിരിപ്പിനും  ഒരു  സുഖമുണ്ട്…..

ഒടുവിൽ എന്റെ  മൊബൈൽ  റിങ്  ചെയ്തു.  മിസ്സഡ്   കാൾ  ആയിരുന്നു. ആദിയേട്ടൻ  എത്തീട്ടുണ്ടാവും .  ഞാൻ  അമ്മുവിനോട്  പറഞ്ഞിട്ടിറങ്ങി…..ഞാൻ  ആ  അവർ  ക്ലാസ്സിൽ  കയറിയില്ലായിരുന്നു. എങ്ങാനും  സർ  വിട്ടില്ലെങ്കിലോ….പണിയായില്ലേ ….ഞാൻ  ഓടി  ഗേറ്റ്നു   പുറത്തു  വന്നിട്ടും  ആരെയും  കണ്ടില്ല….ആദിയേട്ടന്റെ  കാര്  അവിടെയൊന്നും  കണ്ടില്ല…. ഞാൻ  കുറച്ചു   നേരം  വെയിറ്റ്  ചെയ്തു…ചിലപ്പോ  ഇപ്പൊ  എത്തുന്നേ  ഉണ്ടാവുള്ളൂ….വാച്ചിലേക്ക്  നോക്കി….സമയം  ആവുന്നേയുള്ളൂ…..ഇനി  വരില്ലേ …..  ഈശ്വരാ  വന്നില്ലെങ്കിൽ…..അപ്പോൾ  തന്നെ  എന്റെ  മൊബൈൽ  ബെൽ  അടിച്ചു. ആദിയേട്ടനായിരുന്നു.

“ഹലോ ….”

“ശിവാ….എനിക്ക്  ഇന്ന്  തിരക്കാണ്  മോളെ…..സോറി ….ഞാൻ  പിന്നെ  വിളിക്കാം .”  ഒട്ടും  ഉന്മേഷമില്ലാത്ത  ശബ്ദം.

“ഞാൻ   പുറത്തിറങ്ങി….ഒന്ന്  വര്വോ …ഞാൻ  വെയിറ്റ്  ചെയ്യാം…..” ഞാൻ പറഞ്ഞു…..എനിക്ക്  കണ്ടേ  പറ്റുള്ളൂ….

ഒന്നും  മിണ്ടുന്നില്ലാലോ …..”പ്ളീസ്  ആദിയേട്ടാ… പ്ലീസ് …..”  ഞാൻ  ചെവിയോർത്തു…..മൗനം .

“എന്റെ  ശിവകോച്ചേ….സ്വസ്ഥമായി  പിന്നൊരു  ദിവസം  നമുക്ക്  കാണാട്ടോ …..ഇന്നു   എന്റെ  കൊച്ചു……. ” ആദിയേട്ടൻ  പൂർത്തിയാക്കിയില്ല…ഞാൻ  ഫോൺ  വെച്ചു .  എന്റെ  കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു . ശബ്ദവും   ഇടറുന്നുണ്ടായിരുന്നു.  ഞാൻ  തിരിഞ്ഞു  കോളെജിലേക്ക്  കയറി..ഇനി  ക്ലാസ്സിൽ  പോവാൻ  എനിക്ക്  വയ്യ..സ്കൂട്ടിയിൽ  ചാരി  നിന്നു ….ആദിയേട്ടന്റെ  ശബ്ദത്തിൽ എന്നെത്തെയും  കുസൃതി  ഇല്ലായിരുന്നു… ഇന്നലെ  രാത്രിയും  കുറുമ്പുള്ള   ആ  ശബ്ദം  അല്ലായിരുന്നു…പക്ഷേ  ഇന്നലെയും  ഇന്നും  ആ  സ്വരത്തിൽ  ഒരുപാട്  സ്നേഹമുണ്ടായിരുന്നു…വേദനയും…എന്നെ  വിളിച്ചിട്ടും  കുറച്ചു  ദിവസമായി….എന്തോ  ഉണ്ട്. ഞാൻ  വേഗം   മൊബൈൽ  എടുത്തു…..ആനന്ദേട്ടന്റെ  നമ്പറിൽ  വിളിച്ചു. വെറുതെ  എന്നോ സേവ്  ചെയ്തിരുന്നതാ..

“ഹലോ  ആനന്ദേട്ടാ  ഞാൻ  ശിവാനിയാണ്.”

“ആ  ശിവാനി…..  എന്താ   വിളിച്ചത്…..?” ആശ്ചര്യം  നിറഞ്ഞ  സ്വരം…..ഞാൻ  വിളിക്കാറില്ലലോ.

“എനിക്ക്  ആദിയെട്ടന്റെ  ഓഫീസ്   ഒന്ന്  പറഞ്ഞു  തരാവോ ?”

“ആഹാ …സ്വന്തം  വക്കീലിന്റെ  സ്ഥലം  അറിയില്ലേ …..? എന്തിനാ….പോവാനാണോ ?”

“പോണം…ഒരു  സർപ്രൈസ്  വിസിട് …ആദിയേട്ടനോട്  പറയണ്ടാട്ടോ  ?”

“ആയിക്കോട്ടെ……”  എനിക്ക്  വഴി  പറഞ്ഞു  തന്നു.ഒരല്പ  ദൂരമുണ്ട്…സ്കൂട്ടിയിൽ  പോയാലോ….ഇത്രെയും  ദൂരം  ഞാൻ  പോയിട്ടില്ല…പെട്രോളും  ഉണ്ട്….. പോണോ….ഓട്ടോ  പിടിച്ചാലോ…..എന്റെ  ലിപ്ലോക്ക്  വിഡിയോ  കണ്ട  വല്ല  ഓട്ടോക്കാരനും…ഏതായാലും  സ്കൂട്ടി  ആണ് സേഫ്…. പോവാം….ആനന്ദേട്ടൻ  പറഞ്ഞ  വഴിയും  എന്റെ  ഗൂഗിൾ ദേവതയുടെ  സഹായത്താലും  ഞാൻ  എത്തി….അത്യാവശ്യം  തിരക്കുള്ള  റോഡ്….അഡ്വ .  അദ്വൈത  കൃഷ്ണയുടെ  ബോർഡ്  ഒക്കെ  യുണ്ട്…ഒന്ന്  രണ്ടു  പേരുണ്ട്…ഞാൻ  അകത്തു  കയറി…ഈശ്വര  ആദിയേട്ടൻ  ഇവിടെയുണ്ടാവണെ ……റിസെപ്ഷനിസ്റ്  ആണ് തോന്നുന്നു  ഒരു  പെൺകുട്ടി  എന്നെ  നോക്കി…..

“അദ്വൈത്   കൃഷ്ണ….” ഞാൻ  ചോദിച്ചു…..ഇതുവരെയുണ്ടായിരുന്ന  ധൈര്യം  എനിക്കിപ്പോ  ഇല്ലാട്ടോ.

“സാർ….ഇന്ന്  ആരെയും  കാണുന്നില്ല….എന്തോ  കേസിൻെറ  പ്രിപ്പറേഷനിലാ …..കേസിന്റെ  കാര്യമാണെങ്കിൽ  ആ   മാഡത്തിനെ   കണ്ടോളു….”  ആ  കുട്ടി  എനിക്ക്  മറ്റൊരു  മുറി  കാണിച്ചു  തന്നു..

“സാറുണ്ടോ  ഇവിടെ….?”

“ഉണ്ട് …പക്ഷേ  ഞാൻ  പറഞ്ഞല്ലോ…?”

ഞാൻ  തിരിഞ്ഞു  നടന്നു.  വെയ്റ്റിംഗ്  ഏരിയയിലെ   സോഫയിലിരുന്നു…  മൊബൈൽ  എടുത്തു  ആദിയേട്ടനെ  വിളിച്ചു. ഒത്തിരി  ബെല്ലുകൾക്ക്  ശേഷം  എടുത്തു. “ശിവാ…..പിണക്കം  ഒക്കെ  മാറിയോ..വീട്ടിൽ  പോയോ ?…'”

“ഇവിടെ  എന്താ  ആണുങ്ങൾ  ഒന്നുമില്ലേ ……”  ഞാൻ  ഒരൽപം  ദേഷ്യത്തോടെ  ചോദിച്ചു…

“എവിടെ …?”

“ഈ   പഞ്ചാരകുഞ്ചുവിന്റെ  ഓഫീസിൽ…..”  ഞാൻ  ചുണ്ടു  കടിച്ചമർത്തി  ചിരിയടക്കി  പറഞ്ഞു. എന്നിട്ടു  ഫോണ്  കട്ട്  ചെയ്തു  തലഉയർത്തിയപ്പോൾ  ദാ   ഫോണും   ചെവിയിൽ വെച്ച് ക്യാബിനും  തള്ളി  തുറന്നു  വരുന്നു….എന്നെ  മിഴിച്ചു  നോക്കി  നിൽപ്പുണ്ട്. ഞാൻ  എഴുന്നേറ്റു….എനിക്ക്  ശെരിക്കും  ചിരി  വരുന്നുണ്ടായിരുന്നു  ആ  നിൽപ്പ്  കണ്ടപ്പോൾ…

എന്തോ  അപൂർവ  കാഴ്ച്ച  കണ്ട  പോലെ  റിസെപ്ഷനിസ്റ്  പെങ്കൊച്ചും   ആ  മാഡം   എന്ന്  പറഞ്ഞ  ജൂനിയർ  പെങ്കൊച്ചും  നോക്കി  നിൽക്കുന്നു. ആദിയേട്ടന്റെ  ആ  കിളിപറന്ന നിൽപ്പ്  ഞാൻ  ശെരിക്കും  ആസ്വദിച്ചു…എപ്പോഴും   എന്നെയാണല്ലോ  ഞെട്ടിക്കുന്നത്….. ഒട്ടും  പ്രതീക്ഷിക്കാതെ  എനിക്കും  ഒരു  ഞെട്ടൽ   കൊടുക്കാൻ  പറ്റിയല്ലോ.

ചിരിച്ചു  കൊണ്ട്  എന്റെ  അടുത്ത്  വന്നു….

“നീ  എന്നെയും   കൊണ്ടേ  പോവുള്ളൂ…… അല്ലേടീ   ശിവാനി…”

ഞാനും  ചിരിച്ചു കൊണ്ട്  തലയാട്ടി……

“ആദിയേട്ടനല്ലേ  കാണാം  എന്ന്  പറഞ്ഞെ ……”

എല്ലാം  ഞാനാണല്ലോ  എന്റെ  ശിവകോച്ചേ…നിന്നെ  കണ്ടതും  സ്നേഹിച്ചതും  നിന്നെക്കൊണ്ടു  സ്നേഹിപ്പിച്ചതും  ഇപ്പൊ  നിന്നെ അകറ്റാൻ  ശ്രമിക്കുന്നതും  എല്ലാം  ഞാനാ… നിന്നെ  എനിക്ക്  വേദനിപ്പിക്കാൻ  കഴിയാത്തത്കൊണ്ടാ  ഞാൻ  ഇന്ന്  വരാതിരുന്നത്…..നിന്നോട് എനിക്ക്  പറയാൻ  വയ്യായിരുന്നു…ഇപ്പൊ  ദാ   നീ  ഇങ്ങോട്ടു  വന്നിരിക്കുന്നു…. ഞാൻ  അകലാൻ  ശ്രമിക്കുന്തോറും നീ  കൂടുതൽ  അടുക്കുവാണല്ലോ  ശിവാ…

“ആദിയേട്ടാ….. എന്താ  നോക്കനേ ?”

“എങ്ങേനെയാ  വന്നത്.?”

അവൾ  സ്കൂട്ടിയുടെ താക്കോൽ  കിലുക്കി  കാണിച്ചു .

”  അപ്പൊ  എങ്ങോട്ടാ….?”  ഞാനവളോട്  ചോദിച്ചു.

അവൾ എന്നെ  ഒന്ന്   ദേഷ്യത്തിൽ  നോക്കി…..എന്നിട്ടു എന്റെ  ക്യാമ്പിന്റെ  അകത്തേക്ക്  നോക്കി പരിഭവത്തോടെ  നിന്നു. ആ നില്പു കണ്ടപ്പോൾ  എനിക്ക്  ചിരി  വന്നു.

“സാർ ….” ജോസെഫാണ് .

“ജോസഫ് …ഇത്  ശിവാനി….എന്റെ  ഫ്രണ്ട്   ആണ്..”

ജോസഫ്  ശിവാനിയെ  നോക്കി  ചിരിച്ചു….അത്ര  വിശ്വാസം  വരാത്തത്  പോലെ  എന്നെ  നോക്കി….കാരണം  പുള്ളി  എന്റെ  കൂടെ കൂടീട്ടു  ഒത്തിരി  യായി…എനിക്ക്  സ്ത്രീ   സുഹൃത്തുക്കൾ  പൊതുവേ  വളരെ  കുറവാണ്.

“എനിക്കറിയാം…വിഡിയോയിൽ  കണ്ട  കുട്ടിയല്ലേ…”  റിസെപ്ഷനിസ്റ്  കുട്ടിയാണ്. .ഞാൻ അവളെ  ഒന്നിരുത്തി  നോക്കി.

“വീഡിയോ  മാത്രമേ  കുട്ടി  കണ്ടുള്ളൂ…ഫേസ്ബുക്  ലൈവ്  കണ്ടില്ലേ ……”  വേറെയാരുമല്ല  എന്റെ  ശിവ  കൊച്ചു.

“ആ  കണ്ടു….”  ആ കുട്ടി  ഒന്ന്  വിളറി.

“ചേച്ചിക്കു  ഏതാ  ഇഷ്ടപ്പെട്ടത്…..വീഡിയോ  ആണോ  ഫേസ്ബുക്  ലൈവ്  ആണോ ?” ശിവ  വിടാനുദ്ദേശമില്ല……  റിസെപ്ഷനിസ്റ്  കുട്ടി വിളര്ന്നുണ്ട്….

“അത്   ഫേസ്ബുക്  ലൈവ്…..”  അവൾ  വിക്കി  വിക്കി  പറഞ്ഞു.

“ആ ചേച്ചി  പൊളി  ആണല്ലോ…കൊടുകൈ…..”  എന്നും  പറഞ്ഞു ശിവ  അവൾക്കു  കൈകൊടുത്തു. ജോസെഫേട്ടന്റെയും  ജുനിയർ   കുട്ടിയുടെയും  കിളി  പോയി  നിൽപ്പുണ്ട്.  ഇത്  എന്ത്  സാധനം  എന്ന  നോക്കി  നിൽപ്പുണ്ട് അവർ.  മ്മടെ  ശിവകോച്ചിനു  അതൊന്നും  ഒരു  വിഷയമേ  അല്ല. ഞാനറിയാതെ  ചിരിച്ചു  പോയി….

“ജോസെഫേട്ട  ഞാൻ  ഒന്ന്  പുറത്തു പോവാണു ……”  എന്നും  പറഞ്ഞു  ശിവയെ  നോക്കി….

“ബാ …”  ഞങ്ങൾ  എന്റെ  ക്യാബിനിൽ  കയറി….ഞാൻ  വന്നു  സിസ്റ്റം  ഓഫ്  ചെയ്തു   പേഴ്സ് എടുത്തു  …..ഇടക്കണ്ണിട്ടു  ശിവയെ  നോക്കിയപ്പ്പോ  കാണാനില്ല……ഇവൾ  എവിടെപ്പോയി  എന്റൊപ്പം  കേറിയില്ലേ.

റൂമിൽ  ഇല്ല…..  ഞാൻ  വേഗം  പുറത്തിറങ്ങിയപ്പോ  കാണുന്നത്  ജോസേഫിനോടും  റിസെപ്ഷനിസ്റ്  കുട്ടിയോടും   ജൂനിയർ  കൊച്ചിനോടും  വിശദീകരിച്ചു  പരിചയപ്പെടുന്ന  ശിവയാണ്. ഞാനവരോട്  അത്ര  കൂട്ടൊന്നുമല്ല…. ആവശ്യത്തിന്  സംസാരിക്കാറുള്ളൂ…ഒടുവിൽ  ഞാൻ  പുറത്തിറങ്ങി  അവൾക്കു  വേണ്ടി    കാത്തു നിന്നു. ഇവൾ  ആള്  കൊള്ളാലോ…ഇപ്പൊ  എന്നെ  കാത്തു  നിർത്തുന്നോ. ഇവൾക്കാദ്യമായി  കണ്ടവരോട്  എന്താ  ഇത്രയ്ക്കു  സംസാരിക്കാൻ. ഒടുവിൽ  എല്ലാരോടും  യാത്രയും  പറഞ്ഞു  വന്നു.

“അപ്പൊ  എങ്ങോട്ടാ  ആദിയേട്ടാ…?”  എന്നെ  നോക്കി  നിഷ്കു   ഭാവത്തിൽ  ചോദിക്കുവാ…..

“ബാ   കയറു….”  ഞാൻ  ഡ്രൈവിംഗ്  സീറ്റിലെ  ഡോർ തുറന്നു  കയറിക്കൊണ്ട്  പറഞ്ഞു.

“യ്യോ…..അപ്പൊ  എന്റെ  സ്കൂട്ടി…..”

“അത്  പിന്നെഎടുപ്പിക്കാം….”

ഒന്ന്  സംശയിച്ചു  നിന്നിട്ടു  അവൾ  മുന്നിൽ  തന്നെ കയറി. ഞാൻ  കാറു  മുന്നോട്ടു  എടുത്തു.  അങ്ങനെ  ഞങ്ങളുടെ  ആദ്യത്തെ  യാത്ര…അവളെ   ഞാൻ  ഇടകണ്ണിട്ടു  നോക്കി. പുറത്തേക്കു  നോക്കിയിരിക്കുവാണു ….ചുണ്ടിൽ  ചെറിയ  ഒരു  പുഞ്ചിരിയുണ്ട്….മുഖം   നന്നായി  ചുവന്നിട്ടുണ്ട്…. എനിക്കാ  മുഖം  ഒരുപാടിഷ്ടാണ്…ഈ മുഖം കാണാൻ   ഒരുപാട്  കൊതിയുണ്ടായിരുന്നു. പക്ഷേ   കണ്ടപ്പോൾ എന്റെയുള്ളിൽ  ദുഃഖം  ആണ്  വന്നു  നിറയുന്നത്. ഒരു വേദന…..

കാർ   ഞാൻ  ബീച്ച്  റോഡിലേക്ക്  തിരിച്ചു. മൗനം  കൊണ്ടും  പ്രണയിക്കാം  എന്ന്  ഞാൻ  തിരിച്ചറിഞ്ഞ  നിമിഷങ്ങളായിരുന്നു..  അത്….അവളും  എന്നെ  ഇടകണ്ണിട്ടു  നോക്കുന്നുണ്ടായിരുന്നു.കല പിലാന്നു വർത്തമാനം  പറയുന്നവളാ…..ഇപ്പൊ  മിണ്ടുന്നില്ല….

“നിനക്ക്  ശബ്ദം  ഒന്നുമില്ലേ …….?”

എന്നെ  നോക്കി  മുഖംവീർപ്പിച്ചു…..”ഇത്രയും  നേരം  കലപിലാന്നു  അവരോടൊക്കെ  സംസാരിച്ചല്ലോ ….ഇപ്പൊ  ശബ്ദം  എവിട  പോയി….. ” എന്നെ  ഒന്ന് ഇരുത്തി  നോക്കി.

ഈശ്വര  മിണ്ടുന്നില്ല…..ഇവൾ  എന്താ മൗനവൃതമാണോ….മുഖവും  വീർപ്പിച്ചു  പുറത്തു  നോക്കിയിരിക്കുന്നു.

എനിക്കാ  പിണക്കം  കണ്ടപ്പോ  ചിരി  വന്നു…..  കഷ്ടപ്പെട്ടു   മിണ്ടാതിരിക്കുവാണു …… എന്റെ  കാന്താരീ……

ഞാൻ  കാർ സൈഡിൽ   ഒതുക്കി…പുറത്തേക്കു  ഇറങ്ങി….അവളും  ഇറങ്ങി…അധികമാരും ഉണ്ടായിരുന്നില്ല..

എന്നും  രാത്രി  ഞാൻ  വന്നിരിക്കാറുള്ള  കൽ  ബെഞ്ചിൽ  വന്നിരുന്നു….തിരിഞ്ഞു  നോക്കി…..ആശാത്തിയും  വന്നിരിപ്പുണ്ട്….മുഖം  വീർപ്പിക്കണം  എന്നുണ്ട്  അവൾക്കു …പക്ഷേ  എന്താ  ചെയ്യാ ….ചിരി  വരുന്നു…കവിൾ   ചുവക്കുന്നു…എന്നെ  നോക്കാനും  പറ്റുന്നില്ല…ഇതൊക്കെ കണ്ടപ്പോ  എനിക്ക്  ചിരി  വന്നു…ഞാൻ  അവളെ  നോക്കി  ചിരിക്കാൻ  തുടങ്ങി…  പിന്നയവളും  ചിരിച്ചു…ബാഗ്  വെച്ചു  എനിക്കൊരിടിയും   തന്നു….

“പോയി  എനിക്കൊരു  ഐസ്ക്രീം  വാങ്ങി  കൊണ്ട് വാ……”  ഞാൻ ചിരിച്ചു  കൊണ്ട്  ഐസ് ക്രീം   വാങ്ങാൻ  വന്നു…ഞങ്ങളുടെ  അടുത്ത്  തന്നെ  ഐസ്ക്രീമും  കൊണ്ട് ഒരു  പയ്യൻ  വന്നു  നില്പിണ്ടായിരുന്നു. ഞാൻ  ഐസ്ക്രീം  പറയുമ്പോഴും  വാങ്ങുമ്പോഴു  ശിവ  എന്നെ  തന്നെ  നോക്കി ഇരിപ്പുണ്ടായിരുന്നു…..ആ  കണ്ണുകളിൽ എന്നോടുള്ള  അടങ്ങാത്ത  പ്രണയമുണ്ടായിരുന്നു…ഈശ്വരാ  ഈ  പെണ്ണിനെയാണോ  ഞാൻ  മറക്കാൻ…   ഞാൻ   രണ്ടെണ്ണം  വാങ്ങി  അവളുടെ  അടുത്ത്  വന്നിരുന്നു…..

“ആദിയേട്ടൻ   ഒട്ടും   റൊമാന്റിക് അല്ല…”

ഞാൻ  അന്തം  വിട്ടു  പോയി..  എന്താ…..എന്ന്  പുരികംപൊക്കി  ചോദിച്ചപ്പോ  പറയുവാന്…..

“ഒരു  ഐസ്ക്രീം  അല്ലേ  വാങ്ങാൻ  പറഞ്ഞെ ….. നമുക്കൊരുമിച്ചു    കഴിക്കാമായിരുന്നല്ലോ…?” എന്നെ  നോക്കി  കണ്ണുരുട്ടുന്നുണ്ട് അവൾ.

ഈശ്വരാ…ഈ    പൈങ്കിളി …എന്നെ  ഒരു  വഴിയാക്കുമല്ലോ …

“എന്റെ  ശിവാ…ചേട്ടന്  നല്ല  ഒരു  പെൺകുട്ടിയെ  കിട്ടാൻ  ഞാൻ  പ്രാര്ഥിക്കാം   എന്ന്  പറഞ്ഞ  നീയാ……?” ഞാൻ  അവളെ  കളിയാക്കി .

“അത്  അന്നല്ലേ ..ചേട്ടൻ  പോയില്ലാലോ…?.” എന്നെ  നോക്കി  ചുണ്ടു കൂർപ്പിച്ചു..

..”.ഇന്ന്  ചേട്ടന്  വേറെ  പെൺകുട്ടി  ഒന്നും  വേണ്ടാ….ശിവ  മതി…..കേട്ടോ”  അത്  പറയുമ്പോളും  ആ  കവിളുകൾ  ചുവന്നിരുന്നു.

അതും  പറഞ്ഞു  അവൾ  എന്റെ  തോളിലേക്ക്  തലചായ്ച്ചു ഐസ്ക്രീ  കഴിക്കാൻ  തുടങ്ങി.  ഞാനതും  നോക്കിയിരുന്നു…  “ഐസ്  ക്രീം  ഇപ്പൊ  പോവും  ആദിയേട്ടാ….”  എന്റെ  ഐസ് ക്രീം  നോക്കിയവൾ  പറഞ്ഞു .

ഞാൻ  എന്റെ  ഐസ്ക്രീം  കളഞ്ഞു…എന്നിട്ടവളുടെ  വാങ്ങി  കഴിക്കാൻ  തുടങ്ങി.  അവൾ  എന്നെ  നോക്കി കണ്ണു   മിഴിച്ചിരിപ്പുണ്ട്…എന്ന്നിട്ടു  ചിരിയോടെ  തിരകൾ  നോക്കിയിരുന്നു…

“ശിവാ….  എനിക്ക്  ഒരു  ട്രസ്റ്റ്  ഉണ്ട്…ഞാൻ  മാത്രമല്ല …..എന്നെ പോലെ  പലർ……അന്നത്തെ  കേസ്  തന്നെ ഞാൻ  നിന്നോട്  പറഞ്ഞിരുന്നല്ലോ……ആ  കുട്ടിയെ കൊണ്ട്  വന്ന  ഹോസ്പിറ്റലിലെ  ഡോക്ടർ  തൊട്ടു  ….എല്ലാ  പ്രൊഫെഷനിലും   ഉള്ളവർ  ചേർന്ന  ഒരു ട്രസ്റ്റ്  ആണ്….ആ  കുട്ടിയേയും  അമ്മയെയും പോലെ നിയമം  നിഷേധിക്കപെട്ടവർ…ചൂഷണത്തിനിരയായവർ…അങ്ങനെ  പലർ… എല്ലാ  കേസുകൾക്കും  നീതി  നേടി  കൊടുക്കാൻ  കഴിയില്ല…ബട്ട് ഞങ്ങൾ  ആ  വിക്ടിമ്മിനൊക്കെ   സംരക്ഷിക്കും   ആര്  കാരണം  ആണോ  അവർക്കു  അനീതി  നേരിടേണ്ടി  വന്നത്  അവരാൽ  തന്നെ  അവരെ  സംരക്ഷിക്കും…അങ്ങനെ   പല  കേസുകളും  സെറ്റിൽ   ചെയ്യാറുണ്ട്….. എല്ലാ  കേസുകളും  അല്ലാ…..നീതി  കിട്ടില്ല  എന്നുറപ്പുള്ള കേസുകൾ….പിന്നെ  എല്ലാ  വിക്ടിംസ്    ഒന്നും  ഫയ്റ്റ്   ചെയ്യാനുള്ള  ശക്തിയും  മനസ്സും ഉണ്ടാവില്ല…”

ഞാനവളെ  നോക്കി…ഞാൻ  പറയുന്നത്  ശ്രദ്ധിച്ചു  കേൾക്കുന്നുണ്ട്.

“അപ്പൊ  ആ പ്രതികൾ  ഒക്കെ  രക്ഷപ്പെടില്ലേ …..അവർക്കു  ശിക്ഷ  കിട്ടണ്ടേ …..?”  ശിവയാണ്.

“ഞാൻ പറഞ്ഞല്ലോ  ശിവാ…പ്രാക്ടിക്കലി  എല്ലാ  പ്രതിക്കളയുമൊന്നും  ശിക്ഷിക്കാൻ  പറ്റില്ലാ… പിന്നെ  എന്തെങ്കിലും  പണി  കൊടുക്കുക…അത്രെയുള്ളൂ… ഞങ്ങളുടെ  ട്രസ്റ്റ് ൽ  കൊട്ടേഷൻ   ടീം  വരെയുണ്ട്……”

കൗതുകത്തോടെ  കേട്ടുകൊണ്ടിരിക്കുവാണു ….ഞാനവളുടെ കൈ   എന്റെകൈകൾക്കുള്ളിലാക്കി.

“എനിക്ക്  ഒരുപാട്  ഭീഷണിയും  പണിയും  ഒക്കെ  കിട്ടാറുണ്ട്…കുത്തും  കിട്ടീട്ടുണ്ട്…..കോളേജിൽ  പഠിക്കുമ്പോ….എന്റെ  അമ്മയ്ക്ക്കും  ലാൻഡ്ഫോണിൽ  ഭീഷണിയൊക്കെ  വരാറുണ്ട്…..എന്നോടൊപ്പമുള്ള  ജീവിതം  നിന്റെ  അച്ഛന്റെ  സംരക്ഷണയിലുള്ള  സമാധാനപരമായ  ജീവിതം  ഒന്നുമായിരിക്കില്ലാ……അതിന്റെ  ഏറ്റവും  വലിയ  ഉദാഹരണം   ആണ്  നിന്റെ  യൂട്യൂബ്  വിഡിയോ..എന്നോടുള്ള  പകപോക്കിയതാണ്…എന്നെ  വരുതിയിലാക്കാനുള്ള  ശ്രമം.എന്നോടൊപ്പം  കാര്യങ്ങൾ  അത്ര  സേഫ് ആൻഡ്  സ്മൂത്ത്  ആയിരിക്കില്ല..”

“ശിവകോച്ചേ ….നിനക്കിപ്പോ ഈ  പറഞ്ഞത്  ഒന്നും  വലിയ  കാര്യമായി  തോന്നില്ല..കാരണം  നിന്റെ  ആദ്യ  പ്രണയം  ഞാനാണ്…”

എന്നെത്തന്നെ  നോക്കിയിരിക്കുന്ന ആ  കണ്ണുകളിൽ  ഒരുപാട്  ചോദ്യങ്ങളുണ്ടായിരുന്നു……ഞാൻ  അവളുടെ  പാറിപ്പറക്കുന്ന  മുടി  ഒതുക്കി  വെച്ച്  കൊടുത്തു്……

“ശിവാ… നമ്മുക്കൊരു  ബ്രേക്ക്  എടുത്താലോ…?.. എന്റെ  ശിവകൊച്ചു  പഠിച്ചു  കോഴ്സ്  ഒക്കെ  കമ്പ്ലീറ്റ്  ചെയ്യു…. എന്നിട്ടു  അപ്പോഴും  ഈ  പ്രണയം  എന്നോട്  ഉണ്ടെങ്കിൽ എന്നോടൊപ്പമുള്ള  ജീവിതം  അന്നും  നീ  ആഗ്രഹിക്കുന്നുണ്ടെങ്കിൽ  വിളിക്കു  ഞാൻ  വരാം…നമുക്ക്  കല്യാണം  കഴിക്കാം… അച്ഛനോടും  അമ്മയോടും    ഒക്കെ  നമുക്ക്  സംസാരിക്കാം….”

ആ  കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു……

“ബ്രേക്ക്  അപ്പ്……അതാണോ ….ഇത്രയു മനോഹരമായി  എന്നോട്  പറഞ്ഞത്….”

ഇടറിയ  ശബ്ദത്തിൽ അവൾ   എന്നോട്  ചോദിച്ചു.

“അല്ലാ….ഞാൻ  കാത്തിരിക്കും  എന്നാണു  പറഞ്ഞതു.”

തിരകളെ  നോക്കി  ഞാനും  പറഞ്ഞു…ഒരുപാട്  വേദനയോടെ…

എന്റെ  ശിവകോച്ചിന്റെ  നിറഞ്ഞകണ്ണുകൾ  എനിക്ക്  കാണാൻ  കഴിയുമായിരുന്നില്ല….

നേരം  കടന്നു പൊയ്ക്കൊണ്ടിരുന്നു….. അവൾ  ഒന്നും  മിണ്ടുന്നില്ല…..ഇടയ്ക്കു  എന്നെ  നോക്കുന്നുണ്ട്…ഞാനവളെയും…..ആൾക്കാരുടെ എണ്ണം കൂടുന്നുണ്ടായിരുന്നു…..ശിവയ്ക്കു   വീട്ടിൽ  എത്താനുള്ള  സമയം   കഴിഞ്ഞിട്ടുണ്ടാകും…. അവരൊക്കെ  പേടിക്കും…..പിന്നെ  ഇവിടന്നു  വീട്ടിൽ  എത്തുമ്പോ ഒത്തിരി  വൈകും  അവൾക്കു.

മാത്രമല്ല…..കണ്ണ്  നിറഞ്ഞു ഇരിക്കുന്നു.  ഉള്ളു  കരയുന്നുണ്ട്….ഒറ്റയ്ക്ക്  വണ്ടി ഓടിച്ചു  പോയാലും    എനിക്കൊരു  സമാധാനവും   ഉണ്ടാവില്ല….

“പോവാം  ….ശിവാ…..ഞാൻ  വീട്ടിലാക്കാം….സ്കൂട്ടി  നാളെ  കോളേജിൽ  കൊണ്ട്  വരാൻ  ജോസഫിനോട്  പറയാം…” അപ്പോഴും  മൗനം…..

“വീട്ടിൽ  അന്വേഷിക്കില്ലേ ……?” …ഞാൻ എഴുന്നേറ്റു…..കാറിലോട്ടു  നടന്നു….അപ്പോഴും  അവൾ  അവിടെത്തന്നെയിരിക്കുന്നു..അവളുടെ  നിറഞ്ഞ  കണ്ണുകൾ  എന്റെ  ഹൃദയത്തെ  കൊത്തി   വലിക്കുന്നുണ്ടായിരുന്നു….ഞാൻ  വീണ്ടും  അവളുടെ  അടുത്തേക്ക്  ചെന്ന്  മുട്ടുകുത്തി  നിന്നു….അവളുടെ  കയ്യ് എന്റെ  കൈകളാൽ  പൊതിഞ്ഞു.

“എന്റെ  ശവകൊചേ   നീ  എന്തിനാ  ഇങ്ങനെയിരിക്കുന്നേ …..ഞാൻ കാത്തിരിക്കാം  എന്നല്ലേ പറഞ്ഞെ …..എനിക്ക്  എന്റെ  ശിവയെ   വേണം …..പൂർണ്ണ  മനസ്സോടേയും എല്ലാപേരുടെയും   സമ്മതത്തോടെ…….”

അപ്പോഴും  തന്നെ  നോക്കുന്ന  ശിവയുടെ കണ്ണുകളിൽ  നിറഞ്ഞതു   പരിഭവവും  വേദനയുമായിരുന്നു.

(കാത്തിരിക്കുമല്ലോ )

വായിച്ചവരോട്  നന്ദി….കമന്റ്സ്  ഇടുന്നവരോട്  ഒരുപാട്  സ്നേഹം.

ശിവയുടെ  അച്ഛനെ പെട്ടന്നു   ഞാൻ  വില്ലനാക്കിയതൊന്നുമല്ല….പുള്ളി  ആദ്യമേ  ഒരു  സമാധാന  പ്രിയനായിരുന്നു… ആദിയുമായുള്ള   കേസ്  പുള്ളി  പിനവലിക്കാൻ   പറയുന്നുണ്ടായിരുന്നു…. പിന്നെ  പ്രിൻസി   പറഞ്ഞ  ആദിയുടെ  സ്വഭാവം     അപ്പോഴും  പുള്ളി  തൃപ്തനല്ലായിരുന്നു…  അങ്ങനെയുള്ള  ഒരാൾ  ഇങ്ങനെ   ചിന്തിക്കുള്ളു…… പിന്നെ  ഇതൊരു  ശോക  കഥയൊന്നുമല്ല…. ഈ  പ്രണയിച്ചു  വിവാഹം  കഴിച്ചവരൊക്കെ..പ്രത്യേകിച്ചും  അച്ഛനമ്മമാരുടെ  അനുവാദത്തോടെ വിവാഹം  കഴിച്ചവർ ..ഇങ്ങനത്തെ

അവസ്ഥകളിലൂടെയൊക്കെ  കടന്നുപോയവരാ….ആ  അവസ്ഥകളിലൂടെ  നമുക്കും  വെറുതെ  ഒന്ന്  സഞ്ചരിക്കാലോ…അത്രേയുള്ളൂ…..

ഇസ സാം

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഒരു അഡാർ പെണ്ണുകാണൽ – 26”

  1. Ningal ഒരേ പൊളി തന്നെ!!!!
    എത്ര manoharamayitanu situation വിവരിച്ചത്.keep going…👍

Leave a Reply

Don`t copy text!