ഒരു അഡാർ പെണ്ണുകാണൽ – 3

14212 Views

Izah-Sam-oru-adar-penukanal

“എനിക്കു    ഒരു നല്ല   അച്ഛനെയും  അമ്മയെയും  വേണം.  ഒരു  ഭർത്താവിനെ കണ്ടുപിടിച്ചു  കൊടുത്തു  അവളെ  ഒഴുവാക്കുന്ന  അച്ഛനെയും  അമ്മയെയും  അല്ല. ഈ   ലോകത്തു  ആരുടെ യും സപ്പോർട്ടില്ലെങ്കിലും  മുന്നോട്ടു  ജീവിക്കാൻ  അവളെ   പ്രാപ്തയാക്കുന്ന  അച്ഛനെയും  അമ്മയെയും .അവൾക്കു  ഉറച്ച  രണ്ടു   കാലുകൾ  സമ്മാനിക്കുന്ന, ആരുടേയും  മുന്നിൽ  ഒരിക്കലും   കൈനീട്ടേണ്ടെ  അവസ്ഥയിലേക്ക്  അവളെ  തള്ളിവിടാത്തെ  അച്ചനെയും  അമ്മയെയും  വേണം …ഭർത്താവിനയല്ല  എനിക്കിപ്പോ  വേണ്ടതു ..തരാൻ പറ്റുമോ “

എൻ്റെ  കണ്ണു  നിറഞ്ഞിട്ടുണ്ട്. പക്ഷേ  പറഞ്ഞിട്ടില്ല…അച്ഛൻ  പുറത്തേക്കു നോക്കിയിരിപ്പുണ്ട് ..എന്നാലും  ആ  കണ്ണുകളിലെ  തിളക്കം  എനിക്ക് കാണാം.. പോരാളിയെ  ഞാൻ  നോക്കീല . എനിക്ക്  അമ്മയെ  പോരാളിയായി  കാണാനാണിഷ്ടം .

എത്ര  നേരം  കടന്നു  പോയി  എന്നറിയില്ല…ഒടുവിൽ  ഞാൻ  അമ്മയെ  നോക്കി . ‘അമ്മ  വന്നു  എന്റെ  നെറുകയിൽ  തലോടി  ” ശിവാ ..വേദനിച്ചോ “..

“ഇല്ലാ… പക്ഷേ   എനിക്കും  പാറുവിനും  ഞങ്ങളെ  സപ്പോർട്ട്  ചെയ്യുന്ന  അച്ഛനെയും  അമ്മയെയും  കിട്ടുമോ…ഇല്ലെങ്കിൽ  ഞങ്ങൾക്കു  ഒരുപാട്  വേദനിക്കും…ജീവിതകാലം  മുഴുവൻ . ഞങ്ങളുടെ  ആത്മവിശ്വാസം  നിങ്ങളിലാണ്  അമ്മേ…ഞാൻ  പഠിച്ചു   ജോലി വാങ്ങുന്ന  വരെ   എനിക്ക്  സമയം  തരില്ലേ …നിങ്ങൾ   പറയുന്നേ  ആളെ   ഞാൻ  കല്യാണം  കഴിച്ചോളാ… സത്യം .”

ഞാൻ  അമ്മയുടെ  കൈ   പിടിച്ചു  .

അമ്മ  എന്റെ  കവിളിൽ  തലോടി  പുഞ്ചിരിച്ചു  ആ ചിരി   എന്നിലേക്കും   ഒടുവിൽ  അച്ഛനിലേക്കും  പകർന്നു…വാതിൽ   മറവിൽ  നിന്ന കാശിയിലേക്കും  അമ്മുവിലേക്കും ..

“നിനക്ക്  വല്ല  കാര്യമുണ്ടോ  ആദി …പാവം കൊച്ചു..അതിനു  എട്ടിന്റെ  പണി  അല്ലേ  നീ  കൊടുത്ത..” അശ്വിന്റെ  മുഖത്ത്  ആശ്ചര്യമുണ്ട്

 ആദി   ചിരി അടക്കാൻ  പാടുപെടുന്നുണ്ട് ..

“നീ  ഒന്ന്  നിർത്തുന്നുണ്ടോ… അതിന്റെ  പഠിപ്പു  ഒക്കെ  നിർത്തിട്ടുണ്ടാവും” അശ്വിൻ  കലിപ്പിലായി.

“ആര്  ശിവയുടെയോ ..”  ആദി  ചിരി  അടക്കി   കൈകൾ തലയ്ക്കു  പിറകിലായി കെട്ടി  ചാഞ്ഞിരുന്നു….

നക്ഷത്രങ്ങളെ  നോക്കിക്കിടന്ന  ആ  കാപ്പി കണ്ണുകളിൽ  കുസൃതി  നിറഞ്ഞിരുന്നു..

“പഠിപ്പു  നിർത്താനോ  അവളോ…അവൾക്കു  ഇതൊക്കയ്  സിമ്പിൾ  അല്ലേ …അവൾ  ഇപ്പൊ  ഈസി  ആയി  സ്കൂട്  ആയിട്ടുണ്ടാവും “.

” ഓഹോ  ഇത്രയൊക്കെ  അവളെ  പറ്റി   അറിയാവോ ..അതും   ഒറ്റ   പെണ്ണുകാണലിൽ ..  മാത്രമല്ല  മോനേ ..ചേട്ടാ….നിനക്ക്  നല്ല  പഞ്ചാര മണക്കുന്നുണ്ട്….. എന്തോ  എവിടെയോ…ഒരു  സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.”

അവൻ  എന്നെ  ചരിഞ്ഞു  നോക്കുന്നുണ്ട്…

ആദി  ചിരിച്ചുകൊണ്ട്  തന്നെ  നക്ഷത്രങ്ങളെ  നോക്കി  കിടന്നു .

രാവിലെ  കിളികളുട  ശബ്ദവും അമ്മയുടെ  വിളിയും  കാശിയുടെയും പാറുവിന്റെയും  സ്കൂളിൽ  പോകാനുള്ള തിരക്കും….അങ്ങനെ   എൻ്റെ  പ്രഭാതം ..രണ്ടു  മൂന്ന്  ദിവസമായി  ഞാൻ  മിസ്  ചെയ്തിരുന്ന  സമാധാനം ഒക്കെ  തിരിച്ചു  വന്നു.ഒരു  പുഞ്ചിരിയോടെ  ആ  പഴയ  ശിവാനി യാനി  ഞാൻ  എണീറ്റു ..വെറുതെ  എല്ലാം  ഒന്ന്  റീവൈൻഡ്  ചെയ്തു…

എല്ലാം  ശെരി ആയി  ടാലി   ആയി …ഒന്ന് മാത്രം  ബാക്കി  കിടപ്പുണ്ട് . ഒരു  പണി  കിട്ടിയാൽ  എനിക്കതു  തിരിച്ചു  കൊടുക്കണം   . തത്ക്കാലം  അവധിക്കു  വെക്കാം.

പിന്നെ  അന്ന്  തന്നെ  അമ്മുന്റെ  വീട്ടിൽ പോയി  അവളോട്  പറഞ്ഞു. ദോഷം  പറയരുതല്ലോ  ചിരിച്ചു  ചിരിച്ചു  ആ  ഗുണ്ടുമുളകു  ശ്വാസം മുട്ടി മരിച്ചേനെ…പോരാത്തതിന്  ഒരു  വിശേഷണവും  .

“നിനക്ക്  ഇതിലും  ചേർന്ന  ഒരു  ചെക്കനെ  കിട്ടാനില്ലാ ”  പാവം അനിൽ അങ്കിളിന്റയും  സുമ ആന്റി യുടെയും  കുടുംബം അന്യം  നിന്ന്  പോകണ്ടല്ലോ  എന്ന്  കരുതി  ഞാൻ  ആ  പിശാശിനെ  വെറുതെ   വിട്ടു.

സ്റ്റഡി  ലീവ്  ഞാനും  അമ്മുവുമായി  തകർത്തു  പഠിച്ചു .എല്ലാ  തവണത്തേക്കാളും  എനിക്ക്  നല്ല ആത്മാർത്ഥത  ഉണ്ടായിരുന്നു . കാരണം ഇപ്പൊ  ‘അമ്മ  സ്നേഹമായി  ഒക്കെ   ആണേലും..ഇത്രയും  വലിയ  ഇടിവെട്ട്  ഡയലോഗ്  ഒക്കെ   അടിച്ചിട്ട്  നല്ല  മാർക്ക്  കിട്ടീട്ടില്ലേ  എന്നെ  എടുത്തു  ഉപ്പിലിടും.  പിന്നെ  എന്നെ  ഒന്നിനും  കൊള്ളില്ല. അതുകൊണ്ടാ…

പരീക്ഷയൊക്കെ  അടിപൊളി  ആയി  കഴിഞ്ഞു…എല്ലാം  ഞാൻ  നന്നായി എഴുതി..ഇനി  എങ്ങോട്ടു  എന്ന  ചിന്ത  എനിക്കും  അമ്മുവിനും തത്ക്കാലം  ഇല്ല…മാർക്ക്  വരട്ടെ.

അപ്പൊ   ഇനി   പണി  കൊടുക്കണ്ടേ . ആദിയേട്ടൻ   എന്നെ  മറന്നിട്ടുണ്ടാവും..അത്  പാടില്ലാലോ….എന്നെ  ആദ്യമായി  കാണാൻ  വന്നല്ലേ ..ആ   കാപ്പികണ്ണുകളിൽ  ഞാൻ  ആദ്യമായി  ഒരു  കുഞ്ഞു  പ്രണയം ഒളിഞ്ഞിരുന്നതല്ലേ . നിങ്ങൾ  അറിഞ്ഞില്ലല്ലേ . ഞാൻ  മാത്രമേ  കണ്ടുള്ളൂ .

അമ്മുനെയും  വിളിച്ചു  ഞാൻ   എൻ്റെ  അപ്പച്ചി  ടെ  വീട്ടിൽ  പോയി…മറ്റൊന്നിനും  അല്ല . അവിടെ  ദീപ ചേച്ചി ഉണ്ട്. ചേച്ചി  എൽ എൽ ബി   കഴിഞ്ഞു പ്രാക്ടീസ്  ചെയ്യുവാന്. ചേച്ചിക്ക്  ഞങ്ങളെ  ജീവനാണ് . കാര്യം  മറ്റൊന്നും  അല്ല ..ചേച്ചിക്ക്  ഞങ്ങളുടെ  കോളോണിയിലെ   ഫൈസൽ    ചേട്ടനുമായി തീവ്രപ്രണയം….എപ്പൊ  വേണമെങ്കിലും  ഒരു  ഒളിച്ചോട്ടം  പ്രതീക്ഷിക്കാം.  അവരുടെ  വഴിവിട്ട  പ്രണയലീല  കളുടെ  ജീവിച്ചിരിക്കുന്ന   സാക്ഷകളാണ്  ഞാനും  അമ്മുവും . ഞങ്ങളുടെ  റെസിഡന്റിൽ അസോസിയേഷൻ  ന്റെ  പ്രോഗ്രാമിന്റെ   അന്നായിരുന്നു സംഭവം . അതോടെ  ചേച്ചി  യുടെ   ചങ്ക് ആണ്  ഞങ്ങൾ.

“എന്താണ്  രണ്ടും  പതിവില്ലാതെ  ഇങ്ങോട്ടു”   അപ്പച്ചിയുടെ  ആതിഥ്യം ആസ്വദിച്ചു  തട്ടികൊണ്ടിരുന്ന  ഞങ്ങളോട്  ദീപേച്ചി  ചോദിച്ചു.

“എനിക്കറിയില്ല  ചേച്ചീ , ഇവളാ  എന്നെയും  കുത്തിപ്പൊക്കി  ഇങ്ങോട്ടു  വന്നേ .”  ഈ  കാലുവാരി   പിശാശ് .

എന്നെ  ഇടകണ്ണിട്ടു  നോക്കി  ആഞ്ഞു  തട്ടുവാ .ഞാൻ  ചേച്ചിയെ  നോക്കി വെളുക്കെ  ചിരിച്ചു .

“കാര്യം  പറ  ശിവാ …എന്താ ..മൊത്തത്തിൽ  സംഗതി  സ്മൂത്ത്  അല്ലാലോ”

“അത്  പിന്നെ  ചേച്ചി  എനിക്ക്  ഒന്നേ  പോലീസിലും  വനിതാ കമ്മീഷനിലൊക്കെ  കൊടുക്കുന്ന  പോലെ  ഒരു  പരാതി  എഴുതി  തരാവോ ” ഞാൻ  വിക്കി  വിക്കി  ചോദിച്ചു .

“എന്താ ” ചേച്ചി  ഒന്ന്  ഞെട്ടി  എന്ന് തോന്നുന്നു .

എന്റെ  ചങ്ക്  ഇന്റെ  കണ്ണ് രണ്ടും  ഇപ്പൊ താഴേ  വീഴും.

“എന്തിനാ  പരാതി ..ഇതു  കുട്ടി കളിയൊന്നും  അല്ലാ..”

“എന്റെ പൊന്നു  ചേച്ചി  , ചേച്ചിക്ക്  ഒരു  കുഴപ്പവും  ഉണ്ടാവില്ല  സത്യം .ഞാൻ  പറയുന്നെ  പോലെ  ഒന്ന് എഴുതി തരുമോ  പ്ലീസ് “

അങ്ങനെ  കാൽ  പിടിച്ചു  ഞാൻ  ചേച്ചിയെ  കൊണ്ട്  എഴുതിച്ചു്.

ഞങ്ങൾ  അവിടെ  നിന്നും  നേരെ ലക്ഷ്യസ്ഥാനത്തേക്കു  വിട്ടു. അമ്മു എന്റെ കൈ പിടിക്കുന്നു പിന്തിരിപ്പിക്കാൻ  നോക്കുന്നൂ . ഒടുവിൽ ഞാൻ  തിരിഞ്ഞു  നിന്നു

“അമ്മു  നിനക്ക്  പറ്റുമെങ്കിൽ  എന്റെ  ഒപ്പം  വരുന്നു..ഇല്ലേൽ  തിരിച്ചു  പൊക്കൊളു..ഞാൻ  മുന്നോട്ടു തന്നെ…”

ഞാൻ  നടന്നു. എന്റെ  ചങ്ക്  ഇട്ടിട്ടു  പോയോ . ഞാൻ ഒന്ന്  തിരിഞ്ഞു നോക്കി . ദേ   ഓടി  വരുന്നു.

“തല്ലുകൊള്ളി …എന്നെയും  കൊണ്ടേ  പോവുള്ളൂ “

എന്നും  പിറുപിറുത്തു  അവളും  ഞാനും  കൂടി  നടന്നു.

അങ്ങനെ  ഞങ്ങൾ  എത്തി .

ഞാൻ  ഗേറ്റ്  തുറന്നു  അകത്തു  കയറി .ഉമ്മറത്ത്  തന്നെ  ആൾ ഉണ്ടായിരുന്നു..

“അല്ലാ .. ഇതാരാ  അമ്മു   മോളോ , ഇത്  വഴി  കാണാറില്ലല്ലോ…ഈ തലതിരിഞ്ഞ  കൂട്ടൊക്കെ  കള ഞ്ഞൂടെ..ഞാൻ  അന്നേ  അനിൽ  നോട് ( അമ്മുന്റെ അച്ഛൻ ) പറഞ്ഞതാ “

എന്നോട് ഒരു  ലോഡ്  പുച്ഛം  വാരി  വിതറി  നിൽപ്പുണ്ട് . ആരാ !!!

നമ്മുടെ  സീതമായി …

ഞാൻ  ഒരു  ചെറുപുഞ്ചിരിയോടെ  അകത്തു കയറി.

“അമ്മായി .. ഒന്ന്  ഇങ്ങു  വന്നേ ..ഞാനാ  അമ്മായിയെ  കാണാൻ  വന്നേ…ഇങ്ങൂട്ടു  വന്നേ “

“എവിടെയാ  കൊച്ചേ  എന്നെ  കൊണ്ട് പോവുന്നേ”

.”.അമ്മായി  ഒറ്റക്കെ യുള്ളൂ “

“അതേ ..നിങ്ങൾ  എന്താ  വന്നേ “പുച്ഛം  മാറി  പേരറിയാത്ത  ഒരു  ഭാവം  ഉണ്ട്.

“ഇതൊരു  ഫോട്ടോസ്റ്റാറ്  കോപ്പി  യാ ..ഇത്  അമ്മായിക്ക്  തരാൻ  വന്നതാ .”

ഞാൻ പറഞ്ഞു.

അമ്മു  ബുദ്ധിപരമായി  വാതിൽ  ഒക്കെ  അടച്ചു.

അമ്മായി  അത്  വാങ്ങി വായിക്കാൻ  തുടങ്ങി . പാവം  നന്നായി  വിയർക്കുന്നുണ്ടു .

“അയ്യോ  വിയർക്കുന്നുണ്ടല്ലോ ..ഫാൻ  ഇടണോ  അമ്മായി “

അമ്മു  ബുദ്ധിപരമായി  വാതിൽ  ഒക്കെ  അടച്ചു.

അമ്മായി  അത്  വാങ്ങി വായിക്കാൻ  തുടങ്ങി . പാവം  നന്നായി  വിയർക്കുന്നുണ്ടു .

“അയ്യോ  വിയർക്കുന്നുണ്ടല്ലോ ..ഫാൻ  ഇടണോ  അമ്മായി “

പാവം   അമ്മായി  വിയർത്തു  കുളിച്ചു . കണ്ണൊക്കെ  ഇപ്പൊ  താഴേ  വീഴും .  വീണ്ടും  വീണ്ടും  വായന  തന്നെ .

” എന്താ  മോളെ  ശിവാ ..ഇത് . “

മോളെ  ശിവാ… കേട്ടില്ലേ ..

“ഇതൊന്നും  ഇല്ല അമ്മായി. ഒരു  പരാതി  യാ. പതിനെട്ടു  വയസ്സ്  പോലും  തികയാതെ ഒരു മൈനർ പെൺകുട്ടിയെ  ഭീഷണിപ്പെടുത്തി  കല്യാണ  കഴിപ്പിക്കാൻ  ശ്രമിച്ചു .  പെണ്ണുകാണൽ  എന്നും  പറഞ്ഞു  വീട്ടുകാരെ  പറഞ്ഞു  പറ്റിച്ചു  ഒരു  അന്യ പുരുഷന്  കാഴ്ച്ചവെക്കാൻ  ശ്രമിച്ചു. അയാൾ  അവളോട്  അപമര്യാദയായി   പെരുമാറുകയും..അവൾ  ഒച്ചവെക്കും  എന്നായപ്പോ ..അവിടന്ന്  സ്കൂട്  ആയി. പോരാത്തതിന്  അവൾ ഒന്നും പുറത്തു  പറയാതിരിക്കാൻ  അവൾക്കു  ഒരു  കാമുകനുണ്ടെന്നും ..അവൾ  മോശക്കാരി യാണ് എന്നും  വീട്ടു കാരോടും  അയൽക്കാരോടും  പറഞ്ഞു പരത്തി . ഒരു  പാവം  പെൺകുട്ടിയെ  ബലിയാടാക്കാന്  ശ്രമിച്ച  സീതാദേവി  ഒരു പെൺവാണിഭ  റാക്കറ്റിന്റെ കണ്ണി  ആണോന്നു  വേരെ  സംശയിക്കുന്നു. ഇവർ   സമൂഹത്തിൽ…..”

“ഒന്ന്  നിർത്തുന്നുണ്ടോ …എൻ്റെ  ആനന്ദൻ എങ്ങാനും  അറിഞ്ഞാലുണ്ടലോ ..”

സീതാമായി  ഒന്ന്  ഭീഷണിപ്പെടുത്തുവാന്…അതും  എന്നെ ..പുള്ളികാരിയുടെ  മോനാ  ആനന്ദേട്ടൻ .. ഞങ്ങൾ  അത്ര  രസത്തിൽ അല്ല..

“എങ്കിൽ  പിന്നെ  ആനന്ദേട്ടനെ  വിളിക്കാം…ഈ  നാട്ടിലെ  പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിനായി  പ്രവർത്തിക്കുന്ന  സഖാവ്  അറിയട്ടെ..അമ്മേടെ  സേവനം ..അമ്മു   ആനന്ദേട്ടനെ  വിളിച്ചേ..”

അമ്മു വേഗം  ബാഗിൽ  തപ്പാൻ   തുടങ്ങി .

“അമ്മു  മോളേ .. വേണ്ടാ .”

എന്റെ  നേരെ തിരിഞ്ഞു . “ശിവാ   ഞാൻ  അരവിന്ദനോടും നന്ദിനിയോടും  പറയും .നിനക്ക് ഞാൻ  ഒരു  നന്മ അല്ലേ  കുട്ടി  ചെയ്തതു “

“അപ്പൊ  പിന്നെ  ആ  സുഗതാന്റി  യോട്  പറഞ്ഞതോ . അത്  നന്മ  യാണോ ?എന്റെ  അമ്മയോട്  പറഞ്ഞതോ ?”

അമ്മായി ഒരു നിമിഷം നിശബ്ദമായി .” അത് ആ പയ്യൻ  അങ്ങനെയാ  പറഞ്ഞതു .നീ  അയാളോട്  അങ്ങനെയൊക്കെ  പറഞ്ഞു  എന്ന് “

പോരട്ടെ… അത്  തന്നെയാ  എനിക്കും  അറിയേണ്ടത്.

“ഉടനെ  അമ്മായി  അത്  വിശ്വസിച്ചു . നിങ്ങളുടെ  നന്ദിനി  കുട്ടീടെ  മോൾ അല്ലേ  ഞാൻ.പറയുമ്പോ   എന്താ   സ്നേഹം . എന്നിട്ടാണോ  സുഗതയന്റിയോട്  പോയി വിളമ്പിയത്. അമ്മുവിന്റെ  അച്ഛനോടും  പറഞ്ഞു…”

“അത്….മോൾ  ക്ഷമിക്കു….ഈ പരാതി  കൊടുക്കരുത്..ആനന്ദൻ  അറിഞ്ഞാൽ  പിന്നെ  എന്നെ  പുറത്തുവിടില്ല  . ഇനി  ഞാൻ  ആർക്കും  ഒരു  കല്യാണാലോചനയും  കൊണ്ട് പോവില്ല…”

“കല്യാണാലോചന  യൊക്കെ  കൊണ്ട് പൊക്കോളൂ…പക്ഷേ..ഈ…പരദൂഷണം ഉണ്ടാലോ..അത്  നിർത്തിക്കോ…ഇനിയും  ഒരുപാട്  ശിവാനികൾ  ഉണ്ടാവും..പരാതിയും കൊടുക്കും ..നോക്കിക്കോ..പിന്നേ  എനിക്ക്  ഒരു  കാര്യവും  കൂടി  ചെയ്തു  തരണം “

“എന്ത് വേണേലും  ചെയ്തു  തരാം  മോളെ..ആനന്ദൻ  ഒന്നും  അറിയരുത് “

കാത്തിരിക്കുമല്ലോ )

വായിച്ച  എല്ലാ  പേർക്കും  ഒരുപാട്  നന്ദി…കമന്റ്സ്  ഇട്ട  സുഹൃത്തുക്കളെ….ഒത്തിരി നന്ദി ….

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒരു അഡാർ പെണ്ണുകാണൽ – 3”

Leave a Reply